ഇന്ന് വെള്ളിയാഴ്ച്ച,
പതിവുള്ള മുറി ഒതുക്കലും അടിച്ചു വാരലിന്റേയും ഇടയില്‍ എന്റെ സഹമുറിയന് ഒരു തുണികൊണ്ട് മച്ചിലെ കത്തിനിന്ന ബള്‍ബ് പൊടി തുടയ്ക്കുന്നതിനിടെയാണ് യാദൃശ്ചികമെന്നോണം അത്ഫ്യൂസായത്. അപ്പൊതന്നെ അവന് താഴെ കടയില്‍ പോയി പുതിയൊരു ബള്‍ബ് വാങ്ങി മാറ്റിയിട്ട ശേഷം ഫ്യൂസായ ബള്‍ബ് ഊരി ചവറ്റു കുട്ടയിലേയ്ക്ക് ഒറ്റയേറ് ! സ്വാഭാവികം..
അല്ല, നമ്മുടെ സൗഹൃദങ്ങളും പ്രത്യേകിച്ച് ബൂലോകത്തില്‍ ഒരര്‍ത്ഥത്തില്‍ ഈ ബള്‍ബ് പോലെയല്ലേ ? നല്ല പോസ്റ്റുകള്‍ വരുമ്പോള്‍ അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക, നമ്മുടെ പോസ്റ്റുകള്‍ വായിച്ച് അഭിപ്രായമറിയിക്കുമ്പോള്‍ നന്ദി രേഖപ്പെടുത്തുക. ഗൂഗിള്‍ ടാക്കിലെ പച്ചവെളിച്ചത്തില്‍ കണ്ടാല്‍ കുശലാന്വഷണങ്ങള്‍ നടത്തുക.
പക്ഷേ, കുറച്ചുനാള്‍ ഇവിടെ വരാനാവാതിരുന്നാള്‍ ? അറിഞ്ഞുകൊണ്ടല്ലെങ്കിലും നമ്മള് ആ സുഹൃത്തിനെ മറവിയുടെ ചവിറ്റു കൊട്ടയിലേക്ക് മാറ്റിവയ്ക്കുന്നു. പിന്നെ കുറേ കഴിയുമ്പോള്‍ അത് പെരുകി നറയുമ്പോള്‍ അവിടുന്ന് മറ്റൊരിടത്തേയ്ക്ക് എന്നെന്നേക്കുമായി വലിച്ചെറിയപ്പെടും.
പൊതുവായ കാര്യമല്ല, മറിച്ച് ഇതൊരുപക്ഷേ എന്റെ മാത്രം സ്വഭാവ ലക്ഷണമായിരിക്കാം.
ഇത്രയും തോന്നാന്‍ കാരണം. ബൂലോകത്ത് നിന്നും എനിക്ക് കിട്ടിയ കുറെ നല്ല സുഹൃത്തുക്കളില്‍ ഒരാളായ, മഴത്തുള്ളിക്കിലുക്കം, മധുരനൊമ്പരം, നിറക്കുട്ട് തുടങ്ങിയ കുറെ നല്ല ബ്ലോഗുകളിലൂടെ ബൂലോകത്ത് സജീവ സാന്നിദ്ധ്യമായിരുന്ന മന്‍സൂര്‍ (callmehelo) നെ ഇപ്പോ കാണാറെ ഇല്ല. നാട്ടില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ദിനേന SMS ലൂടെ മനോഹരമായ വരികളില്‍ മുടങ്ങാതെ ശുഭദിനം നേര്‍ന്നു സൗഹൃദം അകലാനനുനവദിക്കാതെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിരുന്ന മന്‍സൂറിനെ അവന്റെ നാട്ടിലെ നമ്പരിലും ഈമെയിലിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.
ഒരുപക്ഷേ ജോലിത്തിരക്കോ മറ്റ് വല്ല പരിമിധികളോ ആവാം ബോലോകത്ത് തിരിച്ചും സജ്ജീവമാകാന് കഴിയാത്തത്. എങ്കില്‍, ഇത് കാണുന്നുനെങ്കില്‍ മന്‍സൂര്‍ ഒരു കമെന്റിലൂടെ ഇവിടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.