മാന്യമഹാബൂലോഗരേ...
രണ്ടാം ബൂലോഗമഹാസംഗമം ഇതാ വിളംബരം ചെയ്തുകൊള്ളുന്നു.
നിക്കിന്റെ പോസ്റ്റില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഇത് സംഘടിപ്പിക്കുന്നതില്‍ ഭാഗഭാക്കാകാന്‍ കൊച്ചിയില്‍ നിന്നുള്ള ബ്ലോഗര്‍മാരായ പച്ചാളം, പണിക്കന്‍, ഇക്കാസ് & വില്ലൂസ് തുടങ്ങിയവര്‍ മുന്നോട്ടുവരികയും അതുല്യച്ചേച്ചിയുടെ നേതൃത്വത്തില്‍ രണ്ടാം ബ്ലോഗുമേള ഓണത്തിനു മുന്‍പുതന്നെ കൊച്ചിയില്‍ കൊണ്ടാടാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. വിശിഷ്ടാതിഥികളായി ഗള്‍ഫന്മാരായ ഇടിവാള്‍, മുസാഫിര്‍, കുറുമാന്‍ എന്നീ പുലികളും എത്താമെന്നേറ്റിട്ടുണ്ട്. ബ്ലോഗുലോകത്തിന്റെ പുപ്പുലിയായ വിശാലേട്ടനും എത്താന്‍ സാധ്യതയുള്ളതായി അറിയുന്നു. വിശദമായ ഷെഡ്യൂള്‍ തയ്യാറാവുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യുന്നതാണ്. എല്ലാ ബ്ലോഗര്‍മാര്‍ക്കും മേളയിലേക്ക് സ്വാഗതം.
ഇതിന്റെ സംഘടിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും പങ്കാളികളാവാന്‍ കൊച്ചിയിലും പരിസരത്തുമുള്ള ബ്ലോഗര്‍മാരെ പ്രത്യേകം ക്ഷണിക്കുന്നു.
N.B: september രണ്ടിനോ അല്ലെങ്കില്‍ മൂന്നിനോ നടത്താനാകുന്നവിധം നമുക്ക് മുന്‍പോട്ടുപോകാമെന്ന് തോന്നുന്നു. എത്തിച്ചേരാന്‍ സാധിക്കുമെന്ന് കരുതുന്നവര്‍ ഉടന്‍ തന്നെ കമന്റുകളിലൂടെ അവരവരുടെ സാന്നിധ്യം ഉറപ്പുവരുത്തുമല്ലോ. എന്നിട്ടുവേണം കസേര എത്ര വേണമെന്ന് തീരുമാനിക്കാന്‍. സോ, ഹറിയപ്പ്.
Tuesday, August 08, 2006
Monday, August 07, 2006
ഓണത്തിനടയ്ക്കു പൂട്ടുകച്ചവടം (ഒന്നാം ഭാഗം?)
പ്രിയപ്പെട്ട ബൂലോഗ സുഹൃത്തുക്കളേ,
നമ്മളേവരും കൊതിക്കുന്ന സുന്ദരമായൊരു സങ്കല്‍പ്പത്തിണ്റ്റെ, അതിലും സുന്ദരമായ ഓര്‍മ്മകളുണര്‍ത്തി മറ്റൊരു ഓണം കൂടെ !!! ഒരു ബൂലോഗവാസിയായതിനു ശേഷമുള്ള ആദ്യ ഓണത്തിണ്റ്റെ ത്രില്ലിലാണ് ഞാന്‍. ആ ത്രില്ല് കെട്ടടങ്ങും മുന്‍പേ എണ്റ്റെ എളിയ മനസ്സില്‍ തോന്നിയ ഒരു ആശയം ഞാന്‍ നിങ്ങളോട് പങ്കുവെയ്ക്കട്ടേ!
വിദേശത്തുള്ള ഒരുമിക്ക ബൂലോഗ സുഹൃത്തുക്കളും ഓണം പ്രമാണിച്ച് നാട്ടില്‍ എത്തിപറ്റുമെന്നു കരുതുന്നു. എങ്കില്‍ എന്തുകൊണ്ട് നമുക്കൊരുമിച്ച് ഈ ഓണത്തിടയ്ക്ക് ഒരു പൂട്ടുകച്ചവടം നടത്തിക്കൂടാ?
അതേ!
ബൂലോഗ സംഗമം ഓണാഘോഷത്തിലൂടെ !
ഒരുപക്ഷെ, ഞാനൊരു കൊച്ചിക്കാരനായത് കൊണ്ടാവാം ഈ സംഗമം നടത്താന്‍ ഉചിതമായ സ്ഥലം കൊച്ചി തന്നെയെന്ന് വിചാരിക്കുന്നത്. പിന്നെ, പലര്‍ക്കും എത്തിപ്പെടാന്‍ എളുപ്പം എന്നതിനാലും.
ഇതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ വിശാലേട്ടനോട് സംസാരിച്ചിരുന്നു. പെരിങ്ങോടനടക്കം മറ്റു ബൂലോഗരോടും ഞാന്‍ അഭിപ്രായം ചോദിച്ചിരുന്നു. എല്ലാവരും താല്‍പര്യത്തോടെയായിരുന്നു എണ്റ്റെ ആശയത്തെ പറ്റി പ്രതികരിച്ചത്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞ കേരള ബ്ളോഗ്ഗേഴ്സ് മീറ്റിലെ ജീവനാഢിയായിരുന്ന അതുല്യേച്ചി, വിശ്വേട്ടന്‍, ഉമേച്ചി എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടു. പക്ഷെ, അതുല്യേച്ചിയുടെ മൊബൈലിലേക്കു കാള്‍ കണക്ടാവുന്നുണ്ടായിരുന്നില്ല. ഉമേച്ചിക്കും വിശ്വേട്ടനും വളരെ താല്‍പര്യപൂര്‍വ്വമാണ് സംസാരിച്ചതെങ്കിലും അവരുടെ മഹനീയ സാന്നിദ്ധ്യം നമുക്ക് ലഭിക്കുമോയെന്ന് ഉറപ്പില്ല.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും ഇതിണ്റ്റെ കമണ്റ്റുകളായി ഇടണമെന്നു താഴ്മയായി അറിയിക്കുന്നു. ഈ ആഴ്ച്ച തന്നെ നമുക്കു തീയതിയും സമയവും സ്ഥലവും കാര്യപരിപാടികളും ഫിക്സ് ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഇതൊരു വേറിട്ട ഒരു ഇവണ്റ്റ് ആക്കി മാറ്റുവാന്‍ നമുക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സസ്നേഹം
നിക്ക്
(എണ്റ്റെ ഭാഷയിലോ അവതരണത്തിലോ എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ ക്ഷമിക്കുമെന്നു കരുതുന്നു. )

ആശയ്‌ക്ക് വകയുണ്ടോ?
Sunday, August 06, 2006
ബൂലോഗം റേഡിയോ ഏഷ്യാ 94.7 എഫ്.എം- ല്‍
നാളെ ( 7-08-06 ) രാവിലെ യു.എ.ഇ സമയം 9 മണി മുതല്‍ 11 മണിവരെ " Time Out "ല്‍ യൂണികോഡിനെയും,ബ്ലോഗിനേയും,ബൂലോഗത്തിനേയും പരിചയപ്പെടുത്തുന്നു. യു.എ.ഇ-യിലെ ചില ബൂലോഗപുലികളും സംസാരിക്കുന്നു..കേള്‍ക്കൂ..വിലയിരുത്തൂ.. “കീറിമുറിക്കൂ“..( ഈ വാക്കിന്കൈപ്പള്ളിയോട് കടപ്പാട് )
ഒരു സഹായം ചെയ്യാമോ….
ബൂലോഗ മെമ്പറ്മാരേ
ഞാന്‍ ഇന്നു വെളുപ്പിന്‍ വരെ കാത്തിരുന്നു ഒരേ പോസ്റ്റ് തന്നെ 4-5 തവണയായി പോസ്റ്റുന്നു. ഓരോ പോസ്റ്റ് കഴിയുമ്പോഴും ആരെങ്കിലും കമന്റ് ഇടും പിന്നെ നോക്കിയാല്‍ ആ പോസ്റ്റ് തന്നെ കാണാന്‍ ഉണ്ടാവില്ല്. ചിലര്‍ക്കു (ഇടിവാള്‍, അനോണി) കമന്റ് ഇടാന്‍ തന്നെ പറ്റണില്ല്യ ന്നു പറഞ് പഴയ പോസ്സ്റ്റില് കമറ്റ് ഇട്ടിട്ടുണ്ട്.
ആരെങ്കിലും ഒന്ന് നോക്കി സഹായിക്കാമോ????
ഇതാണ്‍ (http://www.yaathrikan.blogspot.com)അവിടെക്കുള്ള വഴി….
ഇന്നലെ കിരണ്‍സും, പണിക്കനും,ഇടിവാളും,ഞാനും ഒക്കെ കമന്റ് ഇട്ടിരുന്നു. ഇപ്പോള്‍ ഒന്നും ഇല്ല്യണ്ടായി…:((
സ്വന്തം
യാത്രികന്‍

ഫ്രണ്ട്ഷിപ്പ് ദിനാശംസകള്‍
പുഞ്ചിരിച്ചു കൊണ്ടു പൂനിലാവും
വാക്കുകള്‍ കൊണ്ടു തേന്മഴയും
സ്നേഹം കൊണ്ടെന്റെ ഹൃദയവും നിറച്ച
എന്റെ പ്രിയങ്കരരായ ബൂലോഗ സുഹൃത്തുക്കള്‍ക്ക്
ഒരായിരം ഫ്രണ്ട്ഷിപ്പ് ദിനാശംസകള്‍

Saturday, August 05, 2006
ചരിത്ര ഏടുകള്‍
ഈയ്യിടെ നമ്മളുടെ ഒരു ബ്ലോഗില്‍ പാരീസിലെ ഈംഫല്‍ ടവറിന്റെ ഫോട്ടോവും ഒരു അടിക്കുറിപ്പും വായിക്കനിടയായി. അപ്പോള്‍ നമ്മുടെ രാജ്യത്തിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങങ്ങളെക്കുറിച്ചുള്ള സ്ഥിതി ഒന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍.
ലോക ചരിത്ര സ്ഥലങ്ങള്‍ 812 ആണത്രെ. ആതില്‍ ഇന്ത്യയില്‍നിന്നുമുള്ള 26 സ്ഥലങ്ങള്‍ മാത്രമണുള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മളുടെ ഉദാസീനതയാണിതിന്നു കാരണം എന്നാണൂ ചരിത്രഗവേഷകന്മാര്‍ പലരുടെയും അഭിപ്രായം. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, വത്‌തിക്കാന്‍, ജെര്‍മ്മനി, ഓസ്റ്റ്രിയ, ബെല്ജിയം എന്നീ 9 രാഷ്ട്രങ്ങള്‍ ചേര്‍ത്താല്‍ ഭാരതത്തിന്റെ വിസ്തീര്‍ണത്തിനു ഏകദേശം തുല്യമായിരിക്കും. ഇവയില്‍ 153 എണ്ണം ലോക ചരിത്ര സ്ഥലങ്ങളായി അംഗീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണ കാലത്ത് 1904 ല്‍ Lord Curzon ആണു Ancient Monument Act നടപ്പിലാക്കി ഇന്ത്യയിലാദ്യമായി ശാസ്ത്രീയ രീതിയില്‍ ചരിത്രസ്ഥലങ്ങള്‍ രക്ഷിക്കാനുള്ള നടപടികള്‍ എടുത്തത്.
