ബാംഗ്ലൂര്‍ എന്ന സിലിക്കണ്‍ വാലിയുടെ ഉള്ളിലും പ്രാന്തപ്രദേശങ്ങളിലും പണി ചെയ്തും, ബ്ലോഗ് ചെയ്തും ജീവിച്ച് പൊരുന്ന എല്ലാ പുലി ജന്മങ്ങള്‍ക്കും വേണ്ടി ഒരു വട്ടമേശ സമ്മേളനം നടത്താന്‍ നാട്ടുകൂട്ടം തീരുമാനിച്ചിരിക്കുന്നു.
ദിവസം: ജൂണ്‍ 24 - 2006
സമയം: ഉദ്ദേശം 5 മണി വൈകുന്നേരം
വേദി: കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് സ്ഥിരം വേദിയാകാറുള്ള 'ഫോറം മാള്‍'.
ആയതിന്റെ അവിഘ്ന നടത്തിപ്പിനും, അത്ഭുത വിജയത്തിനും എല്ലാ ബാംഗ്ലൂര്‍ ബ്ലോഗരേയും, തല്‍പര വായനക്കാരെയും സവിനയം ക്ഷണിച്ചു കൊള്ളുന്നു.
അറിയാവുന്നതും, വിരലിലെണ്ണാവുന്നതുമായ അഡ്രസ്സുകളില്‍ അറിയിക്കാന്‍ സാധിച്ചിട്ടുണ്ട്.
കുറിമാനം കിട്ടാത്ത അംഗങ്ങള്‍ ഇവിടെ കമന്റിയാല്‍ അറിയിപ്പും, നടത്തിപ്പും എല്ലാം ത്വരിത വേഗത്തിലാക്കാം..
ബാംഗ്ലൂര്‍ ബ്ലോഗന്മാര്‍ക്കു വേണ്ടി മാത്രം എന്നു ധരിച്ച് മറ്റാരും ഒഴിഞ്ഞ് നില്‍ക്കാതെ, 'എന്നാ പിന്നെ ഞാനും' എന്നും നിനച്ച് രംഗം കൊഴുപ്പിക്കാന്‍ തീരുമാനമെടുത്താല്‍ ഞങ്ങള്‍ അതീവ സംതൃപ്തര്‍.
വിശാലന്റെ നേട്ടത്തില്‍ വിശാലമായി പങ്കു ചേരാനും, സന്തോഷിക്കാനും (ചഷകങ്ങള്‍ നിറയ്ക്കാനും..!) അതു വഴി സാധിക്കും എന്ന വസ്തുത കൂടി ഇതിനു പിന്നിലുണ്ടാകുന്നു.
നാട്ടില്‍ നിന്നും,മറ്റിടങ്ങളീല്‍ നിന്നും ഇതു വഴി കടന്നു പോകുന്ന പ്രിയ ബ്ലോഗ് കുടുംബക്കാരോട് ഇവിടം അന്നേ ദിവസം ഒരു ഇടത്താവളമാക്കാന്‍ അപേക്ഷ.
പ്രചോദനം: യു. ഏ . ഈ ബ്ലോഗ് മീറ്റ് വിജയിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ മിഡില്‍ ഈസ്റ്റ് ബ്ലോഗര്‍ക്ക്. ഞങ്ങളിലെ വീര്യം നിങ്ങളില്‍ നിന്നാര്‍ജ്ജിതം.
എന്ന്..
സവിനയം സംഘാടകര്‍
ഒപ്പ്.
ഞാനൊണ്ടേ....
ReplyDeleteഞാന്‍ എപ്പോള്‍ എത്തി എന്ന് ചോദിച്ചാല്‍ മതി. അന്നേ ദിവസം ഉച്ചയ്ക്ക് ഒരുമണിയുടെ മിഷന്‍ ഇമ്പോസിബിള്‍ 3 എന്ന സിനിമയ്ക്ക് ഞാന്‍ പോകുന്നുണ്ട്. ബഹുമാന്യ ബ്ലോഗേര്‍സിന് കൂടെ കൂടാന്‍ താല്പര്യം ഉണ്ടെങ്കില്‍ അതിനും സ്വാഗതം. അപ്പോള്‍ വര്‍ണ്ണമേ, ശനിയാഴ്ച പാക്കലാം.
ReplyDeleteനന്നായി! എല്ലാ വിധ ആശംസകളും നേരുന്നു!!!
ReplyDeleteഞാന്, റോക്സി, റോക്സി, ഞാന്, ഞാന്, റോക്സി, ഞാന്, റോക്സി, ഞാന്, നീലന്‍, നീലന്‍, നീലന്‍, ഞാന്,റോക്സി, റോക്സി, ഞാന്, നീലന്‍........
ReplyDeleteഞങ്ങള്‍ ഒരു ലച്ചമല്ല, രണ്ടുലച്ചമല്ല, മൂന്നു ലച്ചമല്ല, മുന്നൂറു പേരാണ്..
