Saturday, December 30, 2006

സദ്ദാമിനെ തൂക്കിലേറ്റി

91 comments:

മെലഡിയസ്‌ said...

ഞാന്‍ ആദ്യ കാലത്ത്‌ വെറുത്തിരുന്ന..എന്നാല്‍ അമേരിക്കയുടെ ഇറാഖ്‌ അധിനിവേശത്തിനു ശേഷം എനിക്കു അല്‍പം അനുകമ്പ തോന്നിയ ഇറാഖ്‌ പ്രസിഡന്റ്‌ ( എനിക്കു ഇപ്പോഴും അദ്ദേഹം ഇറാഖ്‌ പ്രസിഡന്റ്‌ തന്നെ ആണ്‌. ബുഷിന്റെ പാവ സര്‍ക്കാര്‍ അവിടെ ഭരിക്കുന്നുണ്ടു എങ്കില്‍ കൂടിയും) സദ്ദാം ഹുസൈനു എന്റെ ആദരാഞ്ജലികള്‍. ഇനി ഇറാഖില്‍ എന്തു സംഭവിക്കും എന്നു കാത്തിരുന്നു കാണാം

അനംഗാരി said...

പുതിയ ലോകം എങ്ങിനെയായിരിക്കും?ഞാനിത് എഴുതുമ്പോള്‍ ലോകത്താകമാനം കലാപങ്ങള്‍ തുടങ്ങി കഴിഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയായി ലോക പോലിസിന്റെ ‍ പരമാധികാരി നമുക്ക് മുന്നില്‍ നില്‍ക്കുന്നു.
ദൈവമേ നിന്റെ വിധിയെ നിര്‍ണ്ണയിക്കാന്‍, തടുക്കുവാന്‍ ഞാനാര്?

ആദരാഞ്ജലികള്‍.

തഥാഗതന്‍ said...

ശപിയ്ക്കപ്പെട്ട ദിവസം

ikkaas|ഇക്കാസ് said...

അമേരിക്ക നശിക്കട്ടെ.
പ്രിയ പ്രസിഡന്റ്,
നിങ്ങള്‍ മരിക്കുന്നില്ല..
ഈ രക്തസാക്ഷിത്വത്തിന്റെ ജ്വാല ഏറ്റെടുക്കാന്‍ ആയിരം പേര്‍ ഇനിയും വരും...

പുള്ളി said...

കണ്ണിന്‌ കണ്ണ്‌ എന്ന നിയമം കാടത്തമാണ്‌.
ചിലിയിലെ രാഷ്ട്രീയ കൂട്ടക്കൊലയുടെ പേരില്‍ അഗസ്റ്റോ പിനോഷെ ബ്രിട്ടണില്‍ രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു, സാധാരണ മരണം സംഭവിക്കുന്നതു വരെ.. ചിലിയില്‍ എണ്ണയില്ലല്ലോ അല്ലേ...

Anonymous said...

അമേരിക്ക ഉപയോഗശൂന്യമായ തങ്ങളുടെ ഒരു പഴയ ആയുധം നിര്‍വീര്യമാക്കി....

കരീം മാഷ്‌ said...

വാതിലടച്ചു ഞാന്‍ വീട്ടിനകത്തു ഓര്‍ക്കൂട്ടില്‍ പണിതു കൊണ്ടിരിക്കേ പുറത്തു വലിയ ശബ്ദം കേട്ടു.ഗള്‍ഫു നാടുകളില്‍ പ്രതിഷേധം പടരുന്നുവെന്ന വാര്‍ത്ത ഏഷ്യാനെറ്റില്‍ നിന്നും മനസ്സിലാക്കിയ ഞാന്‍ കര്‍ട്ടണ്‍ നീക്കി പുറത്തെക്കു നോക്കിയപ്പോള്‍ ഒരിറാക്കി “നഫ്ത്തീക യാ സദ്ദാം” എന്നു വിളിച്ചു പറഞ്ഞു കൊണ്ടു വാളു കൊണ്ട് മുറിപ്പെടുത്തി സ്വയം പീഡിപ്പിക്കുന്നു. ചോരപടര്‍ന്ന ഉടല്‍ കാണാനാവാതെ ചുറ്റുമുള്ളവര്‍ ഓടിയകലുന്നു.
പോലീസെത്തി, അയാളെ വലിച്ചിട്ടു എങ്ങോട്ടോ പോകുന്നു.
ഇനി ഇങ്ങനെ എവിടെയൊക്കെയോ ഉണ്ടോ ആവോ?
ദൈവമേ നല്ല ഒരു ദിവസമായിട്ട്,
ഈ പുതു വര്‍ഷം സംഘര്‍ഷങ്ങളുടെതാവുമോ?

അലിഫ് /alif said...

ആയിരക്കണക്കിന് സ്ത്രീകളേയും കുട്ടികളേയും ഇനിയുള്ള കലാപങ്ങളിലും അമേരിക്ക കൊന്നൊടുക്കും, അനാഥരാക്കും. ലോകമെമ്പാടുമുള്ള പ്രതിഷേധം വകവെയ്ക്കാത്ത ലോക പോലീസ് അതിക്രമം ഇനിയും തുടരും, ആരാണാവോ ഇനി അടുത്ത ഇര?.
യു.എന്‍ എന്ന സംഘടന ഇനിയെങ്കിലും പിരിച്ച് വിട്ടൂടെ, എന്തിനീ പാവനാടകം!!

സുഗതരാജ് പലേരി said...

സദ്ദാം ഹുസൈനു എന്റെ ആദരാഞ്ജലികള്‍.

ശ്രീജിത്ത്‌ കെ said...

പോക്രിത്തരമായിപ്പോയി ഇത്. അമേരിക്കയുടെ അഹങ്കാ‍രം അതിരു കടക്കുന്നു. അമേരിക്കയെ ഇങ്ങനെ വളരാന്‍ അനുവദിച്ചുകൂട.

ഓഫ്.ടോ: നമ്മുടെ നാട്ടില്‍ ഇതിനെതിരേ ഹര്‍ത്താല്‍ ആണെന്ന് കേട്ടു. ഈ കാട്ടാളത്തിനെതിരേ പ്രതിഷേധിക്കാന്‍ നമുക്ക് വേറെ വഴിയൊന്നും അറിയുകയുമില്ല്ലല്ലോ.

വിവി said...

ഈ പറഞ്ഞകക്ഷി പുണ്യവളന് പഠിക്കുകയൊന്നുമായിരുന്നില്ലല്ലോ ഇതുവരെ? തള്ളേതല്ലിയാലും 2 പക്ഷം ഉണ്ടാകും. വീരപ്പനെ കൊന്നപ്പോഴും കേട്ടിരുന്നു ഈ വിധം ഗദ്ഗതങ്ങള്‍. അതുകേട്ട് കുടപിക്കാനും ചിലര്‍. ഇടതു അനുകൂലികള്‍ കൂടിയായിരുന്ന 100കണക്കിനു ഷിയാകളെ കൊന്നതിനാണ് ഈ ശിക്ഷ. എന്നിട്ടും “തിരുവമ്പാടി” ഉപതിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതു സഖാക്കളും പണിതു ഒരു വിശുദ്ധന്റെ രൂപക്കുട്. അങ്കിള്‍ സാമിനെ അനുകൂലിക്കുകയല്ലാ ട്ടോ. എങ്കിലും ക്യസ്ട്രൊയും,ഷാവെസും,ലുല ഡിസില്‍‌വയും,ഖത്താമിയും ചെയ്യുന്ന പോലെ ഒന്നും “ഈ മൂപ്പര്’ ചെയ്തു കണ്ടിട്ടില്ലാ. മാത്രമല്ലാ, പണ്ട് സാമിന്റെ കൈയില്‍ ബര്‍ഗര്‍ എടിക്കാനുള്ള ചട്ടുകമായും കണ്ടിട്ടുണ്ട്.
പണ്ട് നാട്ടിലെ “കാലന്‍ മത്തായി“ ചത്തപ്പോഴും പറഞ്ഞു കേട്ടിരുന്നു, “കാര്യം മത്തായി കള്ളുകുടിക്കും, പെണ്ണുപിടിക്കും, പോകറ്റടിക്കും, തെറിപറയും, കക്കും, തെമ്മാടിത്തരം കാണിക്കും; ന്നാലും നല്ലവനായിരുന്നു“ എന്ന്
അമേരിക്ക അയാളെ ആദ്യം “വല്ലാണ്ടാക്കി” , ഒടുക്കം “ഇല്ല്യാണ്ടാക്കി”. അതല്ലേ നടന്നത്

വിവി

Anonymous said...

സദ്ദാം മരിച്ചതിന് “കേരളത്തില്‍” ഹര്‍ത്താല്‍. വാര്‍ത്ത അറിഞ്ഞു ബുഷ് പേടിച്ചു 6 തവണ മൂത്രം ഒഴിക്കാന്‍ പോയത്രേ. ഫ്ലഷ് ടാങ്കില്‍ വെള്ളം തീര്‍ന്നതോണ്ടാണ് തല്‍ക്കാലം ന്ര്ത്തിയിരിക്കണത്.
“ബീവറേജ്ജ് കോര്‍പ്പറേഷ്ന്റെ ഭാഗ്യം”, കേരളകുടിയന്മാര്‍ “എന്റെ സദ്ദാമേ” എന്നും പറഞ്ഞായിരിക്കും ഇന്നത്തെ അടി. കാണ്ടഹാറിലേയ്ക്ക് വിമാനം തട്ടീക്കൊണ്ട് പോയിട്ടും നമ്മള്‍ ന്യൂ ഇയര്‍ തകര്‍ത്തില്ലേ? ഇതും അങ്ങിനെയൊക്കെയാകും.

ലോനപ്പന്‍

അലിഫ് /alif said...

കാലന്‍ മത്തായി ചത്തതല്ലേ, കൊന്നതല്ലല്ലോ..!!. കൊന്നതായിരുന്നങ്കില്‍ ,
കള്ളുകുടിക്കുകയും തെമ്മാടിത്തരം കാട്ടുകയും , പെണ്ണുപിടിക്കുകയുമൊക്കയായിരുന്ന കാലനെ കൊന്നതല്ലേ, നീ വെറുതേ പൊയ്ക്കോയെന്ന് വിവി യുടെ കോടതി കൊലയാളിയെ വിട്ടയയ്ക്കുമോ.
ഇവിടെ പ്രതിഷേധിക്കേണ്ടത്, കൊല്ലപെട്ടത് സദ്ദാം ആയതിനാലല്ല, അമേരിക്കയുടെ അക്രമമേല്‍ക്കോയ്മയാണന്നാണെന്റെ പക്ഷം.

Anonymous said...

അഫ്ഗാനിസ്ഥാന്റെയും ഇറാഖിന്റെയും ദിവസങ്ങള്‍ കഴിഞ്ഞു. ഒരുകാലത്ത് അമേരിക്കയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു അവര്‍. ഇന്ന് ഇന്ത്യ അമേരിക്കന്‍ സൈഹൃതത്തിനായി കെഞ്ചുന്നു. ഇന്ത്യയുടെ ദിവസത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു. പ്രതിരോധിക്കാന്‍, ചെറുത്ത് തോല്പിക്കാന്‍ നമുക്ക് കഴിയുമോ? അതോ...

Anonymous said...

അമേരിക്കയെ എതിര്‍ത്തു എന്ന ഒറ്റകാരണത്താല്‍ ക്രൂരനായ സദ്ദാം പുണ്യാളനാവുന്നു. ലോകം അമേരിക്കയെ എത്ര വെറുക്കുന്നു എന്നതിന്റെ പച്ചയായ തെളിവാണിത്. ലാറ്റിനമേരിക്കന്‍ ജനത പ്രതിരോധത്തിന്റെ ശരിയായ മാര്‍ഗ്ഗം നമുക്കു കാണിച്ചുതരുന്നു. കാസ്ട്രോയും ഷാവേസും ലോകയുവത്വത്തിനു ആവേശമാവുന്നു. ഇന്ത്യന്‍ മണ്ണിലും ഈ ചോരത്തിളപ്പുുകള്‍ പകരാന്‍ എന്തേ ചെയ്യേണ്ടുവെന്ന് ചിന്തിക്കാന്‍ സമയമായി.

വിവി said...

സ്വന്തം മരുമക്കള്‍ എന്തൊ ഗൂഡാലോചന നടത്തി എന്നു പറഞ്ഞ് , അവരെ ഒരു കോടതി മുറിപോലും കാണിക്കാതെ ഒരു ഐയര്‍പോര്‍ട്ടില്‍ വച്ച് വെടിവച്ചു കൊന്നു എന്നു കേട്ടിരിക്കണു. ഇവിടെ “ബുഷ്”മ്മാന്‍ അറ്റ്ലീസ്റ്റ് ഒന്നു കോടതികാണിച്ച് “ആ ഇനി കൊല്ലാം” എന്നു പറഞ്ഞല്ലോ? കൊടുത്താല്‍ കൊല്ലത്തുമാത്രമല്ലാ, ബാ‌ഗ്ദാദിലും കിട്ടും ആലിഫേ

വിവി

Anonymous said...

ആദ്യ ശിക്ഷ വിധിച്ചപ്പോള്‍ ഒന്നും മിണ്ടാതിരുന്ന ഇന്ത്യാ ഗവ., ശിക്ഷ ശരിവച്ച വിധി വന്നപ്പോള്‍ പറഞ്ഞില്ലേ കൊല്ലരുതെന്ന്? അത് ആദ്യ വിധിയോടുള്ള ജനങ്ങളുടെ പ്രതികരണമാണ് അവരെക്കൊണ്ടത് ചെയ്യിച്ചത്.
വിയത്നാം യുദ്ധത്തെ കുറിച്ച് വായിച്ചിട്ടുണ്ട്. ലോകജനതയുടെ പ്രതികരണം മാറ്റങ്ങള്‍ക്ക് കാരണമാകാം എന്ന് അത് കാണിക്കുന്നു. ഈ ലോക ജനത എന്ന് പറയുന്നത് "ഞാന്‍" ഒഴികെ മറ്റെല്ലാവരുമാണെന്ന് കരുതിയാല്‍ പിന്നെ രക്ഷയില്ല....

അലിഫ് /alif said...

വിവി; വേണമെങ്കില്‍ പോളണ്ടിനെകുറിച്ച് പറഞ്ഞോ, കൊല്ലത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത് (കട്: ശ്രീനിവാസന്‍)

Anonymous said...

കൊടുത്താല്‍ കൊല്ലത്തുമാത്രമല്ലാ, ബാ‌ഗ്ദാദിലും കിട്ടും ആലിഫേ
വിവി

മറ്റുള്ളവര്‍ കൊടുക്കുന്നതും അവര്‍ക്ക് തിരികെ കിട്ടുന്നതും കണ്ട് കണ്ടങ്ങിരിക്കാം, അല്ലെ വി, വി

ദേവന്‍ said...

സദ്ദാം മാത്രമല്ല, ബുഷ്‌ അടക്കം രാഷ്ട്രത്തലവന്മാരുടെ നല്ലൊരുശതമാനം കൂട്ടക്കൊലകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഉത്തരവാദികളാണ്‌. ആരു ആരെക്കൊല്ലാന്‍?

ഈദ്‌ ദിവസം തന്നെ സദ്ദാമിനെ വധിച്ച്‌ അയാളുടെ നാശം കാണാന്‍ ആഗ്രഹിക്കുന്ന ഷിയ-കുര്‍ദ്ദ്‌ ഗൂഡ്ബുക്കില്‍ കയറിപ്പറ്റി (സുന്നികള്‍ ഇനിയിപ്പോ സദ്ദാമിനെ വെറുതേ വിട്ടാലും ബുഷിനോട്‌ ക്ഷമിക്കില്ലല്ലോ) ഇറാക്കികളെ പാട്ടിലാക്കാം അങ്ങനെ ഒരു കാലുറപ്പിച്ചാല്‍ ചിലപ്പോ കാശു ചിലവില്ലാതെ തന്നെ ഇറാക്കിനെക്കൊണ്ട്‌ ഇറാനെയും നിലം പരിശാക്കാം എന്ന കണക്കു കൂട്ടലിലാണെന്നു തോന്നുന്നു ബുഷ്‌ പെരുന്നാള്‍ ബലിക്ക്‌ സദ്ദാമെന്ന പഴയ ചട്ടുകം എടുത്ത്‌ തീയിലിട്ടത്‌.

പതാലി said...

സദ്ദാമിന് ആദരാഞ്ജലികള്‍........

ചെയ്ത തെറ്റിന് സദ്ദാം ശിക്ഷ അര്‍ഹിക്കുന്നു. ശിക്ഷ വിധിക്കാന്‍ അമേരിക്ക ആര് എന്നതാണ് ചോദ്യം. അങ്ങനെയെങ്കില്‍ ഇന്ത്യാ മഹാരാജ്യത്ത് തെറ്റുചെയ്തവരുടെ ലിസ്റ്റ് ബുഷ് അച്ചായനു കൈമാറിയാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലേ?

പിന്നെ കേരളത്തിലെ ഹര്‍ത്താലിന്‍റെ കാര്യം. അത് വളരെ സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണ്.പക്ഷെ അല്‍പ്പം വൈകിപ്പോയെന്നു മാത്രം. ഹര്‍ത്താലിന്‍റെ കാര്യം നേരത്തെ പറഞ്ഞിരുന്നെങ്കില്‍ അമേരിക്ക സദ്ദാമിന്‍റെ വധശിക്ഷ റദ്ദാക്കുമായിരുന്നു.

തിരുവനന്തപുരത്തും കൊച്ചിലൂം മലപ്പുറത്തും കോട്ടയത്തുമൊക്കെ ഹര്‍ത്താല്‍ നടത്തിയാല്‍ അമേരിക്ക പൂര്‍ണമായും സ്തംഭിക്കില്ലേ.സദ്ദാമിനെ കൊന്ന ബുഷും അമേരിക്കയിലെ ജനങ്ങളും സാധാരണ ജീവിതം നയിക്കുന്പോള്‍ നമ്മുടെ നാട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ജനജീവിതം താറുമാറായിരിക്കുന്നു.

വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമൊക്കെ വീട്ടിലെത്താന്‍ കഴിയാതെ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു.
ലോകത്തില്‍ എന്തു സംഭവിച്ചാലും സ്വന്തം നാട്ടിലെ ജനങ്ങളുടെ നെഞ്ചത്തു കയറി പ്രതികരിക്കുന്നതാണല്ലോ കേരളത്തിലെ രാഷ്ട്രീയക്കാരുടെ പതിവ്.

അനുഭവിക്കുകതന്നെ.. അല്ലാതെ എന്തു ചെയ്യാന്‍????

Anonymous said...

എന്തുതന്നെയായാലും അമേരിക്ക ഇത്ര പെട്ടെന്ന്‌ ഈ പാതകം ചെയ്യുമെന്നു കരുതീല്ല. ഈദ്‌ - ന്യൂ ഇയര്‍ സമയത്തുതന്നെ വേണമായിരുന്നോ തൂക്കികൊല്ലല്‍. 2006-ല്‍ തന്നെ കണക്കു തീര്‍ത്ത്‌ സാം ന്യൂ ഇയര്‍ ആഘോഷത്തിലേക്ക്‌.

( പക്ഷേ ഇറാക്കില്‍ നല്ലൊരു വിഭാഗം ജനങ്ങളും സന്തോഷിക്കുകയാണ്‌.)

കൃഷ്‌ | krish

വേണു venu said...

ലോകമാകെ അറിയാമായിരുന്നു ഈ ദുര്‍വ്വിധി എന്നേ എഴുതപ്പെട്ടു കഴിഞ്ഞു എന്നു്.
ഇവിടെ കുറ്റവാളി ശിക്ഷപ്പെട്ടതെങ്ങനെ എന്നുള്ളതാണു് എന്നെ വിഷമിപ്പിക്കുന്നതു് .
ലോക പോലീസ്സിനു് എവിടെ ഇടപെടാം.
അമേരിക്ക അയാളെ ആദ്യം “വല്ലാണ്ടാക്കി” , ഒടുക്കം “ഇല്ല്യാണ്ടാക്കി”. അതല്ലേ നടന്നത്
വിവി പറഞ്ഞതു കേട്ടു് ഞാന്‍ വിഷമിച്ചു.
അര്‍ഥ തലങ്ങളിലെ ദുരന്തം എന്നെ പേടിപ്പിക്കുന്നു വിവി.
സ്വന്തം മരുമക്കള്‍ എന്തൊ ഗൂഡാലോചന നടത്തി എന്നു പറഞ്ഞ് , അവരെ ഒരു കോടതി മുറിപോലും കാണിക്കാതെ ഒരു ഐയര്‍പോര്‍ട്ടില്‍ വച്ച് വെടിവച്ചു കൊന്നു എന്നു കേട്ടിരിക്കണു.
അതും ഈ നടന്നതും കൂട്ടി കൊഴയ്ക്കുന്നതിലെ യുക്ത്തിയും മനസ്സിലാക്കാന്‍ വിഷമം. ഒരു വീട്ടില്‍ നടന്നതും, ലോക മനസ്സാക്ഷിയുടെ കണ്ണാടി പൊട്ടി തെറിക്കുന്നതും തമ്മില്‍ സാദ്രുശ്യം ഇല്ല.
ബുഷ്‌ അടക്കം രാഷ്ട്രത്തലവന്മാരുടെ നല്ലൊരുശതമാനം കൂട്ടക്കൊലകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഉത്തരവാദികളാണ്‌.
മുകളില്‍ ശ്രി . ദേവരാജന്‍ പറഞ്ഞതൊന്നു ശ്രദ്ധിക്കുമ്പോള്‍ ആ ശരി ഓര്‍ത്തു ഞാന്‍ വീണ്ടും വിഷമിക്കുന്നു.

കേരളീയന്‍ said...

ജീവിച്ചിരുന്ന സദ്ദാമിനേക്കാള്‍ പതിന്മടങ്ങ് ശക്തനാണ്‍ രക്തസാക്ഷിയായ സദ്ദാം എന്നു തിരിച്ചറിയാനുള്ള വിവേകം പോലും ഇല്ലാത്ത ഒരാളാണ്‍ ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത് എന്നതിലാണ്‍ ആശങ്കപ്പെടേണ്ടത്. അമേരിക്ക മുടിയാന്‍ കാലത്ത് ജനിച്ച മുച്ചീര്‍പ്പനോട് സഹതാപം പോലും തോന്നുന്നില്ല. അല്ലെങ്കില്‍ത്തന്നെ വരാനുള്ളത് വഴിയില്‍ത്തങ്ങുമോ. അതിന്റെ പേരില്‍ ഒരു ഹര്‍ത്താലിനുള്ള ചാന്‍സ് കളയാതിരുന്ന സഖാക്കള്‍ക്ക് ലാല്‍‌സലാം!

വിചാരം said...

വാളെടുത്തവന്‍ വാളാല്‍ എങ്കിലും വധശിക്ഷ ഒന്നിനും പരിഹാരമല്ല, 30 വര്‍ഷം സദ്ദാം ഇറാഖ് ഭരിച്ചു 20 വര്‍ഷവും യുദ്ധം ചെയ്ത് നിരപരാധികളെ കൊന്നു കൂട്ടിന് അമേരിക്കയും ഉണ്ടായിരുന്നു .. പ്രിയ ചങ്ങാതിമാരെ ഇന്നും വെള്ളവും വെളിച്ചവും എത്താത്ത ഇറാഖ് ഗ്രാമങ്ങളുണ്ട് ഇറാഖിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ ഇവിടെ അധികവും ഷിയാ മുസ്ലിങ്ങളാണ്, ഞാന്‍ കണ്ട കാണുന്ന കാഴ്ച്കളാണ് .
എണ്ണ സമ്പത്തിനാല്‍ അറബ് രാഷ്ട്രം വളര്‍ന്നാല്‍ യൂറോപ്പും അമേരിക്കയുമെല്ലാം മുട്ടിഴഞ്ഞ് അറബികളുടെ മുന്‍പില്‍ നടക്കേണ്ടി വരുമെന്ന് അമേരിക്കക്ക് ആരും പഠിപ്പിച്ച് കൊടുക്കേണ്ട അതിനാദ്യം അവര്‍ ചെയ്തത് പ്രബലരായ ഇറനേയും ഇറാഖിനേയും തമ്മിലടിപ്പിക്കുക എന്നതാണ് അതിലവര്‍ വിജയിച്ചു.. സദ്ദാമിന്‍റെ വിശ്വസ്ഥരെ പാട്ടിലാക്കി സദ്ദാമിനെ കൊണ്ട് ഇറാഖിനെ ആക്രമിപ്പിച്ചു .. അതേ വിശ്വസ്ഥരുടെ (അമേരിക്ക വിശ്വസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി) നിര്‍ബന്ധത്താല്‍ ലോകം മൊത്തം പറഞ്ഞിട്ടും കുവൈത്തിനെ വിട്ടുകൊടുത്തില്ല .. അമേരിക്ക ആക്രമണം തുടങ്ങി അവരുടെ ഗള്‍ഫിലെ ആധിപത്യം ഉറപ്പിച്ചു ... ഉപരോധമെന്ന നാടകം പാവം നിരപരാധികളായ ഇറാഖികളെ കൊന്നോടുക്കി ഇതുവഴി ഇറാഖി ജനതയുടെ സദ്ദാമിനുള്ള പിന്തുണ ഇല്ലാതാക്കാന്‍ .. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിശ്ചയിച്ച തിരകഥ പ്രകാരം അമേരിക്ക ഇറാഖിനെ ആക്രമിച്ചു.. സദ്ദാമിന്‍റെ എക്കാലത്തേയും വിശ്വസ്ഥരൂം അമേരിക്കയുടെ ചാരന്മാരുമായവരുടേ സഹായത്താല്‍ ഇറാഖ് പെട്ടെന്ന് കിഴടക്കപ്പെട്ടു .. യുദ്ധാനന്തരം സദ്ദാം പറഞ്ഞത് ഓര്‍ക്കുക .. എന്‍റെ വസ്ത്രം പോലും എന്നെ വഞ്ചിച്ചു ... എന്നാല്‍ കണക്ക് അമേരിക്കയുടെ കൂട്ടലുകള്‍ തെറ്റിച്ചു . സുഖമായി കൊല്ലങ്ങളോളം ഇറാഖില്‍ കഴിയാമെന്ന ധാരണ അട്ടിമറിക്കപ്പെട്ടും ..
ഇനി ഇറാഖ് .. മൂന്നാവും
റിപ്പബ്ലിക്ക് ഓഫ് ഇസ്ലാമിക് കുര്‍ദിസ്ഥാന്‍
റിപ്പബ്ലിക്ക് ഓഫ് ഇസ്ലാമിക് ഇറാഖ്
റിപ്പബ്ലിക് ഓഫ് ഇസ്ലാമിക് തിക്രിസ്ഥാന്‍ ഇതിന്‍റെ രാഷ്ട്രപിതാവ് സദ്ദാം ഹുസൈന്‍

Anonymous said...

