Monday, November 13, 2006

കൊച്ചി മൂന്നാം മീറ്റില്‍ ഞാന്‍ കണ്ടത്

ആമുഖം.ആഗോള ഭൂലോഗ സുഹൃത്തുക്കളേ..ആമുഖമായി ഞാനൊരു കാര്യം പറയാം. ഈ പോസ്റ്റ് ഇവിടെ പോസ്റ്റുന്നതിന് അഭിപ്രായമൊ അഭിപ്രായ വ്യത്യാസമൊ പലര്‍ക്കുമുണ്ടാകാം. അതിനെ പരിഗണിക്കാതെ(പുല്ലുവില)യാണ് ഞാനിതു ചെയ്യുന്നത്. മുന്‍കൂര്‍ മാപ്പ് മാപ്പ്
സമയം കൃത്യം പത്തര.അവിടുന്നു തുടങ്ങാമല്ലേ.. കാരണം അപ്പഴാ ഞാന്‍ സ്റ്റേഡിയം േസ്റ്റഷനില്‍ ബസിറങ്ങിയത്. പടിഞ്ഞാറേതാന്നറിയാന്‍ സൂര്യനെ നോക്കി. പിന്നെ ലാന്‍ഡ് മാര്‍ക്ക് തിരഞ്ഞു പിടിച്ചു. തലെ ദിവസം പച്ചാളത്തെ വിളിച്ച നര്‍ കയ്യിലുണ്ടാരുന്നതുകൊണ്ട് പച്ചാളത്തെ നീട്ടി വിളിച്ചു. വന്നോളു ഞങ്ങള്‍ നാലാം നിലയിലുണ്ട്. നാലാം നിലയില്‍ ചെന്നപ്പോ ബോര്‍ഡ് റൂമില്‍ സംഘമുണ്ട്. കയറുന്നതിനു മുമ്പ് ശ്രീജിത്ത് എത്തിയോ എന്നറിയാന്‍ ഒന്നു നീട്ടി വിളിച്ചു. ഇതാ ഞാന്‍ താഴെയെത്തിയിട്ടുണ്ടെന്ന് മറുപടി. എന്നാപിന്നെ വേഗം വാ ഞാന്‍ നാലാം നിലയിലുണ്ടെന്നറിയിച്ചു.
മിനിട്ടുകള്‍ മുന്നോട്ട് പോയി. പെട്ടന്നതാ ലിഫ്റ്റ് തുറന്നു വരുന്നു. ഒത്ത ഉയരം നീളം. സുമുഖനായൊരാള്‍ പുറത്തേയ്ക്ക് വരുന്നു. അത് ശ്രീജിത്തല്ല. കാരണം ഞാന്‍ കണ്ടിട്ടില്ലേലും പറഞ്ഞു കേട്ടും ഫോട്ടൊ കണ്ടും നല്ല പരിചയമുണ്ട്. പിന്നെ ആ വന്ന ആള്‍ക്കൊരു മണ്ടനാകാനും പറ്റില്ലെല്ലോ( ശ്രീജിത്തേ മാപ്പ് എല്ലാരും ശ്രീജിത്തും ഇങ്ങനൊക്കെ പറയുമ്പോ തിരിച്ചു പറയാന്‍ ഞാനാരാ പുണ്യാളനോ?)
വന്നയാള്‍, അദ്ദേഹം എന്നെ മൈന്‍ഡ് ചെയ്തില്ല എന്ന് ഞാന്‍ പറയില്ല. കാരണം എന്റെ വേഷം കണ്ട് തെറ്റദ്ധരിച്ചാണോ എന്നറിയില്ല വെയിറ്ററോട് ചോദിക്കുന്നത്ര വെയിറ്റിലൊരു ചോദ്യം ഇവിടാണോ ഒരു മീറ്റ് മീറ്റുന്നേന്ന്( വാക്കുകള്‍ക്ക് മാറ്റമുണ്ടേ..)
ഞാന്‍ ഒട്ടും ഭവ്യത കുറയ്ക്കാതെ ഒരു വെയ്റ്ററുറെ വെയ്റ്റില്‍ തന്നെ അതെ. ഇതു തന്നെ എന്നു പറഞ്ഞു.
തൊട്ടു പിന്നാലെ ലിഫ്റ്റ് ഒരിക്കല്‍ കൂടി തുറന്നു. ആരൊക്കെയാ ഉണ്ടാരുന്നെന്ന് പറയാനാവില്ല. കാരണം എനിക്കവരെ ഓര്‍ക്കാനാവുന്നില്ല. ഒരാള്‍ ശ്രീജിത്ത് തന്നെ. പെ അവരും എന്നെ മൈന്‍ഡ് ചെയ്യാത അകത്തേയക്ക് പോയി.
