Monday, May 22, 2006

ഷറപ്പോവമോള്‍ക്കു കിട്ടണം പണം


വിമ്പിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഈ വര്‍ഷത്തെ എഡിഷനില്‍ പതിവുപോലെ സമ്മാനത്തുക വല്ലാതെ വര്‍ദ്ധിപ്പിച്ചു. പക്ഷേ പുരുഷന്മാരേക്കാള്‍ രണ്ടു ചക്രം കുറാവാണ് വനിതകള്‍ക്ക്. പെണ്‍പുലികള്‍ ചാടി വീണു. ഒപ്പത്തിനൊപ്പം പണം വേണമത്രേ. നമ്മുടെ ഷറപ്പോവമോള്‍ പറഞ്ഞത്, പുരുഷന്മാരേക്കാള്‍ പ്രശസ്തി പെണ്ണുങ്ങള്‍ക്കാണത്രേ. അതു പിന്നെ ഇതുപോലെ പോസു ചെയ്താല്‍ ആര്‍ക്കാ പ്രശസ്തികിട്ടാത്തതു ഷറപ്പോവമോളേ?.

എന്റെ സജഷന്‍ ഇതാണ്. കളി ജയിക്കാന്‍ ആണുങ്ങള്‍ കുറഞ്ഞതു മൂന്നു സെറ്റുകളിക്കണം. അതു മിക്കപ്പോഴും അഞ്ചു സെറ്റുകളിലേക്കും അഞ്ചു മണിക്കൂറിലേക്കും നീളാറുമുണ്ട്. എന്നാല്‍ പെണ്ണുങ്ങളോ. രണ്ടു സെറ്റില്‍ കളി തീര്‍ക്കുന്നു. ഏറിയാല്‍ മൂന്ന്. കളി മിക്കപ്പോഴും ഒരു മണിക്കൂറില്‍ തീരും. അപ്പോ ഷറപ്പോവമോളേ, ആദ്യം ഇവിടെ ഒരു തുല്യത വരുത്താം. എന്നിട്ടു മതി പണതുല്യത.

*പടം സ്പോര്‍ട്സ് ഇലസ്ട്രേറ്റഡ് വീക്ക്ലിയില്‍ നിന്നും അടിച്ചു മാറ്റിയത്.

5 comments:

  1. ഇതു വായിച്ചപ്പോള്‍ മനസ്സില്‍ ഓര്‍‌മ്മ വന്നതിതാണ്:

    ചിത്രം: “ബോയിങ്ങ് ബോയിങ്ങ്” (ആണെന്നു തോന്നണു).

    മോഹന്‍‌ലാലിനു ഒരു വാടക അച്ഛനെ വേണം. ജഗതിയെ സമീപിക്കുന്നു.
    ജഗതി: “അച്ഛന്‍‌മാര്‍‌ക്കൊക്കെ ഇപ്പൊ എന്താ റെയ്‌റ്റ്. 100 രൂപ വേണ്ടിവരും”
    ലാല്‍ : “50 രൂപയ്ക്കു കിട്ടില്ലേ ഒരച്ഛനെ?”
    ജഗതി: “50 രൂപയ്ക്കും കിട്ടും, പക്ഷേ ചൊറി പിടിച്ച അച്ഛനായിരിക്കും എന്നു മാത്രം”

    ReplyDelete
  2. ഷറപ്പാവ (ഇതുപോലത്തെ സ്റ്റാര്‍പേരുകള്‍) എന്നൊക്കെ അംഗ്രേസീല്‍ അടിച്ച് പോസ്റ്റിടല്ലേ.
    (ഈ പോസ്റ്റില്‍ അതുണ്ടെന്നല്ല)
    അതും ഗ്രേഡുകൂടിയതുമായ പടങ്ങള്‍ കൂടിയുണ്ടെങ്കില്‍ ബൂലോഗഗ്ലപ്പ്, അല്ലെങ്കില്‍ ബ്ലോഗര്‍.കോം ഞങ്ങടെ നാട്ടില്‍ എപ്പ പൂട്ടീന്ന് ചോദിച്ചാല്‍ മതി.
    അങ്ങനെയല്ലേ ആണറേ?

    ReplyDelete
  3. “ഇനി മുതല്‍ മലയാളത്തിലുള്ള പടങ്ങള്‍ മതി നമുക്ക്” എന്നാണോ അനിലേ? :)

    ReplyDelete
  4. പണ്ട് പാറ്റ് ക്യാഷ് പറഞ്ഞു: “Women's tennis is two sets of rubbish that lasts only half an hour.”

    ReplyDelete
  5. ഷക്കീല എന്നടിച്ചാല്‍ ബാനില്‍ പോകും അനിലേട്ടാ, ശരപ്പോവയെന്നടിച്ചാലും പോകും. എന്നാല്‍ സ്മിത പാട്ടീല്‍ എന്നോ മാര്‍ട്ടിന നവരത്തിലോവ എന്നോ അടിച്ചാല്‍ പോകില്ല. ക്രിസ്‌ എവര്‍ട്ട്‌ എന്നോ നര്‍ഗീസ്‌ എന്നോ അടിച്ചാല്‍ ഒട്ടും പോകില്ല. കാരണം അഭിനയം ലേസ്ഡ്‌ വിത്ത്‌ ഉടുതുണിയൂരല്‍ & ടെന്നീസ്‌ ലേസ്ഡ്‌ വിത്ത്‌ സ്റ്റ്രിപ്‌ ടീസ്‌ എന്നൊക്കെ വച്ചാല്‍ അശ്ലീലം കാട്ടാനുള്ള ഓരോ മറകള്‍ അത്രേയുള്ളു.

    എന്റെ ചെറുപ്പത്തിലെ താരം സ്റ്റെഫി ഗ്രാഫിനോട്‌ പ്ലേബോയി മാഗസീന്‍ ഒരു മില്യണ്‍ ഡോളറിനു പകരം ഇന്ന് സാനിയ മിര്‍സായും ശരപ്പൊളിമാലയും നില്‍ക്കുന്നതുപോലെ ഒരു പോസ്‌ ചോദിച്ചു.. അവര്‍ പറഞ്ഞു "ടെന്നീസ്‌ കളിക്കാരിയുടേത്‌ എന്നരീതിയില്‍ മാത്രം എന്റെ ശരീരം ജനം കാണുന്നതാണ്‌ എനിക്കിഷ്ടം. മറ്റൊരു രീതിയില്‍ ഞാന്‍ അറിയപ്പെട്ടാല്‍ പിന്നെ എന്റെ ടെന്നിസിനു വേറെന്തോ വില്‍ക്കാനുള്ള ന്യായീകരണം എന്ന വിലയേ ഉണ്ടാവൂ".. സ്പോര്‍ട്ട്സ്‌ കാബറേയുടെ അടുത്ത പടിയാണു ഭരണ കാബറേ. അതും ഈ ജീവിതത്തില്‍ തന്നെ കാണേണ്ടീവരുമോ?

    ReplyDelete