Thursday, July 06, 2006

കൊള്ളാല്ലോ ഗഡി..

ഇതു രണ്ടു ദിവസം മുമ്പത്തെ കേരളകൌമുദി (ജൂലൈ 4-നു - സെമിഫൈനലിനു മുമ്പ്‌ ) പി ഡി എഫ്‌ എഡിഷണില്‍ വന്ന കോളം വാര്‍ത്ത..

45 comments:

ഫിറോസ്‌ | firoz said...

ഇത് ഈ കക്ഷിയും ഫിഫയും തമ്മിലുള്ള ഒരു ധാരണയുടെ കളിയാ..

ലഗ്നതില്‍ വിഘ്നമാണെന്നേ..

ശ്രീജിത്ത്‌ കെ said...

ഒരാള്‍ ജനിച്ച ദിവസവും സമയവും, സ്ഥലവും ഒക്കെ നോക്കിയാണ് അയാളുടെ ജാതകം ഉണ്ടാക്കുന്നത്. ഒരു രാജ്യത്തിന്റെ ജാതകം എങ്ങിനെ ആണ് ഉണ്ടാക്കുന്നത്?

വേറെ ഒരു സംശയം. ഒരു രാജ്യത്തിന് ജാതകദോഷം ഉണ്ടെങ്കില്‍ ആര് പരിഹാരം ചെയ്യണം? പ്രധാനമന്ത്രി? പരുരന്മാര്‍? പരിഹാരം ഇനി ഏലസ് ധരിക്കണമെന്നോ, രത്നക്കല്ല് ധരിക്കണമെന്നോ മറ്റോ ആണെങ്കില്‍ അത് എന്ത് ചെയ്യും, ആര് ധരിക്കും?

ഉമേഷ്::Umesh said...

സ്വാതന്ത്ര്യപ്രഖ്യാപനം നടന്ന സ്ഥലവും സമയവുമാണു് ഇവന്മാര്‍ നോക്കുന്നതു്. ഉദാഹരണത്തിനു്, 1947 ആഗസ്റ്റ് 14 കഴിഞ്ഞ അര്‍ദ്ധരാത്രി ഡല്‍ഹി ഇന്ത്യയ്ക്കു്.

(ഒരുപാടു് ജ്യൌതിഷികള്‍ ഈ ദിവസം സ്വാതന്ത്രം കൊടുക്കുന്നതിനെ എതിര്‍ത്തിരുന്നു. “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” എന്ന പുസ്തകത്തിലെ “നക്ഷത്രങ്ങള്‍ ശപിച്ച ദിവസം” എന്ന അദ്ധ്യായം നോക്കുക.)

ഇങ്ങനെയുള്ള പ്രവചനങ്ങള്‍ കാണുമ്പോള്‍ പോസ്റ്റു ചെയ്യാനൊരു ബ്ലോഗ് തുടങ്ങിയാലോ? ആരു പ്രവചിച്ചു, എപ്പോള്‍ പ്രവചിച്ചു എന്നും വേണം. വര്‍ഷത്തിലൊരിക്കലോ മറ്റോ എത്ര ശതമാനം ശരിയായി എന്നു നോക്കാം.

പത്തുപന്ത്രണ്ടു കൊല്ലത്തിനു മുമ്പു് ഞാന്‍ ഒരു ജ്യോതിഷമാസികയുടെ ജനുവരി ലക്കം എല്ലാക്കൊല്ലവും വാങ്ങുമായിരുന്നു. അതില്‍ ആക്കൊല്ലത്തെ പ്രവചനങ്ങളുണ്ടാവും. അടുത്ത ജനുവരിയില്‍ ഞാന്‍ കുത്തിയിരുന്നു് അവയെല്ലാം പരിശോധിക്കും. (ഭൂ‍രിഭാഗവും തെറ്റായിരുന്നു.) എന്നിട്ടു് അവയെല്ലാം ചേര്‍ത്തു് പത്രാധിപര്‍ക്കൊരു കത്തയയ്ക്കും. ഒന്നും അവര്‍ പ്രസിദ്ധീകരിച്ചില്ല. അന്നെനിക്കൊരു ബ്ലോഗുണ്ടായിരുന്നെങ്കില്‍....

ശ്രീജിത്ത്‌ കെ said...

ഉമേഷേട്ടാ, അങ്ങിനെ വരുമ്പൊ എന്തിനും ഏതിനും ഒരു ജാതകം ഉണ്ടാകുമോ? ഉദാഹരണത്തിന് ഞാന്‍ ഒരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുവാണെങ്കില്‍ വാഹനം ഏത് ദിവസം ഉണ്ടായതാണ്, അല്ലെങ്കില്‍ എന്ന് റെജിസ്റ്റര്‍ ചെയ്തതാണ് എന്ന് നോക്കി അതിന്റെ ജാതകം കണക്കുകൂട്ടാന്‍ പറ്റുമോ?

മറ്റൊന്ന്. മൃഗങ്ങള്‍ക്കും ജാതകം ഉണ്ടാകുമോ? ബൈബിള്‍ പറയുന്നു മനുഷ്യര്‍ക്ക് മാത്രമേ ആത്മാവ് ഉള്ളൂ എന്നും മനുഷ്യര്‍ക്ക് മാത്രമേ മരിച്ചാല്‍ മോഷം കിട്ടൂ എന്നും. ജാതകം അത് അംഗീകരിക്കുന്നുണ്ടോ?

saptavarnangal said...

ലക്ഷണശാസ്ത്രം.. അതു വെച്ചു നോക്കുമ്പോള്‍ ഇറ്റലിക്കാണു ഗപ്പ്.
ഇതിനു മുന്‍പു ഗപ്പു നെഡിയപ്പോള്‍ ഇറ്റലി സെമിയില്‍ തോല്‍പ്പിച്ചതു അന്നത്തെ മാര്‍പാപ്പയുടെ ജന്മ ദേശമായ പോളണ്ടിനെ..ഇപ്പോള്‍ ഇപ്പോഴത്തെ മാര്‍പ്പാപ്പയുടെ ജന്മ ദേശമായ ജര്‍മ്മിനിയെ തോല്‍പ്പിച്ചു ഇറ്റലി ഫൈനലില്‍.. ചരിത്രം ആവര്‍ത്തിക്കാന്‍..????

ദില്‍ബാസുരന്‍ said...

ഫ്രാന്‍സിന്റെ കളി കണ്ടാല്‍ ഈ കക്ഷിയുടെ പ്രവചനം ഫലിക്കാനാണ് സാധ്യത.

Anonymous said...

ലക്ഷണ ശാസ്ത്രം വെച്ചാണെങ്കില്‍ ഇതു വരെ സ്വന്തം മണ്ണില്‍ ജെര്‍മനി ഇറ്റലിയോട് തോറ്റിട്ടില്ലല്ലൊ.. കപ്പ് ഫ്രാന്‍സിനു തന്നെ! എങ്ങിനെ എനിക്കറിയാം. ഒരു ജ്യോതിഷി പറഞ്ഞാ‍ല്‍ പിന്നെ മറുവാക്കിന് ഇതിര്‍വാക്ക് ഞാന്‍ പറയാറില്ല,ഏതു കൊമ്പനാനപ്പുറത്തെ ഉമേഷേട്ടന്‍ വന്നാലും! വേറെ യാതൊരു പണിയുമില്ലായിരുന്നു എന്ന് തോന്നുന്നു,ഒരു
കൊല്ലം മൊത്തം ഇരുന്ന തെറ്റു കണ്ടുപിടിക്കുമായിരുന്നത്രെ. ജ്യോതിഷികള്‍ക്ക് പോലും അതിലും കൂടുതല്‍ ജോലി ഉണ്ടായിരുന്ന് എന്ന് തോന്നുന്നു.
പിന്നെ ഇങ്ങിനെ ഇവിടെ ഇതു ഇട്ടത് നന്നായി.
ഇതു പോലെ നേരത്തെ പറയുന്ന പ്രവചനങ്ങള്‍ ഇട്ടാ‍ല്‍ നമ്മള്‍ക്ക് ശരിയാവുമോ എന്ന് നോക്കല്ലൊ.