24 വര്‍ഷം വിഭാഗീയതകളില്ലാതെ രാഷ്ട്രം ഭരിച്ച ഭരണാധികാരിയെ ഇല്ലാത്ത രാസായുധങ്ങളുടെ പേരു പറഞ്ഞ് പുറത്താക്കി രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിയിട്ട് നിസ്സഹായരായ അമ്മമാരുടെയും പിഞ്ചു പൈതങ്ങളുടെയും ചുടു ചോരയില്‍ നീന്തല്‍ കുളം തീര്‍ത്ത് അതിനു ചുറ്റും ആര്‍ത്തട്ടഹസിക്കുന്ന അമേരിക്കന്‍ നരാധമന്മാര്‍ക്ക് കാലം മാപ്പ് നല്‍കില്ല

ധീര രക്ത സാക്ഷിത്വം വരിച്ച ഇറാഖീ പ്രസിഡന്റിനു ആദരഞ്ജലികള്‍ .

Nousher

Anonymous said...

ഇതിപ്പൊ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നൊക്കെ പറഞ്ഞലെങ്ങിനാ..ലോകപൊലീസായിപ്പോയില്ലെ...
4000 ഇല്‍ അധികം സ്വന്തം പട്ടാളക്കാരെ ബലികൊടുത്തെന്നോ? എങ്കിലെന്താ 175 പേരേ കൊന്നവനെ തട്ടി നീതി നടപ്പാക്കിയില്ലെ?.. ഇറാക്ക്‌ മുഴോന്‍ കിട്ടില്ലെലും ഒരു കഷ്ണം എങ്കിലും കൊണ്ടുചെന്നില്ലെങ്കില്‍ ഈ നാട്ടി കിടത്തിപൊറിപ്പുകേല , എണ്ണ കാണിച്ചു കാശു വങ്ങിച്ച്ട്ടിപ്പോ ...പിന്നെ ഈ ഹില്ലാരി ശല്യം വേറെ! ..അല്ലേലും നിങ്ങക്കൊക്കെ ഒരു നൂറു ഹര്‍ത്താല്‍ കഴിഞ്ഞാലും വിവരം വക്കുകേല..
Bush (-shit)

saptavarnangal said...

മനുഷ്യാവകാശങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്നു എന്നു പറയുന്ന ഒരു രാജ്യത്തിന്റെ നേതൃത്വത്തിനെ തട്ടിക്കൂട്ടിയ ഈ വിചാരണയും വിധിയും വിധി നടത്തിപ്പും അമേരിക്കയ്ക്കും അവരുടെ വാലാട്ടികളള്‍ക്കുമല്ലാതെ ആര്‍ക്കും ദഹിക്കില്ല.

:(

Ambi said...

അമേരിയ്ക്കയ്ക്ക് സ്വാധീനമുള്ള ഇറാക്ക് ഭരണകൂടം സദ്ദാമിനെ കൊലപ്പെടുത്തി എന്നായിരുന്നു വാര്‍ത്ത.പക്ഷേ ഇതിനെപ്പറ്റിയൊന്നും പറയാതെ പോയാല്‍ “മനുഷ്യകുലത്തിലൊന്ന് കുറഞ്ഞ് പോയി എന്ന അപഖ്യാതി ഉണ്ടാകാതിരിയ്ക്കാനെക്കൊണ്ട്” ഒന്ന് പറയട്ടേ..ഈ പോസ്റ്റ് വളരെ മോശമായിപ്പോയി.

സദ്ദാം മരിച്ചു. മരിച്ചവരെപ്പറ്റി കുറ്റം പറയുന്നത് നമ്മുടെ സംസ്കാരമനുസ്സരിച്ച് ശരിയല്ല.എന്നാലും സദ്ദാം ഒരു പുണ്യവാളനൊന്നുമല്ലായിരുന്നു.മന്മോഹന്‍ സിംഗിനെ പിടിച്ചു കെട്ടി കൊന്നാല്‍ പ്രതികരിയ്ക്കേണ്ടുന്ന പോലെയല്ല ഇതിന് പ്രതികരിയ്ക്കേണ്ടത്.നാളെ അമേരിയ്ക്ക അതും ചെയ്യും ആവശ്യമുണ്ടേല്‍..

അമേരിയ്ക്കയുടെ പോലീസിംഗിനെപ്പറ്റി പ്രതികരിയ്ക്കേണ്ടുന്ന പോസ്റ്റ് ഒന്ന് ഈ ക്ലബ്ബിന്റെ ച്വരിലൊട്ടിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

പ്രസിഡന്റിന് ആദരാഞ്ജലികളോ..?

അരുടെ പ്രസിഡന്റ്..ഒരു കൂട്ടക്കൊലപാതകി ഏതെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റ് ആയതിന് മലയാളം വായിയ്ക്കുന്നവരുടെ പ്രസിഡന്റ് അങ്ങനെയാകും അയാള്‍?

ഈദി അമീനോ, പോള്‍ പോട്ടോ ആരുടെയെങ്കിലും പ്രസിഡന്റാണോ, ചുരുക്കം മലയാളികളുടെയെങ്കിലുമല്ല.നമ്മള്‍ കുവൈറ്റില്‍ നിന്ന് തിരിച്ച് വന്ന് നാട്ടില്‍ തെണ്ടി നടക്കുന്നവരെയൊക്കെ മറന്നോ?

ആദരാഞ്ജലികളെന്നാല്‍ ആദരവോടെ നമിയ്ക്കല്‍ അന്നല്ലേ.എങ്ങനെ ആദരാഞ്ജലികള്‍ നാം പറയും..

ഇത്തരം ഒരു പോസ്റ്റ് ബൂലോക ക്ലബ്ബിന്റെ ചുവരിലൊട്ടിയ്ക്കേണ്ടുന്നതല്ല എന്നെനിയ്ക്ക് തോന്നുന്നു./സ്വന്തം ബ്ലോഗ്ഗില്‍ എന്തുമാകാം/ ആദരാഞ്ജലികള്‍ പറയാന്‍ അയാള്‍ ഒരൊറ്റ മനുഷ്യനു വേണ്ടിയും ഒരാള്‍ക്ക് നല്ല്ലതു വരാനും പ്രവര്‍ത്തിച്ചവനല്ല.വീരപ്പന്‍ മരിച്ചപ്പോ ആരെങ്കിലും ഇത്തരമൊരു പോസ്റ്റിട്ടിരുന്നേല്‍ ഇതിലും സാംഗത്യമുണ്ടായിരുന്നു.

ഞാന്‍ ക്ലബ്ബിലെ അംഗമല്ല.പക്ഷേ ഇത് എനിയ്ക്കിഷ്ടമുള്ള ഒരു കൂട്ടായ്മ തന്നെയാണ്.
ഇവിടെ ഇത്തരം ചോവനിസമൊക്കെ പതിച്ച് വയ്ക്കുന്നത് കണ്ടിട്ട് വിഷമവുമുണ്ട്.

ഞാനിത് കീറിക്കളഞ്ഞിരിയ്ക്കുന്നു.

വേണു venu said...

"സദ്ദാമിനെ തൂക്കിലേറ്റി"
അമ്പിയെ ബൂലോക ക്ലബില്‍ വന്ന ഈ പോസ്റ്റു് സ്ദ്ദാമിനെ തൂക്കിലേറ്റി എന്ന ന്യൂസായിരുന്നല്ലോ. അതില്‍ പ്രതികരണം എഴുതിയ ഞാനുള്‍പ്പെടെ പലരും ആ തൂക്കിലേറ്റിയ പ്രക്രിയയിലെ മനുഷ്യാവകാശ ധ്വംസനം,അതു് പൂര്‍ത്തീകരിച്ച രീതി, എന്നതിലൊക്കെയാണു് ആകുലപ്പെട്ടതു്.
ലോക പോലിസ്സു് അതു നടപ്പില്‍ വരുത്തിയതു് തികച്ചും നാടകീയമായിരുന്നു.മനുഷ്യ മനസ്സാക്ഷി ഉത്തരമില്ലാത്തെ വിറങ്ങലിച്ചു ‍നില്‍ക്കുന്നതിനാലാണു് ,ഇന്‍ഡ്യയും തൂക്കിലേറ്റലിനെ അപലപിച്ചതു്. 24 വര്‍ഷം ഒരു രാഷ്ട്രം ഭരിച്ച ഭരണത്തലവനെയും വീരപ്പനെയുമൊക്കെ ഒരേപോലെ കാണാന്‍ ഒക്കുമോ അമ്പീ.
(ഞാനും ക്ല്ബ്ബില്‍ അംഗമല്ല)

മേഘമല്‍ ഹാര്‍ said...

കുവൈറ്റ്‌ ആക്രമണകാലത്ത്‌ എല്ലാവരാലും വെറുക്കപ്പെടുകയും അമേരിക്കയുടെ വികലമായ നടപടികള്‍ മൂലം ഹീറൊ ആക്കപ്പെടുകയും ചെയ്യപ്പെട്ട ആളാണ്‌ സദ്ദാം. ഇറാഖിലുള്ള ചിലരും കുറച്ച്‌ അമേരിക്കക്കാരും മാത്രമെ പുള്ളിയെ ഇപ്പോഴും വെറുക്കുന്നുള്ളൂ.
ലോക ജനതയുടെ അഭിപ്രായങ്ങളെയൊക്കെ അവഗണിച്ച്‌ ഈ ശിക്ഷ നടപ്പാക്കിയപ്പോള്‍, പ്രത്യേകിച്ച്‌ മുസ്ലീം സഹോദരുടെ ഈ പുണ്യബലി ദിനത്തില്‍,അത്‌ അനഭിലഷണീയമായ ഒരു കീഴ്‌വഴക്കമായി പോകും എന്ന്‌ ഭാരതമടക്കം എല്ലാവരും ആശങ്കപ്പെടുന്നു.
ഇവിടെ മലയാള മാദ്ധ്യമങ്ങള്‍ തൂക്കിലിടുന്ന രംഗം അവര്‍ത്തിച്ചാവര്‍ത്തിച്ച്‌ കാണിച്ചപ്പോഴും ടി.വി കാമറക്കുമുന്‍പില്‍ ജയ്‌ വിളിക്കുന്നവരില്‍ അധികവും കൊച്ചുകുട്ടികളാണെന്നറിഞ്ഞപ്പോഴും വേദന തോന്നി.
അവരുടെ ഇളം മനസ്സില്‍.....

ഇതിലും എത്രയൊ ചെറിയ കാര്യങ്ങള്‍ക്ക്‌ ഹര്‍ത്താലാചരിക്കുന്ന കേരളത്തില്‍ ഈ ഹര്‍ത്താല്‍ അപ്രതീക്ഷിതമാകുന്നില്ല. ഈ രീതി ഇനി മാറ്റുക എളുപ്പമല്ല. അന്താരഷ്ട്രാകാര്യങ്ങളൊക്കെ ശരാശരി കേരളീയന്‌ താല്‍പര്യമുണര്‍ത്തിയിരുന്നു എന്നും.
അനാവശ്യമായി കേരളത്തെ എപ്പോഴും ശപിക്കരുത്‌` ബ്ലോഗ്ഗര്‍മാരേ. നമ്മുടെ നാടിനെ പറ്റി നല്ലതുപറയാന്‍ നാമല്ലാതെ.......

(മറുനാടന്‍ മലയാളികള്‍ക്ക്‌ കെരളീയരോട്‌ പുഛമുള്ളതായി പലരും ധരിച്ചിട്ടിട്ടുണ്ട്‌.)

അമേരിക്ക ജനമനസ്സില്‍നിന്ന്‌ എത്രയോ അകന്നു പോയിരിക്കുന്നു! .
ഭാരതത്തെപോലെയുള്ള ഒരു രാജ്യത്തിന്‌ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ 10 വട്ടം ആലോചിക്കണം സജിത്തേ.
ദേവരാഗത്തിന്റെ അഭിപ്രായത്തോട്‌ പൂര്‍ണമായും യോജിക്കുന്നു.'ചിത്രകാരന്റെ' അഭിപ്രായം സൂപ്പര്‍.

യുദ്ധവും അക്രമവും ലോകത്ത്‌ എവിടെയുണ്ടായലും കുറച്ച്‌ കേരളീയഭവനങ്ങളെങ്കിലും തിക്തഫലങ്ങള്‍ അനുഭവിക്കാനുണ്ടാകും .എള്ളവര്‍ക്കും സമാധനപരമായി ചിന്തിക്കാന്‍ തോന്നട്ടെ. വിശ്വപൌരന്മാരുടെ നാടിനു അങ്ങിനെയേ ചിന്തിക്കാന്‍ പറ്റൂ.

Ambi said...

വേണു മാഷേ ..പോസ്റ്റിലെ ചിത്രത്തിലെ എഴുത്ത് കണ്ടാണ് ഞാനെഴുതിയത്.തൂക്കിലേറ്റിയതിലെ മനുഷ്യാവകാശ ധ്വംസനം എന്നു പറയുമ്പോല്‍ തന്നെ സദ്ദാം എന്ന മനുഷ്യനേയും നാമോര്‍ക്കണം.

രാജ്യം ഭരിച്ചിരുന്നു എന്നത് ആദരവര്‍ഹിയ്ക്കുന്ന ഒന്നാണോ എന്നൊരു സംശയമുണ്ട് മാഷേ.

ചെ ഗുവേരെയെപ്പോലെ ഒരു വിപ്ലവകാരിയോ ഒരു ലോകവീക്ഷണമോ ഒന്നുമില്ലായിരുന്നല്ലോ സദ്ദാമിന്. ഒരു ചട്ടമ്പിയ്ക്കപ്പുറം ആരായിരുന്നയാള്‍ ?
ചെ യെ അമേരിയ്ക്ക കൊന്നില്ലേ. തൂക്കിക്കൊന്നതല്ല..ഇഞ്ചിഞ്ചായി..

അമേരിയ്ക്കയുടെ അത്തരം ചെയ്തികള്‍എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്‍.

ഇത് ഒന്നുമില്ലെങ്കിലും ഒരു വിചാരണ, (പാവകളിയാണെങ്കിലും), സദ്ദാമിന്റെ അഭിപ്രായം പറയാനൊരു വേദി ഇതൊക്കെ ഉണ്ടായിരുന്നല്ലോ.അയാളതിനോട് സഹകരിച്ചതുമില്ല സദ്ദാമിനെ എന്തു ചെയ്യണമെന്നായിരുന്നു നമ്മുടെയൊക്കെ ആഗ്രഹം.? ഇതൊക്കെ നാം പ്രതീക്ഷിച്ചതു തന്നെയാണ്. ചുരുങ്ങിയ പക്ഷം ഒരു കാണാതാവലെനിലും നാം പ്രതീക്ഷിച്ചു.അല്ലേല്‍ ഒരു ഏറ്റുമുട്ടലിലുള്ള മരണം.

സ്വന്തം രാജ്യത്തെത്തന്നെ ലക്ഷക്കണക്കിന് കൊലപാതകങ്ങള്‍ക്ക് ‘നേരിട്ട് ‘ഉത്തരവാദിയായത് പോലെയാണോ മറ്റെന്ത് കാര്യവും.കുവൈറ്റ് ആക്രമണത്തിലും ഇറാന്‍ ആക്രമണത്തിലും സദ്ദാം ആരെയെങ്കിലും കൊന്നു എന്നല്ലല്ലോ വാദം.അത് അയാളൊരു ഏജന്‍സിയുടെ തലവനായതു കൊണ്ടാണ്.അതുപോലെയല്ല അയാളുടെ സ്വന്തം ചെയ്തികള്‍.

വീരപ്പന് രാജ്യം ഭരിയ്ക്കാന്‍ പറ്റാഞ്ഞത് ചുണ്ടിനും കപ്പിനുമിടയീലെ രക്ഷപെടലായിരുന്നു.അയാള്‍ ജീവനോടെ പുറത്തെത്തിയിരുന്നെങ്കില്‍ നമുക്കുറപ്പില്ലല്ലോ രാജ്യം ഭരിയ്ക്കുമായിരുന്നില്ലെന്ന്.
(ജയകൃഷ്ണന്‍ മാഷ് എന്ന ആര്‍ എസ്സ് എസ്സുകാരന്റെ കൊലയാളികളെ വിട്ടയച്ചപ്പോള്‍ അവരെ വിട്ടയയ്ക്കരുതായിരുന്നു എന്നൊരു വികാരം വന്നത് ഓര്‍ക്കുക)

മാഷിന്റേയും മറ്റുള്ളവരുടേയും കമന്റുകളിലെ വ്യാകുലത എനിയ്ക്കും എന്തായാലുമുണ്ട്.പക്ഷേ ബുഷ് എന്ന് വ്യക്തി ഒരു ഫ്രണ്ട് എന്റ് മാത്രമാണ്. അമേരിയ്ക്കയുടെ കുറെ കാര്യാലയങ്ങളിലെ തീരുമാനങ്ങള്‍ പ്രൊജക്റ്റ് ചെയ്യുന്ന ഒരു ആപ്പീസറായി ബുഷിനെ കണ്ടാല്‍ മതി.അങ്ങനെയല്ല എന്നു തോന്നുന്നുണ്ടെങ്കില്‍ കെന്നഡിയുടെ വധത്തെപ്പറ്റിപ്പറയുന്ന കോണ്‍സ്പിരസി സിദ്ധാന്തങ്ങളിലെ സത്യം നമ്മള്‍ കണ്ടില്ലെന്ന് നടിയ്ക്കേണ്ടി വരും.

തൂക്കിലേറ്റതിയതിനെ അപലപിയ്ക്കാന്‍ ഭാരതത്തിനെന്താണ് അവകാശം? അപലപിയ്ക്കണമെങ്കില്‍ അയാളേ ജയിലില്‍ പിടിച്ചിട്ടപ്പോഴും വിചാരണ നടത്തിയപ്പോഴുമൊക്കെ അപലപിയ്ക്കണം.വിചാരണ ശരിയെങ്കില്‍ വിചാരണയുടെ ഫലവും ശരി തന്നെ.അപ്പോള്‍ അത് ശരി, തൂക്കിക്കൊല്ലല്‍ ശരിയല്ല എന്ന ഹിപ്പോക്രസി പാടില്ല.അതാണ് ഭാരത സര്‍ക്കാര്‍ ചെയ്തത്.ഒരുപക്ഷേ നയതന്ത്രപരമായ വിശദീകരണങ്ങള്‍ അതിനുണ്ടാവാം.

രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്.അമേരിയ്ക്കന്‍ പോലീസ് കളി പോലെ തന്നെയാണ് സദ്ദാമിന്റെ ചട്ടമ്പിക്കളിയും.രണ്ട് കൊള്ളക്കാര്‍ തമ്മിലേറ്റുമുട്ടുന്നു.ഒരുത്തനൊരുത്തനെ കൊന്നു.
അതിനപ്പുറം “പ്രസിഡന്റിന് അദരാഞ്ജലികള്‍” പറഞ്ഞിട്ട പോസ്റ്റിനെയാണ് ഞാന്‍ പറഞ്ഞത് ..മാഷേ..ആദരാഞ്ജലി എന്ന വാക്കിന്റെ ആവശ്യവും ചിന്തിപ്പിയ്ക്കുന്നു.


അതിലെ കമന്റുകളിലെ വ്യാകുലത ഞാനും അനുഭവിയ്ക്കുന്നു.ഇതൊര് വാര്‍ത്തയാണ്.വാര്‍ത്ത മാത്രമായിരിയ്ക്കണം.

വികാരമാക്കേണ്ടത് ചിലരുടെയെങ്കിലും ആവശ്യമാകുമ്പോള്‍.

അമേരിയ്ക്കയുടെ കടന്നുകയറ്റങ്ങളെ അതിന്റേതായ രീതിയില്‍ത്തന്നെ എതിര്‍ക്കണം ഫിഡെല്‍ കാസ്ട്രോയോ ചെഗുവേരയോ അല്ല സദ്ദാം..

സങ്കുചിത മനസ്കന്‍ said...

അംബീ, യു ആര്‍ റൈറ്റ്. 100% റൈറ്റ്.

പെരിങ്ങോടന്‍ said...

I feel saddened by the death of Saddam, not because he deserved to live but because it is taking place under US occupation of Iraq - Nafeesa Zafar, Pakistan. ബീബീസിയുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു അഭിപ്രായം. ഈ ത്രെഡില്‍ കമന്റിട്ട മിക്ക ബ്ലോഗരും പ്രദര്‍ശിപ്പിക്കാത്തതും ഈ ആര്‍ജവമാണു്.

ഗവേഷകന്‍ said...

ഒരു മലയാളം സിനിമയില്‍ കണ്ട രംഗമോര്‍ക്കുന്നു. വില്ലന്‍ നായകനോടു പറയുന്നു. തന്നെ കൊല്ലാന്‍ പോവുകയാണ് എങ്ങനെ വേണമെന്നു തനിക്കു തീരുമാനിക്കാം. തോക്ക് കത്തി തുടങ്ങി എല്ലാ ആയുധവുമുണ്ട്. ഏതുവേണമെന്ന് തനിക്കു തിരഞ്ഞെടുക്കാം. സിനിമയുടെ ക്ലൈമാക്സ് എന്താകുമെന്ന് നമുക്കൂഹിക്കാം. പതിവുപോലെ നായകന്‍ വില്ലനെ തട്ടുന്നു. കഥ തീരുന്നു. തന്നെ തൂക്കിക്കൊല്ലാനുള്ള വിധിയോട് സദ്ദാം പ്രതികരിച്ചതായി ഒരു പത്രവാര്‍ത്ത കണ്ടിരുന്നു. യുദ്ധത്തടവുകാരായ സൈനികരെയെന്നപോലെ തന്നെ വെടിവച്ചു കൊല്ലണം എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. കൊല ചെയ്യപ്പെടാന്‍ പോവുന്ന ഒരുവനോടു കാണിക്കാവുന്ന നീതിയുടെ ഏറ്റവും ചെറിയ രൂപമാവുമായിരുന്നേനെ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത്. കേവലം മാനുഷികമായി യാതൊന്നും അവശേഷിക്കാത്ത അധികാരത്തിന്‍റെ മുഖം ചരിത്രത്തില്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അധികാരത്തിലിരിക്കെത്തന്നെ കൊല ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രത്തലവന്മാരുടെ നിര വളരെ നീണ്ടതാണ്. സദ്ദാം ഏതു തരക്കാരനായിരുന്നാലും ശരി ഒരു രാഷ്ട്രത്തിന്‍റെ ജനാധിപത്യപരമായി അധികാരത്തിലെത്തിയ തലവനായിരുന്നു. അയാളുടെ ജീവിതവും മരണവും ഒരുപക്ഷേ അതിന്‍റെ തുടര്‍ച്ചയും ലോക ചരിത്രത്തില്‍ അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. റോബര്‍ട്ട ബ്രൗണിങ്ങിന്‍റെ ദി പേട്രിയറ്റ് എന്ന കവിതയിലെ നായകനെപ്പോലെ ഒരേ സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ത്തന്നെ നായകനും വില്ലനുമാവേണ്ടി വന്ന വൈരുധ്യത്തിലൂടെ സദ്ദാമിനും കടന്നുപോകേണ്ടി വന്നു. ഒരു പക്ഷേ ചരിത്രത്തിലും അങ്ങനെ തന്നെ.

കൊച്ചു മുതലാളി said...

അമേരിക്കയുടെ ഈ നടപടി കുറച്ച് കൂടിപ്പോയി. സദ്ദാം എത്ര ക്രുരനുമായിക്കൊള്ളട്ടെ, ആ രാജ്യത്തെ മുന്‍ പ്രസിഡന്റ് ആണെന്ന കാര്യം പോലും പരിഗണിച്ചില്ല.

ഇത്തരത്തില്‍ പ്രസിഡന്റുമാരെയെല്ലം തൂക്കികൊല്ലുകയാണെങ്കില്‍ ബുഷിനെ എത്ര തവണ തൂക്കി കൊല്ലേണ്ടതായിരുന്നു.

തീവ്രവാദത്തിനെതിരെ യുദ്ധം ചെയൂന്ന അമേരിക്ക തന്നെയല്ലേ ഇപ്പൊള്‍ ഈ ക്രൂരത കാട്ടിയത്.
അപ്പോള്‍ ആരാണ് ശരിക്കും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്?

ദൈവമേ, “ഇവന്‍ (ബുഷ്) ചെയ്യുന്നതെന്തെന്ന് ഇവന്‍ അറിയുന്നില്ല, ഇവന് മാപ്പ് നല്‍കേണമേ”

പിന്നെ ശ്രീജിത്തേ, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം കേട്ടോ!!!##

തകര്‍പ്പന്‍ said...

കൊച്ചു മുതലാളീ.. അമേരിക്കയുടെ ലോകപ്പോലീസിനെപ്പോലെ ആകരുത് ബൂലോക ക്ലബ്ബില്‍ പ്രതികരിക്കുന്ന സുഹൃത്തുക്കള്‍. ശ്രീജിത്തിന്റെ ആ വാക്കിന് അതിന്റേതായ തീഷ്ണതയും മൂര്‍ച്ചയുമുണ്ട് ഈ സന്ദര്‍ഭത്തില്‍. പിന്നെ പറഞ്ഞത് അത്ര വലിയ തെറിയൊന്നുമാണെന്നു തോന്നുന്നുമില്ല. ഡിസിപ്ലിന്‍ പഠിപ്പിക്കല്‍ അതിരുകടക്കുന്നത് ഡിസിപ്ലിനില്ലായ്മയെക്കാള്‍ അപകടകരമാണ് എന്നു തോന്നുന്നു.

parajithan said...

അംബീ, ഇന്ന് ഒരു കവിസുഹൃത്തിന്റെ മൊബൈല്‍ സന്ദേശം വന്നു:
"ഒരു ഏകാധിപതിയ്ക്കു മാത്രമേ മറ്റൊരേകാധിപതിയെ കൊല്ലാന്‍ കഴിയൂ."
മറുപടിയിങ്ങനെ:
"ധാരാളം ഏകാധിപതികളുണ്ടാകട്ടെ. അന്യോന്യം കൊല്ലട്ടെ. പക്ഷേ ഇവന്മാര്‍ പാവം ജനങ്ങളെ കൊല്ലുന്നതെന്തിനാണ്‌?"

