Friday, July 07, 2006

കേരളസംഗമം : സമയവിവരപ്പട്ടിക

ഇന്നേയ്ക്കു കഷ്ടാഷ്ടമി വെള്ളിയാഴ്ച. രണ്ടു നാള്‍ അവധി. ഉറക്കം നമുക്കു മുടിയാതു്‌. ശുട്ടിടുവേന്‍!

മുടിഞ്ഞ പണി കാരണം യൂയേയീ മീറ്റില്‍ കാര്യമായി സംബന്ധിക്കാന്‍ പറ്റിയില്ല. അതിനാല്‍ അരയും തലയും മുറുക്കി കേരളാ മീറ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കലേഷിന്റെ കല്യാണത്തിനു ശേഷം ഒന്നു ഉഷാറായി ഒന്നിനും കൂടിയിട്ടില്ല. നിങ്ങളുമില്ലേ?

(പാവം, ബാംഗ്ലൂര്‍ മീറ്റിനെ ആശീര്‍വദിക്കാന്‍ ഒരു കോന്തനും ഉണ്ടായിരുന്നില്ല - ആദിത്യനൊഴികെ.)

എറണാകുളത്തു്‌ ശനിയാഴ്ച ശനിയപ്രസാദത്തിനാല്‍ രാവിലെ 10 മണിക്കാണു കലാകായികപരിപാടികള്‍ തുടങ്ങുന്നതു്‌. അതുല്യയും സൂവും തമ്മില്‍ കെട്ടിപ്പിടിക്കുന്നതു്‌, ശ്രീജിത്ത്‌ മുല്ലപ്പൂവിനെ പരിചയപ്പെടുന്നതു്‌, വിശ്വവും അചിന്ത്യയും തമ്മില്‍ ആര്‍ക്കാണു കൂടുതല്‍ കടുകട്ടി വാക്യങ്ങള്‍ പറയാന്‍ പറ്റുക എന്നു മത്സരിക്കുന്നതു്‌ ഇങ്ങനെ വികാരനിര്‍ഭരമായ പല രംഗങ്ങളും തുളസിയും കുമാറും വിശ്വവും (ഒന്നരലക്ഷം വേണ്ടാ, അല്‍പം കുറച്ചു മതി!) അഭ്രപാളികളില്‍ പകര്‍ത്തുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം!

അപ്പോള്‍ ഉറക്കമിളച്ചും ഇളയ്ക്കാതെയും ഉച്ചയൂണുപേക്ഷിച്ചും (ചെലപ്പഴേ ഉള്ളൂ, വക്കാരി എന്തും ഉപേക്ഷിക്കും, ഊണു മാത്രം... യൂയേയീ മീറ്റിനിടയ്ക്കു പോയി മോരുകറിയും പാവയ്ക്കാ മെഴുക്കുപുരട്ടിയും കൂട്ടി വെട്ടിത്തട്ടിയവനാണു ദുഷ്ടന്‍!) ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേരളസംഗമം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിശദസമയവിവരപ്പട്ടിക:

ചില നിര്‍ഭാഗ്യവാന്മാര്‍ക്കു തലേന്നേ (വെള്ളിയാഴ്ച) പുറപ്പെടണം. വെള്ളിയാഴ്ച പരിപാടി ആരംഭിക്കുന്നവര്‍:

ഉമേഷ്‌, സന്തോഷ്‌, രാജേഷ്‌, സ്നേഹിതേഷ്‌ : 9:30 PM
സിബു, ആദു, മനു, സെലീറ്റു : 11:30 PM

ബാക്കിയെല്ലാവരും ശനിയാഴ്ച പോയാല്‍ മതി.

ഒരു പട പാതിരായ്ക്കു തുടങ്ങുന്നുണ്ടു്‌. താഴെയുള്ളവര്‍:

കുട്ട്യേടത്തി, എല്‍ജ്യേടത്തി, ബിന്ദ്വേടത്തി, മന്‍ജിത്തണ്ണന്‍, ശനിയണ്ണന്‍, ഏവുവണ്ണന്‍, പാപ്പണ്ണന്‍, പപ്രാണ്ണന്‍, രാവുണ്ണ്യണ്ണന്‍, മൊഴിയണ്ണന്‍ : 12:30 AM

പിന്നെ എല്ലാരും രാവിലെ എഴുന്നേറ്റു പോയാല്‍ മതി:

താര : 4:30 AM
പുല്ലൂരാന്‍, അരവിന്ദന്‍, ജേക്കബാന്‍, വെമ്പള്ളിയാന്‍ : 6:30 AM
തണുപ്പന്‍, ഡാലി : 7:30 AM
യൂയേയീക്കാര്‍ : 8:30 AM
ഇന്ത്യക്കാര്‍ : 10 AM

ബാക്കിയുള്ളവര്‍ ഉച്ചയൂണു കഴിഞ്ഞു്‌:

സതീഷ്‌ : 12:30 PM
വക്കാരി : 1:30 PM

പേരു പറയാത്തവര്‍ പേരു പറഞ്ഞവരുടെ സമയത്തിനോടു കൂട്ടുകയോ കിഴിക്കുകയോ കീറുകയോ മുറിക്കുകയോ ചെയ്തു സമയം കണ്ടുപിടിക്കേണ്ടതാകുന്നു.

അപ്പോള്‍ ഗോദയില്‍ വെച്ചു കാണാം. ലാല്‍സലാം!

798 comments:

  1. ആഹാ! പന്തല്‍ ഒക്കെ കെട്ടിത്തീര്‍ന്നൊ, എല്ലാം അടുപ്പൊത്തൊക്കെ ആക്കി വെച്ചേച്ചും വരാം. അല്ലെങ്കില്‍ ഭകഷണം കൃത്യ സമയത്ത് കെട്ടിയോന്‍സിനു കൊടുത്തില്ലെങ്കില്‍ ഇന്നേക്ക് എനിക്ക് കഷ്ടാഷ്ടമി!
    അപ്പോ എന്നാല്‍ ഇവിടെ തുടങ്ങല്ലെ! മൈദാനം മാറ്റരുതെന്നപേക്ഷ..

    ReplyDelete
  2. ശനിയാഴ്ച 10 മണി നല്ല സമയമാണോ ഉമേഷേ? എന്തെങ്കിലും വിഘ്നങ്ങള്‍ കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ പരിഹാരം വല്ലതും?

    ReplyDelete
  3. ബൈ ദ വേ, ഇനി അമ്പതിനു സമയമാവുമ്പോള്‍ വരാം...

    ReplyDelete
  4. ഇതില്‍ യു.എ.ഇ ബ്ലോഗേര്‍സ് എവിടെ ഉമേഷേട്ടാ? അവരാണിനി ഇതു മുഖ്യ പങ്കു വഹിക്കേണ്ടവര്‍.

    ReplyDelete
  5. എല്‍ജിയേ, അടുപ്പത്താക്കീട്ട് പതുക്കെ വന്ന് ഒന്നുകൂടെ വായിച്ചു നോക്കൂ... യൂയേയീക്കാര്‍ എന്നു പറയുന്നവരാ ഈ യു.എ.ഇ ബ്ലോഗേര്‍സ്... ഹൊ, എന്നെക്കൊണ്ട് തോറ്റു!

    ReplyDelete
  6. ലാല്‍ സലാം സഖാവേ... അപ്പ തൊടങ്ങുവല്ലേ?

    ഞാന്‍ ഇവിടെ അരയും തലയും മുറുക്കി രംഗത്തുണ്ട്

    ReplyDelete
  7. സന്തോഷിനെ ഞങ്ങള്‍ രാവിലെ 100ന്റെ സമയത്തൊന്നു പ്രതീക്ഷിച്ചെങ്കിലും.. ഞാന്‍ വളരെ തന്ത്ര പൂര്‍വം അടിച്ചെടുത്തു. ഇനി ഒരങ്കത്തിനു ബാല്യം എനിക്കില്ലാത്തതുകൊണ്ടു ഞാന്‍ ഉറങ്ങും..അല്ലാതെ ശനിയനെ പേടിച്ചിട്ടൊന്നും അല്ല..
    പക്ഷേ.. കേരള മീറ്റ്‌ എന്നോര്‍ക്കുമ്പോള്‍... നോക്കട്ടെ..:)

    ReplyDelete
  8. വന്നു വന്നു സെഞ്ചുറിയടിയ്ക്കുക എന്നത് ബിന്ദുവിനു ഒരു ഹോബിയായി മാറി :)

    വക്കാരി മസ്താന്‍ വെള്ളമടിച്ച് എവിടെയെങ്കിലും ബോധം ഇല്ലാതെ വീണു കിടക്കുന്നുണ്ടെങ്കില്‍ എണീറ്റ് ഈ പോസ്റ്റിന്റെ പുറകിലേയ്ക്കു വരേണ്ടതാണ്...

    രാവിലെ ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടിവെച്ച് അനൌണ്‍സ് ചെയ്തു കൊണ്ടിരുന്ന ലോകപ്രശസ്ത അനൌണ്‍സര്‍ അര്‍ബി വായ്ക്കൊരു ലൂബ്രിക്കേഷന്‍ ഒക്കെ കൊടുത്ത് വാമപ്പ് നടത്തി തയ്യാറാ‍യിരിക്കണം...

    എല്‍ജി, ബിന്ദു, ഡാലി തുടങ്ങിയ പയറ്റിത്തെളിഞ്ഞ മല്ലയുദ്ധക്കാ‍ര്‍ പുഷപ്പ് എടുത്തു തുടങ്ങി....

    കഴിഞ്ഞ കമന്റ് കയ്യിട്ടു വാരലില്‍ ഗപ്പൊന്നും ഗിട്ടാത്തവര്‍ ഈ ചാന്‍സ് പാഴാക്കരുതെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു സഫജലീകരിയ്ക്കുന്നു....

    ReplyDelete
  9. ഇന്ത്യന്‍ സ്ട്രെച്ചബിള്‍ ടൈം ആയത്‌ കൊണ്ട്‌ 10:00AM എന്ന സമയത്തിന്‍ കലാപ പരിപാടികള്‍ തുടങ്ങും എന്ന് എനിക്ക്‌ തീരേ വിശ്വാസം പോരാ.
    ഉറക്കം ഒഴിഞ്ഞ്‌ കാത്തിരിക്കുന്നവര്‍ക്ക്‌ വേണ്ടി സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്രം 'ഭൂലോഗസംഘമം' സ്പെഷ്യല്‍ ഷോ ഉണ്ടായിരിക്കുന്നതാണ്‌.

    ReplyDelete
  10. >>അര്‍ബി
    ഹല്ലാ, ഹിതാരാണ്?

    ബിന്ദൂട്ടി, സന്തോഷേട്ടന്‍ ഇവിടെ പതുങ്ങി ഇരുപ്പുണ്ടെവിടേയൊ...അതുകൊണ്ട് മാന്യ മഹാ ജനങ്ങളേ, നിങ്ങളുടെ തേരോട്ടത്തില്‍ പടയോട്ടത്തില്‍ സോമനായൊ സുകുമാരനയൊ ടി.ജി. രവിയായൊ ഒക്കെ ഒരു പാരയായി അവതരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

    ReplyDelete
  11. അര്‍വിന്ദന്‍-ന്റെ പുതിയ നാമമാണ് അര്‍ബി... ഡാലിയാണെന്നു തോന്നുന്നു ഈ പേരിട്ടത്

    ReplyDelete
  12. ആദിത്യന്‍ കുട്ടീ,
    ഊണൊക്കെ കഴിഞ്ഞൊ? വെപ്പൊക്കെ തന്നെയാണൊ? ഇവിടെ ഭക്ഷണവും കുരിശുവരയും ഒക്കെ കഴിഞ്ഞ് ,ഞാന്‍ ഒരു വനിതയും , പുറകില്‍ ഏഷ്യാനെറ്റും ഒക്കെ വെച്ചു ഇങ്ങിനെ ഇരിക്കുവാണ്. ഇതൊരു കരക്കൊക്കെ എത്തിച്ചിട്ടു വേണം ഉറങ്ങാന്‍..

    ReplyDelete
  13. അഞ്ചുമിനിട്ടേ ഉള്ളോ എല്‍ജിയുടെ കുരിശുവര? അതോ അതിനിടയില്‍ കോഴിക്കൂടടയ്ക്കാന്‍ വന്നതോ :)

    ReplyDelete
  14. അയ്യോ അല്ല സിബുചേട്ടാ,ഏഴു മണി മുതല്‍ ഏഴര വരെ മിക്കവാറും കുരിശു വരക്കും ,കൊന്ത ചൊല്ലും. ചിലപ്പൊ ഇച്ചിരെ ഒക്കെ താമസിക്കും,ആളു ഓഫീസില്‍ നിന്ന് വരണ സമയം പോലെ.

    ReplyDelete
  15. എന്തുവാണ് കോഴികൂടടക്കല്‍?