പി കെ രാഘവന്‍

ചിന്ത.കോം മറുപടികള്‍
ചിന്ത.കോം-ഇല്‍ ബ്ലോഗ് അഗ്രഗേറ്റര്‍ ഇട്ടതിനെപ്പറ്റിയുള്ള ഈ പോസ്റ്റില്‍ മറുപടികള്‍ അവിടെ ഇടാന്‍ പറ്റാത്തതിനാല്‍ അതിനായി ഒരു പുതിയ പോസ്റ്റ് തുടങ്ങുന്നു.
നാടകവിവരങ്ങള്‍ക്ക്...
കലാസ്നേഹികളേ!
നേരത്തെ തീരുമാനിച്ചപ്രകാരം ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് നാളെ അതായതു ആഗസ്റ്റ് 5നു നാടകവേദിയില്‍ ഒത്തുചേരുന്നു. സര്‍ജാപ്പുര്‍ റോഡിലുള്ള ലെമണ്‍ ഗ്രാസ് റെസ്റ്റോറന്റിലാണു സ്റ്റേജു കെട്ടിയിരിക്കുന്നതു. സമയം വൈകിട്ടു 5 മണി.
നളന്‍
കൊച്ചന്‍
കുഞ്ഞന്‍
ചന്ദ്രക്കാരന്‍
അജിത്
ശ്രീജിത്ത്
മഴന്നൂല്‍
വര്‍ണ്ണമേഘം
കുമാര്‍
എന്നിവര്‍ എത്തിച്ചേരുന്ന വിവരം അറിയിച്ചിട്ടുണ്ട്. ഫോണ്‍ നംബര്‍ ഉള്ളവരെയെല്ലാം നേരിട്ടു വിളിച്ചു ക്ഷണം അറിയിച്ചിട്ടുണ്ട്. ക്ഷണം അറിയിക്കാന്‍ കഴിയാതെപോയ, നാടകം കാണാന്‍ താത്‌പര്യമുള്ള കലാസ്നേഹികളോടു നാടകവേദിയിലേക്കു നേരിട്ടു വന്നുചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വഴി കണ്ടു പിടിക്കാന്‍ വിഷമമനുഭവിക്കുന്നവര്‍ ശ്രിജിത്തിനു 9886502373 യില്‍ ഒരു മണിമുഴക്കുക.

പുലി വരുന്നേ പുലി...
പ്രിയ ബ്ലോഗന്മാരെ ബ്ലോഗിനികളേ കൊച്ചി രാജാവിന്റ്റെ കൊട്ടാരത്തില്‍ നിന്ന് ഫാക്സ് പുരയീന്ന് വന്ന ഈ വിളമ്പരം ഇവിടെ കുറിക്കട്ടേ.
മാന്യമഹാ ബൂലോഗവാസികളേ നിങ്ങളുടെ അറിവിലേയ്ക്കായി കൊച്ചി രാജാവ് അരുളിച്ചെയ്യുന്നതെന്തെന്നാല്‍,
ബൂലോഗമാപിനിയില്‍ 9.2 എന്ന് സ്പോട്ട് ചെയ്യാന്‍ പറ്റിയ ഒരു യു.എ.ഇ. പുലി ബ്ലോഗന്‍ ഇറങ്ങിയിട്ടുണ്ട്. ഒന്ന് സ്വാഗതിച്ചേക്കൂ.
സ്വാഗതിക്കുമല്ലോ, അല്ലേ ?
എങ്കില്‍ ഇവിടെ ഞെക്കൂ.

കഷ്ടമായിപ്പോയി!
(ആമുഖം: ഇത് വായിക്കുന്ന ചിന്ത.കോംടീമിലെ പ്രിയ അംഗങ്ങള്‍ എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളോട് ആരോടും ആലോചിച്ചിട്ടല്ല ഞാനീ പോസ്റ്റ് ഇടുന്നത്. വിവാദങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് മനപ്രയാസം തോന്നി. ഇത്രയും എഴുതിയില്ലെങ്കില്‍ എനിക്ക് ഒരു മനസമാധാനം കിട്ടില്ല. ഇതില്‍ പറഞ്ഞേക്കുന്നതെല്ലാം എന്റെ മാത്രം അഭിപ്രായങ്ങളാണ്. എന്റെ പക്വതക്കുറവായി കണ്ട് ക്ഷമിക്കുക. സ്നേഹപൂര്‍വ്വം, കലേഷ് )
കഷ്ടമായിപ്പോയി!
അങ്ങനൊരു പോസ്റ്റ് ഇടണ്ടായിരുന്നെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു! ആ അഗ്രിഗേറ്ററിന്റെ പോസിറ്റീവ് വശങ്ങള്‍ പലരും കണ്ടില്ല. അത് ഒരു ബീറ്റ വെര്‍ഷനാണെന്നും, അത് ഇനിയും നന്നാക്കണമെന്ന് ചിന്ത.കോം പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ടെന്നും, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വച്ച് ഈ-മെയില്‍ അയക്കണം എന്നും ഒക്കെ ഞാനതില്‍ എഴുതിയിരുന്നു. അതൊന്നും പലരും ശ്രദ്ധിച്ചില്ല.