ഞങ്ങള്‍ കൂടുന്നുണ്ട്, ഫുജി അഗ്‌നിപര്‍വ്വതങ്ങളുടെ താഴ്‌വാരങ്ങളില്‍... എന്നെങ്കിലും... സന്തോഷ്‌ജിയെ കോണ്‍തെറ്റിയ സുലന്മാര്‍ പറ്റിച്ചതുകൊണ്ടാ, അല്ലെങ്കില്‍ സന്തോഷ്‌ജി എന്തായാലും കണ്ടേനെ..
ഞങ്ങളും കൂടും.. :(
പക്ഷേ, ഗള്‍ഫ് വെജിറ്റബിള്‍ മീറ്റിനും (കഃട് പ്രാപ്രാ), ബങ്കളൂര്‍ ബ്ലോഗളൂര്‍ മീറ്റിനും എല്ലാവിധ ആശംസകളും.
ഞങ്ങളും കൂടും ഞങ്ങളും കൂടും ഞങ്ങളും കൂടും
ReplyDeleteറഷ്യാമഹാരാജ്യത്തിലെ ബ്ലോഗന്‍ മാര്‍ ഈ മാസം 31 ന് നേവാതീരത്തുള്ള ആ കപ്പല് റെസ്റ്റോറന്‍റില്‍ ഒത്ത് കൂടാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലവരെയും അറിയിക്കട്ടേ.ഞാന്‍, ഞാന്‍ പിന്നെ മേം,നാന്‍, ഐ , യാ തുടങ്ങിയ മറ്റ് ഞാന്‍മാരും വരുന്ന കാര്യം കണ്‍ഫേമായിട്ടുണ്ട്.ഇനി ആരെങ്കിലും വരുന്നുണ്ടെങ്കില്‍ ഇവിടെ അറിയിച്ചാല്‍ മതി.‘ഏകാംഗ’നാടകം, മോണൊആക്ട് തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.
വക്കാരീ, ആരാ ഈ നീലന്‍?
ReplyDeleteഅപ്പൊ റോക്സി ?
ReplyDeleteഇസ്രയേലിലും ഒരു ഏകാംഗ ബ്ലോഗ് മീറ്റ് നടത്താന്‍ ഉദ്ദേശിക്കുന്നു. താല്‍പര്യമുള്ളവര്‍ ഇതൊരറിയിപ്പായി കാണാനപേക്ഷ.
ReplyDeleteP.S.തണുപ്പന്റെ comment ഇല്‍ നിന്നും പ്രചോദനം.
ശ്രീജിത്തേ, നീലന്‍ ജപ്പാനിലാണ്.. ബ്ലോഗാസ്വാദകന്‍, പക്ഷേ ബ്ലോഗിംഗ് തുടങ്ങിയിട്ടില്ല.
ReplyDeleteറോക്സിയെ ഈയിടെയായി കാണാനില്ല. ഇംഗ്ലീഷ് സെക്‍ഷനില്‍ ബ്ലോഗുന്നുണ്ട് ഇടയ്ക്കിടയ്ക്ക്. തിരക്കായിരിക്കും.
ശ്രീജിത്തേ, ഫോറം മാളില്‍ എങ്കെ പാക്കലാം?
ReplyDeleteആ സ്വരോവ്സ്കിയുടെ/ബോസിന്റെ മുന്നില്‍ ആക്കിക്കോളൂ.. സാധാരണ ആരും കേറാത്ത ഏരിയയായോണ്ട് കണ്ടെത്താന്‍ എളുപ്പം ഉണ്ടാവും..
ReplyDeleteസാഹിബ് സിങ് സുല്‍ത്താനിലായിക്കോട്ടെ...
ReplyDeleteനിങ്ങളെല്ലാം കൂടി കൂടിയൊരക്കലങ്ങലക്കൂ...
ഡീറ്റെയില്‍സ് അറിയിക്കണേ...
തീര്‍ച്ചയായും വരാന്‍ ശ്രമിയ്ക്കാം... കാണണം എല്ലാവരേയും :)
ReplyDeleteകല്യാണീ, നാളെ ഉച്ച കഴിഞ്ഞ് ഞാന്‍ ഫോറം-ഇല്‍ കാണും. അവിടെ വന്നിട്ട് എന്നെ വിളിച്ചോളൂ. എന്റെ നമ്പര്‍ 9886502373. ഇങ്ങനെ ഒരു ഷോപ്പിങ്ങ് മാളില്‍ ഒരു പ്രത്യേക സ്ഥലം പറയാന്‍ കിട്ടാഞ്ഞിട്ടാണ്.
ReplyDeleteഫോറം മാളില്‍ എത്തിയാല്‍ എന്താ കോഡ് വാക്ക് പറയേണ്ടത്?
ReplyDeleteകോഡ് വാക്കായി എല്ലാവര്‍ക്കും ഒരു വേഡ് വേരിഫിക്കേഷന്‍ കൊടുത്തിട്ടുണ്ട് സൂ. സു വരുന്നുണ്ടെങ്കില്‍ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ കോഡ് റെജിസ്റ്റേഡ് പോസ്റ്റ് ആയി അയച്ചു തരുന്നതായിരിക്കും.
