Monday, June 05, 2006

ആനന്ദിനെ പരിചയപ്പെടുക

ഈയടുത്ത കാലത്തു തുളസി നല്‍കിയ ഒരു ലിങ്കില്‍ നിന്നാണെന്നു തോന്നുന്നു ആനന്ദിന്റെ The river has no memories എന്ന ഇംഗ്ലീഷില്‍ ബ്ലോഗിലേയ്ക്കു ഞാനാദ്യം എത്തിച്ചേരുന്നു. അവിടെ നല്‍കിയിരുന്ന അദ്ദേഹത്തിന്റെ ഇ-മെയില്‍ വിലാസത്തിലേയ്ക്കു മലയാളം ബ്ലോഗുകളെ പരിചയപ്പെടുത്തി ഒരു സന്ദേശം അയക്കുകയുണ്ടായി. അതിന്റെ മറുപടി ഇന്നാണു് ലഭിക്കുന്നതു്.

പ്രിയപ്പെട്ട രാജ്, email അയച്ചതിനു വളരെ നന്ദി. ഇവിടെ അമേരിക്കയില്‍ വല്ലപ്പോഴുമേ മലയാളത്തില്‍ വരുന്ന ലേഖനങ്ങളോ, പുസ്തകങ്ങളോ കിട്ടാറുള്ളു.യൂണിവേഴ്സിറ്റി ഗ്രഥശാലയില്‍ കുറച്ചു മലയാളം പുസ്തകങ്ങള്‍ ഉണ്ട് - south asian literature section-ഇല്‍. കിട്ടുന്നതെല്ലാം വായിക്കാറുണ്ടെങ്കിലും, മലയാളത്തില്‍ എഴുതിയിട്ടു ഒരുപാടു നാളായി. എഴുതണം എന്നുണ്ട്, അതുകൊണ്ടു തീര്‍ച്ചയായും ശ്രമിക്കാം. അയച്ചു തന്ന URL കണ്ടു. മലയാളം blog-കുകള്‍ ഇത്രയധികം ഉണ്ട് എന്ന് എനിക്കറിയില്ലായിരുന്നു.


ആനന്ദ് നാരായണന്‍ “നിറക്കൂട്ട്” എന്ന ശീര്‍ഷകത്തില്‍ ഒരു മലയാളം ബ്ലോഗ് തുടങ്ങിയിരിക്കുന്നു. നമുക്കേവര്‍ക്കും അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യാം.

3 comments:

  1. ആനന്ദിന് സ്വാഗതം. അവിടേയും സ്വാഗതിച്ചു.

    ReplyDelete
  2. വക്കാരി പറഞ്ഞതു പോലെ ഞാനും അവിടെയും ഇവിടേയും സ്വഗതം ആശംസിക്കുന്നു.
    :)

    ReplyDelete
  3. ആനന്ദിനു സ്വാഗതം. (ഇന്നലെ വന്ന അതിഥി ഇന്നത്തേക്ക് ആതിഥേയനായി!)
    അവിടെ സ്വാഗതിക്കാന്‍ പോയിട്ട് പറ്റുന്നില്ല. ‘കമന്റാനുള്ള ലിങ്ക് കണ്ടില്ല’.. ഇനി കണ്ണു പിടിക്കാത്തതാണോ..

    ReplyDelete