സദ്ദാം തീര്‍ച്ചയായും നല്ലവനായിരുന്നില്ല. നല്ല മനുഷ്യര്‍ക്ക്‌ ഏകാധിപതികളാകാന്‍ കഴിയില്ല. സദ്ദാമിനെയിരുത്തുന്ന പന്തിയില്‍ ബുഷിനെ ഇരുത്താന്‍ പറ്റില്ല. കാരണം അയാള്‍ ഒരു ഏകാധിപതിയല്ല. മറിച്ച്‌ ഒരു ഏകാധിപതിയെക്കാള്‍ കുടിലമായ ലക്ഷ്യങ്ങളുള്ള ഒരു വമ്പന്‍ പ്രസ്ഥാനത്തിന്റെ സ്ട്രാറ്റജി നടപ്പിലാക്കുന്നയാള്‍ മാത്രമാണ്‌. ബുഷിന്റെ നേതൃത്വത്തില്‍ സദ്ദാം കൊല്ലപ്പെടുമ്പോള്‍ അത്‌ കേവലം നീതി നടപ്പാക്കല്‍ മാത്രമല്ലെന്നതില്‍ ആര്‍ക്കാണ്‌ സംശയം?

ഇനി ഭാവിയില്‍ അമേരിക്കയും ശ്രീലങ്കയും തമ്മില്‍ എന്തെങ്കിലും രാഷ്ട്രീയ (വ്യാപാര) പ്രശ്നങ്ങളുണ്ടായാല്‍, നിരവധി തമിഴ്‌ പുലികളെ കൊന്നതിന്റെയും പട്ടാളക്കാരെ വിട്ട്‌ തമിഴ്‌ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യിച്ചതിന്റെയും പേരില്‍ ശ്രീലങ്കയുടെ തലപ്പത്തിരിക്കുന്നയാളെ അമേരിക്ക തൂക്കിക്കൊല്ലിക്കുമോ? അതോ, ഏകാധിപതികളും തെമ്മാടികളുമൊക്കെ ചെയ്യുന്ന കൊലപാതകങ്ങള്‍ മാത്രമേ ശിക്ഷാര്‍ഹങ്ങളാണെന്നുണ്ടോ? സിക്കുകാരെ ഓടിച്ചിട്ടു തല്ലിക്കൊന്നപ്പോള്‍ കൈയും കെട്ടി നോക്കിയിരുന്നവരെയും ഗര്‍ഭിണിയുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്തിട്ട്‌ കത്തിക്കാന്‍ കാരണഭൂതരായവരെയുമൊക്കെ ഏതു കോടതി തൂക്കിക്കൊന്നു?

കേരളത്തിന്റെ കാര്യം. ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ തെരുവുകളില്‍ വെയ്ന്‍ റൂണിയുടെയും റൊണാള്‍ഡിന്യോയുടെയുമൊക്കെ കട്ടൗട്ടുകളുയര്‍ത്തി ആഘോഷിക്കുന്ന മലയാളിയുടെ സ്പിരിറ്റിനെക്കുറിച്ചോര്‍ത്ത്‌ അഭിമാനിക്കുന്ന നമ്മള്‍ ഇക്കാര്യത്തില്‍ കേരളം പ്രതിഷേധിച്ചതിനെ കുറ്റം പറയേണ്ടതില്ല. 'ഹര്‍ത്താല്‍' എന്ന ഏര്‍പ്പാട്‌ നമ്മുടെയൊരു പരമ്പരാഗത കലാരൂപമായിപ്പോയെന്നൊരു പ്രശ്നമേയുള്ളൂ.

പോസ്റ്ററിന്റെ കാര്യത്തില്‍ അംബി പറഞ്ഞത്‌ അക്ഷരം പ്രതി ശരി. അതു വേണ്ടായിരുന്നു, തീര്‍ച്ചയായും.

Anonymous said...

http://www.youtube.com/watch?v=ADQbhpfgVYo&mode=related&search=


warning: graphic content of violence, watch at your own discretion

Ambi said...

പരാജിയണ്ണാ പോസ്റ്ററിനേപറ്റിയേ ഞാനുദ്ദേശിച്ചിച്ചുള്ളൂ.സാമ്രാജ്യത്തത്തിന്റെ വഴികളെപ്പറ്റിയോ അല്ലെനില്‍ ഒരു വെറും ഹിന്ദുപ്പത്രം മോഡല്‍ വാര്‍ത്തയോ ആയിരുന്നു ഇവിടെയെങ്കില്‍ എഴുതുന്നതിന് മറ്റൊരു മാനം വന്നേനെ.

ഒരു രാജ്യം മറ്റൊരു രാജ്യത്തിനെ ആക്രമിച്ച് കീഴ്പ്പെടുത്തി അവിടുത്തെ ഭരണാധികാരിയെ വധിച്ചു എന്നത് ഇന്നും ഇന്നലേയും നടന്ന സംഭവങ്ങളല്ല.

അമേരിയ്ക്ക സദ്ദമിനെ വധിച്ചതിനേക്കാള്‍, ഈ യുദ്ധത്തേക്കാള്‍ കുഴപ്പങ്ങള്‍ ആയുധങ്ങളുടെ പേരിലുള്ള ഉപരോധം വഴി ആ രാജ്യവും യൂ എന്‍ എന്നു പേര് പറയുന്ന ഭാരതമുള്‍പ്പെടെ അംഗങ്ങളായുള്ള നപുംസകങ്ങളും ഇറാക്കിലുണ്ടാക്കിയിട്ടുണ്ട്.

ലോകത്തു മുഴുവനും, കച്ചവട ഭീമന്മാരും അവരുടെ പട്ടാളവും ചേര്‍ന്നു നടത്തുന്ന കടന്നുകയറ്റങ്ങളെ സദ്ദാം എന്നൊരു മൂടികൊണ്ട് മറച്ചിടുകയും വികാരങ്ങളേ കത്തിച്ച്കൂട്ടി അതിലെ തീയിലേയ്ക്ക് പറന്നടുക്കുന്ന ഈയാമ്പാറ്റകളെ പൊരിച്ചു തിന്നുകയുമാണ് ഇവരൊക്കെ ചെയ്യുന്നത്.അതിന് നിന്നു കൊടുക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.

അപ്രതീക്ഷിതമായി സദ്ദാം വികാരം കത്തിച്ചുകയറ്റുന്ന തൂക്കിക്കൊലയ്ക്ക് എന്താണ് കാരണം.കൊന്നവന്‍ മണ്ടന്മാരാണോ? അവര്‍ക്കറിയില്ലേ ലോകം മുഴുവന്‍ പ്രതിഷേധങ്ങളുണ്ടാകുമെന്ന്?. കീരിക്കാടന്‍ ജോസിനെപ്പോലെ പ്രതികാര ദാഹിയായ പാവം ചട്ടമ്പിയായി അമേരിയ്ക്കയുടെ ഭരണ സംവിധാനങ്ങളേ കണ്ടവര്‍ക്ക് തെറ്റി എന്നേ ഞാന്‍ പറയൂ. വേറെയെന്തോ നേടാനുണ്ടവന്.വികാരം കൂട്ടിയിട്ട് കലുഷമായിടത്ത് കുറേ മീന്‍ പിടിയ്ക്കാനുണ്ട്.പരാജിയണ്ണന്‍ പറഞ്ഞപോലെ തന്നെ ഏകാധിപതിയെക്കാള്‍ കുടിലമായ ലക്ഷ്യങ്ങളുള്ള ഒരു വമ്പന്‍ പ്രസ്ഥാനത്തിന്റെ സ്ട്രാറ്റജി എന്തോ മണക്കുന്നില്ലേ?.

അല്ലെങ്കിലെന്തിന് പരസ്യമായി ഇവരീ തൂക്കിക്കൊല നാഴികയ്ക്ക് നാപ്പതുവട്ടം മാധ്യമങ്ങളില്‍ നിറച്ച് ഇതിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കുന്നു.ഈ കലക്ക വെള്ളത്തിലെന്തോ വലിയ മീനുകള്‍ കിടന്ന് പുളയുന്നുണ്ട്..

(അമേരിയ്ക്ക എന്ന രാജ്യമോ നാട്ടുകാരോ അല്ല ഈ കുഴപ്പങ്ങള്‍ക്കൊക്കെ ഉത്തരവാദി. അതിലുപരി കച്ചവട ഭീമന്മാരുടെ പട്ടാളവുമതിനെ നിയന്ത്രിയ്ക്കുന്ന ഒരുകൂട്ടം ആളുകളുമാണ് ഇതൊക്കെ ചെയ്യുന്നത്.അതും മറക്കരുത്.അതുകൊണ്ട് തന്നെ അതിന് അതിര്‍ത്തികളില്ല.)

അധിനിവേശത്തിന്റെ കണക്കുകൂട്ടലുകള്‍ ഞാന്‍ വിശദീകരിയ്ക്കേണ്ടതില്ലല്ലോ.

അതുകൊണ്ടാണ് സദ്ദാമിന്റെ കൊലപാതകം വെറും പ്രതികാരമല്ല എന്ന് ഞാന്‍ പറയുന്നത്. അമേരിയ്ക്ക എന്തോ ഇതില്‍ നിന്ന് ലക്ഷ്യം വച്ചിട്ടുണ്ട്.

വികാരം കൊള്ളിയ്ക്കുന്നവനും കൊള്ളുന്നവനും നേട്ടങ്ങളുണ്ട്.കണ്ട് നിന്ന് രോമാഞ്ചകുഞ്ചുവാകുന്ന നമ്മള്‍ക്ക് നോക്കിനില്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് എന്താണാവോ?

:: niKk | നിക്ക് :: said...

പൈശാചികം!!!

വീരനായകാ അങ്ങേയ്ക്കു ഞങ്ങളുടെ മനസ്സില്‍ അനശ്വരത്വം

Anonymous said...

ഇതുവായിച്ചു ചിരിച്ചുചിരിച്ച്‌ ഒരു വഴിയ്ക്കായി.”വീരനായകാ, അങ്ങേയ്ക്ക് അനശ്വരത്വം” പോലും :)
“ജനാധിപത്യപരമായി അധികാരത്തിലേറിയ നായകന്‍” - സംഭവം ശരിയാണ്.ഓരോ തെരഞ്ഞെടുപ്പിലും ലങ്ങേര്‍‌ക്ക് 99.9% വോട്ടു കിട്ടാറുണ്ടായിരുന്നു :) തിരു. യൂണി കോളജില്‍ എസ് എഫ് ഐക്കാര്‍ ജനാധിപത്യപരമായി എല്ലാക്കൊല്ലവും വിജയിക്കുന്നു എന്നും പറയാമല്ലോ :) ഉഗാണ്ഡയില്‍ പണ്ട് ഇദി അമീന്‍ ജ്നാധിപത്യപരമായാണു വിജയിച്ചുപോരാറ്‌.
മറ്റൊരു അദ്ദേഹം എഴുതി “സദ്ദാമിനെ വെറുക്കുന്നവരില്‍ കുറച്ച് ഇറാക്കുകാരും അമേരിക്കക്കാരുമേയുള്ളു”എന്നോമറ്റോ.ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ എതിര്‍‌ക്കുന്നവര്‍ കുറച്ചു ഇന്ത്യാക്കാര്‍ മാത്രമാണ്,ബാക്കിരാജ്യക്കാര്‍ക്കെല്ലാം ഇന്ത്യ ബ്രിട്ടീഷുകാര്‍ ഭരിക്കുന്നതാണിഷ്ടം എന്നും പറയാം.തെക്കേയാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തോടുദേഷ്യ്മുള്ളവര്‍ കുറച്ചു കറുത്തവര്‍‌ഗ്ഗക്കാര്‍ മാത്രമായിരുന്നുവെന്നും പറയാം.
ദാവൂദും ഛോട്ടാരാജനും ഒരിക്കല്‍ പങ്കാളികളായിരുന്നു. അവര്‍ അടിച്ചുപിരിഞ്ഞു,ഛോട്ടയെ ദാവൂദു തട്ടിച്ചു.അതുകൊണ്ട് ഛോട്ട മഹാത്മാഗാന്ധിയാവുന്നില്ലല്ലോ,ഒരു സാദാകുറ്റവാളിമാത്രം.അതുപോലെതന്നെ ഇതും.സ്വന്തം ദേശത്തെ ഭൂരിപക്ഷകാരായ ഷിയകളില്‍ ഒരുപാടുപേരെ രാസായുധം ഉപയോഗിച്ചുകൊന്നൊടുക്കിയ ആ കശ്മലന്‍ അവസാനം കിട്ടേണ്ടതുതന്നെകിട്ടി.The moving finger writes and having writ moves on...

Anonymous said...

സദ്ദാമിന്റെ മരണത്തില്‍ എല്ലാവരും അമേരിക്കക്കെതിരെ രോക്ഷം കൊള്ളുന്നതു കാണുമ്പോള്‍ ചിരിയാണു വരുന്നത്‌.അമേരിക്ക നശിച്ചുപോകട്ടെ എന്ന് ശപിക്കുന്നതിനു പകരം നമ്മള്‍ സ്വന്തം നാടു നന്നാക്കുന്നതല്ലേ നല്ലത്‌.
അമേരിക്ക എന്നരാജ്യത്തെ 97 ശതമാനം ആളുകളും തികഞ്ഞ ദേശഭക്തിയുള്ളവരും ആത്മാഭിമാനമുള്ളവരുമാണ്‌.സ്വന്തം നാടിന്‌ ഒരു അപമാനമോ അപകടമോ വരുമ്പോള്‍ രാഷ്ടീയലക്ഷ്യങ്ങളോ വ്യക്തിഗത ലക്ഷ്യങ്ങളോ നോക്കാതെ ഒറ്റക്കെട്ടായി നില്‍ക്കുന്ന അന്തസ്സുള്ള അമേരിക്കക്കാര്‍ക്കു മുമ്പില്‍ ഇന്ത്യയെപ്പോലെ രാഷ്രീയലക്ഷ്യങ്ങളും കുതന്ത്രങ്ങളും മാത്രം പറഞ്ഞ്‌ വോട്ട്‌ ചോദിക്കുകയും, സ്വന്തം രാജ്യത്തിന്റെ ഭദ്രതയും സമാധാനവും സ്വാര്‍ത്ഥതാത്‌ പര്യങ്ങള്‍ക്കുവേണ്ടി അടിയറവെക്കുന്ന, അന്തസ്സും 'സെല്‍ഫ്‌ എസ്റ്റീമുമില്ലാത്ത' ഇന്ത്യക്കാര്‍ക്ക്‌ ഒരു വിലയുമില്ലെന്നുമാത്രമല്ല അവരുടെ പോലെ തലയുയര്‍ത്തിനില്‍ക്കാനുള്ള യാതൊരു അര്‍ഹതയുമില്ല.
നമ്മള്‍ നമ്മളുടെ കുട്ടികളേയും നമ്മളെപ്പോലെത്തന്നെ ആത്മാഭിമാനമില്ലാത്തവരായിട്ടുതന്നെയാണ്‌ വളത്തുന്നത്‌.സായിപ്പുമാര്‍ക്ക്‌ പ്രൊനൗണ്‍സ്ചെയ്യുവാനായി ചെറിയപേരുകള്‍ വെക്കുകയും,ഇന്ത്യന്‍ വിഭവങ്ങള്‍ മറ്റു സായിപ്പുമാര്‍ കണ്ടാല്‍ അതിന്റെ മസാലയടിച്ചാല്‍ അത്‌ തന്റെ അഭിമാനത്തെതന്നെ ബാധിക്കും എന്നകാരണത്താല്‍ അമേരിക്കയില്‍ ജനിച്ചുവളരുന്നകുട്ടികളൊ,മാതാപിതാക്കളോ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ വീടിനു പുറത്ത്‌ നാലാളുകൂടുന്നിടത്തുവെച്ച്‌ കഴിക്കുന്നതുകണ്ടിട്ടില്ല,മുടിയിഴകള്‍ക്കു ചെമ്പന്‍ നിറം കൊടുത്ത്‌ സായിപ്പിനോട്‌ ചേര്‍ന്നു നില്‍ക്കും വിധം നമ്മളും ഫാഷണബിളാകുന്നു,എന്തിന്‌ വെളുത്തനിറമാണ്‌ ലോകത്തിലെ സുന്ദരമായനിറം എന്നു ചെറുപ്പം മുതലേ നമ്മുടെ മനസ്സില്‍ വേരുറക്കുന്നു.നമ്മുടെയെല്ലാ മുള്ളില്‍ സായിപ്പിനോടുള്ള ആരാധന ജനനം മുതലേ നമ്മുടെ നട്ടെല്ലില്ലാത്ത രാജ്യവും അച്ഛനമ്മമാരുള്‍പ്പെടുന്ന സമൂഹവും വളര്‍ത്തിവലുതാക്കുന്നു.ഒരു രണ്ടാം കിട രാജ്യത്തിലെ പൗരനാകാനുള്ള മാനസികവളര്‍ച്ചയും ആത്മവിശ്വാസവുമേ ഇതൊക്കെ നമുക്കുതരുന്നുള്ളു.നമ്മുടെ കുട്ടികളെയെങ്കിലും തലയുയര്‍ത്തിപ്പിടിച്ച്‌ ജീവിക്കാന്‍ നമുക്ക്‌ പരിശീലിപ്പിക്കുകയെന്ന കര്‍ത്തവ്യമാണ്‌ നമ്മള്‍ ആദ്യം ചെയ്യേണ്ടത്‌,അതിനു ശേഷം മാത്രമേ അമേരിക്ക എന്ന എവിടേയും തലയുയര്‍ത്തിനില്‍ക്കുന്ന രാജ്യത്തിന്റെ നേര്‍ക്ക്‌ തിരിയേണ്ടതുള്ളു.
സദ്ദാം മരിച്ചതിന്‌ ബന്ദു നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും അതിലുപരി എത്ര്യയോപേര്‍ക്ക്‌ സാമ്പത്തിക നഷ്ടം ഉണ്ടാക്കി അത്‌ മതവല്‍ക്കരിക്കുകയും രാഷ്ര്ടീയവല്‍ക്കരിക്കുകയും ചെയ്ത്‌ വോട്ട്‌ സമ്പാദിക്കുകയും ചെയ്യുകയല്ല വേണ്ടത്‌.സ്വന്തം രാജ്യത്ത്‌ ജനങ്ങള്‍ക്ക്‌ സുരക്ഷിതവും സാമ്പത്തിക ഉറപ്പും നല്‍ക്കി നല്ലൊരു ജീവിതം കെട്ടിപ്പെടുക്കാനുള്ള സാഹചര്യം ഒരുക്കുവാന്‍ സ്വാര്‍ത്ഥതാത്പര്യം മാറ്റിവെച്ച്‌ പ്രവര്‍ത്തികുകയാണ്‌ രാഷ്ട്രീയക്കാര്‍ചെയ്യേണ്ടത്‌.
ഒരു ഡിഗ്രികിട്ടിക്കാഴിഞ്ഞാല്‍ എങ്ങിനെയെങ്കിലും ഇന്ത്യവിട്ടുപോകണം എന്നാഗ്രഹിക്കുന്ന ഒരു സമൂഹമാണ്‌ നമ്മുക്കിടയിലുള്ളത്‌.
അമേരിക്കന്‍ ജനത ചിന്തിക്കുന്നതുപോല്‍ അമേരിക്കക്കപ്പുറം വേറെന്ത്‌ ജീവിതം എന്ന് ഒരു ചോദ്യം ചോദിക്കുന്ന വിധത്തിലുള്ള അന്തരീക്ഷം ആദ്യം നമ്മുടെ രാജ്യത്തുണ്ടാക്കിയെടുക്കൂ എന്നിട്ടു പോരെ ഈ വെല്ലുവിളി.

nalan::നളന്‍ said...

ഇന്ത്യാ സര്‍ക്കാരിന്റെ പ്രതികരണം കണ്ടപ്പോള്‍ കീരിക്കാടന്‍ ജോസിനു മുന്നില്‍ കൊച്ചിന്‍ ഹനീഫ കുമ്പിട്ടു നിക്കുന്ന രംഗം ഓര്‍ത്തുപോയി.

കേരളത്തിലെ ജനങ്ങളെങ്കിലും പ്രതികരിച്ചു, ഇന്നു.. നാളെയതുണ്ടാവുമ്മെന്നുറപ്പില്ല!

Ambi said...

ശ്രീമതി സിജിയുടെ അമേരിയ്ക്കായ്ക്കാ സ്നേഹം കണ്ടു കുളിരു കോരി..

ബൂലോകത്തിന്നൊരു സംസ്കാരമുള്ള ദേശനേഹമുള്ള ജനതയുണ്ടെങ്കില്‍ ഇതാ..ഈ അമേരിയ്ക്കയിലേയ്ക്ക് നോക്കൂ‍..എന്താ കഥ..അതുകൊണ്ടാവും അവിടുത്തെ ഭരണാധികാരികള്‍ ഇത്ര അഭിമാനത്തോടെ നടക്കുന്നത്..

ബുഷ് എന്നാലാരാ..മഹത്മാഗാന്ധി..ഒരു മഹാത്മാഗാന്ധിയല്ല..ഒരൊന്നര ഗാന്ധി..സമാധാനത്തിന്റെ കാവല്‍ മാലാഖ..സീ ഐ എ എന്നാല്‍ ആംനെസ്റ്റി ഇന്റെര്‍നാഷണല്‍..എന്‍ എസ് എ എന്നു പറഞ്ഞാല്‍ മിഷനറിസ് ഓഫ് ചാരിറ്റി..എഫ് ബീ ഐ എന്നാല്‍ രാമകൃഷ്ണ മഠം..ഹൊ...എന്താതിതൊരമേരിയ്ക്കാ..അല്ലേ..

ഈ സെല്‍ഫ് എസ്റ്റീമും സെല്‍ഫ് സ്റ്റാര്‍ട്ടുമൊന്നുമില്ലാത്ത ഭാരതീയരെന്ന ഇന്ത്യന്‍ തെണ്ടികള്‍... ..നശിച്ച വര്‍ഗ്ഗം.രണ്ടാംകിട വര്‍ഗ്ഗം..അവര്‍ക്കെന്താണൊരര്‍ഹത..തലയുയര്‍ത്താന്‍..നമുക്ക് നാളെ ഓരോ ഇന്‍ഡ്യന്‍ തെണ്ടികളേയും വിളിച്ച് കഴുത്തൊടിച്ച് കളയാം..തലയാട്ടി നില്‍ക്കട്ടെ..നല്ല രസമായിരിയ്ക്കും..കഴുത്തിക്കെ ഓടിഞ്ഞ് ..നിന്നെയൊക്കെ നോക്കിക്കോ ഭാരതീയപ്പരിഷകളേ....കേട്ടോ

റെഡ് ക്രോസ്സും ചെഷയര്‍ ഹോമുമൊക്കെ പിരിച്ചുവിടാം അമേരിയ്ക്കാപട്ടാളമുണ്ടല്ലോ..അവര് നോക്കിക്കോളും..അല്ല എന്തിനാണീ മന്മോഹന ശിഖന്‍ പ്രധാനമന്ത്രി..അയാളെ നമുക്ക് അങ്കമാലിയിലെ പ്രധാനമന്ത്രിയാക്കാം..പഴയ എന്‍ റോണിലെ ഏതെങ്കിലും ആത്മഹത്യ ചെയ്യാത്ത മാനേജരെ വച്ച് നമുക്കീ ഇന്‍ഡ്യന്‍സിനെ മാനേജ് ചെയ്യാമെന്നേ..

പഴയ എത്യോപ്യയിലെ ഓറഞ്ച് പാടങ്ങളില്‍ നമുക്കീ ഡിഗ്രിയെടുത്ത ഇന്‍ഡ്യന്‍സിനെ പറഞ്ഞയച്ച് ഓറഞ്ച് പറിപ്പിയ്കാം. പിന്നെ ബാക്കിയുണ്ടെങ്കില്‍ വിയറ്റ്നാമില്‍ രണ്ടാമതും കൂലിപ്പട്ടാളമായി അയച്ച് നോക്കാം..അവിടിപ്പം പാറക്കഷണാങ്ങള്‍ കൊണ്ട് ഫൈറ്റര്‍ പ്ലെയിനിനിട്ടെറിയാന്‍ പറ്റിയ ഉന്നപിടുത്തക്കാരില്ലെന്ന് വിഷ്ണുമാഷ് ഇന്നലേയും കൂടെ ഒരു കവിതയെഴുതിയതേയുള്ളൂ..

ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാരെ സമാധാനമായി വെടിവയ്ക്കാന്‍ പഠിപ്പിയ്ക്കുന്നതാരാ..നമ്മളമേരിയ്ക്കായ്ക്കാ തന്നെ..ആദ്യമൊക്കെ ഫ്രീയായി തോക്ക് കൊടുക്കും..ഉണ്ട വാങ്ങാന്‍ അവന്‍ നമ്മടടുത്ത് തന്നെ വരുമല്ലാ..

അഫ്ഗാനിസ്താനിലെ പാവം താലിബാനെ രക്ഷിയ്ക്കാന്‍ പണ്ട് ഞങ്ങള്‍ റാംബോയെവരെ വിട്ട് കൊടുത്തിട്ടുണ്ട്..ചുള്ളന്റെ ഫീസെത്രയാന്നാ..

കൊറെക്കഴിഞ്ഞ് അമേരിയ്ക്കാക്കായോട് താലിബാന്‍ പറഞ്ഞു “..ഇക്കാക്കാ..ഞ്ഞി ജ്ജ് അന്നെ ബരിച്ചോളീ..നമ്മളേല്ലാം കാശിക്ക് പോബ്ബാന്‍ പോണ്‍“..അപ്പ പഴയ ആളെ വച്ച് ബരണം നടാത്തിക്കൊടുത്തില്ലേ .അല്ലാതെ അവിടെ ഞങ്ങള്‍ യുദ്ധം നടത്തിയെന്നൊക്കെ ഈ കമ്മ്യൂണിസ്റ്റ്കാര്‍ കള്ളം പറയുന്നതല്ലേ...ഈ അമേരിയണ്ണന്റെ കാര്യം..വിശാല മനസ്കന്‍..(ആ പേരിലൊരു ഡ്യൂപ്പെറങ്ങിയിട്ടുണ്ട്.:).അതല്ല..അമേരി വിശാലയണ്ണന്‍)

പാക്കിസ്ഥാനിലാണേ പണ്ടേ ഈ അണ്‍കള്‍ച്ചേഡ് അണ്‍കൂത്ത് ഇന്‍ഡ്യന്‍സിനെ നിലക്കു നിര്‍ത്താന്‍ സഹായിച്ചതാരാ..ഞമ്മളമേരിയ്ക്കാ.എന്താ സ്നേഹം..

