Thursday, June 29, 2006

പ്രഥമ ഇമാറാത്ത് ബൂലോഗസംഗമം

എന്റെ ബൂലോഗകൂടപ്പിറപ്പുകളേ...

അങ്ങനെ ലാസ്റ്റ് അവസാനം ഇതാ ഇമറാത്ത് അല്‍ അറബിയത്ത് അല്‍ മുത്തഹിദയില്‍ വച്ച് (യു.ഏ.ഈ എന്ന് അറബീല്‍ പറഞ്ഞതാ) നടത്താന്‍ പോകുന്ന പ്രഥമ ഇമാറാത്ത് ബൂലോഗസംഗമം ഇതിനാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊള്ളുന്നു.

തീയതി : വെള്ളിയാഴ്ച്ച. ജൂലൈ 7, 2006.
സമയം : വൈകുന്നേരം 5 മണി - 8 മണി വരെ.(ലോക്കല്‍ ടൈം)
സ്ഥലം : പാര്‍ട്ടി ഹാള്‍, ഫസ്റ്റ് ഫ്ലോര്‍, കുവൈറ്റ് ടൌവ്വര്‍, ഷാര്‍ജ്ജ.
റോളയില്‍ ബാങ്ക് സ്ട്രീറ്റിനു പിന്നിലുള്ള അല്‍-റാംസ് റെസ്റ്റോറന്റാണ് ക്യാറ്ററിംഗ് ചുമതല ഏറ്റേക്കുന്നത്.
ഫോണ്‍ നമ്പര്‍ : 050-4535647 (ശ്രീ.സക്കറിയാസ്)

ലൊക്കേഷന്‍: ഷാര്‍ജ്ജ - അജ്‌മാന്‍ റോഡില്‍ റോളയില്‍ നിന്ന് അജ്‌മാ‍നിലേക്ക് പോകുമ്പോള്‍ ലുലു പാലം ഇറങ്ങി വരുമ്പോള്‍ റോഡിന്റെ വലതുവശത്ത് നാലാ‍മത്തെ കെട്ടിടം (താഴേ നിലയില്‍ “ഫ്രെഷ് ചിക്കന്‍ കിങ്ങ് റെസ്റ്റോറന്റ്” ഉണ്ട്.) കുവൈറ്റ് ടവ്വറിന്റെ ഫസ്റ്റ് ഫ്ലോറിലെ പാര്‍ട്ടി ഹാളില്‍ വച്ചാണ് സംഗമം നടത്തുന്നത്.

താഴെ പറയുന്ന ഇമറാത്തില്‍ വസിക്കുന്ന ബൂലോഗര്‍ സംഗമത്തിന് തീര്‍ച്ഛയായും എത്തി ചേരുമെന്ന് പ്രതീക്ഷിക്കുന്നു :
അനിലേട്ടന്‍+സുധേച്ചി+കണ്ണനുണ്ണിമാര്‍
നിഷാദ് കൈപ്പള്ളി+ഭാര്യ+കുഞ്ഞ്
രാജ് (പെരിങ്ങോടര്‍)+ഒരു സുഹൃത്ത്
ദേവേട്ടന്‍+ഒരു സുഹൃത്ത്
മണികണ്ഠന്‍(സങ്കുചിതന്‍)+ഭാര്യ
സജീവ് (വിശാലമനസ്കന്‍)+സോന+2 കുഞ്ഞുങ്ങള്‍
നദീര്‍ (ഡ്രിസില്‍)
ഇബ്രാന്‍ (ചിലനേരത്ത്...)
ആരിഫ്(ഇളം തെന്നല്‍)
സമീഹ+സക്കീര്‍+2 കുഞ്ഞുങ്ങള്‍
വിനോദ് (ഇടിവാള്‍)+മായ+മീര+വിഘ്നേഷ്
രാഗേഷേട്ടന്‍(കുറുമന്‍)+ഭാര്യ+2 കുഞ്ഞുങ്ങള്‍
രാജീവ്(സാക്ഷി)
പ്രസീദ് (കണ്ണൂസ്) + ഭാ‍ര്യ
ജ്യോതിസ് (26ന് പുള്ളിക്കാരന്‍ എത്തുമെന്നും പുള്ളിക്കാരനെ കൊണ്ടുവരാ‍മെന്നും പ്രസീദ് ഏറ്റിട്ടുണ്ട്)
സിദ്ധാര്‍ത്ഥന്‍+ഭാര്യ
സാക്ഷാല്‍ ശ്രീമാന്‍. ഗന്ധര്‍വ്വന്‍
ദിലീപ്(ദില്‌ബാസുരന്‍)
കലേഷ്+റീമ+ഗോപുവണ്ണന്‍