    ഹൊ! അവസാനം സിബു ചേട്ടനോറ്റും ഒരു സംശയം ചോദിക്കാന്‍ പറ്റി. സിബു ചേട്ടന്‍ ഒന്നും മിണ്ടാത്തകൊണ്ട് ഒരു സംശയവും ചോദിക്കാന്‍ പറ്റീട്ടില്ല..:)

    ReplyDelete
  16. ഓം ഗ്രീക്ക് ഗൈറോയായ നമ:
    ബര്‍ഗര്‍ കിംങ്ങായ നമ:
    വല്ലപ്പോഴും സബ്‌വേയും നമ:

    ഇത് ഒരു കരക്കെത്തിക്കാന്‍ ഉത്തരാവാദിത്ത്വബോധമുള്ള നമ്മള്‍ രണ്ടു പേരേ ഒള്ളോ? ഉമേഷ്ജി പന്തലൊക്കെ കെട്ടിപ്പൊക്കിയതിനു ശേഷം ആളെ കാണുന്നില്ല..

    ശനിയന്‍ ഡീല്‍സ്-റ്റു-ബൈ-യില്‍ നിന്ന് ഒരു ടോര്‍പ്പിഡോയ്ക്ക് ഓര്‍ഡര്‍ കൊടുത്തെന്നു കേട്ടു... നേരെ എന്റെ നേര്‍ക്കു പൊട്ടിക്കാന്‍ :)

    സിബുച്ചേട്ടനും സ്ഥലത്തുണ്ടല്ല്ലോ :)

    ReplyDelete
  17. കോമ്പ്ലിക്കേറ്റഡായിട്ടുള്ള കാര്യമൊന്നുമല്ല എല്‍ജീ, നാട്ടില്‍ വൈകുന്നേരത്തെ അവസാനപണികള്‍ പലതും ഞങ്ങളുടെ വീട്ടില്‍ നടക്കുക കുരിശുവരയുടെ നേരത്തായതുകൊണ്ട്‌ ചോദിച്ചതാ.

    ReplyDelete
  18. ഹിഹി..എന്റെ വീട്ടിലും അങ്ങിനെയാ...
    അമ്മ ഓടി നടന്നാണ് കുരിശ് വരക്കുന്നെ. പക്ഷെ ഞങ്ങളെങ്ങാനും അനങ്ങിയാലൊ, ഒന്ന് തെറ്റിച്ചാലോ, സ്പീഡ് കൂട്ടിയാലൊ ഒക്കെ ഓടി വന്ന് ഒരു അടിയും നുള്ളും തരും..അപ്പോഴാണ് ഞങ്ങളെ മര്യാദ പഠിപ്പിക്കുന്നെ. ശ്ശൊ! സിബുചേട്ടന്‍ എന്നെ നൊസ്റ്റാള്‍ജ്ജിക്കാക്കി..:(

    ReplyDelete
  19. (അര്‍‌ബി എന്നു വച്ചാ ചേമ്പ് എന്നോ മറ്റോ ആണ്‍ ഗോസായിഭാഷയില്‍ എന്നു തോന്നുന്നു)

    വക്കാരീ, വേഗം വന്നു വയറിളക്കിയിടൂ കേരളാമീറ്റിലും.

    കിഴക്കേ തീരപ്രദേശവാസികള്‍ക്ക് 12:30 AM ആണു സമയം ഉമേഷേ.

    num_comments++;

    ReplyDelete
  20. യ്യോ.. ഞാന്‍ റെഡി. പക്ഷേ പാല് തീര്‍ന്നു. പഴവും കട്ടന്‍ ചായയും അടിക്കണം. പിന്നെ ഒന്നു പുറത്തേക്ക് പോകണം. ഒരു സുഹൃത്തിനെ കാണണം. എങ്കിലും ഇടയ്ക്കിടയ്ക്കോടി വരാം.

    കേരളാ ഇറച്ചിക്കോഴിക്ക് എല്ലാവിധ ആശംസകളും. ചന്ദ്രേട്ടന്‍, കണ്ണങ്കുട്ടി ഇവരേയും വഹിച്ചുകൊണ്ട് വേണാട് എക്സ്‌പ്രസ്സ് ഇപ്പോള്‍ പിറവം റോഡ് സ്റ്റേഷനില്‍ നില്‍ക്കുന്നു. ചന്ദ്രേട്ടന്‍ പത്രം വായിക്കുന്നു. കണ്ണന്‍‌കുട്ടി ചായ കുടിക്കുന്നു.

    അതുല്ല്യേച്ചി പാവയ്ക്കാ നുറുക്കുന്നു. ഉരുളന്‍ പീസാക്കി. അരക്കി ലോത ക്കാളി (കഃട് നളനണ്ണനാണോ) അരിഞ്ഞുകഴിഞ്ഞു. ഉള്ളിയരിഞ്ഞ് കരഞ്ഞുപോയ അതുല്ല്യേച്ച്യെ അപ്പു ആശ്വസിപ്പിക്കുന്നു-“സാരല്ല്യ അമ്മേ, വരാനുള്ളത് ദര്‍‌ബാര്‍ ഹാളില്‍ തങ്ങില്ലല്ലോ,ബി.റ്റി.എച്ചിലേക്കു തന്നെ വരും...........”

    .........എന്നു പറഞ്ഞു കഴിഞ്ഞതും ശ്രീജിത്ത് ഹാജര്‍.

    കുമാര്‍‌ജി ക്യാമറ കെട്ടിത്തൂക്കാന്‍ കയറന്വേഷിച്ച് നടക്കുന്നു. യ്യൂയ്യേയ്യീ മീറ്റില്‍ ഏരിയല്‍ വ്യൂ പിടിച്ചിരുന്നെങ്കില്‍ ഒരൊറ്റ ഫോട്ടം പോലും കിട്ടില്ലായിരുന്നു. കുറുമന്റെ കഷണ്ടിയില്‍ തട്ടി മൊത്തം റിഫ്ലക്ഷനായേനേ. കുറുക്കഷണ്ടിയുള്ള ആരെങ്കിലും കേരളാ മീറ്റിനുണ്ടെങ്കില്‍ ഇളം തെന്നലിന്റെ തൊപ്പിവെയ്ക്കാനപേക്ഷ.

    വിശ്വംജി ജുബ്ബായും മുണ്ടുമൊക്കെ ഇട്ട് ഒരു തോര്‍ത്തും തോളില്‍ ചാരി ഒരു കാരണവരെപ്പോലെ നടക്കുന്നു, പാര്‍ക്കിന്റെ മുന്നില്‍ കൂടി. മുറുക്കുന്നുമുണ്ടെന്നാണ് തോന്നുന്നത് (ഓ മുണ്ടു മുറുക്കിയതാ)..

    അങ്ങിനെ അരയും തലയും മുണ്ടും മുറുക്കാനും മുറുക്കി കേരളാബ്ലോഗ് കാരണവര്‍ (സോറി കാര്‍ണിവല്‍) ഇതാ അരമണിക്കൂറിനകം തുടങ്ങാന്‍ പോകുന്നു.

    ReplyDelete
  21. യ്യൂയ്യേയ്യീ അണ്ണന്മാരേ.. തകര്‍ത്തല്ലേ... കണ്‍ഗ്രാച്ചു റേഷന്‍സ്..

    ReplyDelete
  22. ... എന്നാലും എന്തായിരിക്കും വിശ്വം പറഞ്ഞ സാഹസം? എന്തോ സര്‍പ്രൈസ് വിശ്വം എടുത്തുവച്ചിട്ടുണ്ടേന്നെന്റെ മനസ്സുപറയുന്നു. മനസ്സ്‌ അത്രയും പറഞ്ഞങ്ങട്‌ നിറുത്തി - അതെന്താവും എന്നുകൂടി പറയാതെ. ഭയങ്കരസസ്പെന്‍സ്..‌

    ReplyDelete
  23. ഞാനെത്താന്‍ വൈകിയില്ലല്ലൊ അല്ലേ? എന്തായി? എവിടെ വരെയായി?? ആഹാരമൊക്കെ റെഡിയായൊ ആവോ?
    :)

    ReplyDelete
  24. ഹാവൂ! ബിന്ദൂട്ടി എത്തിയോ...ദേ ആനക്കുട്ടി ഫോമില്‍ ആയിട്ടുണ്ടു..ഇടക്ക് ചോറു കഴിക്കാന്‍ ബ്രേക്കെടുക്കുമെന്ന് പറയാതെ, കൂട്ടുകാരനെ കാണാന്‍ പോണമത്രെ..

    അപ്പോ എല്ലാവരും സദയം ക്ഷമിക്കുക..
    ഗേറ്റ് തുറക്കാന്‍ വാച്ച്മാന്‍ താക്കോല്‍ നോക്കിപ്പോയിട്ടെ ഉള്ളൂ...

    ReplyDelete
  25. വിശ്വേട്ടന്‍ കൊച്ചീ കായല്‍ നീന്തികടക്കും എന്ന് വല്ലോം ആണൊ? എവിടെയാ‍ണൂ ഹോട്ടല്‍? മുന്നില്ല് കായലോ ഒന്നുമില്ലല്ലൊ അല്ലെ?

    ReplyDelete
  26. എല്‍‌ജിയേ, തൊട്ടപ്പുറത്ത് കായലല്ലിയോ.. ഇനി അങ്ങൊട്ടെങ്ങാനുമുള്ള ചാട്ട മത്സരമാണോ?

    എന്റെ ടൈമിംഗ് തെറ്റിപ്പോയി. വേണാട് ഇപ്പോളേ പിറവം റോഡ് സ്റ്റേഷനില്‍ എത്തിയിട്ടുള്ളൂ. ചന്ദ്രേട്ടന്‍ ഉറങ്ങുന്നു. കണ്ണങ്കുട്ടി പുതിയ ഷര്‍ട്ടൊക്കെ ഇട്ട് ചുള്ളനായി ഇരിക്കുന്നു.

    ReplyDelete
  27. ഞാന്‍ എത്തി, പക്ഷെ അധികനേരം ഓടുമെന്നു തോന്നുന്നില്ല :( അതുല്യേച്ചി 8 മണി മുതല്‍ നോക്കി നില്‍ക്കുന്നതു കണ്ടില്ലേ? അപ്പു തറ പറ എന്നൊക്കെ പറഞ്ഞു പഠിക്കുന്നുണ്ട്‌.)
    ;)

    ReplyDelete
  28. വക്കാരീ... ശരിയായോ എല്ലാം? ഇന്നലെ എന്തോ പറ്റിയെന്നൊക്കെ അര്‍ബിന്ദന്‍ പറയുന്നതു കേട്ടു. ;)

    ReplyDelete
  29. ങ്ങും നടക്കട്ടെ. ദുബായി മീറ്റിംഗില്‍ പാളിയ പോലെ പിന്മൊഴികള്‍ പാളാ‍തിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ ശരിയാക്കിയിട്ടുണ്ട്.

    പോരട്ടെ, കമന്റുകള്‍ തോനെയിങ്ങ് പോരട്ടേ...

    ReplyDelete
  30. ഇത്തിപ്പൂരം കമന്റേയുള്ളു ഏവൂരാനേ :))

    ReplyDelete
  31. ങ്ങും നടക്കട്ടെ. ദുബായി മീറ്റിംഗില്‍ പാളിയ പോലെ പിന്മൊഴികള്‍ പാളാ‍തിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ഞാന്‍ ശരിയാക്കിയിട്ടുണ്ട്.

    പോരട്ടെ, കമന്റുകള്‍ തോനെയിങ്ങ് പോരട്ടേ...

    ReplyDelete
  32. ഇതെന്താ ഇവിടേയും ഏവൂന്റെ പരീക്ഷണമാണോ? :)

    ReplyDelete
  33. ഹോ, ദിസ് കമന്റ് ഈസ് സര്‍ട്ടിഫൈഡ് ബൈ ഏവൂര്‍ജി :)

    ഹയ്യട മനമേ, ബിന്ദൂ.. ഞാന്‍ നല്ല ഒന്നാന്തരം മോരുകറിയും പാവയ്ക്കാ മെഴുകുപുരട്ടിയും കൂട്ടി വസുമതിയമ്മയുടെ ചോറ് കഴിച്ചതിന്റെ അനസൂയയല്ലായിരുന്നോ ആര്‍ബിക്ക്...

    പുറകെ നല്ല അല്‍ഫോന്‍സാമ്മമ്മാങ്ങയുടെ പള്‍പ്പിന്റെ മില്‍ക്ക് ഷേക്കും കഴിച്ചു..

    രാവിലെ (ഉച്ചയായി) കട്ടന്‍ ചായയു പഴവു.. :( പാല് തീര്‍ന്നു പോയി.

    അപ്പോള്‍ എവിടെവരെയായി കാര്യങ്ങള്‍...?

    (ഏവൂര്‍ജി- താങ്കളും ശനിയനുമൊക്കെ എടുക്കുന്ന പ്രയത്‌നങ്ങള്‍ക്ക് വളരെ നന്ദി കേട്ടോ)

    ReplyDelete
  34. ആദിയേ, താനെവിടെയാടോ ? എല്ലാരേം പറഞ്ഞ് മൂപ്പിച്ചേച്ച് താനൊറങ്ങാന്‍ പോയോ ?

