Wednesday, September 06, 2006

ഇങ്ങനെ പറയാമോ?

മലയാളി മനസ്സില്‍ ഇന്നു പ്രണയമില്ല. കാമം മാത്രമേയുള്ളു. ഇന്നു പട്ടുപാവാടയില്ല. അതിന്‍റെ സ്ഥാനത്ത് ചുരിദാറും ജീന്‍സുമാണ്. ജീന്‍സിട്ട മലയാളി പെണ്‍കുട്ടിയെ കാമിക്കാനേ കഴിയൂ. പ്രേമിക്കാന്‍ കഴിയില്ല. പ്രേമം കാല്‍മടന്പുതൊടുന്ന പാവാടയുടുത്ത പെണ്ണിനുവേണ്ടി സംവരണം ചെയ്തിട്ടുള്ളതാണ്. ബിക്കിനി പ്രചാരത്തില്‍ വന്നതോടെയാണ് പാശ്ചാത്യ നാടുകളില്‍ പ്രണയം മരിച്ചത്. സാഹിത്യ സൃഷ്ടികളിലെന്ന പോലെ പ്രണയത്തിനും നിഗൂഢത വേണം. കാല്‍മടന്പു തൊടുന്ന പാവാടയില്‍ ധാരാളം നിഗൂഢതകളുണ്ട്. ജീന്‍സില്‍ അതില്ല.

എം. മുകുന്ദന്‍

27 comments:

nadeemu said...

കേരളവും,മലയാളിയും. മാറുകയല്ലെ
ചില തള്ളമാരുടെ കാട്ടികൂടല്‍(ഫാഷന്‍)കാണുന്‍പോള്‍.എന്നെ ഒന്നു ബലാത്സഗം ചെയ്തുതായെന്നു പറയ്യുന്നതുപോലെയുണ്ട്.

ദില്‍ബാസുരന്‍ said...

ജീന്‍സിട്ട പെണ്‍കുട്ടിയെ കാമിക്കാനേ കഴിയൂ എങ്കില്‍ താങ്കള്‍ക്കെന്തോ അസുഖമാണ് സുഹൃത്തേ.പട്ടുപാവാടയോ നേര്യേതോ ധരിച്ച് മുല്ലപ്പൂ ചൂടിയവള്‍ മാത്രമേ പ്രേമം അര്‍ഹിക്കുന്നുള്ളൂ എന്ന് തോന്നുന്നുവെങ്കില്‍ അത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായമാവണം.

വൃത്തികെട്ട രീതിയില്‍ വസ്ത്രധാരണം ചെയ്യണം എന്ന് ഞാന്‍ ഇത് കൊണ്ട് ഉദ്ദേശിച്ചിട്ടില്ല. ജീന്‍സിട്ടാല്‍ അത് പാപം എന്ന ആ കാഴ്ചപ്പാടിനെ ഞാന്‍ എതിര്‍ക്കുന്നു.

പാപ്പാന്‍‌/mahout said...

“കാല്‍മടന്പു തൊടുന്ന പാവാടയില്‍ ധാരാളം നിഗൂഢതകളുണ്ട്“ എന്നു പറഞ്ഞതില്‍‌ത്തന്നെ കാണുന്നത് കാമമല്ലേ? പ്രണയം മനസ്സിനു മനസ്സിനോടു തോന്നുന്ന ഇഷ്ടം. പാവാടയ്ക്കടിയിലല്ലല്ലോ സ്ത്രീജനം മനസ്സു സൂക്ഷിച്ചുവെയ്ക്കുന്നത്. കാമിക്കണമെങ്കില്‍ കുറച്ചു നിഗൂഢത കൂടി വേണം എന്നെഴുതിയാല്‍ പിന്നെയും മനസ്സിലാകും. ജീന്‍‌സിട്ട കുട്ടിയെ പ്രേമിക്കാന്‍ പറ്റില്ല എന്നൊക്കെ എഴുതുന്നത് ശുദ്ധ ഭോഷ്ക്. ഞാന്‍ തന്നെ ജീന്‍‌സിട്ട എത്രയെണ്ണത്തിനെ പ്രേമിച്ചിരിക്കുന്നു. :)

Adithyan said...