ഇതുകൂടാതെ മലയാളം ബ്ലോഗുകളുമായോ മലയാളം യുണികോഡ് കമ്പ്യൂട്ടിംഗുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും പ്രത്യേക ക്ഷണമില്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ്. വരുന്നവര്‍ ദയവ് ചെയ്ത് മുന്‍‌കൂട്ടി എന്നെയോ (050-3095694) നദീറിനെയോ (050-8675371)അറിയിക്കണം എന്ന് അപേക്ഷിക്കുന്നു.വരാന്‍ കഴിയുന്നവര്‍ എല്ലാരും വരണം - ഇമറാത്തിലുള്ളവരാ‍യാലും ജി.സി.സിയില്‍ ഉള്ളവരായാലും, എവിടെയുള്ളവരായാലും ശരി. ദയവ് ചെയ്ത് വരുന്നവര്‍ ഒരിക്കല്‍ കൂടെ അവരുടെ പ്രസന്‍സ് കമന്റുകള്‍ വഴി കണ്‍ഫേം ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു...

ആരെയൊക്കെയോ ക്ഷണിക്കാന്‍ ഞാന്‍ വിട്ടുപോയി എന്ന് എനിക്ക് തോന്നുന്നു. വിട്ടുപോയെങ്കില്‍, ആരെയും മനപൂര്‍വ്വം വിട്ടുപോയതല്ല .ക്ഷമിക്കുക. ദയവായി ഞങ്ങളോടൊപ്പം ചേരുക. എന്നെ വിളിക്കുക : 050-3095694

കാര്യപരിപാടി :
വൈകിട്ട് അഞ്ച് മണിയോടെ കൂടാം
1.ഐസ് ബ്രേക്കിംഗ് (ആര്‍ക്കും (പലര്‍ക്കും) ആരേയും മുഖദാവില്‍ പരിചയമില്ലല്ലോ - എല്ലാവരും സ്വയം പരിചയപ്പെടുത്തല്‍)
2.വിശാലനെ ആദരിക്കല്‍ (എന്താ വേണ്ടേ? തീര്‍ച്ചയായും വേണം - എങ്ങനെ ആദരിക്കണമെന്നതിനെകുറിച്ച് തീരുമാനിക്കണം)
3.ഇമാറാത്ത് ബൂലോഗ ഫോറം പോലെ എന്തേലുമൊരു കൂട്ടായ്‌മ രൂപീകരിക്കുന്നതിനെകുറിച്ച് എല്ലാവര്‍ക്കും താല്പര്യമുണ്ടെങ്കില്‍ ഒരു ചര്‍ച്ച ആകാം.
4.ഓപ്പണ്‍ ഫോറം - സൂര്യനു കീഴിലുള്ള സകല സംഭവങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാം.
ഇതിനിടയ്ക്കോ, ഇത് കഴിഞ്ഞോ ആര്‍ക്കും എന്ത് കലാപരിപാടിയും (പാട്ടോ, കവിത ചൊല്ലലോ, കഥപറച്ചിലോ, സ്കിറ്റോ, ഗെയിംസോ) അവതരിപ്പിക്കാം.
ഏഴ് മണിയോടെ ഭക്ഷണം റെഡിയാകും.
ശാപ്പാടൊക്കെ കഴിഞ്ഞ് എട്ട്-എട്ടരയോടുകൂടി പിരിയാം.
(ഈ കാര്യപരിപാടികളില്‍ മാ‍റ്റം വരുത്താ‍ന്‍ സകലര്‍ക്കും അനുവാദമുണ്ട്.)

