പ്രിയപ്പെട്ടവരേ...
കഷ്ടപ്പെട്ടെഴുതിയ ഒരു കവിത.
അതി ഗഹനമായ അര്‍ത്ഥതലങ്ങള്‍ ഉള്ള ഒരു കവിതയാണ്.
ജ്ഞാനപീഠം കിട്ട്യാല്‍, പ്ലീസ്..തെറ്റിദ്ധരിക്കല്ല്..:-))
വെളുത്തവന്റെ കൈയ്യില്‍ വെടിയുണ്ട.
കറുത്തവന്റെ കയ്യില്‍ മണ്ണുണ്ട.
എന്റെ കൈയ്യിലൊരെള്ളുണ്ട.
മതി, ഉണ്ടകളെറിഞ്ഞുകളിക്കുന്നവര്‍ക്കിടയിലിരുന്നുണ്ടത്.
വീട്ടില്‍ പോകാം, ബാക്കി പൊതിഞ്ഞെടുക്കാം
പോകും വഴിക്ക് തിന്നാന്‍ ഒരവലോസുണ്ടയും.
ശുഭം.
എപ്പടി?
ഇതിനെ ആണോ ഉണ്ടാക്ഷരപ്രാസം എന്ന് പറയുന്നത്?
ReplyDeleteകവിത കലക്കി. ഒന്നും മനസ്സിലായില്ലെങ്കിലും. ഇനിയും ഒരുപാടെഴുതണം. എന്നെങ്കിലും ഒരെണ്ണം നന്നായാലോ !
ഹിഹി.. ഉണ്ടക്കവിത സൂപ്പര്‍.
ReplyDeleteഅപ്പോ അതു ശരി. അരവിന്ദനില്‍ ഒരു പി യും കുമാരനാശാനും കെട്ടിപ്പുണര്‍ന്നു കിടപ്പുണ്ടല്ലേ?
ഇതുവായിച്ച് എന്നിലെ കവി സടകുടഞ്ഞെണീറ്റു ഓരിയിടുന്നു!
താനാരോ തന്നാരോ..താനാരോ തന്നാരോ..
അരിയുണ്ട പൊരിയുണ്ട എള്ളുണ്ട ഇടിയുണ്ട
സെന്റ്രല്‍ ജെയിലിലെയുണ്ട ഗോതമ്പുണ്ട
താനാരോ തന്നാരോ...താനാരോ തന്നാരോ..
ജ്ഞാനപീഠം കിട്ടിയാല്‍ ഇമ്മക്ക് ഷെയര്‍ ചെയ്യാം .‘ഫിഫ്റ്റി ഫിഫ്റ്റി’ ഓക്കെ?
വെറുതെയല്ല പലരും എന്നോടും പറയുമായിരുന്നു-ഇനിയും ഒരുപാടെഴുതണം എന്ന്-ഇപ്പോഴല്ലെ ടെക്‍നിക്ക് പിടികിട്ടിയത്. പണ്ട് സത്യനായകാ മുക്തിദായകാ പാടിയ യെംജീ ശ്രീകുമാറേട്ടനോട് കുണ്ടറക്കാര് പറഞ്ഞതുപോലെ - വണ്‍സ് മോര്‍.
ReplyDeleteഅരവധാ...പാക്കിസ്ഥാന്റെ വെടിയുണ്ടാ ഭാരതമക്കള്‍ക്കെള്ളുണ്ടാ
ഇനിയും ഒരുപാടെഴുതണം; എന്നാലേ ഭാവം വരൂ എന്നൊക്കെ ആരെങ്കിലുമൊക്കെ പറയും. അതൊന്നും കാര്യ..........
.......
മാക്കിക്കോ കേട്ടോ......... എന്നൊന്നും
............
................
ഞാന്‍ പറയില്ല.......
........
........
എന്നു വിചാരിച്ചോ......
.......
.....വിചാരിച്ചെങ്കില്‍ തെറ്റി.
വിശാലമഹാകാവ്യം വായിച്ച്............:)
അരവിന്ദാ ..
ReplyDeleteടെസ്റ്റ് ഡോസാണല്ലേ..