പ്രേമിക്കാന്‍ മുല്ലപ്പൂവും പാവാടയും വേണമെന്ന് നിര്‍ബന്ധമുണ്ടോ?

ഇടുന്ന പെണ്ണിന് അസൌകര്യം/അസ്വസ്ഥത ഇല്ലാത്ത എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. ഒരുത്തി ജീന്‍സ് ഇട്ടു നടന്നു, അതു കണ്ടിട്ട് എനിക്കൊന്നു ബലാത്സംഗം ചെയ്യാന്‍ തോന്നി എന്നു പറയുന്നത് പ്രാകൃതന്റെ ന്യായം.

-പെണ്ണ് ജീന്‍സും ടോപ്പുമോ അല്ലെങ്കില്‍ ഇനി മിഡിയോ ഇട്ടു എന്ന് വെച്ച് പ്രേമിക്കാന്‍ യാതൊരു മടിയും ഇല്ലാത്ത വേറെ ഒരുത്തന്‍

Malayalee said...

വല്ല്യമ്മൂമ്മമാരോടും വല്യപ്പൂപ്പന്മാരോടും ചോദിച്ചാല്‍ എണ്ണ തേച്ചല്ലാതുള്ള കുളികളൊന്നും കുളികളേയല്ല എന്നു പറയുമായിരിക്കും. അതുമിതും നോക്കിയിരിക്കാതെ പോയി കൊള്ളാവുന്നതു വല്ലതും എഴുതെന്റെ മുകുന്ദേട്ടാ...

ഒരു 16 വര്‍ഷം മുന്‍പ് കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുകുന്ദനെ പരസ്യമായി ഇന്റര്‍വ്യൂ ചെയ്തിരുന്നു ഞങ്ങള്‍ ചിലര്‍ . കേരള കൌമുദിയിലെ അഷറഫിന്റെ ഔദാര്യത്തിലാണ് പ്രസ് ക്ലബില്‍ കയറാനായത്. അദ്ദേഹത്തോട് ഇന്റര്‍വ്യൂവിന് സമയം ചോദിച്ചപ്പോള്‍ പ്രസ് ക്ലബിലെ മീറ്റിങ്ങില്‍ വച്ച് ചോദ്യങ്ങള്‍ ചോദിച്ചോളാന്‍ പറഞ്ഞു. അന്നാണ് ഉത്തരം മുട്ടിയാല്‍ മുകുന്ദനും കൊഞ്ഞനം കുത്തും എന്നു മനസിലാക്കാന്‍ കഴിഞ്ഞത്. കാലം വലിയ പുരോഗതിയൊന്നും ഉണ്ടാക്കിയില്ലെന്നു തോന്നുന്നു.

നദീമു ചേട്ടാ... താങ്കളുടെ കമന്റു വായിച്ചിട്ട് എന്തോ ഒരു സുഖമില്ലായ്മ തോന്നുന്നു. (എന്നു വച്ച് എന്നോട് വിദ്വേഷമൊന്നും വേണ്ട കേട്ടോ)

ഓടോ: എന്താണ് ഈ പ്രേമം?

പാപ്പാന്‍‌/mahout said...