മെനു താഴെ പറയുന്നതാണ് :
വെല്‍ക്കം ഡ്രിങ്ക് : സോഫ്റ്റ് ഡ്രിങ്ക് (ഫാന്റ/പെപ്സി/7 അപ്പ്)
സ്റ്റാര്‍ട്ടേഴ്സ് : ചിക്കന്‍ ലോലിപോപ്പ് , വെജിറ്റബിള്‍ സ്പ്രിങ്ങ് റോള്‍സ്
സലാഡ്‌സ് : ടോസ്‌ഡ് ഗ്രീന്‍ സലാഡ്, ചിക്കന്‍ ഹവായിയന്‍ സലാഡ്
വെജിറ്റേറിയന്‍ : മലായ് കോഫ്‌ത, മിക്സഡ് വെജിറ്റബിള്‍ കുറുമ (സൌത്തിന്ത്യന്‍ സ്റ്റൈല്‍‍)
നോണ്‍ വെജിറ്റേറിയന്‍ : സൌത്തിന്ത്യന്‍ സ്പൈസി മട്ടന്‍ മസാല, ചില്ലി ചിക്കന്‍ ‍, കപ്പ + മുളകിട്ട നെയ്‌മീന്‍ കറി
അസോര്‍ട്ടഡ് ബ്രഡ്‌സ് : നാന്‍,പൊറോട്ട,ചപ്പാത്തി
ഫ്ലേവേര്‍ഡ് റൈസ് : മിക്സഡ് ഫ്രൈഡ് റൈസ്
അക്കമ്പനിമെന്റ്സ് : പിക്കിള്‍സ്, പപ്പട്, റൈത്ത
ഡിസ്സേര്‍ട്ട് : ഗുലാബ് ജാമുന്‍, ഐസ് ക്രീം

ചിലവ് വരുന്നത് : 30 ദിറഹംസ് പെര്‍ ഹെഡ്

(ഇനി ഉണ്ടാകാനിടയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ - ഫാക്യൂ)

ഡയലോഗൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. വല്ലോം നടക്കുമോ?നടത്തണം - ആരും വന്നില്ലെങ്കില്‍ എന്റെ കാര്യം കട്ടപ്പുക! പിന്നെ, ഷാ‍ര്‍ജ്ജയിലുള്ളവര്‍ ആരേലും ഇതിന്റെ മുതലാളി സക്കറിയാ ചേട്ടനെ റോളയില്‍ ഒന്ന് ചെന്ന് കണ്ട് ഒരു ടോക്കണ്‍ അഡ്വാന്‍സ് കൊടുക്കണം (തയാറുള്ളവര്‍ ദയവായി എന്നെ വിളിക്കുക)

കണക്കിന്റെ പരിപാടി എങ്ങനാ?
ഇതിന്റെ കണക്കപ്പിള്ളയായ നദീറ് (എന്നെ തെറിയൊന്നും വിളിക്കണ്ട. നീ തന്നെടാ!) ഒരു മേശയും കസേരയുമൊക്കെയിട്ട് ഹാളിലെവിടേലും ഇരിക്കുന്നുണ്ടാകും - ഓരോരുത്തരും 30 ദിറഹംസ് വച്ച് നദീറിനെ ഏല്‍പ്പിച്ചാല്‍ മതി. നദീറ് കണക്കൊക്കെ കൂട്ടി അവസാനം ബില്ല് സെറ്റില്‍ ചെയ്തോളും.

ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയമെന്നൊക്കെ പറഞ്ഞിട്ട് ഇപ്പം സ്ഥലം മാറിയോ ?
മാറ്റേണ്ടി വന്നു. കാരണം ഇവരുടെ ഓഫര്‍ ഒന്നൂടെ നല്ലതായി തോന്നി - ഐറ്റങ്ങള്‍ കൂടുതലുണ്ട്.

ഇവിടെ പാര്‍ക്കിംഗ് സൌകര്യം ഉണ്ടോ?
ഉണ്ട്. പിന്നെ റോളയ്ക്ക് അടുത്തായതുകൊണ്ട് മീറ്റര്‍ ടാക്സി പിടിച്ചു ബുദ്ധിമുട്ടേണ്ട കാര്യവുമില്ല - നടക്കബിള്‍ ദൂരമേയുള്ളു.