ബഹുമുഖ പ്രതിഭേ..വണക്കം..വലക്കരുതനിയാ വലക്കരുത് (ഈ ഡയലോഗ് കവിതയെഴുതി തുഞ്ചന്‍ പറമ്പില്‍ ചൊല്ലാന്‍ പോയപ്പോള്‍ സംഘാടക സമിതിക്കാര്‍ എന്നോട് പറഞ്ഞതാണ്.)
ങെഹ്? അപ്പോ വിശാല്‍ജിക്ക് ജ്ഞാനപീഠം ഇതു വരെ കിട്ടീലേ? :-)
ReplyDeleteഓകെ ഓകെ..ഫിഫ്റ്റി ഫിഫ്റ്റി.
കാശെനിക്കും, പേരെഴുതിയ സ്റ്റീല്‍ പ്ലേറ്റ്, മരക്കട്ടക്കു മോളില്‍ കുത്തി നിര്‍ത്തിയത് വിയെമ്മിനും.
വയസ്സാന്‍ കാലത്ത് കഞ്ഞി കുടിക്കാലോ?
അരവിന്ദോ ..ഒരുണ്ടയും (അരിയുണ്ടയൊ എള്ളുണ്ടയൊ അവലോസുണ്ടയൊ( വെടിയുണ്ട വേണ്ട ട്ടാ)) കൊണ്ട് ഒന്നു ഇങ്ങൊട്ടിറങ്ങൂ...
ReplyDeleteഅരവിന്ദേ.,
ReplyDeleteമരമുട്ടിയെങ്കില്‍ മരമുട്ടി. അമ്മിണിയെങ്കില്‍ അമ്മിണി!
കൂടെ ഒരു അഞ്ചോ പത്തോ കിട്ടിയിരുന്നെങ്കില്‍,
ബസിറങ്ങി പാലാസീന്ന് ഒരു ബോണ്ടയും സുഖ്യനും ഒക്കെ ചായയോടൊപ്പം കഴിച്ച് ഒന്ന് കെടക്കമരുങ്ങാക്കി പോകായിരുന്നു.
ഇതു തമാശക്കാണൊ?
ReplyDeleteപിന്നല്ലാതെ..!
ReplyDeleteഎന്ത്യേ ബോണ്‍ ജിക്ക് അങ്ങിനെ തോന്നാന്‍?
കൊള്ളാം ഉണ്ടക്കവിത.
ReplyDeleteമൊത്തത്തിലെല്ലാ ഉണ്ടകളുമൊന്നിച്ച് തിന്ന പോലെ.
ഇപ്പൊ വായടയുന്നില്ല.
‘അതി ഗഹനമായ അര്‍ത്ഥതലങ്ങള്‍ ഉള്ള ഒരു കവിത‘യെ മുഖത്ത് നോക്കി തമാശാന്നൊക്കെ വിളിക്കുന്നോ എല്‍ജീസേ?
ReplyDeleteഞാന്‍ വെര്‍തേ പറഞ്ഞതല്ലേ വിശാല്‍ജീ :-))
ReplyDeleteപത്തല്ല. ഇരുപത്..ഞാനേറ്റൂന്ന്. :-)(ഉഴുന്നു വടയും രണ്ട് പരിപ്പനും കൂടി ഇരിക്കട്ടേന്ന്.)
ദേ ഫോണ്‍ അടിക്കണ്. കമ്മറ്റിക്കാരാരിക്കും. :-)
ജേക്കപ്പേ...വരാം ട്ടോ. ഉണ്ടയുടെ ലിസ്റ്റൊന്ന് കിട്ട്യാ..:-))
രേശമകുട്ടീക്കു ഉറക്കമില്ലേ? എന്നെ നാട്ടില്‍ നിന്നു ഫോണ്‍ വന്നു എന്റെ ഉറക്കം കളഞ്ഞു.
ReplyDeleteഎനിക്കു കവിതയുമായി യാതൊരു ബന്ധവുമില്ല,
പണ്ടു സ്കൂളില്‍ വെച്ചു കാണാണ്ടു പഠിക്കണത് മാത്രെം.