ഇതെങ്ങാനും ശരിയയാല്‍...കുട്ട്യേട്ടത്തീന്റേം ഉമേഷേട്ടന്റേയും തലമണ്ടയില്‍ ഞാന്‍ ഡാന്‍സ് കളിക്കും! ഈ കുട്ട്യേട്ടത്തീന്റെ ഒരു ജൊലി! ഇതു വരെ തീര്‍ന്നില്ലെ, രണ്ട് ദിവസായിട്ട് കാണണെ ഇല്ലല്ലൊ :-(

Anonymous said...

ശ്രീജിന്നുകുട്ടീ, ബൈബിളില്‍ പക്ഷെ ജാതകം നോക്കാന്‍ പറയുന്നില്ലല്ലൊ. രണ്ട് വിശ്വസങ്ങള്‍ കൂട്ടിക്കുഴച്ചാല്‍ കൂഴചക്ക പരുവമാവില്ലെ? :)
ഹിന്ദു മത വിശ്വാസത്തില്‍ മൃഗങ്ങള്‍ക്കും ആത്മാവ് ഉണ്ടെന്നാണ് ഞാന്‍ ലേറ്റ്സ്റ്റ് കേട്ടത്.

ഒരു രാഷ്റ്റ്രം മൊത്തം ഏലസ്സ് കെട്ടണ പരിപാടി എനികിഷ്ടപ്പെട്ടു...നല്ല ബിസ്സിനസ്സ് സെന്‍സ്! :)

മന്‍ജിത്‌ | Manjith said...

ഹൌ ! ആശ്വാസമായി.

ഇനി സിദാനോടും ഓന്‍‌റിയോടും ഫോണ്‍ വിളിച്ചുപറയട്ടെ, വെറുതെ തൊഴിയും ഇടിയും കൊണ്ട് വിയര്‍ത്തു കളിക്കണ്ടാന്ന്. നക്ഷത്രങ്ങള്‍ കളിച്ചോളുമല്ലോ..

::പുല്ലൂരാൻ:: said...

എന്തായാലും ഫ്രാന്‍സും ഇറ്റലിയും ഫൈനലിലെത്തും എന്നു ഇങ്ങേര്‌ പറഞ്ഞത്‌ എങ്ങിനേയോ ശരിയായി... !!

അല്ലാ ഇദ്ദേഹം സുനാമി പ്രവചിച്ചിരുന്നോ..? എന്നിട്ടെന്തേ.. ഒന്നും ചെയ്യാതിരുന്നത്‌ ആവോ..?

Adithyan said...

മൂവായിരത്തീന്നു പതിനായിരം കുറച്ചാല്‍ 12 കിട്ടും (കട: അരവിന്ദന്‍) എന്നും പറഞ്ഞു കുറെപ്പേരും, പിന്നെ പണ്ടു ജര്‍മ്മനി ഇറ്റലിയോടു ജയിച്ചപ്പോ ഫ്രാന്‍സിന്റെ മോളില്‍ക്കൂടി തൊമ്മന്‍ ചാണ്ടി വിമാനത്തില്‍ പറന്നിരുന്നു. ഇത്തവണ ഫ്രാന്‍സ് ഇറ്റലിയോടു കളിക്കുമ്പോ ചാണ്ടിക്കുഞ്ഞ് ജര്‍മ്മനീടെ മോളില്‍ കൂടെ പറക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞ് വേറെ കുറേ പേരും...

എന്താ പറയുക

Anonymous said...

നിങ്ങളൊക്കെ എന്തോരം കളിയാക്കിയാലും ഞാന്‍ ഈ ചേട്ടന്റെ കൂടെ ആണു. പിന്നെ, വിജയസാദ്ധ്യത എന്നേ പറഞ്ഞിട്ടുള്ളൂ, പക്ഷെ കര്‍മ്മഫലം എന്നുമുണ്ട്. :)

ഒ! പിന്നേ പിന്നേ!ഫോണ്‍ വിളിച്ചു പറയുന്നു. അവരു ഫോണ്‍ നോക്കി ഇരിക്കുവല്ലെ..അച്ചു അമ്മാവന്‍ ഫോണ്‍ വിളിച്ചു മന്ത്രി സഭ ഉണ്ടാക്കാമോന്ന് ചോദിച്ചതു പോലെയാണൊ ഇതു? :)

ദില്‍ബാസുരന്‍ said...

ഇന്നലത്തെ കളിയില്‍ സിദാന്‍ റൊണാള്‍ഡോയോട് കൈ കൊണ്ട് ആംഗ്യം കാണിച്ചതിന്റെ പൊരുള്‍ ഇപ്പോളാണ് മനസ്സിലായത്. “മോനേ, ഇജ്ജല്ലാ അന്റെ ബാപ്പ അദ്രുമാന്‍ കാക്ക വന്നാലും ഗോളടിക്കാന്‍ പറ്റൂലാ..കാരണം ചന്തു തോല്‍ക്കില്ല, നക്ഷത്രം ജെയിപ്പിക്കും”.

ബിന്ദു said...

ഇപ്പോഴെനിക്കു കളിയില്‍ ആരാ ജയിക്കുക എന്നറിയാനൊരു ഉത്സാഹം ഒക്കെ വരുന്നുണ്ട്‌, ഇദ്ദേഹം പറഞ്ഞതു നടക്കുമോ എന്നറിയണമല്ലൊ ;) എന്നാലും സുനാമിയുടെ കാര്യം മുങ്കൂട്ടി അറിഞ്ഞിട്ടും
:(

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

അതാണെല്‍‌ജീ ഇവന്മാരുടെ തന്ത്രം. വിജയസാദ്ധ്യത, കര്‍മ്മഫലം, മനപ്പൊരുത്തം എന്നൊക്കെ പറഞ്ഞാല്‍ മതിയല്ലോ.

കര്‍മ്മഫലം തന്നെ. നന്നായി കളിച്ചാല്‍ ജയിക്കും. അതിനു ജ്യൌതിഷിയെ വേണോ?

ഇന്ത്യ ജയിക്കുമെന്നു ക്യാപ്റ്റന്റെ ജാതകം നോക്കി പറഞ്ഞ എത്രയോ ക്രിക്കറ്റ് മാച്ചുകള്‍ തോറ്റിരിക്കുന്നു.

ഇതെങ്ങാനും ഫ്രാന്‍സ് ജയിച്ചാല്‍ എന്റെയും കുട്ട്യേടത്തിയുടെയും തലയില്‍ കയറി നൃത്തം വെയ്ക്കുമെന്നു് എല്‍‌ജി പറഞ്ഞല്ലോ (ആരെങ്കിലും അതിന്റെ ഒരു പടമെടുത്തു പോസ്റ്റു ചെയ്യണേ, പ്ലീസ്!). ഇതാണു തെറ്റു്. ഫ്രാന്‍സ് ജയിച്ചാല്‍ അതെങ്ങനെ ഞങ്ങളുടെ തോല്‍‌വിയാവും? ഇതുപോലെയുള്ള പ്രവചനങ്ങളെല്ലാമെടുത്തു് അതില്‍ എത്രയെണ്ണം ശരിയാകുമോ എന്നു നോക്കിയല്ലേ എന്താണു ശരി എന്നു വിശകലനം ചെയ്യേണ്ടതു്? ഒന്നോ രണ്ടോ കാര്യത്തിന്റെ അടിസ്ഥാനത്തില്‍ ജെനരലൈസ് ചെയ്യുന്നതാണു ജ്യോതിഷത്തിന്റെ ഒരു വലിയ തെറ്റു്.