    ഉമേഷ്ജിയേം കണ്ടില്ലല്ലോ ! അതോ ഇനി, കൃത്യം പത്തു മണിക്കേ വരത്തൊള്ളോ ?

    അപ്പം, ഐ മീന്‍, ഇപ്പം ആരൊക്കെ ഉറങ്ങാതെയിരിപ്പുണ്ട് എന്ന് നമ്മക്ക് ഒന്ന് ഹാജര്‍ എടുത്താലോ

    ReplyDelete
  35. പ്രസന്റ് സാ‍ാ‍ാ‍ാര്‍

    തര്‍ട്ടി ഫോര്‍ (ശനിയനു വേണ്ടി പ്രോക്സി വിളിച്ചതാ)

    ReplyDelete
  36. ദേ കുറുമാന്‍ എണീറ്റിരുപ്പുണ്ട്. ഇപ്പം പട്ടാളക്കഥകളില്‍ കമന്റിട്ടതേയുള്ളൂ.

    കുറുമാനേ, പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

    ReplyDelete
  37. ഈശ്വരാ!! ഏവൂര്‍ജിക്ക് ഈ കൊച്ചു ജീവിതത്തില്‍ എന്തെല്ലാം പരീക്ഷണങ്ങള്‍!എന്നിട്ടും സുസ്മേര വദനായി അദ്ദേഹം അതു പുലമ്പിക്കൊണ്ടിക്കുന്നത് കണ്ടില്ലെ...

    വാച്ച്മാ‍ന്‍ താക്കോലുമായി എത്തിയിട്ടുണ്ട്..

    അപ്പൊ ബിന്ദുവെ, വിശല്ലേട്ടാത്തീടേം ഒക്കെ സാരിയൊക്കെ കണ്ടുവല്ലെ,എല്ലാവരും പുതിയ ഫാഷനില്‍ തന്നെ.. ഒരു ഇളം പച്ച സാരി കണ്ടു..സങ്കുചേട്ടന്റെ വൈഫിന്റെ സാരീ കളര്‍ കണ്ടില്ലെ?

    ReplyDelete
  38. ഒരു 10 മിനിറ്റു കൂടി ഞാന്‍ കാണും. ഞാന്‍ ഹാജര്‍ .

    വക്കാരീ.. വസുമതിയുടെ കൂടെ ഈ പറഞ്ഞ കോമ്പിനേഷന്‍ ചേരുമോ? അവിടെ പാര്‍ ബോയില്‍ഡു കിട്ടില്ലേ? കട്ടന്‍ ചായ കുടിച്ചിട്ടാവും ഒരു ഉഷാറില്ലാത്തതൂ അല്ലേ?
    എല്ലാരും മുങ്ങിയോ ആവോ? എല്‍ ജീസെ.. ആദിയേ...ആരുമില്ലേ ഇവിടെ? ഡാലിയുടെ നാട്ടില്‍ എത്ര മണി ആയോ?
    :)

    ReplyDelete
  39. കുറുമാജി അറിഞ്ഞില്ലയോ ദുഫായ് മീറ്റില്‍ നടന്ന മാമാങ്കംസ്? ഞങ്ങള്‍ ഫോട്ടോം ഒക്കെ കണ്ടൂട്ടൊ!
    മൈക്ക് കയ്യില്‍ ഒട്ടിച്ചു വെച്ചിരിക്കുവായിരുന്നൊ?

    ReplyDelete
  40. ടെയ്‌സ്റ്റിങ്ങ്, മൈക്ക് ടെയ്‌സ്റ്റിങ്ങ്...

    1,2,4...

    മൈക്കിനെന്തോ പ്രശ്നമുണ്ടല്ലോ, 3 മിസ്സായി...

    (ഒരു പാടു പഴയ ചളം ആണല്ലെ? നിര്‍ത്തി, പുതിയതു കൊണ്ടു വരാം)

    ReplyDelete
  41. ജറുസലേമില്‍ വെളുപ്പിനെ ആറു മുപ്പത്തേഴായി. ഡാലി അവിടെ ആണോ

    ReplyDelete
  42. ബിന്ദൂ, ഇവിടെ ഞാന്‍ വസുമതിയും ജപ്പാന്‍ റൈസുമേ ട്രൈ ചെയ്തിട്ടുള്ളൂ. ജപ്പാന്‍ റൈസ് ചോപ്‌സ്റ്റിക് കൊമ്പാറ്റിബിള്‍ ആയതുകാരണം ഒട്ടിപ്പിടിക്കും. അതുകൊണ്ട് വസുമതിയായിരുന്നു ഇത്രയും കാലം. ഇന്ത്യന്‍ പലചരക്കുകടയില്‍ നിന്നും. പക്ഷേ ഇപ്രാവശ്യം ജപ്പാന്‍ റൈസ് വാങ്ങിച്ചു. വസുമതി സംഗതി അത്ര നല്ലതല്ലെന്ന് ആരോ പറഞ്ഞു കേട്ടു. ശരിയാണോ എന്നറിയില്ല. എന്നാലും കഴിഞ്ഞ മൂന്നുകൊല്ലമായി ഞാന്‍ വസുമതിയുടെ ഒരു ആരാധകനൊന്നുമല്ലെങ്കിലും നിവൃത്തികേടുകൊണ്ട്....

    ReplyDelete
  43. സന്തോഷിനെ സൂക്ഷിക്കുക എന്നൊരു ബോര്‍ഡു വച്ചാലൊ നമുക്ക്‌ ;) ഇപ്പോഴെത്തും.
    എല്‍ ജീസെ ആദ്യം മുഖത്തു നോക്കിയിട്ടു ആളെ മനസ്സിലായിട്ടു വേണ്ടെ സാരി നോക്കാന്‍. ഞാനിപ്പോഴും ദേവന്‍ ചോദിച്ച ആ 2 ക്വൊസ്റ്റിയന്‍സിന്റെ ഉത്തരം തേടി നടക്കുകയാണ്‌.:)

    BTH ഇല്‍ എന്തായൊ? ഇനി മിനിട്ടുകള്‍ മാത്രം.... ആരാദ്യം എത്തും? ആരാദ്യം എത്തും?...

    ReplyDelete
  44. ഗുരുവായൂരില്‍ നിന്നും വന്ന കേശവന്‍ തന്റെ പാപ്പാനേയും കാത്ത് ഇന്‍ഫര്‍മേഷന്‍ കൌണ്ടറില്‍ നില്‍ക്കുന്നു..

    പാപ്പാനേ........വാ

    ReplyDelete
  45. അരവിന്ദന്റെ യോഹന്നാന്‍ മുക്കിലും വെളുപ്പിനെ അഞ്ച് മുപ്പത്തേഴ്.

    ReplyDelete
  46. സഭക്കു നമസ്കാരം. ഗോശ്രീ തുറമുഖത്തു വച്ചു നടക്കാന്‍ പോകുന്ന തെക്കേയിന്ത്യാ ബൂലോഗ മീറ്റിനു സര്‍വ്വമംഗളം.

    ഊണുകാമാകുമ്പോഴേക്ക്‌ നമുക്ക്‌ അവരെ വിളിക്കാം.

    ReplyDelete
  47. അവിടെ ജാസ്മിന്‍ റൈസ് കിട്ടില്ലെ? അതും ഒട്ടുമോ? ബസുമതി കൊള്ളത്തില്ല. നമ്മള്‍ കഴിക്കുന്ന പോലെ നിറയേ ചോറ് കഴിക്കാന്‍. നോര്‍ത്തിലൊക്കെ ഒരു സ്പൂണ്‍ അല്ലെയൊ കഴിക്കുന്നെ..

    ബിന്ദൂട്ടി, പെരിങ്ങ്സിന്റെ ആല്‍ബം കണ്ടില്ലെ? അതില്‍ എല്ലാം ഗമ്പ്ലീറ്റ് ഉണ്ട്.

    ReplyDelete
  48. പാപ്പാനേ വക്കാരി വിളിക്കുന്നു... ഇങ്ങനെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ..:)
    സൊലീറ്റ ഉറങ്ങിയോ ദിവാസ്വപ്നമേ...(എന്തൊരു ബുദ്ധിമുട്ട്‌ വിളിക്കാന്‍) :)

    ReplyDelete
  49. ഒന്നു നോക്കാം ...50 ആയാലോ

    ReplyDelete
  50. ആയില്ല... ഇപ്പൊ ആയിക്കാണും

    ReplyDelete
  51. ഹാവൂ‍ൂ‍ൂ‍ൂ‍ൂ

    ReplyDelete
  52. ആ ബോര്‍ഡ് വെച്ചിട്ടെന്തു കാര്യം. നൂറടിച്ചിട്ട് പോവൂല്ലെ?
    ഇന്നലെ യു.ഏ.യീ മീറ്റ് -ല്‍ എല്ലാവരേയും കണ്ടതുകൊണ്ടും ഇന്ന് ചമ്മല്‍ എനിക്കു 50% കുറഞ്ഞിട്ടുണ്ട്. ബാംഗ്ലൂറില്‍ നിന്ന് കരിങ്കൊടി എത്തിയോ? സ്ടെജിനു മുന്നില്‍ വെക്കാന്‍ അപേക്ഷ..

    ReplyDelete
  53. സൊലീറ്റ ഉറങ്ങി. മമ്മി ഉറങ്ങിയിട്ടില്ല. എന്റടുത്തിരിപ്പുണ്ട്. ഇന്ന് ഞാനാണ് ടൈപ്പിസ്റ്റ്.

    ReplyDelete
  54. ഹിഹിഹി!ആദി..നൂറ്..നൂറ്..അതിലാകട്ടെ സ്വപ്ന സാക്ഷാല്‍കാരം.

    ദേവേട്ടാ എങ്ങിനെ ഇത്രേം ചെറുപ്പമായി ഇരിക്കുന്നു? ദേവെട്ടന്റെ ഡയ്റ്റ് ഫോളൊ ചെയ്യണം എനിക്കും.. അവിടെ എന്തൊക്കെ നടന്നു എന്നുള്ളതിന്റെ റിപ്പോര്‍ട്ടെവിടെ?

    ReplyDelete
  55. ആദീ, വിക്രമാ, പണി പറ്റിച്ചല്ലോടോ താന്‍.

    നോക്കിക്കോ, ഞാന്‍ നൂറടിക്കും. നാളെ വൈകുന്നേരം, ഡയറ്റ് പെപ്സിയൊഴിച്ച്.

    ReplyDelete
  56. (ഞാന്‍ പവില്ലിയനു നേരെ ബാറ്റ് ഉയര്‍ത്തി വീശുന്നു... ടീ ഷര്‍ട്ടിനകത്തു നിന്നും മാല പുറത്തെടുത്ത് അവള്‍ടെ പടമുള്ള ലോക്കറ്റ് ചുംബിയ്ക്കുന്നു... പിന്നെ ഹെല്‍മറ്റും ബാറ്റും കൂടി ഉയര്‍ത്തുന്നു)

    ReplyDelete
  57. വ്വോ എല്‍‌ജീ, അരക്കപ്പുണ്ടെങ്കില്‍ സംഭവം വികസിച്ച് അരവയറിനുള്ളതാകും. പക്ഷേ എട്ടുമണിക്ക് കഴിച്ചാല്‍ പത്തുമണിയാകുമ്പോള്‍ ഒരു എത്യോപ്യന്‍ ചിന്താഗതിയൊക്കെ വരും...

    ദേവേട്ടനും എത്തി. ഇനിയെന്താ വേണ്ടത്..

    (ഒരു മാച്ച് ഫിക്സിംഗ് നടത്തിയാലോ.. സെഞ്ച്വറി എനിക്കു തന്നാല്‍.......)

    ReplyDelete
  58. ഞാനും ബിന്ദൂട്ടിയും കൈ വീശിക്കണിക്കുന്നതു കാണമൊ?

    ReplyDelete
  59. ആദിത്യാ, നമ്മള്‍ കളി ജയിച്ചു. അതുകൊണ്ട് കുറ്റീം പറിച്ച് ഓടിക്കോ. ഇനി ഗ്രൌണ്ടില്‍ നില്‍‌ക്കേണ്ട.

    (അങ്ങിനെ പറഞ്ഞ് പറ്റിച്ച് ആ പാവത്തിനെ അവിടെനിന്ന് ഓടിക്കാമോ എന്നൊന്നു നോക്കട്ടെ)

    ReplyDelete
  60. ഹഹ്ഹഹ ... സ്വൊപനമേ അതെനിക്കിഷ്ടപ്പെട്ടു... ആ നൂറടി... :))

    ചേച്ചി കേള്‍ക്കണ്ട... :)

    ReplyDelete
  61. ഈ സ്റ്റേജിനു പുറകില്‍ മറഞ്ഞിരിക്കുന്നവര്‍ പുറത്തേക്ക് വരിക..അവിടെ അമിട്ടു വെച്ചിട്ടുണ്ട്..

    ദേ കയ്യില്‍ റബ്ബര്‍ഷീറ്റുമായി ഒരാള്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് ഒരു ഓട്ടോ പിടിച്ചിരിക്കുന്ന എന്ന് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..