ReplyDeleteസൂ..
ReplyDeleteഖുല്‍ ജാ സിം സിം എന്ന് പറഞ്ഞു നോക്കൂ..
അല്ലെങ്കില്‍ ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍ എന്നായാലും മതി.
വര്‍ണ്ണമേ, ഞാനും കുട്ടപ്പായിയും ചേര്‍ന്ന് സുവിന് മറ്റൊരു കോഡ് തീരുമാനിച്ചതായിരുന്നു. അതിങ്ങനെ.
ReplyDelete“ഐന്ദ്ര് കസിന്‍സിനല്ലിയാരാവത് ഒബ്രുമധുവേ മാടിക്കൊണ്ട്രേ, താതാവത് പേര്‍സണല്‍ ആസൈയെല്ലാം നിനകേ തികിത്തേ”
ആരെങ്കിലും, കേരള ബൂലോക മീറ്റിങ്ങ് രണ്ടാമതും വക്കുകയാണെങ്കില്‍, ആഗസ്റ്റ് പതിനൊന്നാം തിയതിക്കു ശേഷം വച്ചാല്‍, എനിക്കും കൂടാമായിരുന്നു എന്നൊരാശ!
ReplyDeleteചര്‍ച്ചയില്‍ വീണതു:
ReplyDeleteനീയണോടാ പെണ്ണുങ്ങളെ വഴിനടക്കാനനുവതിക്കാത്ത അലവലാതി ഷാജീീീീീീീ....
ഐന്ദ്ര് കസിന്‍സിനല്ലിയാരാവത് ഒബ്രുമധുവേ മാടിക്കൊണ്ട്രേ, താതാവത് പേര്‍സണല്‍ ആസൈയെല്ലാം നിനകേ തികിത്തേ.
ReplyDeleteകുറച്ചു നാള്‍ ബാംഗ്ലൂരില്‍ കിടന്നു കറങ്ങിയിരുന്നു. അപ്പോള്‍ കുറച്ചൊക്കെ കന്നഡ അറിയാമായിരുന്നു.
ആ ഡയലോഗ് ഇങ്ങനെ അല്ലേ.
ഐദ് കസിന്‍സിനല്ലിയാരാവത് ഒബ്രുമധുവേ മാടിക്കൊണ്ട്രേ, താതാവത് പേര്‍സണല്‍ ആസ്തിയെല്ലാം നിനകേ സീക്‌ത്തേ.
ഇനി ഇപ്പൊള്‍ ചെറിയ കോഡ് വാക്ക് വേണമെങ്കില്‍ മുത്തു ഗവു ആയാലും മതി. പക്ഷെ അര്‍ത്ഥം അന്വേഷിച്ചു പോയി തേന്മാവിന്‍ കൊമ്പത്തില്‍ മോഹന്‍ലാലിന് പറ്റിയതു പോലെ പറ്റരുത്.
ഒരു കോഡ് ഫ്രീ ഉണ്ട്. ആര്‍ക്ക് വേണമെങ്കിലും എടുക്കാം.
ReplyDeleteഅള്ളാ കീ കസം, അബു കാ ഹുക്കും, കേറിവാ അസീസേ
അപ്പോ ശ്രീജി
ReplyDeleteസാധനം കൈയ്യിലുണ്ടോ......................
സാധനം കൈയ്യിലുണ്ടേ.......................
വേണ്ടേ?
അത് ഇപ്പൊ എല്ലാവരും അറിയുന്ന ഒരു കോഡ് അല്ലേ അരവിന്ദേട്ടാ. അതിന്റെ സ്കോപ്പ് പോയി. പോരാണ്ട് നാളെ ഫോറം-ഇല്‍ ഹൃത്തിക്ക് റോഷന്‍ വരുന്നുണ്ടെന്ന് ഒരു കിംവദന്തി കേട്ടു. ഇനി അങ്ങേരും അത് പറഞ്ഞാല്‍ ഈ വര്‍ണ്ണവും കൂട്ടരും അത് ഞാനാണെന്ന് തെറ്റിദ്ധരിച്ചാലോ
ReplyDeleteഅയ്യോ ശ്രീജ്യേ!! അപ്പോ തെറ്റിദ്ധരിക്കും തെറ്റിദ്ധരിക്കും..
ReplyDelete(കോയീ മില്‍ ഗയായിലെ ആ ചെക്കന്റെ കെട്ടിലും മട്ടിലുമാ വരുന്നേന്നാ കേട്ടേ...)
അപ്പോ എന്തായാലും തെറ്റിദ്ധരിക്കും :-))
രണ്ടേ രണ്ടു ശോദ്യം:
ReplyDelete- തണുപ്പാ, നേവാ തീരത്തെ കപ്പലേതാ? അറോറയോ മറ്റോ ആണോ?