മറിച്ചു്, ഇതു തെറ്റിയാല്‍ അതു് എല്‍‌ജിയെപ്പോലെയുള്ള ജ്യോതിഷവിശ്വാസികളുടെ പരാജയവുമല്ല. എന്തിന്റെ അടിസ്ഥാനത്തിലാണു് അദ്ദേഹം ആ പ്രവചനം നടത്തിയതു്? അതു് ജ്യോതിഷം എന്ന ശാസ്ത്രത്തിന്റെ (കപടശാസ്ത്രവുമാകാം) നിയമങ്ങള്‍ക്കനുസരിച്ചാണോ എന്നൊക്കെ നോക്കണം.

ഇടിവാളിനെപ്പോലെയുള്ളവര്‍ ജ്യോതിഷമറിയില്ലെങ്കിലും പലതും പ്രവചിച്ചില്ലേ? കാലാവസ്ഥാനിരീക്ഷകരും മറ്റും സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തില്‍ പലതും പ്രവചിക്കാറില്ലേ? പലതും ശരിയാവുകയും പലതും തെറ്റുകയും ചെയ്യും.

ഞാന്‍ പ്രവചനങ്ങള്‍ക്കെതിരല്ല. പലതിനും ലോജിക്കുണ്ടു താനും. ജര്‍മ്മനി, ഇറ്റലി എന്നിവയെപ്പറ്റി പറഞ്ഞ കാര്യം വെറും ലക്ഷണശാസ്ത്രമല്ല. ഹോം ടീമിന്റെ മുന്‍‌തൂക്കം സ്പോര്‍ട്സ് പ്രേമികള്‍ക്കെല്ലാം അറിയുന്നതാണു്.

ഒരു കാര്യം ശരിയാകുന്നതോ തെറ്റുന്നതോ നമുക്കു് ഒരു വിവരവും തരുന്നില്ല. അതുകൊണ്ടാണു് ഞാന്‍ ഒരു കൊല്ലത്തെ പ്രവചനങ്ങള്‍ പരിശോധിച്ചതു്. അതു് എല്‍‌ജിയ്ക്കു വട്ടെന്നു തോന്നിയേക്കാം. പക്ഷേ, അത്തരം വട്ടുകളുടെ ആകെത്തുകയാണു് എനിക്കു് എന്റെ ജീവിതം.

.::Anil അനില്‍::. said...

സുനാമി പ്രവചിക്കപ്പെട്ട വാര്‍ത്ത (ദുരന്തത്തിനുമുമ്പ്) എവിടെയെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നോ? ഒരു കൌതുകം.

ഒരു റ്റിവി ചാനലില്‍ വര്‍ഷങ്ങളായി നാട്ടാരുടെ ഭൂതവര്‍ത്തമാനഭാവികള്‍ (ഇയിടെയായി ലാപ്‌ടോപ്പിനുപിന്നിലിരുന്ന്) പറയുന്ന ഒരു മഹാന്റെ മകള്‍ക്കു വന്നുപെട്ട ദോഷം എന്തേ അങ്ങേര്‍ക്കു മുന്‍‌കൂര്‍ കാണാന്‍ കഴിയാതെ പോയി? (ഇതൊരു കമന്റായി ആരോ ഇന്നു വച്ചതാണ്)

ഉമേഷ്::Umesh said...

ശ്രീജിത്തിന്റെ ചോദ്യത്തിനുള്ള മറുപടി ഇവിടെ.

വഴിപോക്കന്‍ said...

സുനാമി വന്നത്‌ 2 ദിവസം കഴിഞ്ഞ്‌ മാത്രം അറിഞ്ഞ (ഒരു ടൂറില്‍ ആയിരുന്നു) ജ്യോതിഷ പാമരന്‍ ശ്രീ ശ്രീ വഴിപോക്കരാനന്ദയുടെ പ്രവചനം എന്തെന്നാല്‍

വെള്ളി കഴിഞ്ഞ്‌ ശനി വരുന്നതു കൊണ്ടും, ഞായര്‍ കഴിഞ്ഞ്‌ തിങ്കളായത്‌ കൊണ്ടും, കഴിഞ്ഞ കളിയില്‍ ഓസിന്‌ കിട്ടിയ പെനാല്‍ടി കിക്കിലാണ്‌ ഫ്രാന്‍സ്‌ സെമി കടന്ന് കൂടിയത്‌ എന്നത്‌ കൊണ്ടും ഇറ്റലി ജയിയ്ക്കാനാണ്‌ സാധ്യത.

ഉമേഷ്ജി കുറച്ചെങ്കിലും ഗവേഷണം നടത്താത്ത ഒരു വിഷയവുമില്ലല്ലൊ. അറിവിന്റെ കാര്യത്തില്‍ താങ്കള്‍ ശരിയ്ക്കും ഒരു പ്രതിഭാസം തന്നെ.

Anonymous said...

എന്റെ ഉമേഷേട്ടാ എനിക്ക് ജ്യോതിഷത്തില്‍ ഒന്നും അത്രേം വിശ്വാസമൊന്നുമില്ല. ഈ വാര്‍ത്തയെപറ്റി ഞാന്‍ സര്‍ക്കാസ്റ്റിക്ക് ആയി കമന്റിയതാണ് (ഇനി അതേ രക്ഷയുള്ളൂ :)). ഉമേഷേട്ടന്‍ പറയുന്നത് പോലെയാണ് മിക്കതും എനിക്ക് തോന്നുന്നത്. പക്ഷെ ഇതില്‍ ഒക്കെ എന്തോക്കെയോ ഉണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നുന്നു.അതുകൊണ്ട് അതേപറ്റി അറിയാതെ പൂര്‍ണ്ണമ്മായി ഞാന്‍ അതിനെ ഒരിക്കലും തള്ളിപറയാന്‍ എനിക്ക് സാധിക്കുന്നില്ല.
ശരിയാണ്,ജെനറലൈസേഷന്‍ ഒരു പാരസെറ്റാമോളിനു പോലും പറയാന്‍ പറ്റുന്നില്ല. തലവേദന ചിലര്‍ക്ക് പൂര്‍ണ്ണമാ‍യും ചിലര്‍ക്ക് മാറാതെയും ചിലര്‍ക്ക് പൂര്‍ണ്ണ സൌഖ്യമാവുകയും ചെയ്യുന്നു. :)
ഉമേഷേട്ടിന്റെ ആ ‘വട്ടിനെ’ ഞാന്‍ കളിയാക്കിയതാല്ലട്ടൊ. സോറീട്ടൊ അങ്ങിനെ തോന്നിയെങ്കില്‍..
സത്യം പറഞ്ഞാല്‍ ഞാന്‍ എപ്പോഴും കുറച്ചു നേരം, വായും പൊളിച്ച് ഇരിക്കും ഉമേഷേട്ടന്റെ ഒരോ ഓരൊ കാര്യവും വായിക്കുമ്പോള്‍.പിന്നെ എപ്പോഴും ഇങ്ങിനെ പ്രശംസിച്ചാല്‍
പൊങ്ങിപ്പോയാലൊ എന്നോര്‍ത്തിട്ടാണ് വേറെ ഒരു രീതിയില്‍ പറയുന്നത്... :-)

ഒന്ന് മാത്രമേ പറയാനെ എനിക്കെപ്പോഴും ഉള്ളൂ..

ഉമേഷേട്ടന്‍ കീ ജയ്!
ഉമേഷേട്ടന്‍ നീണാള്‍ വാഴ്ക!

സിബു::cibu said...

മൃഗങ്ങള്‍ക്ക്‌ ആത്മാവുള്ളതിന്‌ തെളിവായി ഒരുവാചകവും ബൈബിളില്‍ ഞാന്‍ കണ്ടിട്ടില്ല ഉമേഷേ. അതേസമയം അവര്‍ക്ക്‌ ആത്മാവുണ്ട്‌/ഇല്ല എന്നുപറയുന്ന വാക്യവും കണ്ടിട്ടില്ല.