ഞാനാരേം കാത്തു നില്‍ക്കുകല്ലാരുന്നേ എന്ന് മനസി പറഞ്ഞ് ഞാനും കതകു തുറന്ന് അകത്തു കയറി.
എല്ലാം കേട്ട പോലെയും പറഞ്ഞ പോലെയും പ്രാഥമിക പരിചയപ്പെടല്‍ കര്‍മം (ആദ്യം കണ്ട മാത്രയിലുള്ളത്.)എനിക്കാകെ കണ്‍ഫ്യൂഷന്‍ എന്തു പേര് പറയണം എന്ന കാര്യത്തില്‍ സംശയം. ചമ്മല്‍. നമ്മളാണ് ഇത്രയും നാള്‍ ഒളിഞ്ഞിരുന്ന് അത്ര വൃത്തികേടു എഴുതിക്കൂട്ടിയെ എന്ന് വെളിപ്പെടുത്താനൊരു ചമ്മല്‍.രണ്ടും കല്‍പിച്ച് ഞാന്‍ പേരു പറഞ്ഞു. നാടു പറഞ്ഞു.
പുതിയ ആള്‍ക്കാര്‍ മീറ്റ് ഉദ്ഘാടിക്കണം എന്ന നിര്‍ദേശം ആരുടെതായിരുന്നു എന്ന് ഔര്‍ക്കുന്നില്ല. എണ്ണയൊഴിക്കല്‍ , വിളക്കില്‍ തീയിടല്‍ കര്‍മം. ക്ടിക് ക്ടിക് ഫ്ളാഷുകള്‍ മിന്നി. എല്ലാവരുടെയും മനസുകളില്‍ മാലപ്പടക്കം.
ശ്രീജിത്തും കുമാറേട്ടനും ലാപ് ടോപ്പില്‍ കുറ്റിയടിച്ചു. ഫോണ്‍ വിളികളുടെയും ആശംസകളുടെയും പ്രവാഹം.
അടുത്തത് പരിചയപ്പെടുത്തല്‍ കര്‍മം. ആദ്യം ഇരുന്നതുകൊണ്ട് ഞാന്‍ വേണം പരിചയപ്പെടുത്താനെന്ന് ഇക്കാസ്. ഞാന്‍ തയാറായി മുന്നോട്ടു ചെന്നു. മൈക്ക് പിടിച്ചെടുത്ത് ഒന്നു രണ്ടു വാക്കുകളില്‍ പരിചയപ്പെടുത്തി. പിന്നെ ഞാന്‍ പറഞ്ഞ ഒരു വാക്ക് എല്ലാരും ഏറ്റു പറഞ്ഞതു കേട്ട് എനിക്കും വിഷമം തോന്നിപ്പോയി. ഞാനിപ്പോ കാര്യമായി ബ്ളോഗെഴുതാറില്ല. ജോലിത്തിരക്ക് കാരണം. എന്നാലും വായിക്കാറുണ്ടെന്ന്.
എന്തായാലും വായിക്കുന്നുണ്ടല്ലോ. നല്ല കാര്യം അല്ലേ...
സിദ്ധാര്‍ഥന്‍ വിക്കിയില്‍ എങ്ങനെ ശബ്ദതാരാവലി മോഷ്ടിച്ചു കയറ്റാം എന്ന കാര്യത്തില്‍ വന്‍ ചര്‍ച്ച തന്നെ നടത്തിക്കളഞ്ഞു. കാശിന്റെ കാര്യം അങ്ങേര് നോക്കിക്കോളാമെന്ന് ഏറ്റിട്ടുണ്ട്. പിന്നെന്താ .. സമയമുണ്ടാക്കി പറ്റുന്നോരെല്ലാം ഒന്ന് ഏറ്റു പിടിച്ചേ. ( ഞാന്‍ കുറച്ചെങ്കിലും ചെയ്തുവയ്ക്കും. ഇതു സത്യം.. സത്യം.. സത്യം .)
