I was using varamozhi online for translating my manglish in to malayalam(ofcourse with all those spelling accuracies). Yesterday when I tried to open it, the page was redirected to the main page where I could not find the required one.
Whether this service is stopped or else there is a way to access it?. Need magnanimous guidance.
The url for that was "http://varamozhi.sourceforge.net/sallaapam/convert.php.
This link was provided by "devaragam" thru the blog.
Thanks in advance.
GANDHARVAN
അങ്ങനെ ഒരു സര്‍വീസ് സോര്‍സ്ഫോര്‍ജില്‍ നിന്നും നടത്തരുത് എന്ന് ഒരുകല്പനയുണ്ടായിരുന്നു. തനിമലയാളത്തിലോ മറ്റോ ഒരു ഇഞ്ചുസ്ഥലം കിട്ടിയാല്‍ ഈ പി.എച്.പി. സ്ക്രിപ്റ്റ് അവിടെയ്ക്ക് മാറ്റാമായിരിന്നു.
ReplyDeleteഅതിനെന്താ? സന്തോഷം... വിശദവിവരങ്ങളൊന്ന് എഴുതാമോ സിബൂ?
ReplyDeleteമിററുകളില്‍ പി.എച്.പി. യുണ്ടോ എന്തോ..
രാജകടിയനും ഒരോപ്ഷനാണ്.
usvishakh.net-ലും സ്ഥലം തരാം. PHP സ്ക്രിപ്റ്റ് ഇ-മെയിലില്‍ അയച്ചു തന്നാല്‍ മതി. വരമൊഴിയുടെ executables-ഉം വേണ്ടിവരും, അല്ലേ?
ReplyDeleteഅല്ലാ, എന്നെയാണോ ഉദ്ദേശിച്ചതു് ഏവൂരാനേ?
ReplyDelete(അല്ല, നിന്റെ വാചകം...)
രാജകടിയന്‍ പോലും.. നേരിട്ടു കാണട്ടേ. ഇന്നു മുതല്‍ തൈക്കുവാണ്ടോ പരിശീലിക്കാന്‍ പോവുകയാണു്.
കൊച്ചിനും പിറുങ്ങിണിക്കും മോണിറ്ററീന്റെ വെട്ടം തട്ടാതെ കമ്പ്യൂട്ടറിന്റേയും തന്റേയും മീതേ കരിമ്പടം മൂടി പോസ്റ്റുന്ന കുറുമാനും വരമൊഴിയോ കീമാനോ മലയാളം ഫോണ്ടോ ഇല്ലാതെ ബ്ലൈന്‍ഡ് ഫ്യൂറിയിലെ യുദ്ധം പോലെ പോസ്റ്റുന്ന ഗന്ധര്‍വ്വരും..
ReplyDeleteകൈരളീ, നിന്റെ ഭാഷക്ക് വേണ്ടി ഇവിടെ എന്തെല്ലാം സര്‍ക്കസുകള്‍ :)
ഈ വെബ് ടെക്നോളജികളിലൊന്നും എനിക്കത്ര പിടിയില്ലാത്തതിനാല്‍, ഈ പരിപാടി ഞാനെന്റെ അളിയച്ചാരെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഒരു അജാക്സ് ആയാലെന്താ എന്നാണാലോചന. അതിനുവേണ്ടി jvm, java servlet engine എന്നീ സാമഗ്രികളുണ്ടോ എന്നു ചോദിക്കുന്നു. കൂടാതെ ഒരു remote login എക്കൗണ്ടും വേണം. സംഗതി അപ്പാച്ചെ ഉപയോഗിക്കുന്ന ഒരു ലിനക്സ് ആണെന്ന് അനുമാനിക്കുന്നു.
ReplyDeleteപഴയ ഓണ്‍ലൈന്‍ സെറ്റപ്പ് http://malayalam.hopto.org/varamozhi/convert.php ഇല്‍ പൊക്കിയിട്ടുണ്ട് ഗന്ധര്‍വന് പ്രയോജനപ്പെടും എന്നു കരുതുന്നു. ഓരോവാക്കിനും 1 സെന്റുവച്ച് ശനിയന് നന്ദി കൊടുത്തേക്കൂ ;)
ReplyDeleteനന്ദി നന്ദി നന്ദി-
ReplyDeleteസിബുവിനു, ഉമെശന്‍ സാറിനു, ദേവനു, ടൈറ്റാന്‍ വലം വക്കുന്ന ശനീശ്വരനു.
ബ്ലോഗിലെ മുടന്തനായ എന്നേയും കൈപിടിച്ചു നടത്തുന്നതിനു നിങ്ങള്‍ കാണിച്ച വ്യഗ്രതക്കു. എന്റെ മുടന്തന്‍ വാദങ്ങളോടു നീരസം വരുമ്പോഴും അത്രുപ്തി പ്രകടിപ്പിക്കാതെ പുഞ്ചിരിക്കുന്ന എല്ലാ ബ്ലോഗര്‍ക്കും നന്ദി.
ഒരു പാടു തിരക്കുകള്‍ ഹിമപാതം പോലെ വഴിയില്‍. ഒരു മഞ്ഞു മാന്തിക്കു ഏര്‍പ്പാടാക്കിയിട്ടുണ്ടു. അല്ലെങ്കില്‍ മഞ്ഞുരുകുമ്പോള്‍ ഞാന്‍ വരാം.
അതു വരേക്കും കൂന്താലിയും പാരകളുമായി (ദേവനോടു കടപ്പാടു) ഞാന്‍ ജീവിതത്തിന്റെ ബ്ലൊഗെഴുതട്ടെ.
പേരെടുത്തു പറയേണ്ട ഏവുരാനെ വിട്ടുപോയി. ക്ഷമിക്കുക.
ReplyDeleteനിങ്ങളുടെ കഥകള്‍ക്കു കമെന്റെഴുതാനുള്ള ധൈര്യ കുറവുപോലെ ഇതും കാണുക.
നന്ദി
ഗന്ധര്‍വ്വരേ,
ReplyDeleteനന്ദി..
ഇതാ, മൂന്ന് റിഡന്‍ഡന്റ് സെര്‍വറുകള്‍, താങ്കള്‍ക്ക് മലയാളം എഴുതുവാന്‍ വേണ്ടി സജ്ജരാണ്.
വരമൊഴി ലിങ്കുകള്‍:
1)ഈയുള്ളവന്റെ server
2)ശനിയന്‍
3) അനില്‍ - യു.എ.ഈ.
ഇനി മലയാളത്തിലെഴുതാന്‍ വയ്യാന്ന് പറയല്ലേ.. :)
പൂവു ചൊദിച്ചപ്പോള്‍ പൂക്കാലം തന്നെ കിട്ടി.
ReplyDeleteഎല്ലാം ഫേവറൈറ്റില്‍ ചേര്‍ത്തു.
പൂക്കളത്രയും വാടാതെ നോക്കുന്ന തോട്ടക്കാരനാകാന്‍ പരിശ്രമിക്കാം.
സെര്‍വറിനേക്കാള്‍ വേഗത്തില്‍ തന്ന റെസ്പോണ്‍സിനു പകരം വക്കാനൊന്നുമില്ലാത്ത നിസ്വനാണു ഞാന്‍.
എംകിലും ആ പ്രതിബദ്ധത എന്നില്‍ എന്നും ഉണ്ടാകും.
അല്‍ഭുതം!!
ReplyDeleteഇവിടെ ഇതാ ഒരു സഹോദരന്‍ മലയാളത്തില്‍ സംസാരിക്കുന്നു!
;)