- ശ്രീജിത്തെഴുതിയ കന്നഡ വരികളുടെ അര്‍ത്ഥം?
നന്‍റി.
പപ്പാനെ,
ReplyDeleteനോവാതീരത്തെ കപ്പലിന്റെ പേരു ശശി.
ശ്രീജിത്ത് പറഞ്ഞതിനു അങ്ങനെ പ്രത്യേകിച്ചു അര്‍ത്ഥം ഒന്നും ഇല്ല.
കോയീ മില്‍ഗയയിലെ ആ ചാക്കില്‍ കെട്ടിപ്പൊതിഞ്ഞോണ്ട് നടക്കുന്ന സാധനം, ആഫ്രിക്കയിലെ ഏറ്റവും ചുള്ളനേക്കാള്‍ ഭേദമാണെന്നാ കേട്ടത്. അപ്പോള്‍ കുഴപ്പമില്ല. അതായാലും മതി.
ReplyDeleteപാപ്പാനേ, ആ ഡയലോഗ് “സമ്മര്‍ ഇന്‍ ബെത്‌ലഹേം” എന്ന സിനിമയി മഞ്ചുവാരിയര്‍ പറയുന്നതാ. അര്‍ത്ഥം ഏതാണ്ട് ഇങ്ങനെ വരും “അഞ്ച് കസിന്‍സില്‍ ആരെയെങ്കിലും നീ കെട്ടിയാല്‍, മുത്തച്ചന്റെ സ്വത്തെല്ലാം നിനക്ക് കിട്ടും”.
മറ്റൊരു അറിയിപ്പ്. പരിപാടിയുടെ അജന്‍ഡ തയാറായിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് മഴനൂലിന്റെ റെയിന്‍ഡാന്‍സ്, വര്‍ണ്ണമേഘത്തിന്റെ കളര്‍ഫുള്‍ ഫാന്‍സീഡ്രസ്സ്, കുട്ടപ്പായിയുടെ കഥാപ്രസംഗം, കുഞ്ഞന്‍സിന്റെ മിമിക്രി, എന്റെ വില്ലടിച്ചാന്‍പാട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്. കല്യാണി പ്രസ്തുത അവസരത്തില്‍ ഉണ്ടെങ്കില്‍ കര്‍ട്ടന്‍ പൊക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കാണാന്‍ ആരെങ്കിലും മതി, വല്ല ഹൃത്തിക്ക് റോഷനായാലും അഡ്ജസ്റ്റ് ചെയ്യാം.
അല്ല പാപ്പാനേ, ഇത് സബാബ. അതിലെ റെസ്റ്റോറന്‍റിലാണ് ഞാനും ഞാനും പിന്നെ ഞാനും കൂടാന്‍ പോകുന്നത്. അവ്റോറ (Aurora/Аврора)യില്‍ റെസ്റ്റോറന്‍റൊന്നുമില്ല, ഇപ്പോളും മ്യൂസിയം തന്നെ.G8 ഉച്ചകോടി പ്രമാണിച്ച് മൂപ്പരെ പെയിന്‍റടിക്കാന്‍ പോകുന്നു എന്നൊക്കെ ഇന്ന് പത്രത്തില്‍ വായിച്ചിരുന്നു. എന്തായാലും അവ്റോറയിലെ മ്യൂസിയം ഒരൊന്നൊന്നര സംഭവമാണ്.
ReplyDeletehttp://aurora.org.ru/
http://pix.izmuroma.ru/data/media/2/Avrora.jpg
കോഡ് ഒന്നും തീരുമാനം ആയില്ല അല്ലേ? ഫോറം മാളിന്റെ മുന്നില്‍ വരാം. കണ്ടാല്‍ കണ്ടു, ഇല്ലെങ്കില്‍ ഇല്ല. അവിടെ മീറ്റ് ഇല്ലെങ്കിലും ഭക്ഷണം കിട്ടുമായിരിക്കും അല്ലേ? വിശന്നാല്‍പ്പിന്നെ ബാംഗളൂര്‍ ആണെന്നൊന്നും ഞാന്‍ നോക്കില്ല.
ReplyDeleteഅല്ലി യാരാവതു ഇബ്ബരു ബന്ദു നമ്മന്നെ ബേട്ടിമാടിക്കൊള്ളബേക്കു. ഇല്ലാന്തരെ സുമ്മനെ അതു ഇത് എന്ത് ഹേളി കരിതു തമാശെ മാടിതരെ .....ഉഷാര്‍.
സു, യാക്‍റി ടെന്‍ഷന്നു. നനില്വാ നിമ്മന്നു നോട്‌കൊള്ളക്കെ. പാപ്പ ശ്രീജിത്തു ഹൂവ തഗോളക്കു ഹോഗവനെ, നീവു നടിയദ് ദാരിയല്ലി ഹാക് ബേക്കല്വാ... :)
ReplyDeleteഈ സു വിന്റെ ഒരു കാര്യം. തമാശ പറഞ്ഞാലും മനസ്സിലാവില്ലല്ലേ. എന്നാലും ഇത്ര പരസ്യമായി ചീത്ത പറയണമായിരുന്നോ? എനിക്ക് ഫീല്‍ ആയി.
