Monday, June 19, 2006

മാത്തപ്പന്‍

അന്ന് ചേട്ടന്‍ ബഹറിനില്‍ നിന്ന് ആദ്യമായി വെക്കേഷന്‌ നാട്ടില്‍ വരുന്ന ദിവസമായിരുന്നു.

ചേട്ടന്റെ ഫേവറൈറ്റ്‌ ചക്കക്കൂട്ടാനും കൂര്‍ക്ക ഉപ്പേരിക്കും പുറമേ ചേട്ടന്‌ ഒരു കിലോ ആട്ടിറച്ചിയും ഞങ്ങള്‍ക്ക്‌ പോത്തിറച്ചിയും വാങ്ങി എല്ലാമൊരുക്കി ഞങ്ങള്‍ കാത്തിരുന്നു.

പ്രതീക്ഷിച്ചതിലും നേരത്തേ ചേട്ടനേയും കൊണ്ട്‌ വിജയേട്ടനും സംഘവും എത്തി. ബ്രൂട്ടിന്റെ രൂക്ഷഗന്ധം അവിടമാകെ വ്യാപിച്ചു.

കെട്ടിപ്പിടുത്തങ്ങള്‍ക്കും കരച്ചിലും പിഴിച്ചിലിനും ശേഷം ഹാളിലെത്തി, മൊത്തത്തില്‍ ഒന്ന് കണ്ണോടിച്ച ചേട്ടന്‍ സ്വിച്ച്‌ ബോഡിലേക്ക്‌ നോക്കി മുഖത്ത്‌, 'ങേ..?' എന്നൊരു ചോദ്യഛിന്നത്തൊടെ അമ്മയോട്‌ ചോദിച്ചു.

ഏതാ ഈ മാത്തപ്പന്‍???

പൊട്ടിച്ചിരിച്ചിരികള്‍ക്കിടയില്‍ ഞാന്‍ പോയി, സ്വിച്ച്‌ ബോഡില്‍ തിരുകി വച്ച, 'ശ്രീ.മുത്തപ്പന്‍ ഈ വീടിന്റെ ഐശ്വര്യം' എന്ന് എഴുതിയ തകിട്‌ എടുത്ത്‌ പൊന്തിച്ചു വച്ചു.

16 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

"നഞ്ചെന്തിനാ നാനാഴി"
വിശാലഗുരുവേ വിശാലമായൊരു പ്രണാമം.

reshma said...

സാക്ഷി പറഞ്ഞതന്നെ എനിക്കും പറയാനുള്ളെ.
(ക്ലബ്ബില്‍ പോസ്റ്റ് ഇട്ടത് ..അപ്പോ ഇന്ന് കൊടകര റിലീസുണ്ടാവൂലെ?ഇന്നൊരു നെടുനീളന്‍ പുരാണം ഇറക്കൂ വിശാല്‍ജീ...കണ്ടാരമുത്തപ്പന്‍ അനുഗ്രഹിക്കും)

Kalesh Kumar said...

കിടിലം വിശാലാ‍!
സാക്ഷി പറഞ്ഞതുപോലെ, "നഞ്ചെന്തിനാ നാനാഴി"!

ദേവന്‍ said...

ഹ ഹഹ
ഈ അടുത്ത പത്തു വര്‍ഷത്തിലാ വീടുകളുടെ ഐശ്വര്യത്തിനു ക്രെഡിറ്റ്‌ ഇട്ടു തുടങ്ങിയത്‌ അല്ലേ?

K.V Manikantan said...

ചേട്ടന്റെ ഫേവറൈറ്റ്‌ ചക്കക്കൂട്ടാനും കൂര്‍ക്ക ഉപ്പേരിക്കും പുറമേ ചേട്ടന്‌ ഒരു കിലോ ആട്ടിറച്ചിയും ഞങ്ങള്‍ക്ക്‌ പോത്തിറച്ചിയും വാങ്ങി എല്ലാമൊരുക്കി ഞങ്ങള്‍ കാത്തിരുന്നു.

എന്താ ഒരു പ്രതിഭാ ടച്ച്‌....

കുറുമാന്‍ said...

കലക്കി വശാലാ.....അല്ല വിശാലാ......

ഇമ്മാതിരിയുള്ളതൊക്കെ ഓരോന്നോരോദിവസം വെച്ച് പൂശിഷ്ടാ.

അരവിന്ദ് :: aravind said...