കൊറിയായിലെങ്ങാണ്ട് ആരോ പിള്ളെരെ ചെവിയ്ക്ക് പിടിച്ചപ്പോള്‍..ഓഓഹം ഊഹം നരസിംഹം എന്ന പാട്ടൊക്കെ പാടി കൈരളി സ്റ്റയിലില്‍ ഓതിരം.. കടകം.. ഒഴിവ് കടകത്തിലൊഴിവ്.. പിന്നമേരിയ്ക്കാക്കാ ന്ന് പറഞ്ഞ് ചാടി വീണില്ലേ..വീരനല്ലേ..ധൈര്യത്തിനൊള്ള ആദ്യ നോബല്‍ സമ്മാനം ആര്‍ക്കാ..അമേരിയ്ക്കായ്ക്കാക്കാക്ക്..

ഒന്നും പോരാഞ്ഞ് യൂ എന്‍ എന്നൊരു പേരില്‍ കുറെ പിച്ചക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നില്ലേ..

പാവങ്ങള്‍ ജീവിച്ചുപോട്ടേയെന്ന് വച്ച് ചെറിയേ പലിശയീടാക്കി ലോകബാങ്കെന്നൊരു ബാങ്ക് നടത്തുന്നില്ലേ..
പലിശ വാങ്ങിയ്ക്കുകയേയില്ല..മുഹമ്മദ് പറഞ്ഞിട്ടുണ്ടത്രേ..അതുകൊണ്ട് അമേരിയാ ബാങ്കിംങ്ങാ..

ഇതാണ് മോനേ സ്വര്‍ഗ്ഗം..

കണ്ട അണ്ടനടകോടനൊന്നും ഇവിടെ പ്രസിഡന്റാവാനൊക്കൂല്ല..ജനാധിപത്യത്തിന്റെ വെളക്കല്ലിയോ അമേരിയ്ക്ക.. പ്രസിഡന്റാവണേല്‍ വെളുത്തിരിയ്ക്കണം, ഏതെങ്കിലും എണ്ണക്കമ്പിനിയോ, മള്‍ട്ടിനാഷണലോ ഭരിയ്ക്കുന്ന മുതലാളിയാവണാം..നിര്‍ബന്ധമൊന്നുമില്ല..വെളുക്കണമെന്ന് നിര്‍ബന്ധാ.അതുകണ്ട് ചിലരൊക്കെ കുറേ കുംകുമപ്പൂവ് അരച്ച് കുടിയ്ക്കുന്നുണ്ട്..വേണ്ടമോനേ..കുറേ കടുക്കും..

അവിടെയാണെങ്കില്‍ അഴിമതിയേയില്ല..വെറും പതിനായിരം ആപ്പിസറന്മാരെ മാത്രമേ കഴിഞ്ഞ രണ്ട് ദശാബ്ദമായി പിടിച്ചിട്ടുള്ളൂ..അതും കണ്ട കാലിത്തീറ്റ കോഴിത്തീറ്റ കുംഭകോണകത്തിനൊന്നുമല്ല..ചീപ്പ് ഇന്‍ഡ്യന്‍സിനെപ്പോലെ ...ചെറിയേ ചെറിയെ ആയുധക്കടത്ത്..അല്ലറ ചിലറ മരുന്നു വ്യാപാരം..അങ്ങനെയങ്ങനെയൊക്കെ ചെറിയ നിരുപദ്രവമായ കേസുകള്‍..സംശയമുണ്ടെങ്കി ഗൂഗിളി നോക്ക്..ചുമ്മാ അഴിമതിയമേരിയ്ക്കായിലെന്ന് ടയിപ്പ് ചെയ്ത് നോക്കിയാ മതി..അതൊക്കെയൊരു കുറ്റമാണോ..വളരെക്കുറച്ച് ശമ്പളമേ കൊടുക്കുന്നുള്ളല്ലോ..ഈ ഇന്‍ഡ്യന്‍ ചീപ്പുകളെ നോക്ക്..ശമ്പളം കുട്ടയിച്ചുമന്നാ ചെലരൊക്കെ വീട്ടിലെത്തിയ്ക്കുന്നേ..എന്നാലും ആക്രാന്തം..ആര്‍ത്തി..രണ്ടാകിട തന്നെ..

രാഷ്ട്രീയ അഴിമതിയാണേലില്ലേയില്ല..ആരും പ്രസിഡന്റാവാനും ഗവര്‍ണ്ണറാവാനുമൊന്നും കള്ളക്കളികള്‍ കളിയ്ക്കുകയേയില്ല..മധുര മനോജ്ഞനമേരിയ്ക്കാ..

എണ്ണയെന്നത് ഒരു ചെറിയ വീക്നെസ്സായിപ്പോയി..അതിനെന്താ.എത്ര നല്ല ചെക്കനാണെലും ചില്ലറ ചെറിയ വീക്നെസ്സൊക്കെ കാണും..അതിനായി അവന്‍ ഒന്നും ചെയ്തിട്ടില്ല..മധ്യപൂര്‍വേഷ്യാ മിറ്റത്ത് നിന്ന് പണ്ട് മുതലേ ചില്ലറ ഫുഡ്ബോള്‍ കളിയ്ക്കും..കൂട്ടുകാരായ ബ്രട്ടനാദികളേയും വിളിയ്ക്കും..അത്രേള്ളൂ..ആര്‍ക്കെന്ത് ചേതം..അവിടെ ചില്ലറ പുല്ലും പൊടിയുമൊക്കെയുള്‍ലത് ഒന്ന് വെളുത്ത് കിട്ടിയാ അടുത്ത പൂവിന്‍ വെതയ്ക്കാനും ഒര്‍ ഉഷാറുണ്ടാകും.അത്രന്നെ..

ആരാ ഈ അണ്ണനെപ്പറ്റി ഒര്‍ സഹസ്രനാമമെഴുതുന്നേ..അഷ്ടോത്തരശതകത്തിലൊന്നും നിക്കില്ല..വര്‍മ്മച്ചേട്ടാ...ഉമേഷേട്ടാ..

(അമേരിയ്ക്കാക്കാ എന്ന ഈ ബ്ലോഗറെ പരിചയപ്പെടുത്തി കുറിപ്പെഴുതിയത്:അന്തസ്സും 'സെല്‍ഫ്‌ എസ്റ്റീമുമില്ലാത്ത' ഒരു രണ്ടാം കിട ഭാരതീയപ്പരിഷ)

സിജീ..നമോവാകം..

ട്യൂബന്‍ said...

അറിഞ്ഞിടത്തോളം സദ്ദാം ആശ്രിത വത്സലനായിരുന്നു. തന്റെ ശത്രുക്കള്‍ക്ക് കടുത്ത ശിക്ഷയും വിധിച്ചിരുന്നു,

ആയകാലത്തെ സദ്ദാമിന്റെ ക്രൂരതയുടെ അല്പം ഇവിടെ കാണാം.


(ഗ്രാഫിക് ഉള്ളടക്കം, ലോല ഹൃദയര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പറ്റിയ ലിങ്കല്ല..)

ദേശാഭിമാനി ഇങ്ങനൊരുത്തനെ ധീര സഖാവെന്നും മറ്റും പുകഴ്ത്തിയെശ്തുന്നതു..?

വിചാരം said...

അമ്പി പറഞ്ഞു “അതുകൊണ്ടാണ് സദ്ദാമിന്റെ കൊലപാതകം വെറും പ്രതികാരമല്ല എന്ന് ഞാന്‍ പറയുന്നത്. അമേരിയ്ക്ക എന്തോ ഇതില്‍ നിന്ന് ലക്ഷ്യം വച്ചിട്ടുണ്ട്.“ .... അതേ ഒരു വലിയ ശരി അമ്പി പറഞ്ഞിരിക്കുന്നു അമേരിക്കക്ക് വലിയൊരു ഉദ്ദേശമുണ്ട് അതിതാണ് .. സദ്ദാമിന്‍റെ വധശിക്ഷ ആദ്യമേ സ്വാഗതന്‍ ചെയ്തത് രണ്ട് മുസ്ലിം രാഷ്ട്രങ്ങളാണ് ഒന്നു മിത്ര രാഷ്ട്രമായ കുവൈത്തും മറ്റൊന്ന് ശത്രുരാഷ്ട്രമായ ഇറാനും ... കുവൈത്തിനെ ഭാഗീകമായി അമേരിക്ക കീഴടക്കി കഴിഞ്ഞു.. മുട്ടനാടിനെ തമ്മിലടിപ്പിച്ച് കുറുക്കന്‍റെ കൌശലത്തോടെ തന്നെയാണ് അമേരിക്ക സദ്ദാമിന്‍റെ ശിക്ഷ നടപ്പാക്കിയത് .. ഇപ്പോള്‍ ലോകത്ത് സദ്ദാമിന് അനുകൂലവും .. അമേരിക്കക്കും പാവ സര്‍ക്കാറിന് വിരുദ്ധവുമായൊരു അന്തരീക്ഷമാണുള്ളത് ആന്തരികമായി ഷിയകള്‍ക്ക് നേരെ ഒരു വിദ്വേഷത്തിന്‍റെ കരിനിഴലുമുണ്ട് ലോകത്തെ സുന്നി മുസ്ലിംങ്ങള്‍ക്കിടയില്‍ ഈയൊരു ലക്ഷ്യമാണ് അമേരിക്കക്കുള്ളത് .. ഇനി ഇറാനെ അടിച്ചാല്‍ ലോകത്തിന്‍റെ എതിര്‍പ്പ് പകുതികണ്ട് കുറയും ..കുറഞ്ഞിരിക്കുന്നുവെന്നത് സത്യം ... ലോകത്തുള്ള ഒത്തിരി ഷിയാക്കള്‍ കരുതിയിരിക്കുക വ്രണപ്പെട്ടമനസ്സുമായി അവര്‍ നിങ്ങളെ ഇല്ലാണ്ടാക്കും .. പാക്കിസ്ഥാന്‍ ബോംബെ മറ്റു ഷിയാ കേന്ദ്രങ്ങളില്‍ പല അനിഷ്ടസംഭവങ്ങളും ഉണ്ടാവാന്‍ വലിയ സാദ്ധ്യത ഞാന്‍ കാണുന്നു . അമ്പി സംശയിക്കേണ്ട
-------------------
നമ്മള്‍ ഇന്ത്യക്കാര്‍ ചെയ്യേണ്ടത് അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവ കരാര്‍ നിഷ്കരുണം തള്ളി കളയുവാന്‍ സമരം ചെയ്യുക .. ഇപ്പോഴുള്ള ഇന്ത്യയുടെ ദാസ്യമനോഭാവം കാണുമ്പോള്‍ എനിക്ക് ലജ്ജ തോന്നുന്നു ... കഴിവ്കെട്ട പ്രധാനമന്ത്രി (മന്മോഹന്‍ സിംങ്ങും സോണിയയും ഇന്ത്യയെ അമേരിക്കയെ വില്‍ക്കും) അതിനേക്കാള്‍ കഴിവ്കെട്ട വിദേശകാര്യവകുപ്പ് മന്ത്രി.. ഒന്നിനും കൊള്ളാത്ത പ്രതിരോധവകുപ്പ് മന്ത്രി.. ലോകം ചുറ്റി കണ്ണില്‍ കണ്ട ക്രിസ്ത്യന്‍ അച്ചന്മാരുടെ കോണാന്‍ കഴുകി നടക്കുന്ന വിദേശകാര്യവകുപ്പ് മന്ത്രി ... ഈ കഴിവ്കെട്ട എമ്പോക്കികള്‍ക്ക് ഒരു ശക്തമായ താക്കിത നല്‍കാന്‍ ഇടതുപക്ഷം തയ്യാറാവണം അതിനവര്‍ ഉത്തര്‍ പ്രദേശിലെ അടുത്ത തെരുഞ്ഞെടുപ്പില്‍ മുലായം സിംങ്ങിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും കിട്ടാത്തവിധം പരാജയത്തിന്‍റെ കഴ്പ്പ്നീര്‍ കുടിപ്പിക്കണം എങ്കിലേ അമേരിക്കക്കുള്ള കോണ്‍ഗ്രസ്സിന്‍റെ ഈ ദാസ്യപണി നിര്‍ത്തൂ

Anonymous said...

അംബി,
നിങ്ങളുടെ പ്രതികരണം വായിച്ചു.ഒരുകാര്യം വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ്‌ ഞാന്‍ പ്രതികരിക്കുന്നത്‌.ഞാന്‍ അമേരിക്കക്ക്‌ സ്തുതിപാടിയതായി നിങ്ങള്‍ വിവരിച്ചു കണ്ടു,അത്‌ നിങ്ങള്‍ ഞാനെഴുതിയതിനെ ഏതുതരത്തില്‍ എപ്പോള്‍ എന്തുമനസ്ഥിതിയില്‍ വായിച്ചു എന്നതിനെ അനുസരിച്ചു തോന്നുന്ന ഒരു കാര്യം മാത്രമാണ്‌.അമേരിക്കയില്‍ കുറേകാലമായി ജീവിക്കുന്ന ഒരാളെന്ന നിലക്ക്‌ ഇവിടത്തെ ജീവിതത്തിലെയും ആളുകളുടെയും നല്ല വശങ്ങളേയും,നല്ല സംസ്കാരത്തേയും,നല്ലപെരുമാറ്റത്തേയും കണ്ടു പഠിക്കുകയും അതേ സമയം തന്നെ അവരുടെ ദോഷവശങ്ങളെ തിരിച്ചറിഞ്ഞ്‌ അതില്‍ നിന്നു പാഠങ്ങള്‍ പഠിക്കുകയും അത്‌ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുന്ന ഒരാളാണു ഞാന്‍.ഭാരതീയ സംസ്കാരത്തെ പറ്റിയും അതിന്റെ ആഴത്തെ പറ്റിയും വര്‍ഷങ്ങളായി പഠനം നടത്തുന്ന ഒരു ഭര്‍ത്താവും എനിക്കുണ്ട്‌.നിങ്ങള്‍ എവിടെയാണ്‌ ജീവിക്കുന്നതെന്നെനിക്കറിയില്ല എങ്കിലും ഒരുകാര്യം പറയട്ടെ ഇന്ത്യയില്‍ ജീവിക്കുന്നവരേക്കാള്‍ രാജ്യസ്നേഹം ഞാന്‍ കണ്ടിട്ടുള്ളത്‌ അവിടെനിന്ന് പുറത്ത്‌ ജീവിക്കുന്നവരിലാണ്‌.
അമേരിക്കന്‍ ജീവിത സുഖങ്ങള്‍ ഇവിടെയേറെയുണ്ടെങ്കിലും എത്രയും പെട്ടന്ന് സ്വന്തം രാജ്യത്ത്‌ തിരിച്ചു പോയി സ്വന്തം മണ്ണില്‍ എത്തിചേരണം എന്ന് കൊതിക്കുന്ന ഒരാളെന്നനിലയില്‍ എനിക്ക്‌ ഞാന്‍ മുമ്പ്‌ എഴുതിയകാര്യങ്ങള്‍ നിങ്ങള്‍ എങ്ങി നെയാണെടുത്തത്‌ എന്നതില്‍ യാതൊരു പ്രതിക്ഷേധവുമില്ല.അമേരിക്കയില്‍ സമാധാനപരമായ ഒരുജീവിതം ഇന്ന് ഞങ്ങള്‍ക്കുണ്ട്‌,അടുത്തുതന്നെ അമേരിക്കന്‍ പൗരനാകാനുള്ള്ല അവകാശവും കിട്ടും,ഇതെല്ലാം ഇട്ടെറിഞ്ഞ്‌ സ്വന്തം മണ്ണ്‍,മാതാപിതാക്കള്‍ എന്നു പറഞ്ഞ്‌ ഉയര്‍ന്ന ശമ്പളവും,മക്കള്‍ക്ക്‌ ഉന്നതഗുണനിലവാരമുള്ള പഠിപ്പും അതിലുപരി എല്ലാവരും കൊതിക്കുന്ന ഒരു നല്ലൊന്നാന്തരം സുഖ സൗകര്യങ്ങളും വിട്ടെറിഞ്ഞ്‌ ,ഒരു ഡോളര്‍പോലും അനാവശ്യമായി ചിലവാക്കതെ സ്വരുക്കൂട്ടിവെച്ച്‌ എത്രയും പെട്ടന്ന് കുറച്ച്‌ കാശുണ്ടാക്കി ബാക്കിയുള്ള ചെറിയ ജീവിതം സ്വന്തം നാട്ടില്‍ പ്രായമായ അച്ഛനമ്മമാരോടൊപ്പം ചിലവഴിക്കണം എന്ന് കരുതുന്ന നല്ലൊന്നാന്തരം ദേശസ്നേഹിയായതിനാലാണ്‌ ഞാന്‍ അങ്ങിനെയൊരു കുറിപ്പെഴുതിയത്‌.
സ്വന്തം നാട്‌ നന്നായിക്കാണാന്‍ അതുകൊണ്ടുതന്നെ വളരെയേറെ ആഗ്രഹമുണ്ട്‌.എന്റെ കുട്ടികളുടെ ഭാവിയില്‍ ഒരു അമ്മയെന്ന നിലക്ക്‌ എനിക്ക്‌ വളരെയധികം ഉത്‌ കണ്ഠയുണ്ട്‌.ഇവിടെ നിന്നും പറിച്ചുകൊണ്ട്‌ അവിടെ നടുന്ന അവര്‍ക്ക്‌ നാളെ സ്വന്തം അച്ഛനുമമ്മയുമെടുത്ത ഏറ്റവും വകതിരിവില്ലാത്ത തീരുമാനത്താല്‍ അവരുടെ ജീവിതം തന്നെ വഴിമുട്ടിയതായിതോന്നിക്കാനിടവരരുതെന്നുണ്ട്‌.
നമ്മള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം ശരിയെന്ന് സമര്‍ഥിക്കുവാനുള്ള ആവേശം നല്ലതുതന്നെയാണ്‌.പക്ഷെ ശത്രുവിന്റെ മോശം വശങ്ങള്‍ മാത്രമറിഞ്ഞ്‌ അതിനെ പറ്റി മാത്രം ചിന്തിക്കുകയും നല്ലവശങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്നത്‌ നമ്മുടെയുള്ളിലെല്ലാം ഉറങ്ങിക്കിടക്കുന്ന 'അഹങ്കാരത്തിന്റെ' മികവുകൊണ്ടാണ്‌.
ഒരാള്‍ക്ക്‌ അയാളുടെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ട്‌, മറ്റുള്ളവര്‍ക്ക്‌ രോഷമുണ്ടാക്കുന്നുവെന്നുകരുതി അതുമൂടിവെക്കുവാനുള്ള പഠിപ്പ്‌ ഞാന്‍ പഠിച്ചിട്ടില്ല.
ഈ കുറിപ്പെഴുതിയതിന്റെ പേരിലൊരു സംവാദം നടത്താനോ,വിവാദ വനിതയെന്നു പേരെടുക്കുവാനോ എനിക്കാഗ്രഹമില്ല.
ഒരു പ്രാവശ്യം കൂടി ചങ്കൂറ്റത്തോടെ ഞാന്‍ പറയട്ടെ.ചിലപ്പോള്‍ നിങ്ങളേക്കാള്‍ ഭാരതത്തിന്റെ നന്മ ആഗ്രഹിക്കുന്ന ആള്‍ ഞാന്‍ തന്നെയായിരിക്കും കാരണം അവിടെയൊരു ജീവിതം ഞാന്‍ സ്വപ്നം കാണുന്നുണ്ട്‌.

Anonymous said...

സിജി എന്ന ഒരു വനിതയില്‍ നിന്നെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു കമന്റ്‌ (ബൂലോകത്തുനിന്നും) കേള്‍ക്കാനായതില്‍ വളരെ വളരേ സന്തോഷിക്കുന്നു.പക്വമതിയായ ആവീട്ടമ്മയെ ധീരയെന്നുതന്നെ വിശെഷിപ്പിക്കണം. ലോകം മുഴുവന്‍ സദ്ദാമിനെയോര്‍ത്ത്‌ കണ്ണീരൊഴുക്കുംബോള്‍ മുതലക്കാണ്ണീരില്‍ വല്ലതും മുതലാക്കമെന്നു കരുതി ബുദ്ധിശൂന്യമായ ജല്‍പ്പനങ്ങളുമായി തെരുവിലിരങ്ങുന്ന മലയാളികളീള്‍ നിന്നും ഒരാളെങ്കിലും വ്യത്യസ്തമായി ചിന്തിച്ചുവല്ലോ.... നമ്മളില്‍ സത്യസന്ധത മരിച്ചിട്ടില്ല !!!!

Anonymous said...

എന്തൊക്കെ ബാലിശമായ അഭിപ്രായപ്രകടനങ്ങളാണ്‌ നാം നടത്തിക്കൊണ്ടിരിക്കുന്നത്‌ !!! പശുവിന്റെ വയറു വീര്‍ത്തിരിക്കുന്നതുകണ്ട്‌ തവള വയറു വീര്‍പ്പിച്ചാല്‍ വയറുപൊട്ടി ചത്തുപോകുമെന്ന കഥപോലും ആര്‍ക്കും ഓര്‍മ്മ വരുന്നില്ലെ ?? അമെരിക്കയോടു മസിലു വീര്‍പ്പിച്ചു കാണിക്കാന്‍ ആഹ്വാനം നടത്തുന്നവര്‍ കുറഞ്ഞത്‌ സ്വന്തം ശരീരത്തിന്റെ വലിപ്പവും അമെരിക്കയുടെ വലിപ്പവും താരതമ്യം ചെയ്യെണ്ടതല്ലെ ? നമ്മുടെ അറബികള്‍ ഖുറാന്‍ താഴെവച്ച്‌ ഗാന്ധിയെ പഠിക്കാത്ത കാലത്തോളം അവര്‍ ഒരോരുത്തരായി കൊല്ലപ്പെടാന്‍ തന്നെയാണ്‌ സാദ്ധ്യത. മസിലുള്ളവന്‍ അത്‌ ഉരുട്ടുന്നതായി അതില്ലാതവന്‌ തൊന്നിക്കൊണ്ടിരിക്കും... ലൊകപൊലീസെ എന്നുവിളിച്ച്‌ കൊഞ്ഞനം കാട്ടി സ്വയം പ്രാകൃതരാകാതെ മര്യാദയുള്ളവരാകാന്‍ പഠിക്കുക. സിജി എന്ന മാത്രുത്വം പറഞ്ഞതുപോലെ ആത്മാഭിമാനം വളര്‍ത്തുക. ആത്മാഭിമാനതോളം ശക്തമായതും, പക്വമായതുമായ ആയുധം വേറെയില്ല. (മലയാളിയുടെ സ്വന്തം അഭിമാനമായ ദുരഭിമാനമല്ല ആത്മാഭിമാനം!)

sandoz said...

സദ്ദാമിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച്‌ ഇന്നലെ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി.ഹര്‍ത്താലേ....അതും അമേരിക്കക്ക്‌ എതിരേ.ഇവിടെ കടയടപ്പിച്ചും ബാങ്കുകള്‍ക്ക്‌ കല്ലെറിഞ്ഞും നമുക്ക്‌ പ്രതിഷേധം പ്രകടിപ്പിക്കാം.എന്നിട്ട്‌ പല്ല് വേദനക്കും മൂക്കടപ്പിനും ചികിത്സക്ക്‌ നേതാക്കന്മാര്‍ ഐക്യനാടുകളിലേക്ക്‌ വിമാനം കയറുന്നത്‌ കണ്ട്‌ രോമാഞ്ചം കൊള്ളാം.ഇന്നലെ എറണാകുളം സിറ്റി ബാങ്കിനു കല്ലെറിഞ്ഞ സഖാക്കന്മാരുടെ പിന്തുണയോടെ അല്ലേ ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്‌.അവരൊന്ന് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ നട്ടെല്ല് നിവര്‍ന്ന് നിന്ന് ഒരു അഭിപ്രായം എങ്കിലും ഇക്കാര്യത്തില്‍ നമ്മുടെ സോണിയ ഗവണ്‍മന്റ്‌ പറഞ്ഞേനേ.

Anonymous said...

ചിത്രകാരന്‍ said...

"നമ്മുടെ അറബികള്‍ ഖുറാന്‍ താഴെവച്ച്‌ ഗാന്ധിയെ പഠിക്കാത്ത കാലത്തോളം അവര്‍ ഒരോരുത്തരായി കൊല്ലപ്പെടാന്‍ തന്നെയാണ്‌ സാദ്ധ്യത".

അങ്ങയുടെ ചിന്തകളുടെ ഉദ്ദേശ ശുദ്ധിയെ വിലമതിക്കുന്നു. എങ്കിലും ചോദിച്ചോട്ടേ ചിത്രകാരാ..

ഖുറാനിന്റെ എക്കാലത്തെയും മികച്ച വാക്‌താവയിരുന്ന ഖലീഫാ ഉമറില്‍ നിന്നും പഠിക്കാനാഗ്രഹിച്ചിരുന്ന ഗാന്ധിജിയെ പഠിക്കാന്‍ നമ്മുടെ അറബികള്‍ക്ക് ( അല്ലെങ്കില്‍ അറബികളെപോലെ തന്നെ ഖുറാന്‍ കയ്യിലുള്ള മറ്റുള്ളവര്‍ക്കും ) കയ്യിലുള്ള ഖുറാന്‍ താഴെ വെക്കണം എന്നു നിര്‍ബന്ധമാണോ ചിത്രകാരാ.. ഒരല്പം ഇളവൊക്കെ അനുവദിച്ചു കൂടേ.

Nousher

parajithan said...

അംബീ, സദ്ദാമിനെ കൊന്നവര്‍ മണ്ടന്മാരല്ലെന്നു മാത്രമല്ല, മറ്റുള്ളവര്‍ മണ്ടന്മാരണെന്ന് അവര്‍ക്ക്‌ നന്നായറിയുകയും ചെയ്യാം. എത്ര കാലം നിലനില്‌ക്കും ഈ പ്രതിഷേധം? അല്ലെങ്കില്‍ തന്നെ പ്രതിഷേധിച്ചാല്‍ ആര്‍ക്കെന്തു സംഭവിക്കാന്‍? അതൊക്കെ നന്നായറിയാവുന്നവര്‍ തന്നെ ബുഷും കൂട്ടരും.
പ്രതിഷേധത്തിന്റെ സ്വഭാവം തന്നെ നോക്കൂ. ലോകം മുഴുവന്‍ ഒരേ പോലെ പ്രതിഷേധിച്ചുവെന്നു പറയാന്‍ കഴിയുമോ? 'സമ്മിശ്രപ്രതികരണം' എന്ന ഭംഗിവാക്കാണല്ലോ മാധ്യമങ്ങള്‍ പറയുന്നത്‌? ഏതായാലും ഇറാക്കിലെ പ്രതികരണം രണ്ടു രീതിയിലും ഉണ്ടല്ലോ. അതു തന്നെ ബുഷ്‌ & കോ-യുടെ വിജയമല്ലേ?