[മുകുന്ദനെ കുറ്റം പറയരുതല്ലോ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ സംഭവമല്ല]:
----
“എന്റെ നല്ല കാലത്ത് നിയാണ്ടര്‍‌ത്താല്‍ സ്ത്രീകളെ പുരുഷന്‍‌മാര്‍ ഗദ കൊണ്ടു തലയ്ക്കടിച്ചുവീഴ്ത്തി തങ്ങളുടെ ഗുഹകളിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടുപോയിട്ടാണു പ്രേമിക്കാറ്‌. ഇന്ന് നിയാണ്ടര്‍‌ത്താല്‍ സ്ത്രീകള്‍ മഹാദന്തി (mammoth) യുടെ തോലുകൊണ്ടുണ്ടാക്കിയ ഹെല്‍-മെറ്റ് ധരിച്ചുതുടങ്ങിയതോടെ അവരെ കാമിക്കാനേ കഴിയുന്നുള്ളു. ഇത്തരം തൊപ്പി പ്രചാരത്തില്‍ വന്നതോടെയാണ് ക്രോ-മാഗ്നണ്‍ മനുഷ്യരുടെയിടയില്‍ പ്രണയം മരിച്ചത്‌. നഗ്നമായ തലയില്‍ ധാരാളം നിഗൂഢതകളുണ്ട്‌, തൊപ്പിത്തലയ്ക്കതില്ല.” - എന്റെ ഒരു നിയാണ്ടര്‍‌ത്താല്‍ അപ്പൂപ്പന്‍ തന്റെ ഡയറിക്കല്‍‌പ്പാളികളില്‍ കൊത്തിവച്ചിരുന്നത്‌.

-----
“സ്ത്രീകള്‍ മുലക്കച്ച ധരിച്ചു തുടങ്ങിയതോടെ പ്രണയം മലയാളക്കരയില്‍ മരിച്ചു. മുലക്കച്ച ധരിച്ച പെണ്ണിനെ കാമിക്കാനേ കഴിയൂ. ബ്ലൌസ് പ്രചാരത്തില്‍ വന്നതോടെയാണ്‍ ബിലാത്തിയില്‍ പ്രണയം മരിച്ചത്. മറയ്ക്കാത്ത നിറഞ്ഞ മാറിന് ധാരാളം നിഗൂഢതകളുണ്ട്. മുലക്കച്ചയ്ക്കതില്ല.”
-- എന്റെ ഒരു മുതുമുത്തച്ഛന്റെ താളിയോലഡയറിയില്‍ നിന്ന്‌.

Adithyan said...

പ്രണാമം ഗുരോ, പ്രണാ‍മം :))

=))

qw_er_ty

Anonymous said...

കുറച്ചു ഡീസന്റാവൂ പിള്ളേരേ

Anonymous said...

പ്രേമിക്കാന്‍ മുല്ലപ്പൂവും പാവാടയും വേണമെന്ന് നിര്‍ബന്ധമുണ്ടോ?

മുല്ലപ്പൂ?

ആദിത്യോ....

:: niKk | നിക്ക് :: said...

ദില്‍ബുവും ആദിത്യനും പറഞ്ഞതിനോടു യോജിക്കുന്നു.

നദീം ആ ചില തള്ളമാരെ ശ്രദ്ധിക്കണ്ടാ. മോന്‍ മോന്റെ കാര്യം നോക്കി നടന്നാല്‍ പ്രശ്നം തീര്‍ന്നില്ലേ?

kumar © said...

പട്ടുപ്പാവാട പ്രണയവും, ജീന്‍സും ചുരിദാറും കാമവും ആണെന്ന ചിന്തയോട് വ്യക്തിപരമായി യോജിപ്പില്ല. ഈ രണ്ടുചരിവിലും പ്രണയവും കാമവും കണ്ടെത്താം.

നിഗൂഢതയുടെ വഴി പ്രണയ്ത്തെക്കാളേറെ കാമത്തിലേക്കല്ലേ തിരിയുക? കാല്‍മടന്‍പ് തൊടുന്ന പാവാടയ്ക്കും ചിലപ്പോള്‍ കാമമുണര്‍ത്താനാകും. മലയാളിത്തം പടര്‍ന്നുചുറ്റുന്ന സാരിക്ക് ചുരിദാറിനേക്കാളും വേഗത്തില്‍ മനസിനെ മദിക്കാനാവും.