ഹാ ഹാ! നല്ല സൂപ്പര്‍ വിറ്റ്.
:-) ഇമ്മാതിരി പോസ്റ്റുകള്‍ വായിക്കുമ്പോളാണ് ഞാനും കുത്തിയിരുന്ന് ചിന്തിച്ച് പണ്ട് കേട്ടതും പറഞ്ഞതുമായ രസകരമായ പലതും ഓര്‍ത്തെടുക്കുന്നത്.

ചങ്കൂണ്ണീ..ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങി നടക്കാണ്ടെ , വല്ലപ്പോളും ക്ലാസ്സില്‍ കയറി രണ്ടക്ഷരം എഴുതിയിട് ന്ന്..
ഒരു പുത്യ പോസ്റ്റ് ഒന്ന് പോസ്റ്റ് ചെയ്യ് ഇഷ്ടാ എന്നര്‍ത്ഥം. :-)

വര്‍ണ്ണമേഘങ്ങള്‍ said...

കുറുമാന്‍ പറഞ്ഞ പോലെ ഇമ്മാതിരി കാന്താരികള്‍ ദിവസം ഒന്ന്‌ എന്ന കണക്കിന്‌ പോരട്ടെ വിശാലാ.
ചിരിച്ചത്‌ ബ്ലോഗന്മാരാണെങ്കില്‍...
ഇട്ടത്‌ വിശാലന്‍ തന്നെ..!

Anonymous said...

പൊക്കുക, പൊക്കുക, വാനോളം പൊക്കുക. ഉയരത്തില്‍ നിന്നും വീഴാതെ നോക്കണേ വിശാലാ. -സു-

ഇടിവാള്‍ said...

വിശലോ..
മാത്തപ്പന്‍ ഉഗ്രന്‍ !! ഷോര്‍ട്ട്‌ ഏന്റ്‌ സ്വീറ്റ്‌ ! റിയലി ! ഒരു കുസൃതിച്ചോദ്യം ! റ്റെക്നിക്കറലി സ്പീക്കിംഗ്‌,
തകര ബോര്‍ഡ്‌ ചെരിഞ്ഞ മൂലം മുത്തപ്പന്റെ മൂട്ടിലെ കുനിപ്പ്‌ കാണാത്ത ചേട്ടച്ചാര്‍.... "ആരാ ഈ മത്തപ്പന്‍" എന്നല്ലേ ഗെഡീ ചോദിക്കേണ്ടേ ? അക്ഷരതെറ്റാണെന്നോര്‍ത്തു ചേട്ടന്‍ അഡ്ജസ്റ്റ്‌ ചെയ്തു വായിച്ചുകാണും അല്ല്യോ ? അതോ, വീയം ഒന്നു പൊലിപ്പിച്ചതോ ??

ജേക്കബ്‌ said...

;-)

Visala Manaskan said...

വായിച്ചവര്‍ക്കെല്ലാം നന്ദി.

ബെന്നി:) ശ്രീ. എം. നന്ദകുമാറിനെപ്പോലുള്ളവരും നമ്മുടെ പുരാണം ഇഷ്ടപ്പെട്ടുവായിച്ചുവെന്നറിയുന്നത് എനിക്ക് വളരെ സന്തോഷിക്കാനും, വേണ്ടപ്പെട്ട പലരോടും പറയാനുള്ള വലിയ വിശേഷവുമെല്ലാം ആണ്.

23 വയസ്സുവരെ കൊടകരയില്‍ വച്ചുണ്ടായ ചില സംഭവങ്ങള്‍, അത്രേയേ ഉള്ളൂ കാര്യമായ അനുഭവങ്ങളായി. അതും വച്ച്, 35 ഓളം പോസ്റ്റിങ്ങായി ഇപ്പോള്‍.

കമ്പനിയിലെ അത്യാവശ്യം പണികള്‍ വരെ പെന്റിങ്ങാക്കി വച്ച് ആ ടെന്‍ഷനിലാണ് ഇപ്പോള്‍ പലതും ഓര്‍ക്കുന്നതും എഴുതുന്നതും. അതിന്റെ കുറ്റബോധം ആണ് റിയര്‍ പ്രഷര്‍, അല്ലാതെ ബ്ലോഗിലുള്ളവര്‍ എനിക്കൊരിക്കലും പ്രഷര്‍ തന്നിട്ടില്ല.