“വെളിച്ചം ദുഖ:മാണുണ്ണീ
തമസ്സല്ലോ സുഖപ്രദം” ഇതു മാത്രെമാണു എനികു അറിയാവുന്ന ഏക കവിത. ഇതു പവര്‍കട്ടു വരുംബോ എന്റെ അപ്പറത്തെ വീട്ടിലെ ആരാണ്ടു പറയുമായിരുന്നു....അതുകൊണ്ടു പഠിച്ചു.
ഞാനിതു വായിച്ചപ്പൊ എനിക്കു പൊട്ടത്തരം പൊലെ തോന്നി.പക്ഷെ പല കവിതകള്‍ വായിക്കുംബോഴും എനിക്കങ്ങിനെ തോന്നാറുണ്ടു.
പക്ഷെ ബുദ്ധിപൂര്‍വ്വം അങ്ങിനെ അഭിപ്രായം പറയാറില്ല്യ. അപ്പൊ, ഞാന്‍ വിചാരിച്ചു,
ദൈയ്‌വമെ ഇനി ഇതു തമാശയല്ല,ഹി!ഹി! എന്നു കമന്റിട്ടാല്‍ അരവിന്ദേട്ടന്‍ ഓടിച്ചിട്ടു തല്ലുമോ എന്നു..സൊ,ഒന്നു കണ്‍ഫേര്‍ം ചെയ്തു,അത്രെ ഉള്ളൂ..
ഗാനരചയിതാവ് വൈരമുത്തുവിനു ജ്ഞാനപീഠം ലഭിക്കുമെന്ന് പറഞ്ഞു നടക്കുന്ന എന്റെ തമിഴന്‍ സഹപ്രവര്‍ത്തകനെ ഓര്‍ത്തുപോയ് :)
ReplyDeleteഉണ്ടാല്‍ ഉണ്ടപോലാവണം അരവിന്ദാ...
ReplyDeleteഉണ്ട പോലാവരുതു് :-)
എന്റമ്മേ.. എന്തൊരു കവിത...എഴുത് ഇനിയും.. എഴുതി എഴുതി കൈയക്ഷരം നന്നാവട്ടെ..
ReplyDeleteയെല്‍ജീ പറഞ്ഞതിന്റെ അത്രയും വല്യ കോമ്പ്ലിമെന്റ് വേറെ കിട്ടാനില്ല “ഞാനിതു വായിച്ചപ്പൊ എനിക്കു പൊട്ടത്തരം പൊലെ തോന്നി.പക്ഷെ പല കവിതകള്‍ വായിക്കുംബോഴും എനിക്കങ്ങിനെ തോന്നാറുണ്ടു.“..
മച്ചാന്‍ ട്രാക്കില്‍ തന്നെ!!
കറുത്തവന്‍, വെളുത്തവന്‍ എന്നൊക്കെ വായിച്ചപ്പോളോര്‍ത്ത ഒരു പഴയ തമാശ(?):
ReplyDeleteദില്ലിയില്‍ തീവണ്ടി ഇറങ്ങിയ മലയാളി (ദ്രാവിഡനു ഹിന്ദി തീരെ വശമില്ല). പ്രകൃതിയുടെ #1 വിളി കുറെനേരം കേട്ടില്ലെന്നു നടിച്ചെങ്കിലും അവസാനം രക്ഷയില്ലാതെ, മൂത്രപ്പുരകളൊന്നും കാണാത്തതിനാല്‍ ഒരു കടയുടെ സൈഡില്‍ നിന്ന് പണിയൊപ്പിക്കുന്നു.
കടക്കാരന്‍ ബനിയ ഓടിവന്നു പ്രകൃതിയോടു സംവദിച്ചുകൊണ്ടിരിക്കുന്ന മലയാളിജിയോടു കയര്‍ക്കുന്നു: “അരേ, യേ ക്യാ കര്‍ത്താ ഹേ തൂ?”
വടക്കന്റെ ഈ ചോദ്യം കേട്ട് ആകെ ചൊറിഞ്ഞുവന്ന നാട്ടുകാരന്‍ പച്ചമലയാളത്തില്‍ തിരിച്ച്: “ഓ, തന്റെയങ്ങു വെളുത്തതായിരിക്കും. ഒന്നു പോടേ മനുഷ്യനെ ശല്യപ്പെടുത്താതെ.”