    ReplyDelete
  62. ഞാന്‍ ദേ... ഇപ്പോള്‍ കണ്ടോ?
    അവളോ... ദേതവള്‌?
    :)

    ReplyDelete
  63. ഓളടുത്തിരിപ്പുണ്ടെടോ. പക്ഷേ, അതൊന്നും ഓള്‍ക്ക് പ്രശ്നമല്ല.

    പൂകാകൂ പെണ്ണല്ലേ, പരാതിയില്ലെന്ന് മാത്രമല്ല, ഒരു കമ്പനി തരാനും മടിക്കില്ല.

    ReplyDelete
  64. അന്തം വിട്ട് നില്‍ക്കുന്ന ദുഫായികാര്‍ മീ‍റ്റിന്റെ ക്ഷീണമൊക്കെ മറന്ന് ഇതിലേക്കൂടി വണ്ടി തിരിക്കുവാന്‍ അപേക്ഷ..

    ReplyDelete
  65. ദുഫായിക്കാര്‍ വളയില്ല എല്‍ ജീ.. വക്കാരി.. ട്രെയിനില്‍ നിന്നവര്‍ ഇറങ്ങിയോ? ആരൊക്കെ എത്തി?
    :)

    ReplyDelete
  66. കുറുമാനെ കണ്ടില്ലല്ലോ. എവിടെ ദേവരാഗം ചേട്ടന്‍ ?

    ReplyDelete
  67. കേര്‍ളസംഗമത്തില്‍ ഒരു അഞ്ഞൂറടിക്കാന്‍ ഞാന്‍ കുളിച്ച് തല തോര്‍ത്താതെ (ചേമ്പിന്റെ ഇലയില്‍ വെള്ളം വീഴുന്നതുപോലെയല്ലെ എന്റെ തലയില്‍ വെള്ളം വീണാല്‍)കുട്ടപ്പനായി ക്രീസിലിറങ്ങി.

    യു എ യി സംഗമത്തിന്ന് മൂന്നൂറില്‍ പരം സ്കോറടിച്ച എല്ലാവര്‍ക്കും നന്ദി, അതേ ഉത്സാഹം കേരളസംഗമത്തിന്നും കാട്ടണം എന്ന അറബിയര്‍ത്തന

    ReplyDelete
  68. എല്‍ജിയേ, ബിന്ദ്വേ, നിങ്ങള്‍ എന്റെ കൂടെ ക്രീസിലല്ലേ... :-ശ്

    വക്കാരീ, ഈ ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്യാന്‍ ഞാന്‍ സമ്മതിക്കൂല... ഫുള്‍ ഡേ എനിക്കു ബാറ്റ് ചെയ്യണം...

    സ്വപ്നേട്ടാ‍ാ.. കമ്പനിയ്ക്കാണെ ഒന്നു ഫോണ്‍ ചെയ്താ പോരെ, ഗ്ലാസ്സില്‍ നാലാമത്തെ ഐസ്ക്യൂബ് വീഴുന്നേനു മുന്നേ ഞാനവിടെ എത്തില്ലേ? :))

    ReplyDelete
  69. അരവിന്നന്‍ കുട്ടീടെ കുറവ് ഒരൊന്നന്നര കുറവുണ്ട്. ഈ വണ്ടി നൂറിലെത്തെണ കാര്യം സംശയം. അല്ലെങ്കില്‍ നമ്മളൊക്കെക്കൂടി അന്താക്ഷരി കളിക്കണം.

    ReplyDelete
  70. പൂകാകൂ പെമ്പിള്ളേരെ മൊത്തമായി അടച്ചു പറഞ്ഞാല്‍ ശുട്ടിടുവേന്‍! :)

    ദേ കുറുംജീ എത്തിയിരിക്കുന്നു..മൈക്കിനി വേറെ ആര്‍ക്കും കിട്ടില്ലാ മക്കളെ..

    ReplyDelete
  71. ഇന്ന് എറണാകുളത്തെ സിറ്റിബസ്സെല്ലാം ജട്ടി-മേനക വഴി. ബി.റ്റി.എച്ചിനുമുന്നില്‍ സ്പെഷ്യല്‍ സ്റ്റോപ്പ്. സൌത്ത് സ്റ്റേഷനില്‍നിന്നും ബി.റ്റി.എച്ചിലേക്ക് കേയ്യെസ്സാര്‍ട്ടീസീയുടെ സ്പെഷ്യല്‍ സര്‍വ്വീല്‍ ഓരോ അഞ്ചുമിനിറ്റിലും. മീറ്റ് പ്രമാണിച്ച് രാജധാനി എക്സ്‌പ്രസ്സ് സൌത്തില്‍ പത്തുമിനിറ്റ് കൂടുതല്‍ നിര്‍ത്തും. വൈകുന്നേരം മീറ്റു കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ്. ബ്ലാംഗൂരില്‍നിന്നുള്ള മീറ്റന്മാരേയും കൊണ്ട് കേരളാ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടേഡ് ചാറ് വിമാനം നെടുമ്പാശ്ശേരിയില്‍ ലാന്റു ചെയ്യാതെ ഡര്‍ബാര്‍ ഹാളിന്റെ അവിടെ ഇറങ്ങി.

    ReplyDelete
  72. വണ്ടിക്കു ഒരു ടയര്‍ പഞ്ചൊറൊണ്ടെങ്കിലും പഞ്ചൊറിട്ടിക്കാന്‍ യൂഏയികാര്‍ എത്തുമെന്ന് വിശ്വസിക്കുന്നു..നൂറല്ല.. 500 അടിക്കും പിന്നെ..

    ReplyDelete
  73. ഏട്ടാന്നൊന്നും വിളിക്കാതെ ആദീ. എനിക്ക് തന്നെക്കാള്‍ പ്രായം കൂടുതല്‍ ആണെന്ന് ആള്‍ക്കാര്‍ തെറ്റിദ്ധരിക്കും.

    ഇതിനുത്തരമായി, മുപ്പതിനു താഴെയുള്ള ഏതെങ്കിലും വയസ്സേ താന്‍ പറയൂന്നെനിക്കറിയാം.
    ഞാനാരാ മോന്‍

    ReplyDelete
  74. പാപ്പാന്‍ അതിനിടയ്ക്ക് പടം മാറ്റാന്‍ പോയി. ദേ ആനകളൊക്കെ നിരന്നു നില്‍ക്കുന്നു.

    ചെണ്ടമേളക്കാരൊക്കെ എത്തിയോ?

    ReplyDelete
  75. വിഘ്നേശ്വരനായ ഉമേഷെവിടെ? പോര്‍‌ട്ട്‌ല‌ന്‍ഡ് ഏരിയയില്‍ ഇപ്പോള്‍ സമയം വെറും 9:20 രാത്രി. ഇങ്ങേരെങ്ങാനും നേരത്തെ തൂങ്ങിയോ?

    ReplyDelete
  76. അയ്യോ മൈക്കെനിക്ക്, മൈക്കെനിക്ക്, ഇന്നലെ മുതല്‍ ഉള്ള ശീലമാ...മൈക്കലാഞ്ചലോ......സഭാ കമ്പം മാറികിട്ടി.....ആദ്യമായി മൈക്കുകിട്ടിയതിന്നലേയാ കൈയില്‍, വീട്ടില്‍ വന്നിട്ട് കരോക്കേയുടെ മൈക്കും കയ്യില്‍ പ്പിടിച്ച് കിടന്നാ ഉറങ്ങിയത് :)

    ReplyDelete
  77. മുപ്പതിനിനിയും വര്‍ഷം നാലു കിടക്കുന്നു എനിക്ക്

    ഹഹഹഹഹ്ഹഹഹഹ

    ഇനി വിളിക്കാലോ ചേട്ടാന്ന്...

    ചേട്ടാ,ചേട്ടാ,ചേട്ടാ,ചേട്ടാ,

    ReplyDelete
  78. രണ്ടു പേര്‍ ഈ മീറ്റിനു വേണ്ടി പ്രത്യേകം നഖം നീട്ടി വളര്‍ത്തി എന്ന് സ്ഥിരീകരിക്കാത്താ...

    ReplyDelete
  79. കുറുമയ്യാ, യേത് ബാര്‍ബര്‍ ഷാപ്പിലാ പോകുന്നത്. പുള്ളി കാശുകാരനാകുന്നത് കുറുമയ്യയെക്കൊണ്ടായിരിക്കുമല്ലോ :) മുടീം കുറവ്. ബാക്കിയുള്ളവര്‍ക്ക് തല ചീവാന്‍ കുറുമയ്യ ഒന്ന് തലകുനിച്ചാല്‍ മതിയല്ലോ.കണ്ണാടീം ലാഭം!

    (തല്ലല്ലേ......)

    ReplyDelete
  80. കുറൂ... അതാരെപറ്റിയാ പറഞ്ഞുകൊണ്ടിരുന്നത്‌? സമ്മാനം കിട്ടിയാല്‍ എനിക്കു മുഴുവന്‍, ഞാന്‍ ഒരേയൊരനിയത്തി അല്ലെ:)

    ReplyDelete
  81. ക്വിസ്സ്‌ ഉത്തരം & റിപ്പോര്‍റ്റ്‌ ഉടന്‍ (പ്രസ്സ്‌ റിലീസ്‌ അടക്കം) ഞാന്‍ അപ്പീസില്‍ കയറിയേ, ഇവിടെ മണ്‍ഡേ മാഡ്നെസ്സ്‌ അഴ്ച്ച ആണേ.


    ഡയറ്റിന്റെ കാര്യം പറഞ്ഞ്‌ കളിയാക്കിയതാണോ? :)

    ReplyDelete
  82. [ബി ടി എച്ചില്‍ (ആ എച്ചിലല്ല ഈ എച്ചില്‍) ആകപ്പാടെ കഴിക്കാന്‍ തരം കിട്ടിയത് ഒരേയൊരു തവണ. എന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞ് വരന്റെ വീട്ടുകാര്‍ നടത്തിയ റിസപ്‌ഷന്‍ അവിടെയായിരുന്നു.]

    ReplyDelete
  83. പൂകാകൂ പെങ്ങന്മാരെ മൊത്തമായി പറയുന്നില്ല. എനിക്കറിയാവുന്ന രണ്ട് മഹതികളുടെ കാ‍ര്യം ഉറപ്പിച്ച് പറയാം.

    ഒന്നെന്റെ മാതാശ്രീ. ക്രിസ്ത്മസ്സിനോ നോയമ്പിനോ ഒരു കുപ്പി വാങ്ങിച്ചടിക്കൂ മനുഷേനേ എന്നെന്റെ പിതാശ്രീയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

    രണ്ട് എന്റെ ഭാര്യാശ്രീ. കഴിഞ്ഞ ഫെബ്രുവരിയില്‍ സൊലീറ്റയുടെ പിറന്നാളിന് മിച്ചം വന്ന ഒരു കുപ്പി വൈന്‍ എങ്ങനെ തീര്‍ന്നെന്നാ വിചാരം.

    ReplyDelete
  84. യൂ.ഏ.ഈ മീറ്റിന്റെ പ്രധാനസംഘാടകനായ കലേഷിനു പറ്റിയപോലെ പറ്റാതിരിക്കാന്‍ വേണ്ടി അതുല്യചേച്ചി ഇന്നലെ രാത്രി തന്നെ ബി.ടി.എച്ചിലേയ്ക്കു വലിച്ചുവിട്ടിട്ടുണ്ടെന്നാ കേള്‍വി.

    ReplyDelete
  85. കൌണ്ട് ഗൌണ്‍

    ഇനി വെറും മുന്നൂറു സെക്കന്റുകള്‍ കൂടി മാത്രം....

    ReplyDelete
  86. വക്കാര്യേ എല്ലാവര്‍ക്കും മുടിവെട്ടാന്‍ 15 ദിര്‍ഹംസ്......എനിക്ക് മാത്രം 10....വെറുതെ രണ്ട് മിനിട്ടിന്റെ പണിയല്ലെ.

    പണ്ടെത്ര മുടിയുണ്ടായിരുന്നതാ...നാട്ടില്പോയിട്ട് വേണം നില്‍പ്പനായിട്ടൊരു വെപ്പന്‍ വെക്കാന്‍ :)

    ReplyDelete
  87. യിനിയോ..വെറും ഇരുനൂറ്റിനാല്പത് സെക്കന്റുകള്‍ കൂടി മാത്രം

    ReplyDelete
  88. അയ്യൊ ,അല്ല ദേവേട്ടാ..ഏറ്റവും ചുള്ളന്‍ ദേവേട്ടന്‍ ആയിരുന്നില്ലെ? ശ്ശൊ! ഞാന്‍ കളിയാക്കുവൊ ദേവേട്ടനെ?

    പിന്നേയ്, കണ്ടശ്ശം കടവില്‍ ആരെയെങ്കിലും അറിയൊ? ദേവേട്ടനെ കണ്ടിട്ട് നല്ല മുഖ പരിചയം..