എന്നാല്‍ spirit, soul എന്നീ രണ്ട്‌ വ്യത്യസ്ഥവസ്തുക്കള്‍ ബൈബിളിലുണ്ട്‌. soul എന്നാല്‍ മനുഷ്യനില്‍ (മാത്രം?) അവന്റെ ജീവിതകാലം മുഴുവനും സ്ഥിരമായി നില്‍ക്കുന്നത്‌. മരണശേഷം അവന്റെ soul മാത്രം അവശേഷിക്കുന്നു.

spirit രണ്ടുതരം: ദൈവത്തിന്റെ, പിശാചിന്റെ. ഒരിടത്തു നിന്ന്‌ മറ്റൊരിടത്തേയ്ക്ക്‌ ഒഴുകാവുന്ന, പലരൂപം സ്വീകരിക്കാവുന്ന ഒരു തരം ശക്തി എന്നുവേണമെങ്കില്‍ പറയാം. അതിന്റെ പ്രവര്‍ത്തനത്തില്‍ മനുഷ്യനെന്തെങ്കിലും സ്വാധീനം ഉണ്ടെന്ന്‌ തോന്നുന്നില്ല.

Durga said...

Pardon me for not using malayalam fonts. As I said before, I can not use it now due to some technical problems.

Astrology is a science and as any other branch of science, this too should be growing day by day through research. But little R&D is happening in this area, according to my knowledge.

Each living thing is great and has an Atma(soul) which is on its path towards liberation, taking several births on the way, just like we change our dress.
So far I have been believing that only living things have got their horoscopes. So the coments like " nalla raasiyulla car aanu" etc make me wonder at it!

Of course, there are things beyond our perception. But constant practice and continuous research can make us progress at least to some extent. Remember, talking to some one at the other half of the globe was considered to be impossible centuries back till the invention of telephone. And till the invention of mobile phone, talking while travelling was impossible. Just like this, talking through signals from the brains(telepathy?) can also be possible in future. Jus imagine what if a person born under a particular star, at particular point of time, at a particular place owns his/her own frequency band??(!!;-) )jus a fictitios thought..heeheee..;-)

Just like the Moon influencing the waves(tides), the other planets too can influence each and every living and non-living thing on Earth. The existence of the Universe itself is mutual attraction of relatively moving particles. We are part of the Universe and even statues are moving with Earth( ;-) crazy thoughts ..uh? ). So we can’t just ignore the science behind it.

It has been my doubt ever since I heard bout Kepler’s law-if a planet can move faster, when another one moves closer to it, why can’t the same rule be applied when it comes to living things and the planets? Lets generalize each as a group of particles. The energy in each of us can be impacted and the frequency levels of the signals being transmitted among the particles can be varied , w.r.t these movements.

Hopefully, I await the development of the Astrology as a science, in shoulder with that of Astronomy and Physics. Let us please not hue and cry upon the mal-practicing so-called astrologers and focus our attention to something practical for the development of the Science. Scientists, gear up!!

Durga said...

last line ingane thiruthi vaayikkan apeksha!
"Let us please not hue and cry upon the mal-practicing so-called astrologers BUT focus our attention to something practical for the development of the Science. Scientists, gear up!!"

ശ്രീജിത്ത്‌ കെ said...

ശ്ശൊ. ഈ ദുര്‍ഗ്ഗയെക്കൊണ്ട് തോറ്റു. മലയാളത്തില്‍ കമന്റ് ഇട്ടില്ലെങ്കില്‍ ഇംഗ്ലീഷ് അറിയാത്ത എന്നെപ്പോലുള്ളവര്‍ക്ക് എങ്ങിനെ മനസ്സിലാകും?

വക്കാരിമഷ്‌ടാ said...

ദുര്‍ഗ്ഗ പറഞ്ഞ അഭിപ്രായം തന്നെ എനിക്കും. കുഴപ്പം വഴിവക്കു ജ്യോതിഷക്കാരും പ്രവചനക്കാരും മുതലെടുപ്പുകാരും രംഗം കൈയ്യടക്കി. അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ളവര്‍ പ്രതികരിക്കാന്‍ തുടങ്ങി. യഥാര്‍ത്ഥ വശം ആരും പഠിക്കാന്‍ ഗൌരവമായി ശ്രമിച്ചില്ല. ആരെങ്കിലും അതിനു മുതിര്‍ന്നാല്‍ അന്ധവിശ്വാസമെന്നും ഇന്ത്യയെ പത്തൊമ്പതാം നൂറ്റാണ്ടില്‍ തളയ്ക്കുന്നു എന്നുമൊക്കെ പറഞ്ഞ് വികാരം കൊണ്ടു. മുതലെടുപ്പിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ എല്ലാവരും അംഗീകരിക്കുന്ന ശാസ്ത്രത്തില്‍ മുതലെടുപ്പില്ലേ. അതുകൊണ്ട് ആ ശാസ്ത്രം മൊത്തം തെറ്റാണെന്ന് ആരും പറയുന്നില്ലല്ലോ.

പഠിക്ക്..ഗവേഷിക്ക്... തെളിയിക്ക് തെറ്റാണോ, ശരിയാണോ, തെറ്റാണെങ്കില്‍ എത്രമാത്രം, ശരിയാണെങ്കില്‍ എത്രമാത്രം.

ഫോര്‍‍ഡിന്റെ വലിയ ഒരു ടിമും ഇസ്‌കോണിന്റെ വലിയ ഒരു ആരാധാകനും ആയ ഒരാള്‍ കല്‍‌ക്കത്തയില്‍ ഇത്തരം കാര്യങ്ങളുള്‍‌പ്പടെ പുരാണ ഭാരതത്തെപ്പറ്റി പഠിക്കാന്‍ ഒരു വലിയ സ്ഥാപനം തുടങ്ങാന്‍ പോകുന്നു എന്ന് കേട്ടിരുന്നു. അതെന്തായോ ആവോ.

പരസ്പരം said...

ഏതായാലും ഓഫീസില്‍ കപ്പിന്റെ ആദ്യം എല്ലാ സ്റ്റാഫിനും ഓരൊ ടീമിന്റെ പേരില്‍ നറുക്കെടുത്തിരുന്നു. ഇങ്ങനെ നറുക്കെടുത്തതില്‍ എനിക്കു കിട്ടിയ ടീം ഫ്രാന്‍സ്!ആദ്യം ബ്രസീല്‍ കിട്ടിയവെരെല്ലാം പറഞ്ഞു കിളവന്മാരുടെ ഫ്രാന്‍സിന് യാതൊരു ചാന്‍സുമില്ല,നിനക്ക് ഭാഗ്യമില്ലാതെ പോയല്ലോയെന്ന്.അതിനാല്‍ ഫ്രാന്‍സിനോട് വലിയ താല്പര്യവുമില്ലായിരുന്നു.ഇതാ ഇപ്പോള്‍ അവര്‍ ഫൈനലില്‍.ഫ്രാന്‍സ് ജയിച്ചാല്‍ കിട്ടുന്ന 1000 ദിര്‍ഹംസ് കാരണം ഞാനവരെയും, പിന്നെ ഈ പ്രവചനത്തെയും അകമഴിഞ്ഞു വിശ്വസിക്കുക്കുന്നു. ദുര്‍ഗ്ഗയുടെ കമന്റിനോട് നൂറു ശതമാനം യോചിക്കുന്നു.

ഒ.ടോ: യു.എ.ഇ- മീറ്റിന് വരാന്‍ കഴിയില്ല എന്നു ഖേദപൂര്‍വ്വം അറിയിക്കട്ടെ.മുത്തശ്ശന്റെ മരണം കാരണം ഞാനിപ്പോള്‍ കേരളത്തിലാണ്.എന്നെ ഈ സംഗമത്തിന് ക്ഷണിച്ച കലേഷിന് പ്രത്യേകം നന്ദി.

