Tuesday, June 27, 2006

പാപത്തിന്‍റെ പങ്ക്


കുഞ്ഞേ പൊറുക്കുക.
'ശേഷം ചിന്ത്യ'ത്തില്‍ ചിത്രം കണ്ടപ്പോള്‍ അറിയാതെ കണ്ണുടക്കിപ്പോയി.
നിന്‍റെ കരളുരുകുന്ന കണ്ണീരിലും
എന്‍റെ ചായക്കൂട്ടുകളുടെ സാധ്യതകളെക്കുറിച്ചു മാത്രം ചിന്തിച്ചതിന്
കുഞ്ഞേ പൊറുക്കുക.

31 comments:

  1. സാക്ഷീ ജീവനുണ്ടോന്ന് തോന്നിപ്പിക്കുന്ന ചിത്രം. ഗംഭീരം.........

    ReplyDelete
  2. ഈ കുഞ്ഞിന്റെ കരച്ചില്‍ വരെ ഞാന്‍ കേള്‍ക്കുന്നു.
    അക്രമ പടം.

    ReplyDelete
  3. സാക്ഷീ: നല്ല ജീവന്‍ തുളുമ്പുന്ന ചിത്രം ! ഉഗ്രന്‍ !

    ReplyDelete
  4. അടിപൊളി!!!
    ഇനിയും പോരട്ടെ...

    ReplyDelete
  5. സാക്ഷിയുടെ കഴിവ് ........ അപാരം തന്നെ.

    ReplyDelete
  6. നന്നായി വരച്ചിട്ടുണ്ട്‌.

    ReplyDelete
  7. എന്തു പറയേണ്ടൂ. താങ്കളുടെ പ്രതിഭയ്ക്കുമുന്നില്‍ ആദരവോടെ തലകുനിക്കുന്നു.

    ReplyDelete
  8. സാക്ഷി ഇതൊരു വലിയ ‘വര‘യാണ് . ഡിജിറ്റല്‍ വരകളുടെ മടുപ്പിക്കല്‍ ഇല്ലാതെ ഒരു മഹത്തായ ഡിജിറ്റല്‍ വര. ഇങ്ങനെ വേണം പുതുമകള്‍ !

    ReplyDelete
  9. സത്യം! കുമാറേട്ടന്‍ പറഞ്ഞത്....
    പടം വരക്കുന്നതിനും വെബ് പേജ്സ് ഡിസൈന്‍ ചെയ്യുന്നതിനും സാക്ഷിക്കു എന്താണ് ചാര്‍ജ്? ഞാന്‍ സീരിയസ്സായി ചോദിക്കുകയാണ്

    ReplyDelete
  10. LG യുടെ ഫോട്ടം വരച്ചു തരണോ? ;)

    ReplyDelete
  11. എല്‍ ജി, കുമാറേട്ടാ... എന്ന് വിളിക്കുമ്പോള്‍ എനിക്ക് ശ്രീകൃഷ്ണപ്പരുന്ത് സിനിമയിലെ പാട്ട് ഓര്‍മ വരും. അതിലും വിളിക്കുന്നുണ്ട് ഇങ്ങനെ. കുമാരേട്ടാ...;)

    സാക്ഷി ഇത് രണ്ടാം ചിത്രമാണ് :( കുട്ടികളെ എന്തിനു വെറുതെ കരയിപ്പിക്കുന്നൂ....

    ReplyDelete
  12. എന്റെ ഫോട്ടൊം അല്ല. അതിനി എന്തു വരക്കാന്‍ ഇരിക്കുന്നു ?:)
    അങ്ങിനെ ഫ്രീ ലാന്‍സിങ്ങ് ചെയ്യുന്നുണ്ടൊ?

    ReplyDelete
  13. ഞാനല്ല കരയിപ്പിചത് സൂ. :(

    ReplyDelete
  14. അങ്ങിനെ ഫ്രീ ലാന്‍സിങ്ങ് ഒന്നുമില്ല LG.
    ഭയങ്കര മടിയനാ. ;)

    ReplyDelete
  15. പഠിപ്പിച്ചു തന്നാലും മതി സാക്ഷീ.. :) ഗ്രാഫിക്സ്‌ ആണോ?

    ReplyDelete
  16. ഗ്രാഫിക്സ് ആണല്ലോ ബിന്ദൂ.
    അഡോബ് ഇലുസ് ട്രേറ്റര് ഉപയോഗിച്ച് മൌസ് കൊണ്ടാണ്‍ വരയ്ക്കുന്നത്.

    ReplyDelete
  17. ഗ്രാഫിക്സ് ആണല്ലോ ബിന്ദൂ.
    അഡോബ് ഇലുസ് ട്രേറ്റര് ഉപയോഗിച്ച് മൌസ് കൊണ്ടാണ്‍ വരയ്ക്കുന്നത്.

    ReplyDelete
  18. അപ്പോള്‍ ഷെയ്ഡു എങ്ങനെ കൊടുത്തു? അതില്‍ തന്നെയുണ്ടോ? ഗ്രാഫിക്സ്‌ പഠിച്ചാല്‍ കൊള്ളം എന്നുണ്ട്‌.

    ReplyDelete
  19. ഇതിനു മുമ്പ് വരച്ചിരുന്ന ചിത്രങ്ങളിലൊക്കെ ഷേഡ് അതില്‍ തന്നെയാണ്‍ കൊടുത്തത്. ഇതിലെ ഷേഡ് കൊടുക്കാനുപയോഗിച്ചത് ഫോട്ടോഷോപ്പാണ്‍.

    ReplyDelete
  20. നന്ദി സാക്ഷീ. :)ഗ്രാഫിക്സ്‌ ആദ്യം പഠിക്കണം അല്ലേ?