അഭിപ്രായങ്ങള്‍ പറഞ്ഞവരില്‍ കൂടുതല്‍ പേര്‍ക്കും പോള്‍ ആരാണെന്നോ ചിന്ത.കോം എന്താണെന്നോ, എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നോ അറിയില്ല - അറിയേണ്ട കാര്യവും ഇല്ലല്ലോ! ആരും ആരുടെയും കീഴേവീട്ടുകാരല്ലല്ലോ!
ആരാ ഈ പോള്‍? അല്ലേല്‍ പോളിന് എന്തിന് മഹത്വം കല്പിക്കണം?സ്വന്തം പോക്കറ്റില്‍ നിന്ന് പൈസ എടുത്ത് ചിലവാക്കി, ഇല്ലാത്ത സമയം ഉണ്ടാക്കി ചിന്ത.കോം എന്ന സംഭവം ഹോസ്റ്റ് ചെയ്യുന്നതിനോ? ഒരുപോലെ ചിന്തിക്കുന്നവരുടെ ഒരു ടീമിനെ ഉണ്ടാക്കി, അവരില്‍ നിന്ന് സ്നേഹപൂര്‍വ്വം കണ്ടന്റ് മേടിച്ച് തര്‍ജ്ജനിയില്‍ ഇടുന്നതിനോ? ടീമിലെ അംഗങ്ങളുടെ ബന്ധങ്ങള്‍ക്ക് വച്ച് അറിയപ്പെടുന്ന എഴുത്തുകാരില്‍ നിന്ന് കണ്ടന്റ് ശേഖരിച്ച് തര്‍ജ്ജനിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതിനോ? മലയാളം യുണീകോഡ് കമ്പ്യൂട്ടിംഗ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതിനോ?
വരമൊഴി ഡവലപ്പ് ചെയ്ത ശ്രീ.സിബുവിനെപോലെയോ, അല്ലേല്‍ മൊഴി ഡവലപ്പ് ചെയ്ത രാജിനെപ്പോലെയോ അല്ലേല്‍ തനിമലയാളം വികസിപ്പിച്ച് അത് ഓടിക്കുന്ന ശ്രീ.ഏവൂരാനെപ്പോലെയോ, ശ്രീ. ശനിയനെപോലെയോ ഒക്കെ വളരെ ലോ-കീ യാണ് ശ്രീ.പോള്‍. എനിക്കു തോന്നുന്നു, ഒരുപക്ഷേ, അവരെക്കാളും ലോ-കീ ആണ് പോള്‍. (ഞാനിങ്ങനെയൊക്കെ എഴുതുന്നത് പോലും അദ്ദേഹം ഇഷ്ടപ്പെടില്ലന്നെനിക്ക് അറിയാം. ഇതിലേക്ക് ആരുടെയും പേരുകള്‍ വലിച്ചിഴയ്ക്കുകയാണെന്നും ദയവായി കരുതരുത്.)
ഗൂഗിള്‍ പരസ്യത്തിന്റെ നക്കാപ്പിച്ച വരുമാനം മാസാമാസം ശമ്പളം കിട്ടുന്നതുപോലെ വരില്ല. അത് വരാന്‍ സമയം എടുക്കും. അത് മാത്രം നമ്പി ചിന്ത പോലെയൊരു സൈറ്റ് ഓടിച്ചോണ്ട് പോകാന്‍ കഴിയില്ല. ചിന്ത.കോം പോളിന്റെ തറവാട്ട് സ്വത്താണെന്ന് ആരും ദയവായി തെറ്റിദ്ധരിക്കരുത്. പോളും, സമാനമായി ചിന്തിക്കുന്നവരുടെ ഒരു ടീമും ആണ് അതിനെ നയിച്ചുകൊണ്ടുപോകുന്നത്. ചിന്ത.കോം ഒരിക്കലും ഒരു വരുമാനമാര്‍ഗ്ഗമായിട്ട് പോളോ, അല്ലേല്‍ ചിന്ത.കോം ടീമില്‍ ഉള്ള ആരുമോ കണ്ടിട്ടില്ല. ആരും തന്നെ അതീന്ന് ഒരു സാമ്പത്തിക ലാഭം പ്രതീക്ഷിക്കുന്നില്ല. ചിന്ത.കോംന് യാതൊരു ചായ്‌വും ഇല്ല (ഇടതെന്നോ വലതെന്നോ). ചിന്ത.കോം ടീം ഒരു “ക്ലോസ്‌ഡ്” ബുദ്ധിജീവിക്കൂട്ടായ്‌മയും അല്ല (അതിന് ഏറ്റവും വല്യ ഉദ്ദാഹരണം അതില്‍ അംഗമായ ഞാന്‍ തന്നെയാണ്) ചിന്ത.കോം ടീമിനെക്കുറിച്ചറിയാന്‍ ദയവായി ഇവിടം സന്ദര്‍ശിക്കുക. (http://chintha.com/chintha-aboutus.html)
ഇനി, ഗൂഗിള്‍ പരസ്യത്തീന്ന് കിട്ടുന്ന കാശ് പോള്‍ എന്താ ചെയ്യുന്നതെന്നു കൂടി പറഞ്ഞുതരാം : ആ കാശ് പുള്ളി പുള്ളിക്കാരന്റെ സ്വന്തം ചിലവിനെടുക്കുകയല്ല ചെയ്യുന്നത്.പുള്ളിക്കാരന്‍ ആ കാശ് കൊണ്ട് തര്‍ജ്ജനിയിലും ചിന്തയുടെ മറ്റ് വിഭാഗങ്ങളിലും എഴുതുന്നവര്‍ക്ക് സ്നേഹസമ്മാനമായിട്ട് നല്ല പുസ്തകങ്ങള്‍ മേടിച്ച് അയച്ചുകൊടുക്കും. ഹോസ്റ്റിംഗിന്റെയും, ചിന്തയിലെയും മറ്റ് ചിലവുകള്‍ ഒറ്റയ്ക്ക് വഹിക്കുന്നതുകണ്ട് ചിന്തയിലെ മറ്റ് ടീം അംഗങ്ങള്‍ കാശ് ഷെയറ് ചെയ്യാമെന്ന് പോളിനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് സ്നേഹപൂര്‍വ്വം നിരസിക്കുകയാണ് ചെയ്തത്. ഗൂഗിളീന്ന് എത്ര വരുമാനം ഉണ്ടെന്നുള്ള വിവരവും മറ്റു ചിലവുകളും അദ്ദേഹം ഞാനടക്കമുള്ള ടീം അംഗങ്ങളെ കൃത്യമായി അറിയിക്കുകയും ചെയ്യാറുണ്ട്. ടീം അംഗങ്ങള്‍ എല്ലാവരും വളരെ ജോലി തിരക്കുള്ളവരാണ്. ചിന്ത.