    ReplyDelete
  89. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന് പറയുന്നത് കുറുമനെപ്പറ്റിയാണല്ലേ.. കുറുമന്റെ തലയുള്ളപ്പോള്‍ പിന്നെന്തിനു കണ്ണാടി

    ReplyDelete
  90. നില്‍പ്പനായി വെപ്പന്‍ വെച്ചാല്‍ മെനക്കേടാകും കുറുമാനേ.

    എന്റെ കാര്യം നോക്കിക്കേ. തലേല്‍ കറുത്തതിനേക്കാള്‍ കൂടുതല്‍ വെളുത്തതാ. എന്റെ പെണ്‍പെറന്നോത്തിക്കൊരു പരാതീമില്ല. പിന്നെ എനിക്കാണോ

    ReplyDelete
  91. വിഘ്നേശ്വരനായ ഉമേഷെവിടെ?

    ആപ്പറഞ്ഞത് വിഘ്നങ്ങളുടെ കുത്തകമുതലാളി എന്ന അര്‍ത്ഥത്തിലാണെങ്കില്‍ മാത്രം, ഓക്കേ..

    ReplyDelete
  92. ഹിഹി! വക്കാരിചേട്ടന്‍ ഫോമില്‍ ആയി വരുന്നുണ്ടല്ലൊ..

    ReplyDelete
  93. യിനി വെറും നൂറ്റിയിരുപത് സെക്കന്റുകള്‍ കൂടി മാത്രം

    ഇതാ തുടങ്ങുകയായി

    ആര്‍പ്പോ........ ഇറോ..ഇറോ..റോ

    ReplyDelete
  94. ദുബായ് മീറ്റിലെ ചുള്ളനെ പ്രശംസിയ്ക്കുന്നതു കേട്ടു വെച്ചേക്കാം... എന്നെങ്കിലും ഒരു യു.എസ് മീറ്റൊണ്ടേല്‍ ആ സ്ഥാനം ഞാന്‍ അലങ്കരിക്കണ്ടതാണല്ലോ... ;)

    ReplyDelete
  95. ഇനി വെറും അറുപത് സെക്കന്റുകള്‍ കൂടി മാത്രം

    ReplyDelete
  96. ഇതാ തുടങ്ങാ‍ന്‍ പോകുന്നു

    ഇനി വെറും മുപ്പത് സെക്കന്റുകള്‍ കൂടി മാത്രം

    ReplyDelete
  97. എന്തായൊ എന്തോ

    ReplyDelete
  98. നൂറടിച്ചോ?

    ReplyDelete
  99. ഇതാ തുടങ്ങിയേ

    ReplyDelete
  100. ഇര്‍റര്‍റോ

    ReplyDelete
  101. എന്തൊക്കെയായാലും ഇമാരത്ത് സമ്മേളനത്തിന്റെ പടങ്ങള്‍ കണ്ടപ്പോള്‍ കുറച്ചൊരു നഷ്ടബോധവും തോന്നി -- ഗന്ധര്‍‌വ്വനൊക്കെ മനുഷ്യരൂപിയായപ്പോള്‍. ഇനി ഗന്ധര്‍‌വ്വ കമന്റുകള്‍ വായിക്കുമ്പോള്‍ അരൂപിയുടെ കമന്റുകള്‍ ഉണര്‍ത്തുന്ന ആ ഒരു “ഇത്” ഉണ്ടാവില്ലല്ലോ.

    ReplyDelete
  102. കുന്തം... പുല്ലന്‍ വേര്‍ഡ് വെരി

    ഒരൊറ്റ റണ്ണിന് പോയി നൂറ്

    ReplyDelete
  103. ഹഹഹ്! ബിന്ദൂ‍...ഇന്ന് ശരിക്കും ലോട്ടറി തന്നെ.. ബിന്ദൂ ദിനം!!!!

    ReplyDelete
  104. ഇപ്രാവശ്യവും ഞാനടിച്ചേ.... :)

    ReplyDelete
  105. 0.32 സെക്കന്റിനു പോയി :(

    ReplyDelete
  106. ബിന്ദു തകര്‍ത്തു ഇവിടേയും

    ആ പുല്ലന്‍ വേര്‍ഡ് വെരിയാ പറ്റിച്ചത്

    ReplyDelete
  107. പാപ്പാന്‍ പറഞ്ഞത് കറക്ട്

    ഒരു കൊച്ചു കുഞ്ഞിന്റെ ഓര്‍മ്മയായിരുന്നു ഗന്ധര്‍വ്വന്റെ ആ പെറുക്കിപ്പെറുക്കിയുള്ള എഴുത്ത് വായിക്കുമ്പോള്‍ മനസ്സില്‍ വരുന്നത്

    സാരമില്ല..

    ReplyDelete
  108. ഹിഹി...എനിക്ക് സന്തോഷമായി.. ആരും ഇവിടെ പതുങ്ങി ഇരിക്കുന്നോര്‍ വന്നില്ലല്ലൊ.
    സന്തോഷേട്ടന്‍ ഇനി ഇതിനൊക്കെ വേറെ കോഡ് തപ്പാന്‍ പോയതായിക്കാണും..

    ReplyDelete
  109. പാപ്പാന്‍ പറഞ്ഞത് പോയിന്റ്.

    ReplyDelete
  110. വേര്‍ഡ് വേലി സ്ത്രീജനങ്ങള്‍ക്ക് ഇളവുണ്ടെന്നു തോന്നുന്നു വക്കാരി മാസ്റ്റര്‍...

    ഇതിനെതിരെ ഒരു പ്രതിഷേധം, ഒരു ജാഥ, ഒരു കുത്തിയിരിപ്പ് സത്യാഗ്രഹം, ഒരു പിക്കറ്റിങ്ങ്, ഒരു ബന്ദ്, ഒരു കല്ലേറ്...

    ReplyDelete
  111. കുമാര്‍ജീയെ വിളിച്ചിരുന്നു ഇപ്പൊ.. ആള്‍ എത്താറായിട്ടുണ്ട്.. പരിപാടി 10 മണിക്കാരംഭിക്കും, മിക്കവാറും എല്ലാവരും 11 മണിക്കും 12 മണിക്കും ഇടക്ക് എത്തിച്ചേരും എന്നു കരുതുന്നു എന്നാണ് കുമാര്‍ജി പറയുന്നത്..

    ബൂലോക ന്യൂസിനു വേണ്ടി, ഈയുള്ളവന്‍ ;-)

    ReplyDelete
  112. ഇനി സമാധാനമായി പോയി കിടന്നുറങ്ങാം. ആരാ അപ്പോള്‍ ഓണ്‍ലൈന്‍ വിവരണം? ആരെ ഏല്‍പ്പിക്കണം?
    യുയേയിക്കാരൊക്കെ കണ്ടല്ലൊ രാവിലെ ഞങ്ങള്‍ എത്ര ആത്മാര്‍ത്ഥമായിട്ടായിരുന്നു എന്നു. നിങ്ങളെ വിശ്വസിച്ചു ഞാന്‍...:)

    ReplyDelete
  113. എന്തൊക്കെയോ പൊട്ടിത്തെറികള്‍ ബി.റ്റി.എച്ചില്‍ നിന്നും. പാത്രങ്ങളൊക്കെ റോട്ടിലേക്ക് വീഴുന്നു..

    ദേ ഒരു കസേര പറന്ന് അറബിക്കടലില്‍

    ആരാണ്ടോ ദേ മൊത്തം റോട്ടില്‍ കിടക്കുന്നു

    എന്താ അവിടെ സംഭവിക്കുന്നേ

    ReplyDelete
  114. കുറച്ചും കൂടി ചെറുപ്രായത്തിലുള്ള ഒരു ഗന്ധര്‍വനായിരുന്നു എന്റെയും മനസില്‍...

    ReplyDelete
  115. ഞങ്ങളൊക്കെ ഡോണ്‍ വാണ്ട് ഡോണ്‍ വാണ്ട് എന്ന് വെച്ചിട്ടല്ലെ? അല്ലേ ബിന്ദൂട്ടി?

    ReplyDelete
  116. ഞാന്‍ എല്ലാം റെഡിയാക്കി വെച്ചതാ, ആദിത്യാ... ജസ്റ്റ് മിസ്സ് ജസ്റ്റ് മിസ്സ് എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ.. ശരിക്കും മിസ്സായി. മിസ്സിസ്സ് ബിന്ദു കൊണ്ടുപോയി. സാരമില്ല...

    ReplyDelete
  117. എറണാകുളത്താരുടെയെങ്കിലും കൈവശം ലാപ്പ്ടോപ്പുണ്ടെങ്കില്‍ യാഹൂ ചാറ്റ് വഴി വെബ്ക്യാമിലൂടെ സംഭവം കാണാന്‍ പറ്റില്ലേ

    ReplyDelete
  118. ഗന്ധര്‍വര്‍ന്മാര്‍‍ക്കൊക്കെ ചെറുപ്പമാണെന്ന് കഥകളില്‍ അല്ലെ ആദീ?

    ReplyDelete
  119. കുമാര്‍ജി മന്ദം മന്ദം വന്നുകൊണ്ടിരിക്കുകയാണോ? അതെങ്ങനെ?

    ReplyDelete
  120. ഹാ ബിന്ദൂട്ടി പോവല്ലെ....

    ഒരു 200 അടിച്ചേച്ചും പൂവാം...

    ReplyDelete
  121. ഇന്ന് ഞാന്‍ 200 അടിക്കും....പിന്നെ 300, പിന്നെ 400 പിന്നെ പറ്റിയാല്‍ 500 തികക്കും..പിന്നെ കിടക്കും....പിന്നെ പറ്റിയാല്‍ എഴുന്നേല്‍ക്കും ഒരു 50 കൂടെ...

    ദിവാസ്വ്പ്നമേ എന്റെ പെമ്പറന്നോത്തിക്കും ഒരു കമ്പ്ലേന്റുമില്ല...കണവന്റ്റെ പേഴ്സണാലിറ്റി എത്രയും കുറയുന്നോ അത്രയും മനസ്സമാധാനം എന്നാണവളുടേ വാതംs

    ReplyDelete
  122. ദേ ബി.റ്റി.എച്ച് മൊത്തത്തില്‍ കുലുങ്ങുന്നു.... എറണാകുളത്ത് വണ്ടികളൊക്കെ ഓട്ടം നിര്‍ത്തി. എറണാകുളം മൊത്തം ബ്ലോക്ക്.. ആള്‍ക്കാരൊക്കെ ബി.റ്റി.എച്ചിലേക്കോടുന്നു... ബ്ലോഗേഴ്സിനെ ഒരു നോക്ക് കാണാന്‍ അണമുറിയാതെയുള്ള ജനപ്രവാഹം... പോലീസ് വല്ലാതെ പാടുപെടുന്നു, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍

    ReplyDelete
  123. അങ്ങിനെ ഒരു മീറ്റ് തകര്‍ത്തോടത്ത് തകര്‍ത്തു.
    ഇനി കേരളമീറ്റ് നമ്മക്ക് തകര്‍ത്തേക്കാം..!

    എന്റെ പൊന്നു സിബുവേ.. ആദിയേ..വക്കാരിയേ...എല്‍ജിയേ... ബിന്ദുവേ...സന്തോഷേ...ഏവൂര്‍ ജീയേ... ദിവാസ്വപ്നമേ... ഉമേഷ് ജീയേ... പ്രാപ്രയേ... ശനിയനേ... പാപ്പാനേ....വിട്ടുപോയ കൂടപ്പിറപ്പുകളേ...

    ഇവിടെ ഇന്നലെ ഞങ്ങള്‍ എന്നാ തകര്‍ക്കലായിരുന്നെന്നറിയാമോ????

    സന്തോഷം സ്‌നേഹം എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെയാണ്.

    ReplyDelete
  124. അല്ല... അങ്ങനെ അല്ല എല്‍ജിയെച്ചി... ഗന്ധര്‍വന്റെ കമന്റൊക്കെ വായിക്കുമ്പോ ഉള്ള ആ ഇതു... ഏത്... ആ ഇമേജ്

    ReplyDelete
  125. ഇല്ല, ആദീ, ഞാനിതു വിശ്വസിക്കില്ല. നോട്ടറി സൈന്‍ ചെയ്ത ബര്‍ത്ത് ഡേ സര്‍ട്ടിഫിക്കറ്റ് കണ്ടാലേ ഞാ‍ന്‍ വിശ്വസിക്കൂ. കറുകച്ചാലമ്മച്ചിയാണേ ഇതു സത്യം.

    ReplyDelete
  126. അതുപോലെ എന്റെ മനസ്സിലെ ദേവന്‍ ഒരു വെരുകിനെ ഒറ്റയടിക്കുവീഴ്ത്തുന്ന ഒരാളിന്റെ കൂട്ടുകാരനെന്ന നിലയില്‍ കുറച്ചുകൂടി “കട്ട ബാച്ചാ”യിരുന്നു :) ആകെ വക്കാരി മാത്രമുണ്ട് ഇനിയൊരു മിസ്റ്ററി. എന്റെ മനസ്സിലെ ചിത്രത്തില്‍ വക്കാരിയ്ക്കരികിലൊരു സിംഹമുണ്ടെപ്പൊഴും.