വഴിപോക്കന്‍ said...

കപ്പ്‌ ഇറ്റലിയ്ക്ക്‌...

ശാസ്ത്രം ജയിച്ചു, മണികണ്ടന്‍ തോറ്റു :)

കേരള കൌമുദിയേപ്പൊലൊരു പത്രം ഇത്തരം കള്ള നാണയങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നത്‌ ലജ്ജാവഹം!

ഇതൊരു റെഫറന്‍സ്‌ പോസ്റ്റായി എടുത്ത്‌ വയ്ക്കേണ്ടതാണ്‌

evuraan said...

പൂയ് പൂയ് പൂയ്

വേള്‍ഡ് കപ്പില്‍ ഫ്രാന്‍സ് തോറ്റതിന്റെ വിഷമം ഈ കള്ളനാണയത്തിന്റെ തോല്‌വി ഇല്ലാതാക്കുന്നു..

ഇനി നാളെ വരുമായിരിക്കും, സൂര്യന്‍ ചെരിഞ്ഞാണുദിച്ചത്, അതാണ് പ്രവചനം തെറ്റിയത് എന്ന്..


പൂയ് പൂയ് പൂയ്

ഉമേഷ്::Umesh said...

സംയമനം പാലിക്കൂ സുഹൃത്തുക്കളേ. ഇതു ഫ്രാന്‍സു ജയിച്ചാല്‍ ജ്യോ‍തിഷം ശരിയാണെന്നു വരുമോ?

(ഫ്രാന്‍സെങ്ങാനും ജയിച്ചാല്‍ എന്റേം കുട്ട്യേടത്തീടേം തല, ഹോ‍... ഓര്‍ക്കാന്‍ കൂടി വയ്യ :-))

നമുക്കു് ഇനിയുമുള്ള പ്രവചനങ്ങളും നോക്കിയിരുന്നു കാണാം.

ബിന്ദു said...

ഇയാളു പറഞ്ഞതൊന്നു തെറ്റി എന്നു വിചാരിചു ജ്യോതിഷം മുഴുവനും തെറ്റെന്നുമില്ല ഉമേഷ്‌ജി.. ( പുലിവാലാണോ ഞാന്‍ ... ഞാന്‍ ഓടി...):)

Adithyan said...

പ്രവചനത്തില്‍ കഴമ്പില്ല എന്ന വാദത്തിന് അനുകൂലമായ തെളിവുകളില്‍ ഒന്നല്ലേ ഉമേഷ്ജീ ഇത്?

Adithyan said...

ഇതും ഒരു വിഷ്യസ് സര്‍ക്കിള്‍ ആണെന്നു തോന്നുന്നു... ജ്യോതിഷത്തെ അനുകൂലിക്കുന്നവര്‍ ശരിയായ പ്രവചങ്ങളുടെ മാത്രം കണക്കെടുക്കും... എതിര്‍ക്കുന്നവര്‍ തെറ്റിയതിന്റെ കണക്കും...

ഈ പ്രവചനം ഒന്നും ഇല്ലാതെ തന്നെ ആരെങ്കിലും ഒരാള്‍ ജയിക്കും എന്ന് ആര്‍ക്കും പറയാം... ഇങ്ങനെ ഒരു പ്രവചനം ശരിയാവാന്‍ 50% സാദ്ധ്യത എങ്ങനെയായാലും ഉണ്ട്... അതു കൊണ്ട് ആ 50%-ന് ഏറെ മുകളില്‍ ഒരു വിജയശതമാനം ഉണ്ടെങ്കില്‍ മാത്രമേ ജ്യോതിഷം ശരിയാണെന്നു ലോജിക്കലായി പറയാന്‍ കഴിയൂ... എന്നാല്‍ ഓരോ തവണ തെറ്റുമ്പോഴും ജ്യോതിഷത്തെ എതിര്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ശക്തമായ ഒരു തെളിവാണത്. കാരണം ജ്യോതിഷം ഒരു ദൈവീക ശാസ്ത്രമാണെന്നാണു പൊതുവെ വിശ്വാസം... അതില്‍ മനുഷ്യസഹജമായ തെറ്റുകള്‍ വരണ്ട കാര്യമില്ലല്ലോ? ദൈവവും കറക്കിക്കുത്തിയാണു കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ പിന്നെ മനുഷ്യനും ദൈവമും തമ്മിലുള്ള വ്യത്യാസമെന്താണെ?

വഴിപോക്കന്‍ said...

ഉമേഷ്ജി, ബിന്ദു
മൊത്തം ജ്യോതിഷത്തെ ഇതു വച്ച്‌ വിലയിരുത്താന്‍ പറ്റില്ലെങ്കിലും, ഇയാളുടെ ജ്യോതിഷം തട്ടിപ്പാണെന്ന്‌ തെളിഞ്ഞല്ലൊ എന്നതാണ്‌ എന്റെ ആഘോഷതിനു കാരണം. :)

പുല്ലൂരാനേ ഈ പോസ്റ്റ്‌ പെട്ടെന്ന് കണ്ടുപിടിയ്ക്കാന്‍ പാകത്തില്‍ title മാറ്റാമോ? ("FIFA ജ്യോതിഷ പ്രവചനം" എന്നോ മറ്റൊ?)

കേരളകൌമുദിയിലൊ മറ്റു പത്രങ്ങളിലൊ ഇനി ഇതുപോലെ ഇയാളുടേതായി അടുത്ത പരസ്യം വരുമ്പോള്‍, ഈ പോസ്റ്റ്‌ ഒരു റെഫറന്‍സ്‌ ആയി നില്‍ക്കട്ടെ :)

Anonymous said...

ശ്ശൊ! ആദ്യത്തെ ഗോള്‍ കണ്ട് ഞാന്‍ ഡാന്‍സിന്റെ സ്റ്റെപ്പൊക്കെ പടിച്ചു വന്നപ്പോഴെക്കും....ശ്ശൊ!...

വക്കാരിമഷ്‌ടാ said...

എത്രയോ ഡോക്‍ടര്‍മാര്‍ക്ക് തെറ്റു പറ്റുന്നു-പക്ഷേ നമ്മളാരും വൈദ്യശാസ്ത്രം മൊത്തത്തില്‍ തെറ്റാണെന്ന് പറയുന്നില്ലല്ലോ..

എത്രയോ ശാസ്ത്രജ്ഞന്മാര്‍ക്ക് തെറ്റുപറ്റുന്നു-പക്ഷേ ശാസ്ത്രം മൊത്തത്തില്‍ തെറ്റാണെന്ന് നമ്മളാരും പറയുന്നില്ലല്ലോ..

അവിടൊക്കെയുമുള്ള ടോളറന്‍സ് നമ്മളെന്തേ ജ്യോതിഷത്തിനു കൊടുക്കുന്നില്ല? തെറ്റുകളും കുറ്റങ്ങളുമൊക്കെയുണ്ടെങ്കിലും ശാസ്ത്രത്തെ നമുക്ക് അംഗീകരിക്കാം, പക്ഷേ ജ്യോതിഷത്തില്‍ എത്രമാത്രം ശാസ്ത്രമുണ്ടെന്ന് അന്വേഷിക്കാന്‍ പോലും നമുക്കൊരു മടി.

