Thursday, August 17, 2006

ഇനി ഗൂഗ്ലണ്ട കെട്ടോ !

'ഞാനൊന്നു ഗൂഗ്ലിയിട്ടു വരാം' എന്ന പ്രയോഗം ബൂലോഗത്തില്‍ പലയിടത്തും കണ്ടു.'ഗൂഗിള്‍' എന്നത്‌ ഒരു ക്രിയാ പദമായി ഉപയോഗിയ്ക്കുന്നവറ്യ്ക്കെതിരെ ഗൂഗിള്‍ നിയമ നടപടി എടുത്തേക്കാം.വാഷിങ്ങ്ടന്‍ പോസ്റ്റ്‌ പത്രത്തിനു ഒരു മുന്നറിയിപ്പു പത്രിക കിട്ടിക്കഴിഞ്ഞു.

5 comments:

:: niKk | നിക്ക് :: said...

ഗുഡ്‌ പോസ്റ്റ്‌! ഓലപ്പന്ത്സ്‌ :)

ikkaas|ഇക്കാസ് said...

കേരളത്തില്‍ ആദ്യത്തെ കേസ് ഓലപ്പന്തനെതിരേ.
ഗൂഗിളിനെ ഇത്ര പരസ്യമായി ക്രിയാപദമായി ഹെഡ്ഡിംഗില്‍ തന്നെ ഉപയോഗിച്ചത് ശ്രീമാന്‍ ഓലയാകുന്നു!

ശ്രീജിത്ത്‌ കെ said...

ഇക്കാസേ, തമാശ ഇഷ്ടമായി. ഹ ഹ.

അക്വ എന്ന ബാന്‍ഡ് പണ്ട് ബാര്‍ബീ ഗേള്‍ എന്ന പാട്ട് പാടി ചരിത്രം സൃഷ്ടിച്ചപ്പോള്‍ ബാര്‍ബി പാവകള്‍ ഉണ്ടാക്കുന്ന കമ്പനി തങ്ങളുടെ അനുവാദമില്ലാതെ ബാര്‍ബി എന്ന് പേരു അക്വ ഉപയോഗിച്ചതിനെതിരേ കേസു കൊടുത്തിരുന്നു.അതു പോലെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് തന്നെ അല്ലേ ഇതും?

ikkaas|ഇക്കാസ് said...

അതൊക്കെത്തന്നെ കാര്യം

ഓലപ്പന്തന്‍ said...

ഇതൊരു പരസ്യത്തിനുള്ള ശ്രമമാണെന്നു തോന്നുന്നില്ല.അല്ലേലും ഗൂഗിളിനെന്തിനാ അങ്ങനെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ?
പ്രശ്നം ചില നിയമക്കുരുക്കുകളാണ്.ഗൂഗിള്‍ എന്നതു ഒരു സാധാരണ പദമായി മാറിയാല്‍ പിന്നെ അതുമായി ബന്ധപ്പെട്ട പകറ്പ്പവകാശ കേസുകളില്‍ ഗൂഗിള്‍-നെ ദോഷകരമാകാവുന്ന വിധികള്‍ വന്നേക്കാമത്രെ.മൈക്രോസോഫ്റ്റ് ഇങ്ങനെ ഒരു പരസ്യം നല്‍കുന്ന കാര്യം ആലോചിച്ചു നോക്കൂ..
“The googling is better over here at msn!”
(കടപ്പാട് straypackets)