ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുടെ വിവരണത്തില്‍ സാങ്കേതികമായ പിശകുകളുണ്ട്. വരമൊഴി എന്ന പുതിയ ഫോണ്ട് കണ്ടുപിടിച്ചതോട് കൂടി... എന്നുപറയുന്നത് ഉദാഹരണം. സ്ക്രീന്‍ഷോട്ടുകള്‍ കാണിച്ചിരിക്കുന്നത് വിന്‍ഡോസ് 2000 / 95 ഓടുന്ന മഷീനില്‍ നിന്നാണെന്ന് തോന്നുന്നു.
കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ഏഷ്യാനെറ്റിന്റെ മറൈന്‍ഡ്രൈവ് എന്ന പ്രോഗ്രാമ്മില്‍ വന്നത്, അനിലിന്റെ ഈ പോസ്റ്റിലുണ്ട്.
ഈ സ്ക്രീന്‍ ഷോട്ടുകളും വീഡിയോയും ക്യാമറ ഉപയോഗിച്ച് എടുത്തതാണ്. വലിയ ക്ലാരിറ്റി ഉണ്ടാവില്ല.
മണ്ടത്തരമെഴുന്നെള്ളിപ്പ്
പെട്ടെന്ന് പറഞ്ഞ തീര്‍ത്ത ഇന്റര്‍വ്യൂ - 1
ദുര്‍ഗ്ഗാപുരാണം
ഞാന്‍ ഇക്കാസ് ആന്റ് വില്ലൂസിന്റെ നടുക്ക്
ലൈവ് അപ്ഡേറ്റ് ടീം
കൊച്ചിയിലെ സംഗമത്തെക്കുറിച്ച് ഏഷ്യാനെറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ ഫോട്ടോസും വീഡിയോയും
ReplyDelete(ശ്രീജിത്തേ, സംഭവം ഏഷ്യാനെറ്റ് ന്യൂസ് ഹവര്‍ രണ്ടാമതും വന്ന സമയത്ത് റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചു)
കൊള്ളാം... തകര്‍ത്തു. അഭിനന്ദനങ്ങള്‍...
ReplyDeleteഅമ്മയുടെ ബോഡീഗാഡായിട്ട് അപ്പു പുറകില്‍ തന്നെയുണ്ടല്ലോ :)
ReplyDeleteശരിയാ.. ഫോണ്ട് പ്രശ്‌നം കണ്ടു...
കൊള്ളാലോ വീഡിയോണ്‍! Arial Unicode MS ഫോണ്ടിലുള്ള മലയാളം ഡിസ്പ്ലേ മാത്രം ഒരു കല്ലുകടിയായി. ഇങ്ങനെയാണ്‍ കമ്പ്യൂട്ടര്‍ മലയാളം കാണിക്കുന്നതെന്ന് കാണുന്നവന്‍ വിചാരിക്കില്ലേ? കഷ്ടമായിപ്പോയി.
ReplyDeleteഇനി വേണമെങ്കില്‍ മലയാളം ഫോണ്ടുകള്‍ വീഡിയോ ക്യാമറയില്‍ക്കൂടി ടി.വിയില്‍ കാണിക്കുമ്പോഴുള്ള ആഗോള പ്രതിഭാസമാണെന്നോ മറ്റോ പറഞ്ഞ്....
ReplyDeleteസംഭവം കൊള്ളാം... എല്ലയിടത്തും ആഗോളപ്രതിഭാസങ്ങള്‍
ReplyDeleteനെയ്യൂസ് അവറിലാണിതു കാണിച്ചതെന്ന് ഒരു വാക്കു പറയണായിരുന്നോ ശ്രീജീ... (ആളെവിടെ?????)
ReplyDeleteഎങ്കില്‍ ഒന്നരവരെ ന്യൂസ് ചാനല്‍ വച്ച് ഈ വാര്‍ത്ത വരാത്ത വാര്‍ത്ത ഞാന്‍ വെറുതേ റെക്കോര്‍ഡ് ചെയ്യില്ലായിരുന്നല്ലോ.
കിട്ടിയില്ല. ഇവിടെ കണ്ടുമില്ല. കാരണം ഫ്ലിക്കര്‍.