പ്രഭാഷണം നിര്‍ത്താന്‍ ഇക്കാസിനു തിടുക്കം. എല്ലാം ഒരു തീരുമാനത്തിലെത്തിയിട്ടെന്നു പലരും. ഇതിനിടെ സസ്പെന്‍സെന്നു പറഞ്ഞ് ശ്രീജിത്തും ഇക്കാസും കുമാറേട്ടനും പച്ചാളവും ആളാകുന്നു. ഞങ്ങള്‍ കാത്തരിക്കുന്നു. സമയമൊക്കെ വച്ച് നോക്കീട്ട് ശ്രീജിത്തെ മീറ്റില്‍ പൊട്ടിക്കാതെ കമന്റില്‍ സസ്പന്‍സ് പൊട്ടിച്ചതിനോട് എനിക്ക് പ്രതിഷേധം.
പിന്നെ ബ്ളോഗും മറ്റും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടു. ഭൂലോഗ ക്ളബ്ബിനെ അവഗണിക്കുക, കമന്റിനെ മറന്നേക്കൂ എന്നൊക്കെയാണ് പറഞ്ഞതെന്നു തോന്നുന്നു.ശ്രീജിത്തിനെന്തോ കമന്റ് വിരോധം ഉള്ള പോലെ. ശ്രീജിത്തെ ഡോണ്ട് വറി. കമന്റിനായി പോസ്റ്റുന്നത് ശരിയല്ലെങ്കിലും കമന്റുകള്‍ പലപ്പോളും നമ്മളെ തിരുത്താനും പ്രോത്സാഹിപ്പിക്കാനും ഉപകരിക്കുംഎന്നു തന്നെയാണ് എന്റെ ഇപ്പോഴത്തെയും വിശ്വാസം.
അങ്ങനെ പൊട്ടി. സസ്പന്‍സ് പൊട്ടി. പിന്നെ വാചകമടികളുടെ പ്രവാഹം. ഭക്ഷണം. പടം എല്ലാരും കണ്ടു കാണുമല്ലോ.. വിശദീകരണം എന്തിന്. ഭക്ഷണത്തിനിടെ നമ്മടെ തിക്കുറിശി എത്തി. അദ്ദേഹത്തെ കണ്ട് എല്ലാവരും സന്തോഷ പുളകിതരായി എന്നു പറയുന്നതാവും ശരി.
എല്ലാവരും ഭക്ഷണം കഴിഞ്ഞ് നാലും മുറുക്കി (പായസത്തിന്‍റെ കാര്യമാണെ) വീണ്ടും കൂടി.
പാട്ടും മേളവും മല്‍സരവും (ഇതെല്ലാം പോസ്റ്റിയിട്ടുള്ളതിനാലും സമയക്കുറവിനാലും ഈ വരികളില്‍ നിര്‍ത്തുന്നു.) എല്ലാം അടിച്ചു പൊളിച്ച് അടിച്ചു പിരിയുമ്പോള്‍ സമയം നാലു മണി. ലയനസമ്മേളനം പേടിച്ച് എല്ലാവരും പിരിഞ്ഞു പോകാനാവശ്യപ്പെട്ടു കൊണ്ട് പച്ചാളം ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തു. ഒന്നല്ല ഒരുപാട്. ( ഹോട്ടലില്‍ നിന്ന് ഒഴിഞ്ഞു കൊടുക്കാന്‍ വെയ്റ്റര്‍ മാര്‍ വെയ്റ്റ് ചെയ്യന്നുണ്ടായിരുന്നു)
അങ്ങനെ എന്റെ ആദ്യത്തേതും കേരളത്തിലെ മൂന്നാമത്തേതുമായ ഭൂലോക സംഘമം കൊടിയിറങ്ങി.
കൂടുതല്‍..http://www.cochinites.blogspot.com

3 comments:

സു | Su said...

:)

Anonymous said...

ഓടോ: പ്രിയങ്കരനായ ഇടിവാളിന്റെ ബ്ലോഗ്ഗിന്‌ എന്തു പറ്റീ.. ഒന്നും കാണുന്നില്ലല്ലോ..

Anonymous said...

gud
gudwishes