Saturday, August 05, 2006

സ്വര്‍ണ്ണമഴ..

സ്വര്‍ണ്ണമഴ..

ഇതൊരു മലയാളം ചാനലിലെ പരിപാടിയാണെന്നു തോന്നുന്നു.. ക്വിസ്‌ പരിപാടി.. നടി ഉര്‍വശിയാണ്‌ അവതാരക എന്നു തോന്നുന്നു.. ഞാന്‍ ഈ പരിപാടി കണ്ടിട്ടില്ല്യ..

രതീഷിന്റെ ബ്ലോഗ്‌ വഴിയാണ്‌ ഞാന്‍ ഇതിനെ പറ്റി കേട്ടത്‌.. വായിച്ചപ്പോ ചിരിച്ചു തല കുത്തി മറഞ്ഞു.. അതിലെ ചില ചോദ്യങ്ങള്‍ ഇവിടെ പേസ്റ്റ്‌ ചെയ്യുന്നു.. ആരെങ്കിലും ഈ പരിപാടി കാണാറുണ്ടോ..

ഒരു ദിവസം:
ഉര്‍വശി: മണ്‍സൂണ്‍ മഴ ആദ്യം ലഭിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
പങ്കെടുക്കുന്ന ആള്‍: (കുറേ നേരം ചിന്തിക്കുന്നു... എന്നിട്ട്‌) ക്ലൂൂൂ........
ഉര്‍വശി: ആ സംസ്ഥാനത്തിലെ ആള്‍ക്കാരുടെ സംസാര ഭാഷ മലയാളം ആണ്‌
പങ്കെടുക്കുന്ന ആള്‍: (ആവേശത്തോടേ....) കേരളം..ം..ം..ം

വെറൊരു ദിവസം:
ഉര്‍വശി: സൌര യൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ?
പങ്കെടുക്കുന്ന ആള്‍: ക്ലൂൂ....
ഉര്‍വശി: ആ ഗ്രഹത്തിന്റെ പേരില്‍ ആഴ്ചയിലെ ഒരു ദിവസം ഉണ്ട്‌
പങ്കെടുക്കുന്ന ആള്‍:: ചൊവ്വാാാ....

(ഒരു വാക്ക്‌: ഈ പരിപാടിയെ മോശമായി ചിത്രികരിക്കാനല്ല ഇതു പറഞ്ഞത്‌... കേട്ടപ്പൊ രസം തോന്നി.. അപ്പൊ പറഞ്ഞു എന്നു മാത്രം..)

4 comments:

::പുല്ലൂരാൻ:: said...

സ്വര്‍ണ്ണമഴ..കാണാറുണ്ടോ..

ബിന്ദു said...

ഞാന്‍ കണ്ടിരുന്നു ഒന്നു രണ്ടു പ്രാവശ്യം. എനിക്കിഷ്ടായി. :)

അചിന്ത്യ said...

ഭഗവാനേ...ഈ പറഞ്ഞ സംഭവം ഞാനൊന്നു രണ്ട് തവണ ചിന്നു ചാനല്‍ മാറ്റുമ്പോ കണ്ടു.ചോദ്യങ്ങളേക്കാളും ഉത്തരങ്ങളേക്കാളും ഭീകരായി തോന്നീതു ഊര്‍വ്വശീന്ന് പറേണ ആ കുട്ടീടെ കോസ്റ്റ്യൂംസ്. എന്‍റമ്മോ !!!
ഇതേ സംഭവം അപ്രത്ത് സൂര്യാ റ്റീവീല്‍ രമ്യാ കൃഷ്ണനും അതേ സമയത്ത് നടത്ത് ണ് ണ്ട് ന്ന് ആരോ പറഞ്ഞു. കൃഷ്ണാ...

viswaprabha വിശ്വപ്രഭ said...

ഇന്നു ഞാനും കണ്ടു ഈ മഴ!
ഒരു ചോദ്യം: “കമ്പ്യൂട്ടറിനും മനുഷ്യര്‍ക്കും ഒരേപോലെ ശത്രുക്കളായ ഒരു ജീവിയുടെ പേര്?”

ശരിയുത്തരം:“വൈറസ്”