പണ്ട് സ്കൂളില്‍ നല്ലപോലെ പഠിക്കുന്ന ഒരുവന്‍ ഒരു ചെറിയ തെറ്റ് കാണിച്ചാല്‍ ടീച്ചര്‍മാര്‍ പറയുമായിരുന്നു-“അവനാണ് ഈ തെറ്റ് കാണിച്ചതെങ്കിലും കുഴപ്പമില്ലായിരുന്നു, കാരണം, അവനങ്ങിനെയാ. പക്ഷേ നീ..നീ ഈ ചെറിയ തെറ്റ് പോലും ഒരിക്കലും വരുത്തരുത്”

ഇനി അതുപോലുള്ള ഒരു പെര്‍ഫക്‍ഷനാണോ ജ്യോതിഷത്തില്‍നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത്? എങ്കില്‍ ആശയ്ക്ക് വകയുണ്ട് :)

1. ജ്യോതിഷത്തില്‍ എത്രമാത്രം ശാസ്ത്രമുണ്ടെന്ന പഠനം പോലും നേരാംവണ്ണം നടന്നിട്ടില്ല എന്ന് തോന്നുന്നു. അതുപോലുമില്ലാതെ അതിനെ അടച്ച് തള്ളിപ്പറയുന്നത് ശാത്രത്തിന്റെ വീക്ഷണകോണില്‍ പോലും തെറ്റാണ്. കാരണം തെളിവില്ലാതെ ശാസ്ത്രം ഒന്നും അംഗീകരിക്കാറില്ല-തെറ്റ് പോലും.

2. ജ്യോതിഷികള്‍ ദൈവങ്ങളല്ല, മനുഷ്യര്‍ മാത്രം-ശാസ്ത്രജ്ഞരെപ്പോലെതന്നെ. അവര്‍ക്ക് തെറ്റ് പറ്റാന്‍ പാടില്ല എന്ന് ശഠിക്കുന്നതില്‍ എത്രമാത്രം അര്‍ത്ഥമുണ്ടെന്നത് സംശയം.

3. ശാസ്ത്രത്തെ ദുരുപയോഗം ചെയ്ത രാമര്‍ പിള്ളയെപ്പോലെയോ, ദക്ഷിണാഫ്രിക്കയിലെ ക്ലോണ്‍ ചക്രവര്‍ത്തിയെപ്പോലെയോ ജ്യോതിഷത്തെ ദുരുപയോഗം ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം ആള്‍ക്കാര്‍ ഉണ്ട്. ജ്യോതിഷത്തിന്റെ കാര്യത്തില്‍ ആധികാരിക പഠനം പലപ്പോഴും രാഷ്ട്രീയ കാരണങ്ങളാല്‍ പോലും നമ്മുടെ നാട്ടില്‍ തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ തട്ടിപ്പുകാര്‍ക്ക് ചാകര. അവരെ വെച്ച് ജ്യോതിഷത്തെ അളക്കുന്നത് എത്രമാത്രം ശരിയാണെന്നത് പിന്നെയും സംശയം.

വഴിപോക്കന്‍ പറഞ്ഞതുപോലെ തട്ടിപ്പുകാരെ ആദ്യം വെളിച്ചത്തുകൊണ്ടുവരാം. ജ്യോതിഷത്തിന്റെ പേര് ചീത്തയാക്കുന്നതില്‍ ഒരു മുഖ്യപങ്ക് അതിന്റെ പേരില്‍ മുതലെടുക്കുന്നവര്‍ക്ക് തന്നെയാണ്.

വക്കാരിമഷ്‌ടാ said...

ആദിത്യന്‍ പറഞ്ഞ 50% സാധ്യത സെമി ഫൈനല്‍ കഴിഞ്ഞ് പ്രവചിക്കുന്നവര്‍ക്കല്ലേ ഉള്ളൂ?

പിന്നെ ജ്യോതിഷം ദൈവിക ശാസ്ത്രമാണെങ്കില്‍ തന്നെ ജ്യോതിഷികള്‍ ദൈവങ്ങളല്ലല്ലോ :)

മന്‍ജിത്‌ | Manjith said...

വക്കാരി പറഞ്ഞ ഡോക്ടര്‍മാരും കൈപ്പിഴകളും ഒരു പോയിന്റായി അംഗീകരിക്കാം. എങ്കിലും തെറ്റുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ഡോക്ടര്‍മാരെ നമുക്കറിയാമല്ലോ. അതുപോലെ തെറ്റുകളില്ലാതെ പ്രവചിക്കുകയും മറ്റും ചെയ്യുന്ന ഏതെങ്കിലും ജ്യോതിഷന്മാര്‍ വക്കാരിയുടെ അറിവിലുണ്ടോ? ഉണ്ടെങ്കില്‍ പറഞ്ഞു തരിക, ഇനി അവരെയും ഫോളോ ചെയ്യാമല്ലോ? ശരിയായ പഠനങ്ങള്‍ നടത്താത്തതിനാലാണ് കപട ജ്യോതിഷികള്‍ പ്രചരിക്കുന്നതെന്നും പറയുന്നു. കാപട്യമില്ലാത്ത ജ്യോതിഷന്മാരാരെങ്കിലും ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയവതരിപ്പിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമല്ലോ. ശാസ്ത്രീയ അടിസ്ഥാനമുണ്ടെന്നു പറയുന്ന ജ്യോതിഷികള്‍ രംഗത്തുവരാതിരിക്കുകയും, കിളിപ്പേശു ജ്യോതിഷന്മാര്‍ ഞൊടുക്കു വിദ്യകളുമായി നിറയുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെ കൂട്ടരെവച്ച് ജ്യോതിഷത്തിന്റെ ശാസ്ത്രീയ അടിത്തറയളക്കാനേ നിവൃത്തിയുള്ളു വക്കാരീ.

വക്കാരിമഷ്‌ടാ said...

ജ്യോതിഷത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കണമെങ്കില്‍ ഒരാളുടെ എഫര്‍ട്ടുകൊണ്ട് മാത്രം പറ്റുമെന്ന് തോന്നുന്നില്ല-വൈദ്യശാസ്ത്രത്തമോ മറ്റേതെങ്കിലും ശാസ്ത്രശാഖയോ പോലെ സര്‍ക്കാര്‍/യൂണിവേഴ്‌സിറ്റി തലങ്ങളില്‍ തന്നെയുള്ള പഠനങ്ങള്‍ വേണം ഇതിന് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അങ്ങിനെയുള്ള പഠനങ്ങള്‍ ആരംഭിക്കാനുള്ള നീക്കം പോലും പലപ്പോഴും നടക്കുന്നു-ഏറ്റവും അവസാനമായി കാലടി സര്‍വ്വകലാശാലയില്‍ കഴിഞ്ഞ കൊല്ലമോ മറ്റോ ഇത്തരത്തിലുള്ള ഒരു കോഴ്‌സ് കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ ഡി.വൈ.എഫ്.ഐ മുതലായവര്‍ എതിര്‍ത്തു-നമ്മളെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നു എന്നും പറഞ്ഞ്.

എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ യൂണിവേഴ്‌സിറ്റികള്‍ അല്ലെങ്കില്‍ ഗവേഷണ സ്ഥാപനങ്ങള്‍ ഇതിനു വേണ്ടി മുന്നോട്ട് വന്ന് ശരിയായ രീതിയില്‍ പഠനങ്ങള്‍ നടത്തി ഒരു ഫൈനല്‍ കണ്‍ക്ലൂഷന്‍ തരണം ഇക്കാര്യത്തില്‍. ശാസ്ത്രത്തിന്റെ പേരിലുള്ള മുതലെടുപ്പുകള്‍ ആള്‍ക്കാര്‍ക്ക് തടയാന്‍ സാധിക്കുന്നത് അത്തരത്തിലുള്ള സമീപനം കൊണ്ടുകൂടിയാണ്.

