Wednesday, June 28, 2006

കെച്ചപ്പ്‌

ലഞ്ചിന് പിസ കഴിക്കാന്‍ പോയ ഒരു ദിവസം. ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ട്‌ പെപ്സിയാണെന്നു കരുതി ഞാനെടുത്ത് വായിലേക്ക് ഒഴിച്ചത് കെച്ചപ്പിന്റെ ബോട്ടില്‍ .

'ഇതെന്താ വീഴാത്തേ' എന്ന് വിചാരിച്ച്‌ കുപ്പിയിലേക്ക്‌ നോക്കിയപ്പോഴല്ലേ...കാര്യം മനസ്സിലായത്.

പതുക്കെ കുപ്പി താഴെ വച്ച്, പ്രകടനം ആരെങ്കിലും കണ്ടോയെന്നറിയാന്‍ ചുറ്റും നോക്കിയപ്പോ, ഒരു അറബിക്കൊച്ച്‌ 'കൌതുകലോകം'കാണുന്ന കണക്കെ, ആശ്ചര്യത്തോടെ എന്നെ നോക്കി അതിന്റെ അമ്മയേ എന്നെ കാട്ടികൊടുക്കാനായി മാന്തുന്നു!

കെച്ചപ്പ്‌ കുപ്പിയോടെ ‘ടുമ ടുമാന്ന്‘ കുടിക്കുന്നവരും ഈ ഭൂമിയിലുണ്ടോ പടച്ചോനേ.... എന്നാകും ആ കൊച്ച്‌ ചിന്തിച്ചിരിക്കുക.

ഹവ്വെവര്‍, തകര്‍ന്ന മാനവുമായി അരവിന്ദന്‍ പറഞ്ഞ ‘ബ് ഹാ’ എന്ന ചിരിയോടെ ഞാനവിടെ നിന്നും ഓടിരക്ഷപ്പെട്ടു.

(മുന്‍പൊരിക്കല്‍ കമന്റിയതാണ് )

9 comments:

  1. അതെനിക്കും പറ്റീട്ട്ണ്ട്.. നല്ലകാലത്തിനാരും കണ്ടില്ല.. ശരിക്കും പറ്റിയത് അമ്മ ഫ്രിഡ്ജിലെടുത്തു വെച്ചിരുന്ന വിനാഗിരി വെള്ളമാണെന്ന് കരുതി കമത്തിയതാ.. അന്നു വിവരമറിഞ്ഞു..

    :-)

    ReplyDelete
  2. ഹെന്തൊരു കോണ്‍ ഇന്‍ സിഡന്‍സ്. ആ കമന്റ് സണ്ണിയുടെ ഫലിതബ്ലോഗില്‍ ഞാനിപ്പോള്‍ വായിച്ചതേ ഉള്ളൂ :)

    ReplyDelete
  3. എന്റെ ഒന്നല്ല രണ്ടാവന്മാര്‍ക്ക് പറ്റിയത് തേനാണെന്നും വെച്ച് പാവങ്ങള്‍ വെളിച്ചെണ്ണയെടുത്ത് കുടിച്ചതാ. കുടിച്ചു കഴിഞ്ഞിട്ടും ഒരമ്മാവന് പിടികിട്ടിയില്ല. ചീത്തയായതായിരിക്കും എന്നോര്‍ത്തു.

    ReplyDelete
  4. അമ്മാവന്മാരുടെ “മ്മ” എവിടെയോ കളഞ്ഞുപോയി. രണ്ടാവന്മാര്‍ക്ക് എന്നുള്ളത് രണ്ടമ്മാവന്മാര്‍ക്ക് എന്ന് തിരുത്തിവായിപ്പാനപേക്ഷ.

    ReplyDelete
  5. ഹി ഹി ഹി.

    പണ്ട് ഞങ്ങടെ ഹെഡ്മാഷായിരുന്ന അച്യുതന്‍ മാഷ്, സ്റ്റാഫ് റൂമിലിരുന്ന് ലഞ്ച് മടുമടാന്ന് കുഴച്ചടിച്ചപ്പോള്‍ ഒരു വറ്റ് തൊണ്ടേല്‍ കുടുങ്ങി.
    മാഷിന് വെള്ളത്തിന് എമര്‍ജ‌ന്‍സിയായി നാലുപാടും തപ്പിയപ്പോള്‍, ഒരു മൂലക്ക് ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പിയില്‍ നിറച്ച് വച്ചിരുന്ന തെളിനീര് പോലത്തെ മണ്ണെണ്ണ എടുത്ത് വായിലേക്ക് കമഴ്ത്തി.

    വറ്റ് കുടുങ്ങിയതിനാല്‍ അദ്ദേഹം കുറേ മണ്ണെണ്ണ കുടിച്ച് കഴിഞ്ഞിട്ടേ , അതിന്റെ രുചി പോലും തിരിച്ചറിഞ്ഞുള്ളൂ.