ഞാന്‍ പറഞ്ഞുവരുന്നത്, ഇതുവരെ എഴുതിയത് വായിച്ച് എങ്ങിനെയോ നിങ്ങളൊക്കെ ചിരിച്ചു. എന്റെ ഭാഗ്യം. പറയാന്‍ വിശേഷങ്ങള്‍ ആയിരക്കണക്കിനുണ്ട്, പക്ഷെ, നിങ്ങള്‍ ചിരിക്കുമെന്നോ അതിന് സ്റ്റാന്റേഡുണ്ടാകുമെന്നോ ഉറപ്പ് പറയാനൊക്കില്ല. അതുകോണ്ട് ഒന്നും പ്രതീക്ഷിക്കരുത്. പക്ഷെ, എഴുത്ത് നിറുത്തില്ല!

സുനിലേ:) ഏയ് പൊങ്ങാനുമില്ല വീഴാനുമില്ല മാഷേ ഞാന്‍.

ഇടിവാളേ:) മുത്തപ്പന്‍ എന്നെഴുതിയത് പുതിയ ലിപി യിലായിരുന്നു. ഐ മീന്‍ ‘മു‘ എന്നായിരുന്നില്ല. മ ‘ഉ’ യും വേറെ വേറെ.!

Adithyan said...

വിശാലാ, ഇതു മാതിരീത്തെ ബിറ്റുകളൊക്കെ വെച്ചോണ്ടിരിക്കതെ ഇങ്ങോട്ടു തന്നെ വിട്ടോ... അതൊക്കെ ക്ലപ്പിന്റെ ബുക്കിലിരിക്കട്ടന്നെ...

വിളിച്ചോണ്ടു വന്ന ഇടി ആദ്യമേ വിശാലനിട്ടു തന്നെ വെട്ടിയല്ലോ എന്നു പറയാന്‍ വരുവാരുന്നു...

അപ്പൊഴാ ഇതു കണ്ടെ...

മുത്തപ്പന്‍ എന്നെഴുതിയത് പുതിയ ലിപി യിലായിരുന്നു. ഐ മീന്‍ ‘മു‘ എന്നായിരുന്നില്ല. മ ‘ഉ’ യും വേറെ വേറെ.!


ഇതു ഫോളിംഗ് ആന്‍ഡ് റോളിംഗ് ആണേയ്യ്!!! ;-)

Anonymous said...

വിശാലേട്ടാ, വേണ്ടാട്ടൊ, ജോലി ആദ്യം, പിന്നെ മതി എല്ലാം. പെണ്ടിങ് വര്‍ക്കൊക്കെ തീര്‍ത്തു സാവകാശം മതി...ഞങ്ങള്‍ കാത്തിരിക്കാന്‍ റെഡ്ഡി.

Adithyan said...

ങേ..കാത്തിരിക്കാനോ???

അതൊന്നും പറ്റൂല്ല.. വിശാല്‍ജി ഇപ്പൊ ബ്ലോഗുലോകത്തിന്റെ പൊതു സ്വത്താ... ലിമിറ്റഡാ ലിമിറ്റഡ്...പോപ്പുലാരിറ്റി കൂടിയാലൊള്ള കുഴപ്പമേ (കുട: വക്കാരി) പുള്ളിക്കു പോലും എപ്പൊ എഴുതണം എപ്പോ നിര്‍ത്തണം എന്നു തീരുമാനിക്കാന്‍ പറ്റൂല...

ബ്ലോഗുകാരു തീരുമാനിച്ചു തിങ്കളാഴ്ച തോറും ഇട്ടോണോന്ന്‌... അതും ചെറിയ സിമ്പിള്‍ സാധനങ്ങള്‍ ഒന്നും പോര.. ചുമ്മാ വായിച്ചിട്ടു ചിരിച്ചിട്ടു പോയാലൊന്നും പോര, ചിരിച്ചു പണ്ടാരമടങ്ങണം...

(വിശാല്‍ജീ എന്നെ തല്ലല്ലെ.... ഞാന്‍ ഓടി ;-))

Kumar Neelakandan © (Kumar NM) said...

പോസ്റ്റൊന്നു ചെറുതായാലെന്താ? പോതരവ് ആവശ്യത്തിനുണ്ടല്ലൊ വിശാലാ.
ഇനിയിപ്പൊ ഇങ്ങനെയും വേണം കുഞ്ഞ്ഗുളികകള്‍. അത് ക്ലബ്ബില്‍ തന്നെ ആയിക്കോട്ടെ വിശാലാ.. സക്ഷിയുടെ കുഞ്ഞിന്റെ കണ്ണീരെങ്കിലും തോരട്ടെ.