Monday, May 29, 2006

ഫ്ലോപ്പും ഹിറ്റും

ഫ്ലോപ്പ്
=====

കണ്ടു...ഞാന്‍ കണ്ടു. ഞാന്‍ കണ്ടൂന്ന്.

ഏറെ കാത്തിരുന്ന (എന്തൊരു വേസ്റ്റ് ഓഫ് ടൈം) അമീര്‍ഖാന്റെ ഫണാ കണ്ടു.

ആദ്യത്തെ പത്ത് മിനിട്ട് കണ്ടപ്പോഴേ മനസ്സിലായി, പൈസ പോക്കായീന്ന്.

There were reports that there was complte chaos in India on the release date of this film and it was going to be the next big one in the box office.

ഞാന്‍ മാത്രമല്ല വിഡ്ഡി എന്നറിഞ്ഞതില്‍ ഒരു പുളകം.

പക്ഷേ ഈ പടം ഇഷ്ടപ്പെടുന്നവര്‍ കാണുമായിരിക്കാം. കുച്ച് കുച്ച് ഹോത്താ ഹൈ, കഭി ഖുഷി കഭി ഗം ഈ വക മെലോഡ്രാമ ബൊളീവുഡ് മസാല ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതും ദഹിച്ചേക്കാം. കുറ്റം പറയുന്നതല്ല.പക്ഷേ, ഞാന്‍ ഏറെ പ്രതീക്ഷിച്ചു..ഒന്നും കിട്ടിയില്ല, ഒരൊറ്റ ഷോട്ട് പോലും.ഇന്ത്യന്‍ ആര്‍മിയുടെ പ്രവര്‍ത്തനവും, ഡൈലോഗ്‌സും എല്ലാം..എന്റമ്മേ..സോ സ്റ്റുപ്പിഡ്.
ഹിറ്റ്
====

ജീവിതത്തില്‍ ഇതു വരെ ഞാനൊരു സീരിയലും (സീരീസ്) മുഴുവന്‍ കണ്ടിട്ടില്ല, മലയാളം ഒഴിച്ച്. പ്രശസ്തമായ പല സീരീസും കാണുവാന്‍ ചാന്‍സ് ഉണ്ടായിട്ടും..മിനിഞ്ഞാന്ന് ലോസ്റ്റ് എന്ന സീരീസ് ഡിവിഡി കിട്ടിയതിനാല്‍ കാണാന്‍ തുടങ്ങി. 25 എപ്പിസോഡ് ഒരുമിച്ച് ഡി വി ഡി യില്‍.

കൊള്ളാം. സ്വയമ്പന്‍ സാധനം.നല്ല ഒരു ഫസ്റ്റ് ക്ലാസ്സ് ത്രില്ലര്‍ വായിക്കുന്നത് പോലെ. രാത്രി രണ്ട് -മൂന്ന് മണി വരെയിരുന്ന് കാണുന്നു.

അടുത്ത എപിസോഡ് അന്നു തന്നെ കാണാന്‍ ഉള്ള അത്രയും സസ്പെന്‍സ്...ടോപ്പ് ക്ലാസ് സംവിധാനം, നല്ല ഡൈലോഗ്സ്...ഒന്നാന്തരം കഥ.

ഹൈലി റെക്കമണ്ടട്.

വാങ്ങിച്ച് കണ്ടാല്‍ പൈസാ വസൂല്‍. (ഡി വി ഡി യില്‍ സീസണ്‍ ഒന്ന് മാത്രം..സീസണ്‍ രണ്ട് ടി വിയില്‍ വന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ കഥ ഇപ്പോഴും അപൂര്‍ണ്ണം)

2 comments:

Anonymous said...

ഫനാ ഇവിടെ ചര്‍ച്ചാ വിഷയം ആയത്‌ അമീര്‍ഖാന്‍ നര്‍മദാ ബചാൊ ആന്ദോളന്‌ പിന്തുണ പ്രഖ്യാപിച്ചതിലും, അതു കാരണം ഗുജറാത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന ബി.ജെ.പിയുടെ വാദവുമാണ്‌.ചിത്രം ഫ്ലോപ്പാണെന്ന്‌ ആദ്യ റിപ്പോര്‍ട്ടുകള്‍ തന്നെ പറഞ്ഞു കഴിഞ്ഞു.

ലോസ്റ്റ്‌ ഇവിടെ സ്റ്റാര്‍ മൂവുസില്‍ സീിരിയല്‍ ആയി കാണിച്ചിരുന്നു.പകുതിവരെ മാത്രമേ കാണിച്ചുള്ളൂ.എന്താ പ്രശ്നം എന്നറിയില്ല ബാക്കി ഇതുവരെ കാണിച്ചു തുടങ്ങിയില്ല.അതും ഒരു ബോട്ടുണ്ടാക്കി കുറച്ചു പേര്‍ രക്ഷപെടാന്‍ നോക്കുന്ന അതുവരെ (ശരിക്കും ഓര്‍ക്കുന്നു അതിലൊരുവന്‍ ബോബ്‌ മാര്‍ലിയുടെ പാട്ടു പാടുന്നവിട അവസാനിച്ചു)ഇനി ഡി.വി.ഡി തപ്പണം

സു | Su said...

"मेरे हाथ मे तेरा हाथ हो
सारी जन्नते मेरे साथ हो
तु जो पास हो
फिर क्या ये जहाम
तेरे प्यार मे हो जाऊम फना "

പാട്ട് നന്നായിട്ടുണ്ടല്ലോ. അതു കേട്ട് വീട്ടിലിരിക്കാം.