ഈ മെന്യുലെ ഐറ്റംസ് മാറ്റാന്‍ പറ്റുമോ?
പിന്നെന്താ? ബേസിക്ക് സ്ട്രക്ചര്‍ ഇങ്ങനെ നിര്‍ത്തിക്കോണ്ട് ഐറ്റംസ് മാറ്റാം. ഉദാഹരണത്തിന് താറാവ് കറിയുണ്ട് (ഡക്ക് റോസ്റ്റ്). താറാവ് വേണമെങ്കില്‍ ഒരു നോണ്‍ വെജ് ഐറ്റം കുറച്ചുകൊണ്ട് താറാവിനെ കറിവയ്പ്പിക്കാം.

സ്‌മോളടിക്കാനുള്ള സ്കോപ്പുണ്ടോ?
സ്ഥലം ഷാര്‍ജ്ജയാണ്. ബാക്കി ഞാന്‍ പറയണോ? ഒരു മാസം സര്‍ക്കാര്‍ ചിലവില്‍ താമസം, പിന്നെ ഓണമടുപ്പിച്ച് നാട്ടിലുമെത്താം. ഹാള്‍ കാണുമ്പോള്‍ അങ്ങനെയൊക്കെ തോന്നുമെന്ന് സക്കറിയാ ചേട്ടന്‍ എന്നോട് പ്രത്യേകം പറഞ്ഞു. ഞാന്‍ “എല്ലാരും കുടുംബത്തില്‍ പിറന്നവരാണ്, ഡീസന്റാണ് “ എന്നൊക്കെ പറഞ്ഞു.

ഗസ്റ്റുകളെ കൊണ്ടുവരാമോ?
തീര്‍ച്ഛയായും. പക്ഷേ, ദയവായി എന്നെയോ(050-3095694) അല്ലേല്‍ നദീറിനെയോ (050-8675371) മുന്‍‌കൂട്ടി അറിയിക്കണം.

ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുമോ?
ഇല്ല. ലിക്ക്വിഡ് കാഷ് മാത്രമേ ക്യാറ്ററിംഗ് സെറ്റപ്പുകാര്‍ സ്വീകരിക്കുന്നുള്ളു.

ദൂരദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ടി.എ/ഡി.ഏ ഉണ്ടോ?
അതിന്റെ ചുമതല അനിലേട്ടനും ദേവേട്ടനുമാണ് - അവരുമായി നേരിട്ട് ബന്ധപ്പെടുക.

സ്ഥലത്തിന്റെ റൂട്ട് മാപ്പ് എവിടെ?
ഇബ്രാന്‍, രക്ഷിക്കൂ....

സംഗമത്തെക്കുറിച്ച് മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യിക്കാനെന്തേലും ശ്രമം നടത്തുന്നുണ്ടോ?
എന്റെ അറിവില്‍ ഇതുവരെ ഇല്ല.

ഇനി ഞാന്‍ എന്താ വേണ്ടത്?
ഞാനൊന്ന് റെസ്റ്റ് എടുക്കട്ടെ.
ഇനി ബാക്കിയുള്ളോരെല്ലാരുമൊന്ന് ഉഷാറായേ....
കമന്റുകള്‍ പോരട്ടേ.....

16 comments:

  1. കലേഷെ അപ്പോള്‍ ഏഴാം തിയ്യതി കാണാംട്ടോ :) [ദേവന്‍, കണ്ണൂസ്, രാജ് എന്നിവരുടെ സുഹൃത്തു്‍ കോമണാണെന്നു നേരത്തേ അറിയിച്ചിട്ടുണ്ടു്, തലയെണ്ണുമ്പോള്‍ 2 എണ്ണം കുറച്ചെണ്ണുക, സുഹൃത്തു ജ്യോതിഷിവിടെ ത്രിമ്പിള്‍ റോള്‍ കളിക്കുവാ]

    ReplyDelete
  2. കലേഷിന്റെ ആത്മാര്‍ത്ഥത കണ്ട് എനിക്ക് ശരിക്കും രോമാഞ്ചം ഉണ്ടാകുന്നു..
    അല്പം വിശ്രമിക്കൂ കലേഷ്...എല്ലാവരും ഒത്തുപിടിക്കും..മീറ്റ് അതിഗംഭീരമാകും, ഉറപ്പ്!!

