Thursday, June 22, 2006

നിരക്ഷരന്റെ കവിത

ബൂലോഗ കൂട്ടായ്മ

വ്യാകരണ്ണത്തിന്നുമേഷ്ജി,
ആയുരാരോഗ്യത്തിന്നു ദേവന്‍,
നര്‍മ്മത്തിനിന്നു, വിശാലന്‍,അരവിന്ദന്‍,ശ്രീജിത്തും,
വിക്കി ക്വിസ്സിന്നു മന്‍ജിത്തുമൊപ്പം തന്‍ പാതി കൂട്ട്യേടത്തിയും.

പടത്തിന്നിന്നു കുമാറും, തുളസിയും, പുതുതായിട്ടു സിദ്ധാര്‍ത്ഥനും,
ഗവേഷണത്തിന്നപ്പുറം നിത്യ സഹായിയായ്, സന്തത സഹചാരിയായ് ,
പോസ്റ്റിലും വലിയ ഹാസ്യ കമന്റുമായ് വക്കാരിയും,

സാഹിത്യത്തില്ലൂന്നി കഥകള്‍ ചമക്കുന്ന പെരിങ്ങോടരും, ഏവൂരാനും,
ജ്യോതിസ്സും, സൂവും,പിന്നെ,അരിഗോണികല്‍ ചമക്കുന്ന ഇബ്രുവും,
ആരിഫും, ബൂലോഗ പടം ഒരുക്കുന്ന ഡ്രിസിലും,
വരയിലുമെഴുത്തിലും, അമ്പരപ്പിക്കൊന്നോരോ കഴിവുമായൊരു സാക്ഷിയും ,

നമ്മളെല്ലാരും എഴുതുന്ന വരമൊഴിക്കാശാന്‍ സിബു വേറെ തന്നെയും,
എല്ലാമറിഞ്ഞിട്ടും കണ്ണടച്ചിരിക്കുന്ന ബെന്നിയും, താന്‍ കുത്തിയ കുമ്പളങ്ങക്കുരു
മുളച്ചോന്ന് നോക്കുന്ന ചന്ദ്രേട്ടനും,

എങ്കിലും നമ്മള്‍ ഇന്നൊന്നായറിയുന്നു പരസ്പരം, കൂടുന്നു, എഴുതുന്നു, അതു തന്നെ നമ്മുടെ വിജയം , ബൂലോഗ കൂട്ടായ്മ.

അവസാന വാക്ക്.

ഇന്ന് വിക്കെണ്ട്. എന്നെ ആരും വീക്കരുത്. ഞാന്‍ ആള്‍ റെഡി ആറെണ്ണം വീക്കി, ഏഴാമന്‍ ഗ്ലാസ്സില്‍,ചാറ്റ് ചെയ്യേണ്ടവര്‍ക്ക് ഞാന്‍ അവിയലബിള്‍ (ക ട് : പെരിങ്ങോടന്‍)

19 comments:

  1. അതു ശരി..

    ReplyDelete
  2. ഒരു രണ്ടെണ്‍നം കൂടി വീശീട്ട് ഒരു മഹാകാവ്യമെഴുതൂ മഹാനുഭാവുലൂ...

    ReplyDelete
  3. ഒറിജിനല്‍ കവിത കാണണ്ട ഇത്‌ !! ;-)

    ReplyDelete
  4. 4 മണിക്കൂര്‍ മുമ്പ് നാം പിരിയുമ്പോള്‍ കുറുമാനു് ഇത്രയും ദോഷം സംഭവിച്ചില്ലായിരുന്നു. എന്തായാലും ഇതിനുത്തരവാദി ഞാനല്ല (പ്രഗ്നന്റായൊരു പെണ്ണിന്നവിഹിത ഗര്‍ഭം ചുമക്കാന്‍ ഞാനില്ല, എന്ന മിമിക്രി പാട്ടിന്റെ ട്യൂണിലും പാടാം)

    ReplyDelete
  5. ങേ..ഇവിടെ ആരാ ഇതിനിടയില്‍ പ്രഗ്നന്റായത്‌ ? ഈശ്വരാ... ഇവിടെ ആരും ഗര്‍ഭിണികളായി ജനിക്കുന്നില്ല മക്കളേ, ഈ സമൂഹമാണവരെ ഗര്‍ഭിണികളാക്കുന്നത്‌......

    എന്റെ കുറുമാനേ, വെള്ളമടിച്ചാല്‍ കവിത വരുമല്ലേ ? ഞാനുമിന്നു വൈകിട്ടൊരു പത്തു മില്ലി അടിച്ചു പിമ്പിരി ആയി നോക്കട്ടെ.

    കവിത ചേച്ചി ഉറങ്ങിയല്ലോ ല്ലേ ?

    അപ്പോ, ജി മെയില്‍ ഐടി ഏതാന്നാ പറഞ്ഞേ ?

    ReplyDelete
  6. ആറു വീശിയിട്ടും അച്ചരസ്ഫുടതയോടെ കവിത ചൊല്ലുന്ന കുറുമാനാണു താരം...

    ഈ കവികളൊക്കെ കള്ളുകുടിയന്മാരാണെന്നു കേട്ടതു ശരിയാണെന്നു തോന്നുന്നു...

    ReplyDelete
  7. കള്ളുകുടിയന്മാരു കവികള്‍ ആവും എന്നു പറയന്നതെല്ലേ ഈ സന്ദര്‍ഭത്തില്‍ ശരി?

    ReplyDelete
  8. ബ്ലോഗനാര്‍ക്കാവിലമ്മേ..
    ഒക്കെ കുടിയന്മാര്‍ ആണോ.
    മാന്യന്മാര്‍ ഈ വഴി എങ്ങനെ ഇഴഞ്ഞുപോകും
    സ്വൈരമായി എങ്ങനെ വാളു വയ്ക്കും..