ഇന്നത്തെ മനോരമ നോക്കിക്കേ, ഇതുമായി നേരിട്ട് ബന്ധമില്ലെങ്കിലും ബി.ആര്‍ക്കിനുള്ള കാലടി സര്‍വ്വകലാശാലയിലെ കോഴ്‌സിന് ആരൊക്കെയോ തുരങ്കം വെക്കുന്നു എന്ന്. അതിന്റെ കാരണങ്ങള്‍ വ്യക്തമായി അറിയില്ല. പക്ഷേ ആ കോഴ്‌സ് വാസ്തുവിദ്യയും മോഡേണ്‍ ആര്‍ക്കിടെക്‍ചറുമൊക്കെ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസ് പ്രകാരം നടത്താനിരുന്ന കോഴ്സായിരുന്നുവത്രേ.

ഇതാണ് പ്രശ്നം.

Anonymous said...

വക്കാരി ചേട്ടാ
ഞാന്‍ പറയട്ടെ, ജ്യോതിഷം പോയിട്ട് ആയുര്‍വേദം പോലും ശാസ്ത്രീയമായി പ്രൂവ് ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.പക്ഷെ ചൈനക്കാര്‍ അക്ക്യൂപങ്ക്ചറും ഒക്കെ ഇവിടെ മയോ ക്ലിനിക്കിലും ജര്‍മിനിയിലും ഒക്കെ സ്റ്റഡീസ് നടത്തി പ്രൂവ് ചെയ്തിരിക്കുന്നു.അതുകൊണ്ട് അമേരിക്കയില്‍ അക്യൂപങ്ചറും ചൈനീസ് ഹെര്‍ബ്സും ഒക്കെ ലീഗല്‍ ആണ്..ആയുര്‍വേദം അല്ല. ഇവിടെ അക്യൂപന്‍ക്ക്ചര്‍ ഡോക്ക്ടര്‍മാറ് സായിപ്പൊക്കെ ഉണ്ട്..പക്ഷെ ആയുര്‍വേദം അപ്രൂവഡ് ആല്ല. എന്തുകൊണ്ട്? ആയുര്‍വേദവും ചൈനീസ് ഹെര്‍ബല്‍ ഉം സമാസമം ആണ്. എന്നിട്ടും....ഇതിലൊക്കെ എന്തൊക്കെയൊ കള്ളകളികള്‍ ഉണ്ട്..

പിന്നെ ജ്യോതിഷം ഒരു വിശ്വാസമാണ് എന്നാണെന്റെ അഭിപ്രായം അല്ലാതെ ശാസ്ത്രീയമായി പ്രൂവ് ചെയ്യാന്‍ പറ്റുമൊ എന്ന് എനിക്കുറപ്പില്ല..

മന്‍ജിത്‌ | Manjith said...

ഇതു കൂടി ഒന്നു നോക്കുക.

വക്കാരിമഷ്‌ടാ said...

മന്‍‌ജിത്തിന്റെ ലിങ്ക് ഞാന്‍ മൊത്തം വായിച്ചില്ല. വന്നുകയറിയതേ ഉള്ളൂ :)

പക്ഷേ അവിടെയും പഠനം അസ്ട്രോളജറെപ്പറ്റിയല്ലേ? അസ്‌ട്രോളജിയെപ്പറ്റിയാണോ? മൊത്തം വായിക്കട്ടെ.

പിന്നെ ഭാരതീയ ജ്യോതിശാസ്ത്രം (അസ്ട്രോളജി എന്ന അര്‍ത്ഥത്തില്‍) ഭാരതീയമായ കാര്യങ്ങളെക്കൂടി (സംസ്‌കൃതം, ഭാരതീയ ഗണിതങ്ങള്‍, കണക്കുകൂട്ടല്‍) അടിസ്ഥാനമാക്കി നടത്തണം എന്നു തോന്നുന്നു. ഉമേഷ്‌ജിയും എവിടെയോ പറഞ്ഞിരുന്നു, ഭാരതത്തില്‍ കുറയൊക്കെ ഈ കണക്കുകള്‍ കൃത്യമായി വന്നേക്കാം എന്ന്.

എന്തായാലും ഭാരതീയമായ പഴയ പല കാര്യങ്ങളിലും കുറച്ചെങ്കിലുമൊക്കെ വാസ്തവമുണ്ടെന്നുള്ളത് ഒരു വസ്തുതയായിരിക്കുമ്പോള്‍ ഭാരതീയമായ അസ്‌ട്രോളജിയും അതിലെ കണക്കുകളും മാത്രമായി മൊത്തത്തില്‍ പിഴയ്ക്കുമോ എന്നൊരു സംശയം.

prapra said...

സ്റ്റാറ്റിസ്റ്റിക്സിന്റെ പുറത്തല്ലേ ഇവര്‍ പ്രവചനങ്ങള്‍ നടത്തുന്നത്‌. ഇലക്ഷന്‍ റിസള്‍ട്ട്‌ പോലും പ്രവചിക്കുന്നത്‌ മുമ്പ്‌ നടന്ന പല factors-ഉം ഒത്ത്‌ ചേര്‍ന്ന് വരുന്നത്‌ വച്ചല്ലേ. സ്റ്റാറ്റിസ്റ്റിക്സിന്റെ പോരായ്മയായേ എനിക്ക്‌ ഇതിനെ കാണാന്‍ കഴിയുന്നുള്ളു. ഇത്രയും പുരോഗമിച്ചിട്ടും കാലവസ്ഥ ഇവിടെ അമേരിക്കക്കാര്‍ക്ക്‌ പോലും കൃത്യമായി പ്രവചിക്കാന്‍ പറ്റാത്തത്‌ ആവശ്യത്തിന്‍ ഡാറ്റാ അനലൈസ്‌ ചെയ്യാന്‍ പറ്റാത്തത്‌ കൊണ്ടല്ലേ? ഇപ്പോഴും തെറ്റ്‌ പറ്റുമ്പോള്‍ അവര്‍ patterns-നെ തെറി പറയുന്നത്‌ അത്‌ കൊണ്ടല്ലേ. മന്‍ജിത്ത്‌ ഉദാഹരണമായി എടുത്ത ഡോക്‍ടര്‍മാരുടെ സ്ഥിതിയും ഇങ്ങനെ തന്നെ? ഒരുപാട്‌ പേരില്‍ പരീക്ഷിച്ച്‌ ഒരു പോലെ പ്രതികരിക്കുന്നത്‌ കൊണ്ടല്ലേ അതൊരു വിജയകരമായ പരീക്ഷണം എന്ന് വിലയിരുത്തപ്പെടുന്നതും അത്‌ മറ്റ്‌ രോഗികളില്‍ വിജയിക്കുന്നതും (പരാജയപ്പെടുന്നതും കുറവല്ലല്ലോ). ഇയാള്‍ ഇവിടെ മൂന്നോ നാലോ factors ആണ്‌ ഇങ്ങനെ ഒരു പ്രവചനത്തിന്‌ കാരണമായി പറഞ്ഞിരിക്കുന്നത്‌. ഇതില്‍ ഒന്നും പെടാത്ത വേറെ ഏതെങ്കിലും കാരണം ആര്‍ക്കും അറിയാതെയൊ ശ്രദ്ധിക്കപ്പെടാതെയോ ഇരിപ്പുണ്ടാവും. ഇങ്ങനെ പല തെറ്റുകള്‍ പറ്റുമ്പോള്‍ ആണല്ലോ പലതും പഠിക്കുന്നതും തെറ്റ്‌ തിരുത്തുന്നതും. ഇയാള്‍ക്ക്‌ ഈ അവസരത്തില്‍ തെറ്റ്‌ പറ്റി, എന്ന് വച്ച്‌ എപ്പോഴും അങ്ങനെ ആവണമെന്നില്ലല്ലോ? വല്ലപ്പോഴും ഒക്കെ ചക്ക വീഴുമ്പോള്‍ മുയല്‍ ചാവാറുണ്ടല്ലോ? അങ്ങനെ പേരും പെരുമയും നേടിയ കുറേ പേരെയെങ്കിലും നമ്മള്‍ തലയില്‍ ഏറ്റി നടക്കുകയും ചെയ്യുന്നുണ്ടല്ലോ? തെറ്റുകള്‍ ഈ അവസരത്തിലെങ്കിലും ശരിയിലേക്കുള്ള വഴിയായാ കരുതാം. അല്ലെങ്കില്‍ ഇയാള്‍ വഴിയാധാരം ആകും.