ReplyDeleteസു വരുന്നുണ്ടെങ്കില്‍ സുസ്വാഗതം. നാനു നിനഗെ അല്ലി കായ്ത്തീനി. നീനു അല്ലി തലുപിട മേലെ നനഗേ ഫോണ്‍ മാടു.
തെറി പറയണമെങ്കില്‍ അതങ്ങ് പച്ചമലയാളത്തില്‍ പറഞ്ഞൂടെ,
ReplyDeleteഹിഹി. ഹൂവെന്തു കേള്‍സിദക്കൂടലേ നനഗു ഖുശി ആയിത്തൂ. ഒന്തു റെഡ് കാര്‍പ്പറ്റ് കൂടെ ഇദ്ദരേ ഇന്നു സ്വല്പ ചെന്താഗിരുത്തേ. മളെ ബന്തരെ തലെഗു ഹാക്ക് ബവുതല്ലാ.
ReplyDeleteസു, ആ കാലടിയേറ്റു ചതയുവാന്‍ പൂക്കളവിടെ കടിപിടി കൂടുന്നു. താങ്കളെ സ്വീകരിക്കുവാന്‍ ബാംഗ്ലൂരെ പുല്ലു മുഴുവന്‍ സ്വന്തം നിറം മാറി ചുകന്നിരിക്കുന്നു. വീശുന്ന തണുത്ത കാറ്റിനു പോലും ഫോറം മാളിനു മുകളിലെത്താന്‍ ധൃതിയായി.
ReplyDeleteകര്‍ട്ടന്‍ പൊക്കുന്ന കാര്യം ഏറ്റു. ഇനി കാഴ്ചക്കാരെ വേണമെങ്കില്‍ ഒരാളെയെങ്കിലും കൊണ്ടുവരുന്ന കാര്യവും...
ReplyDeleteസു: അപ്പോള്‍ ഫോറത്തിന്റെ മുമ്പില്‍ എവിടെയാ കാണുക?
ബാംഗ്ഗ്ലൂരേയ്ക്കു അടുത്ത ഫ്ലൈറ്റ് എപ്പോഴാന്നൊന്നു അന്വേഷിക്കട്ടെ ;) പക്ഷേ ഈ ഭാഷ പറഞ്ഞാല്‍... ശുട്ടിടുവേന്‍..
ReplyDeleteസു യാക്കേ കാറ്പെറ്റെല്ലാം തലമേലെ ഹാക്കുവുദു? തുമ്പ ചെന്നാഗിരദ കട്ടഡ ഇദെ. ഇന്നേനും ബേക്കാദരേ ഹേളി. ആനേ ബേകാ മത്തു പടാക്കീ ബേകാ. ഏനാദരു പറവാഗില്ല.
ReplyDeleteബാഗ്ഗ്ലൂര്‍ മീറ്റിനു എല്ല ഭാവുകങ്ങളും..
ReplyDeleteപൂവു വേണൊ.. പൂവു.....
യാവക ബന്തെ അന്തെ ചോദിച്ചാല്‍ മതി...
ReplyDeleteശ്രീജിത്തെയ് ഞാന്‍ വിളിക്കാം...
ബാംഗ്ലൂര്‍ എന്ന സിലിക്കണ്‍ വാലിയുടെ ഉള്ളിലും പ്രാന്തപ്രദേശങ്ങളിലും..
ReplyDeleteഓ, അപ്പോള്‍ ഒരു “പ്രാന്ത”പ്രദേശമാണു ബാംഗ്ലൂര്‍, അല്ലേ? ശ്രീജിത്തിനെയും കുട്ടപ്പായിയെയുമൊക്കെ കണ്ടപ്പൊഴേ തോന്നി. അരവിന്ദനും അവിടെയായിരുന്നല്ലോ... :-)
നടക്കട്ടേ, നടക്കട്ടേ, ഒരു ഗ്രൂപ്പ്‌ഫോട്ടോ ഇടണേ...
തണുപ്പന്‍ പറഞ്ഞ “യാ” എന്നതു് “ഞാന്‍“ എന്നതിന്റെ റഷ്യനാണു്. ആര്‍ക്കും മനസ്സിലായില്ല, അല്ലിയോ? പാവം...
ReplyDeleteകോഡു വാക്കു് ഈ കൈതപ്രഗീതം മതിയോ?
ക്രൌഞ്ചം ശ്രൂതിയിലുണര്‍ത്തും നിസ്വനം മദ്ധ്യമം...
അതു വലുതാണെങ്കില്‍ “പഴം” എന്നായാലും മതി. മലയാളികളേ പറയൂ...