പ്രണയിക്കാന്‍ തോന്നുന്ന, ജീന്‍സിട്ട ഒത്തിരിപെണ്‍കുട്ടികളെ നമുക്ക് കാണാനാകും, കേരളത്തില്‍.

ഇത് വേഷങ്ങളുടെ കുഴപ്പമല്ല. നമ്മള്‍ നമ്മുടെ സൌകര്യത്തിനൊരുക്കിവച്ചിരിക്കുന്ന കാഴ്ചപ്പാടിന്റേയും മാനസിക നിലയുടേയും കുഴപ്പമാണ്.

സന്തോഷ് said...

പ്രേമത്തിന് കണ്ണില്ല എന്ന് മുകുന്ദനുള്‍പ്പടെയുള്ളവര്‍ നമ്മെ വിശ്വസിപ്പിച്ചതൊക്കെ വെറുതേയായിരുന്നല്ലേ?

പാപ്പാന്‍റെ ഫാമിലി ട്രീയിലുള്ള ആളല്ലേ മുകുന്ദന്‍, അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ.

വക്കാരിമഷ്‌ടാ said...

പ്രേമത്തിന് പ്രായമില്ല എന്ന് പണ്ട് എറണാകുളം സവിതയില്‍ ഇടനാഴിയില്‍ ഒരു കാലൊച്ച സിനിമ കണ്ടപ്പോള്‍ വിനീതും (അല്ലേ?) കാര്‍ത്തികയും കാണിച്ച് തന്നിരുന്നതായി ഓര്‍ക്കുന്നു.

Anonymous said...

അയ്യേ, അവരാ ടൈപ്പ് ആളുകളാണോ? ഛായ്, ലജ്ജാവഹം! സവിതയിലെ ഇടനാഴികളേ അവര്‍ക്കു കിട്ടിയുള്ളൂ ഇതൊക്കെ കാട്ടിക്കൂട്ടാന്‍? വൃത്തികെട്ടവര്‍!

വക്കാരിമഷ്‌ടാ said...

എന്റനോണീ, ഏക്കേയാന്റണീ, ഞാന്‍ വിശദീകരിക്കാം.

ആദ്യമായി നമ്മള്‍ മനസ്സിലാക്കേണ്ടത് ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന് പറയുന്നത് ഒരു സിനിമയാണ്. മൂവീ എന്ന് ഇംഗ്ലീഷിലും മ്യാവൂ എന്ന് മാര്‍ജ്ജാര ഭാഷയിലും പറയും.

വിനീത് എന്ന് പറയുന്നത് ഒരു സിനിമാ നടനാണ്. സിനിമാ നടന്‍ എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഇവിടെ നോക്കിയാല്‍ മനസ്സിലാകും. ഒരു ഗ്ലാമര്‍ താരത്തെ കാണാം അതില്‍. വിനീത് അത്രയ്ക്കൊന്നും വരില്ല.

കാര്‍ത്തിക എന്ന് പറയുന്നത് ഒരു സിനിമാ നടിയാണ്. സിനിമാ നടി എന്ന് പറഞ്ഞാല്‍ എന്താണെന്നും ഇവിടെ നോക്കിയാല്‍ മനസ്സിലാകും.