നാഴികയ്ക്കു നാല്‌പതു വട്ടം മാധ്യമങ്ങളില്‍ കാണിച്ചതിനു പിന്നില്‍ പലതുണ്ട്‌ കാര്യം. നമ്മളൊക്കെ മാധ്യമങ്ങള്‍ എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന വന്‍കിട ബിസിനസ്‌ റാക്കറ്റുകളുടെ ലാഭത്തെപ്പറ്റിയും അവ വഴി പ്രൊമോട്ട്‌ ചെയ്യപ്പെടുന്ന ബഹുരാഷ്ട്ര ഉല്‌പന്നങ്ങളുടെ വിപണിനേട്ടങ്ങളെപ്പറ്റിയുമൊക്കെ പ്രത്യേകം പറയേണ്ടതില്ലല്ലോ. പോരെങ്കില്‍ സി എന്‍ എന്‍ ഒക്കെ ദുഷ്ടനെ നല്ലവന്‍ നിഗ്രഹിച്ചുവെന്ന ലൈനിലുള്ള പബ്ലിസിറ്റി തന്നെയാണല്ലോ കൊടുക്കുന്നതും. തന്നെയുമല്ല, ഷാവേസിനെപ്പോലെയുള്ളവര്‍ക്കൊക്കെയായുള്ള മൂര്‍ച്ചയേറിയ ഒരു പരോക്ഷമുന്നറിയുപ്പുമാകാം ഈ മാധ്യമ സര്‍ക്കസ്‌.

കലക്കവെള്ളത്തില്‍ പുളയ്ക്കുന്ന മീനുകള്‍ ഇതൊക്കെത്തന്നെയായിരിക്കണം.

ഇനിയിപ്പോ കുറച്ചുനാള്‍ കഴിഞ്ഞാല്‍ ഏതെങ്കിലും മസില്‍ വീരന്‍ ഇറാക്കില്‍ നടത്തിയ സാഹസവിദ്യകളുള്ള ഒരു തട്ടുപൊളിപ്പന്‍ ഹോളിവുഡ്‌ സിനിമ കണ്ട്‌ കൈയടിക്കാനുള്ള ഭാഗ്യം നമുക്കുണ്ടാകട്ടെ.

സിജിയേ, അമേരിക്കയെ കുറ്റം പറഞ്ഞത്‌ സഹിച്ചില്ല, അല്ലേ? നന്നായി. ഈ അംബിയാണെങ്കില്‍ ഇംഗ്ലണ്ടിലിരുന്നോണ്ടാ ഈ തോന്ന്യവാസമൊക്കെ പറഞ്ഞതും. ആ ബ്ലെയറിനെയെങ്ങാനും അറിയിക്കാന്‍ പറ്റിയാല്‍ രക്ഷപ്പെട്ടു.

വിദേശത്തിരുന്ന് നൊസ്റ്റാള്‍ജിക്കുന്നവര്‍ക്കാണ്‌ ദേശസ്നേഹമുള്ളതെന്നു പറഞ്ഞത്‌ കറക്ട്‌! ഇന്ത്യയിലിരിക്കുന്ന എനിക്കൊക്കെ ഇപ്പറഞ്ഞ സാധനത്തില്‍ യാതൊരു താല്‌പര്യവുമില്ല. തെക്കേയിന്ത്യക്കാരനായതിനാല്‍ ഭാരതസംസ്കാരമൂര്‍ത്തികളുടെ കണ്ണില്‍ മ്ലേച്ഛ, രാക്ഷസവര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ക്കൊക്കെ എന്തോന്നു ഭാരതസംസ്കാരം? കഴിയുമെങ്കില്‍ കേരളവും തമിഴ്‌ നാടും ഗുജറാത്തുമൊക്കെ വേറെ വേറെ രാജ്യങ്ങളാക്കിയാലും പ്രശ്നമൊന്നുമില്ല. തമിഴനും ബീഹാറിയും തമ്മിലെന്താണ്‌ ബന്ധം? 'മേരാ ഭാരത്‌ മഹാന്‍' എന്ന പരസ്യചിത്രം ഒരേ ചാനലില്‍ ഒരേ സമയത്ത്‌ കാണുന്നതോ?

ദേവന്‍ said...

മൊത്തത്തില്‍ ഇവിടെ നടക്കുന്ന ചര്‍ച്ച എനിക്കു മനസ്സിലായില്ല. ശിക്ഷിക്കപ്പെട്ടത്‌ ഒരു ഹുസ്സൈന്‍ ആയതുകൊണ്ട്‌ ഗര്‍ജ്ജിച്ചവരെയും, ശത്രുവിനെ തോല്‍പ്പിക്കാന്‍ കണ്ണില്‍ കണ്ട ആരെയും കൂട്ടുപിടിച്ചാല്‍ ഒടുക്കം എന്തു കിട്ടുമെന്ന സ്ദ്ദാം കഥയുടെ പാഠം പഠിക്കാതെ സദ്ദാമിനെ അമേരിക്ക വധിച്ചു, അതുകൊണ്ട്‌ അദ്ദേഹം ധീരനായ രക്തസാക്ഷിയായി എന്നു പറഞ്ഞ് സദ്ദാം ചെയ്ത അബദ്ധം വീണ്ടും ചെയ്യുന്നവരെയും മനസ്സിലായി. ബാക്കി വാദങ്ങളൊക്കെ ഈന്താണു സ്ഥാപിക്കുന്നതെന്ന് തീരെ പിടി കിട്ടുന്നില്ല.

ഇന്ദിരാഗാന്ധി വളരെയേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി. ജനങ്ങളുടെ മാന്‍ഡേറ്റ്‌ ഉണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും ഇന്ത്യ ഭരിച്ചു. സിഖുകാരെ ഇളക്കിവിട്ട്‌ തീവ്രവാദത്തിന്റെ ഫലം കൊയ്തു, ആളുകളെ കഴിവതും ജാതിയില്‍ താഴ്ന്നവരെ നിര്‍ബ്ബന്ധിച്ചു വന്ധ്യംകരിച്ചു. ചേരി നിവാസികളെ ആട്ടിപ്പായിച്ചു. സ്വരാജ്‌ പോള്‍ എന്ന ബ്രിട്ടീഷ്‌ പൌരന്‌ ഒരു കമ്പനിയേറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനീസ്‌ ആക്റ്റിനെ തിരുത്തി സുപ്രീം കോടതെ പോടാ പുല്ലെന്ന് പുച്ഛിച്ചു തള്ളി. അവരെ സിഖു തീവ്രവാദികള്‍ കൊന്നെന്ന പേരില്‍ ദില്ലിയില്‍ 2000 പാവങ്ങളെ വധിച്ചതിനെ മകന്‍ ശരിവച്ചു, ടൈട്ലറും മറ്റും തെരുവില്‍ നേരിട്ടിറങ്ങി ആ കശാപ്പിനു മേല്‍നോട്ടം വഹിച്ചു. 1000 ആളുകള്‍ മരിച്ചതിനു നരേന്ദ്രമോഡി ഉത്തരവാദിയെന്ന് അനുമാനിക്കാം.
അതിലും കൂടുതല്‍ ആളുകള്‍ മരിച്ചതിനു ആഡ്വാനി ഉത്തരവാദിയായി . ഇവരാരെങ്കിലും ഇന്ത്യ ഭരിക്കുമ്പോള്‍ മഹാമാനവസ്നേഹം മൂത്ത്‌ ചൈന ഇങ്ങോട്ട്‌ കയറി വന്ന് ലവല്‍ ആക്കിയാല്‍ അതിനെ എന്തായി കാണണം?

ആര്യനോട്‌ (ആര്യനാട്‌ എന്നല്ല) നന്ദി തോന്നുന്നു. പത്തു തലയും വാലും ദ്രംഷ്ടയുമുണ്ടായിരുന്ന നമ്മള്‍ തോറ്റ് തുന്നം പാടിയിട്ടും ചീഫ്‌ സിറ്റിംഗ്‌ ബുള്ളിന്റെ വര്‍ഗ്ഗം പോലെയോ അസ്ടെക്കുകളെപ്പോലെയോ വൈക്കിങ്ങുകളെ പോലെയോ ചത്ത് ഇല്ലാതെയായില്ലല്ലോ പരാജിതാ.
[OT. സിനിമയുടെ കാര്യത്തില്‍ വിയറ്റ് വാറിനെക്കാള്‍ പുരോഗതിയാണു ഇപ്പോള്‍ മാഷേ, "War in Iraq" എന്ന പേരില്‍ ഒരു നീല ചിത്രം ഇറക്കിയിട്ടുണ്ട്. പട്ടാളക്കാര്‍ക്ക് പ്രചോദനം, സാദാ പൌരനു ജന്മസാഫല്യത്തേല്‍ മിക്സ് ചെയ്ത ഹര്‍ഷോന്മാദം]

കൈപ്പള്ളി said...

സദ്ദാം അറിയുന്നോ അദ്ദേഹം മലയാളം T.V. ചാനലുകള്‍ക്കും ഇവുടുത്തെ ചളുക്ക് മലബാറി റേഡിയൊകാര്‍ക്കും SMS വഴി ഉണ്ടാക്കികൊടുത്ത കാശിന്റെ കണക്ക്.

താങ്കൂ സദ്ദം. താങ്കൂ.

അതിന്റെ പിന്നാലെ കുറേ cliche കമന്റുകളും സദ്ദമിന്റെ ചരിത്രമറിയാത്ത കുറേ ബ്ലോഗര്‍മാരും.

ദില്‍ബാസുരന്‍ said...

അന്ധമായ അമേരിക്കാ വിരോദ്ധമാണല്ലോ ഇപ്പോഴത്തെ ഫാഷന്‍. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പറ്റി ഒരു പോസ്റ്റിട്ടാലും ഇറാക്കിലെ ചാവേറിനെ പറ്റി കമന്റ് വരും. അമേരിക്കയെ ന്യായികരിക്കുന്നു എന്നോ അവര്‍ പരിപാവനമായ ഭീകരതാ ഉന്മൂലനം നടത്തുന്നു എന്നോ അല്ല പറഞ്ഞ് വരുന്നത്. എക്സാജറേഷനില്ലാതെ പ്രതികരിക്കാന്‍ നമ്മള്‍ക്ക് കഴിയില്ലേ? എത്രത്തോളം സദ്ദാമിന്റെയും ഇറാക്കിന്റേയും അമേരിക്കയുടേയും ചരിത്രമറിഞ്ഞിട്ടാണ് നാം സിറ്റിബാങ്കിന് കല്ലെറിയുന്നത്?

അമേരിക്കയെ എതിര്‍ക്കുന്നു എന്ന് കാണിക്കാന്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയ അമേരിക്കന്‍ കമ്പനികളെ കല്ലെറിയുകയും രാജ്യത്തിന് സാമ്പത്തിക നഷ്ടവും പൊതുമുതല്‍നാശവും വരുത്തുന്ന ബന്ദിന്റളിയന്‍ ഹര്‍ത്താല്‍ നടത്താനുമല്ലേ പറ്റൂ. പ്രതിഷേധിയ്ക്കാന്‍ ഇതിലും ഗ്ലാമറസ്സായ വഴി മലയാളിക്കറിയില്ലല്ലോ.

ഓടോ:സദ്ദാം ബീച്ചുകാരുടെ കാട്ടിക്കൂട്ടല്‍ കണ്ട് ചിരിച്ചത് പോലെ ഈയടുത്തൊന്നും ടിവിയിലെ ദൃശ്യങ്ങള്‍ കണ്ട് ചിരിച്ചിട്ടില്ല.:-)

parajithan said...

ദേവന്‌, ഞാന്‍ മനസ്സിലാക്കിയയ്ടത്തോളം താങ്കളുടെ കമന്റിലെ രണ്ട്‌, മൂന്ന് പാരഗ്രാഫുകളില്‍ പറഞ്ഞിരിക്കുന്ന കാര്യം തന്നെയാണ്‌ പലരും പറയുകയോ പറയാന്‍ ശ്രമിക്കുകയോ ചെയ്തിരിക്കുന്നത്‌.
ആര്യന്‍-നന്ദി സംഗതിയുടെ ഗുട്ടന്‍സ്‌ പിടി കിട്ടിയില്ല.
(ആ സിനിമയുടെ കാര്യം നേരത്തെ പറയാതിരുന്നത്‌ മോശമായിപ്പോയി. :))

ദില്‍ബന്‍സേ, പണം വായ്പ ചോദിച്ചിട്ട്‌ കിട്ടാഞ്ഞിട്ടാവുമോ സിറ്റി ബാങ്കിനിട്ടെറിഞ്ഞത്‌? വേറൊരു സാധ്യതയുണ്ട്‌. എന്റെ അറിവില്‍ നമ്മുടെ നാട്ടിലെ പല ഉശിരന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പണം പലിശയ്ക്കു കൊടുക്കുന്ന ഇടപാടുമുണ്ട്‌, വസ്തു ഇടപാടുകള്‍ക്കും മറ്റും പുറമേ. ഇതൊക്കെ അവരെക്കാള്‍ കുറഞ്ഞ പലിശയ്ക്കും കുറഞ്ഞ നിബന്ധനകളിന്മേലും ചെയ്യുന്ന സിറ്റിബാങ്കിനോട്‌ കോപം കാണാതിരിക്കുമോ? അവസരം വരുമ്പോള്‍ അതു പുറത്തു വരാതിരിക്കുമോ?

Anonymous said...

ഞാന്‍ ഇന്നലെ കമന്റിടുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന പല 'ഇന്ത്യന്‍ വിരുദ്ധവിചാരങ്ങളും' പറയാന്‍ വിട്ടു പോയി.യഥാര്‍ത്ഥത്തില്‍ സദ്ദാമിന്റെ മരണത്തില്‍ അശേഷം ദുഖമില്ലാത്ത ആളെന്ന നിലയിലാണ്‌ പലരും ആ കമന്റിനെയെടുത്തത്‌.ഒരു ഉറുമ്പിന്റെ ജീവിതം പോലും മനുഷ്യ ജീവിതത്തോളം പ്രാധ്യാനമര്‍ഹിക്കുന്നതാണ്‌ എന്ന തത്ത്വത്തില്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ വിശ്വസിക്കുക മാത്രമല്ല അത്‌ ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും തെളിയിച്ചുകാണിക്കുകയും ചെയ്യുന്ന ആളാണു ഞാന്‍.വര്‍ഷങ്ങള്‍ക്കു മുമ്പ്‌'എന്റെ സത്യാന്വേക്ഷണ പരീക്ഷണണള്‍' വായിച്ച്‌ ഒരു തികഞ്ഞ സസ്യബുക്ക്‌ ആയി മാറുമ്പോള്‍ മുതല്‍ ജീവന്റെ വിലയെപറ്റി മനസ്സിലാക്കാന്‍ തുടങ്ങി ഇന്ന് പാലുള്‍പ്പെടുന്ന മറ്റു ജീവജാലങ്ങളെ വേദനിപ്പിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കളും തുകല്‍,പട്ട്‌ എന്നിങ്ങനെ ഒരു പാവം ജീവിതത്തെ ചോദ്യം ചെയ്യുന്നതെന്തും ജീവിതത്തില്‍ നിന്നകറ്റിനിര്‍ത്തുകയും ചെയ്യുന്നതും മാത്രമല്ല ഒരു അമ്മ എന്നനിലക്ക്‌ എന്റെ കുട്ടികളെയും അത്‌ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.ഇത്തരം ഒരു ജീവിതം കൊണ്ട്‌ സ്വന്തം ബന്ധുക്കള്‍ അടക്കം ഒരു സമൂഹം തന്നെ 'കൂട്ടത്തില്‍' കൂട്ടാത്ത സാഹചര്യം വന്നിട്ടുണ്ട്‌.അതുകൊണ്ട്‌ ഒരു ജീവനെ സ്രഷ്ടിക്കാന്‍ കഴിയാനാകത്ത നമുക്ക്‌ അതിനെ തിരിച്ചെടുക്കാനുള്ള അവകാശമുണ്ടോയെന്ന് എനിക്ക്‌ സംശയമുണ്ട്‌.എന്നാല്‍ നമ്മുടെയിടയില്‍ നടക്കുന്ന ചില ക്രൂരമായ പ്രവൃത്തികള്‍ കാണുമ്പോള്‍ ഉദാഹരണത്തിന്‌ 16 ലധികം കുട്ടികളെ കൊന്നൊടൊക്കി കുഴിച്ചുമൂടിയവനെ പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അതിനപ്പുറം ഇഞ്ചിഞ്ചായികൊല്ലാനുള്ള വല്ല നിയമവും നമുക്കുണ്ടോ യെന്ന് ചിന്തിച്ചു പോകുന്നു.ഇതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങളും എന്റെ ചിന്തകളുമാണ്‌.
നമ്മള്‍ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച്‌ കേരളിയര്‍ക്ക്‌ എല്ലാതിനേയും പെട്ടന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ്‌ ദൈവം പ്രത്യേകമായി കൊടുത്തിട്ടുണ്ടെന്നു തോന്നുന്നു.ഒരു സംവാദം നടത്താനും അതിനെ വിവാദമാക്കുവാനും നമ്മള്‍ എന്നും മുന്നിലാണ്‌.
കുറച്ച്‌ നാള്‍ മുമ്പ്‌ 'കൊക്കൊക്കോള'വിവാദം ഇവിടെ കൊടിപിടിപ്പിച്ച്‌ വാദിച്ചവരും അമേരിക്കന്‍ കുത്തക കമ്പനികള്‍ക്കെതിരെ കല്ലെറിയാന്‍ ശ്രമിച്ചതുമാണ്‌. 2 ആഴ്ച്ചമുമ്പ്‌ 'ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന്' വിശേഷിപ്പിക്കുന്ന 'കൈരളി' എന്ന കമ്യൂണിസ്റ്റ്‌ ചാനലില്‍ തന്നെ അതിന്റെ ഗംഭീരമായ പരസ്യം കണ്ടു അത്‌ അവതരിപ്പിക്കുന്നത്‌ രാജ്യത്തിന്റെ തന്നെ ചില 'നല്ല ഭാവിയില്‍' താത്‌ പര്യമുണ്ടെന്ന് പറഞ്ഞ്‌ പത്രപ്രസ്താവനകള്‍ നടത്തിയിരുന്ന ഒരു പ്രമുഖനടനും ! കോക്ക്‌ എന്നത്‌ അമേരിക്കന്‍ കുത്തകയുടെ ചിഹ്നം തന്നെയാണ്‌ അവരില്‍ നിന്ന് പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്നത്‌ ജനങ്ങളുടെ വികാരങ്ങള്‍ക്ക്‌ അനുസരിച്ച്‌ ചിന്തിക്കുന്ന കൈരളിയെപ്പോലെ 'പാവങ്ങള്‍ക്കുവേണ്ടി' പോരാടുന്ന ചില സമൂഹങ്ങളും.
അടുത്തതായി പറയപ്പെടുന്ന ഒരു പ്രത്യേക വിഷയം 'വാള്‍ മാര്‍ട്ട്‌' എന്ന അമേരിക്കന്‍ കുത്തക കമ്പനി ഇവിടത്തെ ചെറുകിട കച്ചവടക്കാരെ നശിപ്പിച്ച്‌ ഭാരതത്തില്‍ അധിനിവേശത്തിനു ശ്രമിക്കുന്നുവെന്നതാണ്‌.കുറച്ചുകാലം ഇതും നമ്മള്‍ കൊണ്ടാടും,കുറച്ചു കാലത്തിനുള്ളില്‍ തന്നെ അവരുടെ ഉഗ്രന്‍ പരസ്യങ്ങള്‍ കപ്പലണ്ടി കൊറിച്ചുകൊണ്ട്‌ നമ്മളിരുന്നുകാണും.എന്നിട്ട്‌ അമേരിക്ക്ക്കെതിരെ വീമ്പിളക്കും അവരുടെ പണം കൊണ്ട്‌ നിലനില്‍ക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ അത്‌ വിറ്റുകാശാക്കും.അമേരിക്ക നിര്‍മ്മിത സാധനങ്ങള്‍ കൂടുതല്‍ വിലകൊടുത്തു വാങ്ങും.അവരുടെ കമ്പനികളില്‍ പണിയെടുക്കും.
കോക്കിന്റെ പരസ്യം കണ്ടപ്പോള്‍ നമ്മുടെ ജനതയുടെ അന്തസ്സില്ലായ്മയെപ്പറ്റി അറപ്പാണ്‌ തോന്നിയത്‌.ആ വിഷവസ്തുകൊണ്ട്‌ നമ്മുക്കുണ്ടായ ,നമ്മുടെ സഹോദരങ്ങള്‍ക്കുണ്ടായ നാശത്തെപറ്റിയോര്‍ത്തപ്പോള്‍ ഉടനെ ഫോണെടുത്ത്‌ ആ ചാനല്‍ തന്നെ വേണ്ട എന്നു വെക്കുവാന്‍ മാത്രമേ എന്നെപ്പോലൊരു സാധാരണക്കാരിക്കു പറ്റിയുള്ളു അറ്റ്‌ ലീസ്റ്റ്‌ ഞങ്ങളുടെ കയ്യിലെ ഒരു നയാപൈസപോലും ഒരു നെറികെട്ടവനും അനുഭവിക്കേണ്ടെന്നുകരുതി.അതുകൊണ്ട്‌ തൃപ്തിപ്പെട്ടു.
ഇവിടെ അമേരിക്കയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നടന്ന സെപ്തംബര്‍ 11 നെപറ്റി അമേരിക്കന്‍ 'ഈച്ച' ക്കുപോലു മറിയാം.അതങ്ങനെ പെട്ടന്ന് മറന്നു കളഞ്ഞ്‌ സഹസ്ണുതയുടെ വെള്ളക്കുപ്പായമിട്ടു നടക്കാന്‍ അവര്‍ക്കു മനസ്സില്ല.മരിച്ചുവീണ ജീവിതങ്ങളെ അവര്‍ ആദരിക്കുന്നുണ്ട്‌,ജീവിതത്തിനു വിലകൊടുക്കുന്നുണ്ട്‌ അല്ലാതെ ഒരു 'മുതലക്കണ്ണീരു കരഞ്ഞ്‌' 2 ദിവസം കഴിഞ്ഞ്‌ എല്ലാമറന്ന് ആഹ്ലാദിച്ച്‌ എല്ലാവര്‍ക്കും മാപ്പുകൊടുത്ത്‌ നടക്കുവാന്‍ ഇവിടത്തെ 'നട്ടെല്ലുള്ള' പൗരന്മാര്‍ക്ക്‌ കഴിയില്ല. ആ 'സെല്‍ഫ്‌ എസ്റ്റീമിനെ പറ്റിയാണ്‌ ഞാന്‍ എഴുതിയത്‌.ആ ഒരു സെല്‍ഫ്‌ എസ്റ്റീം വരുന്ന തലമുറക്കെങ്കിലും ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്ന ഒരു ഭാരതീയനാണു ഞാന്‍.സ്വന്തം കുടുംബം നന്നാക്കാതെ വല്ലോരുടെ കുടുബത്തില്‍ തലയിടുന്ന സ്വഭാവം എനിക്കില്ല
'എനിക്ക്‌ കു ഴപ്പമില്ലെങ്കില്‍ എന്തിനാപിന്നെ പുലിവാലു പിടിച്ച കാര്യങ്ങളില്‍ തലയിട്ട്‌ ആകെയുള്ളൊരു തല ചൂടാക്കുന്നത്‌' എന്ന തണുപ്പം മനോഭാവത്തോടെ വളരുന്ന ഒരു കുടുംബത്തെ ഉണ്ടാക്കിയെടുത്ത എന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന നമ്മുടെ സമൂഹത്തോട്‌ തീര്‍ത്താല്‍ തീരാത്ത വെറുപ്പുമുണ്ട്‌.

സിയ said...

ഞാന്‍ മൌനത്തിലായിരുന്നു.
ഈ വാര്‍ത്ത കേട്ടാണ് പെരുന്നാള്‍ ദിവസം ഉറക്കമുണര്‍ന്നത്. ഏറെ നേരം മൂകനായി, ചിന്താകുലനായി ഇരുന്നു. ഞാനെന്തിനു സദ്ദാമിന്റെ മരണത്തില്‍ ഇങ്ങനെ ദുഖിക്കുന്നു? തൊട്ടടുത്ത നിമിഷം ചിന്ത ഇങ്ങനെയായി...ഞാനെന്തിനു സദ്ദാമിനെ ന്യായീകരിക്കണം? ഞാന്‍ മൌനത്തിലായി.
സദ്ദാം നല്ലവനോ ക്രൂരനോ...ഞാന്‍ അതു കാര്യമാക്കുന്നില്ല. പെരുന്നാള്‍ ദിനത്തിലെ കൊലയിലൂടെ ബുഷ് എന്തു സന്ദേശമാണ് ലോകത്തിനു വിശേഷിച്ചു മുസ്ലിംകള്‍ക്ക് നല്‍കുന്നത്? സദ്ദാമിന്റെ തൂക്കിക്കൊല റ്റെലിവിഷനിലൂടെ കണ്ടപ്പോള്‍ എന്റെ സങ്കടം മാറി. ധീരന്മാര്‍ക്ക് മരണം ഒരിക്കലേയുള്ളൂ...സദ്ദാമിന്റെ കണ്ണിലെ പോരാട്ടവീര്യം, ആ കണ്ണുകള്‍ ലോകത്തിനു നല്‍കിയ സന്ദേശം, പോരാളിയുടെ അചഞ്ചലത, ഭയ രാഹിത്യം....എനിക്കു സന്തോഷമായി..അഭിമാനമായി...
മി.ബുഷ്, താങ്കള്‍ നല്‍കിയതിനേക്കാള്‍ പതിനായിരമിരട്ടി ശക്തിയുള്ള ഒരു സന്ദേശം സദ്ദാം നല്‍കിക്കഴിഞ്ഞു. ലോകനീതിയുടെ പാശങ്ങള്‍ ബുഷിനെ വരിഞ്ഞു മുറുക്കാന്‍ ഇനി അധിക സമയമില്ല. അല്ലെങ്കില്‍ കണ്ടോളൂ ബുഷ്...ലോകമാകെയുള്ള സാമ്രാജ്യത്വ വിരുദ്ധരുടെ കണ്ണുകളിലേക്ക് സദ്ദാം ഒരു തീപ്പൊരി പകര്‍ന്നു നല്‍കിക്കഴിഞ്ഞു...എനിക്കു സന്തോഷമായി... ഞാന്‍ മൌനത്തിലായി...