    ReplyDelete
  127. ദിവാസ്മാഷേ, ഐഡിയ കൊള്ളാം.. പക്ഷേ ആരെങ്കിലും ഇന്റര്‍നെറ്റ് എന്ന് പറയണ സാധനം കൂടെ മൊബൈല്‍ സര്‍വീസ് ആക്കണ്ടേ?
    ഓപ്ഷന്‍ ഉണ്ട്
    1. റിലയന്‍സ് ഡാ‍റ്റാ കാര്‍ഡ് സര്‍വീസ്
    2. എയര്‍ടെല്‍ ഫോണ്‍
    ഒന്നു ചിലവേറിയ പരിപാടിയാ രണ്ട് വേഗതയില്ല

    ReplyDelete
  128. വിശാലേട്ടാ
    നിങ്ങളവിടെ തകര്‍ത്തപ്പോള്‍ ഇവിടെ ബൂലോകം ഞങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കില്ലെ? ഇല്ലെങ്കില്‍ എവൂര്‍ജിയോടു ചോദിച്ചു നോക്കൂ..

    ReplyDelete
  129. ആ കാണാത്ത എഴുത്തിനൊരു സുഖം ഉണ്ടായിരുന്നു... എഴുത്തുകളില്‍ കൂടി നമ്മുടെ മനസില്‍ രൂപമെടുത്ത വ്യക്തിത്വങ്ങള്‍...


    ഇപ്പോ പാപ്പാന്‍ ഒക്കെ ആണേല്‍, ഒരാനപ്പുറത്ത് കോട്ടും സൂട്ടും ഒക്കെ ഇട്ട് ലാപ്‌ടോപ്പും വെച്ച് ഗമയില്‍ കമന്റിടുന്ന ഒരു രൂപം...

    ReplyDelete
  130. അതുല്ല്യേച്ചി, കുമാര്‍ജി, സൂ, വിശ്വംജീ തുടങ്ങിയവര്‍ പോലീസ് വലയത്തില്‍. ആര്‍ക്കും സംഭവസ്ഥലത്തേക്ക് പോകാന്‍ പറ്റുന്നില്ല. അത്രയ്ക്കാണ് ജനത്തിരക്ക്. ഓട്ടോഗ്രാഫിനു വേണ്ടി ജനങ്ങള്‍ ക്യൂ നില്‍ക്കുന്നു. അവിടേയും ഉന്തും തള്ളും. പോലീസ് ചെറുതായി ലാത്തിച്ചാര്‍ജ്ജ് നടത്തുന്നു, ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍..

    തങ്ങളുടെ പ്രിയപ്പെട്ട ബ്ലോഗേഴ്സിനെ കാണാന്‍ അതിരാവിലെ തന്നെ ജനം തടിച്ചുകൂടി. കാസര്‍ഗോഡു നിന്നും വന്ന കുട്ടപ്പന്‍:

    “ഞാന്‍ ഇന്നലത്തെ കണ്ണൂരെക്സ്പ്രസ്സിനു തന്നെ പോന്നു. റിസര്‍വ്വേഷനൊന്നും കിട്ടിയില്ല. ജനറലലിയായിരുന്നു. ബ്ലോഗ് താരങ്ങളെ കാണാനുള്ള ആദ്യത്തെ അവസരമല്ലേ”

    എന്താണ് താങ്കളുടെ ഇപ്പോഴത്തെ വികാരം?

    “ശരിക്കുള്ള വികാരം ഇപ്പോള്‍ വിശപ്പാണ്. ഒന്നും കഴിച്ചിട്ടില്ലേ. മീറ്റിനിടയില്‍ സദ്യയുണ്ടെന്നാണ് കേട്ടത്”

    കൊങ്ങാണ്ടൂര് നിന്ന് വന്ന ദാക്ഷായണീ

    “വക്കാരി എന്ന സുന്ദരന്‍ ബ്ലോഗന്റെ കലകള്‍ വായിച്ചാണ് ഞാന്‍ മയങ്ങി വീണത്. ഇപ്പോള്‍ എന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് വക്കാരിയുടെ കൃതികളാണ്. ആ ദേഹത്തെ ഒന്നു കണ്ടാല്‍ മാത്രം മതി”

    പക്ഷേ വക്കാരി വരുന്നില്ലെന്നാണല്ലോ കേട്ടത്

    “ഇല്ലേ.. ആ പുല്ലന്‍ അല്ലെങ്കിലും അങ്ങിനെയാ.. കാലമാടന്‍.. ഞാന്‍ ദേ പോണു”

    അങ്ങിനെ ബി.റ്റി.എച്ചിനുമുന്നില്‍ രാവിലെ അഞ്ചുമണിക്കാരംഭിച്ച ആ ചെറിയ ജനക്കൂട്ടം ഇപ്പോള്‍ ദര്‍ബാര്‍ ഹാളും കഴിഞ്ഞ് ജോസ് ജംഗ്ഷനിലെത്തിയിരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ബ്ലോഗ് താരങ്ങളെ കാണാന്‍.

    പൊതുജനാഭ്യര്‍ത്ഥന മാനിച്ച് മീറ്റ് കഴിഞ്ഞ് ഒരു തുറന്ന് നാനൂറ്റേഴ് മീന്‍‌വണ്ടിയില്‍ ബ്ലോഗ് താരങ്ങള്‍ നഗര പ്രദക്ഷിണം നടത്തുന്നതാണ്. കൈയ്യൊക്കെ വീശി.

    നെക്സ്റ്റ് അപ്‌ഡേറ്റ് ഉടന്‍

    ReplyDelete
  131. ഞമ്മക്ക് പുടി കിട്ടി കേട്ടാ...

    അതല്ല, ആ ഹോട്ടലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കാണില്ലേ. ഓ ആ ഹാളില്‍ ഇല്ലാരിക്കും, അല്ലേ. എന്റെയൊരു കാര്യം. ഓക്കേ, വിട്ടുകളയാം.

    ReplyDelete
  132. വക്കാരീ, ജനപ്രവാഹത്തിന്റെ അണ മുറിയാന്‍ അവരെന്നാ വല്ല കുപ്പിച്ചില്ലും വായിലിട്ടു ചവച്ചോ?
    sh xxx

    ReplyDelete
  133. ഞങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കില്ലെ?

    അതും ഒരു തകര്‍ക്കലല്ലായിരുന്നു. ഒരു ഒന്നൊര തകര്‍പ്പല്ലായിരുന്നോ?

    ഈ Stress Test-ലറിയാം കരുത്ത്.. :)

    ReplyDelete
  134. ആകെ കണ്‍ഫ്യൂഷന്‍, ഏതു പോസ്റ്റിലാണു കമന്റിട്ട് അഞ്ഞൂറ് തികക്കേണ്ടതു്? ഇതിലാണോ മറ്റേതെങ്കിലിലുമാണോ? എന്റെ സുത്യര്‍ഹമായ സേവനം ഉറപ്പാക്കാന്‍ വേണ്ടി ചോദിച്ചുവെന്നു മാത്രം :)

    ReplyDelete
  135. ഹഹഹ്ഹ...
    പാപ്പാനേ, ആ അണപ്പല്ലേലുള്ള കടി കൊള്ളാം ;)

    ReplyDelete
  136. ഹ ഹ, അതൊരു നല്ല ജോക്കാണല്ലോ പ്രാപ്രാ. ഇവിടൊരാള്‍ കുടഞ്ഞിട്ട് ചിരിയാണ്.

    ReplyDelete
  137. ഏവൂരാ, പിന്മൊഴീന്നു് യൂസര്‍ ലിസ്റ്റെടുത്തു “ഇ-മെയില്‍ തിരുത്തുന്ന” പരിപാടിയില്‍ നിന്നും അവരെ സ്കിപ്പ് ചെയ്യൂ, എന്നാല്‍ ഒരുപരിധിവരെ സംഭവം ക്ലീനാവും.

    ReplyDelete
  138. ആദിത്യന്റെ ഭാവനയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ ഞാന്‍ ഒരു ബ്ലോഗ് മീറ്റിലും പോണില്ലെന്നു തീരുമാനിച്ചു.

    ബ്ലോഗ്ഗിങ്ങ് മുതലായ വൃത്തികെട്ട പരിപാടികളില്‍ ഞാന്‍ ഏര്‍‌പ്പെടുന്നതായി വീട്ടിലറിഞ്ഞാല്‍ എന്റെ അന്നം മുടങ്ങും എന്നതും കാര്യം.

    ReplyDelete
  139. പാപ്പാനേ.. ഇതിനിടയ്ക്ക് എന്നെപ്പറ്റി പരാമര്‍ശിച്ചെന്ന് കേട്ടു.. സിങ്കത്തിന്റെ അടുത്തിരിക്കുന്ന ചുള്ളന്റെ അത്രേം ഗ്ലാമറൊന്നുമില്ലന്നേ.

    പെരിങ്ങോടരേ.. ഇവിടെത്തന്നെ... നമുക്കിത് അഞ്ഞൂറാനു സമര്‍പ്പിക്കാന്‍ വിജയരാഘവനു കൊടുക്കാം. സേര്‍വര്‍ പൊട്ടിത്തെറിച്ച് മലയാളി ആശുപത്രിയില്‍ എന്നെങ്ങാനും ഒരു അമേരിക്കന്‍ വാര്‍ത്തയുണ്ടാവാതിരുന്നാല്‍ മതിയായിരുന്നു. ഏവൂരാന്‍ സെര്‍വറിനെ സര്‍വ്വശക്തിയുപയോഗിച്ച് കെട്ടിപ്പിടിച്ചിരിക്കുവാ. പിടി സ്വല്പം ലൂസായാല്‍ സെര്‍വര്‍ പൊട്ടിത്തെറിക്കുന്ന സിറ്റ്വേഷനാ :)

    ReplyDelete
  140. ആ പറഞ്ഞത് നേരു. ദേവേട്ടന്‍ ഈ രൂപമായിരുന്നു മനസ്സില്‍..ഇത്തിരേം കൂടി മെലിഞ്ഞാലെ ഉള്ളൂ എന്റെ മനസ്സില്‍.

    പക്ഷെ വിശാലേട്ടനെ നേരത്തെ കണ്ടിട്ടുങ്കിലും പണ്ട് വിശാലേട്ടന്‍ എന്ന് ഓര്‍ക്കുമ്പൊ തന്നെ ചിരി വരുമായിരുന്നു..ഇപ്പൊ അത്രേം ചിരി വരൂല്ല.. ജുബ്ബയൊക്കെ ഇട്ട കൊച്ചും പീച്ചീം ഉള്ള
    ഒരു പ്രാരബ്ധ്ധക്കാരന്‍...

    കുറുംജി സേം സേം

    സാക്ഷിയെ ഡ്രിസിലിന്റെ പോലെയും ഡ്രിസിലിനെ സാക്ഷിയെപ്പോലെയും വിചാരിച്ചു..
    ഡ്രിസില്‍ കാണിച്ചത് മാജിക്കല്‍ റിയാലിസം ആല്ലന്നും ഇന്നലെ മനസ്സിലായി..

    പിന്നെ, സെമിക്കുട്ടീ ,ഇച്ചിരേം കൂടി ചെറിയ കുട്ടിയാണെന്ന് വിചാരിച്ചു..

    പെരിങ്ങ്സിന്റെ ഫോട്ടൊം ആരും ഇടാത്തെന്തെ?
    കോമ്പ്ലാന്‍ ഒക്കെ മാറ്റി ബോണ്‍വിറ്റ വല്ലോം ആക്കിയോന്നറിയാനാ..

    ReplyDelete
  141. പാപ്പാനെ, അങ്ങ്ങ്ങ്ങ്ങ്ങനെ പറയരുത്...

    പാപ്പാനില്ലാതെ എന്ത് യു.എസ് മീറ്റ്?

    പാപ്പാനില്ലാതെ ഞമ്മക്കെന്താഘോഷം...

    ReplyDelete
  142. അതെന്തൊരു ചോദ്യമാ പെരിങ്ങ്സേ.. ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചു പോവാമെന്നു കരുതുമ്പോള്‍..
    വിശാലന്റെ ഗ്രൂപ്പ്‌ ഫോട്ടോ ഇപ്പോഴാ കണ്ടത്‌. എല്ലാരുടേം ക്ഷീണം ഒക്കെ മാറിയോ?
    വക്കാരീ.... കടുമാങ്ങ എടുക്കാന്‍ മറന്നു എന്നു പറഞ്ഞ്‌ അതുല്യേച്ചി തിരിച്ചു പോയി എന്ന്‌.
    :)

    ReplyDelete
  143. കടുമാങ്ങയോ?

    ആരോ പറയുന്നുണ്ടായിരുന്നു -> ഗള്‍ഫ് മീറ്റും, കേരള വെജ്ജും.