സവിത എന്ന് പറയുന്നത് ഒരു നടിയല്ല. അത് എറണാകുളത്ത് ഐസക്ക് ചേട്ടന്റെ സരിത-സവിത-സംഗീത സിനിമ കോം‌പ്ലാനിലെ ഒരു തീയറ്ററാണ്. കച്ചേരിപ്പടിക്കും ഹൈക്കോര്‍ട്ടിനും ഇടയ്ക്കായിട്ട് വരും ഈ കോം‌പ്ലാന്‍. മേനക (അതും പണ്ടത്തെ ഒരു തീയറ്ററായിരുന്നു) വഴി പോകുന്ന ബസ്സിലാണെങ്കില്‍ ഈ കോം‌പ്ലാനിന്റെ ഏകദേശം മുന്നിലായി ഇറങ്ങാം. പത്‌മ (അതും ഒരു തീയറ്ററാണ് കേട്ടോ) വഴിയാണ് വരുന്നത് എന്നുണ്ടെങ്കില്‍ കച്ചേരിപ്പടിയില്‍ ഇറങ്ങിയാല്‍ മതി. ആലുവാ ഭാഗത്തുനിന്നാണ് വരുന്നതെങ്കില്‍ കച്ചേരിപ്പടിയില്‍ ഇറങ്ങി മുന്നോട്ട് നടക്കുക- അല്ലെങ്കില്‍ പുറകോട്ട് നടക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആരോടെങ്കിലും ചോദിച്ചാല്‍ മതി.

ഇത്രയും മനസ്സിലായല്ലോ.

ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന് പറഞ്ഞത് ഒരു സിനിമയാണെന്നും വിനീതും കാര്‍ത്തുമ്പിയും അതിലെ നടീനടന്മാരാണെന്നും പറഞ്ഞല്ലോ. ആ സിനിമയില്‍ വിനീതിനെക്കാളും പ്രായമുണ്ടായിരുന്നു കാര്‍ത്തികയ്ക്ക് (സിനിമയിലാണ് കേട്ടോ). പക്ഷേ അവസാനം വിനീതിന്റെ പ്രേമം കാര്‍ത്തിക അംഗീകരിച്ചു. എന്തൊരു പടം. ഭദ്രനായിരുന്നു സംവിധാനം. പാലാ സെന്റ് തോമസ് സ്കൂളിലും അല്‍‌ഫോന്‍സാ കോളേജിലുമൊക്കെ വെച്ചായിരുന്നു ഷൂട്ടിംഗ്.

ഇപ്പോള്‍ എല്ലാം പിടികിട്ടിയില്ലേ. സവിതയിലെ ഇടനാഴിയല്ല, ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന സിനിമ സവിതയില്‍ ഓടിയപ്പോള്‍ അത് കണ്ടപ്പോള്‍ മനസ്സിലായ കാര്യം.

ഹാവൂ, എന്ത് രസം.

:)

kumar © said...

വക്കാരി, വിശദീകരണം ഒരു നല്ല സിനിമയെ ഓര്‍മ്മയിലെത്തിച്ചു.. “ഇടനാഴിയില്‍ നിന്‍ കളമധുരമാം കാലൊച്ചകേട്ടൂ...”

Anonymous said...

ഛെ, കളഞ്ഞില്ലേ. ഞാന്‍ കരുതി “ഒരു കാലൊച്ച” എന്ന സിനിമ കാണാന്‍ പോയപ്പോ വിനീതും കാര്‍‌ത്തികേം... പോട്ടെ, വിട്ടുകള

Anonymous said...

ഉമേഷ്ജീ, വിനീതിനെപ്പോലെയുള്ള ജന്തുക്കള്‍ മോഹിനിയാട്ടം (മോഹനനാട്ടം?) കളിക്കുന്നതിനെപ്പറ്റി മനു, ഇക്ഷ്വാകു, ആദി (നമ്മടെ ശങ്കരന്‍ തന്നെ), ആനന്ദചിന്മയഹരേഗോപികാരമണന്‍‍ ഇവരുടെയൊക്കെ അഭിപ്രായം എന്താകും? ഇവറ്റകളെ (മോഹനന്മാരെ, പീനല്‍ കോഡുകാരെയല്ല) നരജന്മത്തില്‍ കൂട്ടാമോ? “ന പുരുഷോ നൃത്യാര്‍‌ഹതി” എന്നോ മറ്റോ ഉണ്ടോ?

ബിന്ദു said...