Anonymous said...

Communists are always hand in glove with mass murderers like Stalin (43000000 people, 1929-1953), Mao (38000000, 1958-1962), Pol Pot(100,0000 people), Kim of korea (1,600,000)...etc..etc. No wonder Indian commies have a soft corner towards the perpetuators of Marad, Coimbatore blasts etc. Their sympathies are more towards the Palestinians, Iraqis etc...rather than their own 400,000 Indian Kashmiri Hindu refugees and victims of terrorism like 7/11 etc.

Instead of improving your third class money order keralite economy, you'll called a hartal and made the economy and the poor people suffer. It's ironic that you'll bash USA using American technology..so much for your intellectually bankrupt principles. Let's see if you'll remember all this empty slogans the next time you'll go begging for western aid and technology. First, please learn to stand on your own two feet.

Except certain folks like Siji etc..you keralites are pathetic.

Anonymous said...

അതെ കെരളീയരെ കെരളീയരുടെ മനോഭാവം പരിതാപകരമായവിധം പടുകുഴിയില്‍ കിടക്കുകയാണ്‌. സ്വന്തം തെറ്റകളും ദൌര്‍ബല്യങ്ങളും മൂടിവച്ചുകൊണ്ട്‌, നാം മറ്റുള്ളവര്‍ നന്നാകുന്നില്ലെന്നു വിളിച്ചുപരഞ്ഞുകോണ്ട്‌ പുഛിക്കുന്ന ഒരു ദാസ്യവര്‍ഗമായി തരംതാണിരിക്കുന്നു. ഈ പുതുവര്‍ഷത്തിലെങ്കിലും നമ്മുടെ മനസുകള്‍ നല്ല ദിശയില്‍ സഞ്ചരിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കട്ടെ !!!
wish u happy new year !!!!!!!

parajithan said...

വീണ്ടും ഇവിടെ വന്ന് നോക്കിയപ്പോള്‍ ഒരു പ്രയോജനമുണ്ടായി. കൈപ്പള്ളിയുടെ കമന്റ്‌ കണ്ടു. നേരത്തെ അതിന്റെ മുനയും മൂര്‍ച്ചയും ശ്രദ്ധിച്ചില്ല.

സദ്ദാമിന്റെ ചരിത്രം അറിയാത്ത ബ്ലോഗര്‍മാര്‍ ആരാണാവോ? അഥവാ അയാളുടെ ചരിത്രം അറിയാനുള്ള മഹാഭാഗ്യം ലഭിച്ചത്‌ കൈപ്പള്ളിക്കു മാത്രമാണെന്നു വരുമോ? എല്ലാ മാധ്യമങ്ങളിലും, അംബി പറഞ്ഞതുപോലെ, നാഴികയ്ക്കു നാല്‌പതു വട്ടം വിളമ്പിക്കൊണ്ടിരിക്കുന്നത്‌ കുറുവിലങ്ങാട്ട്‌ ഗോവിന്ദന്‍ കുട്ടിയുടെ ചരിത്രമാണോ? അതോ ബ്ലോഗര്‍മാരെല്ലാം ബ്ലോഗല്ലാതെ മറ്റൊന്നും കാണുന്നില്ലെന്നാണോ? ഇനി അതല്ല, പറഞ്ഞത്‌ കൈപ്പള്ളിയായതു കൊണ്ട്‌ ജനം സൈലന്റായതാണോ?

പിന്നെ, ഈ നടന്ന തൂക്കിക്കൊലയെക്കുറിച്ചും അതിന്റെ പിന്നിലെ അറപ്പുളവാക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും അഭിപ്രായം പറയണമെങ്കില്‍ സദ്ദാം ഹുസൈന്‍ എന്ന്, എവിടെ ജനിച്ചു, മൂന്നു വയസ്സുള്ളപ്പോള്‍ കക്ഷി കഴിച്ചിരുന്ന ബേബി ഫുഡ്‌ അമേരിക്കന്‍ ബ്രാന്റായിരുന്നോ അതോ നാടന്‍ ബ്രാന്റായിരുന്നോ എന്നൊക്കെ അറിഞ്ഞേ തീരൂ എന്നുണ്ടോ?

ബൂലോകത്തില്‍ പൊതുവേയുള്ള ഒരു ട്രെന്റാണിത്‌. "നാളികേരത്തിന്‌ പത്തു രൂപായോ? ഭഗവാനേ!" എന്ന് ആരെങ്കിലും അറിയാതെ പറഞ്ഞു പോയാല്‍, "തേങ്ങാവെള്ളത്തിന്റെ രാസനാമം എന്താണെന്ന് നിനക്കറിയാമോടേ? ഇല്ലെങ്കില്‍ പോയി അത്‌ പഠിക്ക്‌, ആദ്യം! എന്നിട്ട്‌ മതി വിലയെപ്പറ്റി സംസാരിക്കുന്നത്‌." എന്നു പറയാന്‍ മിനിമം പത്തുപേരെങ്കിലും ക്യൂ നില്‌ക്കും. ഇമ്മാതിരി ആളെ വടിയാക്കുന്ന ഏര്‍പ്പാടിന്‌ മലയാളത്തില്‍ ഒരു മാതിരി 'വരട്ടുവാദം' എന്നു പറയും. അറബിയിലെന്താ പറയുന്നതെന്നറിയില്ല. അതിന്റെ കുറവ്‌ ഞാന്‍ സഹിച്ചോളാം.

സിജിയോട്‌, താങ്കളുടെ ആദ്യത്തെ കമന്റ്‌ വരുന്നതിനു മുന്‍പും അതിനു ശേഷവും അമേരിക്കന്‍ ജനതയെയോ അവരുടെ 'സ്വയം മതിപ്പി'നെയോ ഇവിടെയാരും പരിഹസിച്ചില്ലെന്നു തോന്നുന്നു. താങ്കള്‍ സ്വന്തം അനുഭവത്തിന്റെ മാഹാത്മ്യം വിളിച്ചറിയിക്കാനുള്ള വെമ്പലില്‍ ചര്‍ച്ചാവിഷയത്തെ വലിച്ചു കളത്തിനു പുറത്ത്‌ കൊണ്ടു പോയതു കണ്ടാവണം അംബിയുടെ പ്രതികരണം വന്നത്‌. അമേരിക്കയുടെ ചരിത്രത്തെയും സംസ്കാരത്തെയും വിമര്‍ശിക്കുന്നവരെക്കണ്ട്‌ രോഷം കൊള്ളാനാണെങ്കില്‍ ഇവിടെ വന്ന് അത്‌ ചെയ്യേണ്ട കാര്യമുണ്ടോ? അവിടെത്തന്നെയുണ്ടല്ലോ ധാരാളം. നോം ചോംസ്കിയൊന്നു നോക്കണ്ട കാര്യമില്ല. 'മ്യൂസിയം ഒാഫ്‌ അമേരിക്കന്‍ ഇന്ത്യന്‍സി'ന്റെ പരസ്യങ്ങള്‍ മാത്രം വായിച്ചാലും മതി.
സസ്യഭുക്കായി മാറിയതൊക്കെ നല്ല കാര്യം. ആരോഗ്യത്തിന്‌ അതു തന്നെയാ ബെസ്റ്റ്‌. പിന്നെ ജീവനുള്ളതൊന്നിനെയും കൊന്നോ ദ്രോഹിച്ചോ തിന്നില്ല എന്നു വാശി പിടിക്കല്ലേ! പ്ലാസ്റ്റിക്‌ മാത്രം തിന്നു ജീവിക്കേണ്ടി വരും.

വിചാരം said...

സിജി ചേച്ചിയുടെ ഇവിടത്തെ കമന്‍റ് ചിത്രക്കാരന്‍ അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ഒരു പോസ്റ്റാക്കി അതിന് ഞാന്‍ നല്‍കിയ കമന്‍റ് ഇവിടേയും പ്രസക്തിയുണ്ടന്ന് തോന്നുന്നു

ചിത്രക്കാരന്‍റെ ഈ പോസ്റ്റിനോട് ശക്തമായ പ്രതിഷേധം അറീക്കുന്നു...
വിശദമായി എന്‍റെ അഭിപ്രായം പറയാം
സദ്ദാം നമ്മുക്ക് കേവലം ഒരു വിദേശിയായിരിക്കാം പക്ഷെ ഇന്നദ്ദേഹം സാമ്രാജ്യത്ത്വ കഴുകന്‍‍മാരുടെ കൈകളാല്‍ വധിക്കപ്പെട്ടൊരു രക്തസാക്ഷിയാണ് അദ്ദേഹമൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരിന്നു എന്നതും സത്യമാണ് അതേസമയം അദ്ദേഹം അമേരിക്കയുടെ ഒരു പാവയും ആയിരിന്നു എന്നാല്‍ അദ്ദേഹമൊരു മതതീവ്രവാദിയായിരുന്നില്ല തികച്ചും ഒരു മതേതരവാദിയായിരുന്നു, എന്തുകൊണ്ട് ഷിയാക്കള്‍ക്ക് സദ്ദാം ഒരു വെറുക്കപ്പെട്ടവനായി എന്നറിയുമോ ചിത്രക്കാരന് (എല്ലാം വിശദമായി ഇവിടെ എഴുതാന്‍ സമയവും സന്ദര്‍ഭവും ഇല്ല)ഇറാഖില്‍ നിലവിലുണ്ടായിരുന്ന ശരീഅത്ത് നിയമം മാറ്റി തികച്ചും ജനാതിപത്യത്തിലും മതേതരത്തിലും അതിഷ്ടിതമായൊരു ഭരണഘടനക്കനുസൃതമായാണ് സദ്ദാം ഭരിച്ചത് അതുകൊണ്ട് തന്നെ സദ്ദാം ഒരു ഭീകരവാദിയായിരുന്നില്ല, സദ്ദാം ഷിയാക്കളെ അടിച്ചമര്‍ത്തി അതിന് പ്രധാന കാരണം ഇറാന്‍റെ സഹായത്തോടെ സദ്ദാമിനെ അട്ടിമറിച്ച് അവിടെ ഇറാനിലെ പോലെ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതായിരിന്നു (ഷിയാ സുന്നി പ്രശനം 1400 വര്‍ഷം പഴക്കമുള്ളതാണ്.. മുഹമ്മദ് നബിയുടെ മരണാനന്തരം ഭരണം (ഖലീഫ സാമ്രാജ്യം) യഥാര്‍ത്ഥത്തില്‍ മുഹമ്മദ് നബിയുടെ മകള്‍ (ഫാത്തിമയുടെ) ഭര്‍ത്താവ് അലിക്കാണ് ലഭിക്കേണ്ടിയിരുന്നത് എന്നാല്‍ മുഹമ്മദ് നബിയുടെ എക്കാലത്തേയും വിശ്വസ്ഥനായ അബുബക്കര്‍ സിദ്ധീഖിനാണ് ലഭിച്ചത് (ഒന്നാം ഖലീഫ)(മുഹമ്മദ് നബിയുടെ ആഗ്രഹം അതായിരുന്നുവെന്ന് സുന്നികളുടെ പണ്ഡിതര്‍ പറയുന്നു ഷിയാക്കള്‍ എതിരഭിപ്രായവും) .. രണ്ടാം ഖലീഫയായി ഉമര്‍ ഫാറൂഖിനെയാണ് തിരഞ്ഞേടുത്തത് ഇവിടേയും അലി തിരസ്കരിക്കപ്പെട്ടും ഇന്നും ഉമറിന്‍റേയും അബുബക്കറിന്‍റേയും പേരുകള്‍ കേട്ടാല്‍ സുന്നികള്‍ അബുജാഹിലി(മുഹമ്മദ് നബിയുടെ ശത്രു)ന്‍റെ പേര് കേട്ടാല്‍ പറയുന്നത് പോലെ നരഗത്തിന്‍റെ സന്തതി, പിശാച്ചിന്‍റെ സന്തതി എന്നല്ലാം പറയും അത്രക്ക് വൈര്യം പുലര്‍ത്തുന്നവരാണ് ഷിയാക്കളും സുന്നികളും എന്നിരുന്നാല്‍ പോലു സദ്ദാം ഭരണത്തില്‍ സദ്ദാമിന്‍റെ ഭരണത്തെ എതിര്‍ക്കാത്ത ഷിയാക്കളെ വളരെ നല്ല പരിഗണനയാണ് ലഭിച്ചത് മാത്രമല്ല സദ്ദാം തന്‍റെ വൈസ് പ്രൈഡന്‍റായി നിയമിച്ചത് താരിഖ് അസീസിനെയാണ് അദ്ദേഹമൊരു ക്രിസ്ത്യാനിയായിരുന്നു, കേവലം ന്യൂനപക്ഷമായിരുന്ന ക്രിസ്ത്യാനികള്‍ക്ക് പോലും അദ്ദേഹം മുന്തിയ പരിഗണന നല്‍കി എന്നാല്‍ സദ്ദാം ഇറാഖിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ (ഇറാനെ അനുകൂലിക്കുന്ന ഷിയാ ഭൂരിപക്ഷ പ്രദേശം) വലിയ പ്രാധാന്യം നല്‍കിയില്ല എന്നത് സത്യം.
പിന്നെ ഡിഫിയുടെ സമ്മേളനത്തിന് സദ്ദാമിന്‍റെ ഫോട്ടോ വെച്ചത് അതില്‍ ചിത്രക്കാരന്‍ ഉപയോഗിച്ച ഭാഷ കുറച്ചുകൂടി പക്ക്വതയോടെ ഉപയോഗിക്കാമായിരുന്നു.. ഇന്നിപ്പോള്‍ സദ്ദാം സാമ്രാജ്യത്ത്വ വിരുദ്ധതയുടെ പ്രതീകാത്മകമായ ഒരു രൂപമാണ് ഡിഫിയുടെ ലക്ഷ്യങ്ങളിലൊന്നായ സാമ്രാജ്യത്വവിരുദ്ധതക്ക് ആക്കം കൂട്ടാന്‍ സദ്ദാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് അതുകൊണ്ട് അവര്‍ സദ്ദാമിന്‍റെ ഫോട്ടോ വെച്ചതില്‍ വലിയ തെറ്റ് പറഞ്ഞു കൂടാ ( പ്രതിഷേധിക്കേണ്ടവര്‍ക്ക് പ്രതിഷേധിക്കാം ).

അമേരിക്കയോടുള്ള വെറുപ്പിന് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിട്ടെന്തു കാര്യമെന്ന് ചോദിക്കുന്ന ചിത്രക്കാരന്‍ ഏത് ഭൂലോകത്താണ് ജീവിക്കുന്നത് എന്നു ഞാന്‍ ചോദിക്കേണ്ടിയിരിക്കുന്നു ... ഒന്നു പിറകോട്ട് സഞ്ചരികൂ 1957 ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയെ താഴെ ഇറക്കാന്‍ വിമോചനസമരം നടത്തിയ ഫാദര്‍ വടക്കന്‍ തന്നെ പിന്നീട് ഏറ്റുപറഞ്ഞിട്ടുണ്ട് ആ സമരത്തിന് അമേരിക്കന്‍ ചാരസംഘടനയുടെ സഹായം ഉണ്ടായിട്ടുണ്ടന്ന് .. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വന്നാല്‍ അമേരിക്കകെന്ത് കാര്യമെന്ന് ഞാന്‍ ചിത്രക്കാരനോട് ചോദിക്കുന്നു.. പ്രിയ ചിത്രക്കാരന്‍ കേരളത്തിലെ പ്രതിഷേധം തികച്ചും പ്രശംസിനീയമാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത് അത് ലോകത്തുള്ള ഒത്തിരി പേരില്‍ അറിയുകയും ചെയ്യും .. സദ്ദാമിനെ കൊന്നതില്‍ ഇന്ന് അമേരിക്കയുടെ ഉറ്റചങ്ങാതിയായ യുദ്ധത്തില്‍ സഖ്യ കഷിയായ ഇറ്റലിയുടെ പ്രധാനമന്ത്രിപോലും എതിര്‍പ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു മാത്രമല്ല അമേരിക്കയിലെ ജനതക്കിടയില്‍ ബുഷിന് ചീത്തപേരും ഉണ്ടായിട്ടുണ്ട് .

ഖുറാന്‍ താഴെവെച്ച് മഹാത്മാഗാന്ധി പഠിക്കാന്‍ പറയാന്‍ ഒരൊറ്റ ഇന്ത്യക്കാരനും ഇന്ന് അവകാശമില്ല കാരണം ആരാ മഹാത്മഗാന്ധിയെ പൂര്‍ണ്ണമായും ഉള്‍കൊള്ളുന്നവര്‍ , മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കിയ ആളാണ് എന്തായിരുന്നു ഖിലാഫത്ത് പ്രസ്ഥാനമെന്ന് ചരിത്രമറിയുന്നവര്‍ക്കെല്ലാം അറിയാം, തുര്‍ക്കിയിലെ പ്രശ്നത്തിന് 1921 കാലഘട്ടത്തില്‍ കേരളത്തില്‍ എന്തിന് സമരം നടത്തണം എന്ന് കൂടി ചിത്രക്കാരനോട് ചോദിക്കുന്നു, പിന്നെ മഹാത്മാഗാന്ധി പോലും ഇഷ്ടപ്പെട്ട ഭരണം രണ്ടാം ഖലീഫയായ് ഉമര്‍ഫാറൂഖിന്‍റേതായിരുന്നു അദ്ദേഹം ഖുര്‍‍ആണ്‍ (അദ്ദേഹത്തിന്‍റെ കാലത്ത് ഇന്നത്തെ രൂപത്തിലുള്ള ഖുര്‍‍ആണ്‍ നിലവില്‍ വന്നിട്ടില്ലായിരുന്നു, ഖലീഫ ഉസ്മാന്‍റെ ഭരണത്തിലാണ് ഖുര്‍‍ആണ്‍ ക്രോഡീകരിച്ചത്) അടിസ്ഥാനമാക്കിയാണ് ഭരണം നടത്തിയത് . മുഹമ്മദ് നബി ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ മനസ്സിലാക്കി അതനുസരിച്ച് ഭരണം നടത്തിയവനായിരുന്നു അദ്ദേഹം ഈ ഭരണത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഗാന്ധി അതുകൊണ്ട് ഗാന്ധിക്ക് പോലും ചിത്രക്കരന്‍റെ അഭിപ്രായം ഉണ്ടാവണമെന്നില്ല മാത്രമല്ല സൌദി ഭരണകൂടമൊഴികെ (അവിടെ മുസ്ലിം അമുസ്ലിം വേര്‍ത്തിരിവുണ്ടെങ്കിലും തൊഴില്‍ മേഖലയില്‍ അസ്വമത്വം ഇല്ലാ അല്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അറബികള്‍ ജോലി നല്‍‍കണമെന്ന് ഒരു കറാറുമില്ല നിര്‍ബ്ബദ്ധവുമില്ല അതവരുടെ ഹൃദയ വിശാലതയായി കണക്കാക്കാം ) മറ്റെല്ലാ അറബി ഭരണകൂടവും ഇസ്ലാമിക ഭ്രാന്തായി നടക്കുന്നില്ല സൌദിയുടെ അയല്‍ രാഷ്ട്രമായ ബഹറൈനില്‍ തികച്ചും സ്വതന്ത്രപൂര്‍ണ്ണമായ ജീവിതമാണ്. ഒട്ടുമിക്ക അറേബ്യന്‍ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്കും മറ്റു ദേശക്കാര്‍ക്കും സ്വദേശിയരേക്കാള്‍ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന ശമ്പളവും നല്‍കുന്നു ( കേരളീയരെ ബോംബെക്കാര്‍ക്ക് പിടിക്കില്ല , തമിഴ്നാട്ടുക്കാരെ കേരളക്കാര്‍ക്ക് പിടിക്കില്ല , ബീഹാറില്‍ നല്ല വസ്തമെടുത്ത് നടക്കുന്നവന്‍റെ ലങ്കോട്ടിപോലും അടിച്ചുമാറ്റുന്ന നമ്മുടെ ഇന്ത്യക്കാര്‍ ആദ്യം മഹാത്മാഗാന്ധിയെ ഏറ്റുപിടിക്കട്ടെ എന്നിട്ടാവാം നമ്മുക്ക് മറ്റുള്ളവരെ പഠിപ്പിക്കാന്‍) .. ഒരു താലിബാനോ സൌദിയോ കണ്ട് അറബികള്‍ ക്ഷയരോഗം വന്ന് മരിക്കുമെന്ന (നമ്മുടെ അറബികള്‍ ഖുറാന്‍ താഴെവച്ച്‌ ഗാന്ധിയെ പഠിക്കാത്ത കാലത്തോളം അവര്‍ ഒരോരുത്തരായി കൊല്ലപ്പെടാന്‍ തന്നെയാണ്‌ സാദ്ധ്യത.) ചിത്രക്കാരന്‍റെ വിലയിരുത്തല്‍ പുഛത്തോടെ ഞാന്‍ തള്ളി കളയുന്നു.
ചിത്രക്കാരന്‍റെ മറ്റൊരു വീക്ഷണത്തോടും എനിക്ക് എതിര്‍പ്പാണുള്ളത് ... അമേരിക്കയുടെ സ്ഥാനത്ത് മറ്റേത് ലോകശക്തിയായി ഏതെങ്കിലും അറബി രാജ്യമോ, ഇസ്ലാമിക രാജ്യമോ, ഒരു കമ്മ്യൂണിസ്റ്റ് രാജ്യമോ ആയിരുന്നെങ്കില്‍ ... എന്‍റെ പ്രിയ ചിത്രക്കാരാ.. ഒരിക്കലെങ്കിലും ചരിത്ര പുസ്തകം തുറന്ന് വെച്ച് വായിക്കാന്‍ ശ്രമിക്കുക.. ഇന്ത്യ പക്കിസ്ഥാന്‍ യുദ്ധവേളയില്‍ പാക്കിസ്ഥാനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചിരുന്ന അമേരിക്കന്‍ പട ഇന്ത്യയെ ആക്രമിക്കാന്‍ തുനിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന സോവിയറ്റ് യൂണിയന്‍ താക്കിത് നല്‍കിയില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്ന് അമ്മേരിക്കക്കാര്‍ വിലസുന്ന മറ്റൊരു രാജ്യമായേനെ.. ഇന്ത്യയുടെ എല്ലാ വികസനത്തിനും ഏറ്റവും വലിയ സഹായം ചെയ്ത് തന്നിട്ടുള്ളത് കമ്യൂണിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂണിയന്‍ തന്നെയായിരുന്നു അല്ലാതെ ചിത്രക്കാരന്‍ ഉയര്‍ത്തികാട്ടുന്ന അമേരിക്കയല്ല എന്തിനേറെ പറയുന്നു യു.എന്‍.സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ പിന്നില്‍കൂടി കുത്തി മലര്‍ത്തിയത് ഈ അമേരിക്കയാണന്ന് ഞാന്‍ പറഞ്ഞറിയണമോ ?

സിജിയുടെ അഭിപ്രായത്തെ ഞാന്‍ ഇവിടെ വിമര്‍ശ്ശിക്കുന്നു, അമേരിക്ക എന്ന രാജ്യത്ത് 97 % പേരും ദേശസ്നേഹമുള്ളവരാണ് (3% ദേശ ദ്രോഹികളും ഉണ്ട്) എന്‍റെ ചേച്ചി എപ്പോഴെങ്കിലും അമേരിക്കയില്‍ ഒരു കറുത്ത പ്രസിഡന്‍റ് ഉണ്ടായിട്ടുണ്ടോ അല്ല എപ്പോഴാ അവിടെ (അമേരിക്കയില്‍) അസമത്വം ഇല്ലാണ്ടായത് ? ചേച്ചി ധൈര്യമായി തന്‍റെ പെണ്‍കുഞ്ഞുങ്ങളെ ഒറ്റക്ക് പുറത്ത് വിടാനാവുമോ അല്ല ചേച്ചിക്ക് തന്നെ ഒരു സ്വര്‍ണ്ണമാല ഇട്ടു പുറത്ത് നടക്കാനവുമോ ? ഏത് കമ്പനിയിലാണ് വെളുപ്പും കറുപ്പും എന്ന അന്തരം ഇല്ലാത്ത ഒരിടം ... ചേച്ചിയേയും ഭര്‍ത്താവിനേയും അമേരിക്കന്‍സ് ഉപയോഗിക്കുന്ന പദം T.C.N (Third Country Nationality)എന്നല്ലേ ? എവിടെയാണ് ഇന്ത്യയെ പോലെ ചേച്ചിക്ക് സ്വതന്ത്രം അനുവധിച്ച് തരുന്നത് ? ഒരു സ്വന്തന്ത്ര പരമാധികാര രാഷ്ട്രത്തില്‍ കയറി അവിടത്തെ ഭരണാധികാരിയെ വധശിക്ഷവിധിപ്പിച്ച് അതു തെരഞ്ഞെടുപ്പില്‍ പ്രസംഗിക്കുന്ന അമേരിക്കന്‍സിനേക്കാള്‍ എത്രോ ഉത്തമരാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ , പിന്നെ സ്വന്തം നാടിന് ഒരു അപകടം ഉണ്ടായപ്പോള്‍ രാഷ്ട്രീയം നോക്കാത്ത അമേരിക്കക്കാര്‍ നാണമില്ലേ ചേച്ചി ഇതുപറയാന്‍ ... കറുത്തവര്‍ ഭൂരിപക്ഷം ഉള്ള ഒരു പ്രദേശത്ത് ചുഴലികാറ്റും കൊടുംങ്കാറ്റുമുണ്ടായപ്പോള്‍ ലോകം മുഴുവന്‍ സഹായം പ്രവഹിച്ചപ്പോള്‍ അത് വെള്ളക്കാര്‍ക്ക് മാത്രമായി ഭാഗിച്ച് കൊടുത്ത്, മൃഗ ഡോക്ടര്‍മാരെ കൊണ്ട് കറുത്തവരെ പരിശോധിപ്പിച്ച് അവര്‍ക്ക് മൃഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ നല്‍കിയ അമേരിക്കക്കരെ കുറിച്ചാണോ ചേച്ചിയുടെ കവല പ്രസംഗം .. ചേച്ചി ഒരു സുനാമി ഇന്ത്യയില്‍ വന്നപ്പോള്‍ അവിടെ ഒരേസമയം ആര്‍.എസ്സു.എസ്സുക്കാരും. എന്‍,ഡി.എഫുക്കാരും , ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും എല്ലാ രാഷ്ടിരീയ കഷികളും ഒത്തൊരുമിച്ച് നിന്ന് സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് അമേരിക്കയില്‍ കാണില്ല അതു നമ്മുടെ ഭാരതത്തില്‍ വരണം ... ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും നമ്മള്‍ നമ്മുടെ ഐക്യം ലോകത്തിന് കാണിച്ചു കൊടുത്തു ... സ്വന്തം ജനതയെ അടിച്ചമര്‍ത്തുന്ന അമേരിക്കന്‍ ജനതയുടെ ആട്ടും തുപ്പും തന്‍റെ മക്കള്‍ അനുഭവിക്കരുതെന്ന ആഗ്രഹം കൊണ്ടും തന്‍റെ മക്കള്‍ സ്വയം നശിക്കരുതെന്ന ആഗ്രഹം കൊണ്ടുമായിരിക്കാം കേരളത്തിലേക്ക് വരുന്നത് .. അവിടെ ഉയര്‍ന്ന ശംബളമുണ്ടെങ്കില്‍ അതിനേക്കാളേറെയാണ് ജീവിത നിലവാരവും, സ്വന്തം നാടിനെ അപമതിച്ചെഴുതിയ ചേച്ചിയും അതിനെ പ്രകീര്‍ത്തിച്ച ചിത്രക്കാരനും തെറ്റുക്കാരായാണ് ഒരു സാധാരണ ഇന്ത്യക്കാരനായ എനിക്ക കാണാനാവൂ .
പെയിന്‍റുക്കാരെ ആരാന്‍റെ കുപ്പായത്തിനുള്ളില്‍ കയറി വീമ്പുളക്കുന്നവന്‍ തികച്ചും ഭീരു എന്ന പറയാനാവൂ .. സ്വന്തം അഭിപ്രായം തുറന്നെഴുതൂ പിന്നെ ചിത്രക്കാരന്‍റെ അമ്മയെ വിളിച്ചതിന് താങ്കള്‍ പെയിന്‍റുക്കാരനായി വന്ന് തന്നെ മാപ്പ് ചോദിക്കണം കാരണം ചിത്രക്കാരനോട് നിങ്ങള്‍ക്ക് പ്രതിഷിധിക്കാം പക്ഷെ അതദ്ദേഹത്തിന്‍റെ അമ്മയോടൊ അച്ചനോടോ ആവരുത് അമ്മ എന്നാല്‍ ദൈവത്തിന് തൊട്ടടുത്ത സ്ഥാനമാണ് എല്ലാ മതങ്ങളും തത്വസംഹിതകളും നമ്മെ പഠിപ്പിക്കുന്നത് അമ്മ അതിന്‍റെ വില അറിയണമെങ്കില്‍ .. ...........