    ReplyDelete
  144. ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ഭാരതം ഐക്യനാടുകളെ വെല്ലുന്ന നിലയാ ഇപ്പൊ ഉണ്ടായിരിക്കുന്നത്.. കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ന്യൂയോര്‍ക്കില്‍ നാലും ചെന്നൈയില്‍ 6 മണിക്കൂര്‍ സ്റ്റോപ്പ് ഉണ്ടായിരുന്നു.. ന്യൂയോര്‍ക്കില്‍ കാശു കൊടുത്ത് ടീ മൊബൈലിന്റ് ഹോട്സ്പോട്ട് തപ്പി പോണ്ടി വന്നു.. സ്പീഡു കുറവായിരുന്നതു കൊണ്ട് ഏറെ വൈകാതെ തന്നെ നിര്‍ത്തി.. ചെന്നൈ എയര്‍പോട്ടില്‍ ചെന്നപ്പോള്‍ ബീഎസ്സെന്നലിന്റെ വക ഫ്രീ ബ്രോഡ്ബാന്‍ഡ് വയര്‍ലെസ്സ് ആക്സസ്!! നല്ല കിടിലന്‍ സ്പീഡ്!!.. അവിടെ ഇരുന്ന് എന്റെ ആപ്പീസിലേക്കു കണക്റ്റി എത്തിയ വിവരത്തിനു മെയിലും അയച്ചിട്ടാ ഒന്നു മയങ്ങിയത്..
    ഇതു കൂടാതെ പൂനെയില്‍ ഒരു ഏരിയ മൊത്തം ബീയെസ്സെന്നെല്‍ വൈ-ഫൈ ആക്കി.. ആദ്യം മൂന്നാലു മാസം ഫ്രീയായി കൊടുത്ത് പിന്നെ മാസം 200 രൂപാ നിരക്കിലോ മറ്റോ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.. (എന്റെ സുഹ്ര്‌ത്ത് പൂനെയില്‍ നിന്നു വന്നപ്പൊ പറഞ്ഞതാ)
    റിലയന്‍സിന്റ് ഡാറ്റാകാര്‍ഡ് സര്‍വീസ് മോശമില്ല എന്നാ കേട്ടത്.. ആദ്യം 6500 കെട്ടി പിന്നെ മാസം 1500 എന്ന് ജോ പറയുന്ന കേട്ടു..

    ReplyDelete
  145. ഇമകളിലുറക്കം കടിച്ചുതുടങ്ങി. കാപ്പി കുടിക്കണോ വേണ്ടയോ എന്നതാണു ഓം‌ലെറ്റിന്റെ പ്രശ്നം. “To sleep: perchance to dream“.

    ReplyDelete
  146. ‘വക്കാരിയുടെ എഴുത്തും ദാക്ഷായണിയുടെ തളര്‍ച്ചയും’ എന്ന വിഷയത്തില്‍ ഒരു സിംപോസിയം അടുത്ത മീറ്റില്‍ ഉണ്ടായിരിയ്ക്കുന്നതാണ്...

    ReplyDelete
  147. എല്‍.ജിയെ വിശാലന്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ കണ്ണടച്ചുനില്‍ക്കുന്ന കൊച്ചന്‍ ഞാനല്ലേ (ഭയങ്കര ഉയരമുണ്ടെന്നു കരുതി പിന്നില്‍ ചെന്നു നിന്നതാ, അവസാ‍നം തളത്തില്‍ ദിനേശനെ പോലെ ചെയ്യേണ്ടിവന്നു, അതോണ്ടു തലയെങ്കിലും കിട്ടി)

    ആരെങ്കിലും ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒന്നെടുത്തു കളയൂ (മിന്നാരത്തില്‍ ജഗതി “ആ കരയുന്ന ശബ്ദമിടൂ” എന്നു പറയുന്ന സേം റ്റോണില്‍)

    ReplyDelete
  148. ആഹാ ദേ ആ എനിക്ക് വരമൊഴിയില്‍ ഇടാന്‍ പറ്റാത്ത ചെട്ടന്‍ വന്നല്ലൊ..അതു എങ്ങിനെയാ ഇടാ?

    വേറെ ഏതെങ്കിലും ബ്ലോഗില്‍ കൂത്തി ഇരിക്കുന്നോര്‍ ഈ ബ്ലോഗില്‍ വന്ന് കുത്തി നിക്കണമെന്ന് വക്കാരിദ്ദേഹത്തിന്റെ വക ഒരു അറിയിപ്പ്..

    ReplyDelete
  149. ശരിയാ, ഐക്യനാടുകളേക്കാളും ചീപ്പാണ് ഭാരതത്തില്‍. തരക്കേടില്ലാത്ത സ്പീഡും. ബിയെസ്സെന്നലിന്റെ കാക്കത്തൊള്ളായിരം രൂപാ പ്ലാനില്‍ അണ്‍‌ലിമിറ്റഡ് അപ്/ഡൌണ്‍ ലോഡും.

    സ്പീഡ് ഇനിയും മെച്ചപ്പെടാനുണ്ട്. എങ്കിലും മേരാ ഭാരതം മഹാന്‍

    ReplyDelete
  150. ഇമകളിലുറക്കം കടിച്ചുതുടങ്ങീ..!
    ഐവ.

    ReplyDelete
  151. ശനിയാ.. മീറ്റിനിടയ്ക്കാണോ നെറ്റ്‌? തട്ടു കൊള്ളും പറഞ്ഞേക്കാം. ;)



    pppeo

    ReplyDelete
  152. ദാക്ഷായണി ന്നാണോ വക്കാരീടെ സിംഹത്തിന്റെ പേര്‍?

    ReplyDelete
  153. ഹാവൂ... അതും നേടി...

    (അങ്ങനെ ഞാന്‍ രണ്ടാ‍മതും ബാറ്റ് ഉയര്‍ത്തി വീശുന്നു... ഡ്രെസ്സിംങ്ങ് റൂമിനെ നോക്കി പുതിയ ബാറ്റ് കൊടുത്തു വിടാനായി ബാറ്റില്‍ രണ്ട് കൊട്ട് കൊട്ടുന്നു.)

    ReplyDelete
  154. മീറ്റിന്റെ ഇടയ്ക്കൊരു പാര. ഈ സന്തോഷവും ആഘോഷവും ഉത്സവവും എല്ലാം പ്രമാണിച്ചു വക്കാരി ഞങ്ങള്‍ കുറച്ചുപേര്‍ക്കു പ്രൈവറ്റായി അയച്ചു തന്നതും ജപ്പാനിലെ ഏതോ കുങ്ഫൂ മാസ്റ്റര്‍ വളരെ വിദഗ്ധമായി പിക്ചറൈസ് ചെയ്തതുമായ ആ “കുതിരപ്പുറത്തിരിക്കുന്ന” ഫോട്ടോ ബൂലോഗര്‍ക്കായി പബ്ലിഷ് ചെയ്യണം എന്നു ആവശ്യപ്പെടുന്നു (അല്ലെങ്കില്‍ ഞാനിടും)

    ReplyDelete
  155. ഇപ്പോക്കിട്ടിയ വാര്‍ത്ത. തുര്‍ക്കിയില്‍ ടര്‍ക്കിപ്പനിയും കോഴിക്കോട്‌ പന്നിപ്പനിയും കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ കൊതുക്‌ പനി ഇന്ന് കണ്ടെത്തിയി.

    മരിച്ച കൊതുകുകളെ ഇറച്ചിവെട്ടു പാപ്പീസ്‌ മെഡിക്കല്‍ കോളേജ്‌ ഫോറിന്‍ സിഖ്‌ ലാബില്‍ പരിശോധിച്ചതില്‍ നിന്നും ഇവ "പുലി" എന്ന മൃഗത്തിന്റെ ചോര കുടിച്ച്‌ വകര്‍ കത്തി മരിച്ചതാണെന്ന് കണ്ടെത്തി.

    മനുഷ്യന്റെ ചോരക്കു പകരം ഇവ എങ്ങനെ ഇന്ന് പുലിച്ചോര കുടിച്ചെന്നും കൊച്ചി നഗരത്തില്‍ എങ്ങനെ കൊതുകള്‍ക്ക്‌ പുലിച്ചോര കിട്ടിയെന്നും വ്യക്തമല്ല.

    ഓ ടോ.
    റിലയന്‍സ്‌ അല്ല ശനിയാ അതാണു "തുലയന്‍സ്‌". ഒരൊറ്റ കാള്‍ വിളിക്കാതെ ഞാന്‍ ഒരു മാസം നാട്ടില്‍ നിന്ന് 600 രൂപയുടെ പ്രീഡിഗ്രീ കാര്‍ഡ്‌ വാങ്ങി, റ്റു സ്റ്റേ കണക്റ്റഡ്‌.

    ReplyDelete
  156. സമ്മേളനത്തില്‍ കൂട്ടം കൂടി നിന്ന് നെറ്റ് കുറ്റ് തറ്റ് എന്ന പറയുന്നവരുടെ ശ്രദ്ധക്ക്...നമ്മള്‍ ഇവിടെ എത്തിപ്പെട്ട ലക്ഷ്യം മറക്കരുത്... പിന്നെ ആ വേര്‍ഡ് വേരിഫിക്കേഷനും വെച്ചാണ് ഞങ്ങള്‍ 307 ആക്കിയത്...

    ReplyDelete
  157. “ഇമകളിലുറക്കം കടിക്കുക” എന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ “യാത്രാമൊഴി” എന്ന കവിതയില്‍ നിന്നാണ്‍ ട്ടോ, എന്റെയല്ല.

    ReplyDelete
  158. അപ്പോ കുറുമിയെ ഓഫീസില്‍ വിട്ടിട്ട് വരുമ്പോഴേക്കും ഇരുന്നൂറടിച്ചിട്ടുണ്ടാകും.....എന്നാല്‍ മൂന്നൂറെങ്കിലും അടിക്കാമോന്ന് ഞാന്‍ നോക്കട്ടെ

    ReplyDelete
  159. പെരിങ്ങോടാ പ്ലീസ് അവനെയിങ്ങിറക്കി വിട്... :)

    അല്ല ആ ഫോട്ടോടെ കാര്യാ...

    ഇനി വെച്ചു താമസിക്കണ്ട...

    ReplyDelete
  160. വക്കാരിയുടെ ഫോട്ടം ആണോ? എന്നാല്‍ ചോദിക്കാനുണ്ടൊ, ഇടൂന്ന്‌. :) വക്കാരി ഒന്നും പറയില്ലന്നേ.
    :)

    ReplyDelete
  161. പെരിങ്ങോടരേ.. നമുക്കെല്ലാം പേഴ്സ് സണ്ണ് ലലായിട്ട് സെറ്റിലു ചെയ്യാന്ന്... ഞാനല്ലേ പറയുന്നത്.. ങ്.. അതേന്ന് :)

    ReplyDelete
  162. ആദി മുതല്‍ അന്ത്യം വരെ ആദിയുടെ ബാറ്റിങ്ങ് തുടരട്ടെ എന്ന് ആശംസിക്കുന്നു..

    സന്തോഷേട്ടാന്‍ 50 ആയോ എന്ന് വന്ന് നോക്കുമ്പോള്‍...ഹിഹിഹി...

    ReplyDelete
  163. ആദിത്യാ, പെരിങ്ങോടരേ.. വാ.. ജപ്പാനിലോട്ട് വാ.. ഏത് ഫ്ലൈറ്റാ നിങ്ങള്‍ക്കിഷ്ടം? ബിസിനസ്സ് ക്ലാസ്സു വേണോ.. എല്ലാം സെറ്റിലു ചെയ്യാം‌ന്ന്

    ReplyDelete
  164. ഇതിന്റെ ഇടക്ക് ബ്ലാക്കില്‍ ഫോട്ടൊ വില്‍ക്കുന്ന്ത് നിരോധിച്ചിരിക്കുന്നു..

    ReplyDelete
  165. എല്‍ ജീസെ ഋ എന്നെഴുതാനാണോ അറിയില്ലാത്താത്‌? കൂളായി R^ എന്നെഴുതു.

    ReplyDelete
  166. വേഡ് വെരിഫിക്കേഷന്‍ ഉണ്ടായിരുന്നതു കൊണ്ട് 307 ആയി.. ഇല്ലെങ്കില്‍ ആക്രാന്തം മൂത്ത കമന്റിടലീല്‍ 100 കടക്കുന്നതിനു മുന്നേ പിന്മൊഴി പടമായേനെ..

    ReplyDelete
  167. വക്കാരി മേന്‍നേ... മോശമായിപ്പോയി... എത്ര സെഞ്ചുറികള്‍ നമ്മളൊന്നിച്ചടിച്ചു, എത്ര പോസ്റ്റുകള്‍ ഓഫിട്ടു കുളമാക്കി, എത്ര പേരുടെ തെറി ഒന്നിച്ചു കേട്ടു... എന്നിട്ടാ ഫോട്ടോ എനിക്കയച്ചില്ലല്ലാ... ഫോട്ടോ ഇല്ലേല്‍ പോട്ടെ, ഒരു 1000-ന്റെ നോട്ടേലും അയക്കാരുന്നു....

    ReplyDelete
  168. ഋ ഋ ഋ ഹായ്!