"കച്ചേരിപ്പടിയില്‍ ഇറങ്ങി മുന്നോട്ട് നടക്കുക- അല്ലെങ്കില്‍ പുറകോട്ട് നടക്കുക."
അല്ലെങ്കില്‍ പുറകോട്ടു നടക്കുന്നതിനു പകരം തിരിഞ്ഞു നിന്നിട്ട് മുന്നോട്ട് തന്നെ നടന്നാലും പോരേ? ഇതൊരിക്കല്‍ എനിക്കു കിട്ടിയ ഉപദേശമാണ്. ;)

kusruthikkutukka said...

ഇങ്ങനേയും പറയാമോ എന്നു ചോദിച്ചാല്‍ ഞാന്‍ പറയും എങ്ങിനെയും പറയാം ...
കേട്ടതില്‍ നല്ലതേതു ചീത്തയേതു എന്നു തിരിച്ചറിയാനുള്ള കഴിവു നമുക്കുണ്ടായാല്‍ മതി...
ഞാന്‍ പറയാന്‍ വന്നതു അതല്ല....
എന്റനോണീ, ഏക്കേയാന്റണീ,
ഞാന്‍ പറഞതു കൊണ്ടു ഇതു (അനോണി കമന്റ്) നിര്‍ത്തില്ല എന്ന അറിവു വെച്ചു തന്നെയാണു ഈ കമെന്റ്..
ഇതില്‍ കമെന്റിയ എല്ലാ അനോണിയും ഒരാളൊ അതൊ കുറെ അനൊണികളൊ?

നമുക്കു ഈ അനോണിമാര്‍ക്കു ഒരു ടെമ്പററി ഐഡി കൊടുത്താലൊ..
അനൊണി :1
അനൊണി :2
അനൊണി :3
അനൊണി :മാമ
അനൊണി :കാക്ക
അനൊണി :പൂച്ച എന്നൊക്കെ
ഒരു തല്ക്കാല തിരിച്ചറിയലിനു ഇതു സഹായിക്കും
മറ്റുള്ളാ അനൊണി മാരില്‍ നിന്നും വ്യതസ്തമായി ഒരു പേരു കമന്റിനടിയില്‍ കൊടുത്താല്‍ മതി.. ഒരു ബ്ലൊഗ്ഗില്‍ എങ്കിലും ഈ സ്ഥിരത നിലനിര്‍ത്തുക.
ചിലപ്പോള്‍ വര്ഷാവസാനാം ബൂലോഗ അനൊണി അവാര്‍ഡ് നിങ്ങള്ക്കു കിട്ടാനും ഇതു ഉപയോഗിക്കും , (അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ വരേണ്ടി വരുമേ ...;;) ;;)

നിങ്ങല്‍ അറിയുന്നില്ല നിങ്ങല്‍ ചെയ്യാന്‍ പോകുന്നതു എന്താണു എന്നു പ്രിയ അനൊണി....:)

താര said...

‘ഇങ്ങനെ പറയാന്‍ പറ്റില്ല!!!’
ഇതെന്തൊരു കണ്ടുപിടിത്തമാണ്! പാവാടയ്ക്കൊരു ചന്തമൊക്കെയുണ്ട് എന്നത് സത്യം തന്നെ. പക്ഷെ ഉപയോഗിക്കാന്‍ വളരെ സൌകര്യപ്രദമാണ് ജീന്‍സ്. ഒന്നോടിച്ചാടി നടക്കാനും ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ ഒരു തൊഴികൊടുക്കാനുമൊക്കെ പാവാടയിട്ടു നടന്നാല്‍ പറ്റുമോ? പിന്നെ ഏത് വസ്ത്രവും വൃത്തിയായും മാന്യമായും ധരിക്കുക. അതിലാണ് കാര്യം. പിന്നെ പ്രണയിക്കേണ്ടത് മനസ്സുകളാണ്. അവിടെ പെണ്ണ് പാവാടയാണോ ജീന്‍സാണോ ഇട്ടിരിക്കുന്നത് എന്ന് നോക്കിയല്ല. പാ‍വാടയിട്ട പെണ്ണിനെയേ പ്രേമിക്കൂ എന്ന് പറഞ്ഞാല്‍ അവിടെയും പാവാടയുടെ ഭംഗിയെയാണ് പ്രേമിക്കുന്നത്; പെണ്ണിന്റെ മനസ്സിനെ അല്ല!!