    ReplyDelete
  21. ബിന്ദൂ, ഫോട്ടോ ഷോപ്പും, ഇല്ലസ്റ്റ്രേറ്റരും പഠിക്കുക ഇപ്പോല്‍ അത്ര വലിയ പാടൊന്നുമില്ല. ഗ്രാഫിക്സ് ചെയ്യാന്‍ രസമാണ്. പക്ഷെ ചെയ്യുന്നതിനെ കുറിച്ച് ആദ്യമേ ഒരു ഐഡിയ തലയില്‍ വേണം. അതു സാക്ഷിക്കുണ്ട്. അതാണിത്ര ഭംഗി. അല്ലെങ്കില്‍ കാക്കയെ വരച്ചു കൊക്കായ പോലെ ഇരിക്കും.
    ബിന്ദു ഇന്നു തന്നെ തുടങ്ങൂ ഗ്രാഫിക്സ് പഠനം adobe photoshop ഉം adobe illustrator CS2 version വാങ്ങാനുള്ള ഓര്‍ഡര്‍ ഇറക്കു.

    ReplyDelete
  22. അതിലും നല്ലതു വക്കാരി അമ്മൂമ്മയെ വരച്ചതു പോലെ എന്നല്ലെ ;)? ശരിയാ കുമാര്‍,അതിനൊക്കെ ജന്മനാ ഒരു കഴിവൊക്കെ വേണം.

    ReplyDelete
  23. ഇവിടെ ഞാനൊരു കമന്റ്‌ ഇട്ടാല്‍ അത്‌ എന്തായിരിക്കുമെന്ന് സാക്ഷിക്കറിയാം, എനിക്കും അറിയാം. നിങ്ങളാരും അറിയണ്ടാ. അല്ലേ സാക്ഷിയേ. :) അതോ ഞാനങ്ങു പറയട്ടോ.

    ReplyDelete
  24. അതിമനോഹരമായിരിയ്ക്കുന്നു സാക്ഷീ... ഇതെതായാലും കുട്ടികളെ പീഡിപ്പിച്ചല്ലല്ലോ വരച്ചത് :)

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. സാക്ഷി,
    വര കൊള്ളാം..
    റൊട്ടിയും വെണ്ണയും തരുന്നതു ഈ വര തന്നേയാണൊ?

    പക്ഷേ..
    ചെറുതായെങ്കിലും ജില്ലിന്റെ പാപത്തിന്റെ പങ്കു പറ്റുകയല്ലേ ഇത്‌ എന്ന വര്‍ണ്ണ്യത്തില്‍ ആശങ്ക!

    അതു സാക്ഷി നേരത്തേ പറഞ്ഞിരിക്കുന്നതു കൊണ്ടു ജില്ലിനെതിരെ പ്രതിഷേധിച്ചതും ഇവിടെ അഭിനന്ദിച്ചതും നമ്മുടെ ഇരട്ടത്താപ്പല്ലേ എന്നും വര്‍ണ്ണ്യത്തില്‍ ആശങ്ക!

    അപകടത്തില്‍പ്പെട്ടു കിടക്കുന്ന ഒരാളെ കാണുമ്പോള്‍ പ്രസ്സ്‌ ക്കാരന്‍ / ഫോട്ടോഗ്രാഫര്‍ ആദ്യം അവന്റെ ന്യൂസ്‌ / ജോലി സ്കോപ്‌ നോക്കും എന്നു എവിടെയൊ കേട്ടിരിക്കുന്നു..
    അവിടെ ആദ്യം വേണ്ടതു എന്ത്‌ ?

    ReplyDelete
  27. ദേവേട്ടാ, അതു നമ്മള്‍ രണ്ടുപേരും മാത്രം അറിഞ്ഞാല്‍ മതി. ;)

    വോ, റൊട്ടി തരുന്നത് ഇതൊക്കെതന്നെ വര്‍ണ്ണങ്ങളേ.
    ആ ചിത്രം കണ്ടിട്ട് വരയ്ക്കാതിരിയ്ക്കാന്‍ തോന്നണില്ല. നേരത്തേ പറഞ്ഞുതുപോലെ ശരിയും തെറ്റിനേക്കാളും കൂടുതല്‍ ചിത്രം വരയ്ക്കുന്നതിന്‍റെ സാധ്യതകളെ കുറിച്ചു ചിന്തിച്ചുപോയി.

    പിന്നെ മനസ്സുകൊണ്ടുപോലും ആ കുഞ്ഞിനെ ഞാന്‍ ദ്രോഹിച്ചിട്ടില്ലല്ലോ.

    ReplyDelete
  28. സാക്ഷീ, വളരെ നല്ല വര..

    മന‍സ്സു നിറഞ്ഞു ചിരിക്കുന്ന ഒരു കൂട്ടിയുടെ ചിത്രം കൂറി വരക്കുമൊ?.. മാ‍റട്ടെ ഈ കരച്ചില്‍....

    ReplyDelete
  29. ചിത്രം നന്നായിരിക്കുന്നു, “എന്‍റെ ചായക്കൂട്ടുകളുടെ സാധ്യതകളെക്കുറിച്ചു മാത്രം ചിന്തിച്ചതിന് കുഞ്ഞേ പൊറുക്കുക”.. നല്ല വരികള്‍. പിന്നെ മുടി കുറഞ്ഞുപോയതു കൊണ്ട് ഒരു സുഡാനിക്കുട്ടിയാണെന്ന് തോന്നുന്നു. കുട്ടിയ്ക്കു അല്പംകൂടി മുടിയും,പൊട്ടും,കാതിപ്പൂവും,മാലയും ഉണ്ടായിരുന്നെകില്‍...

    ReplyDelete