കോംന്റെ ലക്ഷ്യങ്ങളിലുള്ള അംഗങ്ങളുടെ താല്പര്യമാണ് ആ ടീം നിലനില്‍ക്കുന്നതിന്റെ കാരണവും. ടീം അംഗങ്ങള്‍ മാത്രമല്ല ചിന്തയോട് ആക്ടീവായി സഹകരിക്കുന്നത് എന്നും കൂടെ പറഞ്ഞുകൊള്ളട്ടെ. ടീമില്‍ ഒന്നും അംഗമാകാതെ തന്നെ അതിലേക്ക് കണ്ടന്റ് കോണ്ട്രിബ്യൂട്ട് ചെയ്യുന്ന, ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയരുതെന്ന് നിര്‍ബ്ബന്ധമുള്ള ചിലര്‍ ഉണ്ടെന്നും കൂടി അറിയുക.
ചിന്ത.കോംലെ ടീം അംഗങ്ങളില്‍ എനിക്ക് തോന്നുന്നത് ഞാനൊഴിച്ച് ബാക്കി എല്ലാവരും വളരെ ആക്ടീവാണ് എന്നാണ്. കണ്ടന്റിന് തല്‍ക്കാലം യാതൊരു ക്ഷാമവും ഇല്ല. തര്‍ജ്ജനിക്ക് കണ്ടന്റൊന്നും കിട്ടാനില്ല, അതുകൊണ്ട് ഇനി ബ്ലോഗറുമ്മാരുടെ കണ്ടന്റ് കൊണ്ട് തര്‍ജ്ജനി ഓടിക്കാം എന്ന് പോളോ, ടീമിലെ ആരുമോ കരുതും എന്ന് എനിക്ക് തോന്നുന്നില്ല. അല്ലേല്‍ വരുമാനം കുറയുന്നു, അതുകൊണ്ട് ഇനി ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ ഉണ്ടാക്കീട്ട് അതുകൊണ്ട് ചിന്ത.കോംലെ ഹിറ്റുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന് പോളോ, ടീമിലെ ആരുമോ കരുതാന്‍, മന്ദബുദ്ധികളുടെ ഒരു കൂട്ടമല്ല ചിന്ത.കോം ടീം എന്ന് ദയവായി മനസ്സിലാക്കുക. അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിന്ത.കോം നിലനില്‍ക്കും.
ചിന്ത.കോമില്‍ പല വിഭാഗങ്ങളുണ്ട്. തര്‍ജ്ജനിയിലെ കണ്ടന്റ് വായിക്കണമെന്ന് താല്പര്യമുള്ളവര്‍ ചിന്തയില്‍ അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തര്‍ജ്ജനി സന്ദര്‍ശിക്കും.സംവാദത്തില്‍ പങ്കെടുക്കണമെന്നുള്ളവര്‍ തീര്‍ച്ചയായും അവിടം ചിന്തയില്‍ അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്ദര്‍ശിക്കും. മലയാളത്തിലെ (മലയാളം യുണീകോഡിലെ) പാചകക്കുറിപ്പുകള്‍ കാണണമെന്നുള്ളവര്‍ തീര്‍ച്ഛയായും പാചകം ചിന്തയില്‍ അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്ദര്‍ശിക്കും. മലയാളത്തിലെ ആദ്യ ബ്ലോഗായ ജാലകം സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ഛയായും അവിടവും ചിന്തയില്‍ അഗ്രിഗേറ്റര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സന്ദര്‍ശിക്കും.
ചിന്തയില്‍ രജിസ്ട്രേഷന്‍ ചെയ്യണമെന്ന പോളിസി വച്ചത് എന്തിനാണെന്നറിയാമോ? മാരകമായ സ്പാം അറ്റാക്കുകള്‍ തടയാന്‍. ഇടയ്ക്കിടയ്ക്ക് അവ ഉണ്ടാകാറുണ്ട്. ഒരു ഇന്ററാക്ടീവ് സ്വഭാവം ചിന്തയ്ക്ക് വേണമെന്ന് നിര്‍ബന്ധമുണ്ട്. ഗൂഗിള്‍ ബ്ലോഗിലെ കമന്റുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതുപോലെയുള്ള വേര്‍ഡ് വെരിഫിക്കേഷന്‍ സംവിധാനമൊന്നും ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം ചിന്ത.കോംന് നിവര്‍ത്തിയില്ലന്നു കരുതൂ. ഈ അഗ്രിഗേറ്ററും പണ്ടാരവും ഒക്കെ ഏര്‍പ്പെടുത്തിയത് ചിന്ത.കോംന് സത്യത്തില്‍ ബാന്‍ഡ്‌വിഡ്തിന്റെ കാര്യത്തിലും മറ്റും ഭാരമാകുമെന്നാണ് എനിക്ക് തോന്നുന്നത്.