    ഒരു അപേക്ഷ :
    മീറ്റിനു വരുന്ന ബൂലോഗരുടെ ഫോട്ടോകള്‍, ഉത്തരവാദിത്വത്തോടെയെടുത്ത്, അപ്‌ലൊഡ് ചെയ്ത്, വിവരിച്ച് (മീറ്റിലെ ചടങ്ങുകളും, തീറ്റയും കുടിയും എല്ലാം) ഒരു നല്ല പോസ്റ്റ് ഇടാന്‍ ആരെങ്കിലും, ഒത്തിരി സ്റ്റൊറേജുള്ള നല്ലൊരു ക്യാമറയുമായി എത്തണേ..പ്ലീസ്..ഞാനങ്ങനെയെങ്കിലും എല്ലാരേം എല്ലാമൊന്നു കാണട്ടെ.

    കേരളാബ്ലോഗേഴ്സ് മീറ്റിനും കൂടിയാണ് ഈ അപേക്ഷ.

    എന്നെപ്പോലെ ചിതറിക്കിടക്കുന്ന മറ്റു ബ്ലോഗേഴ്സിനും ഇതേ കാര്യത്തില്‍ താത്പര്യമുണ്ടെന്ന് ഉറപ്പ്.

    അപ്പോ എല്ലാ ഭാവുകങ്ങളും..:-))

    ReplyDelete
  3. കലേഷേ വിശ്രമിക്കൂ.......വീക്കെന്റടിച്ചുപോളിക്കൂ.......റിമ വന്നാല്‍ ഇനി വീക്കെന്ട് കണക്കാകും.

    എഴാം തിയതി കാണാം.

    ReplyDelete
  4. നന്നായി തീറ്റയടിക്കൂ.. ഇടക്ക് സമയം കിട്ടുകയാണെങ്കില്‍ വല്ലതും പറയുകയും ആവാം!
    അരവിന്ദന്‍ പറഞ്ഞതിനോട് യോജിക്കുന്നു..ഫോട്ടോ എടുത്ത് ഭംഗിയായി ഒരു പോസ്റ്റ് അജണ്ടയില്‍ ഇട്ടേക്കൂ..
    സപ്തവര്‍ണ്ണങ്ങളേ, ഇയാളിതെവിടെ പോയി കിടക്കുവാ..നമ്മള്‍ സിംഗപ്പൂരുകാര്‍ക്കും ഒരു മീറ്റ് വേണ്ടേ? നമ്മള്‍ക്കൊരു സൌത്തേഷ്യാ സംഗമം തന്നെ ആക്കിക്കളയാം എന്തേ?

    ReplyDelete
  5. പ്രഥമ ഇമാറാത്ത് ബൂലോഗസംഗമത്തിന് എല്ലാ ആശംസകള്‍.
    അരങ്ങത്തും അണിയറയിലുമുള്ളവര്‍ക്ക് പ്രോത്സാഹനങ്ങളും.
    ചരിത്രവും ചിത്രങ്ങളും പ്രദര്‍ശിപ്പിയ്ക്കു.

    ReplyDelete
  6. അപ്പൊ എല്ലാം പറഞ്ഞ പോലെ...

    കലേഷ്ജി വയലന്റാവുന്ന ലക്ഷണമുണ്ട് :)

    അരവിന്ദ് പറഞ്ഞ പോലെ ഫോട്ടോസ് ഒക്കെ പ്രതിക്ഷിയ്ക്കുന്നു. എല്ലാരും ഇതൊരു മത്സരമായെടുത്ത് ബാക്കി എല്ലാരടേം ഫോട്ടോസ് എടുത്തു പോസ്റ്റില്‍ ഇടണം എന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു അപേക്ഷിയ്ക്കുന്നു.

    ReplyDelete
  7. മീറ്റിന് അഭിവാദ്യങ്ങള്‍..

    സതീഷേ,
    ആന വാ പൊളിക്കുന്നതു കണ്ട് അണ്ണാന്‍ .....
    നമ്മുടെ സമയം വരും...അപ്പോള്‍ നമ്മള്‍ക്കും മീറ്റാം.. :) ഫോണ്‍ നമ്പറ് കണ്ടു.. വിളിക്കാം ഈ weekend-il!

    ReplyDelete
  8. പ്രഥമ ഇമാറാത്ത് ബൂലോഗസംഗമത്തിന് എല്ലാവിധ ആശംസകളും... നല്ല നല്ല കുറേ........ പടങള്‍ (അടികുറിപ്പോടെ) ബ്ലോഗില്‍ ഇടൂ.. (ഒന്നു പോരാ)..