ശിശു said...

പ്രേമം..എന്തൂട്ടാ യീ സാധനം.. നല്ല ചക്കച്ചൊള മാതിരിയിരിക്കോ..ശിശുവായതുകൊണ്ടാകും ഈ കുഞ്ഞിനിതൊന്നും അറിയില്ല.. ഒരു കാര്യം മാത്രം അങ്ങട്‌ മനസ്സിലായി..പ്രേമിക്കണമെങ്കില്‍..ഒരു പാവാട കൂടിയേ തീരൂ. അതും പട്ടുപാവാടയായാല്‍ നന്ന്..ഇനിയിപ്പോള്‍ പാവാടയിട്ട പെണ്‍കുഞ്ഞുങ്ങളെ നൊക്ക്വ തന്നെ..
ജീന്‍സിട്ട കുഞ്ഞുങ്ങളാരും ഇതുവഴി ആര്‍മാദിച്ച്‌ വരരുത്‌ ട്ടോ.. നാം കാമിച്ചു കളയും.. സത്യം.പറശ്ശിനിക്കടവു മുത്തപ്പനണെ സത്യം http://entekurippukal.blogspot.com/

ദേവന്‍ said...

മ്മടെ ബാലേന്ദ്രനും മാധവിക്കുട്ടിക്കും സക്കറിയാച്ചനും പറ്റിയതു തന്നെ. കയ്യേലുള്ള കോപ്പെല്ലാം തീര്‍ന്നു എഴുതാനുള്ള ആഗ്രഹം തീര്‍ന്നതുമില്ല. ആളുകളെ പ്രകോപിപ്പിച്ച്‌ അറ്റന്‍ഷന്‍ വാങ്ങിക്കാനല്ലേ പറ്റൂ.

ജീന്‍സ്‌ ഇട്ടു വന്നാല്‍ കാമം വരുമെന്നല്ല ചിലപ്പോ ജീന്‍സ്‌ ഇടാതെ വന്നാല്‍ കാമം വരും എന്നാവും പുള്ളി ഉദ്ദേശിച്ചത്‌. വയസ്സും പ്രായോം ആയില്ലേ, ഉദ്ദേശിച്ചത്‌ അപ്പിടി പറയാന്‍ ബുദ്ധിമുട്ടാ.

ഗന്ധര്‍വ്വന്‍ said...

നല്ലൊരു വിഷയമാണല്ലൊ.
എന്തൂട്ടാണി പ്രേമമെന്ന്‌ എനിക്കറിയില്ല
എന്റെ രാധേ ... എന്തൂട്ടണ്‌ ദെന്തൂട്ടണ്‌ എന്ന പാട്ടോര്‍ക്കുക.

പ്രേമത്തെക്കുറിച്ച്‌ കൃത്ത്യമായ ഡെഫനീഷനുണ്ടോ?. കാമത്തെ കുറിച്ച്‌ ഉണ്ടെന്ന്‌ കരുതാം.

എന്റെ പത്താം ക്ലാസ്സിലെ ഓട്ടോ ഗ്രാപ്ഫില്‍ ഒരുവളെഴുതിയതെഴുതട്ടെ.
സ്നേഹം ഒരു ചേനയാണെങ്കില്‍ കാമം(കുട്ടി എഴുതിയത്‌ പ്രേമം) അതിന്റെ ചൊറിച്ചിലാണ്‌.