    ReplyDelete
  169. വക്കാരി ഇട്ടില്ലെങ്കില്‍ ഇപ്പോള്‍ ആദിത്യനിടും ഫോട്ടോ, പറഞ്ഞില്ലാന്നു വേണ്ട. :0

    ReplyDelete
  170. വക്കാരീന്റെ ഫോട്ടോ എന്റെയില്‍ കിട്ട്യാ ഞാ എപ്പ ഇട്ടൂന്നു ചോദിച്ചാപ്പോരെ... ;)

    ReplyDelete
  171. സംഭവത്തിന് എരിവു പകരാന്‍ ഞാന്‍ മൂക്കില്ലാ രാജ്യത്ത് എന്ന സിനിമ ഇറക്കുമതി ചെയ്‌തുകൊണ്ടിരിക്കുന്നു. ഡൌണ്‍ലോട് 2 കെബിപ്പിയെസ്സ്. അപ് ലോഡ് അമ്പത് കേബീപ്പീയെസ്സ്.. എന്നാലും ഞാന്‍ മൊത്തം ഇറക്കുമതി ചെയ്യും..

    അപ്പോള്‍ ദമനകന്‍.. അപ്പോള്‍ പറഞ്ഞുവന്നത് മീറ്റിന്റെ കാര്യം.

    അതേ സംഗതി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി അഖില ലോഹ മലയാളി ബ്ലോഗേഴ്സിന്റെ കേരളാ മേഖകലാ സമ്മേളനം അരമണിക്കൂര്‍ മുന്‍പ് കൊച്ചിയിലെ ബി.റ്റി എച്ചിലില ഹോട്ടലില്‍ (കഃട് പാപ്പാന്‍) തുടങ്ങിയിരിക്കുന്നു. ലോകപ്രശ‌സ്ത ബ്ലോഗറായ ശ്രീ വിശ്വം ജി നിലവിളക്കു കൊളുത്തി നിലവിളിച്ചുകൊണ്ട് പരിപാടി ഉദ്‌ഘാടനം ചെയ്‌തു.

    ബ്ലോഗുന്ന എല്ലാവരുടേയും ആത്‌മശാന്തിക്കു വേണ്ടി ഇപ്പോള്‍ എല്ലാവരും അരമണിക്കൂര്‍ മൌനമാചരിച്ചുകൊണ്ടിരിക്കുന്നു. അതുകഴിഞ്ഞാല്‍ ആക്രമണ്‍ (കഃട് സ്വാര്‍ത്ഥനാണോ)

    നെക്സ്‌റ്റ് അപ്ഡേറ്റ് പിന്നാലെ)

    ReplyDelete
  172. ഈ ശനിയനെ എന്താ ചെയ്യെണ്ടതെന്നാ...

    ReplyDelete
  173. അര മണിക്കൂര്‍ അല്ല്യൊ വക്കാരിജി? ;-)

    ReplyDelete
  174. ദൈവമേ ഓരോ മിനുറ്റിലും ആവറേജ് മൂന്നു് കമന്റുകള്‍. വെറുതെയല്ല ഗൂഗിള്‍ മുത്തപ്പന്‍ ഏവൂരാന്റെ പിന്മൊഴി ട്രാക്കിങ് ഐ.ഡി ബ്ലോക്ക് ചെയ്തതു്.

    ReplyDelete
  175. എല്‍ജീ, അക്ഷരം എഴുതിപ്പഠിയ്ക്കാന്‍ പിന്നെ സമയം തരുന്നതാണ്... ഇവിടെ ഒരു പ്രധാന കാര്യം നടക്കുന്നതിനെടേലാണോ കുട്ടിക്കളി?


    പീഎസ്: ബിന്ദൂ എങ്ങന്യാന്നാ പറഞ്ഞെ?
    റ്^ ഋ ഋ...ഓ കിട്ടി കിട്ടി ഋ... ഓക്കെ ഓക്കെ...

    ഇപ്പൊ രേഷ് ഇണ്ടാര്‍ന്നേ ചോയിച്ചേനെ, “ആരടാ അവടെ എനിക്കറിയാന്‍പാടില്ലാത്ത അക്ഷരങ്ങളൊക്കെ എറിഞ്ഞു കളിക്കുന്നെ”

    ReplyDelete
  176. ഗള്‍‌ഫന്മാരുടെ പടങ്ങള്‍ കണ്ടു:
    - ഇരിങ്ങാലക്കുട ഏരിയയില്‍ ഒന്നുമില്ലെങ്കില്‍ വെള്ളത്തില്‍ ഒരുപാടു ക്ലോറിന്‍, അല്ലെങ്കില്‍ എണ്ണ മോശം. അല്ലെങ്കിലെങ്ങനെയാ കുറുമാനും, ഗന്ധര്‍‌വ്വനും ഈ അകാലകഷണ്ടി?

    - എല്‍‌ജിയ്ക്കു തെറ്റി, പെരിങ്ങോടന്‍ കോം‌പ്ലാനല്ല കുടിക്കുന്നത് പാലാണ്. കണ്ടില്ലേ കണ്ണടച്ചിരിക്കുന്നതു പാലുകുടിക്കാന്‍ റെഡിയായിട്ട്...

    ReplyDelete
  177. ഇറൂ, ദാക്ഷായണി എന്റെ അനേകായിരം ആരാധികമാരില്‍ ഒരാള്‍ മാത്രം. ഞാന്‍ പറഞ്ഞ് ഓക്കെയാക്കി. ഇപ്പോള്‍ വക്കാരീസ് ടിപ്സ് ഫോര്‍ സ്ട്രെസ് ഫ്രീ ലൈഫ് വായിച്ച് വട്ടായിക്കൊണ്ടിരിക്കുന്നു.

    ആദിത്യാ, എന്റെ ഗ്ലാമര്‍ ഫോട്ടം പബ്ലിഷ് ചെയ്യാത്തത് നിങ്ങളെയൊക്കെയോര്‍ത്തല്ലേ. എന്റെ ഗ്ലാമര്‍ കണ്ട് ഡെസ്‌പായ എത്ര പേര്‍ക്കാണെന്നറിയാമോ, ജീവിതത്തോട് മൊത്തത്തില്‍ തന്നെ വിരക്തിയുണ്ടായത്..

    ReplyDelete
  178. എല്‍ജീ, എന്തെ അരമണിക്കൂര്‍ നേരത്തെ തുടങ്ങിയതു പോരെ? ഒരു മണിക്കൂര്‍ നേരത്തെ തുടങ്ങാന്‍ പറയണോ?

    ReplyDelete
  179. ഈശ്വര പ്രാര്‍ത്ഥന ആരാ പാടുന്നതു? എത്തിയവര്‍ ആരൊക്കെ? സിനിമാലോകത്തിലെ പ്രമുഖര്‍ ആരൊക്കെ?

    ReplyDelete
  180. "നീ എന്നാ ഈ ചെയ്യുന്നെ? ഉറക്കം വരുന്നില്ലെ?”

    “ഇല്ല..ഉറങ്ങിക്കൊ,ഇന്നു കെരളാ മീറ്റാ”

    “അതെന്തോന്ന്? ”

    “അതീ ഒരു ഒന്നൊന്നര മീറ്റാ‍.ഇന്നാ ഫൈന്‍ല്‍..”

    “ഒന്നന്നരയോ? എവിടെന്ന് കിട്ടീ ഈ ഭാഷ?”

    “ഓ! ഗഡീ , മാപ്പ്..അമ്മച്ചിയാണെ മാപ്പ്”!

    ReplyDelete
  181. സഹൃദയരേ കലാപകാരികളേ..

    ഞണ്ണാന്‍ വീട്ടിലൊന്നുമില്ല. ഒരു സുഹൃത്തിന്റെ അടുത്തേക്ക് പോകുന്നു.. അദ്ദേഹവുമൊത്ത് പറ്റുമെങ്കില്‍ വല്ലതും കഴിക്കണം. രണ്ട് പഴവും ഒരു ഗ്ലാസ്സ് കട്ടന്‍ ചായയുമായിരുന്നു ഇന്നത്തെ അമൃതേത്ത്. അതുകാരണം. തത്‌കാലത്തേക്ക് വിട.

    എര്‍ണാകുളത്ത് എല്ലാം ഭംഗിയായി നടക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  182. പാപ്പാനെ, ഇരിങ്ങാലിക്കുടയുടെ മാത്രം പ്രശ്നമാണെന്നു തോന്നുന്നില്ല. പൊതുവില്‍ ഗള്‍ഫിലെ വെള്ളം മോശമാണു്, കുറുമാനും ഗന്ധര്‍വ്വനുമെല്ലാം ഇവിടെ 7+ കൊല്ലമായിട്ടുള്ളവരും. തലയില്‍ വക്കാരിക്കു എണ്ണാവുന്നത്ര മുടിയെങ്കിലും മിച്ചം വന്നതു ഭാഗ്യം

    ReplyDelete
  183. വ്വോ വേര്‍ഡ് വെരി മാറ്റിയോ.. അമേരിക്കന്‍ ഏരിയായില്‍ എന്തെങ്കിലും ഒരു പൊട്ടിത്തെറി കേട്ടാല്‍ എഫ്.ബി. ഐക്കാര്‍ ഭയപ്പെടേണ്ട. ടെറര്‍ ലെവല്‍ ചുമപ്പൊന്നുമാക്കേണ്ട. വിമാനങ്ങളൊന്നും നിലത്തിറക്കേണ്ട. ഒരു കുഞ്ഞു സെര്‍വര്‍ പൊട്ടിത്തെറിച്ചത് മാത്രമാണ്

    ReplyDelete
  184. പടം ഇടാതെ വക്കാരി മുങ്ങിയോ?

    ReplyDelete
  185. എല്‍ജീ, ഫൈവ് കോഴ്‌സ് , അല്ല, ഡൈവൊഴ്‌സേ ചെന്നു നിക്കുവോ :))

    ഒന്നുമില്ലായേ...

    ReplyDelete
  186. അപ്ഡേഷന്‍..!!

    കേരള മീറ്റ് തുടങ്ങി. താരങ്ങള്‍ അണിനിരന്നു.

    എല്ലാവരും കട്ടന്‍ ചായയില്‍ പൊരിയിട്ട് ടീസ്പൂണുകൊണ്ട് ഇളക്കി കോരിക്കുടിച്ചുകൊണ്ടീരിക്കുന്നു.

    അതുല്യാ ജി സെറ്റുമുണ്ട് ഉടുത്ത് കനകാ‍മ്പരവും പിച്ചകപ്പൂവും ചൂടി തമഴത്തി ലുക്കില്‍ ഓടിനടക്കുന്നൂ...!

    അതുല്യാജിയുടെ നമ്പര്‍ ഒരിക്കല്‍ കൂടി: 00919947084909

    ReplyDelete
  187. ഡാലിക്കുഞ്ഞ് ഏറ്റു കാണില്ലെ?

    ReplyDelete
  188. എല്‍ ജീസെ ഇതു പോസ്റ്റിടുന്ന സ്ഥലം അല്ല, ഉറക്കം വന്നിട്ടു ആകെ കുഴപ്പം ആയീന്ന തോന്നുന്നെ/

    ReplyDelete
  189. വക്കാരി വെള്ളത്തിലാണോ?

    എനിക്കിവടെ വേര്‍ഡ് വേലി ഇപ്പൊഴും ഉണ്ടല്ലോ...

    ReplyDelete
  190. ബിന്ദൂ... നാളെ മുതല്‍ രണ്ട് പുതിയ ബ്ലോഗ് മലയാളത്തില്‍ തുടങ്ങിയാല്‍ അത്‌ഭുതപ്പെടേണ്ട.

    1. ഒന്ന് പോ മോനേ ദിനേശാ

    2.ജസ്റ്റ് റിമംബര്‍ ദാറ്റ് ഓ ഷിറ്റ്

    ആദ്യത്തേത് ലാലേട്ടന്റെയും, രണ്ടാമത്തേത് സുരേഷ് ഗോപിയണ്ണന്റെയും

    കലാഭവന്‍ മണിക്കും തുടങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ ആ ചിരിയെങ്ങിനെ ടൈറ്റിലാക്കുമെന്നുള്ള കണ്‍ഫ്യൂഷനിലാ. ഓഡിയോ ടൈറ്റില്‍ പറ്റുമോ എന്ന് ബ്ലോഗറിനോട് ചോദിച്ചിട്ടുണ്ട്.

    മമ്മൂട്ടി ആലോചിച്ചുകൊണ്ടിരിക്കുന്നു.

    ReplyDelete
  191. അല്ലെങ്കില്‍ ഇതാ പിടിച്ചോ 200

    ReplyDelete
  192. ഇതു ഞാന്‍ കൊണ്ടുപോകും മോനേ

    ReplyDelete
  193. ഒന്നും പറയാന്‍ ഒക്കുകേലാ ആദീ..ചിലപ്പൊ ചേട്ടന്‍ എനിക്കെന്തെങ്കിലും കോഴ്സ് തരുന്നതില്‍ ചെന്ന് നിക്കും..!

    ReplyDelete