    ReplyDelete
  9. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത കൊടുക്കുന്ന കാര്യം ഞാന്‍ ഏറ്റെടുക്കുന്നു. അത്യാവശ്യം ചില കോണ്‍‌ടാക്‍റ്റ്‌സ് ഉണ്ട്. കലേഷെ.. എന്‍‌ട്രന്‍‌സിന്റെ ഒരു ഭാഗത്ത് ചാരി നിന്ന്, മറുഭാഗത്ത് എന്റെ കാല് എടുത്ത് വെച്ച്, എല്ലാവരെയും തടഞ്ഞു നിര്‍ത്തി 30 ദിര്‍ഹംസ് പിരിവെടുക്കുന്ന കാര്യം ഞാനേറ്റും. ഒരു ധൈര്യത്തിനു ഇബ്രു മസിലു പിടിച്ച് എന്റെ കൂടെ നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. :)
    അല്ല... എനിക്ക് ചെറിയൊരു പ്രതിഷേധമുണ്ട്. കേരള ബ്ലൊഗുകാര്‍ ചെയ്‌തത് ശരിയായില്ല. ആ പോസ്‌റ്റ് ഇട്ട രീതി. അവര്‍ ഡേറ്റ് മാറ്റി ഇട്ടത് കൊണ്ട്, യു.എ.ഇ മീറ്റിന്റെ പോസ്‌റ്റ് താഴെയാണ് കിടക്കുന്നത്. എട്ടാം തീയ്യതി വരെ ആദ്യത്തെ പോസ്‌റ്റ് അവരുടെ കുത്തകയാക്കി വെക്കുന്നത് ശരിയാണോ? ശക്‍തമായ പ്രതിഷേധം അറിയിക്കുന്നു.

    ReplyDelete
  10. കലേഷ്‌ / ബൂലോഗ ഇമറാത്തി സുഹൃത്തുക്കളേ...

    യു.എ.ഈ മീറ്റിനെ പറ്റി എഴുതിയതു വായിച്ചു. ഒരു ചെറിയ കറക്ഷന്‍-- ലൊക്കേഷന്‍ സംബന്ധ്ധിച്ചുണ്ടായേക്കാവുന്ന കണ്‍ഫൈയൂഷന്‍ ഒഴിവാക്കാന്‍ !!

    റോളയില്‍ നിന്നും, അജ്‌മാനിലേക്കു പോകുന്ന, അല്‍ അറൂബ സ്ട്രീറ്റില്‍ ആണൂ നമ്മുടെ മീറ്റിംഗ്‌ പോയിന്റ്‌. കലേഷ്‌ പറഞ്ഞിരിക്കുന്നത്‌, ലുലു പാലം കഴിഞ്ഞ്‌ ഇറങ്ങിയാല്‍ 4ആം ബില്‍ഡിങ്ങ്‌ ആണെന്നാണ്‌. ലുലു പാലം എന്നത്‌, ആദ്യത്തെ പാലമാണെന്നാണ്‌ എന്റെ അറിവ്‌.. അതായത്‌ റൊട്ടാന ഹോട്ടലിനു മുന്നിലെ പാലം.. അതിനുശെഷം ഇടത്തെ സൈഡില്‍ ലുലു കാണാം.. വലത്ത്‌ മുബാറക്ക്‌ സെന്ററൂം !!! നേരെ പോയാല്‍ 1 പാലം കൂടി കിട്ടും..
    ആതി കയറീയിറങ്ങിയ ശേഷമുള്ള 4-ആം ബില്‍ഡിങ്ങ്‌ ആണ്‌ ഫ്രഷ്‌ ചിക്കന്‍ കിങ്ങ്‌ ഉള്ള കുവൈറ്റ്‌ ടവര്‍..

    കലേഷ്‌... സേരിയല്ലേ എന്നൊന്നു കൂടി ചെക്ക്‌ ചെയ്ത്‌ , അഭിപ്രായം ഇവയറ്റ്‌ പോസ്റ്റുമല്ലോ ???

    ReplyDelete
  11. ഇത്രേം പാലം കേറി ഇറങ്ങിയാല്‍ ഉമ്മല്‍ കുവൈന്‍ എത്തുമല്ലോ ഇടിയേ. യാത്ര അനന്തമാം യാത്ര.. ആദമിന്‍ മക്കള്‍ തന്‍ തുടര്‍ യാത്ര.....