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ചിന്തയില്‍ വന്ന ബ്ലോഗ് അഗ്രിഗേറ്റര്‍ ഒരു നല്ല കാല്‍വയ്പ്പായിരുന്നു. നല്ലൊരു സംരഭവുമായി വന്നതിന് പലരില്‍ നിന്നും കിട്ടിയ അഭിനന്ദനങ്ങള്‍ വളരെ നന്നായി! ആറ് മലയാളിക്ക് നൂറ് അഭിപ്രായമല്ലേ! ഏതായാലും, എല്ലാവരോടും ഒരു അപേക്ഷയുണ്ട്. പുതിയതായി എന്തേലും ആരേലും കൊണ്ടുവരുമ്പോള്‍ അവരെ പ്രോത്സാഹിപ്പിച്ചില്ലേലും സാരമില്ല. നിരുത്സാഹപ്പെടുത്തരുത്. മലയാളം യുണീകോഡ് കമ്പ്യൂട്ടിംഗ് വളര്‍ച്ചയുടെ പടവുകളിലാണ്. ബ്ലോഗുകളില്‍ മാത്രമായി അത് തളച്ചിടപ്പെടരുത്. മറ്റ് സ്ഥലങ്ങളില്‍ യുണീകോഡ് ഉപയോഗിക്കപ്പെടുന്നത് കാണുമ്പോള്‍ അവയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കണം. എന്നാലേ ഇത് വളരൂ.
പിന്നെ വക്കാരി പറഞ്ഞ 2 കാര്യങ്ങള്‍ പറഞ്ഞ് ഞാനിത് നിര്‍ത്തുന്നു:
1)നല്ലത്/ചീത്ത റിലേറ്റീവാണ്.
2)വരുന്നത് വരട്ടെന്ന്... നിലനില്‍ക്കേണ്ടവയൊക്കെ ഈ ലോകത്ത് നിലനില്‍ക്കും..

Friday, August 04, 2006
വന്ന് വന്ന്........
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത !!!
കൊച്ചി : മുല്ലപ്പൂവിന്റ്റെ ഓഫീസ് ടൈമിലുള്ള ഓവര്‍ ബ്ലോഗ്ഗിങ്ങത്രേ ഈ സംഭവബഹുലമായ ബൂലോഗം കാണായ്ക എന്ന പ്രതിഭാസത്തിനു പിന്നിലെന്ന് ഈ കേസന്വേഷിക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ ബൂലോഗ ടി.വി.യോട് പറഞ്ഞു.
കൂടുതല്‍ വിശദാംശങ്ങള്‍ക്കു വേണ്ടി കൊച്ചി റിയാന്‍ സ്റ്റുഡിയോവിലേയ്ക്ക്.
ഹലോ! ഡുംഡുംഡും കേള്‍ക്കുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ? അവിടെയെന്താണ് കേസിനാസ്പദമായി സംഭവിച്ചത്?
ഭുംഭുംഭും കേള്‍ക്കുന്നുണ്ട് കേള്‍ക്കുന്നുണ്ട്. മുല്ലപ്പുവിന്റ്റെ ഓഫീസ് സമയത്തുള്ള അനിയന്ത്രിതമായ ബ്ലോഗിംഗ് കാരണം കമ്പനി ബ്ലോഗ്ഗര്‍.കോം ബ്ലോക്ക് ചെയ്തിരിക്കുന്നുവത്രേ. ഇതിനെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാറായിട്ടില്ല. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തിരക്കിട്ട ഒരു ചര്‍ച്ച എറണാകുളം പ്രസ്സ് ക്ലബില്‍ നടന്നുകൊണ്ടിരിക്കുന്നു ഭുംഭുംഭും.
നന്ദി ഡുംഡുംഡും. മറ്റ് വാര്‍ത്തകള്‍ക്കു ശേഷം ഉടനെ ബന്ധപ്പെടാം.
കുട്ടരേ, ബൂലോഗക്ലബിന്റ്റേ പേരില്‍ മുല്ലപ്പൂവിനു എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു കൊള്ളുന്നു. മുല്ലപ്പൂവിന്റ്റെ ബൂലോഗം കാണായ്ക പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ഒരറുതി വരട്ടെയെന്ന് ആശംസിക്കുന്നു.
മുല്ലപ്പൂവേ മുല്ലപ്പൂവേ ധീരതയോടെ നയിച്ചോളൂ... അഞ്ചെട്ടെണ്ണം പിന്നാലെ!
ലാല്‍ സലാം !!!

ആര്‍ക്കെങ്കിലും..?
എനിക്കു ബുധനാഴ്ച മുതല്‍ ബ്ലോഗ് നേരിട്ട് കിട്ടുന്നില്ല. :(
pkblogs വഴിയേ കാണാന്‍ പറ്റണുള്ളൂ.
നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ ?
(ഉന്നതങ്ങളില്‍ നിന്നും മറച്ചിരിക്കുന്നതല്ല എന്നു കൂടി പറഞ്ഞു കൊള്ളട്ടെ..)

മലയാളം-മൊബൈല്‍ഫോണില്‍
രാമായണം, വിശുദ്ധ ഖുര്‍ആന്‍, ബൈബിള്‍ മുതലായ ഗ്രന്ഥങ്ങള്‍ ജാവാ ആപ്ലിക്കേഷന്‍സായി ഇന്ന് ജാവാ എനേബിള്‍ഡ് ഹാന്ഡ് സെറ്റുകളില്‍ വായിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ സ്വതന്ത്രമായി മലയാളം കൈകാര്യം ചെയ്യാന്‍ ഈ ഹാന്‍ഡ് സെറ്റുകളെ സഹായിക്കുന്ന ഏതെങ്കിലും സോഫ്റ്റ് വെയര്‍ ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ? അഥവാ അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അറിവുണ്ടോ?