വന്നുവന്ന് ആരു തുമ്മിയാലും ബ്ലോഗ് തുടങ്ങുന്നതു കൊണ്ട് ഈ ബാംഗ്ലൂര്‍ സമ്മേളനത്തിനായും ഒരു ബ്ലോഗ് തുടങ്ങിയാലോ എന്നാലോചിച്ചതാ...
ReplyDeleteമീറ്റിംഗിന്റെ റണ്ണിങ്ങ് കമന്ററി ഇടാന്‍...
“അതാ കെ എഫ് സി -യുടെ അടുത്തു നിന്നും ശ്രീജിത്ത് ഒരു പഞ്ചാരച്ചിരിയുമായി എസ്‌ക്കലേറ്ററിന്റെ അടുത്തേയ്ക്കു നടക്കുന്നു... ഫുഡ്‌വേള്‍ഡില്‍ നിന്നും ഒരു ഫുള്ളും വാങ്ങി കക്ഷത്തില്‍ വെച്ചോണ്ട് വര്‍ണ്ണം ലിഫ്റ്റില്‍ കയറി മുകളിലേയ്ക്ക്....സ്വൊരോസ്ക്കിയിലെ കണ്ണാടിയില്‍ നോക്കി സ്വപ്നത്തില്‍ മുഴകി നില്‍ക്കുന്ന കല്ല്യാണി ” എന്ന റെയിഞ്ചില്‍...
പിന്നെ ഓവര്‍ ആക്കണ്ട എന്നു വെച്ചു ഉപേക്ഷിച്ചു.
കോഡ് വാക്ക് ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഒരേയൊരെണ്ണമേ ഉപയോഗിക്കാന്‍ പറ്റൂ... “സാധനം എല്ലാര്‍ടേം കയ്യിലുണ്ടോ?” “സാധനം എല്ലാര്‍ടേം കയ്യിലുണ്ട്“... ഇതല്ലാതെ വല്ല കോഡും ഉപയോഗിച്ചാ കലിപ്പാവുമേ...
തണുപ്പാ, റഷ്യയിലുള്ള മലയാളിബ്ലോഗുമാമന്മാരുടെ ഉച്ചകോടിമഹാമഹത്തിനു എന്റെ എല്ലാ ആശംസകളും. പിന്നെ തണുപ്പനെയും, തണുപ്പനേയും കൂടി ഈ ആശംസ അറിയിക്കാന്‍ മറക്കണ്ട. സൂക്ഷം സമയമറിയിച്ചാല്‍ അതേ സമയത്ത് ഞാനും “ഒരു ഗ്ലാസ് വോഡ്ക” കുടിച്ച് എന്റെ പിന്തുണ പ്രഖ്യാപിക്കാം.
ReplyDeleteആനക്കാര്യത്തിനിടേല്‍
ReplyDeleteഎലന്തൂര്‍ ഗുരുക്കളേ,
ക്രൌഞ്ചം ഈ
http://www.kolkatabirds.com/saldino/scurlew1.jpg കൊക്ക് അല്ലേ. ഇത് എവിടെ എന്തു ചെയ്തെന്നാ കൈതയുടെ പുറത്തിരുന്ന് നമ്പൂരിശ്ശന്‍ പറയുന്നത്?
ക്രൌഞ്ചം curlew അല്ല, heron എന്ന കൊക്കാണെന്നു തോന്നുന്നു.
ReplyDeleteആണോ? എന്തായാലും വയല്‍ മുണ്ടി ജാതിയിലെ തന്നെ കൊക്കല്ലേ. ഈ അയ്യോപാവി ശ്രുതിയില്‍ എന്തു നിസ്വനം ഉണര്‍ത്തി പാപ്പാനേ?
ReplyDeleteസംഗീതം? ചോദ്യം? അതും എന്നോട്? ഹഹാഹ്ഹ... ഇനിയും ഒന്നു രണ്ടു പെഗ്ഗുകൂടി കേറ്റിയാല്‍ ചെലപ്പം ഞാന്‍ ഉത്തരം പറഞ്ഞേക്കാം, പക്ഷേ ഇപ്പോള്‍ നോ താങ്ക്സ്.
ReplyDeleteകൊറ്റികള്‍ ഒരുതരം ഒച്ചയുണ്ടാക്കും എന്നതു നേര്‍ (ഒരുതരം കുര പോലെ എന്തോ ഒന്ന്). അതിനെയാണൊ ഇനി കൈതപ്രം എടുത്തു കീച്ചിയത്?
ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റിനു അഭിവാദ്യങ്ങള്‍
ReplyDeleteശ്രീ, ചതിയായിപ്പോയി...