    ReplyDelete
  12. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയം ഒരു കാര്യവുമില്ലാതെ കണ്ടുപിടിച്ച പോലെ ഈ വില്‍ഡിങ്ങും കൂടി ഷാര്‍ജേല്‍ വളയം പിടിക്കുന്ന ആരെങ്കിലും ഒന്നു മാര്‍ക്കുമോ ബ്ലീസ്.

    റോളാ റോളാന്നൊക്കെ പറയാന്‍ എളുപ്പമാണെങ്കിലും ആ പ്രദേശത്തെയാണ് ഷാര്‍ജേല്‍ ഉരുളാന്‍ ഏറ്റവും പേടി. ചുറ്റിത്തിരിഞ്ഞ് കേട്ടിട്ടില്ലാത്ത ഗ്രാമങ്ങളിലെങ്ങാന്‍ എത്തിപ്പെട്ടാല്‍ അമ്മച്യാണെ ഞങ്ങളുപിന്നെ അവിടുന്ന് ഹൈവേ എവിടാന്ന് തപ്പി തിരിച്ചുപിടിക്കും. കലേഷിന്റെ തെറിവിളി കേള്‍ക്കണമെന്നല്ലേയുള്ളൂ?
    അതൊഴിവാക്കാന്‍ കലേഷെങ്കിലും ഇതൊന്നു മാര്‍ക്ക് ചെയ്യൂ.

    ReplyDelete
  13. ബൂലോഗ ഇമരാത്തി മീറ്റിന്റെ ലൊക്കേഷനായി

    click
    Here



    എന്റെ വീടും അതിനടുത്തു തന്നെയാണ്‌, എന്തേലും സംശയമുള്ളവര്‍ക്ക്‌, അന്നു, 5587475 എന്ന നമ്പരില്‍ വിളിക്കാം..

    ReplyDelete
  14. ദാ.. ഇടിവാള്‍ ഗെഡി എല്ലാവര്‍ക്കും ‘മാപ്പും’ തന്നു. ഇനി എന്ത് വേണം?

    കലേഷ് മാഷെ, സക്കറിയാ മൊയിലാളിക്ക് എത്ര കൊടുക്കണം? ഞാന്‍ അജ്മാനിലാണ് താമസം. എങ്കിലും ‘മീറ്റിന്’ വേണ്ടി റോളയിലും പോവാം. വേറെ സൌകര്യമുള്ള ആരും മുന്നോട്ട് വന്നില്ലെങ്കില്‍ ഈ കുരിശ് നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പേറാം.

    ഇടിവാള്‍ ഗെഡി അടുത്താണ് താമസം എന്ന് പറഞ്ഞത് ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്? :-)

    ഞാന്‍ പോകണമെങ്കില്‍ കലേഷ് ഭായ് എന്നെ വിളിക്കുമല്ലോ?

    ReplyDelete
  15. ലൊക്കേഷന്‍ മാപ്പില്‍ എന്തേലും സംശയമുണ്ടോ ?? ആര്‍ക്കെങ്കിലും ??

    മാപ്പ്‌ നന്നായിട്ടു കാണൂന്നുണ്ടോ??
    ചില നേരത്ത്‌ എന്റെ പീസീയില്‍ ചില ഭാഗങ്ങള്‍ തെളിയുന്നില്ല.. അതോണ്ടു ചോദിച്ചതാ...

    1-2 ആളെങ്കിലും, ആ ലൊക്കേഷന്‍ ലിങ്ക്‌ ചെക്ക്‌ ചെയ്ത്‌ വിവരം പറയൂല്ലോ ??? ഇടിവാള്‍..

    ReplyDelete
  16. കഴിഞ്ഞുപോയതും, ഇപ്പോള്‍ നടക്കാന്‍ പോകുന്നതും, ഇനി ഭാവിയില്‍ നടന്നേക്കാവുന്നതുമായ സകല ബൂലോഗ മീറ്റിങ്ങുകള്‍ക്കും ഭാവുകങ്ങള്‍, അഭിവാദ്യങ്ങള്‍...ലാല്‍ സലാം!!

    ReplyDelete