    ടാക്സി വിളിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

    പിന്നീക്കഥ നാട്ടുകാര്‍ പറഞ്ഞതിങ്ങനെ..
    നമ്മടെ അച്യുതന്‍ മാഷേ..വെള്ളാന്ന് വിചാരിച്ച് മണ്ണെണ്ണ എടുത്തങ്ങാ കുടിച്ചു. എന്നിട്ടങ്ങേര് ഒരു സിസറ് എട്‌ത്ത് ചുണ്ടില്‍ വച്ചാ കത്തിച്ചതും....മാഷടെ വാ മുതല്‍ **** വരെ, നിന്നങ്ങട് കത്ത്വല്ലാരുന്നോ!!

    ReplyDelete
  6. ഹവ്വ്വെവര്‍ ഒരു വീക്ക്നെസ്സ്‌ ആണല്ലെ?;)
    ഇത്രയൊന്നുമില്ലെങ്കിലും, ഇന്നലെ എനിക്കും പറ്റി ഒരബദ്ധം. ഒരു കയ്യില്‍ കുടയും,മറുകയ്യില്‍ കൊടിലും പിടിച്ചു, കൊടില്‍ ഷെല്‍ഫിന്റെ മുകളിലേയ്ക്കും കുട കിച്ചണിലേയ്ക്കും കൊണ്ടു പോയി ഞാന്‍. ഒരൊരൊ സമയത്ത്‌..
    :)

    ReplyDelete
  7. അടിപൊളി!
    സാരമില്ല വിശാലാ. ഒരബദ്ധമൊക്കെ ഏത് പോലീസുകാരനും പറ്റും!

    ReplyDelete
  8. കെച്ചപ്പ് വായിലോട്ടു വീണില്ലല്ലൊ.കഴിഞ്ഞ ആഴ്ച ഞാന്‍ ഓഫീസിന്ന് ഇറങ്ങി എന്ന മെസ്സേജ് കേട്ടപ്പോള്‍ കാപ്പി ഇഷ്ട്മായ കെട്ടിയോന്‍സിനു ഞാന്‍ പിന്നെ എന്നാത്തിനാ ഈ ചായപ്പൊടി മേടിച്ചു വെചേക്കുന്നെ എന്ന് ഓര്‍ത്ത് ചായ ഉണ്ടാക്കി വെച്ചു...എനിട്ടു ബ്ലോഗ് വായിക്കാന്‍ ഇരുന്ന്. കെട്ടിയോന്‍സ് വന്നതും..എയ് ഞാന്‍ ബ്ലോഗൊക്കൊന്നും നോക്കല്ലായിരുന്നു..വീട്ടിലെ പണി മൊത്തം ചെയ്യായിരുന്നു എന്നു കാണിക്കന്‍ അടുക്കളിയില്‍ കിടന്ന് ഒരു ഷോ...അപ്പൊ കാപ്പി ആയൊ എന്നു ചോദിച്ച ഉടനെ, ഞാന്‍ കുറച്ചു കാപ്പി പൊടി എടുത്ത് ചായയില്‍ ഇട്ടു കലക്കി അറിയാണ്ട്..എന്നിട്ട് കൊണ്ടു കൊടുത്തു..ഞാനും കുടിച്ച്...എന്തോ ഒരു ഡിഫ്ഫ്രര്‍ന്‍സ് തോന്നിയെങ്കിലും..മിണ്ടില്ല..അല്ലെങ്കില്‍ പിന്നേം ചായ ഇടണല്ലൊ..എന്നു കരുതി..കുടിച്ചു കഴിഞ്ഞപ്പൊഴാണ് അതു കത്തിയത്...
    എന്നിട്ട് എനിക്കു പിന്നെ ഒരു അര മണിക്കൂര്‍ ചിരി നിര്‍ത്താനേ പറ്റീല്ല..ഇതൊന്നും അറിയായണ്ടു പാവം പത്രോം വായിച്ച് ചാപ്പീം കുടിച്ച് അങ്ങിനെ ഇരുന്നു...

    ReplyDelete
  9. കഥകളി നടനായ എന്റെ അമ്മാവന്‍ കളി കഴിഞ്ഞ പാരവശ്യത്തില്‍ വെള്ളമാണെന്നു കരുതി വെളിച്ചെണ്ണ കുടിച്ച സംഭവം വിവരിച്ചതു ഓര്‍മ്മ വരുന്നു. തിരിച്ചു വരുന്ന വഴി പുള്ളി എല്ലാ ബസ്സ്‌ സ്റ്റാന്റിലും വിസിറ്റ്‌ നടത്തിയത്രെ... :)

    ReplyDelete