ReplyDeleteഎല്ലാരും കൂടുന്നതല്ലെ പെലകാലെ എണീറ്റ് ഫോണ്‍ വിളിച്ച് വിഷ് ചെയ്യാമെന്നു കരുതി അലാറം ഒക്കെ വെച്ച് എണിറ്റു വിളിച്ചപ്പോ “ദിസ് ഹച്ച് നമ്പര്‍ ക്യനോട്ട്ബീ റീച്ച്ഡ് “ :(
അന്നില്‍പ്പക്ഷി, ക്രുങ്, Indian love bird എന്നൊക്കെപ്പറയുന്ന പക്ഷിയാണു ക്രൌഞ്ചമെന്നു ശബ്ദതാരാവലി. ഏതായാലും ആദികവി “യത് ക്രൌഞ്ചമിഥുനാദേകം” എന്നു പറഞ്ഞതു കാട്ടാളന്‍ വയലില്‍ തൂങ്ങിപ്പിടിച്ചു നിന്ന കൊക്കിനെ വെടിവെച്ചപ്പോഴല്ലല്ലോ (ആദ്യം അതിന്റെ തലയില്‍ കൊണ്ടുപോയി കുറേ വെണ്ണ വെച്ചിട്ടു്, അതുരുകി കണ്ണില്‍ വീണു കണ്ണുകാണാതെ നടക്കുമ്പോള്‍ കൊറ്റിയെ പിടിക്കാന്‍ വളരെ എളുപ്പമാ :-))
ReplyDeleteസപ്തസ്വരങ്ങളിലോരോന്നിനും ഓരോ ജന്തുവിന്റെ ശബ്ദവുമായി സാമ്യമുണ്ടത്രേ. സ മുതല്‍ നി വരെ യഥാക്രമം മയില്‍, കാള, ആടു്, ക്രൌഞ്ചം, കുയില്‍, കുതിര, ആന എന്നിങ്ങനെ. ചുമ്മാ ഓരോ കല്പനകളേ...
ഓരോ ശബ്ദത്തിനും ഓരോ ജീവിയുമുണ്ടോ. അതെനിക്കു പുതിയ അറിവാണേ, നാനി നാനി. (മാനി തരാന്‍ പാങ്ങില്ല)
ReplyDeleteവാദം:
ശബ്ദതാരയുമായി ഞാന്‍ അടുക്കുന്നില്ല കാരണം നമ്പ്ര ഒന്ന്: എവിടൊക്കെയോ ക്രൌഞ്ചം ഒരു കൊറ്റിയാണെന്നു കേട്ടുപോയി. രണ്ട്: ഈ പി നാരായണഭട്ടതിരിയുടെ സംസ്കൃതം നിഘണ്ടുവില്‍ ജലത്തില്‍ ജീവിക്കുന്ന പക്ഷി എന്നും അര്‍ത്ഥം (ലവ് ബേര്‍ഡ് മരത്തില്‍ ജീവിക്കുന്ന റ്റീം). മൂന്ന്: ഇന്ത്യന്‍ ലവ് ബേര്‍ഡ് എന്ന് ശീകണ്ഠേശ്വരം ഉദ്ദേശിച്ചത് ഇന്ത്യയില്‍ കാണുന്ന ഒരേയൊരു ലവ്-ബേര്‍ഡ് ത്ത്തയായ(ഇന്ന് വംശം നശിക്കുന്ന) അബിസീനിയന്‍ ലവ് ബേര്‍ഡ് ആണേല്‍ അതല്ലേ മലയാളത്തില്‍ പഞ്ചവര്‍ണ്ണത്തത്ത അപോ മലയാളമെഴുത്തുകാരും ക്രൌഞ്ചം എന്ന് എഴുതുന്നതെന്തിനാ?
നൈഷധം:
ചതുപ്പില്‍ അല്ലാതെ കാട്ടാള്‍ജിയുടെ ലാന്‍ഡില്‍ എങ്ങനെ കൊറ്റിവരാനാ എന്നാലോചിച്ചപ്പോ തത്തയാവുമെന്നും തോന്നി. മാത്രമല്ല സ്നേഹത്തിന്റെ ചിഹ്നമായി രണ്ടു കൊറ്റികളെ ചിത്രീകരിക്കാനും സാദ്ധ്യത കുറവാണ്, കാരണം പ്രാവുകളെപ്പോലെ പെയര്‍ ബോണ്ടിംഗ് നടത്തുന്നതിനെക്കാള്‍ കൊറ്റില്ലങ്ങള്‍ തീര്‍ക്കുകയും പറ്റമായി പാറിനടക്കുകയുമാണ് കൊക്കുകള്‍ ചെയ്യാറ്.
അപ്പോള്‍ ക്രൌഞ്ചം അബിസീനിയന്‍ ലവ് ബേര്‍ഡ് തന്നെയോ
ദേവോ,
ReplyDeleteജീവികളുടെ പേരുകള്‍ നമ്പൂരിശ്ശന്റെ പാട്ടില്‍ത്തന്നെ ഉണ്ടല്ലോ. അതിലെ “അജരവഗാന്ധാരം.... ഗാന്ധാരം...ഗാന്ധാരം...” എന്നു കേട്ടു ഞാന്‍ വട്ടായിട്ടുണ്ടു്. സാധാരണം, അന്തരം (കര്‍ണ്ണാടകത്തില്‍) കോമളം, തീവ്രം (ഹിന്ദുസ്ഥാനിയില്‍) എന്നു ഗാന്ധാരം രണ്ടുണ്ടെന്നു കേട്ടിട്ടുണ്ടു്, എന്തൂട്ട്രാ ഈ അജരവഗാന്ധാരം എന്നു്.