Anonymous said...

Off Topicനു ക്ഷമാപണം.47th കമന്റു കണ്ടു.
"കഴിവ്കെട്ട പ്രധാനമന്ത്രി (മന്മോഹന്‍ സിംങ്ങും സോണിയയും ഇന്ത്യയെ അമേരിക്കയെ വില്‍ക്കും) അതിനേക്കാള്‍ കഴിവ്കെട്ട വിദേശകാര്യവകുപ്പ് മന്ത്രി.. ഒന്നിനും കൊള്ളാത്ത പ്രതിരോധവകുപ്പ് മന്ത്രി.. ലോകം ചുറ്റി കണ്ണില്‍ കണ്ട ക്രിസ്ത്യന്‍ അച്ചന്മാരുടെ കോണാന്‍ കഴുകി നടക്കുന്ന വിദേശകാര്യവകുപ്പ് മന്ത്രി ... ഈ കഴിവ്കെട്ട എമ്പോക്കികള്‍ക്ക് ഒരു ശക്തമായ താക്കിത നല്‍കാന്‍ ഇടതുപക്ഷം തയ്യാറാവണം".

എങ്കില്‍ പിന്നെ പിണറായി അദ്ദേഹം പ്രധാനമന്തിയാകട്ടെ അല്ലേ. കൊടിയേരി പ്രതിരോധം. സുധാകരന്‍ വിദേശകാര്യം. അല്ലേ “സഖാവേ“???

Anonymous said...

പരിശുദ്ധ ഖുര്‍-ആനെ അധിക്ഷേപിച്ച് മതവികാരമിളക്കി വിടാന്‍ ശ്രമിച്ച നീചനായ ചിത്രകാരനെ ഒന്നു വിമര്‍ശിക്കണമെന്ന് കരുതിയിരുന്നു. കമന്റുകളുടെ അവസാനം വരെ വായിച്ചപ്പോഴേക്കും അതിന്റെ ആവശ്യമില്ലെന്ന് മനസ്സിലായി

Anonymous said...

ശരിയാണനോണീ സുഹൃത്തേ, പലരും അക്കാര്യം വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു!

Ambi said...

രണ്ട് ദിവസം ഓഫായി(പ്പോയി)രുന്നതിനാല്‍ ഇവിടെ നടാക്കുന്ന ബഹളങ്ങളൊന്നും കണ്ടില്ല.എനിയ്ക്ക് പറയാനുള്ളത് തന്നെ പരാജിയണ്ണന്‍ പറഞ്ഞതിനാലൊരു കമന്റ് ഇനിയില്ല..

അമേരിയ്ക്കയ്ക്കായെപ്പറ്റിയുള്ളതില്‍ അണുഗുണ്ട് വിട്ടുപോയി കേട്ടാ..:)

വേറൊരു കാര്യം ഡിഫിയ്ക്കും സീ പീ എമ്മിനും പുരോഗതിയുണ്ടെന്നാണ്..ആദ്യം അറഫ്ത്ത്....പിന്നെ സദ്ദാം ഇനി ബിന്‍ലാദന്‍..മധുര മനോജ്ഞതാലിബാന്‍.

വിവി said...

ഒരിക്കല്‍ അലക്സ്സാണ്ടര്‍ തന്റെ യുദ്ധത്തടവുകാരനായ പോറസ്സിനോടു ചോദിച്ചു
“നിങ്ങളോട്, ഞാന്‍ എങ്ങിനെ പെരുമാറണം?”
പോറസ്സ് മറുപടി നല്‍കി
“ഒരു രാജാവ്, മറ്റൊരു രാജാവിനോടെന്നല്‍പോലെ”
അലക്സ്സാണ്ടര്‍ പോറസ്സിന് “ധീരതയ്ക്കുള്ള മെഡല്‍” നല്‍കി പറഞ്ഞയച്ചു.
അതായത് ചോദ്യം ചോദിയ്ക്കേണ്ടത് ഒരു രാജാവും, ഉത്തരം നല്‍കേണ്ടത് മറ്റൊരുരാജാവിമാകണം.
അല്ലാതെ ഒരു വെറിപിടിച്ച കാട്ടുപന്നി പല്ലുകൊഴിഞ്ഞിട്ടും ഇരകളെ ഞെക്കിക്കൊന്നു തിന്നുന്ന മൂര്‍ഖാനോട് ഇത്രയൊക്കെയേ ദയാവായ്പ്പ് കാണിക്കൂ. അല്ലേ? ഇനി നമുക്ക് ഈ മുതലക്കണ്ണീര്‍ നിര്‍ത്താം. Sep/11 ആക്രമണം കഴിഞ്ഞ് അമേരിക്ക സ്തംഭിച്ച്, എല്ലാ വിമാനത്താവളങ്ങളും അടച്ചുപൂട്ടി. ഗ്രാമി അവാര്‍ഡ് ജേതാവായ “എറിക് ഇഗ്ലേഷ്യസ്സി”ന് അതു വാങ്ങാനായി സ്വന്തം വിമാനം പോലും പറത്താനായില്ല; എന്നിട്ടും അമേരിക്കയില്‍ നിന്ന്യ് അന്ന് പറന്ന 2 വിമാനങ്ങളില്‍ ഒന്ന് ലാദന്‍ കുടുംബത്തിന്റേതായിരുന്നു. അപ്പോള്‍ ചിലപ്പോഴെല്ലാം സാം അലക്സ്സാണ്ടറാകും, ചിലപ്പോള്‍ മുക്രയിടുന്ന പന്നിയും. പണവും,പേട്രോളുമാണ് ആരാണ് പോറസ്സെന്ന് നിശ്ചയിക്കുന്ന അമേരിക്കന്‍ ഘടകം.

Anonymous said...

വി.വി
ഇത്രയും നല്ലൊരു കമന്റ്‌ കേട്ടിട്ട്‌ ഒന്നും എഴുതാതിരിക്കാന്‍ പറ്റുന്നില്ല.ശരിയാണ്‌ അമേരിക്കക്ക്‌ പണവും പെട്രോളും തന്നെയാണ്‌ പ്രധാനം അതില്‍ യാതൊരു സംശയവുമില്ല.അവര്‍ക്കെന്നു മാത്രമല്ല സുഹൃത്തേ നമുക്കും അതുതന്നെയാണ്‌ പ്രധാനം അല്ലെങ്കില്‍ കൊക്കൊക്കോളയുടെ പരസ്യം കൈരളി ചാനലില്‍ വരില്ലല്ലോ.നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ ഇവിടെ അങ്ങോട്ടുമിങ്ങോട്ടുംചളിവാരിയെറിഞ്ഞു കളിക്കുമ്പോള്‍ അവരിതൊക്കെ ആസ്വദിച്ച്‌ കൈകൊടുത്ത്‌ പിരിയുന്നുണ്ടാകും.പറഞ്ഞതുപോലെ ഈ മുതലക്കണ്ണീര്‍ ഇവിടെ വച്ചെങ്കിലും അവസാനിപ്പിക്കാം.
നമ്മുടെയിടയിലെ 'ദേശസ്നേഹികള്‍' ജയിക്കട്ടെ.സ്വന്തം നാടിനെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി ഞാന്‍ എന്തെങ്കിലും എഴുതിയെന്നു തോന്നുന്നെങ്കില്‍ മാപ്പു പറയാന്‍ തയ്യാറാണ്‌.

Anonymous said...

vichaaram, chithrakaaran just arrived now after a long drive. as u have put that comment here also ... my replay follows:

വിചാരം തങ്കളുടെ വിശദവും ആഴത്തിലുള്ളതുമായ എതിരഭിപ്രായത്തിനു നന്ദി പറയട്ടെ. അറെബ്യന്‍ ഭരണാധികാരികളില്‍ ഇസ്ലാമികതയെക്കാള്‍ പ്രാജീന സംസ്കാരങ്ങളേയും, പുരോഗതിയേയും ബഹുമാനിച്ച വ്യക്തിയായിരുന്നു സദ്ദാം എന്നുതന്നെയാണ്‌ ചിത്രകാരന്റേയും അഭിപ്രായം.
അധികാരത്തിനായി ജീവിതം ഉഴിഞ്ഞുവക്കുന്ന ഭരണാധികാരികള്‍ക്ക്‌ സംഭവിക്കാവുന്ന സ്വാഭാവികമായ ഒരു ദുരന്തത്തില്‍ മാനുഷികമായ വ്യസനത്തിനോ കണ്ണുനീരിനോ സ്ഥാനമില്ലെന്നു തോന്നിയതിനാലാണ്‌ സദ്ദമിന്റെ നല്ല വശങ്ങളിലോ ചീത്തവശങ്ങളിലോ ചിത്രകാരന്‌ താല്‍പ്പര്യമില്ലാതായത്‌.
ഡിഫിയുടെ കണ്ണീര്‍ മുതലക്കണ്ണീരാണെന്നുതന്നെയാണ്‌ ഇപ്പ്പ്പൊഴും വിശ്വസിക്കുന്നത്‌. ഭാവിയില്‍ അതിന്‌ ഗുണപരമായ വല്ല ഫലവും ഉണ്ടാകുകയാണെങ്കില്‍ അപ്പോള്‍ തിരുത്താം.
സാമ്രാജ്യത്വം ഒരു യാഥാര്‍ത്ഥ്യമായി നമുക്കുമുന്നില്‍ നില്‍ക്കുംബോള്‍ അതിനെ മസിലുപയോഗിച്ചല്ല എതിര്‍ക്കേണ്ടത്‌ എന്നാണ്‌ ചിത്രകാരന്‍ ഉദ്ദേശിച്ചത്‌. അഹിംസയുടെ മാര്‍ഗം എന്ന നിലയിലാണ്‌ മഹാത്മാഗാന്ധിയെ പഠിക്കണമെന്നു പറഞ്ഞത്‌. രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യാതെ എല്ലാ പ്രശ്നങ്ങളും മതവല്‍ക്കരിക്കുന്ന ഇസ്ലാമികരാജ്യങ്ങളുടെ നിലപാടിന്‌ മാറ്റം വരണമെന്ന അര്‍ത്ഥത്തിലാണ്‌ ഖുറാന്‍ താഴെവക്കണമെന്ന് പറഞ്ഞത്‌. മതവും രാഷ്ട്രീയവും രണ്ടായി കാണാത്തപക്ഷം ഇന്ത്യക്കായാലും, പാക്കിസ്ഥാനായാലും, അറബ്‌ രാജ്യങ്ങള്‍ക്കായാലും ഭാവി ശോഭനമാകില്ല.
ചിത്രകാരന്‌ അമേരിക്കക്കാരോട്‌ ഒട്ടും ആരാധനയില്ല. ശക്തിയുള്ളവന്റെ ശക്തിയുടെ രഹസ്യമെന്തെന്നു പഠിച്ചും, ശക്ത്തിയില്ലാത്തവന്റെ ദൌര്‍ബല്യങ്ങള്‍ എന്താണെന്നു മനസിലാക്കിയും മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകു എന്നുതന്നെയാണ്‌ ചിത്രകാരന്‍ ചിന്തിക്കുന്നത്‌. വിചാരം പ്രൊഫെയിലില്‍ പറഞ്ഞതുപോലെത്തന്നയാണ്‌ ചിത്രകാരന്റെയും കഥ. പൂജ്യത്തില്‍ നിന്നാണു തുടക്കം . സ്വന്തം കുറവുകളും ദൌര്‍ബല്യങ്ങളും എന്തെന്ന് നന്നായി പഠിച്ചു. സ്വയം നന്നായി വിമര്‍ശിച്ചു. കുടുബസ്വത്തുക്കള്‍ അന്ന്യാധീനപ്പെടുത്തിയവരെ കുറ്റപ്പെടുത്തിയില്ല. അവരുടെ കുറ്റം ചിത്രകാരനിലുണ്ടാകരുതെന്ന് മനസുവച്ചു. ധനികരായ കൂട്ടുകാരുടെ നല്ലവശങ്ങള്‍ എന്തെന്നു നന്നായി പഠിച്ചു ... അവര്‍ക്ക്‌ സ്വത്തായി കിട്ടിയതിനേക്കാള്‍ എത്രയോമുന്നില്‍ ചിത്രകാരന്‍ ഇന്നു സഞ്ചരിക്കുന്നു. ഈ സ്വന്തം അനുഭവം മലയാളിക്കു നല്‍കാനാകുമോ എന്ന നിസ്വാര്‍ത്ഥ ചിന്ത മാത്രമേ ചിത്രകാരന്റെ വിമര്‍ശനത്തിനു പിന്നിലുള്ളു. സുഖിപ്പിച്ചാല്‍ നശിക്കും.. വിമര്‍ശിച്ചാല്‍ ആരും ശക്തരാകും... മുസ്ലീങ്ങളെയും, കമ്യുണിസ്റ്റുകാരേയും, ചിത്രകാരന്‍ നന്നായി സ്നേഹിക്കുന്നു. സര്‍വോപരി മലയാളിത്തമാണ്‌ ചിത്രകാരന്റെ സ്വത്വം.... അതെത്ര മോശമായാലും ചിത്രകാരന്‌ അതില്‍നിന്നും അന്യനാകാനാകില്ല. പലരും ചിത്രകാരനെ തെറ്റിദ്ധരിച്ചേക്കും... സാരമില്ല.
വിചാരം സിജി എന്ന വീട്ടമ്മയോടു കാണിച്ച വികാരപ്രകടനം ഉചിതമായില്ല. അത്‌ അവരുടെ അനുഭവമാണ്‌... അവരുടെ വീക്ഷണകോണ്‍ .

Anonymous said...

ബൂലോഗക്ലബില്‍ നടക്കുന്ന സദ്ദാം വധ വുമായിബന്ധപെട്ട ചര്‍ച്ചയില്‍ പരമര്‍ശിക്കപ്പെട്ട വിഷയമാണ് “ദേശസ്നേഹം“.
“സ്വദേശസ്നേഹം തുളുമ്പുന്ന“ ഒട്ടേറെ പ്രതികരണങ്ങള്‍ വായിച്ചപ്പോള്‍ ദേശസ്നേഹത്തെപ്പറ്റി എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്
ഇടണമെന്ന് തോന്നി. എന്റെ ആ പോസ്റ്റു വായിക്കു, അഭിപ്രായിക്കൂ.

Anonymous said...

നിങ്ങള്‍ക്കു വേറെ പണിയൊന്നു മില്ലേ നാട്ടാരെ സദ്ദാം ഇതൊക്കെകേട്ട്‌ നരകത്തില്‍ കിടന്ന് ചിരിക്കുന്നുണ്ടാകും

Anonymous said...

സിജിയേച്ചി,
ഒരു പെണ്ണില്‍ നിന്ന് ഉശിരുള്ള വാക്കുകള്‍ കേട്ടിട്ട്‌ ബഹുമാനം തോന്നുന്നു.അവസാനത്തെ കമന്റോടെ നിങ്ങള്‍ നിങ്ങളുടെ ആത്മാഭിമാനം തെളിയിച്ചു കഴിഞ്ഞു.അനോണിമസ്സായി വന്ന് ഇവിടെ വന്ന് കമന്റുന്നതില്‍ ലജ്ജയുണ്ട്‌.ഞിങ്ങള്‍ക്ക്‌ ഉഗ്രനായി കഥയെഴുതാനറിയാം അതോടൊപ്പം തന്നെ നട്ടെല്ലുമുണ്ട്‌.അതാണ്‌ ഇവിടെ പലര്‍ക്കുമില്ലാത്തത്‌.ഒരുതീ നാളമല്ല തീപ്പന്തമാണ്‌ നിങ്ങള്‍. ഇവിടെ ഈ ആരാധകന്റെ ഒരു കയ്യൊപ്പിനായി അനുവദിക്കൂ...

Anonymous said...

പരാജിതാ, നമ്മുടെ കൈപ്പള്ളി പൊതുവെ പെട്ടെന്നൊന്നും വ്യക്തമായ അഭിപ്രായം പറയില്ല. കാറ്റും ഒഴുക്കും ശക്ത്തമാകുന്നതുവരെ കക്ഷി ആകാശത്തേക്കുനോക്കി ദാര്‍ശനികന്റെ മൌനത്തിലിരിക്കും ഇടക്ക്‌ ചില അശിരീരികള്‍ ... കളി തീരാനാകുംബോള്‍ എന്തായാലും ജെതാവാകും.. പോരെ !!!! പിന്നെ ആരാധകരായി .. ....!

Anonymous said...

അനോണിമാരെ ഞാന്‍ വേറൊരു നട്ടെല്ലില്ലാത്ത അനോണിയാണ്‌.രണ്ടാമത്തെ അനോണി പറഞ്ഞതുപോലെ 'ആരടായപ്പായീ സിജി യെന്ന വനിത' എന്നറിയാനായി അവരുടെ ബ്ലോഗ്‌ വരെയൊന്നു പോയി. വളരെ നല്ല കയ്യൊതുക്കമുള്ള ബ്ലോഗ്‌.അവരുടെ അന്തസ്സ്‌ ബ്ലോഗിനുമുണ്ട്‌.അസ്സലായിട്ട്‌ കഥയെഴുതാനുമറിയാം.അതിനടിയിലായി അവര്‍ സഹബ്ലോഗരോട്‌ കമന്റുന്നത്‌ കഥകളേക്കാള്‍ മനോഹരം.അവരുടെ 'എല്ലാ ജീവജാലങ്ങളോടും കാണിക്കുന്ന ബഹുമാനം' അതിനേക്കാള്‍ ഉഗ്രന്‍.
ഇതിനപ്പുറം എന്താണ്‌ ഒരു ആരാധകന്‌ വേണ്ടത്‌.സിജിയെ നേരിട്ട്‌ കാണുമ്പോള്‍ ഞാനൊരു ഓട്ടോഗ്രാഫ്‌ എന്തായാലും ചോദിക്കും.സംശയമില്ല നിങ്ങളൊരു തീപ്പന്തം തന്നെ.
പേരും നാളുമൊക്കെയുണ്ടെങ്കിലും അനോണിയായി കമന്റാനുള്ള ധൈര്യമേയെനിക്കുള്ളു.
നിങ്ങള്‍ക്കെന്റെ സല്യൂട്ട്‌.

Anonymous said...

അയ്യോ ഈ അനോണിമാരെക്കൊണ്ടു തോറ്റല്ലോ.
പിന്നെ സിജിയേച്ചിയേ .വിചാരം കുവൈറ്റിലിരുന്ന് ദേശാഭിമാനിവായിച്ചും കൈരളികണ്ടും നടത്തിയ അമേരിക്കയിലെ 'ഫ്രീഡം' റിപ്പോര്‍ട്ട്‌ കേട്ടിട്ടാ ഓടിവന്നത്‌.4 വഷമായി ഒരു ഗ്രീന്‍ കാര്‍ഡുകിട്ടാനായി കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നു.എനിക്കീ രാജ്യം വിട്ട്‌ പോകുന്നത്‌ ഓര്‍ക്കാനേ പറ്റാത്ത കാര്യമാണ്‌.എനിക്കെന്നല്ല 99 ശതമാനം വിദേശികള്‍ക്കുമങ്ങനെതന്നെ. അമേരിക്ക വിട്ട്‌ ദേ പോകുന്നുവെന്ന് പറഞ്ഞവരൊന്നും ഇതുവരെയും പോയിക്കണ്ടിട്ടില്ല.നിങ്ങള്‍ക്കതിനാകുമെങ്കില്‍ അത്‌ നിങ്ങളുടെ മനോബലം തന്നെ.അതിനു മുമ്പ്‌ ഒരു കാര്യം ചെയ്യണം നിങ്ങള്‍ക്കുവേണ്ടാത്ത അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ്‌ എനിക്കു തന്നേച്ചു പോണേ...(കളിയാക്കിയതല്ലകെട്ടൊ നിങ്ങളോടെനിക്കു ബഹുമാനമുണ്ട്‌)

Anonymous said...

അമേരിക്കന്‍ അനോണിയേ,
തുറന്നുതന്നെ പറയട്ടെ ഈ രാജ്യം വിട്ടുപോകുകയെന്നത്‌ എനിക്കും വളരെയധികം വിഷമമുള്ള കാര്യം തന്നെയാണ്‌.ഞങ്ങള്‍ വീടു വിറ്റ്‌ പെട്ടിയും പായ്ക്കുചെയ്ത്‌ പ്ലെയിനില്‍ കുത്തിയിരിക്കുന്നതുവരെ എനിക്കും അത്‌ ആരോടും ഉറപ്പിച്ചു പറയാന്‍ പറ്റില്ല. അനോണി പറഞ്ഞതുപോലെ പലരും പോകുമെന്നു പറയുമെന്നല്ലാതെ അങ്ങിനെ ചെയ്തു കണ്ടിരിക്കുന്നത്‌ ആയിരത്തിലൊരാള്‍ മാത്രമാണ്‌.ഒരു ഗ്രീന്‍ കാര്‍ഡ്‌ ഒപ്പിച്ചെടുക്കുന്നതിന്റെ കഷ്ടപ്പാടെനിക്കറിയാം ഇപ്പോ അത്‌ കിട്ടാന്‍ പണ്ടത്തതിനേക്കാള്‍ പ്രയാസമാണല്ലേ.പച്ച കാര്‍ഡ്‌ ഉണ്ടെന്ന പേരില്‍ ഞങ്ങളുടെ വീട്ടുകാര്‍ക്ക്‌ ഞങ്ങള്‍ക്ക്‌ ചില അടിയന്തിരാവശ്യങ്ങള്‍ നേരിട്ടപ്പോള്‍ ഇവിടേക്ക്‌ വരാന്‍ സാധിച്ചില്ല.3 പ്രാവശ്യത്തോളം വിസക്കുള്ള അപേക്ഷ റിജക്ടു ചെയ്തു.
കുട്ടികള്‍ നാശമാകുമെന്നു കരുതിയാണ്‌ നമ്മുടെയാളുകള്‍ അധികവും ഇന്ത്യയിലേക്കു തിരിച്ചുപോകുന്നു വെന്ന് പറയുന്നത്‌.ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത്‌ താമസിക്കുന്ന ഗുജറത്തികുട്ടികളെ കണ്ടാല്‍ അതു മാറ്റിപ്പറയും വളര്‍ത്തേണ്ട പോലെ വളര്‍ത്തിയാല്‍ എവിടേയും നന്നായി വളരും എന്നതിന്‌ ഉത്തമ ഉദാഹരണങ്ങള്‍.ഇത്രകാലം ഇവിടെ ജീവിച്ചിട്ടും ഇവിടത്തെ സംസ്കാരവുമായി ഇഴുകിച്ചേരാന്‍ പറ്റിയിട്ടില്ല.അങ്ങിനെ പറ്റാത്ത മനസ്സുമായി ഇവിടെ ജീവിച്ചിട്ട്‌ എന്തുകാര്യം,പിന്നെ അച്ഛനുമമ്മക്കൊക്കെ വയസ്സായികൊണ്ടിരിക്കുന്നു.ഇവിടം വിട്ടു പോകുന്നത്‌ വളരെ നല്ലകാര്യം എന്നൊന്നും ഞാനും പറയില്ല.പിന്നെ ഓരോരുത്തരുടെ മനസ്സ്‌ പറയുന്നത്‌ പോലെ ചെയ്യുക.എത്രയും പെട്ടന്ന് ഒരു ഗ്രീന്‍ കാര്‍ഡ്‌ കിട്ടട്ടേയെന്നാശംസിക്കുന്നു(അതല്ലേ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥന അല്ലേ?)


അടിക്കുറിപ്പ്‌ - ഇത്‌ ഞാന്‍ അമേരിക്കന്‍ അനോണിക്കു മാത്രമായി എഴുതുന്ന കുറിപ്പാണ്‌.ഇവിടെ മാത്രമേ എനിക്കിത്‌ പോസ്റ്റാന്‍ പറ്റുകയുള്ളു.ഇതിനെ പിച്ചിച്ചീന്തി ദ്രോഹിയായി എന്നെ മുദ്രകുത്തരുത്‌.

Anonymous said...

