പ്രിയരേ,
അങ്ങനെ കേരളത്തില്‍ വെച്ചു നടത്തുന്ന ആദ്യത്തെ ബൂലോഗസംഗമം ഇതിനാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊള്ളുന്നു…
ദിവസം: 2006 ജൂലൈ എട്ടാം തീയതി രണ്ടാംശനിയാഴ്ച്ച
Date:2006 July 8th. Second Saturday
സമയം: രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 വരെ.
Time: 10.00 AM till 4.00 PM (IST)
സ്ഥലം: ഭാരത് ഹോട്ടല്‍ ( പഴയ ഭാരത് ടൂറിസ്റ്റ് ഹോം - BTH), ഡര്‍ബാര്‍ ഹാള്‍ റോഡ്, കൊച്ചി.
Venue: Bharath Hotel (Old Bharath Tourist Home - BTH), Durbar Hall Road, Kochi.
ഫോണ്‍ നമ്പര്‍ : +91-484-2353501
Location:
On Durbar Hall Road, 5 minutes from Ernakulam Junction Railway Station and Ferry Terminal and next door to Indian Airlines, city-office. Also close to City's best business, Shopping and Entertainment Centres, Banks, Post Office, Tourist Information Centre, overlooking the serine Vembanad lake and the Cochin Harbour, the Rajendra Maidan to the west and the Siva Temple to the north in a calm and quiet atmosphere.
Weblink:http://www.ernakulam.com/bharathHotel/index.htm
ഇനി പറയുന്നവര്‍ സംഗമത്തിന് ഉറപ്പായും എത്തുമെന്ന് പ്രതീക്ഷിക്കുന്നു:
1. കുമാര്‍
2. കേരളഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍
3. സു
4. അചിന്ത്യ (ഉമച്ചേച്ചി)
5. ജോ
6. തുളസി
7. ശ്രീജിത്ത് (ബാംഗ്ലൂര്‍ )
8. മുരളി മേനോന്‍ (കോമരം)
9. ദുര്‍ ഗ്ഗ
10. മുല്ലപ്പൂ
11. ഞാന്‍ എന്ന മോന്‍ (ഞാനല്ല)
12. യാത്രികന്‍
13. സൂഫി
14. ഒബി
15. പണിക്കന്‍
16. അതുല്യ
17. വിശ്വം
ഇതുകൂടാതെ,
18. രേഷ്മ
19. സു- സുനില്‍
20. അരുണ്‍ വിഷ്ണു ( കണ്ണന്‍ )
21. ബെന്നി
എന്നിവരേയും പ്രത്യേകം പ്രതീക്ഷിക്കുന്നു. ഇവരെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
ഇതു കൂടാതെ ബാംഗ്ലൂര്‍നിന്നും ചെന്നൈയില്‍നിന്നും മറ്റും വരാന്‍ കഴിയുന്ന എല്ലാവരും എത്തിച്ചേരുക!
ബിരിയാണിക്കുട്ടീ, വരുമോ?
രേഷ്മ, സുനില്‍ ,അരുണ്‍ വിഷ്ണു, മുല്ലപ്പൂ, യാത്രികന്‍ , പണിക്കന്‍ , ഒബി, സൂഫി, ഞാന്‍ , ബെന്നി എന്നിവര്‍ വിശ്വത്തിനെ 0487-2-695-149 എന്ന നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു...ബാംഗ്ലൂര്‍കാരും മറ്റു ഊരുകാരും കൂടി..
അതുല്യയേയും ( 994-7084-909) ബന്ധപ്പെടാവുന്നതാണ്. എങ്കിലും അവര്‍ക്ക് ആശുപത്രിയിലുള്ള മുത്തച്ഛന്റെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ ആദ്യം വിശ്വത്തിനെ തന്നെ ശ്രമിക്കുക. അതല്ലെങ്കില്‍ viswaprabhaATyahoo.com ലേക്ക് സ്വന്തം നമ്പര്‍ കാണിച്ച് ഈമെയില്‍ അയച്ചാലും മതി.
ഇതുകൂടാതെ മലയാളം ബ്ലോഗുകളുമായോ മലയാളം വിക്കികളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും പ്രത്യേക ക്ഷണമില്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ്. എങ്കിലും വരുന്നവര്‍ മുന്‍ കൂട്ടി അറിയിച്ചാല്‍ ഏറെ ഉപകാരം.
എല്ലാവരും സകുടുംബം പങ്കെടുക്കണമെന്നാണ് സംഘാടകരുടെ ആഗ്രഹം. കല്യാണി, അപ്പു, ആച്ചി, വക്കീല്‍ സാര്‍ , സൂവിന്റെ ചേട്ടന്‍ , ഷാനവാസ്, മൈലാഞ്ചിപ്പൊടികള്‍ , മുല്ലപ്പൂമൊട്ടുകള്‍ , മറ്റു സുമങ്ങള്‍ തുടങ്ങിയവരൊന്നുമില്ലാതെ നമുക്കെന്താഘോഷം? ഇതില്‍ പരാമര്‍ശിക്കപ്പെടാത്തവരും ഈ ഉത്സവത്തിന്റെ ഭാഗമാവുക...
മഴ വന്നാലും ഇല്ലെങ്കിലും പരിപാടിക്കു തടസ്സം നേരിടാത്ത വണ്ണം സംവിധാനങ്ങള്‍ ശരിയാക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് ലഞ്ചും (സസ്യഭക്ഷണം ആയിരിക്കും മിക്കവാറും), ഉച്ചതിരിഞ്ഞ് ചായ + കടിയും ഉണ്ടായിരിക്കും.
വരുന്നവര്‍ തങ്ങളുടെ അംഗസംഖ്യ മുന്‍ കൂട്ടി അറിയിച്ചാല്‍ ഉപകാരം.കുട്ടികളുടേയും സ്ത്രീകളുടേയും വിവരം പ്രത്യേകം
അറിയിക്കുക. വിശ്വത്തിനേയോ അതുല്യയേയോ ഇക്കാര്യത്തില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ ഇവിടെ ഒരു കമന്റ് ആയി
പോസ്റ്റു ചെയ്താലും മതി.
സാമ്പത്തികമായ ചുമതലകളില്‍ ആരും പങ്കുചേരേണ്ടതില്ല. അഥവാ നിര്‍ബന്ധമുള്ളവര്‍ക്ക് അങ്ങനെ ആവുകയും ചെയ്യാം.
പത്ര-ദൃശ്യ-ശ്രാവ്യമാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്.
കാലത്തുമുതല്‍ വൈകീട്ടുവരെ സമയം വെച്ചിരിക്കുന്നത് എല്ലാവരുടേയും സൌകര്യത്തിനു വേണ്ടിയാണ്. പറ്റുന്നവര്‍
പരിപാടിയില്‍ ഉടനീളം പങ്കെടുക്കുക. സമയനിബദ്ധരായവര്‍ക്ക് വേറെ വഴിയില്ലെങ്കില്‍ നേരം വൈകി വരികയോ നേരത്തെ പോവുകയോ ചെയ്യാം.
ഇതിനിടയ്ക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യോജിച്ച കളികളും മറ്റും നമുക്കാലോചിക്കാവുന്നതാണ്.
പുതുതായി തട്ടകത്തെത്തിയിട്ടുള്ള ഒരു പഴയ വെളിച്ചപ്പാട് (കോമരം) കേരളബൂലോഗസംഗമത്തില്‍ ഉറഞ്ഞുതുള്ളി വെളിപാടു പറയാമെന്നേറ്റിട്ടുണ്ട്!
ഇപ്പോള്‍ നാട്ടിലുള്ള ഡോക്റ്റര്‍ ഹരി കൊച്ചാട്ടിനെ കിട്ടുമോ എന്നു നോക്കുന്നുണ്ട്.
വാമൊഴികാരകന്‍ സൂപ്പര്‍വീയെച്ചെസ്സ് സാംചേട്ടന്‍ അമേരിക്കയില്‍നിന്നും ജൂലൈ രണ്ടാംതീയതി എത്തുമെങ്കിലും എട്ടിന്
വേറെ പ്രധാന പരിപാടിയുള്ളതിനാല്‍ പങ്കെടുക്കാനാവില്ല എന്നു ഖേദപൂര്‍വ്വം പറയുന്നു...
ഈ ബൂലോഗസംഗമം ഒരു യാഥാര്‍ത്ഥ്യമാക്കുവാന്‍ ഏറെ കിണഞ്ഞു ശ്രമിക്കുന്നതും നമുക്കെല്ലാം മുഖ്യ ആതിഥേയയാവുന്നതും അതുല്യയാണ്. ആകസ്മികമായ ദുഃഖവാര്‍ത്തകളൊന്നുമുണ്ടായില്ലെങ്കില്‍ എട്ടുമണിക്കുതന്നെ ആ മലയാളിമങ്ക BTH-നുമുന്‍പില്‍ നമ്മളെ കാത്തുനില്‍ക്കും!
പോറ്റിവളര്‍ത്തിയ മുത്തച്ഛന്റെ അതികഠിനമായ ആതുരാവസ്ഥയിലും ആ തിരക്കുകള്‍ക്കും അനിശ്ചിതത്വത്തിനും ഉള്ളില്‍നിന്നുകൊണ്ടുതന്നെ നമുക്കുവേണ്ടി പ്രയത്നിക്കുന്ന ആ നല്ല മനസ്സിനു നന്ദി ചേര്‍ക്കുക നാം!
സംഗമത്തിനു മംഗളങ്ങള്‍ നേരുന്നു!
ReplyDeleteവിശ്വേട്ടാ ഇന്നലെ വിളിച്ചിരുന്നല്ലേ...
ReplyDeleteകഷ്ടകാലത്തിനു ഇന്നലെ തന്നെ ഞാന്‍ സെല്‍ഫോണ്‍ വീട്ടില്‍ മറന്നു വെച്ചു. തിരിച്ചു വന്നപ്പോള്‍ പാതിരാത്രി ആയതു കൊണ്ടാണ് രാതി വിളിച്ചു ഡിസ്റ്റര്‍ബാഞ്ഞത്.
എന്തൊക്കെയാണ് മുന്നൊരുക്കങ്ങള്‍ വേണ്ടത്... ഞാനെന്തിനും കൂടെയുണ്ട്.
കേരള ബൂലോകസംഗമത്തിന്നു സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നതിനോടൊപ്പം, ഈ സംരഭം വിജയപ്പിക്കുവാന്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും, ആശംസകള്‍.
ReplyDeleteഇത്തരം ഒരവസ്ഥയിലും, ഈ കൂട്ടായ്മയിക്ക് മുന്‍പിലായി തന്നെ അതിഥേയസ്ഥാനം വഹിക്കാന്‍ തയ്യാറെടുക്കുന്ന അതുല്യേച്ചിക്കു പ്രത്യേകം നന്ദി.
എട്ടാം തിയതി കേരളബൂലോക സംഗമത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ ഏഴാം തിയതിലെ ഐക്യ അറബു നാട് ബൂലോക സംഗമത്തിന്റെ വിശേഷങ്ങളും, ചിത്രങ്ങളും, ഉത്സുകരായ ഡ്രിസില്‍, ഇബ്രു, കലേഷ്,ദേവേട്ടന്‍,സാക്ഷി, പെരിങ്ങോടന്‍ തുടങ്ങിയ എണ്ണമില്ലാത്ത ബ്ലോഗര്‍മാര്‍ എത്തിച്ചു തരുന്നതായിരിക്കും.
അഭിനന്ദനങ്ങള്‍!
ReplyDeleteഎല്ലാം ഭംഗിയാവട്ടെ.
വിശ്വം മാഷിനും, കോ ഓര്‍ഡിനേറ്റര്‍ അതുല്യക്കും വിശയാശംസകള്‍! ബാക്കി ബൂലോഗര്‍ക്ക് ഹാപ്പി മീറ്റിംഗ് മങ്ങളാശംസകള്‍. ഭാരത്ത് ടൂറിസ്റ്റ് ഹോമിലെ ബീറ്റ് റൂട്ട് അടിച്ചു ചേര്‍ത്ത മസാല ദോശയും അടിച്ച് എല്ലാവരെയും കണ്ടു വരാന്‍ ആഗ്രഹമുണ്ട്.
ReplyDeleteമധുരക്കിനാവിന്റെ മായാവിമാനത്തിനു നുമ്മളെ കൊണ്ടു പോകാന്‍ കഴിയൂലാല്ലോ. ഫോട്ടോ എങ്കിലും ഇടൂ..
രാവിലെ അതുല്യ വിളിച്ചിരുന്നു. ബി റ്റി എച്ചില്‍ ഹോള്‍ പറഞ്ഞിട്ടുണ്ട് എന്നറിയിച്ചിട്ട്.
ReplyDeleteഒപ്പം അഹാര കാര്യങ്ങളും.
പങ്കെടുക്കണം എന്ന വാശിയിലാണ് ഞാനും ഇവിടെ എന്റെ കാര്യങ്ങള്‍ നീക്കുന്നത്. പിന്നണിയില്‍ ഒരു ഓര്‍ഗനൈസറുടെ കുപ്പായമിടാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ട്.
പക്ഷെ എല്ലാവരുടേയും വരവ് കണ്‍ഫേം ചെയ്യെണ്ടതുണ്ട്. കാരണം ഊണിനു ഇല പറയാനാണ്. എനിക്കെന്തായാലും ഒരില വേണം. കൊച്ചിയില്‍ എവിടെ ആണെങ്കിലും ഊണുകഴിക്കാന്‍ ഞാനെത്തും.
(ചാത്തുണ്ണി വിലപിക്കണ്ട, ബി റ്റി എച്ചില്‍ വാഴയിലയില്‍ ആണ് ചാപ്പാട്. അതും നല്ല ഇളം പച്ച ഇലയില്‍. വെജിറ്റേറിയന്‍ ആയിരിക്കും. സാരമില്ല നമുക്ക് നോണ്‍ വാങ്ങിച്ച് പാര്‍സലായി കൊണ്ടുവന്ന് ആരും കാണാതെ തട്ടാം.)
ഭാവുകങ്ങളും ആശംസകളും സമാസമം. എല്ലാം വളരെ വളരെ ഭംഗിയായി നടക്കട്ടെ. വിശ്വംജിയും അതുല്ല്യേച്ചിയുള്‍പ്പടെ സംഘാടകര്‍ക്കെല്ലാം എല്ലാവിധ ആശംസകളും സര്‍വ്വമംഗളങ്ങളും. പങ്കെടുക്കുന്നവര്‍ക്കെല്ലാം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന മധുരതരമായ അനുഭവമായിരിക്കട്ടെ, ഈ കൂടിച്ചേരല്‍.
ReplyDeleteഈ പരിപാടിക്കു വേണ്ടുന്ന ലോജിസ്റ്റിക്ക്, ലിംഗുസ്റ്റിക്, കരിസ്‌മാറ്റിക് ആയിട്ടുള്ള എന്തു സഹായത്തിനും ബന്ധപ്പെടുക, വക്കാരി, കയറോഫ് വക്കാരനായി, വക്കാരിസ്ഥാന്‍ ഒപ്പ്. ലോഡിംഗ് ആന്‍ഡ് അണ്‍ലോഡിംഗിന് ബ്രോഡ്‌വേയില്‍നിന്ന് ആളെവിട്ടുതരും. (സീരിയസ്സായിട്ടുതന്നെ, എന്തെങ്കിലും വേണമെങ്കില്‍ പറഞ്ഞോളൂട്ടോ).
ഒരു വെബ്‌കാസ്റ്റിംഗ്, പോഡ് കാസ്റ്റിംഗ്, ടെലിക്കാസ്റ്റിംഗ് വെറും കാസ്റ്റിംഗ് ഇത്യാദിയും പ്ലാന്‍ ചെയ്യാവുന്നതാണ്, കുറഞ്ഞ പക്ഷം ഒരു ഏരിയല്‍ വ്യൂ ഫോട്ടോയെങ്കിലും കിട്ടാന്‍. ഏരിയല്‍ വ്യൂ ഫോട്ടോയെടുക്കാന്‍ പറ്റിയ സ്ഥലത്തിരുന്നേ സ്റ്റീല്‍ ഗ്ലാസ്സില്‍ ചായ കുടിക്കാവൂ.
എല്ലാം വളരെ വളരെ ഭംഗിയായി നടക്കട്ടെ എന്ന് ആശംസിക്കുന്നു.
എനിക്കു വയ്യ, സദ്യയാണോ... ഹോ... അടിപൊളി....
ReplyDeleteദേവാ എന്തിനാ ഫോട്ടോ? ESPN Star Sports ല്‍ ലോക മലയാളീ ബ്ലോഗേര്‍സിനു ഒരു ലൈവ് ടെലിക്കാസ്റ്റ് തന്നെ പ്ലാന്‍ ചെയ്യുന്നു. വേള്‍ഡ് കപ്പിനു പോയ ക്യാമറകള്‍ വന്നലുടന്‍ അവര്‍ വരാം എന്നു പറഞ്ഞു.
ReplyDeleteമിനിമം ഒരു webcast എങ്കിലും താങ്ങുമൊ ചെല്ലക്കിളീ?
ഞാനും ഉണ്ടാവും...
ReplyDeleteമൊട്ടുകളെയും... വണ്ടിനേയും.. കൊണ്ടുവരാന്‍ പറ്റുമ്മെന്നു തോന്നണില്ല..
സമയമായി!
ReplyDeleteമുഖമില്ലാത്ത നിഴല്‍ക്കൂത്തുകള്‍ക്കന്ത്യമാകാന്‍ പോണൂ...
എന്നോ ഒരിക്കല്‍ വരാന്‍ പോകുന്ന ആ മഹത്തായ കണ്ടുമുട്ടലിനുവേണ്ടി , പഞ്ചേന്ദ്രിയങ്ങള്‍ ഇതുവരെയറിയാത്ത ഒരു അനാഹതാനന്ദം സ്വരുമിച്ചുവെച്ചുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുന്ന പ്രിയ ബൂലോഗരേ... ഇതാ സമയമായി!
കേരള മഹാസംഗമം!
മലയാള ബൂലോഗത്തിന്റെ തലതൊട്ടപ്പന്മാരില്‍ പ്രമുഖനായ വിശ്വേട്ടന്‍ തന്നെ അതിന്റെ മുന്‍കൈ എടുത്തിരിക്കുന്നു!
സ്വന്തം മുത്തച്ഛന്റെ അതികഠിനമായ ആതുരാവസ്ഥയിലും ഈ സംഗമത്തിനുവേണ്ടി അങ്ങേയറ്റം പരിശ്രമിക്കുന്ന അതുല്യ ചേച്ചിയുടെ മനസ്സിന് ദൈവം കൂടുതല്‍ കരുത്തുനല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു!
ഇത് 100% നടക്കും - എനിക്കുറപ്പുണ്ട്! അതില്‍ ഒരുപാട് ഒരുപാട് സന്തോഷവുമുണ്ട്!
ആശംസകള്‍, ഭാവുകങ്ങള്‍....
കേരള ബ്ലോഗേഴ്സ് മീറ്റിനു എല്ലാ ഭാവുകങ്ങളുമ് നേരുന്നു
ReplyDeleteആതിഥേയ അതുല്യാജിക്ക് എല്ലാ വിധ പിന്തുണയുമ് പ്രഖ്യാപിക്കുന്നു !!! ജയ് അതുല്യാജി, ജയ് ഹിന്ദ് !!!
ReplyDeleteകേരള ബൂലോഗസംഗമത്തിനു എന്റെ ഭാവുകങ്ങള്‍...
ReplyDeleteഅഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍,...
ReplyDeleteആയിരമായിരം അഭിവാദ്യങ്ങള്‍..
യു.എ.ഇ മീറ്റിനും അഭിവാദ്യങ്ങള്‍..
യു.എസ് മീറ്റിനും (നടക്കുമെന്ന് പ്രതീക്ഷിക്കുന്നു) അഭിവാദ്യങ്ങള്‍..
ജപ്പാന്‍ മീറ്റിനും അഭിവാദ്യങ്ങള്‍
ഇസ്രായേല്‍ മീറ്റിനും അഭിവാദ്യങ്ങള്‍..
ലോക മീറ്റിനും അഭിവാദ്യങ്ങള്‍..
ഇത് ബ്ലോഗുകളുടെ കാലം.. ഇത് മീറ്റുകളുടെ കാലം.. ഇപ്പൊ തോന്നുന്നു. യു.എ.ഇ മീറ്റ് കഴിഞ്ഞ ഉടനെ നാട്ടിലേക്ക് ഫ്ലൈറ്റ് ബുക് ചെയ്‌താലോ എന്ന്.
പക്ഷെ, ഒരു സംശയം. നിങ്ങള്‍ ഈ 10 മുതല്‍ 4 വരെ എന്തോന്നാ ചെയ്യാന്‍ പോണെ? കാര്യമായ പരിപാടികള്‍ പ്ലാന്‍ ചെയ്‌തിട്ടുണ്ടെന്നാണല്ലോ തോന്നുന്നത്.
എനിക്ക് പേടി ആവുന്നുണ്ട്. പനിയും ഉണ്ടോന്ന് ഒരു സംശയം. ഞാന്‍ അവിടെ എത്തുമോ? എനിക്കറിയില്ല.
ReplyDeleteഎല്ലാവരേയും കൂടെ ഒരുമിച്ച് കാണണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അത് നടക്കില്ല എന്ന് മനസ്സിലായി. കാണാന്‍ പറ്റാത്തവരെ ഇനിയൊരിക്കല്‍ കാണാം. എന്നെപ്പോലെ തന്നെ പലരും പലരേയും കണ്ടിട്ടില്ല. എന്നാലും അവര്‍ക്കൊക്കെ പരസ്പരം കാണാന്‍ എളുപ്പമായിരിക്കും. പരിചിതരായ അപരിചിതരോട് എനിക്കെന്തെങ്കിലും മിണ്ടാന്‍ പറ്റുമോന്നും അറിയില്ല.
അനിലേട്ടനേയും സുധച്ചേച്ചിയേയും ആദ്യം കാണുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പറ്റിയില്ല.
എന്തായാലും വരുന്നിടത്ത് വെച്ച് കാണാം എന്നേ എനിക്ക് പറയാനുള്ളൂ. ഞാനെഴുതിയ പുതിയ കവിതയോ കഥയോ ഉണ്ടാവും എന്ന് പറഞ്ഞാലോ. പിന്നെ വിശ്വവും അതുല്യേച്ചിയും മാത്രേ ഉണ്ടാവൂ. ഇനി അവരും ഉണ്ടാവില്ലേ ഈശ്വരാ. ചേട്ടന്‍ പോലും വരില്ല. സഹിക്കാന്‍ കുറേ ആളുണ്ടല്ലോ എന്ന ധൈര്യത്തിലാവും ചേട്ടന്‍ പുറപ്പെടുന്നത്.
എനിക്ക് പേടിയാവുന്നേ........
എനിക്കും വേണം BTH ലെ ഇല.
ReplyDeleteജൂലായ് 16നു മുന്നെ ആയതുകൊണ്ട് ഒരില മതി, അതു കഴിഞ്ഞാരുന്നേല്‍ രണ്ടിലയാക്കാമായിരുന്നു.
തള്ളേ... നിങ്ങള് കാര്യായിട്ടാണോ...?
ReplyDeleteദേ പറ്റിക്കല്ലേ...
എല്ലാരും കൊച്ചീല് വരുന്നാണോ പറേണത്.
ഞാനും വന്നോട്ടേ...
അപ്പോ വിശ്വേട്ടാ, പറഞ്ഞ പോലെ എനിക്കുള്ള ഒരില മാറ്റി വച്ചോളു ട്ടോ. ഇല മാത്രം പോര ട്ടോ...;)
ReplyDeleteനേരത്തെ വന്നു വൈകി പോകാന്‍ പറ്റീല്ല്യ ച്ചാലും ഞാന്‍ വൈകി വന്നു നേരത്തെയെങ്കിലും പോരും, അതുറപ്പാണ് ട്ടോ..
എല്ലാരേം എട്ടാം തിയ്യതി കാണാം ന്നു പ്രതീക്ഷിച്ചു കൊണ്ട്...
സ്വന്തം
യാത്രികന്‍
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍,...
ReplyDeleteആയിരമായിരം അഭിവാദ്യങ്ങള്‍..
കേരളം മീറ്റിന് അഭിവാദ്യങ്ങള്‍..
യു.എ.ഇ മീറ്റിനും അഭിവാദ്യങ്ങള്‍..
തുടരട്ടങ്ങനെ തുടരട്ടങ്ങനെ ...
മീറ്റുകളങ്ങ്നെ തുടരട്ടങ്ങനെ...
വളരട്ടങ്ങനെ വളരട്ടങ്ങനെ...
ബൂലോഗമങ്ങനെ വളരട്ടങ്ങനെ....
വിശ്വേട്ടാ നയിച്ചോളൂ ......
ആയിരമയിരം പിന്നാലേ....
അതുല്യേച്ചേ നയിച്ചോളൂ...
ലക്ഷം ലക്ഷം പിന്നാലേ......
ഇപ്പൊഴും എനിക്ക് ഉത്തരം കിട്ടിയില്ല. വിശ്വേട്ടാ.. നിങ്ങളെല്ലാരും കൂടി ഈ 10 മുതല്‍ 4 വരെ എന്തോന്നാ ചെയ്യാന്‍ പോണെ? അല്ല... അറിയാഞ്ഞിട്ട് ചോദിക്കുവാ.. വല്ല ഓര്‍ക്കസ്‌ട്രയും ഏര്‍പ്പാട് ചെയ്‌തുവാ>???
ReplyDeleteകേരള ബൂലോക മീറ്റിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നു. വരാന്‍ പറ്റുമെന്ന് ഉറപ്പില്ല. വരാന്‍ പറ്റാത്ത സാഹര്യം ഉണ്ടാകുന്നെങ്കില്‍ ചെന്നൈ ബ്ലോഗര്‍മാര്‍ ബെന്നിച്ചേട്ടന്റെ നേതൃത്വത്തില്‍ സമ്മേളിച്ച് ആശംസാ പ്രമേയം പാസാക്കി അയയ്ക്കുന്നതും അടിച്ചു പിരിയുന്നതുമായിരിക്കും.
ReplyDeleteകഥ ഇതുവരെ:
ReplyDeleteയാത്രികന്‍, ഒബി,ദുര്‍ ഗ്ഗ, ചാത്തുണ്ണി തുടങ്ങിയവര്‍ ഫോണില്‍ വിളിച്ചു. അവരെല്ലാം വന്നുചേരാമെന്ന് സമ്മതിച്ചിട്ടുണ്ട്. :):):):)
കഴിയുമെങ്കില്‍ ഒബി തന്റെ ഫിയാന്‍സിയെക്കൂടി കൊണ്ടുവരട്ടെ. അഥവാ ദുബായില്‍ റീമ എത്തിപ്പെട്ടാല്‍ നമുക്കും വേണ്ടേ ഒരു ഉരുളയ്ക്കുപ്പേരി?
ബെന്നി പങ്കെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. :)
മ.ശ്രീജിത്ത് വരും. നമ്മുടെ സ്വപ്നങ്ങള്‍ പൂവണിയും! :)
രേഷ്മ എത്തിച്ചേരാന്‍ പരമാവധി ശ്രമിക്കും. രണ്ടുദിവസം മുന്‍പേ ഉറപ്പിച്ചുപറയാന്‍ കഴിയൂ...
വരുമ്പോള്‍ ശ്രീജിത്ത് ബാംഗ്ലൂര്‍ ജനതയേയും ബെന്നി ചെന്നൈ ബറ്റാലിയനേയും കൂടെ കൊണ്ടുവരാന്‍ ശ്രമിക്കും.
മുല്ലപ്പൂ പ്രത്യേകം ബുദ്ധിമുട്ടുകള്‍ സഹിച്ച് ഒറ്റയ്ക്കെങ്കിലും വന്നെത്തി BTH-ല്‍ തന്റെ സര്‍ ഗ്ഗധാവള്യത്തിന്റെ മുഗ്ദമായികസൌരഭ്യം പടര്‍ത്തും.
ക്ഷണിക്കാന്‍ വിട്ടുപോയവരുണ്ട്. അതില്‍ കിരണ്‍ തോമസ്, നിഖില്‍ എന്നിവരെ ഇതിനാല്‍ ഔദ്യോഗികമായും പരസ്യമായും ക്ഷണിച്ചുകൊള്ളുന്നു.
ആനക്കൂടനും കൂട്ടുകാരും വരുമെന്നു തന്നെ ഞങ്ങള്‍ ആശിക്കട്ടെ? ( ചുരുങ്ങിയ പക്ഷം വക്കാരിക്കുട്ടന്‍ ഇല്ലാത്ത ദുഃഖം മറക്കാനെങ്കിലും? )
ഒരു കാര്യം തീര്‍ച്ച- വരാന്‍ സാധിക്കാത്ത മറ്റെല്ലാ കൂട്ടുകാരെയും (ഇന്നാട്ടുകാരെയും കടലിനക്കരെയുള്ളോരെയും)ഓരോരുത്തരായി ഞങ്ങള്‍ മിസ്സ് ചെയ്യും!
ഇനി സ്കൂപ്പ് വാര്‍ത്ത:
മനസ്സിലുണ്ടോ, മനോരമയിലുമുണ്ടാകും!
മനോരമയില്‍ നിന്നും വിളിച്ചിരുന്നു. പരിപാടി എക്സ്ക്ലുസീവ് ആയി കവര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ചുരുങ്ങിയ പക്ഷം ലോക്കല്‍ എഡിഷനുകളില്‍ ഞായറാഴ്ച്ചപ്പതിപ്പിലെ മുഖ്യകഥയായി അവതരിപ്പിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സന്തോഷമേയുള്ളൂവെന്ന് മറുപടി കൊടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും സമ്മതമെന്നു വിശ്വസിക്കുന്നു.
വിളിച്ച സുഹൃത്തും ഒരു ബ്ലോഗുടമയാണ്. എട്ടാംതീയതിക്കു ശേഷം പഠിച്ചറിഞ്ഞതിനുശേഷം മലയാളത്തിലും ബ്ലോഗു ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്! കൂടുതല്‍ വിവരങ്ങള്‍ക്ക് കുമാറിനോട് ബന്ധപ്പെടുവാനും പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ വഴിയേ!
ചക്കരയുമ്മ, ദില്‍ബാസുരന്‍, വള്ളുവനാടന്‍, ഡാലി എന്നിവര്‍ ഈ മൈതാനത്ത് എവിടെയെങ്കിലും കറങ്ങിയടിച്ചുനടക്കുന്നുണ്ടെങ്കില്‍ സ്റ്റേജിന്റെ പിന്‍ വശത്തെ ഓലമറനീക്കി അകത്തു വരാന്‍ ...
ReplyDeleteഎന്ന് അനൌണ്‍സര്‍...
(ഫോണോ, ഈമെയിലോ രണ്ടായാലും മുഷിയില്ല)
വ്വൌ, വ്വൌ, വ്വൌവ്വൌവ്വൌ... ഇതൊരു മഹാസംഭവമാവുകയാണല്ലോ. അങ്ങിനെതന്നെയാവട്ടെ. അടിപൊളി വിശ്വംജീ.. എല്ലാം വളരെ വളരെ മംഗളമായി നടക്കട്ടെ. ഞാനിവിടുത്തെ അക്കിഹിതോ ചക്രവര്‍ത്തിയോടൊന്നു ചോദിക്കട്ടെ, ഒന്നു മീറ്റുചെയ്യാന്‍ പറ്റുമോ എന്ന്.
ReplyDeleteഅപ്ഡേറ്റുകള്‍ അപ് അപ് ആയി പോരട്ടെ.
വിശ്വം, കുറെ നേരായി ഞാന്‍ മുകളില്‍ കൊടുത്ത നമ്പറില്‍ ട്രൈ ചെയ്യുന്നൂ.
ReplyDeleteഎന്തൊരു ബിസി!
വിശ്വേട്ടാ..
ReplyDeleteനമ്പറില്‍ വിളിച്ചു എന്റെ കയ്യും കഴച്ചു.
എന്റെ വഹ ആളെണ്ണം തെര്യപ്പെടുത്തുന്നു.
സൂഫി+ സൂഫിനി+ സൂഫിക്കുഞ്ഞ്.
അതുല്യേച്ചി,
അപ്പോള്‍ മൊത്തം ഇല എണ്ണം മൂന്ന് :)
വിശ്വപ്രഭചേച്ച്യേ....
ReplyDeleteഞാന്‍ യൂ ഏ ഇ യില്‍ ആണേ. ആരെങ്കിലും dilbaasuran@gmail.com ലേക്ക് ഒരു മെയില്‍ അയച്ചാല്‍ സന്തോഷം.
ക്ഷമിക്കണം. ഒരൊറ്റ ടെലഫോണ്‍ ലൈന്‍ വെച്ചാണ് ഇന്റര്‍നെറ്റും ഫോണ്‍ വിളിയും ഒക്കെ. പെട്ടെന്നു കട്ടാക്കി ഫോണ്‍ ഫ്രീയാക്കാം!
ReplyDeleteഎനിക്കിപ്പോള്‍ സന്തോഷമാണോ അതോ സങ്കടമാണോ? ഇങ്ങനെ ഒരു നല്ല കാര്യം നടക്കുന്നിടത്തു വരാന്‍ സധിക്കുന്നില്ലല്ലൊ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. എന്നാലും.. ഇതൊരു നല്ല തുടക്കമാവട്ടെ, ഇനിയും സമയമുണ്ടല്ലൊ, ഒരിയ്ക്കല്‍ എല്ലാവരേയും കാണാന്‍ പറ്റുമെന്നു തന്നെ വിശ്വസിക്കുന്നു. :)
ReplyDeleteഎല്ലാവിധ ആശംസകളും, അകമഴിഞ്ഞ്...
ഇതിനു വേണ്ടി പരിശ്രമിക്കുന്ന വിശ്വംജിക്കും അതുല്യേച്ചിക്കും അഭിവാദ്യങ്ങള്‍!!
:)
എന്റെ ബ്ലോഗുമുത്തപ്പന്മാരേ, എല്ലാരേം കാത്തോള്‍ണേ. എല്ലാരുംകൂടി അടുപ്പുകൂട്ടി കലംമഴക്കുമ്പോ എന്റെ മാത്രം പുത്തന്‍ കലം കരിപിടിക്കാതെ ഇരിക്കോലോന്നൊരു വെഷമം മാത്രം. എന്നാലും എല്ലാര്‍ക്കും എന്റെ ഈങ്കിലാബ് സിന്ദാബാദ്. ബൂലോഗവിപ്ലവം ജയിക്കട്ടെ. മനസ്സാ ഞാനുംന്റെപാതീം അവടെന്നെണ്ടാവും ട്ടാ.
ReplyDeleteകര്‍ത്തവേ! ആരേം കണ്ടില്ലെങ്കിലും ഒരു ചോറു ഫ്രീ എന്നൊക്കെ കേട്ടപ്പോ...പക്ഷെ ഇനി മനോരമക്കാരുടെ മുന്നെ ഇരുന്ന് ചോറ് കഴിക്കണമെന്ന് കേട്ടപ്പോ...
ReplyDeleteവാട്ട് ഈസ് ഹാപ്പെനിങ്ങ് ? ഇത്രെം വിശാലമനസ്കര്‍ ഉണ്ടൊ ഈ ബ്ലോഗില്‍?
വിശ്വേട്ടനും അതുല്യചേച്ചിക്കും...ഒരായിരം ചോറുരുളകള്‍... പങ്കെടുക്കുന്ന ബാക്കി എല്ലാവര്‍ക്കും...ഓരൊ ഓരൊ ഉരുളകള്‍...
കേരളബൂലോഗമീറ്റ് മനോരമയുടെ ഞായറാഴ്ച്ചയില്‍!
ReplyDeleteസൂപ്പര്‍!!! വിശ്വേട്ടോ,കുമാര്‍ഭായീ തകര്‍ക്ക്!!!
“മനസ്സിലുണ്ടോ“ കണ്ടുപിടിച്ച കുമാര്‍ഭായിയെയല്ലാതെ വേറെ ആരെയാ അത് ഭംഗിയായി തീര്‍ക്കാനേല്‍പ്പിക്കുക?
കെവിന്‍-സിജി,സ്വാര്‍ത്ഥന്‍,സപ്ന തുടങ്ങി മറ്റു ജിസിസി ബൂലോഗികള്‍ക്ക്,
ReplyDeleteഅവിടങ്ങളില്‍ നിന്ന് ദുബായിലിറങ്ങാന്‍ ഓണ്‍അറൈവല്‍ വിസയാണെന്നു കരുതുന്നു.
വലിയ ബുദ്ധിമുട്ടും തെരക്കുമുള്ള കാലമല്ലെങ്കില്‍ 7-ന് ഷാര്‍ജയ്ക്കു വന്നുകൂടേ?
അതിനായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അറിയിക്കാന്‍ മടിക്കല്ലേ.
വിശ്വേട്ടാ കാര്യായിട്ടണൊ അന്വേഷിച്ചേ? എന്റെ email: dalydavis@yahoo.com
ReplyDeleteവിശ്വേട്ടന്റെ email അറിയില്ലല്ലൊ? phone ഇല്‍ കിട്ടുനുമില്ല. ഒരു പക്ഷെ ഇവിടെ നിന്നയതു കൊണ്ടാകാം.
കേള്‍ക്കുമ്പം ഒരു കോരിത്തരിപ്പ്! നാട്ടിലുള്ളവര്‍ ഭാഗ്യവാന്മാര്‍.. എന്തെന്നാല്‍ BTH ലെ ഊണ്‍ അവര്‍ക്കുള്ളതാകുന്നു!!
ReplyDeleteഏന്തായാലും ഉഷാറാക്കി നടത്തൂ.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു!
പ്രഥമകേരളബൂലോഗസംഗമത്തിന് ആയിരമായിരം ആശംസകള്‍. കഴിയുന്നതും പങ്കെടുക്കാനും സഹായിക്കാനും ശ്രമിക്കാം. ഒരു പബ്ലിസിറ്റിക്ക് വേണ്ടി തത്തമംഗലം ഡേട്ട് കോമിലും പാലക്കാട് ന്യൂസ് ഡേട്ട് കോമിലും ഈ വിവരം നല്‍കുന്നുണ്ട്.
ReplyDeleteഭാവുകങ്ങള്‍ ...........
അസൂയ കൊണ്ടെനിക്കിരിക്കാന്‍ മേലേ...
ReplyDelete:-( :-( :-( :-(
എങ്ങനെ ഒക്കെ തല കുത്തി മറിഞ്ഞാലും.. നോ രക്ഷ.
ഭാഗ്യമുള്ളവര്‍ നിങ്ങള്‍.. ഒത്തു ചേരൂ.. അര്‍മാദിക്കൂ.. ബി.ടി.എച്ച്. -ലെ ബിരിയാണി കഴിക്കുമ്പഴെങ്കിലും എല്ലാരും ഓര്‍ക്കും എന്ന് വിചാരിക്കുന്നു.
ദേവേട്ടാ, അതുല്യ ചേച്ചീ.. ഈ സംഘാടകത്വത്തിന് പെരുത്തു നന്ദി. മനോരമക്കാര്‍ക്കും നന്ദി..
അപ്പൊ കുറച്ചു പേര്‍ ഇനി മുഖമുള്ളവരാകുന്നു.. എന്നെ പോലുള്ള കുറച്ചു പേര്‍ കുറച്ചു നാള്‍ കൂടി ഈ മുഖമില്ലാ കസര്‍ത്ത് തുടരാം :-)
പിന്നെ, കൂടുന്നവരോട് ഒരു കാര്യം. പടം പിടിക്കണം. ചായ ഗ്ലാസ്സുകളുടെയും, തുടച്ചു നക്കിയ ഇലകളുടെയും പടത്തിന്റെ കൂടെ തിരു മോന്തകളും വേണം. ചിലര്‍ മുഖം മൂടി, പര്‍ദ്ദ എന്നിവ ഇട്ടു വരാന്‍ ചാന്‍സ് ഉണ്ട്. അവരുടെ മുഖമുരിഞ്ഞ് പ്രത്യേകം പടം പിടിച്ചോ. കാമറ ശ്രീജിത്തിനെ ഏല്‍പ്പിക്കണോ വേണ്ടെ എന്ന് തീരുമാനമായതിനു ശേഷം മാത്രം മതി പ്രാര്‍ത്ഥന, സ്വാഗത പ്രസംഗം ഇ.റ്റി.സി.
Z - ആക്സിസ് പടം ഇനി ഇവിടെ എടുക്കില്ല. അതു പറയാന്‍ മറന്നു.
ReplyDeleteഎല്ലാ ആശംസകളും നേരുന്നു.
ReplyDeleteഎനിക്കും വരണേ..പരീക്ഷ 4നെ തുടങ്ങും. എങ്കിലും ഞാൻ എത്തും കേട്ടോ(ഞാൻ പരമാവധി ശ്രമിക്കാം).എന്നെ പ്രതീക്ഷിച്ചോളു
ReplyDeleteപ്രഥമ കേരള ബൂലോക സംഗമത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍...
ReplyDeleteഈ സംരഭം വിജയിപ്പിയ്ക്കാന്‍ പരിശ്രമിയ്ക്കുന്ന സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍...
മീറ്റീന്റെ സംഘാടകരെ പ്രത്യേകിച്ച് വിശ്വം
ReplyDeleteഞാനീ ബൂലോഗ സംഗമം മംഗളത്തിന്റെ ഞായറാഴ്ച്ച പ്പതിപ്പില്‍ നന്നായൊന്നു കൊടുക്കാം എന്നാലൊചിച്ചിരിക്കുകയായിരുന്നു. രാവിലെ (ഇന്ത്യന്‍ സമയം)ഇതു കണ്ടപ്പോള്‍ രാത്രി പണിയൊക്കെ കഴിഞ്ഞിട്ട് ഇക്കാര്യം കമന്‍റ്റിലിടാമെന്നു മനസില്‍ കരുതി. ഇനിയിപ്പമിതു മനോരമ എക്സ്ക്ലു പിടിച്ചെന്നു പറഞ്ഞാലെങ്ങനാ ശരിയാവുക. അപ്പൊ അതിലൊരു പുനര്‍ചിന്ത വേണമെന്ന് അഭിപ്രായമുണ്ട്. എല്ലാവരും കൂടി ആഞ്ഞു പിടിച്ചൊന്ന് ആലോചിക്കുക. അന്നു ബി.ടി.എച്ച് വഴി വരണമെന്നു ആഗ്രഹമുണ്ട്. ഒത്താല്‍ കാണാം.
രണ്ടുദിവസമായി കാര്യമായ ബ്ലോഗ് വായന ഒന്നും നടന്നിട്ടില്ല, ഇപ്പോള്‍ ഫയര്‍ഫോക്സിലെ ടാബുകള്‍ നിറഞ്ഞുപോകും വിധം പോസ്റ്റുകളും കമന്റുകളും. വിശ്വം, കേരളത്തിലെ ബൂലോഗരുടെ തയ്യാറെടുപ്പുകള്‍ ഇത്ര ഉഷാറായി പോകുന്നുണ്ടെന്നറിഞ്ഞില്ല, എന്തായാലും സന്തോഷം.
ReplyDeleteവിശ്വം അമരത്തുണ്ടെങ്കില്‍ സംഗതി സംഭവമാകും എന്നത് മൂന്നുതരം... പങ്കെടുക്കാന്‍ പറ്റില്ലെങ്കില്‍ പോലും എനിക്കും ഭയങ്കര എക്സൈറ്റ്‌മെന്റ്.
ReplyDelete“മസില്‍” ഉണ്ടെങ്കില്‍ മനോരമയില്‍ ഉണ്ട്. സുഹൃത്തുക്കളുടെ സംഗമത്തിനിടയില്‍ പത്രക്കാരെന്തിനാ? ബാംഗളൂര്‍ക്ക് പോയാ മതിയായിരുന്നു. 4 ഗ്ലാസ് ചായയെങ്കിലും മര്യാദയ്ക്ക് കുടിക്കാമായിരുന്നു.
ReplyDeleteവിശ്വം,
.............................
ങാ... പറഞ്ഞില്ലാന്നുവേണ്ട.
ഇത്ര ഗംഭീരമായ കൂടിക്കാഴ്ചയ്ക്ക് ഒരുക്കങ്ങളൊക്കെ പിഴവില്ലാതെ നടക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.... എല്ലാ ആശംസകളും..
ReplyDeleteഓടോ: (എന്തു സംഭവം നടന്നാലും വെറുതെയിരുന്നിട്ട് അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന ആ കല ഒന്നു പയറ്റി നോക്കട്ടെ)
ശനിയാ, എന്നാലും നമ്മളെ സമ്മതിക്കണം കേട്ടാ... വെറുതെ നമ്മള്‍ ഒന്നു കൂടാന്‍ പ്ലാനിട്ടതും അതു പിന്നെ നോര്‍ത്ത് അമേരിക്കന്‍ സംഗമം ആക്കി അവതരിപ്പിച്ചതും, അതു കണ്ട് കലേഷിനു പഴയ കുറെ ഓര്‍മ്മകള്‍ ഉണ്ടായതും, കലേഷ് യൂഏഈ ഇറച്ചി പൊടി തട്ടി കൊണ്ടു വന്നതും, യൂഏഈക്കാര്‍ക്ക് മീറ്റാമെങ്കില്‍ നമ്മളും മീറ്റും എന്നും പറഞ്ഞ് കേരളക്കാര്‍ ഒരുക്കം തുടങ്ങിയതും, നിങ്ങള്‍ ഒക്കെ പ്ലാനിട്ടോണ്ടിരുന്നോ നടത്തെണ്ടതെങ്ങനെയാന്നു ഞങ്ങള്‍ കാണിച്ചു തരാമെന്നും പറഞ്ഞ് ബാംഗ്ലൂരുകാരു നടത്തിക്കാണിച്ചതും... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...
തൃപ്തിയായി ശനിയേട്ടാ തൃപ്തിയായി... എന്നാലും നമ്മടെയാ മീറ്റ് :(
-നടക്കാതെ പോയ വടക്കന്‍ അമേരിക്കന്‍ മീറ്റിന്റെ ട്രഷറര്‍.
ഞങ്ങള്‍ മലയാളത്തില്‍ ബ്ലോഗുചെയ്യാന്‍ തുടങ്ങി മൂന്നു ദിവസം തികയും മുന്‍പേ തന്നെ ഒരു മഹത്തായ സംഗമം, അതും കൊച്ചിയില്‍ത്തന്നെ നടക്കുന്നു!!! ഇതില്‍പരം സന്തോഷം വേറെന്തുണ്ട്!!! ആശംസകള്‍, ഒപ്പം-വിളിച്ചില്ലെങ്കിലും ബി റ്റി എച്ചിന്റെ പരിസരത്ത് ഞങ്ങളും വരും, 8 ന്. എന്തൊക്കെയാ നടക്കുന്നതെന്നു കാണാമല്ലോ!!!
ReplyDeleteആശംസകള്‍... :)
ReplyDeleteആദിത്യന്‍ ഗഡീ,
ReplyDeleteതും നോര്‍ത്ത് അമേരിക്ക മേം ഹെ? കഹാം ഹെ ആപ്പ്?
ikkaas&villoos-നെ പ്രത്യേകിച്ചിനി ക്ഷണിക്കണ്ടല്ലോ. ആതിഥേയരല്ലേ?
ReplyDelete“ഇതുകൂടാതെ മലയാളം ബ്ലോഗുകളുമായോ മലയാളം വിക്കികളുമായോ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട ആര്‍ക്കും പ്രത്യേക ക്ഷണമില്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ്. എങ്കിലും വരുന്നവര്‍ മുന്‍ കൂട്ടി അറിയിച്ചാല്‍ ഏറെ ഉപകാരം.“
എന്ന് ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നുമുണ്ടല്ലോ.
കേരളാ ബ്ലോഗെര്‍സ് മീറ്റിന് ആശംസകള്‍..
ReplyDeleteസസ്നേഹം
ഇബ്രു (ദുബായ് ബ്ലോഗര്‍)
പരിപാടികള്‍ ഗംഭീരമാവട്ടെ.. ആനക്കൂടന്‍ പറഞ്ഞപോലെ ഞങ്ങള്‍, ചെന്നൈ ബ്ലോഗര്‍മാര്‍ ഇവിടെ യോഗം കൂടി അടിച്ചു പിരിയുന്നതായിരിക്കും.
ReplyDeleteവിശാലാ, തനിക്കും മറ്റുള്ളവര്‍ക്കും ഫോണ്‍ കിട്ടാത്തതിണ്റ്റെ പ്രധാന ഉത്തരവാദി ഞാനായിരിക്കാനാണു സധ്യത. ഒരു ദിവസം അര മണിക്കൂറെന്ന നിലയില്‍ വിശ്വനുമായി കത്തിവെക്കുന്നുണ്ട്. കേരളത്തില്‍ വന്നാല്‍ വിശ്വണ്റ്റെ മേല്‍ ഞങ്ങള്‍ക്കും കുറച്ച് അവകാശമൊക്കെ ഇല്ലേ.... ps: കേരളത്തിലുള്ള എനിക്ക് അവകാശബോധം കൂടുതലും, ഉത്തരവാദിത്വബോധം കുറവുമാണെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ReplyDeleteശ്രീജിത്തേ, ഒന്ന് പ്രശ്‌നം വെപ്പിക്കണോ? :)
ReplyDeletejithe njnaaum undutto..:-)
ReplyDeleteviswettan vilichirunnu, thirichu vilikkan nokki-kittiyilla..
athulyecheede number thannu, athum vilikkan kazhinjilla..innu vaikeettu vilikkaatto..:)
looking forward to meet u all..:)
bth nnu parayumbo, nammude CUSAT nte marine campusintaduthulle..
MahatmaGandheede prathima ulla sthalam...ok ok..done!!:)
ഇയ്യോഓഈഓഓ
ReplyDeleteഞാനിപ്പോ ന്താ ചെയ്യാ... എനിക്കും വരണം.ഇവടെ ചിന്ന ച്ന്ന പ്രാബ്ലംസ്.എങ്ങന്യെങ്കില്വോക്കെ ഒതുക്കി ഞാനും വരും.വിശ്വേട്ടാ, അതുല്യാ, സൂകുട്ടീ, പിന്നെ പിന്നെ എല്ലാര്‍ക്കും
സ്നേഹം
അചിന്ത്യാമ്മേ,
ReplyDeleteസൂക്കൂട്ടീന്ന് വേഗം വിളിച്ച് തീര്‍ക്കണം. ;) 8 കഴിഞ്ഞാല്‍ പിന്നെ വിളിക്കുകയുണ്ടാവില്ല. പിന്നെ ഒഴിഞ്ഞു മാറുന്നത് നല്ല പരിപാടിയല്ല :(
ഗ്രേയ്റ്റ്!!!!!
ReplyDeleteബൂലോഗരുടെ ഈ ഒത്തുകൂടലിന് എല്ലാ ഭാവുകങ്ങളും, ആശംസകളും, പ്രാര്‍ത്ഥനയും :-)
:-)
എല്ലാ ഭാവുകങ്ങളും.
ReplyDeleteഈ യൂറൊപ്പില്‍ ഞാനും പുല്ലൂരാനുമല്ലാതെ വേറാരെങ്കിലുമുണ്ടാവുമൊ ആവൊ ഒരു സംഗമം വയ്ക്കാന്‍? അല്ലെങ്കില്‍ ഗള്‍ഫ് മീറ്റ് നമുക്ക് യൂറൊപ്പിലാക്കിയാലോ കലേഷെ?
വേമ്പള്ളിയേ ഞാനുണ്ട് യൂറോപ്യന്‍ സംഗമ്മത്തിന്. അവരും അറിയട്ടെ നമ്മളും മോഡേണാണെന്ന് .
ReplyDeleteതണുപ്പാ, സോറി തണുപ്പനിവിടുണ്ടായിരുന്നല്ലൊ അല്ലെ, വോഡ്കയുമായിട്ട്!അപ്പോ പാര്‍ട്ടിക്കാളുകളായി വരുന്നു. ഇവിടുത്തെ തണുപ്പു കാരണം നമ്മളിത്തിരി തണുപ്പന്മാരാണെങ്കിലും നമുക്കും ചൂടാക്കണം.
ReplyDeleteവിശ്വേട്ടോ... വിശ്വേട്ടന്റെ നമ്പര്‍ കുത്തി കുത്തി വിരലുകള്‍ കരഞ്ഞു തുടങ്ങ്യേപ്പൊ, ബാക്കി ഉള്ള വിരലു വെച്ചു ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു... മറുപടി ഒന്നും കാണാത്തതുകൊണ്ട് അതു അവിടെ കിട്ടിയില്ലേ എന്നൊരു സംശയം...
ReplyDeleteഇനി എട്ടാംതിയതി വന്നാല്‍ ചോറ് തരില്ലാന്നു പറയ്യോ... ആ... എന്തായാലും ഞാന്‍ അന്നു വരും...
വിശ്വേട്ടനും അതുല്യചേച്ചിക്കും കൂടാതെ ഈ മീറ്റിന്റെ പുറകിലും മുന്‍പിലും ഉള്ള എല്ലാവര്‍ക്കും എല്ലാ വിധ ഭാവുകങ്ങളും ...
അതേ ആരെങ്കിലും റൂട്ടുമാപ്പും മറ്റു കാര്യങ്ങളും പോസ്റ്റ് ചെയ്യാമോ?? മാപ്പു തന്നില്ലേലും വേണ്ട വഴി പറഞ്ഞു തന്നാൽ മതി. തീവണ്ടിയിൽ/ബസ്സിൽ വന്നാൽ എവിടെ ഇറങ്ങണം, അവിടെനിന്നും ഏതു ബസ്സിൽ കയറണം തുടങ്ങിയ വിവരങ്ങൾ തന്നാൽ നന്നായിരുന്നു.(ഞാൻ തിരുവല്ല വഴിയാണ് വരുന്നത്)
ReplyDeleteകണ്ണങ്കുട്ട്യേ, തിരുവല്ലായില്‍ നിന്ന് വേണാടില്‍ കയറുക. സൌത്തില്‍ ഇറങ്ങുക. സ്റ്റേഷനു വെളിയില്‍ വരിക. നേരേ നടക്കുക, ജോസ് ജങ്ക്‍ഷനിലേക്ക്. ഒന്നുകില്‍ സ്റ്റേഷനില്‍ നിന്നുള്ള റോഡ് ചിറ്റൂര്‍ റോഡില്‍ ചേരുന്ന അവിടെ (ഇടതു വശത്ത് സ്കൂളുള്ള), അവിടെനിന്നും സ്വല്‍പം ഒന്ന് വലത്തേക്ക് ഏങ്കോണിച്ച് നേരേ പോയി ബിംബീസിന്റെ അവിടെ വന്നിട്ട് ഇടത്തോട്ട് സ്വല്‍പം നടന്ന് യെംജീ റോഡ് ക്രോസ് ചെയ്ത് പാര്‍ത്ഥാസിന്റെ അവിടുത്തെ സ്റ്റോപ്പില്‍ നിന്നിട്ട് ജെട്ടി മേനക വഴിയുള്ള ബസ്സില്‍ കയറുക. അല്ലെങ്കില്‍ നേരത്തെ പറഞ്ഞ റോഡ് ചേരല്‍ കവലയുടെ (ഇടത് വശത്ത് സ്കൂളുള്ള) അവിടെനിന്ന് സ്വല്‍പം ഇടത്തോട്ട് തിരിഞ്ഞിട്ട്, റോഡ് ക്രോസ് ചെയ്ത് ആദ്യം കാണുന്ന ഇടവഴിയേ പോയാലും യെംജ്ജീ റോഡില്‍ ചെല്ലും. എന്തായാലും ജോസ് ജംങ്‌ഷനില്‍ ചെല്ലുക. പാര്‍ത്ഥാസിന്റെ മുന്നിലെ സ്റ്റോപ്പില്‍ നിന്നും ജട്ടി മേനക വഴിയുള്ള ബസ്സില്‍ കയറുക. ബി.ടി.എച്ച്-ന്റെ അവിടെ സ്റ്റോപ്പുണ്ടോ എന്ന് ചോദിക്കുക-ഉണ്ടെങ്കില്‍ അതിന്റെ മുന്നില്‍ തന്നെ ഇറങ്ങാം. അല്ലെങ്കില്‍ ടി.ഡി. എം ഹാളിന്റെ അവിടെ ഇറങ്ങി മുന്നോട്ട് നടക്കുക -അതുമല്ലെങ്കില്‍ പാര്‍ക്കിന്റെ അവിടെ ഇറങ്ങി (ശിവക്ഷേത്രത്തിന്റെ അവിടെ) പിന്നോട്ട് നടക്കുക.
ReplyDeleteഇത്രയും വായിച്ചില്ലേ. ഇനി വിശ്വംജീ,കുമാര്‍ജീ, അതുല്ല്യേച്ചി എന്നിവരോട് മെയില്‍ ചെയ്തോ ഫോണ്‍ ചെയ്തോ ചോദിക്കുക. അവര്‍ വ്യക്തമായി പറഞ്ഞു തരും. ഇത് വെറുതെ ഓര്‍മ്മയില്‍ നിന്ന്.
എല്ലാം കഴിഞ്ഞ് വൈകുന്നേരത്തെ വേണാടിന് തിരിച്ചു പോന്നാല്‍ മതി. അഞ്ചേകാലിന് സൌത്തില്‍ നിന്ന് പോരും.
ഇത്രയൊക്കെയല്ലേ എനിക്ക് ചെയ്യാന്‍ പറ്റൂ. അപ്പം അടിച്ച് പൊളിക്ക്.
കണ്ണങ്കുട്ടീ,
ReplyDeleteഒരു മാപ്പു വേണമെങ്കില്‍ ദാ പിടിച്ചോ...
പ്രഥമനാണല്ലേ..
ReplyDeleteകേരളബൂലോഗസംഗമത്തിനും വിജയാശംസകള്‍!!
അമ്പേ!!
ReplyDeleteഎല്ലാ പുലികളും കൂടി ഒത്തുചേര്‍ന്നാലെന്തായിരിക്കും പുകില്..
വടംവലി, കസേരകളി, കബടി, തലയിണയടി, ഉടിയടി..ഹോ ഓര്‍ത്തിട്ട്!
ഏതായാലും എല്ലാവിധ ആശംസകളും!!
ബൂലോകം കേരളം
ReplyDeleteപ്രൊഫൈലിൽ ലൊക്കേഷൻ തിരുത്തുമ്പോൾ അറിയിക്കാൻ മറക്കാതിരിക്കുക. ശരിയായ ലൊക്കേഷൻ രേഖപ്പെടുത്തുന്നത് നല്ലതായിരിക്കും. ഇന്ത്യയിലേയ്ക്ക് വരുന്നവർ ലൊക്കേഷൻ തിരുത്തി കേരളമെന്ന് രേഖപ്പെടുത്തുകയും അറിയിക്കുകയും ചെയ്താൽ തിരികെ പോകുന്നതുവരെ കേരള ലിസ്റ്റിൽ ഉൾപ്പെടുത്താം. സ്ഥിരമായി ബ്ലോഗുകൾ വായിക്കാത്തവർക്കുപോലും നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന് മനസിലാക്കുവാൻ കഴിയും.
ദയവുചെയ്ത് സഹകരിക്കുക.
ഇപ്പോള്‍ അവധിയില്‍ നാട്ടില്‍ ഉണ്ടെങ്കിലും, വരാന്‍ സാധിക്കാത്ത അവസ്ഥയാണ്. ബൂലോകസംഗമത്തിന് എല്ലാ ആശംസകളും നേരുന്നു.
ReplyDeleteബൂലോഗതാരങ്ങളുടെ
ReplyDeleteസംഗമത്തിന്
സ്‍നേഹത്തിന്
ഭാവുകങ്ങള്‍
ഇതവിടെയും (UAE meet-ലും) പറഞ്ഞതാണ്, എങ്കിലും:
ReplyDeleteമീറ്റിന് എല്ലാ ആശംസകളും നേരുന്നു.
ഒരു വന്‍വിജയമായ് മീറ്റ് തീരട്ടെ.
വീഡിയോ ക്യാമറകള്‍ ഉള്ളവര്‍ കൂട്ടത്തില്‍ കാണുമെന്ന് കരുതുന്നു, കുറഞ്ഞ പക്ഷം ഒരു വോയ്സ് റിക്കോര്‍ഡര്‍ എങ്കിലും.
ബൂലോക ചരിത്രത്തിലെ ചില ചെറിയ “വലിയ” കാല്‍വെയ്പ്പുകളല്ലേ ഇവ... ആരെങ്കിലും കഴിവു പോലെ സംഭവങ്ങളൊക്കെ ഒന്ന് റിക്കോഡ് ചെയ്ത് ഗൂഗിള്‍ വീഡിയോയിലോ മറ്റൊ ഹോസ്റ്റ് ചെയ്തിരുന്നെങ്കില്‍ നന്നായേനെ. അല്ലെങ്കില്‍, ഓഡിയൊ വീഡിയോ ഫയലുകള്‍ ഇങ്ങയച്ചു തന്നാലും മതി.
ആവുന്ന സഹായമൊക്കെ ഈ വിദൂരതയില്‍ നിന്ന് ഞാനും ചെയ്യാം...
ഒരിക്കല്‍ കൂടി, ആശംസകള്‍...!!
അഭിനന്ദനങ്ങള്‍!
ReplyDeleteഎല്ലാം വളരെ വളരെ ഭംഗിയായി നടക്കട്ടെ!
:)
എല്ലാം വളരെ വളരെ ഭംഗിയായി നടക്കട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteputhenveedan
Never knew about this malayali blogger club...feel extremely happy to see this and I am very sorry and ashamed to say that I dont know to use the malayalam fonts,not that I dont know malayalam...malayalathil blog vayikkan thanney oru sukham...'bhooloka' sammelanathinu yellavidha aashamsakalum nerunnu!!
ReplyDeleteGöªù JòöT Jòˆñöhê?
ReplyDeleteവിശ്വേട്ടാ,
ReplyDeleteശനിയാഴ്ച നാട്ടില്‍ ഉണ്ടാകുമെങ്കിലും വരാന്‍ ആവുമെന്ന് തോന്നുന്നില്ല. അത്യാവശ്യമായ ചില യാത്രകള്‍. എങ്കിലും ഏതെങ്കിലും ഒരു സമയത്ത് എത്താന്‍ ശ്രമം നടത്താം.
മികച്ച ആശയങ്ങളും ചിന്തകളും കൂട്ടായ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരട്ടെ. പൈങ്കിളി വാര്‍ത്തകള്‍ക്ക് വിട നല്‍കി മുഖ്യധാര മാധ്യമങ്ങളില്‍ ബൂലോഗ സൃഷ്ടികള്‍ക്ക് സ്ഥിരമായ ഒരു ഇടം നേടിയെടുക്കുന്നതിലാവണം ഇനിയത്തെ ശ്രദ്ധ.
കേരള ബൂലോഗ മീറ്റിനെ കുറിച്ചുള്ള വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നിരുന്നു. മീറ്റ് കഴിയുന്നതോടെ ബൂലോഗം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടുമെന്ന് പ്രതീക്ഷിക്കാം.
എല്ലാ ഭാവുകങ്ങളും നേരുന്നു.
Thehindu news See the News about Kerala boologa sangamam.
ReplyDeleteതിരുവനന്തപുരത്തുനിന്നുള്ള ജന്മശതാബ്‌ദിയിൽ ഞാൻ റിസർവ് ചെയ്തു കഴിഞ്ഞു. ആ ട്രെയിൻ എറണാകുളത്തെത്തിയാൽ അഞ്ചുമിനിട്ടിനകം ഞാനവിടെയെത്തും.
മനോരമക്കാരും മംഗളക്കാരുമൊക്കെ വരുന്ന സ്ഥിതിക്ക് ഞാനായിട്ട് എന്തിന് വരാതിരിക്കണം.സംഗമത്തെപ്പറ്റി പത്രത്തില്‍ ഒരു വാര്‍ത്ത ഇട്ടിരുന്നു.
ReplyDeletehttp://www.madhyamamonline.in/news_details.asp?id=29&nid=105392&page=1
ആരെങ്കിലും കണ്ടോ ആവോ.
നന്ദി അന്‍വര്‍ :)
ReplyDeleteആ മാധ്യമം റിപ്പോര്‍ട്ടിനെപ്പറ്റി ഇവിടെ ഒരു പോസ്റ്റുണ്ട്.
ഈ കൂട്ടായ്മക്ക് എല്ലാ ആശംസകളും നേരുന്നു.
ReplyDeleteബിജു
Best wishes
ReplyDeleteസംഗമത്തിനു വിജയാശംസകള്‍ നേരുന്നു. നാട്ടിലായിരുന്നെങ്കില്‍ എനിക്കും.........
ReplyDeleteഎന്നാലും ഇനി നാട്ടില്‍ വരുബ്ബോള്‍ എല്ലാവരെയും കാണാമല്ലോ. ഏതായാലും പരിപാടി മംഗളമാകട്ടെ.
സൌദിയില്‍ നിന്നും
ഷാജിദ്
കേരള ബ്ലോഗേഴ്സ് മീറ്റിനു എല്ലാ ആശംസകളും നേരുന്നു. ഒരു പുതുമുഖ ബ്ലോഗ്ഗര്‍ ആയ ഞാന്‍ മീറ്റിനു എത്താന്‍ ശ്രമിക്കും.
ReplyDeleteതല്‍ക്കാലത്തേക്ക് എനിക്കൊരു മൊബൈല്‍ നമ്പറുണ്ട്:
ReplyDelete+91-94 955-27925
മീറ്റില്‍ പങ്കെടുക്കാമെന്ന് ഉറപ്പായവര്‍ക്കും മീറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനാഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ നമ്പറില്‍ എന്നെ ബന്ധപ്പെടാവുന്നതാണു്.
I have a temporary mobile number:
+91-94 955-27925
Those who can confirm their attendance of the meet and those who would like to report about the meet in media may please contact me on this number.
-Viswam
ആശംസകള്‍!
ReplyDeleteഫോട്ടോകള്‍ പോസ്റ്റുചെയ്യൂ!
ഇപ്പോഴത്തെ നില:
ReplyDelete1. കുമാര്‍, കല്യാണി
2. കേരളഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍
3. സു, ചേട്ടന്‍
4. അചിന്ത്യ (ഉമച്ചേച്ചി)
5. ജോ
6. തുളസി
7. ശ്രീജിത്ത് (ബാംഗ്ലൂര്‍ )
8. മുരളി മേനോന്‍ (കോമരം),കൂടാതെ രണ്ടു പുതിയ ബ്ലോഗ് തല്‍പ്പരര്‍
9. ദുര്‍ ഗ്ഗ
10. മുല്ലപ്പൂ, ഒരു ഇളമ്പൂമൊട്ട്
11. ഞാന്‍ എന്ന മോന്‍ (ഞാനല്ല)
12. യാത്രികന്‍
13. സൂഫി,സൂഫിനി,സൂഫിക്കുഞ്ഞ്
14. ഒബി, വുഡ്‌ബി
15. പണിക്കന്‍
16. ചാത്തുണ്ണി
17. നിഖില്‍
18. സു- സുനില്‍, സോയ, മക്കള്‍
19. മനു
20. അരുണ്‍ വിഷ്ണു ( കണ്ണന്‍ )
21. വിനോദ് ശിവന്‍
22. ആനക്കൂടന്‍
23. വിശ്വം, സംഗീത, ഹരിശ്രീ
24. അതുല്യ, അപ്പു
ഇത്രയും പേര്‍ ഉറപ്പായും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
(22 G+ 9 L +7 Children = 38)
ഇതു കൂടാതെ
മനോരമയില്‍ നിന്നും നിഷാന്ത് + 2 പേര്‍, ഇന്ത്യന്‍ എക്സ്പ്രെസ്സില്‍നിന്നും അനിലും കൂടെ ഒരാളും വരാമെന്നേറ്റിട്ടുണ്ട്.
അങ്ങനെ മൊത്തം 43 പേര്‍!
25. തത്തമംഗലം
24. ചക്കരയുമ്മ
25. സ്തുതിയായിരിക്കട്ടെ (മംഗളം?)
26. ഇക്കാസും വില്ലൂസും ( 2 പേര്‍)
27. അന്‍വര്‍ ഉല്‍-ഹക്ഖ് (മാധ്യമം?)
28. വള്ളുവനാടന്‍
എന്നിവര്‍ ഇതുവരെ എന്നെ നേരിട്ടു വിളിച്ചിട്ടില്ല. വരുമെങ്കില്‍ സ്വാഗതം. എങ്കിലും ഇന്നു തന്നെ വിളിച്ചറിയിച്ചാല്‍ (വരുമെന്നോ വരില്ലെന്നോ) വളരെ ഉപകാരം. മംഗളം, മാധ്യമം എന്നിവരുടെ സാന്നിദ്ധ്യവും സന്തോഷകരമാവും. ഇന്നു തന്നെ ഉറപ്പു തന്നാല്‍ നല്ലത്.
29. ബെന്നി ചിലപ്പോള്‍, ഒത്താല്‍ ഓടിവരാമെന്നേറ്റിട്ടുണ്ട്. വരും, വരാതിരിക്കില്ല എന്നു സ്വപ്നം കണ്ടോട്ടെ? please...
രേഷ്മയ്ക്കു വരാനാവില്ല! :( പക്ഷേ മൈലാഞ്ചിയുടെ നിസ്സഹായാവസ്ഥ വിശദീകരിച്ചിട്ടുണ്ട്. സാധിക്കുമെങ്കില്‍ രേഷ്മ നാമൊക്കെയായി ഫോണിലൂടെ സംസാരിക്കാമെന്നേറ്റിട്ടുണ്ട്.
ബിരിയാണിക്കുട്ടിയും അങ്ങനെത്തന്നെ. എങ്കിലും ബിരിയാണിക്കുട്ടി ഒരുപക്ഷേ എല്ലാര്‍ക്കും ബിരിയാണിയുണ്ടാക്കിയയക്കുവാന്‍ സാദ്ധ്യതയുണ്ട്.
ബാംഗ്ലൂരില്‍ നിന്നും എല്ലാവരും കൂടി ചുംബിച്ചു പതം വരുത്തിയ ഒരു വന്‍ കരിംകൊടിയും കൊണ്ട് ശ്രീജിത്ത് മാത്രം വരാം എന്നേറ്റിട്ടുണ്ട്. എങ്കിലും കല്യാണി പ്രത്യേകിച്ചും കൂടാതെ മറ്റുള്ളവരും ഫോണിലൂടെ അവരുടെ വിപ്ലവാഗ്നി ചുടുചായ രൂപത്തില്‍ നമുക്കുനേരെ വീശുമെന്നു പ്രത്യാശിക്കാം.
ചെന്നൈയില്‍ നിന്നും എത്തിപ്പെടാവുന്ന ആനക്കൂടന്‍ വഴി നമ്മുടെയെല്ലാം കയ്യില്‍നിന്നും അടി പാര്‍സലായി കെട്ടിയെടുത്ത് അവിടെകൊണ്ടുപോയി മൊത്തത്തില്‍ ഒന്നു മേളിച്ച് പങ്കുവെച്ച് അടിച്ചുപിരിയാമെന്ന് ചെന്നൈ ബെന്നിയുടെ അക്ഷൌഹിണി ഏറ്റിട്ടുണ്ട്.
രാവിലെ പത്തുമുതല്‍ 12 വരെയും പിന്നീട് ഉച്ച തിരിഞ്ഞ് 2 മുതല്‍ നാലുവരെയും തീര്‍ത്തും അനൌപചാരികമായ അന്യോന്യമുള്ള പരിചയപ്പെടലുകളാണുണ്ടാവുക. കൂടാതെ ആവശ്യമുള്ളവര്‍ക്ക് ഈ സമയത്ത് ബ്ലോഗിങ്ങിന്റെയും മലയാളം യുണികോഡിന്റെയും വരമൊഴിയുടേയും പരിശീലനവും പ്രദര്‍ശനവും ഉണ്ടായിരിക്കും. കൂടുതല്‍ പഠിച്ചറിയണമെന്നുള്ളവര്‍ ഇതിനു തക്കവണ്ണം സമയം നോക്കി വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിഷാന്തും അനിലും ഇപ്പോള്‍ തന്നെ സ്വന്തമായി ഓരോ ബ്ലോഗുകള്‍ ഉള്ളവരാണ്. എങ്കിലും മീറ്റിനുശേഷം ഒട്ടും സമയം കളയാതെ സ്വന്തമായി ഓരോ മലയാളം ബ്ലോഗുകളും തുടങ്ങുന്നതാണെന്ന് അവര്‍ വാക്കു തന്നിട്ടുണ്ട്.
മുരളിമേനോന്‍ ചലച്ചിത്രരംഗത്തെ പ്രമുഖരായ രണ്ട് വ്യക്തികളെ കൊണ്ടുവരുന്നുണ്ട്. അവരിലൂടെയും ബ്ലോഗുകള്‍ക്ക് പുതിയ വികാസം എത്തിപ്പിടിക്കാന്‍ മുരളി സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇതില്‍ പങ്കെടുക്കുന്ന ബ്ലോഗര്‍മാരുടെ സ്വകാര്യത അവരുടെ സ്വന്തം ബ്ലോഗ് പ്രൊഫൈലുകളില്‍ ലഭ്യമായതിലും കൂടുതല്‍ പൊതുവായി അനാവരണം ചെയ്യാതിരിക്കുവാന്‍ എല്ലാ സുഹൃത്തുക്കളും വിശിഷ്യ മാദ്ധ്യമപ്രതിനിധികളും ശ്രദ്ധിക്കുമല്ലോ! അതേ സമയം താന്താങ്ങളുടെ സമ്മതപ്രകാരം ഓരോരുത്തര്‍ക്കും യുക്തമെന്നു തോന്നുന്ന രീതിയില്‍ അവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്‍കാവുന്നതുമാണ്.
ഉച്ചയ്ക്കു 12 മുതല്‍ 2 വരെ (അനൌപചാരികമായിത്തന്നെ,) നാമെല്ല്ലാം ഒത്തുകൂടണമെന്ന് വിചാരിക്കുന്നു. പരിപാടിയുടെ പ്രധാന സംവാഹക അതുല്യ ആയിരിക്കും. കുട്ടികളേയും മുതിര്‍ന്നവരേയും ഉള്‍പ്പെടുത്തി അതുല്യയുടെ മേല്‍നോട്ടത്തില്‍ ചെറിയ ചില പാര്‍ട്ടി ഗെയിമുകളും ഒരു ക്വിസ് പരിപാടിയും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. കൂടാതെ Surprise Programs ആയി രണ്ടോ മൂന്നോ കൂട്ടുകാര്‍ അവരുടെ വിലപ്പെട്ട പ്രതിഭയുടെ ചെറുകിരണങ്ങള്‍ നമുക്കു മുന്നില്‍ ഒളിതൂകുമെന്നും ആശിക്കാം.
ഈ സമയത്തു തന്നെ തികച്ചും കേരളീയമായ രീതിയില്‍ BTH തയ്യാറാക്കിയ വിഭവസമൃദ്ധമായ ഒരു സദ്യയും പ്രതീക്ഷിക്കാം.
തിരക്കിട്ടാണ് ഈ വിവരങ്ങള്‍ എഴുതുന്നത്. എന്തെങ്കിലും തെറ്റോ കുറ്റങ്ങളോ ഉണ്ടെങ്കില്‍ വെറുതെ ക്ഷമിച്ചുകളയണം!
ഇനി നമുക്ക് ഇമറാത്തില്‍ എന്തു സംഭവിക്കുന്നു എന്നു നോക്കാം!
എല്ലാ IP കളും അങ്ങോട്ട്!
അപ്പോ കേരള മീറ്റ് ഒരു വന്‍സംഭവമാണല്ലേ വിശ്വേട്ടാ..
ReplyDeleteശ്ശൊ ഞാനവിടെ ഇല്ലത്തയി പോയല്ലോ
all the best
ReplyDeleteഅതേയ്, ഞാനും ഈ ബൂലോഗത്തില്‍ ഇത്തിരി സ്ഥലം വാങ്ങി ട്ടോ.....എന്റെ പേര് അനൂപ്. സ്നേഹം കൂടുതല്‍ ഉള്ളവര്‍ക്ക് പിഷാരടി എന്നും വിളിക്കാം. ഷാരട്യേയ്....എന്നു നീട്ടി വിളിച്ചാല്‍ വല്യ സന്തോഷം. ഇനി ഇപ്പൊ എന്താ ചെയ്യാ.. എന്തെങ്കിലും ഒക്കെ എഴുതിപ്പഠിക്കട്ടെ. എഴുതി തെളിഞ്ഞിട്ട് നീട്ടി എഴുതാം. തല്‍ക്കാലം ഇത്രേ ഉള്ളൂ.
ReplyDelete