“പഞ്ചമം വസന്തകോകിലസ്വരം..” എന്നതു മാത്രം എല്ലാവര്‍ക്കും അറിയാം.
അന്നല്‍പ്പക്ഷിയാണു ക്രൌഞ്ചം. തത്ത പോലെ എന്തോ ആണെന്നു തോന്നുന്നു.
പട്ടേരിയെ പറ്റിച്ചതെന്താണെന്നു ഞാന്‍ പറഞ്ഞുതരാം. അമരകോശത്തില്‍ (അമരയിലയിലെ സെല്‍ അല്ല) “ക്രുങ് ക്രൌഞ്ചോऽഥ ബകഃ കഹ്വഃ” എന്നു പറഞ്ഞിട്ടുണ്ടു്. ഇതു നാലും ഒന്നിന്റെ പര്യായമാണെന്നു വിചാരിച്ചിട്ടുണ്ടാവും. ബകവും കഹ്വവും കൊക്കാണല്ലോ. “അഥ” എന്നതു ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ക്രുങ്ങും (ചകാരാന്തം പുല്ലിംഗം - ക്രുഞ്ചൌ എന്നു ദ്വിവചനം, ക്രുഞ്ചഃ എന്നു ബഹുവചനം) ക്രൌഞ്ചവും അന്നല്‍പ്പക്ഷി, ബകവും കഹ്വവും കൊക്കു് എന്നാണു് അധികം ആളുകളും ഇതിനെ വ്യാഖ്യാനിക്കുന്നതു്.
ഹാവൂ അങ്ങനെ ആ പ്രശ്നത്തിനു പരിഹാരമായി. ഗുരുക്കളും ശ്രീകണ്ഠേശ്വരവും അമരസിംഹനും ജയിക്ക. അബിസീനിയന്‍ ലവ് ബേര്‍ഡ് തന്നെ ക്രൌഞ്ച് -ഗൊമ്മന്നസലായ കുഞ്ഞിത്തത്തകള്‍ (എന്തായാലും കൊന്നു, വല്ല കാട്ടുപോത്തിനേം കൊന്നെങ്കില്‍ ആ സാധുവിന്റെ വയറെങ്കിലും നിറഞ്ഞേനെ).കാട്ടാളന്‍ പഴേ കാലത്തു ജീവിച്ചിരുന്നത് നന്നായി, ഇപ്പോഴാണേല്‍ സനുമാന്‍ ഖാനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഇരുന്നേനെ. ഇത്തത്ത വംശിനാശി ലിസ്റ്റില്‍ പെട്ട കിളിയാ.
ReplyDeleteഗുരുക്കളേ,
അമരകോശം മലയാളത്തില്‍ കിട്ടാനുണ്ടോ (അതായത് സ്ക്രിപ്റ്റ്)പണ്ട് ശാന്താ ബുക്ക് സ്റ്റാള്‍ ഒക്കെ രണ്ടു രൂപക്ക് ഇറക്കിയിരുന്നു, ഇന്നൊക്കെ അതു ദേവനാഗരിയേ കാണുന്നുള്ളൂ, ആ സ്റ്റേഷന്‍ നമുക്കു ബഹുത് കഷ്ടപ്പാട് ഹേ.
ഉമേഷ് പറഞ്ഞതാവാം ശരി. എങ്കിലും യോഗയിലെ ക്രൌഞ്ചാസനത്തെ heron pose എന്നാണ്‍ തര്‍ജ്ജമിച്ചു കാണാറ്. “krauncham" എന്നു ഗൂഗ്ലിയാല്‍ heron എന്ന് ഒരുപാടുസ്ഥലത്തുകാണാം. ഒരു ലിങ്ക് സി. രാജഗോപാലാചരിയുടെ ഏതോ പുസ്തകത്തില്‍നിന്നാണെന്നു തോന്നുന്നു.
ReplyDeleteI may be there on 29th.June.
ReplyDeleteI dont know where ,how and What.
Any banglurian can help me.
Sarvathum Daivathintey sahayam.
venu.
അല്ലാ.. ബാംഗ്ലൂര്‍ ഗെറ്റ്‌റ്റുഗതര്‍ നടന്നിരുന്നോ? റിപോര്‍ട്ട് ഒന്നും കണ്ടില്ല... ശ്രീ... എന്തായി.. അടിപൊളിയാര്‍ന്നോ??
ReplyDeleteഡ്രിസിലേ, കൂടിക്കാഴ്ചയൊക്കെ അടിപൊളിയായിരുന്നു. കൂടുതല്‍ വിശേഷങ്ങള്‍ ശ്രീജിത്തോ, മഴനൂലുകളോ പോസ്റ്റുന്നതായിരിക്കും.
ReplyDelete