സിജി,
കലാലയ കഥയെഴുത്തില്‍ കുറെ അവാര്‍ഡുകള്‍ നേടിക്കൂട്ടിയ കഥാകാരിയെന്ന നിലക്ക്‌ നിങ്ങളെ ഞാന്‍ 'ഒരെല്ലുകൂടിയ' ഗണത്തിലാണ്‌ പെടുത്തിയിരുന്നത്‌.അനോണിയായി വന്ന് നിങ്ങളുടെ ബ്ലോഗില്‍ വന്ന് ഒരു തട്ടു തരണം എന്ന് കരുതിയിരുന്നു.പക്ഷെ നിങ്ങള്‍ അനോണിയെ ബ്ലോക്കുചെയ്തു വെച്ചിരുന്നതിനാല്‍ പറ്റിയിരുന്നില്ല.
എന്നാല്‍ നിങ്ങളെ കുറെക്കൂടി നിരീക്ഷിച്ചപ്പോള്‍ ,ഒന്നും അങ്ങോട്ടു ചോദിക്കാതെതന്നെ ഇങ്ങോട്ടു തുറന്നു പറയുന്ന നിങ്ങളുടെ സ്വഭാവത്തിന്റെ നിഷ്കളങ്കത പിടികിട്ടി.ഒപ്പം രസകരമായ കഥകളും അവയുടെ പിന്മ്മൊഴികളും.നിങ്ങളുടെ ഈ സ്വഭാവം എന്നു കാത്തു സൂക്ഷിക്കുക.നവവത്സരാശംസകള്‍...

sangeeta said...

ചിത്രകാരനു ആരാധകരില്ലാത്തതിനു ദു:ഖമുണ്ടല്ലെ, കൈപള്ളി ആണ്‍കുട്ടികളെ പോലെ, മറയില്ലാതെ സംസാരിക്കുന്നു, ചിത്രകാരന്‍ ആരെയോ ഭയന്നു, മാളത്തിലിരുന്നു കൊഞ്ഞനം കുത്തുന്നു, ഇവിടെ പുലികളൊന്നും ഇല്ലന്നേ, നാണിക്കാതെ പുറത്തു വരൂ.

ചിത്രകാരാ, ഈ കമെന്റില്‍ നിന്നും ഒരു കമ്പു പറിച്ചു കൊണ്ടുപോയി എന്തിനാ വീട്ടുമുറ്റത്തു നാട്ടുന്നേ, സ്വന്താമായി ഒന്നും കയ്യിലില്ലെ.

Anonymous said...

നല്ല കബുകണ്ടാല്‍ സംഗീത പിടിച്ചോണം... ചിത്രകാരന്‍ നല്ലകബ്‌ ഒരു കഷ്ണം വാങ്ങി സ്വന്തം മുറ്റത്തു നടാറുണ്ട്‌. ഊതിയതും പരിഹസിച്ചതും സ്നെഹപൂര്‍വം കിട്ടി ബോധിച്ചിരിക്കുന്നു.... പ്രിയ പൂബാറ്റേ!!!!

Anonymous said...

യൂറോയില്‍ പെട്രോള്‍ വിറ്റതിന്റെ വില - സദ്ദാമിന്റെ കഴുത്തിന്റെ എല്ലൊടിയുന്നതിന്നു മുന്‍പു ഡി. ബാപു പോള്‍ എഴുതിയതു.

http://www.madhyamamonline.in/news_details.asp?id=8&nid=127069&page=1

parajithan said...

ചിത്രകാരന്‍സ്‌, ക്ഷമിക്കണം. താങ്കള്‍ക്ക്‌ കൈപ്പള്ളിയെപ്പറ്റി പരാതിയോ പരിഭവമോ വിമര്‍ശനമോ ഒക്കെ ഉണ്ടെങ്കില്‍ അദ്ദേഹത്തോട്‌ നേരിട്ടു പറയൂ. എന്നെ വിളിക്കേണ്ട, അതിന്‌. ഒരാളെപ്പറ്റി മാറിനിന്ന് മറ്റൊരാളോട്‌ പറഞ്ഞു രസിക്കുന്ന ഏര്‍പ്പാട്‌ പണ്ടുമില്ല, ഇപ്പോഴുമില്ല.

പിന്നെ താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളെപ്പറ്റി പറയാം, താങ്കളോടു തന്നെ.
കമന്റിടാത്ത സമയത്ത്‌ കൈപ്പള്ളി ആകാശത്തേക്കാണോ കടലിലേക്കാണോ നോക്കുന്നത്‌ എന്നാലോചിക്കേണ്ട കാര്യം എനിക്കില്ല. അദ്ദേഹത്തിന്റെ കമന്റ്‌ വരുന്നതിന്‌ മുമ്പ്‌ ഇവിടെ സംസാരിച്ചവരില്‍ ഞാനുമുണ്ടായിരുന്നു എന്നതിനാലാണ്‌ ആ കമന്റിനോട്‌ പ്രതികരിച്ചത്‌. (ഇല്ലെങ്കില്‍ ആ സമയത്ത്‌ മക്കളുടെ കൂടെ ക്രിക്കറ്റ്‌ കളിച്ചേനെ.)

ആരാധനയുടെ കാര്യം. കൈപ്പള്ളിയോട്‌ ആദരവുള്ളവരാണ്‌ (ആരാധനയല്ല) ഭൂരിപക്ഷം ബ്ലോഗര്‍മാരുമെന്ന് തോന്നുന്നു. ഞാനും അക്കൂട്ടത്തില്‍ പെടും. അത്‌ അയാളുടെ പല കഴിവുകളും പല വിഷയത്തിലുമുള്ള നിറഞ്ഞ താല്‌പര്യവും അറിവുമൊക്കെ കണ്ടിട്ടാണ്‌. അതും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല.

(മിണ്ടാതിരുന്നാല്‍ താങ്കള്‍ പറഞ്ഞത്‌ എന്റെയും കൂടി അഭിപ്രായമാണെന്ന് ജനം കരുതുമെന്നതിനാലാണ്‌ ഇത്രയുമെഴുതിയത്‌. അല്ലാതെ, ഉടക്കാനും വലിക്കാനുമൊന്നുമല്ല. സോറി.)

യുവശബ്ദം said...

സെപ്തംബര്‍ 11ന്റെ പേരില്‍ ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഇതിന്റെ മറവില്‍ ഇറാഖിന്റെ രക്ഷക്കെന്ന പേരില്‍ അവിടെയെത്തി ആ രാജ്യത്തെ നശിപ്പിക്കുകയും ചെയ്ത അമേരിക്കയുടെ നടപടി തികച്ചും അപലപനീയം തന്നെ ഈ വിഷയത്തില്‍ യു.എന്‍ സ്വീകരിച്ച നടപടികള്‍ ഒന്നും തന്നെ ഇറാഖിനെ രക്ഷിക്കാന്‍ മാത്രം കെല്‍പ്പുള്ളതായിരുന്നില്ല എന്നും സങ്കടം ഉണ്ടാക്കുന്നു.ലോകരാഷ്ട്രങ്ങള്‍ക്കുള്ള അമേരിക്കയുടെ ഒരു മുന്നറിയിപ്പാകുന്നു പെരുന്നാള്‍ ദിനത്തിലെ സദ്ദാം വധം.
എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്‌ അതായത്‌ മനുഷ്യത്വത്തിനെതിരായ്‌ പ്രവര്‍ത്തിച്ചവര്‍ അതു സദ്ദാം ആയാലും ബുഷ്‌ ആയാലും അവര്‍ക്ക്‌ അര്‍ഹമായ ശിക്ഷ കിട്ടണം എന്നതാണു.സദ്ദാം ചെയ്ത്‌ കൂട്ടിയ ക്രൂരതകള്‍ പലതും മറന്നാണു ഇപ്പോള്‍ ഇവിടെ ഹര്‍ത്താലുകള്‍ പോലുള്ള ജനദ്രോഹ കലാപരിപാടികള്‍ നടപ്പാക്കിയത്‌.ഇതും വോട്ടു കിട്ടാനുള്ള ഒരു 'ആഘോഷം' ആക്കി എന്നു പറയുന്നതാവും കൂടുതല്‍ ശരി.
യുവശബ്ദം

Anonymous said...

പരാജിതാ,

അങ്ങിനെ പറഞ്ഞാല്‍ ചിത്രകാരനു ഭയമാകില്ലെ...അയ്യൊ ഒറ്റക്കാക്കല്ലെ.. പ്ലീസ്‌...!!!

തങ്കളുടെ കമന്റിന്റെ ഒരു പ്രതിഫലനം മാത്രം.. അതുകൊണ്ട്‌ പേരുവിളിച്ചെന്നെയുള്ളു.. പേടിക്കാതെ പരാചിതാ !! ഒറ്റക്കു നടക്കുന്നതാ ചിത്രകാരന്റെ ശീലം. നല്ലത്‌ ആരു ചെയ്താലും നല്ലതെന്നു പറയും ഗ്രൂപ്പും , ക്ലബ്ബുമൊന്നും ചിത്രകാരനു വേണ്ട.

Anonymous said...

അയ്യോ അനോണിമാരെ ആരാധിക്കാന്‍ പറ്റുന്ന ഒരു കോപ്പുമെന്റെ കയ്യിലില്ല. ചിത്രകാരന്‍ പറഞ്ഞതുപോലെ ഗ്രൂപ്പും,ക്ലബ്ബുമൊന്നും എനിക്കും വേണ്ട. 'പ്ലാസ്റ്റിക്കൊക്കെ' തിന്ന് ഇങ്ങനെ ജീവിച്ചുപോട്ടെ..
പിന്നെ പണ്ട്‌ എനിക്ക്‌ നേരിടേണ്ടി വന്ന ഒരു 'ആരാധക ഭീഷണി' യെ പറ്റി എന്റെ ബ്ലോഗില്‍ ഒരു തമാശക്കുറിപ്പ്‌ ഉടനെ പോസ്റ്റുന്നുണ്ട്‌.ഇനിയെന്തു പോസ്റ്റും എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്‌ ഈ ആരാധക വൃന്ദം തന്നെ വന്നൊരു കഥക്കു പ്ലോട്ടു തന്നത്‌.'ദൂരത്തില്‍ പുതിയ പോസ്റ്റ്‌ ...പ്രശസ്ത എക്സ്‌ കലാലയ കഥാകൃത്ത്‌ സിജിയുടെ അനുഭവക്കുറിപ്പ്‌..വായിക്കുക വരിക്കാരാകുക' എന്നൊരു പരസ്യം ഇവിടെ വന്നു പൂശാറായി.(ബൂലോഗത്തില്‍ പരസ്യം അല്ലാണ്ട്‌ അനുവദിക്കില്ലല്ലോ)..അയ്യോ ഇതൊക്കെ തമാശക്കെഴുതിയതാണ്‌ ട്ടോ.അല്ല സീരിയസ്സ്‌ ആയി എടുക്കുന്ന വരുമുണ്ടേ നമ്മുടെയിടയില്‍.
പിന്നെ ഏതോ ഒരു അനോണി പറഞ്ഞതുപോലെ എനിക്ക്‌ ചെറിയ കുറച്ച്‌ സമ്മാനങ്ങള്‍ കിട്ടിയിട്ടുള്ളതല്ലാതെ ഞാന്‍ പ്രശസ്തയായ ഒരു കലാലയകഥാകൃത്തൊന്നുമായിരുന്നില്ല.ജനം എന്തെങ്കിലും കേട്ട്‌ തെറ്റിദ്ധരിക്കരുത്‌.

കൈപ്പള്ളി said...

കൂട്ടുകാരെ:
സദ്ദം ഹുസൈനും, സ്ലൊബൊദാന്‍ മിലോസൊവികിനും, ഹിറ്റ്ലറിനും എല്ലാം അദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന സ്ഥിധിവിശേഷം കണ്ടാല്‍ എന്തു പറയും. അയിക്കോളു. ഒരു വിരോധവുമില്ല. ഇവര്‍ കൊന്ന മനുഷ്യരുടെ മക്കളുടെ മുഖത്തു നോക്കി അദരാഞ്ജലികള്‍ പറയാന്‍ ഒരു മലബാറിക്കും ധൈര്യം ഉണ്ടാവില്ല. അത്രമാത്രം.

യുദ്ധം അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് എല്ലാം ഒരു സിനിമകണക്കെ കാണാന്‍ കഴിയൂ. അത് നേരില്‍ കണ്ടവര്‍ക്ക് മാത്രമെ അതിന്റെ തീവൃത മാനസിലാവു. യുദ്ധത്തെ കുറിച്ചും, വിജയ പരാജയങ്ങളെ കുറിച്ചും അഭിപ്രായങ്ങള്‍ക്ക് വിലയുണ്ടാവണമെങ്കില്‍ അനുഭവം വേണം. അല്ലെങ്കില്‍ അതിനു 2nd hand furnitureന്റെ വില മാത്രം, അത്ത്യാവശ്യത്തിനു് ഉപയോഗിക്കാം, പ്രദര്‍ശിപ്പികരുത്. നാറും.

എനിക്ക് അവസാനം വന്ന് വല്ലതും പറഞ്ഞ് ഞെളിയാന്‍ ഞാന്‍ അത്ര തരം താണ ഒരു ഇരപ്പാളിയുമല്ല, ഈ computer കുന്ത്രാണ്ടത്തിന്റെമുന്നില്‍ കുത്തി ഇരുന്നു സമയം കൊല്ലല്ല എന്റെ പണി. എനിക്ക് അത്ത്യാവശ്യം ചെയ്യാന്‍ വേറെ ഒരുപാട് പണിയുണ്ട്. അകാശത്തേക്ക് നോക്കല്‍ മാത്രമല്ല വേണമെങ്കില്‍ പോയി parachute jumpഉം ചെയ്യും. അതിന്റെ പടവും വേണമെങ്കില്‍ ഇവിടെ ഇടുകയും ചെയ്യും. അതൊന്നും ഇവിടെ third rate publicity നോക്കി നടക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല്. ചിത്രകാര you are not even on my list of competitors. So take a hike man.

വിചാരം said...

.വിചാരം കുവൈറ്റിലിരുന്ന് ദേശാഭിമാനിവായിച്ചും കൈരളികണ്ടും നടത്തിയ അമേരിക്കയിലെ 'ഫ്രീഡം' റിപ്പോര്‍ട്ട്‌ കേട്ടിട്ടാ ഓടിവന്നത്‌.... ഈ കമന്‍റിട്ട ഈ അനോണി .. എന്‍റെയീ മെയിലേക്ക് (maliyekkal2@gmail.com) താങ്കളുടെ ഫോണ്‍ നമ്പര്‍ അയകൂ ഞാന്‍ വിളിക്കാം അപ്പോളറിയാലോ ഞാന്‍ കുവൈറ്റില്ലാണോ അതോ.????

ചിത്രക്കാരനോട് .. താങ്കളെ ആരെങ്കിലും അനാവശ്യമായി വ്യക്തിഹത്യ നടത്തുമ്പോള്‍ ഞാന്‍ എതിര്‍ക്കാറുണ്ട്, അങ്ങനെ താങ്കളുടെ ഉദ്ദേശ്ശശുദ്ധിയെ ചോദ്യം ചെയ്താല്‍ താങ്കള്‍ വിഷമിക്കുന്നത് പോലെ തന്നെ താങ്കള്‍ മറ്റുള്ളവരോട് ചെയ്താലും അതേവികാരമാണ് ഉണ്ടാവുക .. ഏവരേയും വിമര്‍ശ്ശിക്കാന്‍ അവകാശമുണ്ട് എന്നാല്‍ വ്യക്തിപരമായിരിക്കരുത് രചനയെ അടിസ്ഥാനമാക്കിയായിരിക്കണം അല്ലാതെ ക്കൈപ്പളിയെ താങ്കള്‍ വിമര്‍ശിച്ചത് വ്യക്തിപരമായി പോയി എന്നെനിക്ക് തോന്നുന്നു(ക്കൈപ്പള്ളി ഇതിന് മറുപടി ഇട്ടിട്ടുണ്ടെങ്കിലും ബൂലോകത്തിലെ ഒരാളെന്ന നിലയില്‍ എന്‍റെ അഭിപ്രായം ഞാന്‍ രേഖപ്പെടുത്തി അല്ലാതെ ആരോടും വിധേയത്ത്വമോ വെറുപ്പോ ഉള്ളത് കൊണ്ടല്ല )സിജി ചേച്ചിയെ ഞാനൊരിക്കലും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല (രാഷ്ട്രീയക്കാരെ വിമര്‍ശ്ശിക്കും കാരണം അവര്‍ അനുഭവികുന്ന സുഖങ്ങള്‍ ജനങ്ങളുടെ ഭിക്ഷയായത് കൊണ്ട്) എന്‍റെ കമന്‍റിന്‍ ഒന്ന് പ്രതികരിക്കുക പോലും ചെയ്തിട്ടില്ല സിജിചേച്ചി .. ഒന്നില്ലെങ്കില്‍ എന്‍റെ കമന്‍റിനെ അവജ്ഞയോടെ തള്ളി കളഞ്ഞിരിക്കാം അല്ലെങ്കില്‍ ഞാന്‍ പറഞ്ഞ സത്യങ്ങള്‍ ഏറ്റു പറയാനുള്ള മടിയായിരിക്കാം .. അനോണി പറഞ്ഞത് പോലെ ഞാന്‍ ദേശാഭിമാനിയോ കൈരളിയുടെ ജോണ്‍ ബ്രിട്ടാസ് പറയുന്നത് കേട്ടല്ല പ്രതികരിച്ചത് .. അനുഭവം അതാണെന്നെ പറയിപ്പിച്ചത്
ലാല്‍ സലാം
വിചാരം

Anonymous said...

വിചാരം ,
ക്ഷമിക്കുക.
കൈപ്പള്ളിയെക്കുറിച്ച്‌....
കുറച്ച്‌ കളിയാക്കിയതുകൊണ്ടോന്നും അഭിമാനക്ഷതം വരുന്ന കൂട്ടത്തിലൊന്നുമല്ല കക്ഷി.
കൈപ്പള്ളിയുടെ രസികന്‍ പ്രൊഫെയില്‍ ഫോട്ടോയിലെ ഹാസ്യഭാവവും , കമന്റുംബോള്‍ കൈപ്പള്ളി കണിക്കുന്ന മെയ്‌വഴക്കവും, പാണ്ഡിത്യവും, ആധികാരികതയും, ഗരിമയും ഒന്നു നിരീക്ഷിക്കുകയെ ചിത്രകാരന്‍ ചെയ്തുള്ളു. അതില്‍ വ്യക്തിവിദ്വേഷമൊന്നുമില്ല... കൈപ്പള്ളി മറ്റുള്ളവരെ കൊച്ചാക്കാനുപയോഗിക്കുന്ന അവസാന വരികളിലെ ചില വിഷമുള്ള തമാശകള്‍ പല സ്ഥലങ്ങളില്‍ നിന്നായി ചിത്രകാരന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.
കൈപ്പള്ളിയില്‍നിന്നും വന്ന തമാശയുടെ രൂപത്തിലുള്ള വിഷാംശത്തെ കൈപ്പള്ളിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയെ ചിത്രകാരന്‍ ചെയ്തുള്ളു.

ഇനി ചിത്രകാരനുമായി കൂട്ടുകൂടി വിചാരം പരദൂക്ഷണം കേള്‍ക്കേണ്ടിവന്നു എന്നൊന്നും ചിന്തിക്കരുത്‌. ഇതു കൈപ്പള്ളിക്കുള്ള ഉത്തരം തന്നെയാണ്‌.
(പരാജിതന്റെ പേടിപോലെ വിചാരം ചിന്തിക്കില്ലെന്നറിയാം .വിചാരത്തിന്റെ കൈപ്പള്ളിയോടുള്ള ആദര്‍വ്‌ ചിത്രകാരനോടുള്ള വിരോധമല്ലെന്ന തിരിച്ചറിവൊക്കെ ചിത്രകാരനുണ്ട്‌.)
ഒറ്റക്കു നടക്കുന്നതാ ചിത്രകാരന്റെ ശീലം.
നല്ലത്‌ ആരു ചെയ്താലും നല്ലതെന്നു പറയും ഗ്രൂപ്പും , ക്ലബ്ബുമൊന്നും ചിത്രകാരനു വേണ്ട.

parajithan said...

അയ്യോ, ഇതു പുലിവാലായല്ലോ!

ചിത്രകാരനേ, കളഞ്ഞിട്ടു പോകാനും സമ്മതിക്കില്ല, അല്ല്യോ?

ഞാന്‍ താങ്കളോട്‌ നേരെ ചൊവ്വെ ഒരു കാര്യം പറഞ്ഞു. അതായത്‌, രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നതിന്റെയിടയില്‍ വന്നുനിന്ന് ഒരാളോട്‌ മറ്റേയാളിനെപ്പറ്റി "ദേ, ലവന്റെ നോട്ടം കണ്ടില്ലേ?" എന്ന ലൈനില്‍ സംസാരിക്കരുതെന്ന്.

താങ്കള്‍ അതു കേട്ട്‌ വിറളി പിടിച്ച്‌ യാതൊരു കാരണവുമില്ലാത്ത പരിഹാസവുമായി വീണ്ടുമെത്തി.

എന്തോന്നു പ്രതിഫലനം? മനസ്സിലായില്ല. ഞാന്‍ പറഞ്ഞതും താങ്കള്‍ പറഞ്ഞതും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇവിടെ വന്ന് കണ്ണാടി കാണിക്കാന്‍ ആരെയും ക്ഷണിച്ചിട്ടുമില്ല.
"പ്യാടി, ഗുരൂപ്പ്‌, കൊളമ്പ്‌..." ആളു മാറിപ്പറഞ്ഞതാണോന്നു നല്ലോണമൊന്നാലോചിച്ചു നോക്കിയേ.

ഇനിയിപ്പോ കൈപ്പള്ളിയോടു മറുപടി പറയാനും പറ്റാത്ത അവസ്ഥയാക്കിത്തന്നതിന്‌ നന്ദി, നമസ്കാരം!

ധീരനും പ്രതികരണവ്യഗ്രനുമായ താങ്കള്‍ക്ക്‌ ബൂലോഗത്തിനു വേണ്ടി ചെയ്യാന്‍ പറ്റുന്ന ഒരു ഉപകാരമുണ്ട്‌, വിരോധമില്ലെങ്കില്‍ പറയാം. സ്ത്രീനാമത്തില്‍ ഒരു ബ്ലോഗു തുടങ്ങി വിവാദമാകാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ മാത്രമെഴുതി കമന്റു വാങ്ങി രസിച്ചുമറിയുന്ന ഒരു ഏഭ്യശിരോമണിയുണ്ട്‌, ബ്ലോഗുലകത്തില്‍. എനിക്ക്‌ പേടിയായതിനാല്‍ ഞാന്‍ അതേപ്പറ്റി മിണ്ടില്ല. അത്തരക്കാരെപ്പറ്റി ഗംഭീരനൊരു പോസ്റ്റ്‌ കാച്ച്‌ ചിത്രകാരാ. പേടിയുണ്ടെങ്കിലും ഞാനും വരാം കമന്റെഴുതാന്‍.

കൈപ്പള്ളി said...

ഇവിടിടാനുള്ള കമന്റ എവിടെ ഒരിക്കലും കമന്റ് ഇടരുതെന്നു കരുതിയോ അവിടെ പോയി വീണു. ക്ഷമിക്കണം. വീണ്ടും ഇടുന്നു. ഞാന്‍ ഒരു മണ്ഡന്‍. comment follows
------------------------------

സുഹൃത്തുക്കളെ മതി,

ബൂലോഗത്തിന്റെ നിലവാരം ഇങ്ങനെ ചവറ്റുകുട്ടയില്‍ ഇറക്കി ചവിട്ടി താഴ്ത്തത്തരുത്.

ചിത്രകാരനോടു:
എന്താണു ചേട്ട ഇതോക്കെ പ്രായം പ്രോഫൈലില്‍ കാണിക്കുന്ന കണക്കുണ്ടെങ്കില്‍ ഇവിടെ വന്നു ഇങ്ങനെ എല്ലവരുടേയും വായില്‍ ഏണിവെച്ചു കയറി തെറി പുറത്തെടുക്കണൊ? മതിയാക്കിക്കുടെ. പരാജിതന്‍ പറഞ്ഞപോലെ സ്വന്തം ബ്ലോഗില്‍ ദൈര്യമായിട്ട് എഴുതു. വായിക്കാന്‍ അരെങ്കിലുമോക്കെ വരും വിഷമിക്കാതെ.

ഇതു താങ്കളുടെ വരികളാണു.

"തെക്കന്‍ കേരളത്തിലെ മുസ്ലീങ്ങളും ഉത്തരകേരളത്തിലെ തങ്ങള്‍മാരും ബുദ്ധമതവിശ്വാസികളായിരുന്നു എന്നത്‌ കുഴിച്ചുമൂടപ്പെട്ട ഒരു സത്യമാണ്‌."


യാതൊരു resarch paperഉം ആധാരമാക്കാതെ താങ്കള്‍ എഴുതുന്ന കര്യങ്ങള്‍ ഞാന്‍ വായിച്ചു.

ആ ലേഖനത്തിനു് 150 പേര്‍ കമന്റു ചെയ്തു. നല്ല കാര്യം. മുണ്ടഴിച്ച് റോടിലൂടെ ഓടിയാലും പ്രശസ്തി നേടാം. ഈ വിഷയത്തില്‍ accademic interest ഉള്ള് ഒന്നും ഞാന്‍ കണ്ടില.

കുറേ അരോപണങ്ങള്‍ വെച്ചല്ല ഒരു Theory ഉണ്ടാക്കുന്നത്. Accademic Quality ഇല്ലാത്ത ലേഖനത്തെക്കുറിച്ച് ഒരു ഗുസ്ഥി മത്സരം വേണ്ട എന്നു വെച്ചാണു ഞാന്‍ അവിടെ വന്ന് വിരവാത്തത്.

എന്തെഴുതിയാലും അതെ കുറിച്ച് അല്പം (ഒരുപാടല്ല !) പഠിച്ചിട്ട് വേണം ഗോദയിലേക്കിറങ്ങാന്‍. എന്നെ വെറുതെ ഇട്ട് തോണ്ടിയപ്പോള്‍ തന്നെ, പഠനമല്ല വിവാദം ശ്രിഷ്ടിക്കലാണു ഉദ്ദേശം എന്ന് എനിക്കു മനസിലായി. വേണ്ട.

Anonymous said...

പ്രിയ കൈപ്പള്ളി, നല്ല മറുപടി.ചിത്രകാരന്‍ നന്ദി പറയുന്നു.