മറ്റൊന്നിന്‍ ധര്‍മയോഗത്തില്‍ അതും ഇതും എല്ലാം സ്പിരിറ്റും വെള്ളവും പോലെ ഇണ ചേര്‍ന്ന്‌ കിടക്കുന്നു പ്രേമവും കാമവും.
സ്പിരിറ്റ്‌ കണ്ടെന്റ്‌ എത്ര എന്നതിനെ ആശ്രയിച്ചായിരിക്കും കാമത്തിന്റെ കെട്ടി മാറാപ്പുകള്‍.

മുകുന്ദന്‍ ആലംകാരികമായി അപചയങ്ങളെ സൂചിപ്പിച്ചുവെന്നേയുള്ളു.
അതുകൊണ്ട്‌ വാളെടുക്കേണ്ട. വാളുവക്കുന്നവന്‍ കള്ളാലെ എന്നല്ലെ പ്രമാണം.

പ്രണയം ആധുനിക കാലത്ത്‌ നൈമിഷികങ്ങളാകുന്നു . പലരോടുമാകുന്നു - പോളിഗമിക്കപ്പെടുന്നു.
ദുഖിക്കേണ്ടതില്ല കാലാനുഗതിക്കനുസരിച്ച്‌ എല്ലാം മാറുന്നു.
ഭൂമിയുടെ കന്യാചര്‍മമായ ഓസോണ്‍ പാളികള്‍ പോലും ചേദിക്കപ്പെട്ടിരിക്കുന്നു.
ഉള്‍ക്കൊള്ളുക കാലത്തിന്റെ മാറ്റങ്ങളെ. എന്തായലും ഒറ്റ ദിശയില്‍ മാത്രമാണ്‌ കാല ഗതി

അല്ലെങ്കില്‍ വഴിയിലൂടെ പോകുന്ന വാഹനങ്ങളേ നോക്കി തുടലില്‍ കിടക്കുന്ന ശ്വാവിനെപ്പോലെ നമുക്കു കുരയ്ക്കാം. ബവ്‌ ബവ്‌ ബാാാവ്‌.
പ്രകൃതി നാശം... റേഡിയേഷന്‍...... വനനശീകരണം ....... സിംഹവാലന്‍..
ബവ്‌ ബവ്‌ ബവ്ബവ്ബവ്‌

വളയം said...

എന്തിനാ ഈ കോലാഹലങ്ങളൊക്കെ?

ജീന്‍സ്സിടുന്ന പെണ്‍കുട്ടികള്‍ കൈയ്യിലൊരു പട്ടുപാവടകൂടെക്കരുതിയാല്‍ പ്രശ്നം തീര്‍ന്നില്ലേ?

പ്രേമം പൂക്കുമ്പോള്‍ ജീന്‍സിന്റെ മേലെ പാവാട അണിയുക. നിങ്ങളാരും ഇക്കാലത്ത് കേരളത്തിലെ അമ്പലങ്ങളില്‍ പെണ്‍കുട്ടികള്‍ പോകുന്നത് കണ്ടിട്ടില്ലേ? ചുരിദാറും, ജീന്‍സും നിരോധിച്ച അമ്പലങ്ങളില്‍ അവരങ്ങിനെയാ ചെയ്യുന്നത്.

ദേവരാഗം പറഞ്ഞതും, ഗന്ധര്‍വ്വന്‍ പറഞ്ഞ “മുകുന്ദന്‍ ആലംകാരികമായി അപചയങ്ങളെ സൂചിപ്പിച്ചുവെന്നേയുള്ളു.
അതുകൊണ്ട്‌ വാളെടുക്കേണ്ട"
ഇതുമല്ലേ ശരി.

Sameer Thikkodi said...

ഹലോ.. ഇങ്ങളെ കൂട്ടത്തീ ഞമ്മളേം കൂട്ട്വോ??

sameerthikkodi@gmail.com

Valluvanad Kunjali said...

malayali mari, apol pranaya sangalpangalum mari. marata malayalik enum manasil pavada matram. atinu areyum kuttam paranjit karymilla