സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Thursday, May 25, 2006
ജോലിയും ലൈംഗികതയും!
വീക്കുവീക്കിലിയുടെ പുറം ചട്ട കണ്ടല്ലോ? ജോലിയും ലൈംഗികതയും.
ഉള്ളടക്കം
ജോലിയെടുക്കുമ്പോള്‍ സെക്സ് ആകാമോ? അത് ജോലിക്ക് ഉപകാരപ്രദം ആകുന്നതെങ്ങിനെയെന്ന് രണ്ടുമൂന്നു ചാണാപ്പുളി എക്കണോമിക് ഫിലോസഫി, ഐ റ്റി കമ്പനികളില്‍ ജോലിയെടുക്കുന്ന പയ്യന്മാരുടെയും പെണ്ണുങ്ങളുടെയും സ്വാതന്ത്ര്യ പ്രഖ്യാപനം, "കാള്‍ സെന്ററില്‍ ഒരു നിശ" എന്ന വിഖ്യാത പുസ്തകമെഴുതിയ അഭിനവ വ്യാസനുമായി ഇന്റര്‍വ്യൂ. മതിയായില്ലേ? വിവാഹിതര്‍ ഓഫീസില്‍ ലൈംഗിക പൂര്‍ത്തി കണ്ടെത്തുന്നത് തെറ്റല്ലെന്ന് 40 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ട സര്‍വേ, ഇതൊക്കെ സാധാരണയെന്ന് ഒരു സെക്സോളജിസിന്റെ സൂട്ടിട്ട അഭിപ്രായപ്രകടനവും.
പടങ്ങള്‍
സ്റ്റണ്ട് മാസികയുടെ അത്ര വരില്ല എരിവ്, എന്നാലും തടി ബ്ലോക്കുകള്‍ പ്രിന്റ് ചെയ്ത ആ പടങ്ങളില്‍ എത്രയോ കേമം ഈ ഹായ് റെസൊല്യൂഷന്‍ കളര്‍ ചിത്രങ്ങള്‍. അതും പോരെങ്കില്‍ മോശമായ ആംഗിളില്‍ എടുത്ത ഒരു അടിവസ്ത്രമിട്ട ചെറുക്കന്റെ പടം വാന്‍ ഹ്യൂസന്റെ പരസ്യമായും, ചൈനയുടെ സമ്പത്തിക പുരോഗതി എന്ന പേരിനു താഴെ 2 ഇഞ്ച് ബിക്കിനിയിട്ട പത്തിരുപത് ചീനക്കാരികളുടെ പടവും.
വരൂ, വാങ്ങൂ വായിക്കൂ വരിക്കാരാകൂ.
(സമര്‍പ്പണം നക്സല്‍ വാസുവിന്)
ദേവാ,
ReplyDeleteബ്ലോഗിങ്ങും ലൈംഗികതയും എന്നൊരു ടൈറ്റില്‍ കാലിയായി കിടപ്പുണ്ട്. ആരെങ്കിലും വന്‍കിടന്‍ മാധ്യമന്‍ അത് കൈവശപ്പെടുത്തുന്നതിനു മുമ്പേ.... :)
വാങ്ങാതേം വായിക്കാം ദേവാ.
ReplyDeleteലിങ്ക് ആദ്യം വന്നില്ല.
ReplyDelete