ഉദാഹരണമായി, നോട്ട്പാഡിലും മറ്റും സേവ് ചെയ്ത ടെക്സ്റ്റ് എന്റെ മൊബൈല്‍ഫോണില്‍ വായിക്കാന്‍ കഴിയുന്നുണ്ട്, പക്ഷെ ഇംഗ്ലീഷില്‍ മാത്രം. യൂണികോഡ് സമ്പ്രദായത്തില്‍ നോട്ട്പാഡില്‍ മലയാളം തയ്യാറാക്കാന്‍ പറ്റുമോ? ഈ ഫോണ്ട് മൊബൈലില്‍ റീഡബിള്‍ ആക്കാന്‍ മാര്‍ഗ്ഗമുണ്ടോ?
ബൂലോഗ സോഫ്റ്റ്വെയര്‍ പുലികള്‍ ഇതിനെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Thursday, August 03, 2006
നാടക നോട്ടീസ്
പ്രിയമുള്ള തീറ്റപ്രേമികളേ, കള്ള്‍സ്നേഹികളേ,
ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകം ഉടന്‍ പ്രദര്‍ശനമാരംഭിക്കുന്നു. നാടകത്തിന്റെ പേര് "കുട്ടപ്പായിയുടെ കളസം കീറി". ച്ഛില്‍ല്‍ല്‍.....
ഞങ്ങളുടെ ആദ്യ നാടകം "അയ്യോ എന്റെ ബൈക്ക് പോലീസ് കൊണ്ട് പോയേ" എന്നതിന്റെ ഗംഭീര വിജയത്തിനു ശേഷം നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ വീണ്ടും വേദിയിലെത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോട്ടീസ് ശ്രദ്ധിക്കുക.
മറ്റ് അസ്സോസിയേഷന്‍ ഭാരവാഹികളായ കുഞ്ഞന്‍സ്, കല്യാണി, ചന്ദ്രക്കാറന്‍, സിനു, നളന്‍, കൊച്ചന്‍ തുടങ്ങിയവര്‍ അടിയന്തിരമായി സ്റ്റേജിനു പിന്നിലേക്ക് വരേണ്ടതാകുന്നു.
വീണ്ടും പറയട്ടെ, വരുന്ന ശനിയാഴ്ച എല്ലാവരും മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് എല്ലാ ബൂലോകവാസികളുടെ ശ്രദ്ധയും ബാംഗ്ലൂരിലേക്ക്.
കാണാന്‍ മറക്കാതിരിക്കുക.

ചിന്തയുടെ പുതുപുത്തന്‍ മലയാളം ബൂലോഗചുരുളുകള്‍
പ്രിയ ബൂലോഗരേ,
ഇതാ ഒരു സന്തോഷ വാര്‍ത്ത!!!
ചിന്ത.കോം അതിന്റെ ബൂലോഗചുരുള്‍ അതി മനോഹരമായി പരിഷ്‌കരിച്ച് അവതരിപ്പിച്ചിരിക്കുന്നു. പരസ്യങ്ങള്‍ വല്യ ശല്യമുണ്ടാക്കാത്ത രീതിയിലാണ് ഈ ബൂലോഗചുരുള്‍ സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണിതിന്റെ ഒരു പ്രത്യേകത. 3 തരം ബൂലോഗചുരുളുകളാണ് ചിന്ത.കോം പ്രവര്‍ത്തകര്‍ സംവിധാനം ചെയ്തിരിക്കുന്നത്.
വളരെ ബേസിക്ക് ആയ ഒരു ബ്ലോഗ് അഗ്രിഗേറ്റര്‍ ദാ ഇവിടെ (http://chintha.com/malayalam/blogroll.php) ഉണ്ട്.
അതില്‍ നിന്നും കുറച്ചുകൂടി പരിഷ്‌കരിച്ച വെര്‍ഷന്‍ ദാ ഇവിടെയുണ്ട് (http://www.chintha.com/malayalam/blogs.html).അവിടെ ബൂലോഗ ചരിത്രത്തില്‍ ആദ്യമായി ഒരു റേറ്റിംഗ് സംവിധാനം അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളത്തില്‍ നല്ല റേറ്റിംഗ് കിട്ടുന്ന ബ്ലോഗുകള്‍ പ്രത്യേകമായി ടോപ്പ് ബ്ലോഗുകള്‍ എന്ന രീതിയില്‍ ഇവിടെ (http://www.chintha.com/malayalam/topblogs.html) അവതരിപ്പിച്ചിരിക്കുന്നു.
ഇതിന്റെ ശില്‍പികളിലൊരാളായ ശ്രീ.പോള്‍ അറിയിച്ചിരിക്കുന്നത് ഇത് ബീറ്റ വെര്‍ഷന്‍ ആണ് എന്നാണ്. ഇതിനിയും മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇതുപയോഗിക്കുന്ന ബൂലോഗരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ഇതില്‍ ഇനിയും മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം തയാറാണ്.
ദയവായി ഈ ബൂലോഗചുരുളുകള്‍ സന്ദര്‍ശിച്ചിട്ട് നിങ്ങളുടെയെല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശ്രീ പോളിനെ editor(അറ്റ്)chintha.കോം എന്ന ഈ-മെയില്‍ വിലാസത്തില്‍ അറിയിക്കാന്‍ താല്പര്യപ്പെടുന്നു.
ഇത് തയാറാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.