അവസാനത്തെ ചില കമന്റുകള്‍ ഞാന്‍ വായിച്ചിട്ടില്ല. അത്‌ വായിക്കട്ടെ.

വക്കാരിമഷ്‌ടാ said...

അത് വായിച്ചു. അദ്ദേഹം കുറച്ച് ജ്യോതിഷികളെ വിളിച്ച് അവര്‍ പറയുന്നത് എത്രമാത്രം ശരിയാണ് എന്ന് തെളിയിച്ചു. നമ്മുടെ നാട്ടിലെ നൂറോ ഇരുന്നൂറോ ജ്യോതിഷികളെ വെച്ച് അതുപോലുള്ള പഠനം നടത്തിയാലും ഫലം ഇതുതന്നെയായിരിക്കും. ഞാനെപ്പോഴും പറയുന്നത് ആള്‍ക്കാരില്‍ ഫോക്കസ് ചെയ്യാതെ അസ്‌ട്രോളജിയില്‍ ഫോക്കസ് ചെയ്യുക എന്നതാണ്. അതിനെപ്പറ്റിയുള്ള ഗ്രന്ഥങ്ങളെല്ലാം ശേഖരിച്ച് ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവരും (എന്നാല്‍ സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ക്ക് ഉപയോഗിക്കാത്തവരും), മുന്‍‌വിധിയില്ലാത്തവരും, അതുപോലെതന്നെ ഇതിനോട് ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയവരുമായൊക്കെ ചര്‍ച്ച ചെയ്തുള്ള ഒരു ഇന്‍‌‌-ഡപ്ത് പഠനമാണ് എന്റെ മനസ്സില്‍.

(പാലാ സെന്റ്‌ തോമസ് കോളേജിലെ പ്രൊഫസ്സര്‍ രാമകൃഷ്ണന്‍ സാര്‍ കണക്കിന്റെ (?)പ്രൊഫസറുമായിരുന്നു, ജ്യോതിഷിയുമായിരുന്നു. അതുപോലെ വി.എസ്സ്.എസ്സ്.സിയിലെ കുറെ ശാസ്ത്രജ്ഞന്മാര്‍. ഇവര്‍ക്കൊക്കെ ബിസിനസ്സ് എന്നതിനപ്പുറമുള്ള താത്‌പര്യം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ കാണിച്ചു എന്ന് മാത്രം)

ബെന്നിയും സുനില്‍ കൃഷ്ണനുമൊക്കെ പറഞ്ഞതുപോലെ ഏതു കാര്യവും അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ അത് പ്രാകൃതമായിപ്പോകും. ശാസ്ത്രം അപ്‌ഡേറ്റ് ചെയ്‌തു. അസ്‌ട്രോളജിക്ക് അതിനു കഴിഞ്ഞില്ല. അതുകൊണ്ട് അന്നത്തെ കാലഘട്ടം മനസ്സില്‍ വെച്ചുകൊണ്ടുള്ള പഠനങ്ങളാണ് ആദ്യം ഇക്കാര്യത്തില്‍ വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. അതും ഭാരതത്തില്‍ കോണ്‍സണ്ട്രേറ്റ് ചെയ്‌തുകൊണ്ട്.

നേരത്തെ പറഞ്ഞതുപോലെ ഫോഡ് ഫൌണ്ടേഷനോ മറ്റോ കല്‍ക്കത്തയില്‍ വിശാലമായ ഒരു ഗവേഷണ സ്ഥാപനം ഭാരതീയ പാരമ്പര്യങ്ങളെയും മറ്റും പഠിക്കാന്‍ തുടങ്ങുന്നു എന്ന് കേട്ടിരുന്നു. അങ്ങിനെയുള്ള മുന്‍‌വിധികളൊന്നുമില്ലാത്ത പഠനങ്ങളാണ് ഇക്കാര്യത്തില്‍ ആവശ്യം.

അരവിന്ദ് :: aravind said...

ജ്യോതിഷം തെറ്റല്ല.
മണികണ്ഠന് ജ്യോതിഷം അറിയില്ല എന്നേ തെളിഞ്ഞുള്ളൂ.
ഏതൊ ഒരുത്തന് ഹരണം തെറ്റിപ്പോയാല്‍, ഗണിതശാസ്ത്രം മൊത്തം തെറ്റാണെന്ന് തെളിയ്‌വോ?

ഇറ്റലി ജയിച്ച സന്തൊഷത്തിന്റെ മാറ്റു കൂട്ടി ഈ കള്ളനാണയത്തിന്റെ അടപ്പെളക്യതും.

താര said...

പാവം കണിയാര്, ജീവിച്ചു പൊക്കോട്ടെ....അങ്ങേരുടെ കഷ്ടകാലത്തിന് ആരോ ആ ഇറ്റലിയിലിരുന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു കാണും, ഇറ്റലി ജയിക്കണേന്ന്!

അപ്പൊ പറഞ്ഞു വന്നത്...... എന്റെ അഭിപ്രായത്തില്‍, ജ്യോതിഷം ഒരു സാധ്യതാശാസ്ത്രമാണ്. ഇന്നത് സംഭവിക്കാം അല്ലെങ്കില്‍ ഇന്നതിന് ഉള്ള യോഗമുണ്ട് എന്നിങ്ങനെ. ഈ സാധ്യതകള്‍ നടപ്പാവാനും നടപ്പാ‍വാതിരിക്കാനുമുള്ള പരിഹാരങ്ങളും പ്രതിക്രിയകളും ഉണ്ട്. ഇത് പക്ഷേ ഈശ്വര
വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ജ്യോതിഷത്തിന്റെ ഒപ്പം ഈശ്വര വിശ്വാസം (ഏതു മതവുമായിക്കോട്ടെ) കൂടി ചേര്‍ത്ത് വച്ചു നോക്കൂ, അപ്പോള്‍ അറിയാം അതിന്റെ ശക്തി! അതായത് ഒരു പിന്നണി ഗായികയാവാന്‍ ജാതകയോഗമുണ്ടെങ്കില്‍ നല്ലവണ്ണം പ്രയ്ത്നിക്കുകയും അതേ സമയം ഈശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഫലം ഉറപ്പ്. ഒന്നു മൂളാന്‍ പോലും കഴിയാത്തവളുടെ ജാതകത്തില്‍ എന്തായാലും ഇങ്ങനെ ഒരു യോഗമുണ്ടാവില്ല.

മേല്‍പ്പറഞ്ഞ കാര്യത്തില്‍ ഫ്രാന്‍സിന് ലോകകപ്പ് സാധ്യത ഇല്ലാ‍യിരുന്നു എന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? അവസാന നിമിഷം വരെ നന്നായിത്തന്നെ പൊരുതി. പക്ഷെ അവിടെ ഇറ്റലിക്ക് വേണ്ടി ആരൊക്കെയൊ മനസ്സു തുറന്ന് പ്രാര്‍ത്ഥിച്ചിരുന്നു!

വിവാഹാലോചനക്കായി ജാതകം കുറിക്കും വരെ എനിക്കും ജാതകത്തിലോ ജ്യോതിഷത്തിലോ വിശ്വാസം വന്നിരുന്നില്ല. പക്ഷെ അതില്‍ പറഞ്ഞ പ്രകാരം തന്നെയാണ് എന്റെ ഇന്നേ വരെയുള്ള ജീവിതം! അതുകൊണ്ട് തന്നെ പൂര്‍ണ്ണമായ തെളിവുകളൊന്നും നിരത്താനില്ലെങ്കിലും ജ്യോതിഷം സത്യമാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.