    ReplyDelete
  9. എന്നു രാത്രി എന്റെ കൂട്ടുകാര്‍ എന്നോടൊത്തൊന്നു ചാറ്റ് ചെയ്യൂ..........ആഗ്രഹം കൊണ്ടല്ലെ?

    rageshku@gmail.com

    ReplyDelete
  10. കുറുമാനോടു ചാറ്റിക്കൊണ്ടിരുന്നപ്പൊ എന്റെ മാനേജരു വന്നു. അങ്ങേരെന്റെ സ്ക്രീനില്‍ നോക്കിയപ്പം മൊത്തം മലയാ‍ളം :) :(

    ReplyDelete
  11. ഒന്നു വീശിയപ്പോൾ പുഞ്ചിരി
    രണ്ടു വീശിയപ്പോൾ മൌനം
    മൂന്നായപ്പോഴോ നെറ്റിന്നുമുന്നിൽ
    നാലിൽ നല്ലൊരുകവിത തുടങ്ങി
    അഞ്ചിലോ അപ്‌ലോഡ്‌ ചെയ്തു
    ആറിൽ നോവലും കൂട്ടിചേർത്തു
    ഏഴിലോ കുറുമാനങ്ങുറങ്ങിപ്പോയി

    ReplyDelete
  12. കുറുമാന്‍ അവിടെയിരുന്നു വീശിയപ്പോഴേയ്ക്കും കാറ്റടിച്ചു ചന്ദ്രേട്ടനും ?? കവിതയൊക്കെ കണ്ടതുകൊണ്ടു ചോദിച്ചതാണ്‌. :)

    ReplyDelete
  13. കുറുമാന്റെ ശരീരത്തിന്റെ ഏതുഭാഗത്താ ഇങ്ങിനെയൊരു കവി ഒളിച്ചിരിക്കുന്നത്?

    കുറുമന്‍ ഇഫക്ട് ചന്ദ്രേട്ടനും :)

    ReplyDelete
  14. സമയം രാവിലെ എട്ടുമണി, കവിത എഴുതിയ മൂഡില്‍ നിന്നും, കഥയുടെ മൂഡിലേക്ക് ഞാന്‍ മുങ്ങാംകുഴിയിട്ടു, പിന്നെ പൊന്തി വന്നു.

    എന്റെ കഥന കവിതയ്ക്ക് മറു കവിത ചന്ദ്രേട്ടന്റെ....ആഹാ മനോഹരം,
    ഇനി മുതല്‍ എല്ലാ വ്യാഴാഴ്ചയും കവിത എഴുതണം.

    ഒറിജിനല്‍ കവിത, ദോണ്ടേ തലവഴി കമ്പിളി പുതച്ച് ഞാനൊന്നുമറിയുന്നില്ല, എനിക്കൊന്നും അറിയുകയും വേണ്ട എന്ന പോലെ കിടന്നുറങ്ങുന്നു.

    ഇന്ന വെള്ളി, നളപാചകം. അയ്യോ, അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്, നമ്മുടെ നളനെ കാണാനേ ഇല്ലല്ലോ ഈയിടെ?

    അപ്പോള്‍, അമേരിക്ക ബൂലോഗ വാസികളെ, ശുഭരാത്രി,
    ഇന്ത്യ, ജി സി സി, ഐറോപ്പ് വാസികളെ, ശുഭദിനം.

    അരവിന്ദന്റെ നാട്ടിലിപ്പോ സമയം എത്രയായാവോ, വക്കാരിയുടേയും? അവര്‍ക്ക് വെറുമൊരു നമസ്കാരം.

    ഒരു നാലിന്നും, അഞ്ചിന്നും ഇടയില്‍ ഞാന്‍ പിന്നേം വരും, ഒരു മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ (സമയമല്ല കേട്ടോ), ഗ്വാണ്ടിറ്റി :)

    ReplyDelete
  15. കുറുമപ്പുലി, വീശുമ്പോള്‍ കരച്ചില്‍ വരും, കോമടിസാഹിത്യവും വരുമല്ലേ... :)

    ReplyDelete
  16. "താന്‍ കുത്തിയ കുമ്പളങ്ങക്കുരു
    മുളച്ചോന്ന് നോക്കുന്ന ചന്ദ്രേട്ടനും"


    ഹ ഹ. അസ്സലായി ചിരിച്ചു. കുറുമാനേ, കയ്യിലിരിപ്പ് കൊള്ളാമല്ലോ. നര്‍മ്മം കഥയായി മാത്രമല്ല, കവിതയായും പൊഴിയും അല്ലേ. പാവം ചന്ദ്രേട്ടന്‍.

    ചന്ദ്രേട്ടന്റെ കവിതയും രസിച്ചു. ചന്ദ്രേട്ടന് ഇങ്ങനെ ചില കഴിവുകള്‍ ഉണ്ടെന്നറിയില്ലായിരുന്നു.

    ReplyDelete
  17. എന്റെ പേര്‌ എവിടെയുമില്ല.

    ഞാന്‍ അനാഥന്‍............

    കുറൂ..............

    എന്നോടിതു വേണ്ടായിരുന്നു.......

    ആദ്യത്തെ ഒഴിക്കട്ടെ......

    ReplyDelete
  18. അപ്പൊ ഇതിനാണല്ലെ കുറുമാന്‍ തിരിക്കാണെന്നും പറഞ്ഞ് മുങ്ങിയത്?

    ReplyDelete
  19. സങ്കുചിതാ, സങ്കടപ്പെടരുത് സുകുച്ചേട്ടനും, മണികണ്ടനുമൊക്കെ ബൂലോക ഹീറോമാരല്ലെ!

    ReplyDelete