ആശംസകളോടെ,
സ്വന്തം,
കലേഷ്

മലയാളം ഇന്റര്‍നെറ്റില്‍ : ഒരവതരണം
ഈ വരുന്ന വെള്ളിയാഴ്ച (August 4th, 7:00pm) ഞാന്‍ ‘മലയാളം ഇന്റര്‍നെറ്റില്‍‘ എന്ന വിഷയത്തില്‍ ചിക്കാഗോയിലെ സാഹിത്യവേദിയില്‍ ഒരു പ്രസന്റേഷന്‍ നടത്തുന്നുണ്ട്. ഫൊക്കാനയുടെ ഒരു താപ്പാനയായ ഡോ. അനിരുദ്ധന്റെ വീട്ടിലാണ് സംഭവം. ആദീ, ദിവാസ്വപ്നം, സൊലീറ്റ & മമ്മി.. പോരുന്നോ? അങ്കോം കാണാം താളീമൊടിക്കാം. ഇനി ഈ പരിസരത്ത് ആരൊക്കെയുണ്ടെന്ന് എനിക്കറിയില്ല. ആരെങ്കിലുമുണ്ടെങ്കില്‍ വരൂ (വേറെ ക്ഷണത്തിന്റെ കാര്യമൊന്നുമില്ല). btw, പാനീയങ്ങളും ഭക്ഷണവും തരപ്പെടും എന്നാണ് കേട്ടത് ;) എന്തായാലും ഞാനും കുടുംബവും അളിയനും എല്ലാം വെള്ളിയാഴ്ച അവിടെയെത്തും. കാണാം...
Wednesday, August 02, 2006
ബഡായിസത്യം
പ്ലസ്റ്റുവിനു പഠിക്കുബോള്‍ ഞങ്ങളോടൊരുത്തന്‍ പറഞ്ഞ ഒരിടിവെട്ട് കഥയാണ് ഞാനിവിടെ കുറിക്കാന്‍ പോകുന്നത്.
പുള്ളിക്കരന്റെ പേരു സുഗുണന്‍ (താല്‍ക്കാലികം)
സുഗുണന്റെ ഒരുമാതിരി വിടലു കേട്ടാല്‍ ചെലപ്പൊ പൂവന്‍ കോഴി വരെ ബലം പിടിച്ച് മൊട്ടയിട്ടു പോകും.!
ആ സൈസ്സ് ഒന്നൊന്നര സാധനമെ അവനിറക്കാറുള്ളൂ.
വെക്കേഷന്‍ കഴിഞ്ഞതിന്റെ ‘ഹാങോവര്‍’ മാറുന്നതിനു മുന്‍പാണ്, ഇരുട്ടടി, കഥയുടെ രൂപത്തില്‍ എത്തിയതു. (അതല്ലെങ്കിലും അങ്ങിനെയാ, കണ്ടക ശനി കൊണ്ടേ പോകൂ.)
കഥ ഇപ്രകാരമായിരുന്നു;
സുഗുണന്‍ വെക്കേഷന് ബോബെയിലുള്ള അവന്റമ്മാവന്റെ വീട്ടിലായിരുന്നു.(ഠും! ആദ്യ വെടി പൊട്ടി)
വെക്കേഷനൊക്കെ കഴിഞ്ഞ് പ്ലയിനിലാണ് അവന്‍ തിരിച്ചു വന്നത് (ഞെട്ടിയോ എന്ന് ഒരു സംശയം., എന്നാല്‍ ഞെട്ടാന്‍ കിടക്കുന്നതേ ഉള്ളൂ എന്ന് ഞങ്ങള്‍ക്ക് മനസിലായില്ല)
വിമാനത്തില്‍ വച്ച് സമയം കളയാന്‍ ഇവന്‍ ഒരു മുട്ടന്‍ ഐഡിയ കണ്ടു പിടിച്ചു,
കച്ചി (ഗോലി) കളിക്കുക.!
ഏതായാലും കച്ചി കളിച്ചു കൊണ്ടിരുന്നപ്പൊള്‍ അറിയാതെ അവന്റെ കച്ചി
വിമാനതിന്റെ അടിയിലുള്ള ഒരു നൊത്ത(തുള, ദ്വാരം) യിലൂടെ താഴെപ്പോയി.
(ഇനി അഥവാ അങ്ങിനെ ശരിക്കും സംഭവിച്ചിരുന്നെങ്കില്‍ അവന്‍ ചങ്ങല പിടിച്ച് വലിച്ച് നിര്‍ത്തിയാനെ വിമാനം, ട്രയിന്‍ പോലെ)
*******************
അവസാനം സുഗുണന്‍ വീട്ടിലെത്തി.
മുറ്റത്ത് ഒരു കച്ചി കിടക്കുന്നു, പ്ലയിനില്‍ വച്ച് പോയ അതേ കച്ചി.
“ കറക്ടായിട്ട് എന്റെ വീടിനു മോളിലെത്തിയപ്പോള്‍ തന്നെയാടാ കച്ചി താഴോട്ട് വീണതു, എന്റെ ഒരു ഭാഗ്യം” - സുഗുണന്‍
(ഞങ്ങളുടെ അവസ്ഥ ഷോക്കടിച്ചവനെ വെള്ളം കുടിപ്പിച്ചതു പോലെ ആയിപ്പോയി)
പിന്‍ കുറിപ്പ്: ഇവിടെ പ്ലസ്റ്റുവിന് പഠിക്കുബോള്‍ കമ്പ്യൂട്ടര്‍ റ്റീച്ചര്‍ എന്നെ നോക്കി അലറി
“പോയി വല്ല കൊട്ടയും നെയ്യടാ”(സത്യം)

Subscribe to:
Posts (Atom)