Friday, August 25, 2006

മാവേലി നാട്ടീന്നു പോകും കാലം...

കൂട്ടുകാരേ,

വര്‍ഷത്തില്‍ 355 ദിവസവും ഞങ്ങളുടെ നാട്ടില്‍ റിട്ടയേര്‍ഡ് ലൈഫ് എന്‍ജോയ് ചെയ്യുന്ന മഹാബലി, ഈയാണ്ടത്തെ വെക്കേഷനു നാട്ടില്‍ പൊകാനുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹത്തിന്റെ ഇവിടുത്തെ പതിവു വേഷമായ ഡെനിം ഓവറാളും സ്നീക്കേഴ്സുമൊക്കെ മാറ്റിവെച്ച് പാളത്താറ്, ഓലക്കുട, മെതിയടി എന്നിവയൊക്കെ പൊടി തട്ടിയെടുത്ത് ഗട്ടറുചാട്ടം, ക്രോസ് കണ്‍ട്രിയോട്ടം ഒക്കെ പ്രാക്റ്റീസ് ചെയ്തുകൊണ്ടിരിക്കുകയാണ്‌ ഇപ്പോള്‍ ഗഡി.

ബലിസാറില്ലെങ്കിലും ഇവിടുത്തെ മറ്റു മലയാളികള്‍ മൂന്നു ഗ്രൂപ്പായി പിരിഞ്ഞ് മൂന്നിടത്തായി ഒരേദിവസം (തിരുവോണദിവസമല്ല...) ഒരേസമയത്ത് ഓണമാഘോഷിക്കുന്നതായിരിയ്ക്കും.

ഞങ്ങളോ? തിരുവോണത്തിന്റന്നു രാവിലെ കുളിച്ച്, കോടികളുടുത്ത് (ഇവിടുത്തെ ഇപ്പൊഴത്തെ തണുപ്പിനു കോടി പോരാ, കോടികള്‍ തന്നെ വേണം...) വിളക്കുകൊളുത്തി തൊഴുത്... പിന്നെ വക്കാരിയുടെ പഴയ പോസ്റ്റിലെ സദ്യവിവരണം വായിച്ച്, ഉമിനീരടക്കി... പിന്നെ ഉണക്കറൊട്ടിയും കഴിച്ച് വീടും പൂട്ടി എട്ടുമണിയൊടെ പലവഴി...

എല്ലാവര്‍ക്കും അഡ്വാന്‍സ് ഓണാശംസകള്‍.

No comments: