Tuesday, July 11, 2006

അവര്‍ വിടപറയുന്നു.

കൊച്ചിയില്‍ ഞങ്ങളോടൊപ്പം ഒത്തുകൂടിയവരാണ് ഇക്കാസും വില്ലൂസും.

എം എഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പാസായ വില്ലൂസിന്റെ മനോഹരഗാനം ഞങ്ങളെ അല്‍പ്പനേരം മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവുകയും ചെയ്തു.

അവര്‍ ഒരു പോസ്റ്റ് വച്ചു ഞങ്ങള്‍ വിടപറയുന്നു എന്ന തലക്കെട്ടില്‍. രാവിലെ മറ്റൊരു ബ്ലോഗര്‍ അയച്ചുതന്ന ലിങ്കാണിത്.

അവരുടെ പോസ്റ്റൂകള്‍ ഒരിടത്തും ലിസ്റ്റ് ചെയ്യാത്തതു കൊന്റും കമന്റുകള്ൊരിടത്തും തെളിയാത്തതു കൊണ്ടും അതു ഞാന്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു.


ഞങ്ങള്‍ വിടപറയുന്നു
ജൂണ്‍ 27 മുതല്‍ ഇന്നേദിവസം വരെയുള്ള കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും സമാധാനത്തിന്റെയുമായിരുന്നു ഞങ്ങള്‍ക്ക്. കോളേജില്‍ നിന്നു വരുമ്പോള്‍തന്നെ വില്ലൂസ് ചോദിക്കും:‘ഇക്കാസേ, എല്ലാരുടെയും ബ്ലോഗ് നോക്കിയോ? നമ്മടെ കമന്റ് പിന്മൊഴികളില്‍ വന്നു തുടങ്ങിയോ?’ ഞാന്‍ പറയും:‘ഇല്ലെടാ, വരും. എന്തെകിലും ടെക്നിക്കല്‍ പ്രോബ്ലമായിരിക്കും.’ ഈ പ്രശ്നം തീര്‍ക്കാന്‍ എന്റെ ഒരു പോസ്റ്റിനു കമന്റായി ശ്രീജിത്ത് നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ഒരു മെയില്‍ അയച്ചു. അതിന് ഏവൂരാന്‍ നല്‍കിയ മറുപടിയാണ് നന്മകള്‍ മാത്രം നിറഞ്ഞ മലയാളം ബ്ലോഗര്‍മാരുടെ ഈ കുടുംബത്തോടു വിട പറയാനുള്ള ഞങ്ങളുടെ തീരുമാനത്തിനു കാരണം. ഞങ്ങളുടെ “ഒന്നോ അതിലധികമോ പോസ്റ്റുകളില്‍ സഭ്യമല്ലാത്തതോ എതിര്‍ക്കപ്പെടേണ്ടതോ ആയ ഉള്ളടക്കം കണ്ടെത്തിയതിനാല്‍ പാനല്‍ ഞങ്ങളെ പുറത്താക്കാന്‍ തീരുമാനിച്ചു” എന്നതായിരുന്നു മറുപടി. വേദന താങ്ങാനാവുന്നില്ല.

പത്രവാര്‍ത്തകളുടെയും നെറ്റില്‍കണ്ട ലിങ്കുകളുടെയും സഹായം ഒന്നുകൊണ്ടുമാത്രവും ആരോ ഡൌണ്‍ലോഡു ചെയ്തിട്ടിട്ടുപോയ വരമൊഴി ഉപയോഗിച്ചും വെറുമൊരു കൌതുകത്തിനു വേണ്ടി തുടങ്ങിയതാണു ഞങ്ങള്‍. പിന്നീട് ശ്രീജിത്തിന്റെയും മറ്റും കമന്റുകളില്‍നിന്നും ലിങ്കുകളില്‍നിന്നുമൊക്കെയാണ് ബൂലോഗക്ലബ്ബിനെപ്പറ്റിയും പിന്മൊഴികളെപ്പറ്റിയുമൊക്കെ അറിയുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ ബന്ധങ്ങള്‍ ശരവേഗത്തില്‍ പടരുകയും കൊച്ചിയിലെ മീറ്റോടെ മനസ്സില്‍ ദ്ര്ഡമാവുകയും ചെയ്തിരിക്കുന്നു. (തുടക്കത്തിലൊരു പോസ്റ്റില്‍ യാഹൂ ചാറ്റ് റൂമുകളില്‍ എത്തിപ്പെടുന്നവരെ വഴിപിഴപ്പിക്കാന്‍ പോന്ന ഒരു ലൈംഗിക ചൂഷകസംഘത്തെപ്പറ്റി എഴുതിയത് അസഭ്യമാണ് എന്നാണ് ഏവൂരാന്റെ പാനലിന്റെ കണ്ടെത്തല്‍. അങ്ങനെയൊരു തോന്നല്‍
ആ ലേഖനം കൊണ്ടുണ്ടായിട്ടുണ്ടെങ്കില്‍,മാപ്പുചോദിക്കുന്നു. പക്ഷെ സത്യത്തിന്റെ മുഖം എന്നും കറുത്തതുതന്നെയാണ് ശ്രീ ഏവൂരാന്‍. ) കൊച്ചി മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മനസ്സിലാവും പെട്ടെന്നൊരുദിവസം ഈ കൂട്ടായ്മയില്‍ നിന്ന് വിട്ടുപോകാനിടയായാല്‍ എന്തുമാത്രം വേദന തോന്നുമെന്ന്. ഇന്നുവരെ പരിചയപ്പെടാന്‍ സാധിച്ച എല്ലാ ബ്ലോഗര്‍മാരോടും നന്ദിയും സ്നേഹവും കടപ്പാടും എന്നുമുണ്ടാരിരിക്കും. മാധുര്യമേറുന്ന ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ മെയില്‍ ചെയ്യുക: ഇക്കാസ്- bluemoondigital@gmail.com, വില്ലൂസ്- vipulmurali@gmail.com. ഞങ്ങള്‍ ബ്ലോഗിങ് നിര്‍ത്തുകയാണ്. സ്നേഹമുള്ളവരേ, ക്ഷമിക്കുക. ഗുഡ് ബൈ.
ഏവൂരാന്റെ പാനലിനോട് അതിന്റെ എല്ലാ ബഹൂമാനത്തോടും കൂടി പറയുന്നു.
ഇതു വായിച്ചപ്പോള്‍ എനിക്കു വിഷമം തോന്നി.

57 comments:

  1. ഇക്കാസ്&വില്ലൂസിനെ പറ്റി എഴുതിയത് വായിച്ചു. അവര്‍ പോസ്റ്റ് ചെയ്ത ആ ചാറ്റ് റൂം ഐറ്റം ഒഴിവാക്കേണ്ടത് തന്നെ. നിഷാദ് മാഷിന്റെ ഭാഷയില്‍ സെല്‍ഫ് സെന്‍സര്‍ഷിപ്പ് ചെയ്യത്തവ ചൂണ്ടിക്കാണിക്കുകയല്ലെ ഏവൂരാന്‍ ചെയ്തിട്ടുള്ളൂ. പക്ഷെ അവരെ ബ്ലോക് ചെയ്യുന്നതിന് പകരം ആ പോസ്റ്റ് ഒഴിവാക്കിയാല്‍ മതിയായിരുന്നു.

    വേറൊരിടത്ത് എഴുതിയത് ഇങ്ങോട്ട് മാറ്റി പോസ്റ്റുന്നു.

    ReplyDelete
  2. കുമാര്‍,
    ഞങ്ങളുടെ പ്രശ്നം ബൂലോഗര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചതിനു നന്ദി. പക്ഷെ ഒരബദ്ധം പറ്റി. കുമാര്‍ ലിങ്ക് കൊടുത്തതറിയാതെ വിവാദ ലേഖനം ഞാന്‍ ബ്ലോഗില്‍നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. അത് തിരിച്ചെടുക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?

    ReplyDelete
  3. പോകല്ലിക്കാസ് പോകല്ലെ..
    അയ്യോ വില്ലൂസ് പോകല്ലെ..

    എനിക്കറിയില്ല ഇവിടെയൊരു അഭിപ്രായം പറയാന്‍..ബൂലോഗ പഞ്ചായത്തില്‍ എത്തിയ സ്ഥിതിക്ക്‌ ഒരു തീരുമാനം ഉടനെ ഉണ്ടാകും. അങ്ങനെ അങ്ങ് പോയാലോ..

    ReplyDelete
  4. ഇതെന്താണ്‌ ഒത്തുകൂടലും പിരിഞ്ഞുപോക്കുമൊക്കെ ഒന്നിച്ചാണോ? ഇതില്‍ പറഞ്ഞ പോസ്റ്റ്‌ വായിച്ചിട്ടില്ലാ.. എങ്കിലും ഒരു ദിവസം അവരോടൊപ്പം ചിലവഴിച്ചതില്‍ നിന്നും അവര്‍ അസഭ്യം ആയിട്ടുള്ളതു എന്തേലും ഇട്ടിട്ടുണ്ടു എന്നു വിശ്വസിക്കാനും പ്രയാസമുണ്ടു.. എന്താണേലും ഈ വേര്‍പിരിയല്‍ വേണ്ടിയിരുന്നില്ല.

    ReplyDelete
  5. ഇക്കാസിന്റേയും വില്ലൂസിന്റേയും ഒരേ ഒരു പോസ്റ്റ് മാത്രമേ ഇത്തിരി പ്രശ്നക്കാരന്‍ ആയി തോന്നിപ്പിക്കാന്‍ ഇടയുള്ളൂ. എന്റെ സ്വന്തം അഭിപ്രായത്തില്‍ ആ പോസ്റ്റില്‍ അത്രയ്ക്ക് മോശമായി എനിക്ക് തോന്നുന്നില്ല. ഒരു മോശം കാര്യത്തെപ്പറ്റി ആത്മാര്‍ത്ഥമായി പ്രതികരിക്കുന്നത് ഒരു തെറ്റാണോ?

    പക്ഷെ ആ പോസ്റ്റ് മാറ്റണമെന്നോ, അതില്‍ മോശമായ കാര്യങ്ങള്‍ ഉണ്ടെന്നോ ഒരു വാക്ക് പോലും പറയാതെ, ഒരു മുന്നറിയിപ്പ് പോലും കൊടുക്കാതെ ആ പോസ്റ്റ് ബ്ലോക്ക് ചെയ്യപ്പെട്ടു. തങ്ങളുടെ പോസ്റ്റുകളിലെ‍ കമന്റുകള്‍ പിന്മൊഴികളില്‍ വരാത്തതെന്താണെന്ന് അവര്‍ പലവട്ടം, പല ബ്ലോഗുകളിലായി ചോദിച്ചു. കാരണം അറിയാവുന്ന ഒരാളും അതിനു മറുപടി പറഞ്ഞില്ല. അവഹേളിക്കുന്നതിന് തുല്യമായിപ്പോയി ഇത്.


    ഇത് സ്വല്‍പ്പം ക്രൂരമായിപ്പോയി. വില്ലൂസ് ഒരു കോളേജ് അദ്ധ്യാപകനാണ്‌. അദ്ദേഹത്തിന്റെ ബ്ലോഗ് മോശമാണെന്ന് പറയുക വഴി, അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനേയും അപമാനിക്കുകയാണുണ്ടായത്. അവര്‍ വേദനിച്ച അത്രയും ഇല്ലെങ്കിലും, അവരോടൊപ്പം ഞാനും വേദനിക്കുന്നു.

    ReplyDelete
  6. ഇക്കാസും, വില്ലൂസും, എന്താണെഴുതിയതെന്ന് വായിക്കാഞ്ഞത് എന്റെ തെറ്റ്. തെറ്റായാലും, ശരിയായാലും, ആരും എങ്ങും പോകുന്നില്ല.

    ബ്ലോഗില്‍ കടന്നു വരുവാന്‍ വളരെ എളുപ്പം. പക്ഷെ ഒരിക്കല്‍ വന്നു പെട്ടാല്‍ തിരിച്ചുപോക്കസാദ്യം. ജസ്റ്റ് റിമമ്പര്‍ ദാറ്റ്.

    വക്കാരീ നീയെ തുണൈ

    ReplyDelete
  7. ശ്രീജിത്ത്‌,
    ഞാന്‍ ആ പോസ്റ്റിങ്ങ്‌ വായിച്ചില്ല. കുമാര്‍ തന്ന ലിങ്കില്‍ പോയപ്പോള്‍, അത്‌ ഡിലിറ്റഡ്‌ ആയി കാണപ്പെട്ടു.

    അവരുടെ മറ്റുള്ള പോസ്റ്റിങ്ങുകള്‍ മുന്‍പേ വായിച്ചിരുന്നു. ബ്ലോഗിങ്ങിനോട്‌ വളരേ താല്‍പര്യമുണ്ടായിരുന്ന രണ്ടുപേര്‍, എന്നെനിക്കു അന്നേ തോന്നിയിരുന്നു !

    ശ്രിജിത്‌ പറഞ്ഞ പോലെ, അവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌ കൊടുക്കാമായിരുന്നു.!

    എന്തായാലും ദൌര്‍ഭാഗ്യകരം !

    I think they deserved a better treatment

    ReplyDelete
  8. പ്രിയ ഇക്കാസ് വില്ലൂസ്.. നിങ്ങളെ ബ്ലോഗിലൂടെയുള്ള പരിചയം മാത്രമെ എനിക്കുള്ളൂ... എന്റെ വ്യക്ധിപരമായ അഭിപ്രായം ഞാന്‍ ഇവിടെ രേഖപ്പെടുത്തട്ടെ..
    മലയാളം ബ്ലോഗേര്‍സ് ഒരു കുടുംബം തന്നെ എന്നത് സത്യം. പക്ഷെ, ഞാന്‍ എന്റെ ബ്ലോഗ് വിടുന്നു എന്ന് പറയുന്നതിനര്‍ത്ഥം, ഞാന്‍ എന്റെ ഡയറി കീറികളയുന്നു എന്നതിനു തുല്യം. ഞാന്‍ എന്റെ ബ്ലോഗില്‍ നിന്നും വിട്ടു നിന്നാല്‍, നഷ്‌ടം എനിക്ക് തന്നെ. ഞാ‍ന്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ ഒരു ബ്ലോഗ് ഞാന്‍ തന്നെ നശിപ്പിക്കുന്നു എന്ന് പറയുമ്പോള്‍....
    പ്രിയ ഇക്കാസ് വില്ലൂസ്... ഏതോ ഒരു പ്രശ്‌നത്തിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ബ്ലോഗ് വിടരുത്. നിങ്ങളുടെ വേദന ആത്മാര്‍ത്ഥമായി തന്നെ ഞാന്‍ മനസ്സിലാക്കുന്നുണ്ട്.

    ReplyDelete
  9. ഇവര്‍ എഴുതിയതിനെ അസഭ്യം എന്ന ഗണത്തില്‍പ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.പിന്നെ എഴുതിയ ഭാഷയാണോ പ്രശ്നം എന്നെനിക്കറിയില്ല പക്ഷെ എനിക്ക് ഒരു sleaze effect തോന്നി.

    വിവാദ പോസ്റ്റ് ലിങ്കായി ഇടാന്‍ നോക്കിയിട്ട് കാണുന്നില്ല. എടുത്ത് കളഞ്ഞോ ആവോ? 1 മണിക്കൂര്‍ മുമ്പേ ഞാന്‍ വായിച്ചിരുന്നു.

    ReplyDelete
  10. പോകരുതെന്നോ പോകാനോ പറയാന്‍ ബ്ലോഗ്ഗര്‍ എന്റെ സ്വത്തല്ലല്ലോ എങ്കിലും - നിങ്ങളുടെ ബ്ലോഗ്‌ ബൂലോഗരുടെയോ തനിമലയാളത്തിന്റെയോ ആരുടേതുമല്ല. നിങ്ങളുടേ സ്വന്തമാണ്‌. ആര്‍ക്കും വേണ്ടി എഴുതുകയോ ആരോടെങ്കിലും പിണങ്ങി നിറുത്തുകയോ ചെയ്യേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.

    ReplyDelete
  11. ഇത്‌ എന്തെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത്‌ ആവാനേ വഴിയുള്ളു. ഇക്കാസിന്റേയും വില്ലൂസിന്റേയും ഇതു വരെ വായിച്ച പോസ്റ്റുകളില്‍ നിന്ന് അവരെക്കുറിച്ച്‌ വളരെ നല്ല ഒരു അഭിപ്രായമാണ്‌ എനിക്കും ഉള്ളത്‌. ആദ്യകാലത്തെ ഏതെങ്കിലും പോസ്റ്റിന്റെ പേരില്‍ അവരെ ഒറ്റപ്പെടുത്തരുത്‌ എന്നാണ്‌ എന്റേയും അഭിപ്രായം.

    ഇക്കാസ്‌ ആന്‍ഡ്‌ വില്ലൂസ്‌, വലിയ നഗരങ്ങളില്‍ ഇങ്ങനെ ചെറിയ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടേയിരിക്കും. നിങ്ങള്‍ എഴുത്ത്‌ തുടരുക. തെറ്റിദ്ധാരണകള്‍ നീങ്ങി നിങ്ങള്‍ ബൂലോഗ കുടുംബത്തിന്റെ ഭാഗമായി നിലനില്‍ക്കും എന്ന് പ്രതീക്ഷിക്കുന്നു

    *****************

    ഇക്കാസ്‌ ആന്‍ഡ്‌ വില്ലൂസ്‌ അവരുടെ ബ്ലോഗില്‍ ഇട്ട ഒറിജിനല്‍ പോസ്റ്റിന്‌ ഞാന്‍ ഇട്ട മറുപടി മുകളില്‍.

    ഒരു സംശയം. പിന്‍മൊഴിയില്‍ ജിത്തിന്റെ കമന്റ്‌ കണ്ടാണ്‌ ഞാന്‍ അവിടെ എത്തിയത്‌. എന്റെ കമന്റ്‌ പിന്‍മൊഴിയില്‍ വന്നില്ല. ഇപ്പോള്‍ ഒന്ന് ഓടിച്ചു തിരഞ്ഞപ്പ്പ്പോള്‍ ജിത്തിന്റെ കമന്റും കാണുന്നില്ല.

    ദൈനം-ദിന അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ടാവില്ല പാനല്‍ പോസ്റ്റുകളുടെ സ്വഭാവം എന്നു തോന്നുന്നു. പ്രശ്നം ഉണ്ടെന്നു തോന്നിയ ഒരു പോസ്റ്റ്‌ ആദ്യം തന്നെ കണ്ടപ്പോള്‍ മൊത്തം ബ്ലോക്ക്‌ ചെയ്തിട്ടുണ്ടാവാം. ഇക്കാസ്‌ ആന്‍ഡ്‌ വില്ലൂസ്‌ അങ്ങിനെയുള്ളവരല്ല എന്ന് മനസ്സിലാവുമ്പോള്‍ ആ തെറ്റിദ്ധാരണ മാറാവുന്നതേ ഉള്ളു.

    ReplyDelete
  12. ആ പോസ്റ്റ് ഞാന്‍ വായിച്ചതാ.. സഭ്യത ലംഘിക്കുന്ന എന്തെങ്കിലും അതിലുള്ളതായി തോന്നിയില്ല. സമൂഹത്തിലെ ഒരു മോശം പ്രവണതയെയും, മാത്രമല്ല അതിനായി യാഹൂ ചാറ്റ് റൂമുകള്‍ ഉപയോഗിക്കുന്നതിനെയും ഒക്കെ ചൂണ്ടി കാണിക്കുകയാണ് അതില്‍ ചെയ്തിട്ടുള്ളത്.

    ഇന്നലെ കയറി വന്നവള്‍ ഇതൊക്കെ പറഞ്ഞാല്‍ അധിക പ്രസംഗമാകുമോ എന്നറിയില്ല. പ്രത്യേകിച്ച് ഏവൂരാനൊക്കെ അങ്ങനെ ചെയ്തെങ്കില്‍ തക്കതായ കാരണം കാണുമായിരിക്കും.

    തെറ്റേത്, ശരിയേത് എന്നറിയാത്ത കണ്‍ഫ്യൂഷന്‍.

    ReplyDelete
  13. പിരിഞ്ഞു പൊകലുകള്‍ എളുപ്പം..
    നമുക്കു ഇത്തിരി കൂടി ബുദ്ധിമുട്ടുള്ള കൂട്ടൂകുടുമ്ബം പോരെ?

    മതി.. മതി.. പോകല്ലേ ആരും...

    ReplyDelete
  14. അപ്പോള്‍ അതുകൊണ്‍ദാണോ TAKE 1 മാസിക എഡിറ്ററുടെ ബ്ലോഗ്‌ ഇതില്‍ വരത്തേ?
    http://eenthappana.blogspot.com/

    ReplyDelete
  15. ആര്‍ക്ക് എവിടെയാ‍ തെറ്റിയത്?

    ReplyDelete
  16. സഭ്യതയും, അസഭ്യതയും എനിക്കിപ്പൊഴും തിരിച്ചറിയാനാവുന്നില്ല. ലോകോത്തരങ്ങളായ ക്ര്‌തികള്‍ പലപ്പോഴും അസഭ്യം എന്ന വേര്‍തിരിവില്‍ പെട്ടു വിവാദമാ‍യിട്ടുള്ളവയാണു്. പുനത്തിലിന്റെയും, കാക്കനാടന്റെയും, മുകുന്ദന്റേയും, എന്തിനു, കമലാ സുരയ്യയുടെയും ക്ര്‌തികളില്‍ അശ്ലീലം ആവ്ശ്യത്തിലേറെയുണ്ട്.അശ്ലീല വാരികകളില്‍ പെടേണ്ടതല്ലാത്ത എന്തിനേയും നമുക്ക് സഭ്യമെന്നു വിളിക്കാം. എഴുത്തുകാരെന്റെ സ്വാതന്‌ത്ര്യത്തില്‍ കൈകടത്തേണ്ടതുണ്ടോ?....സഭ്യമായതിനെ വായനക്കാരന്‍ നിശ്ചയിക്കട്ടെ. എന്നിട്ടു നമുക്ക് സെന്‍സര്‍ ചെയ്യാം....

    ReplyDelete
  17. കൊച്ചി മീറ്റില് പരിചയപ്പെട്ട ആദ്യത്തെ കൂട്ടുകാരാണ്‍ നിങ്ങള്‍ രണ്ടുപേരും. ഒരല്‍പം കൂടി ക്ഷമിക്കൂ. എല്ലാം നേരെയാകും.

    ReplyDelete
  18. എന്തൊക്കയാ... ഈകാണുന്നത്‌..
    ഞാന്‍ ആ പോസ്റ്റ്‌ വായിച്ചിട്ടില്ല
    തെറ്റുകള്‍ തിരുത്തപെടേണ്ടതു തന്നെ. എന്നാലും. എല്ലാവരും ഒന്നുകൂടി ചിന്തിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെല്ലേ ഇവിടെ ഉള്ളൂ..

    ReplyDelete
  19. എന്തൊക്കയാ... ഈകാണുന്നത്‌..
    ഞാന്‍ ആ പോസ്റ്റ്‌ വായിച്ചിട്ടില്ല

    തെറ്റുകള്‍ തിരുത്തപെടേണ്ടതു തന്നെ. എന്നാലും. എല്ലാവരും ഒന്നുകൂടി ചിന്തിച്ചാല്‍ തീരുന്ന പ്രശ്നങ്ങളെല്ലേ ഇവിടെ ഉള്ളൂ..

    ReplyDelete
  20. പ്ലീസ്‌ പോകരുത്‌, നമ്മുടെ വക്കാരീസ്‌ റ്റിപ്പ്സ്‌ വായിക്കൂ .

    തെറ്റിദ്ധാരണകളൊക്കെ നമുക്ക്‌ പറഞ്ഞു സോള്‍വ്‌ ആക്കാം

    ReplyDelete
  21. “ഇക്കാസ്‌ ആന്‍ഡ്‌ വില്ലൂസ്” തനിമലയാളം.ഓര്‍ഗിന്റെ techhelp -നു അയച്ച അവസാനത്തെ മെയിലിനു മറുപടി ലഭിച്ചുവോ? വിടപറയുന്നതിനു മുമ്പേ അതിനു കാത്തിരിക്കാമായിരുന്നു.

    ആദ്യത്തെ പോസ്റ്റ് സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുവെന്നു തനിമലയാളത്തിലെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അവരാ ബ്ലോഗു തന്നെ അവരുടെ ലിസ്റ്റിങില്‍ നിന്നും ഒഴിവാക്കിക്കാണും. തങ്ങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യുന്നില്ലെന്നു കാണിച്ചു ഇക്കാസ് & വില്ലൂസ് എഴുതിയ, എകദേശം അഞ്ചുമണിക്കൂര്‍ മുമ്പേ ലഭിച്ച മെയിലിനു് ഏവൂരാന്‍ വിശദീകരണം നല്‍കിയതല്ലേ? ഇക്കാസ് & വില്ലൂസ് സ്വന്തം ഭാഗം ന്യായീകരിച്ചു അയച്ച മെയിലും ടെക്ക്‍ഹെല്പിനു ലഭിച്ചിരിക്കുന്നു, ഏവൂരാനു് അതു വായിക്കുവാനുള്ള സാവകാശം കൊടുക്കുക (അദ്ദേഹത്തിന്റെ നാട്ടില്‍ പാതിരാത്രിയാണു സമയം എന്നോര്‍ക്കണം)

    തനിമലയാളം.ഓര്‍ഗ് -ന്റെ സാരഥികള്‍ക്കു് ഓരോ ബ്ലോഗിലെ content ഉം വായിച്ചുനോക്കി സെന്‍സര്‍ ചെയ്യുക എന്ന “ബേബിസിറ്റിങ്” ജോലി ചെയ്യുവാന്‍ സമയമില്ല, objectionable എന്നു തോന്നുന്ന content ബ്ലോക്ക് ചെയ്തുകാണും, ആ തീരുമനം റിവ്യൂ ചെയ്യുന്നതിനു techhelp@തനിമലയാളം.ഓര്‍ഗ് ആയി ബന്ധപ്പെടുക, അപ്രകാരമുള്ള ഒരു പരാതി 5 മണിക്കൂര്‍ മുമ്പെ മാത്രം എത്തിയിരിക്കുന്നു.

    ശ്രീജിത്തേ, ബ്ലോഗ് ബ്ലോഗെഴുത്തുകാരന്റെ പേജാണു്. അവിടെച്ചെന്നു അസഭ്യമായ content ആണു്, തിരുത്തിയെഴുതണം എന്നെല്ലാം ആവശ്യപ്പെടുവാന്‍ തനിമലയാളത്തിനു സാധിക്കുകയില്ല. വ്യക്തമായ മാനദണ്ഡങ്ങള്‍ നമ്മളാരും കൂടിയിരുന്നു തീരുമാനിക്കാത്തിടത്തോളം കാലം തെറ്റുകള്‍ വരുമ്പോള്‍ ചൂണ്ടിക്കാണിക്കുകയേ വഴിയുള്ളൂ. ഏറ്റവും എളുപ്പമായതു് ടെക്ക്-ഹെല്പിനെഴുതുക എന്നതാണു്. അതു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പുമാത്രം നടന്നതേയുള്ളൂ, നമുക്ക് ആരോപണങ്ങളും പഴിചാരലും ഒഴിവാക്കാം, ഒഴിവാക്കുവാന്‍ പാടില്ലാത്ത ബ്ലോഗാണെങ്കില്‍ അതറിയിക്കുക.

    ReplyDelete
  22. ഞങ്ങടെ സങ്കടം ‘നമ്മുടെ സങ്കടമാക്കിയ’ കുമാറിനും ശ്രീജിത്തിനും നന്ദി. എന്താണെഴുതുക എന്നറിഞ്ഞുകൂടാ.. അന്നു മീറ്റിനു വന്ന നമ്മളെല്ലാരും കൂടി ബി ടി എച്ചിനു മുന്‍പില്‍ നില്‍ക്കുന്ന പടമാ ഇവിടെ ഡെസ്ക് ടോപ്പില്‍. അതിലേക്കു നോക്കുമ്പൊ സങ്കടം വന്നു, ഞങ്ങളീപ്പടത്തില്‍ മാത്രം ഒതുങ്ങുന്നല്ലോ എന്ന്. അതുകൊണ്ടാ പോകുവാണെന്നു പറഞ്ഞെ. പക്ഷെ കുമാറിന്റെ പോസ്റ്റും ശ്രീജിത്തിന്റെയും ഒബിയുടെയും സാന്ത്വനവും ബിരിയാണിക്കുട്ടിയുടെ കമന്റും കീചെയ്നും അതിലെ ഇത്തിരിവെട്ടവും പ്രതികരിച്ചവരുടെയെല്ലാം സ്നേഹവും ഞങ്ങളെ പിടിച്ചു പിന്നിലേക്കു വലിക്കുന്നു. ഇല്ല കൂട്ടരേ ഞങ്ങള്‍ക്കു നിങ്ങളെ പിരിയാനാവില്ല.

    ReplyDelete
  23. പെരിങ്ങോടന്,
    ആദ്യമയച്ച മെയിലിന്‍് 10 മിനിറ്റിനകം മറുപടി ലഭിച്ചതുകൊണ്ടാണ് ന്യായീകരണത്തിനൊരുമ്പെട്ടതും അപ്പോള്‍ത്തന്നെ രണ്ടാ‍മത് മെയിലയച്ചതും. പിന്നെ, ശ്രീജിത്തും കുമാറും മറ്റുള്ള ബ്ലോഗര്‍മാരും ഏതെങ്കിലും രീതിയില്‍ ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ചെങ്കില്‍ അത് അവര്‍ക്ക് ഞങ്ങളോടു തോന്നിയ സ്നേഹം കൊണ്ടോ സഹജീവി എന്ന പരിഗണന കൊണ്ടോ ആണ്. പിന്നെ പലരും പറഞ്ഞതുപോലെ ബ്ലോഗ്സ്പോട്ട് നമ്മുടെയാരുടെയും കുത്തകയല്ലാത്തിടത്തോളം കാലം ഏവൂരാന്റെയോ തനിമലയാളത്തിന്റെയോ പിന്‍ബലമില്ലാതെ ആര്‍ക്കും ഇതില്‍ ബ്ലോഗ് ചെയ്യാമെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെ, മാന്യമായ ഒരു കൂട്ടായ്മയാണല്ലോ എന്നു കരുതി അതേരീതിയില്‍ പ്രതികരിക്കുന്നവരോട് ഒരുമാതിരി സര്‍ക്കാരാപ്പീസില്‍ കീഴ്ജീവനക്കാരോട് പറയുന്ന പോലെ പറയരുത്. ഞങക്ക് ഏവൂരാന്റെ ഗ്രൂപ്പും വേണ്ട, ഒരു മണ്ണാങ്കട്ടയും വേണ്ട. അതില്ലാതെ ബ്ലോഗ് ചെയ്യാന്‍ പറ്റുമോന്നൊന്നു നോക്കട്ടെ.

    ReplyDelete
  24. ഞാന്‍ ഇവിടെ പുതിയ ആളാണ്.പക്ഷെ ഇങനെ ഒരു പൊതു കാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ അനൌചിത്യം ഇല്ലെന്നു ഥോന്നുന്നു.
    നമ്മളു അതിഥികളആയിരിക്കുന്ന രാജ്യത്തെ നിയമമനുസരിച്ചു ബ്ലോഗ് സ്പോട്ട് ബ്ലൊക്ക് ‍ ആവണ്ട എന്ന സദുദ്ദേശം ആവാം ഏവുരാന്റെ ഈ പ്രവര്‍ത്തിക്കു പുറകില്‍ എന്നാണു എന്റെ വിശ്വാസം.
    കൂറ്ടുതല്‍ ഊഹാപോഹങളിലേക്കു കടക്കാതെ ഏവൂരാന്റ്റെ കുറിപ്പിനായ് കാത്തിരിക്കാം.
    അതു വായിച്ചു മനസ്സിലാക്കി,ഇക്കാസും വില്ലുസും മടങി വരുമെന്നും പ്രതീക്ഷിക്കട്ടെ.
    ഈ ബുലൊകത്തിമ്മലു പറഞു തീറ്ക്കാന്‍ പാറ്റാത്ത എന്താണപ്പാ ഉള്ളതു?.

    ReplyDelete
  25. ഇക്കാസ്&വില്ലൂസ്, ബ്ലോഗ് ചെയ്യണോ വേണ്ടയൊ എന്നുള്ളതു നിങ്ങളുടെ തീരുമാനത്തിനു വിടുന്നു. ഏവൂരാന്റെ അസാന്നിദ്ധ്യത്തില്‍ അനാവശ്യമായി ഒരു തര്‍ക്കം നീളേണ്ടെന്നു കരുതിയാണു്, ഞാന്‍ കഴിയുന്നത്ര ഫോര്‍മലായി ഒരു മറുപടി എഴുതിയതു്. “ഒരു മണ്ണാങ്കട്ടയും” വേണ്ടായിരുന്നെങ്കില്‍ “അതെന്തായാലും പാനല് മെംബേഴ്സിന് എതിര്പ്പുള്ള സ്ഥിതിക്കും മലയാളം ബ്ലോഗര്മാരുടെ കൂട്ടായ്മയ്ക്ക് എന്റെ പോസ്റ്റ് മൂലം വന്ന കളങ്കത്തിനും അതിയായ ദു:ഖമുണ്ട്. മേലില് സൂക്ഷിച്ചുകൊള്ളാം എന്ന ഉറപ്പ് മുഖവിലയ്ക്കെടുക്കാന് പാനല് തയ്യാറാണെങ്കില് ഞങ്ങള്ക്കുമേലുള്ള ഉപരോധം നീക്കിത്തരണമെന്ന് അഭ്യര്ഥിക്കുന്നു.” എന്നെഴുതി ഞങ്ങളില്‍ ചിലരുടെ സമയം മെനക്കെടുത്തരുതായിരുന്നു. ഈ മറുപടി എഴുതുന്നതും പിന്മൊഴി കൂട്ടായ്മയുടെ പേരില്‍ നിലകൊള്ളുന്നതിനാലാണു്, ആരെങ്കിലും ഒരാള്‍ തനിമലയാളം.ഓര്‍ഗ് -ന്റെ ഭാരവാഹികള്‍ക്കു എഴുതിയിരുന്നെങ്കില്‍ തീരുമായിരുന്ന പ്രശ്നം തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടനല്‍കി ദീര്‍ഘിപ്പിക്കേണ്ടെന്നു കരുതിമാത്രം.

    ReplyDelete
  26. ഈയൊരവസരത്തില്‍ ചില കാര്യങ്ങള്‍ കൂടിപറയട്ടെ.

    ഇപ്പോഴുള്ള തനിമലയാളം സെറ്റപ്പ് സുതാര്യമല്ല.
    1) ഇതില്‍ ആരൊക്കെ ഉണ്ടെന്ന് വ്യക്തമല്ല. ഏവൂരാനെക്കൂടാതെ.
    2) 12 മണിക്കൂര്‍ സമയം എടുത്തേക്കാം മറുപടി കിട്ടാന്‍ എന്ന് പറയുന്നത് ഒരു ന്യായമല്ല. അവര്‍ ഇല്ലാത്ത സമയത്ത് ഉണ്ടാവാന്‍ സാധ്യത ഉള്ളവര്‍ ആരെങ്കിലും ഈ ടീമിന്റെ കൂടെ ഉണ്ടാവണം.
    3) ഒരാളെ അവര്‍ ബ്ലോക്ക് ചെയ്തോ ഇല്ലയോ‍ എന്നറിയാന്‍ ഇപ്പോള്‍ മാര്‍ഗ്ഗമില്ല. തനിമലയാളമോ പിന്മൊഴികളോ നോക്കാത്തവര്‍ക്ക് തങ്ങളെ ബ്ലോക്ക് ചെയ്താല്‍ അറിയാന്‍ കൂടെ ഇന്നത്തെ നിലയ്ക്ക് കഴിയുന്നില്ല.
    4) ബ്ലോക്ക് ചെയ്തതിന്റെ കാരണം മെയില്‍ അയച്ച് ചോദിക്കാതെ വ്യക്തമാക്കില്ല എന്ന് പറയുന്നത്, ഒരു ചെറിയ തോതിലെങ്കിലും അഹങ്കാരമാണ്.
    5) ഇന്ന് പിന്മൊഴികളും, തനിമലയാളവും മാത്രമേ ഉള്ളൂ നമുക്ക്. ബ്ലോഗുകള്‍ക്ക് ഒരു പോര്‍ട്ടലും മറ്റ് സൈറ്റുകളും നാളെ വന്നാല്‍, ആര് എപ്പോള്‍ എന്തിന് ഒരു ബ്ലോഗ് ബ്ലോക്ക് ചെയ്ത് എന്ന് ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാകും.
    6) ഞാന്‍ ഒരു പോസ്റ്റ് ഇട്ടാല്‍, തനിമലയാളത്തിലും പിന്മൊഴികളിലും പോയി ആ പോസ്റ്റ് ബ്ലോക്ക്ഡ് ആണോ എന്നന്വേഷിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. തനിമലയാളത്തില്‍ തന്നെ ഒരു വശത്ത് ബ്ലോക്ക് ചെയ്ത ബ്ലോഗുകള്‍ എന്ന ലിസ്റ്റ് ഇടുന്നത് സൌകര്യപ്രദമായിരിക്കും.

    മറ്റൊന്നും ഇപ്പോള്‍ ആലോചിച്ചെടുക്കാന്‍ കഴിയുന്നില്ല. ഓര്‍മ്മ വരുമ്പോള്‍ പറയാം.

    ReplyDelete
  27. അനാവശ്യ വാഗ്വാദങ്ങള്‍ ദയവായി അവസാനിപ്പിക്കുക.
    കാര്യങ്ങള്‍ പെരിങ്ങോടന്‍ വ്യക്തമാക്കിയ സ്ഥിതിയ്ക്ക്
    എന്തുകൊണ്ട് കുറച്ചുകൂടി കാത്തിരുന്നുകൂട?

    തിരക്കുകള്‍ക്കിടയിലും പിന്മൊഴികളും തനിമലയാളവും ഭംഗിയായി നിലനിര്‍ത്തിക്കൊണ്ടുപോകുന്നവരുടെ എഫര്‍ട്ടും ആത്മാര്‍ത്ഥതയും ഇങ്ങനെ വിലകുറച്ചുകാണരുത്.
    ചെയ്തത് എന്തുതന്നെയയാലും അത് ഒരു വ്യക്തിവിദ്വേഷത്തിന്‍റേയോ അഹങ്കാരത്തിന്‍റേയോ പ്രതിഫലനമല്ല. ബൂലോഗത്തിന്‍റെ നന്മയില്‍ കുറഞ്ഞ ഒന്നും ഏവൂരാന്‍ ചിന്തിച്ചിട്ടുമുണ്ടാവില്ലെന്നും നമുക്കറിയാം. ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്ന കാര്യങ്ങളില്‍ ഏവൂരാന്‍റെ ശ്രദ്ധ പതിയുന്നതിനും അദ്ദേത്തിന്‍റെ അഭിപ്രായത്തിന് കാതുകൊടുക്കുന്നതിനും മുമ്പ് ചാടിക്കയറിയുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. ബൂലോഗക്കൂട്ടായ്മയുടെ നല്ല ഭാവിയ്ക്കു വേണ്ടി...

    ReplyDelete
  28. ശ്രീജിത്ത്,
    1. തനിമലയാളം സെര്‍വറുകള്‍ ഹോസ്റ്റ് ചെയ്യുന്ന ഹോസ്റ്റ് ചെയ്യുന്ന ഏവൂരാന്‍, ശനിയന്‍, അനില്‍ എന്നിവര്‍ക്കു തീരുമാനങ്ങള്‍ എടുക്കുവാന്‍ അവകാശം കൊടുക്കുകയല്ലേ നല്ലതു്.
    2. 12 മണിക്കൂര്‍ സപ്പോര്‍ട്ട് ഒപ്ഷന്‍ ;) ഒരു വാദത്തിനുവേണ്ടി നാഷണലൈസ്ഡ് ബാങ്ക്സിനുണ്ടോ ഇതൊക്കെ എന്നു ചോദിച്ചുകളയാം, എനിക്കു കമന്റില്ല.
    3. തനിമലയാളമോ പിന്മൊഴിയോ നോക്കാത്തവര്‍ അവരെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നു വ്യാകുലപ്പെടുവാന്‍ വഴിയില്ല. ബ്ലോക്ക് ചെയ്യണം/ചെയ്യേണ്ട എന്നുള്ള അഭിപ്രായം വായനക്കാര്‍ക്കും തനിമലയാളത്തിനെ അറിയിക്കാവുന്നതാണു്.
    4. ശനിയനൊഴികെ ഏവൂരാനും അനിലേട്ടനും പിന്മൊഴി മുഴുവന്‍ വായിക്കുന്നുണ്ടോ എന്നു തന്നെ എനിക്കു സംശയമാണു്, ഞാന്‍ കാണുകയാണെങ്കില്‍ ഇവരാരെയെങ്കിലും മെയിലില്‍ ബന്ധപ്പെടുവാന്‍ ശ്രമിക്കാറുണ്ടു്.
    5. എല്ലാവരും അവരുടേതായ സ്റ്റ്രാറ്റജികള്‍ കൈക്കൊള്ളും എന്നു വിശ്വസിക്കാം. സമാന്തരമായി യാതൊരു തരത്തിലുള്ള സെന്‍സറിങും ഇല്ലാത്ത പിന്മൊഴികള്‍ ഏര്‍പ്പെടുത്താം (അതുമാത്രമാണല്ലോ നാമേവരും സഹകരിച്ചു നടപ്പാക്കുന്ന ഏക സംവിധാനം) എന്നല്ലാതെ ചിന്തയിലോ ഏവൂരാന്റെ ലിസ്റ്റിലോ ചെന്നിട്ട് ഇതു ബ്ലോക്ക് ചെയ്യൂ മറ്റേത് ചെയ്യല്ലേന്നു പറയുവാന്‍ കഴിയുമെന്നു തോന്നുന്നില്ല.
    6. ഇതു നല്ലൊരു ഉപായമാണു്, പ്രാവര്‍ത്തികമാക്കുവാന്‍ തുനിഞ്ഞാല്‍ ഈയടുത്ത കാലത്തു ബ്ലോക്ക് ചെയ്യപ്പെട്ട “തെറിപ്പാട്ട്” എന്ന ബ്ലോഗിന്റെ യൂ.ആര്‍.എല്‍ അറിയാത്തവര്‍ക്കും ഉപയോഗപ്രദമായേക്കും ;)

    (സര്‍ക്കാര്‍ ഓഫീസ് ഭാഷ്യം പോയോ?)

    ReplyDelete
  29. വില്ലുസുമാരെ,
    നിങളെഴുതുന്നത്‌ നല്ലതാണെങ്കില്‍ വായിക്കന്‍ ആളുണ്‍ദാവും.അവിടെ വന്നില്ല ഇവിടെ വന്നില്ല എന്ന് കുറ്റം പറച്ചിലും, ബ്ലോഗ് അടച്ചു പൂട്ടുന്നു എന്നൊക്കെ പറയുന്നതഉം ബാലിശമല്ലേ?

    പെരിങൊടാ,സമയം കളയുന്നതെന്തിനാ മാഷേ?

    ReplyDelete
  30. ശ്രീജിത്ത് നേരില്‍ ചോദിച്ചു, ബൂലോഗ ക്ലബ്ബില്‍ വന്ന് ഒരു ബോംബും പൊട്ടിച്ചിട്ട് അങ്ങു മുങ്ങിയോ എന്ന്.
    അപ്പോള്‍ എന്തെങ്കിലും പറയണം.
    അഭിപ്രായങ്ങള്‍ എല്ലാം കണ്ടു.
    എല്ലാം വായിച്ചു.

    ആ പഴയ പോസ്റ്റ് ഞാന്‍ വായിച്ചു. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെ ഒരു ബോംബ് പൊട്ടിക്കാന്‍ തുനിഞ്ഞത്.
    ആ പോസ്റ്റിന് സഭ്യതയുടെ മൂടുപടം കത്തിക്കരിക്കുന്ന ചൂടൊന്നും ഞാന്‍ കണ്ടില്ല.
    ബിരിയാണിയും ദില്‍ബാസുരനും ശ്രീജിത്തും മറ്റു ചിലരും ഒക്കെ പറഞ്ഞപ്പോള്‍ എന്റെ കാണല്‍ തെറ്റായില്ല എന്നും തോന്നി.
    ചാറ്റ് റൂമുകളില്‍ പുകയുന്ന ചില വാക്യങ്ങള്‍ അവരെടുത്ത് എഴുതി. ആ രചനാ രീതി അസഭ്യമാണെങ്കില്‍ മലയാളത്തിലെ പ്രശസ്തമായ ഒരു പാട് കൃതികള്‍ അസഭ്യങ്ങളാണ്.
    അവര്‍ എഴുതിയ പോസ്റ്റിനെ എനിക്കൊരിക്കലും ഈ അടുത്തകാലത്ത് ബ്ലോക്ക് ചെയ്യപ്പെട്ട “തെറിപ്പാട്ട്” പോലുള്ള പോസ്റ്റുകളുമായി ചേര്‍ത്തുവയ്ക്കാന്‍ എനിക്ക് തോന്നിയില്ല.

    ReplyDelete
  31. ഞാന്‍ വേണ്ട വേണ്ട എന്ന് പല തവണ വിചാരിച്ചെങ്കിലും ഇടിവാള്‍ ചേട്ടന്റെ പോളിസി പോലെ,5 തവണ വേണ്ട വിളികള്‍ വന്നാല്‍ പിന്നെ പറയാണ്ടിരിക്കാന്‍ പറ്റണില്ല്യ..

    അതേയ്, ഞാന്‍ ആ ഇക്കാസ് വില്ലൂസ്സ് ചേട്ടാന്റെ ആ പോസ്റ്റ് വായിച്ചു തുടങ്ങിയപ്പൊ തന്നെ എനിക്ക് ഏതാണ്ട് പോലെ ആയി..ഒരു സുഖവും തോന്നിയില്ല..ഞാന്‍ അതുകൊണ്ട് രണ്ട് സെന്റെന്‍സ് വായിച്ചിട്ട് വായന നിര്‍ത്തി.. സഭ്യമാണോ അസഭ്യമാണോ എന്നൊന്നും എനിക്ക് പറയാന്‍ അറിയില്ല..പക്ഷെ എനിക്ക് ഒരു സുഖവും തോന്നിയില്ല.. എല്ലാരും ഇങ്ങിനെ ഒക്കെ പോസ്റ്റാന്‍ തുടങ്ങിയാല്‍ പല പല ഏജ് ഗ്രൂപ്പിലുള്ള് ഈ തനിമലയാളം കുടുമ്പത്തില്‍ എങ്ങിനെ ശരിയാവും എന്ന് ഞാന്‍ കരുതകയും ചെയ്തു...ഇതു ഞാന്‍ പറഞ്ഞത്..എല്ലാവരും അതില്‍ അസഭ്യത കണ്ടില്ലാന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്...അല്ലെങ്കില്‍ എനിക്ക് വായിക്കാന്‍ ഇഷ്ടമില്ലാത്തത് ഞാന്‍ വായിക്കൂ‍ല്ലാ..അത്രേ ഉള്ളൂ..

    പിന്നെ നിങ്ങള്‍ എലാരും ഇങ്ങിനെ പുസ്തകത്തില്‍ വരുത്ത ചീത്തയും ഇവിടെ പോസ്റ്റില്‍ ഇടുന്ന ചീത്തയും തമ്മില്‍ ദയവായി താരത്മ്യം ചെയ്യരുതു..
    ഏവൂരാന്‍ ചേട്ടന്റെ വീട്ടില്‍ ഇരിക്കുന്ന സെര്‍വര്‍ എന്ത് ഹോസ്റ്റ് ചെയ്യണം എന്നുള്ളതിന്റെ റെസ്പോണ്‍സിബിളിറ്റി പുള്ളിക്കാരന് 100% ഉണ്ട്.
    നാളെ അസഭ്യമായി എന്തെങ്കിലും ഹോസ്റ്റ് ചെയ്തു എന്ന് പറഞ്ഞ്, ഇവിടത്തെ യൂണിഫോമും തോക്കുമുള്ള ചേട്ടന്മാര്‍ വന്ന് വാതില്‍ക്കല്‍ മുട്ടിയാല്‍ ഉറക്കം പോവും എന്ന് മാത്രമല്ല,പിന്നെ ഉറങ്ങാന്‍ അവര് ചിലപ്പൊ സമ്മതിക്കൂല്ല്ല...അപ്പൊ ഞാന്‍ ഒന്ന് ബൂലോകത്തില്‍ പോസ്റ്റ് ചെയ്യട്ടെ പ്രതിഷേധം അറിയിക്കട്ടെ എന്നൊന്നും അവരു അമ്മച്ചിയാണെ കേക്കൂല്ലാ.. :)
    പ്രത്യേകിച്ചു ഒരു ബിള്‍ഡിണ്‍ഗ് ഒക്കെ എടുത്തു കത്തിച്ചതിന് ശേഷം...നല്ല മോണിറ്ററിങ്ങ് ഉണ്ട്..അതുകൊണ്ട് ആ ചേട്ടന് കണ്ട്രോള്‍ വിട്ട് എന്ന് തോന്നുന്നത് ബ്ലോക്ക് ചെയ്യാന്‍ ഉള്ള 100% കടമ ഉണ്ട്. ഇതിപ്പൊ എനിക്ക് അതു നല്ല പോസ്റ്റാണ് എന്ന് തോന്നിയെങ്കിലും എന്റെ അഭിപ്രായം ഇത് തന്നെയാവും.. ഇത് വായിച്ചപ്പോഴാണറിയുന്നത് അങ്ങിനെ ഇവിടെ ബ്ലോക്കിങ്ങും നടക്കുന്നു എന്ന്.അതു എനിക്ക് വളരെ നല്ല കാര്യമായി തോന്നി. കാ‍രണം ഇരിക്കുന്ന കൊമ്പ് നമ്മള്‍ മുറിക്കരുതല്ലൊ..

    പിന്നെ ശ്രീക്കുട്ടി ഒര് വെബ്സൈറ്റ് ബ്ലോക്ക് ചെയ്താല്‍ അതിപ്പൊ ഗൂഗിള്‍ മുതല്‍ തനിമലയാളം വരെ , ബ്ലോക്ക് ചെയ്തവ‍രോടു നി‍ങ്ങളെ ബ്ലോക്ക് ചെയ്തെ എന്ന് പറയത്തില്ലാന്നാണ് എനിക്ക് തോന്നണെ,ലോട്ടറി അടിച്ചേ എന്നല്ലലൊ പറയണത്...

    പിന്നെ, ആ പോസ്റ്റ് ശരിയല്ല്ലാന്ന് തോന്നിയപ്പൊ അതു എടുത്തു കളയാന്‍ സന്മനസ്സ് കാണിച്ചതില്‍ ഇക്ക്വില്‍ ട്ടീമിനെ ഒത്തിരി ബഹുമാനിക്കുന്നു. അങ്ങിനെ എല്ലാവരും ചെയ്യണമെന്നില്ല. മാത്രമല്ല, ഈ കൂട്ടായ്മക്ക് വേണ്ടി നിങ്ങള്‍ ആ ചെയ്തത് വളരെ പ്രശംസ അര്‍ഹിക്കുന്ന കാര്യമാണ്.
    അത് ഏവൂരാന്‍ ചേട്ടനോട് പറയുമ്പൊ..
    തീര്‍ച്ചയായും നിങ്ങളുടെ ബ്ലോക്ക് എടുത്തു മാറ്റി പൂമാല ഇട്ട് തരും എന്ന് എനിക്ക് ഉറപ്പുണ്ട്..
    ഒനൂല്ലെങ്കിലും നമ്മള്‍ ഒക്കെ ആയിരവും രണ്ടായിരവും കമന്റടിക്കാന്‍ വേണ്ടി..
    എന്തോരം പരീക്ഷണം ചെയ്ത ആളാണ്..

    ReplyDelete
  32. ഇക്കാസും വില്ലൂസും പിന്മൊഴിയില്‍ വന്ന ദിവസം തന്നെ ഞാന്‍ ആ പോസ്റ്റ്‌ വായിച്ചിട്ടുണ്ട്‌.. സഭ്യമല്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ തികച്ചും സഭ്യമായ ഭാഷയില്‍ എഴുതിയെന്നേയുള്ളൂ. അല്ലാതെ ഡിലീറ്റ്‌ ചെയ്യാന്‍ വേണ്ട അസഭ്യതയൊന്നും ഞാന്‍ അതില്‍ കണ്ടില്ല..

    പിന്നെ പെരിങ്ങോടന്‍, പാനലിന്‌ ബ്ലോഗ്‌ ബ്ലോക്ക്‌ ചെയ്യുന്നതിന്‌ മുന്‍പ്‌ കമന്റ്‌ വഴിയോ മെയില്‍ വഴിയോ വിശദീകരണം തേടാവുന്നതാണ്‌, ഇവിടെ അതു സംഭവിച്ചോ എന്നെനിക്കറിയില്ല.

    പിന്നെ ഒരു ബ്ലോഗ്‌ പിന്‍മൊഴിയില്‍ വരണമോ എന്നു തീരുമാനിക്കാനുള്ള ആധികാരികമായ അധികാരം അതു ഹോസ്റ്റ്‌ ചെയ്യുന്നവര്‍ക്കു മാത്രമാണെന്ന കാര്യം മറക്കാന്‍ കഴിയില്ല.

    ReplyDelete
  33. EEE VIVAADAM 1 NIRTHIKKOODE......
    Ningalude douthyam ithalla koottare.

    ReplyDelete
  34. മൂന്നാലു ദിവസം മുന്‍‌പേ ഏവൂരാനയക്കാന്‍ ടൈപ്പ് ചെയ്തിട്ട് വക്കാരീസ് ടിപ്സ് ഫോര്‍ സ്ട്രെസ് ഫ്രീ ലൈഫ് പ്രകാരം മാറ്റിവച്ചതാണിത്. ഇന്നു രാവിലെ വന്നപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയുമായി.

    എനിക്കിപ്പോള്‍ വല്ലാത്ത കുറ്റബോധമുണ്ട്. ഈ മെയില്‍ സമയത്ത് ഏവൂരാനയച്ചിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ ഒരു മറുചിന്ത അദ്ദേഹത്തിനുണ്ടാകുമായിരുന്നു. എന്തു ചെയ്യാം ആ വക്കാരിയെ പറഞ്ഞാല്‍ മതിയല്ലോ :) :)

    ------
    പ്രിയ ഏവൂരാന്‍,

    എന്റേത് ഒറ്റപ്പെട്ട സ്വരമായിരിക്കാം. എന്നിരുന്നാലും പറയാനുള്ളത് പറയാതെ വയ്യ.

    ഇക്കാസ് ആന്‍ഡ് വില്ലൂസ് എന്ന ബ്ലോഗ് താങ്കള്‍ ബ്ലോക്കു ചെയ്തിരിക്കുകയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവരുടെ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ പോസ്റ്റായിരിക്കാം പ്രകോപനമെന്നും കരുതട്ടെ. തുറന്നു പറയട്ടെ ആ പോസ്റ്റ് വായിച്ചതിനുശേഷം അതിന്റെ പേരില്‍ അവരെ ബ്ലോക്ക് ചെയ്യേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരനാണു ഞാന്‍. കുറഞ്ഞ പക്ഷം അതിന്റെ അവസാന പാരഗ്രാഫ് വായിച്ചാലെങ്കിലും അങ്ങനെ തോന്നുകയേ നിവൃത്തിയുള്ളൂ. അതിലൊരാള്‍ ഇന്റര്‍നെറ്റ് കഫേ നടത്തുന്നയാളാണെന്നാണ് മനസിലാക്കാനായത്. സ്വന്തം കണ്മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി വിവരിച്ചു എന്നേ എനിക്കു തോന്നിയുള്ളൂ. ഇനി അവരുടെ ആദ്യ പോസ്റ്റ് സഭ്യമല്ല എന്നു സമ്മതിക്കാം. എന്നാല്‍ അതിനുശേഷം വന്ന പോസ്റ്റുകള്‍ കണ്ടാലെങ്കിലും അവരത്ര പ്രശ്നക്കാരല്ല എന്ന തോന്നല്‍ വരില്ലേ. പെരിങ്ങോടനെപ്പോലെയോ ഉമേഷിനെപ്പോലെയോ കുറഞ്ഞ പക്ഷം ഗന്ധര്‍വനെപ്പോലെയോ ഭാഷാപ്രാവീണ്യമുള്ളവരല്ലായ്കയാല്‍ ഒരു കാര്യമെഴുതി വന്നപ്പോള്‍ അത് അസഭ്യമാണെന്ന് തോന്നുന്നതുപോലെയായി. അത്രയല്ലേ കാമം കരഞ്ഞു തീര്‍ക്കുന്നവര്‍ എന്ന പോസ്റ്റില്‍ സംഭവിച്ചിട്ടുള്ളൂ. അല്ലാതെ യാതൊരു ദുരുദ്ദേശവും ആ പോസ്റ്റില്‍ കാണാനാവുന്നില്ല.

    താങ്കള്‍ നോക്കിപ്പരിപാലിക്കുന്ന ബ്ലോഗ് അഗ്രഗേറ്ററില്‍ ശരിതെറ്റുകള്‍ നിശ്ചിയിക്കാനുള്ള അവകാശത്തെ ഒരിക്കലും ചോദ്യം ചെയ്യുകയല്ല. എന്നിരുന്നാലും ബ്ലോക്കിങ്ങിനുശേഷം അവര്‍ എഴുതിയ പോസ്റ്റുകള്‍ കണ്ട് അവിടെ കമന്റിട്ടവരോട് അതു ഡിലിറ്റ് ചെയ്യണം എന്നുപോലും ചിലര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. അവന്മാര്‍ ശരിയല്ല എന്നതത്രേ അതിനുള്ള ന്യായം! ഇതൊക്കെ അത്ര നല്ല പ്രവണതയാണോ? എനിക്കു സംശയമുണ്ട്.

    എന്റെ എളിയ അഭിപ്രായത്തില്‍ പോസ്റ്റ് സഭ്യമല്ലെന്നു കണ്ടാല്‍ ഉടനടി ബ്ലോക്ക് ചെയ്യാം. പക്ഷേ ഇക്കാസ് ആന്‍ഡ് വില്ലൂസിന്റെ ഒരൊറ്റ പോസ്റ്റ് അടിസ്ഥാനമാക്കി അവരെ വഴിപിഴച്ചവര്‍ എന്ന ഗണത്തില്‍ പെടുത്തുമ്പോള്‍ അതു ചെയ്ത ഏവൂരാന്റെ മനസ് അല്പം റിജിഡ് ആയില്ലേ എന്ന സംശയമേ എനിക്കുള്ളൂ.

    എല്ലാ സെറ്റിങ്സുകളും ചെയ്ത് ബ്ലോഗ് എഴുതിയിട്ടും അവരുടെ പോസ്റ്റുകള്‍ മാത്രം പാതാളക്കരണ്ടിയില്‍ കുടുങ്ങാത്തതും കമന്റുകള്‍ വരാത്തതും ഇക്കാസ് ആന്‍‌ഡ് വില്ലൂസിനെ മാത്രമല്ല അവിടെ കമന്റിടുന്ന മറ്റുള്ളവരെയും വടിയാക്കലല്ലേ? ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം നടപ്പാക്കുമ്പോള്‍ തന്നെ അതു തുറന്നു പറയാനുള്ള ധൈര്യം കൂടി ഉണ്ടാവേണ്ടതല്ലേ? കുറഞ്ഞപക്ഷം അതെഴുതുന്നവരോടെങ്കിലും പറയണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം.

    ഇക്കാസ് ആന്‍‌ഡ് വില്ലൂസ് എന്റെ ആരുമല്ല. അവര്‍ക്കുവേണ്ടിയുള്ള വക്കാലത്തുമല്ല ഈ എഴുത്ത്. മറിച്ച് ഒറ്റപ്പെട്ടതെങ്കിലും എന്റെ ചെറിയ പ്രതിഷേധമാണിത്. ഇതില്‍ താങ്കളെ വേദനിപ്പിക്കുന്ന ഒന്നുമേയില്ല എന്നു ഞാന്‍ കരുതട്ടെ.

    സസ്നേഹം

    മന്‍‌ജിത്


    ------
    മറ്റു ചിലതുകൂടെ സാന്ദര്‍ഭികമായി പറഞ്ഞു കൊള്ളട്ടെ. ബൂലോകത്തില്‍ ബ്ലോക്ക് ചെയ്യപ്പെടുന്ന ആദ്യ പോസ്റ്റൊന്നുമല്ല ഇത്. പ്രതിഷേധത്തിന്റെയും നിലപാടുകളുടെയും ഉന്മാദാവസ്ഥയില്‍ ഡെത്ത് ടു അമേരിക്ക, ഫക്ക് ദ് ഗവണ്മെന്റ്, കില്‍ ബുഷ് എന്നൊക്കെ നമുക്ക് പോസ്റ്റുകള്‍ക്കു തലക്കെട്ടുടകയോ ബ്ലോഗര്‍ ഐഡി സ്വീകരിക്കുകയുമാവാം. എന്നാല്‍ സ്വകാര്യ ടെലഫോണ്‍ സംഭാഷണങ്ങള്‍ പോലും നിരീക്ഷിക്കപ്പെടുകയും ലാദന്‍ എന്ന് ആരെങ്കിലും ഉറക്കത്തിലെങ്കിലും പറയുന്നുണ്ടോ എന്നന്വേഷിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഹോസ്റ്റ് ചെയ്യപ്പെടുന്ന ഒരു സെര്‍വറില്‍ അത്തരം പരാമര്‍ശങ്ങളും ഐഡികളും ദോഷകരമായേക്കും എന്ന ആശങ്ക ന്യായമാണ്. അത്തരത്തിലുള്ളവയെ ബ്ലോക്ക് ചെയ്തത് തികച്ചും ശരിയായി എന്ന അഭിപ്രായക്കാരനാണു ഞാന്‍.
    മലയാളത്തിനുവേണ്ടി ഇത്രയുമൊക്കെ ഉറക്കമളച്ചു ചെയ്യുന്ന ഏവൂരാന്റെ സുരക്ഷതത്തിനെങ്കിലും വില കല്‍പ്പിക്കേണ്ടേ?

    ഇക്കാസ് ആന്‍‌ഡ് വില്ലൂസിന്റെ പ്രശ്നങ്ങള്‍ പൊതുവായി ചര്‍ച്ച ചെയ്യപ്പെട്ടത് നന്നായി. ഇക്കാര്യത്തില്‍ ഒരു പുനര്‍‌വിചിന്തനം ഏവൂരാനുണ്ടാകും എന്ന പ്രതീക്ഷയുമെനിക്കുണ്ട്.

    ഇക്കാസിനോടൂം വില്ലൂസിനോടും.

    നിങ്ങളുടെ പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുകയാണെന്നറിഞ്ഞിട്ടും അവിടെയെത്തി കമന്റുകളിടുവാന്‍ ഞാന്‍ സമയം കണ്ടെത്തിയിരുന്നു. നിങ്ങളുടെ ഒരു പോസ്റ്റിലേക്കുള്ള ലിങ്ക് മനഃപൂര്‍വം ബൂലോക ക്ലബില്‍ കമന്റായി ഇടുകയും ചെയ്തിരുന്നു. വേറെ പലരും അവിടെ വന്ന കമന്റിടുകയും ചെയ്തിട്ടുണ്ട്. ബ്ലോഗിങ്ങില്‍ നിന്നും പിന്മാറുകയാണെന്നൊക്കെ പറഞ്ഞാല്‍ എന്നെയും അവിടെവന്നു കമന്റിട്ട മറ്റുള്ളവരെയും അതല്‍‌പം വേദനിപ്പിക്കുകയില്ലേ. താല്‍ക്കാലികമായ ചില തെറ്റിദ്ധാരണകള്‍ മാത്രമാണിതെന്നു കരുതുക. മറ്റുള്ളവര്‍ക്ക് ഒഫന്‍‌സീവായേക്കാമെന്നു തോന്നുന്ന പോസ്റ്റുകള്‍ ഒഴിവാക്കുക. ഈ പ്രശ്നത്തിനു പരിഹാരമായി.

    ReplyDelete
  35. ആര്‍ക്കും എന്തും ബ്ലോഗാം. പക്ഷെ അത് തനിമലയാളത്തിലും പിന്മൊഴിയിലും വരണമെങ്കില്‍ അതിന്റെ നടത്തിപ്പുകാര്‍ പറയുന്ന നിയമങ്ങള്‍ക്കുള്ളില്‍ നില്‍ക്കുക തന്നെ വേണം. Objectionable language and style കാരണം ബ്ലോഗിനെ ബ്ലോക്ക് ചെയ്യാന്‍ തീര്‍ച്ചയായും സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.

    ആ പോസ്റ്റ് ഒഴിവാക്കേണ്ടതാണ് എന്നാല്‍ ബ്ലോഗ് ബ്ലോക്ക് ചെയ്യാന്‍ മാത്രം പ്രശ്നമുള്ളതായിരുന്നില്ല എന്നതാണ് ഇപ്പോഴും എന്റെ നിലപാട്.

    ReplyDelete
  36. ഇവിടെ ഇപ്പം പറഞ്ഞതില്‍ LG പറഞ്ഞതിനോട് 110% യോജിക്കുന്നു. അതില്‍ കൂടുതല്‍ എന്തെങ്കിലും ഇതില്‍ പറയാനുണ്ടെന്നു തോന്നുന്നില്ല. വെറുതെ ഒച്ചയുണ്ടാക്കാന്ന് വല്ലതും പറയാമെന്നല്ലാതെ..
    വിവാദവിഷയമായ പോസ്റ്റ് വായിച്ചിട്ടില്ല, അതുകൊണ്ട് അതിനെ പറ്റി ആധികാരികമായി ഒന്നും പറയാനുമില്ല. മോശമാണെങ്കില്‍ അതെടുത്ത് മാറ്റിയത് നന്നായി! അതന്നെ!‍

    ReplyDelete
  37. മന്‍‌ജിത് പറഞ്ഞത് വളരെ ശരി. പ്രത്യേകിച്ചും ഇക്കാസ്/വില്ലൂസ് തുടക്കക്കാരാണെന്ന പരിഗണനയും കൂടി നമ്മള്‍ കൊടുക്കണമല്ലോ. അവരെയും തനിമലയാളത്തില്‍ ഇടണമെന്നാണ്‍ എന്റെയും വിനീതാഭിപ്രായം.

    ReplyDelete
  38. ദെ , എല്ലാവരും ഈ കളി ഒന്ന് കളിച്ചു നോക്കിക്കെ. എനിക്ക് ഉത്തരം കിട്ടിപ്പോയി.
    പക്ഷെ, ഞാന്‍ ഉത്തരം എഴുതുന്നില്ലാ....
    എഴുതിയാല്‍ നിങ്ങടെ കളീടെ രസം പോയെങ്കിലൊ..

    ReplyDelete
  39. വഴിപോക്കന്‍സ്‌...
    ആ പേരു ശ്രദ്ധിച്ചു !
    കൊടകര പുരാണത്തില്‍, പുതിയൊരു കമന്റ്‌ !!

    എഴുതിയത്‌ ശ്രീ. "കഴുവേറീ" !

    എന്തു ചെയ്യാം സഹോദര ! സ്വയം കഴുവേറീ എന്നു വിളിച്ച്‌ ആനന്ദം കണ്ടെത്തുന്ന ഇവരെ നന്നാക്കാന്‍ നമുക്കാവുമോ ?

    ReplyDelete
  40. ശ്ശേ.. എന്റെ തൊട്ടു മുന്‍പത്തെ പോസ്റ്റിങ്ങ്‌ എങ്ങനെ അനോണിയായിത്തീര്‍ന്നു !!!!!

    അതു ഞാനായിരുന്നൂട്ടാ !..

    ഏവൂരാനേ... എന്നേ ബ്ലോക്കിയേക്കല്ലേ.... ഒരു അഭിപ്രായം പറഞ്ഞെന്നു മാത്രം !!

    ഞാനാ ടൈപ്പേ അല്ലാാാാാാാാ... ;) ! സ്മയിലി ഇട്ടിട്ടൂണ്ട്‌ അല്ലേ ആദിത്യാ.. ;) !
    ഇടിവാള്‍

    ReplyDelete
  41. ഇവിടേം കുറച്ചൊക്കെ ജനാധിപത്യം ആയിക്കൂടേ?
    സഭ്യതയുടെ അതിരുകള്‍ ലംഖിക്കുന്നു എന്നു കണ്ടാല്‍ അതുടനെ സെന്‍സര്‍ ബോര്‍ഡ് ഒരു നിശ്ചിതകാലത്തേയ്ക്ക് (രണ്ടു ദിവസമോ ഒരാഴ്ചയോ മറ്റോ) ബ്ലോക്ക് ചെയ്യട്ടെ. എന്നിട്ട് ആ വിവരം ആ പോസ്റ്റിന്റെ ഉടമയെ അറിയിക്കുക. (സസ്പെന്‍ഷന്‍ കാലയളവില്‍, ബ്ലോക്ക് ചെയ്യണമെന്നില്ല, പകരം “ഈ ബ്ലോഗ് വിലക്കുഭീഷണി നേരിടുന്നു“ എന്ന് ആ ബ്ലോഗിനു ഒരു നെറ്റിപ്പട്ടം കൊടുത്താലും മതിയാകും..)കൂടാതെ, ഇന്നയിന്ന സൈറ്റുകള്‍ ഇന്നയിന്ന കാരണത്താല്‍ വിലക്കപ്പെട്ടിരിക്കുന്നു എന്നു വ്യക്തമാക്കുന്ന ഒരു വെബ് സൈറ്റും വേണം നമുക്ക്. ഇവിടെ മറ്റുള്ളവര്‍ക്കു താന്താങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും സൌകര്യം ഉണ്ടാകണം.ഭൂരിപക്ഷാഭിപ്രായം കണക്കിലെടുക്കാം.ഇത് സെന്‍സറിങ്ങിന്റെ സുതാര്യത നിലനിര്‍ത്താന്‍ സഹായിക്കും.

    അങ്ങനെ ഈ സസ്പെന്‍ഷന്‍ കാലയളവില്‍ ബ്ലോഗിന്റെ ഉടമയ്ക്ക് ഒരു പുനര്‍വിചിന്തനവും ആകാം. താന്‍ ചെയ്തതു തെറ്റായീന്നു തോന്നുന്ന പക്ഷം പരസ്യമായി മാപ്പ് പറഞ്ഞു തിരിച്ചുവരാം, അതല്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായം പരിശൊധിച്ച ശേഷം പാനല്‍ വിധി കല്‍പ്പിക്കട്ടെ.

    ബ്ലോഗ് ചെയ്യാറുണ്ടെന്നതല്ലാതെ ഇതിന്റെ സാങ്കേതികവശങ്ങളൊന്നും എനിക്കറിയില്ല. ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചൂന്നു മാത്രം.:)
    ഇക്കാസിന്റേയും വില്ലൂസിന്റേയും ഇപ്പറഞ്ഞ പോസ്റ്റ് ഞാന്‍ വായിച്ചിട്ടില്ല എന്നതിനാല്‍ അതിലെ അസഭ്യത എത്രത്തോളമുണ്ടെന്ന് പറയാന്‍ എനിക്ക് കഴിയില്ല.

    ReplyDelete
  42. സിനിമകളിലെ സെന്സര്‍ ചെയ്ത തുണ്ടുകള്‍, ഇവ ദേ ലവര് കണ്ടിച്ച് കളഞ്ഞവയാണെന്നും പറഞ്ഞ് അതേ തീയറ്ററില്‍, അതേ സമയത്ത് കാണിക്കുകയില്ലല്ലോ? ഉവ്വോ? അവയൊക്കെ തുണ്ട് പടമോടുന്ന തീയേറ്ററുകളിലെത്തും, അത്ര മാത്ത്രം.

    ReplyDelete
  43. ആരുടെയെങ്കിലും വാദങ്ങളെയോ വികാരങ്ങളെയോ ഖണ്ഡിക്കാനില്ല; ഏതിനെങ്കിലും ഒപ്പം നില്‍ക്കാനുമില്ല.

    മലയാളികള്‍ എവിടെച്ചെന്നാലും അവിടെ നിരവധി ഗ്രൂപ്പുകളും ഇല്ലാത്ത വിഷയങ്ങളില്‍ പ്രശ്നങ്ങളുമുണ്ടാക്കുമെന്ന് ഒരിമേജ് ചിലയിടത്തെങ്കിലും ഉണ്ട്. നമ്മളും അതിനും‌വേണ്ടിയുള്ളത്ര എണ്ണം ആള്‍ക്കാര്‍ ആയോ ഇത്രവേഗം എന്ന് അതിശയിക്കാതിരിക്കാന്‍ കഴിയുന്നില്ല.

    തനിമലയാളം എങ്ങനെയൊക്കെ വന്നുവെന്ന് ചിത്രങ്ങള്‍ എന്ന ബ്ലോഗില്‍ ഉണ്ട്. അതിനു മുമ്പേയുള്ള മനോജിന്റെ കേരളാ ബ്ലോഗ് റോള്‍, ബ്ലോഗ്4കമന്റ്സ് എന്ന ബ്ലോഗ് എന്നിവ എന്താണെന്നും എല്ലാവരും മനസിലാക്കിയിരിക്കും എന്നും തോന്നുന്നു. ഒരു ലിനക്സ് മെഷീന്‍ വീട്ടിലോടിക്കുന്നത് എന്തോ കൊടികെട്ടിയ കാര്യമാണെന്നു കരുതിയല്ല. വിശദമാക്കാനാവാത്ത പല റിസ്ക്കുകളെയും ഒപ്പം വച്ചാണ് ഒരു യന്ത്രം ഞാന്‍ രാപകല്‍ ഓടിക്കുന്നത്. സാങ്കേതികതയും മറ്റും ഏവൂരാന്റെ യന്ത്രത്തില്‍ നിന്നു ദൈനം‌ദിനം വന്നോളും.

    എന്തിനിതു ഞാന്‍ ചെയ്യുന്നുവെന്ന് എന്നോടു ചോദിച്ചാല്‍, എന്തിനാണ് ബ്ലോഗുകളുമായി സഹകരിക്കുന്നതെന്ന ചോദ്യത്തിനു കൊടുക്കുന്ന ഉത്തരം തന്നെയേയുള്ളൂ. മലയാള ഭാഷ ജീവിച്ചിരിക്കാന്‍ എള്ളോളത്തിനും ചെറിയ സഹായമെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതിന്. അത്രമാത്രം.

    ശരി തെറ്റുകള്‍ അവരവര്‍ തന്നെ തീരുമാനിക്കട്ടെ. അതനുസരിച്ച് വിവേകത്തോടെ സംസാരിക്കാന്‍ കൂടി കഴിഞ്ഞാല്‍ പ്രശ്നങ്ങള്‍ എത്രയോ കാതം അകലെ നില്‍ക്കും.

    ഇന്നലത്തെ ചോദ്യോത്തരങ്ങളില്‍ ചിലതൊക്കെ എനിക്ക് പുതിയ അനുഭവങ്ങളായി. നന്ദി.

    ReplyDelete
  44. മന്‍‌ജിത്തിന്റെ പോസ്റ്റില്‍ നിന്ന്:

    എന്നിരുന്നാലും ബ്ലോക്കിങ്ങിനുശേഷം അവര്‍ എഴുതിയ പോസ്റ്റുകള്‍ കണ്ട് അവിടെ കമന്റിട്ടവരോട് അതു ഡിലിറ്റ് ചെയ്യണം എന്നുപോലും ചിലര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. അവന്മാര്‍ ശരിയല്ല എന്നതത്രേ അതിനുള്ള ന്യായം! ഇതൊക്കെ അത്ര നല്ല പ്രവണതയാണോ? എനിക്കു സംശയമുണ്ട്.

    അപ്പോള്‍ ഇവിടെ കമന്റുകള്‍ നിയന്ത്രിക്കുന്ന ഒരു അധോലോകവും ഉണ്ടോ..??

    അശ്ലീലം എന്നു ചിലര്‍ തീരുമാനിക്കുന്നതു മറ്റു ചിലര്‍ക്ക് അങ്ങനെയല്ല. ഒരു പോസ്റ്റിലെ ഒരു വാക്കു കൊണ്ട് അശ്ലീല മുദ്ര ചാര്‍ത്തി കൊടുക്കുന്നവര്‍ അതുപോലെ അനവധി വാക്കുകള്‍ നിറഞ്ഞ കുടുംബ മാസികള്‍ വീട്ടില്‍ സൂക്ഷിക്കുന്നു.ഇകാസ്സ് വില്ലൂസ്സ് ഇന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഈ പരിപ്പ് ഇവിടെ വേവുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.


    ബൂലോകം വളരുകയാണ്‌. (in exponential rate?) തനി മലയാളത്തിന്റെയും പിന്മൊഴിയുടെയും ഉപയോഗവും അതിന്റെ പിന്നിലുള്ള വിയര്‍പ്പും റിസ്ക്കും അറിയാത്തവര്‍ ഇവിടെ വന്നേക്കാം.ആരാണ് ഈ എവൂരാന്‍ എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് ചില നടപടികള്‍ക്കുള്ള ഒരു തുടക്കമായി ഈ സംഭവം നമ്മുക്കെടുക്കാം.


    പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ദേവരാഗം പറഞ്ഞ ഈ കാര്യം എല്ലാവരുടെയും മുന്പിലേക്കു എടുത്തു വെക്കുന്നു.


    ഞാന്‍ (ഞാനല്ല, ആ പേരിലെ ബ്ലോഗര്‍) പറഞ്ഞത്‌ അത്യാവശ്യം വേണ്ട ഒരു കാര്യമാണെന്നു തോന്നുന്നു. കമ്യൂണിറ്റി ശറപറോന്നു വളരുന്നു, ബ്ലോഗ്ഗിംഗ്‌ നിയമങ്ങള്‍ ബ്ലോഗര്‍ നിശ്ചയിച്ചോളും പക്ഷേ പിന്മൊഴി, ബ്ലോഗ്‌ റോള്‍ എന്നിവയില്‍ ഇടം നേടാന്‍ മിനിമം വേണ്ട യോഗ്യത, പാലിക്കപ്പെടേണ്ട നിയമങ്ങള്‍, ആചരിക്കേണ്ട മര്യാദകള്‍ എന്നിവ ഒരു ടി ഓ എസ്‌ ആക്കേണ്ട സമയം ആയി വരുന്നു

    (ശകലം ഓ ടോ> ബൂലോഗക്ലബ്ബില്‍ മെംബര്‍ഷിപ്പിനു മൂന്നു നിയമം ബ്ലോഗ്‌ റ്റൈറ്റിലിന്റെ എഴുതി വച്ചിട്ടുണ്ടേ:-

    ഒന്ന് . സഭ്യത - അതായത്‌ അശ്ലീലം, ആക്ഷേപം, അസഹ്യപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്ലാതിരിക്കല്‍.

    രണ്ട്‌- നിമയസാധുത - എഴുതുന്ന ആളിന്റെയോ പോസ്റ്റ്‌ വായിക്കുന്ന ആളിറ്റെയോ ബ്ലോഗ്ഗര്‍, പിന്മൊഴി, ജീമെയില്‍ തുടങ്ങിയവ ഹോസ്റ്റ്‌ ചെയ്യുന്ന ദേശങ്ങളുടെയോ യാതൊരു നിയമത്തെയും ലംഘിക്കാതിരിക്കല്‍ (നല്ല നിയമമോ ചീത്ത നിയമമോ, പരസ്പരം contradict ചെയ്യുന്നതോ ഒരാള്‍ക്ക്‌ ബാധകമല്ലാത്തതോ എന്തായാലും
    മൂന്ന് - സ്വന്തമായി ബ്ലോഗ്ഗുണ്ടായിരിക്കണം എന്ന കണ്ടീഷന്‍- ബ്ലോഗില്‍ വ്യക്തിത്വം സ്ഥാപിക്കാത്ത ഒരാളിനെ ബൂൊലോഗ അംഗമായി കാണാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്‌
    http://chithrangal.blogspot.com/2006/06/blog-post_12.html



    സത്യം പറഞ്ഞാല്‍ ഈ സംഭവത്തിന് ശേഷമാണ് ഇങ്ങനത്തെ സെറ്റ് അപ്പ് ഒക്കെ ബൂലോകത്തിന്റെ പിന്നാ‍മ്പുറങ്ങളില്‍ ഉണ്ടെന്നു അറിയുന്നത്.

    മാന്‍ഡെറ്ററി ഓ ടോ : ആരാ കമന്റ് അധോലോകത്തിന്റെ നേതാവ്‌..?? കുറച്ച് കമന്റ് വേണമായിരുന്നു! :)

    ReplyDelete
  45. ഇങ്ങനെ ഒരു വിഷയം കണ്ടപ്പോള്‍ ഒരു ചര്‍ച്ചയാണ് ആവശ്യം എന്നു എന്റെ ചെറിയ ബുദ്ധിയില്‍ തോന്നി. അതു കാരണമാണ്, നിരോധനത്തിനെതിരേയുള്ള എന്റെ ചെറിയ അമര്‍ഷവും അതിലേറെ വിഷമവുമായി ഞാന്‍ ഈ പോസ്റ്റ് ഇവിടെ വച്ചത്.

    പക്ഷെ ഇവിടെ കാര്യങ്ങള്‍ ഒരു ഫോക്കസില്ലാതെ വഴിമാറി ദിശതെറ്റി വേറൊരു നിലയിലേക്ക്, പോകുന്നു. അതു ശരിയാണോ?

    അതോ എനിക്കു തെറ്റിയതാണോ? ഇങ്ങനെ ഒരു പോസ്റ്റിന്റെ ആവശ്യമില്ലായിരുന്നോ? അറിവുള്ളവര്‍ ആരെങ്കിലുമൊക്കെ പറഞ്ഞുതരിക.
    ഇപ്പോഴും അഡ്മിന്‍ റൈറ്റ് ഉണ്ട് എനിക്ക്, ഇത് ഡിലീറ്റ് ചെയ്യാന്‍.

    ReplyDelete
  46. വളരെ ഖേദപൂര്‍വ്വം പറയട്ടെ,
    കുമാറേ,
    ഇതു ശരിക്കും ഒരനാവശ്യപോസ്റ്റ് ആയിരുന്നു!
    എല്ലാവരും കൂടി യാത്ര ചെയ്യുന്ന തീവണ്ടിയില്‍ ഇട്ട ഒരു ബോംബു പോലൊന്ന്‌.

    ഇങ്ങനത്തെ പ്രശ്നങ്ങള്‍ മുന്‍പും ഉണ്ടാവാറുണ്ട്. അധികമാരും അറിയാതെ അവയൊക്കെ പരിപൂര്‍ണ രമ്യ തയിലെത്താറുമുണ്ട്.
    എന്തെങ്കിലും സ്ഥാപിതതാല്പര്യങ്ങള്‍കൊണ്ടല്ല, മറിച്ച് പുതിയൊരു തര്‍ക്കവിഷയമാക്കണ്ടല്ലോ എന്നു കരുതി മാത്രം ഇതൊക്കെ പരസ്പരം ബഹുമാനവും വിശ്വാസവുമുള്ള കുറച്ചു പേര്‍ മാത്രം അന്യോന്യം ചര്‍ച്ച ചെയ്യാറുമുണ്ട്.

    കുമാറിന്റേതുപോലെതന്നെ സമയദൌര്‍ലഭ്യമുള്ളവരാണു നമ്മുടെ മറ്റു സുഹൃത്തുക്കളും. മൊത്തം മലയാളബൂലോഗക്കൂട്ടായ്മയെന്ന,(ഇല്ലാത്ത) സംഘടനയുടെ ചുക്കാനെടുത്തു തുഴയുന്നവര്‍ പലപ്പോഴും സ്വന്തം കുടുംബത്തിന്റേയും ജോലിയുടേയും സമയം കടം പറ്റിയാണ് അത്രയ്ക്കൊന്നും രസമില്ലാത്ത ഈ technical കുശിനിജോലികള്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും എല്ലാം വള്ളിപുള്ളിവിടാതെ വായിച്ച് , ചര്‍ച്ച ചെയ്ത്, എല്ലാ കാര്യങ്ങളും തീരുമാനിക്കാന്‍ ആവില്ല.

    ഇക്കാസിനേയും വില്ലൂസിനേയും കൊച്ചിയിലെ സംഗമത്തില്‍ ഞാനും കണ്ടിരുന്നു. വാസ്തവത്തില്‍ അവരുടെ ദര്‍ശനമാണ് ആ പരിപാടിയിലെ ഏറ്റവും പ്രചോദനജനകമായി എനിക്കു വ്യക്തിപരമായി തോന്നിയത്. ഭിന്നമായ പല കഴിവുകളും സാദ്ധ്യതകളുമുള്ള ആ ഇരട്ടത്തലയന്‍ വ്യക്തിത്വം ബൂലോഗത്തിനു മുതല്‍ക്കൂട്ടുതന്നെ.

    പക്ഷെ എവുരാനതറിയില്ലല്ലോ. അദ്ദേഹത്തിന്റെ വലയില്‍ ആദ്യം കുടുങ്ങുന്ന പോസ്റ്റില്‍ പെട്ടെന്നു പൊങ്ങുന്ന വാക്കുകള്‍ അടിസ്ഥാനമാക്കിയാണ് ചിലപ്പോഴൊക്കെ ഒരു തീരുമാനമെടുക്കേണ്ടി വരിക. എന്നിട്ടുപോലും അത് ചെയ്യുമ്പോള്‍ സാധാരണ (ഞാനടക്കം) പലരെയും അറിയിക്കാറുമുണ്ട്.

    കുമാര്‍ ഇതേ പോസ്റ്റ് ഒരു മെയിലായി ആര്‍ക്കെങ്കിലും ( എവുരാനോ, പെരിങ്ങോടനോ, അനിലിനോ, ശനിയനോ,എനിക്കോ,ആര്‍ക്കെങ്കിലും - ഇവരൊന്നുംസെനറ്റര്‍മാരോ ജൂറികളോ ആയിട്ടല്ല,വെറും വോളണ്ടിയറ്മാര്‍ ആയി കണ്ട്,)അയച്ചിരുന്നെങ്കില്‍ ഇത്തരം ഒരു പൊതുസ്ഥലചര്‍ച്ചയും വേണ്ടിവരില്ലായിരുന്നു.

    ഇതിങ്ങനെ ഇവിടെ പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്. പക്ഷേ പറയാതിരുന്നാല്‍ പതിരായിപ്പോയാലോ!

    ReplyDelete
  47. തുറന്ന ചര്‍ച്ചകള്‍ കൂട്ടായ്മയ്ക്കു ദോഷമാകുമെന്ന് ആശങ്കപ്പെടുന്നതില്‍ അത്ര കാര്യമുണ്ടോ? എനിക്ക് സംശയമുണ്ട്. ബൂലോകത്തിനു വേണ്ടി അത്യധ്വാനം ചെയ്യുന്നവരെ ഇവിടെ അഭിപ്രായം പറഞ്ഞവരാരും അവമതിച്ചിട്ടില്ലല്ലോ വിശ്വം. അവരോട് എല്ലാവര്‍ക്കും സ്നേഹവും കടപ്പാടുമുണ്ട്, സംശയമില്ല.

    തുറന്ന ചര്‍ച്ചകളെ എന്തിനാണു ഭയപ്പെടുന്നത്. കൂട്ടായ്മ എന്നു പറയുന്നത് സൂചികുത്തിയാല്‍ പൊട്ടുന്ന ബലൂണാണെന്ന തോന്നലില്‍ എന്തൊക്കെയേ തകരാറുണ്ട്. ഒരാളെ ബ്ലോക്ക് ചെയ്തത്, പാനലിലുള്ളവരെ അറിയിച്ചു എന്നു പറയുന്നത് വല്യ ന്യായമായി തോന്നുന്നില്ല. ബ്ലോക്കു ചെയ്യപ്പെട്ട ആളെയായിരുന്നു അത് ആദ്യമേ അറിയിക്കേണ്ടത്. പാനലിന്റെയും ബൂലോകരുടെയുടെയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ചര്‍ച്ച ഗുണപരമാകുമെന്ന ചിന്തയാണു നല്ലതെന്നെനിക്കു തോന്നുന്നു.

    ReplyDelete
  48. അയ്യയ്യോ
    എന്തായിത്? ഇതാണോ ഇവടെ എല്ലാരും കൊട്ടിഘോഷിക്കണ കൂട്ടായ്മ? കഷ്ടം.അസൂയ തോന്നീട്ടാ നേരല്ല്യാത്തോടത്ത് എറണാകുളത്തേയ്ക്ക് വന്നെ. ഇതിപ്പോ...
    ഇതിലെ വിവാദനായകന്മാരെ പരിചയപ്പെടാനോ അവരറ്റെ പോസ്റ്റ് വായിക്കാനോ ള്ള ഭാഗ്യം എനിക്ക് ണ്ടായില്ല്യ . എന്നാപ്പിന്നെ തിരുവായ തുറന്ന് ഒന്നും പറയാണ്ടിരുന്നൂടേ ന്നു ചോദിക്കാം.
    വിഷമം കൊണ്ടാ കൂട്ടരേ.
    വിശ്വേട്ടന്‍ പറഞ്ഞ ചോദ്യം പ്രസക്തം. ഇതൊരു മെയിലില്‍ക്കൂടി ആദ്യം ചെയ്യായീരുന്നില്ല്യേ ന്ന് ! കറക്റ്റ്.പക്ഷേ കുമാറിന്‍റെ പോസ്റ്റിനും മുന്‍പായിരുനു ഈ ചോദ്യം ആദ്യം ചോദിക്കെണ്ടീരുന്നതെന്ന് തോന്നുണു. ഇത്രേം മുതല്‍ക്കൂട്ട് ന്ന് നമ്മള്‍ (ആ ഞാനാങ്ങനെ നമ്മള്‍ ന്ന് തന്നെ പറയും ഇനി) പറയണ ആള്‍ക്കാരെ നമ്മള്‍ തന്നെ പുറത്താക്കി ,അതവര് എന്തേ ഞങ്ങടെ കമെന്‍റൊന്നും കാണണത്തെ ന്ന് ചോദിച്ചപ്പഴെങ്കിലും ഇപ്പറഞ്ഞ മെയിലില്‍ക്കൂടിയെങ്കിലും അറിയിക്കാണ്ടിരിക്കണേലെ കാര്യാ പിടി കിട്ടാത്തെ.
    പക്ഷേ വേണ്ടാണ്ടെ നമ്മടെ ഇടയില്‍ സ്പര്‍ദ്ദ വരണതെന്തിനാ?

    ഇവടേല്ള്ളോര്‍ക്കെന്ത പറ്റണേ? ഞാനും കൊറേക്കാലായി നോക്കുണു. നാടുകടത്തലും, നടുവിടലും.
    കഷ്ടണ്ട്.പ്ലീസ്. വലതുകാലും വെച്ച് ഓരോരുത്തിമാര് വന്നപ്പോ വിചാരിച്ചതാ ബൂലോകത്തിന് കണ്ണുതട്ടീന്ന് ന്ന് ആരെക്കൊണ്ടും പറയിക്കല്ലെ.
    ഏവൂരാനെ, അനിച്ചേട്ടാ, കുമാര്‍,പാച്ച്വോ ,ഇക്കാസ്വില്ലുമാരെ ,നമ്മളൊക്കെ ഇത്രേം ചെറുതാണൊ?
    എനിക്ക് വിവരം കൊറവാ.നിങ്ങക്കൊക്കെ ഇല്ല്യെ അറിവും ലോകപരിചയോം.
    അടികൂടല്ലേ പ്ലീസ്.
    ഇപ്പോ എന്താണ്ടായെ.എല്ലാര്‍ക്കും വിഷമം ല്ലെ.
    ഇതിലാര്‍ക്കെങ്കിലും സന്തോഷണ്ടോ? ഇല്ല്യേ ഇല്ല്യ. പിന്നെന്‍റ്തിനാ ഇതൊക്കെ? (എന്നെ ഒന്നൂ ആരെങ്കിലും 2 പൊട്ടിച്ച് പിടിച്ചിരുത്ത്വോ?).
    ഒരുപാട് സ്നേഹം (ഈ വാക്കെന്തെ നമ്മള്‍ പറച്ചിലില്‍ മാത്രം ഒതുക്കണേ)

    ReplyDelete
  49. കുമാര്‍ഭായ് ഈ വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത് നല്ല കാര്യം തന്നെ. കൂട്ടായ്മ,കൂട്ടായ്മ എന്നു നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞിട്ട് അതില്‍ നിന്ന്‍ ആരേലും പിരിഞ്ഞ് പോകുന്നതു കാണുമ്പോള്‍ മനസാക്ഷിയുള്ളവന്റെ ഉള്ള് വേദനിക്കും. അതുകൊണ്ടാണ് കുമാര്‍ഭായ് ഈ പോസ്റ്റ് ഇട്ടത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. കുമാര്‍ ഭായിയെപ്പോലെ തന്നെ ഈ വിവാദം കാരണം മാനസികമായി വിഷമിക്കുന്ന ഒരുപാടുപേര് ബൂലോഗത്തുണ്ട്.

    ഇവിടെ കള്ളനും പോലീസും ഒന്നും ഇല്ല. വലിയവനും ചെറിയവനും ഇല്ല. എല്ലാവരും തുല്യര്‍ തന്നെ. കൂട്ടായ്മയുടെ സ്പിരിറ്റ് എല്ലാവരും ഉള്‍ക്കൊള്ളണം - ആ‍രായാലും ശരി.

    തെറ്റിദ്ധാരണകള്‍ ഉണ്ടാകും - അവ തിരുത്തപ്പെടാന്‍ വയ്യാത്തവയാണോ?

    ഈ കൂട്ടായ്മ നിലനില്‍ക്കണം.ദൈവത്തെയോര്‍ത്ത് ഈ കൂട്ടായ്മയുടെ നിലനില്‍പ്പിനുവേണ്ടി പരസ്പരം വിരലുകള്‍ ചൂണ്ടിയുള്ള ഈ പോര്‍വിളി നമ്മുക്ക് അവസാനിപ്പിക്കാം.

    ReplyDelete
  50. പ്രിയമുള്ള മലയാളം ബ്ലോഗേര്‍സ്,
    അറിവുള്ള വിശ്വം പറഞ്ഞുതന്നപ്പോള്‍ ഞാന്‍ മനസിലാക്കുന്നു, എന്റെ തെറ്റ്. എന്റെ പോസ്റ്റ് തെറ്റാണെന്ന്.
    എല്ലാവരും കൂടി യാത്രചെയ്യുന്ന തീവണ്ടിയില്‍ ഇങ്ങനെ ഒരു ബോംബിട്ടതിനു ഞാന്‍ എല്ലാവരോടും, ഒരോരുത്തരോടായി ക്ഷമ ചോദിക്കുന്നു.

    ഇക്കാസ് & വില്ലൂസ്, നിങ്ങള്‍ക്കിനി നിങ്ങളുടെ വഴിക്കുപോകാം. തനിമലയാളത്തിന്റെ കാണാമറയത്ത് പോയിരുന്ന് നിങ്ങള്‍ പറഞ്ഞതു പോലെ രണ്ടുശരീരവും ഒരു മനസുമായി കൂടിയിരുന്നു ബ്ലോഗുചെയ്യാം.
    കുമാര്‍ ഇതേ പോസ്റ്റ് ഒരു മെയിലായി ആര്‍ക്കെങ്കിലും ( എവുരാനോ, പെരിങ്ങോടനോ, അനിലിനോ,ശനിയനോ,എനിക്കോ,ആര്‍ക്കെങ്കിലും -ഇവരൊന്നുംസെനറ്റര്‍മാരോ ജൂറികളോ ആയിട്ടല്ല,വെറും വോളണ്ടിയറ്മാര്‍ ആയി കണ്ട്,)അയച്ചിരുന്നെങ്കില്‍ ഇത്തരം ഒരു പൊതുസ്ഥലചര്‍ച്ചയും വേണ്ടിവരില്ലായിരുന്നു.

    പ്രിയപ്പെട്ട വിശ്വം, എന്നോട് ഇതൊക്കെ മെയില്‍ ചെയ്യാമായിരുന്നു എന്നു പറഞ്ഞ വാക്കുകള്‍ എനിക്കു മനസിലായി. പക്ഷെ ആദ്യം തന്നെ അവരെ ബ്ലോക്ക് ചെയ്യുന്നതിനു മുന്‍പ് കാരണം കാണിച്ചുകൊണ്ട് ഒരു ചെറിയ മെയില്‍ അയച്ചിരുന്നെങ്കില്‍,

    അവരുടെ ഈപോസ്റ്റിന്റെയും എന്റെ ഈ ‘ബോംബിന്റെയും’ ഒന്നും ആവശ്യം വരില്ലായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. അവര്‍ അവരുടെ തെറ്റു തിരുതുമായിരുന്നു എന്നു കരുതുന്നു. വിശ്വം അങ്ങനെ കരുതുന്നുണ്ടോ?

    കാരണംകാണിക്കാതെ ഒരു തടയലിനെക്കാളും സുഖമുള്ളതല്ലെ അത്.

    അവര്‍ ഏവൂരാന് അയച്ച മെയിലിനുള്ള മറുപടി അവര്‍ തന്നെ പറഞ്ഞത് വിശ്വം വായിച്ചിട്ടുണ്ടാവുമല്ലൊ!
    പിന്നെയും ഒരു മെയിലിന്റെ പ്രസക്തിയും എനിക്കു മനസിലായില്ല.

    മാത്രമല്ല, ഏവൂരാന്റെ തനിമലയാളത്തിനു പിന്നില്‍ എവൂരാന്‍ പറഞ്ഞ ഒരു പാനല്‍ ഉണ്ടായിരുന്നു എന്നും
    എനിക്കറിയില്ലായിരുന്നു.

    പ്രിയപ്പെട്ടവരെ, ഞാന്‍ ക്ലബ്ബിനെ തെറ്റിദ്ധരിച്ചു. ഇതുപോലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയായി കണ്ടു. ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട വിഷയവുമായി എനിക്കു തോന്നി. അത് എന്റെ തെറ്റ്. ക്ഷമിക്കുക. (എന്റെ ഉദ്ദേശം മനസിലാക്കിയ മഞ്ജിത്തിനും മറ്റു ചിലര്‍ക്കും നന്ദി).

    പക്ഷെ ഈ പോസ്റ്റ് കാരണം ഒരുപാട് പേര്‍ തനിമലയാളത്തിന്റെ പോളീസികളെക്കുറിച്ചും നിബന്ധനകളെ കുറിച്ചും അറിഞ്ഞു, പിന്നെ ഞാന്‍ വ്യക്തിപരമായി ഒരുപാട് യാഥാര്‍ത്ഥ്യങ്ങളും തിരിച്ചറിഞ്ഞു എന്നൊരു ചെറിയ സന്തോഷം ബാക്കിയുണ്ട്. അതും പറയണമല്ലൊ!

    തിരക്കുകള്‍ക്കും റിസ്ക്കുകള്‍ക്കും ഉള്ളില്‍ നിന്ന് തനിമലയാളം സര്‍വറുകള്‍ ഓടിക്കുന്ന, മാനേജ് ചെയ്യുന്ന ഏവൂരാനും,അനിച്ചേട്ടനും ശനിയനും എന്റെ പോസ്റ്റ് കാരണം വിഷമം ഉണ്ടായെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ പ്രയത്നം ഒരിക്കലും കുറച്ചു കണ്ടിട്ടില്ല. കാണാന്‍ കഴിയില്ല. അത് ഈ പോസ്റ്റിന്റെ അവസാനത്തില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.

    ഞാന്‍ ഇട്ട ഈ ബോംബിന്റെ പുകയും തീയും അല്‍പ്പദൂരം കൂടി ഈ തീവണ്ടിഓടുമ്പോള്‍ കാറ്റിലലിഞ്ഞുമായും.
    തല്‍ക്കാലം ഈ സ്റ്റേഷനില്‍ ഞാനിറങ്ങുകയാണ്. ഇനി പ്ലാറ്റ്ഫോമില്‍ ഇരുന്ന് അല്പം വിശ്രമിച്ചിട്ട് ഇതിന്റെ പരിക്കുകളൊക്കെ കഴിഞ്ഞ് വീണ്ടും കയറാം അടുത്ത വണ്ടിയില്‍ (പേടിക്കണ്ട, ഇനി ബോംബ് വയ്ക്കില്ല, തിരിച്ചറിവ് അത്രമാത്രം കിട്ടി,ഈ പൊട്ടിക്കലില്‍).

    പ്രിയ സുഹൃത്തുക്കളെ ഞാന്‍ ഇവിടെ പിണങ്ങിയിറങ്ങുന്നതല്ല.
    ജീവിതം വീണ്ടും തിരക്കിലേക്ക് നീങ്ങുന്നു, വീട്ടിലും ഓഫീസിലും. എല്ലാം ഒതുക്കിയിട്ട് വേഗം വരാം.

    എനിക്ക് വീണ്ടും വന്നേ പറ്റൂ. അതാണ് ഈ വണ്ടിയുടെ പ്രത്യേകത. മാത്രമല്ല ഈ യാത്ര എനിക്ക് അത്രമാത്രം ഇഷ്ടമാണ്. യാത്രയില്‍ ഉടനീളം പരിചയപ്പെട്ട മുഖങ്ങളൊക്കെ എനിക്കു സന്തോഷങ്ങളായിരുന്നു.
    അവരൊടൊക്കെ, എന്റെ തെറ്റിനു വീണ്ടും ക്ഷമ.

    വണ്ടി പോട്ട്!

    ReplyDelete
  51. എഴുതാതിരിക്കാനാവണില്ല..
    അതുകൊണ്ടു രണ്ടു വാക്കു...

    ബൂലോക ക്ലബ്ബ്‌ രൂപമെടുക്കുന്നതിനു തൊട്ടു മുന്‍പു ബ്ലൊഗ്ഗിംഗ്‌ തുടങ്ങിയ ഒരു ബ്ലോഗ്ഗെര്‍ ആണു ഞാന്‍.
    ക്ലബ്ബ്‌ ആവിഷ്ക്കാരത്തിന്റെ ഉദ്ദേശ്യം തന്നെ, ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യലും, തീരുമാനങ്ങള്‍ എടുക്കലും ആയിരുന്നില്ലെ?
    അങ്ങനെ ആണു ഞാന്‍ മന്‍സ്സിലാക്ക്ക്കിയതു...

    "സൌഹ്രുദം", "കൂട്ടായ്മ" എന്നു പറഞ്ഞു ഇവിടെക്കൂടിയ ആഘോഷങ്ങളുടെ പന്തല്‍ അഴിക്കും മുന്‍പു, ഇങ്ങനെ എങ്ങും എത്താത ഒരു ചര്‍ച ദൌര്‍ഭാഗ്യകരം തന്നെ..

    എന്റെ ആദ്യ ഒന്നു രണ്ടു പോസ്റ്റുകള്‍ കഴിഞ്ഞപ്പൊള്‍ ആരൊ പറഞ്ഞ്‌, പിന്മൊഴി ഇത്യാദി setup ഉകള്‍ ചെയ്ത ആളാണു ഞാന്‍..
    പക്ഷേ അവിടെ ഈ വിധ നിബന്ധനകളോ വിലക്കുകളോ ഉണ്ടു എന്നു അറിയില്ലായിരുനു.. എന്നെപ്പോലെ തന്നെ അജ്ഞരാവും ചിലരെങ്കിലും...
    ഈ setupഉകള്‍ ചെയ്തിട്ടും വര്‍ക്ക്‌ ചെയ്യാത്തതു എന്തു എന്നു ചോദ്യം സ്വാഭാവികം... അതിനു മറുപടി കിട്ടത്തതിലുള്ള അമര്‍ഷവും .

    തെറ്റു ചെയ്യുന്ന ആര്‍ക്കും ഒരു തവണ സ്വയം തിരുത്താന്‍ അവസരം കൊടുത്തുകൂടെ...
    ഇതിനെ അത്ര മാത്രമായിക്കണ്ടു ഒരു തീര്‍പ്പു കല്‍പ്പിചു ക്കൂടെ?

    ReplyDelete
  52. ഈ പോസ്റ്റിട്ടതിന്‍ കുമാറിന്‍ നന്ദി.

    ഇതിപ്പോള്‍ ആദ്യമായൊന്നുമല്ല എവൂരാനൊക്കെ ബ്ലോഗ് മുക്കുന്നത്.... പണ്ടും ഇതൊക്കെ നടന്നതല്ലേ... പ്രശ്നം ഒരു നല്ല ഗോമ്പറ്റീഷന്‍ ഇല്ലാത്തതല്ലേ... കുറച്ചു കഴിയുമ്പോള്‍ വേറെയും ബ്ലോഗുകളും റോളുകളും വരും... അപ്പോള്‍ ശരിയാവും.... തല്‍ക്കാലം വേറൊന്നും ഇല്ലാത്തതിനാല്‍ ഇതു തന്നെ ശരണം. :-(

    viswan പറഞ്ഞതു പോലെ ഇതെത്രനാള്‍ കെട്ടിപ്പൊതിഞ്ഞോണ്ട് നടക്കുമോ എന്തോ...

    ReplyDelete
  53. കൂടുതല്‍ വിശദമായി എഴുതാം, അല്പം കഴിയട്ടേ. സമയ ദൌര്‍ലഭ്യം അനുവനിക്കുന്നില്ല.

    അനോണീ, കൂടുതല്‍ റോളുകള്‍ വരണമെന്ന് തന്നെയാണ് എന്റെ നിലപാട്. മോണോപോളിയുടെ പിന്‍‌ബലത്തില്‍ ആര്‍മ്മാദിക്കാന്‍ ആര്‍ക്കാവും? എത്ര നാള്‍?

    ഒരാത്മ സാഫല്യത്തിന് തുടങ്ങിയതാണ്, പൊതുജനത്തിന്‍ ഉപയോഗപ്പെടുമെന്ന് കരുതി വെളിച്ചത്ത് കൊണ്ടുവന്നു.

    ഉപയോഗം തീര്‍ന്നു എന്ന് തോന്നുമ്പോള്‍, വേഗത്തില്‍ തന്നെ കട്ടയും പടവും മടക്കിക്കൊള്ളാം.

    ഇതാ, വേറൊരു റോള്‍.

    കുറവുകളെല്ലാം നികത്തി, നല്ലൊരു സവിധാനം നിലവില്‍ വന്നാല്‍, അതിനായി ഇടമൊഴിഞ്ഞു കൊടുക്കാന്‍ അശേഷം മടിക്കില്ല.

    വിവാദമായ മറുപടിയിലെ, അതേ വാചകം വീണ്ടും ഉദ്ധരിക്കട്ടെ:

    We want to cater to a wide range of audience, and stay within a scope which can be presented to even minors.

    നന്ദി.

    ReplyDelete
  54. കണ്ണുനിറഞ്ഞു, ഇത്രയും വായിച്ചിട്ട്.
    We want to cater to a wide range of audience, and stay within a scope which can be presented to even minors.
    നന്നായി ഏവൂരാനെ. നന്നായി. വളരെ നല്ലകാര്യം.

    "ഇരുട്ടും രാത്രിയും ചേര്‍ന്നു കുടിയിറക്കിയ വെളിച്ചത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചുവരവില്‍‍ വിരണ്ടെഴുന്നേറ്റ ഒരുത്തന്‍ കണ്‍‌വെട്ടത്തുനിന്നു് ഓടിമാറുന്നതു കാണാം.
    ഒന്നു സംശയിച്ചു മറ്റൊരുവന്‍ കൂടി പിടഞ്ഞെഴുന്നേറ്റോടി.
    ഉടുത്തിരിക്കുന്ന മഞ്ഞസാരി, തുടകള്‍ക്കൊപ്പം പൊക്കിപ്പിടിച്ചുകൊണ്ടു് ഒരു പെണ്ണു നടപ്പാതയിലെ അല്പമാത്രമായ ഏതോ മറവില്‍ നിന്നും എഴുന്നേറ്റുവരുന്നു. നിനച്ചിരിക്കാതെ വെളിച്ചത്തിലകപ്പെട്ടതിന്റെ ജാള്യതയോടെ‍ വാടിയ ചിരിയുമായി അവള്‍ ശങ്കിച്ചു നിന്നു."

    അപ്പോള്‍ ഈ പറഞ്ഞിരിക്കുന്ന വാക്കുകള്‍, ഇതുപോലുള്ള ഒരുപാട് വാക്കുകള്‍.. ഇതൊക്കെ ഏത് മൈനര്‍ക്ക് വായിച്ചു രസിക്കാനാ ഇവിടെ പോസ്റ്റുകളായി വരണേ?
    ഇവിടെ ഒന്നും സദാചാരത്തിന്റെ പിടിമുറുകാത്തത് എന്താ?
    അയ്യോ അതു മറന്നു, സദാചാരത്തിന്റെ ഒരു കാവല്‍ക്കാരന്റെ ആയിരുന്നു ആ വരികള്‍! സ്വന്തം കഴുത്തില്‍ പിടിക്കാന്‍ നമ്മുടെ നാട്ടില്‍ (മറുനാട്ടിലും) വകുപ്പില്ല.
    അതേയ്, ഇപ്പോഴത്തെ മൈനര്‍ പിള്ളാരെ ഒന്നും കുറച്ചുകാണണ്ട. നല്ല വേന്ദ്രന്മാരാ..

    ReplyDelete
  55. http://eenthappana.blogspot.com എന്ന ബ്ലൊഗ്ഗിന്റെ ലിങ്ക്‌ എനിക്കു കിട്ടിയതു തനിമലയാളത്തില്‍നിന്നാണു.
    അവരുടെ പഴയ ബ്ലൊഗായ http://eenthappana.blogspot.com/2006/06/blog-post.html പ്രശ്നം ഒന്നും ഇല്ലേ?

    ReplyDelete
  56. അനോണിമാഷേ,

    കഷ്ടം ആര്‍ക്കെതിരെയാണാവോ താങ്കളുടെ നിഴല്‍‌ യുദ്ധം? ഏവര്‍ക്കും പരിചിതമാ‍യ മുഖം മണ്ണിലൊളിപ്പിച്ച് താങ്കള്‍ നടത്തുന്ന ഈ അഭിപ്രായപ്രകടനങ്ങള്‍ ഏതായാലും നല്ല ഉദ്ദേശത്തിനല്ല എന്നു വ്യക്തമാണ്. താങ്കളോടു പ്രതികരിച്ചിട്ടു കാര്യമില്ല എന്നറിയാം. എന്നാലും പറയാതെവയ്യ മാഷേ...

    കഷ്ടം!

    ReplyDelete
  57. അനോണീ,

    സ്വന്തം കഴുത്തിനെന്നല്ല, ആരുടെയും കഴുത്തിന് പിടിക്കരുതെന്നാണ് ഏറെ നാള്‍ കരുതിയത്.

    അസഭ്യമെന്താണെന്ന് നിര്‍വചിക്കാന്‍ പ്രയാസം തന്നെ. അസഭ്യമെല്ലായ്പ്പോഴും അരുചി തോന്നിക്കണമെന്നുമില്ല. ഒരാള്‍ക്ക് തോന്നുന്ന ആ അരുചി മറ്റെല്ലാവര്‍ക്കും
    ഉളവാകണമെന്നുമില്ല.

    കുഞ്ഞുങ്ങളും മാതാപിതാക്കന്മാരുമുള്ള ഒരു കുടുംബത്തിന്റെ കഥ, അതില്‍ ഭാര്യയെ പ്രാപിക്കുന്ന ഭര്‍ത്താവിന്റെ കഥ അന്തര്‍ലീനമെന്നും കരുതുക. ആ പ്രാപ്യത്തിന്റെ
    വിശദാംശങ്ങള്‍ എങ്ങനെയവതരിപ്പിക്കുന്നു എന്നതിലാണ് കാതലിരിക്കുന്നത്.

    കാമസൂത്രം -- വിശിഷ്ട ഗ്രന്ഥങ്ങളിലൊന്ന് -- കാമകലകളുടെ ഏഞ്ചുവടി - സര്‍വകലാശാലകളിലെല്ലാം നിര്‍ബന്ധ ബുദ്ധിയോടെ അത് പഠിപ്പിക്കണമെന്നില്ല.

    ത്രികോണം, ചതുരം, വൃത്തം എന്ന പോലെ, വ്യക്തമായി നിര്‍വചിക്കാന്‍ കഴിയുന്നതല്ല ശ്ലീലവും അശ്ലീലവും.

    ആ “സാങ്കല്പിക” വേലി കടന്ന്, ഇത്തിരി ഇപ്പുറത്തേക്ക് വന്നാലും ഭാഷാമികവുറ്റതെങ്കില്‍, സ്വീകരിക്കണം, അല്ലെങ്കിലതൊരു നഷ്ടമാണ്. ആ “വേലി” കടന്ന് കയറ്റം, വേറെന്തെങ്കിലും ഗുണം നിഷ്‌പ്രഭമാക്കണം.

    താങ്കള്‍ ക്വോട്ട് ചെയ്ത വരികളുള്ള പോസ്റ്റ് അങ്ങനെ കോമ്പന്‍‌സേറ്റ് ചെയ്യുന്നുണ്ട് താനും.

    വായനക്കാര്‍ “ദേണ്ടെ അശ്ലീലമെന്നു“ പറഞ്ഞറിയിക്കുന്നതില്‍ പോലും അന്ത്യവിധി, ഈ സൈറ്റിന്റെ കാര്യത്തില്‍ എന്റെ തന്നെ. എനിക്കുണ്ടായ ആ അരുചി, മറ്റുള്ളവര്‍ക്കുണ്ടോ എന്നറിയാനാണ്
    വളരെ അടുപ്പവും വിശ്വാസവുമുള്ള ചിലരോട് അഭിപ്രായങ്ങള്‍ ആരായുന്നത്.

    അവരോടല്ല, ജനങ്ങളോട് മുഴുവന്‍ ചോദിച്ച ശേഷം വേണം നടപടികള്‍ എന്നത്, പ്രായോഗികമല്ല. കേള്‍‌കേട്ട ജനാധിപത്യ വ്യവസ്ഥിതികളില്‍ പോലും, രഹസ്യ സ്വഭാവമുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളില്ലേ? അവയെടുക്കുന്ന തീരുമാനങ്ങളില്‍ പലതും ഒരിക്കലും പൊതുജനമറിയുന്നില്ല.

    ഇനി, ഉപരോധിക്കുന്നതിന് മുമ്പ് അറിയിക്കണം എന്നത് -- സര്‍ക്യൂട്ടുകള്‍ക്കപ്പുറം, അങ്ങേയറ്റത്ത്, ബ്ലോഗറിന്റെ വേഷമിട്ടിരിക്കുന്നത് ഏത് തരത്തിലെ ആളാണ്, എങ്ങിനെയാവും പ്രതികരണം എന്നീ വ്യാകുലതകളും, പിന്നെ അവിടെ ചെന്ന് സദാചാരം വിളമ്പാനുള്ള ധൈര്യവും നേരവും താത്‌പര്യവുമില്ല എന്നത് തന്നെ കാരണം.

    അശ്ലീലം തപ്പി നടക്കല്‍ മാത്രമല്ല, ജീവിതത്തില്‍ കെട്ടേണ്ട വേറെയും വേഷങ്ങളുണ്ടല്ലോ.

    ഇതൊന്നും ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടവയല്ല. സൈറ്റില്‍, എന്തു വരണം, എന്തു വരരുത് എന്ന് തീരുമാനിക്കാള്ള പൂര്‍ണ്ണ അവകാശം ഞങ്ങള്‍ക്കാണ് എന്ന് പറഞ്ഞൊഴിയാതെ, അതിന്റെ പിന്നിലെ ചുരുക്കം കീഴ്‌വഴക്കങ്ങള്‍ അറിയിച്ചുവെന്ന് മാത്രം. ഇത്തരം വമ്പന്‍ തീരുമാനങ്ങള്‍, കൂട്ടത്തിലെ കേമരെന്ന് എനിക്ക് തോന്നുന്നവരോടും കൂടെ ആലോചിച്ച ശേഷം മാത്രമെന്ന് പറയാന്‍ വേണ്ടി മാത്രം.

    പൂച്ചയ്ക്ക് മണികെട്ടേണ്ടത് ആവശ്യം തന്നെ, കെട്ടാന്‍ ചെല്ലുന്ന എലി പൂച്ചയ്ക്കിരയാകും എന്നതാകണം ആ ചൊല്ലിന്റെ മാസ്മരികിത.

    ReplyDelete