കരീം ബായിടെ ഇമെയിലിനു നന്ദി.
ReplyDeleteവീഡിയോ ഇപ്പോള്‍ കണ്ടു.
ആദ്യമായി ഏരിയലില്‍ മലയാള ബ്ലോഗു കണ്ടു ഞെട്ടിയപോലെ ഒന്നുകൂടി ഞെട്ടേണ്ടിവന്നു. സ്ക്രീന്‍ ഷോട്ട് കാണിക്കണമായിരുന്നെങ്കില്‍ മര്യാദയുള്ള ഒരു മെഷീനില്‍ നിന്ന് കാപ്ചര്‍ ചെയ്തതു കാണിച്ചാല്‍ മതിയായിരുന്നു. വിശ്വം... ഹലോ...
കൊട്ടിക്കോഴിക്കണത് ഈ മലയാളമാണോ മക്കളേന്ന് ഏതെങ്കിലും പ്രേക്ഷകര്‍ ചോദിച്ചാല്‍... ല്‍..ല്‍..ല്‍..?
ആ ഡിസ്പ്ലേ അല്പം ബോറാക്കി. പിന്നെ മലയാളം മീഡിയകളുടെ കൂടപ്പിറപ്പായ വസ്തുതാപരമായ തെറ്റുകളും! എന്തായാലും ഇത്രയും കവറേജ് തന്ന ഏഷ്യാനെറ്റിനു നന്ദി!
ReplyDeleteഎന്തെരായാലും വലിയ സംഭവങ്ങളു തന്നെ കേട്ടാ..
ReplyDeleteപക്ഷെ സിബു പറഞ്ഞതുപോലെ ആ ഡിസ്പ്ലേ ചെയ്ത കമ്പൂട്ടറ് അഞ്ജലി കൂപ്പി വണങ്ങാത്തതിന്റെയോ മറ്റോ ഒരു എന്തെരാലിറ്റിയുണ്ട്. മീറ്റില്‍ പങ്കെടുത്ത ആരുടെയെങ്കിലും ലാപ്ടോപ് ആയിരുന്നോ ഡിസ്പ്ലേയില്‍ കാണിച്ചതെന്ന് എന്ന് വര്‍ണ്യത്തിലാശങ്ക! എന്നാലും സാരമില്ല. ആരുടെയൊക്കെയോ തലകളിലുദിച്ച സംഗമം എന്ന ആശയം ഇത്രവേഗം മൂന്നു സ്ഥലങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും അതിനു ഇത്രയും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്തതു ഒരു വലിയ കാര്യമായിത്തന്നെ കരുതാം.
പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനു ശേഷം ബ്ലോഗ് ചെയ്യുന്നവരുടെ എണ്ണം കൂടിയിരുന്നു. ഇനി ദൃശ്യമാധ്യമത്തിലെ വാര്‍ത്തകളും പുതുതായി ബ്ലോഗ് തുടങ്ങുവാന്‍ പലരേയും പ്രേരിപ്പിച്ചേക്കാം.
ബൂലോകം, അതിവേഗം ബഹുദൂരം..
കരീം, ഉറക്കമൊഴിച്ചിരുന്ന് ഈ വീഡിയോ ഷൂട്ട് ചെയ്യാന്‍ കാണിച്ച ക്ഷമയ്ക്ക് ഒരായിരം നന്ദി. ഫോട്ടോയും, വീഡിയോയും നന്നായിട്ടുണ്ട്. ഒരു ഡിജിറ്റല്‍ ക്യാമറ വച്ച് കിട്ടാവുന്നതിന്റെ പരമാവധി ഭംഗിയില്‍ കാര്യം സാധിച്ചിട്ടുണ്ട്. കരീം റെക്കോര്‍ഡ് ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഞാനടക്കം ബഹുഭൂരിപക്ഷം ആളുകളും ഇത് കാണില്ലായിരുന്നു.
ReplyDeleteകുറച്ച് അവകാശം കൂടുതല്‍ എടുത്ത്, ഞാന്‍ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് കൊടുത്തിട്ടുണ്ട്. ക്ഷമിക്കുമല്ലോ.
അനിലേട്ടാ, ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് കാര്യങ്ങള്‍ എന്ന് എനിക്കും അറിയില്ലായിരുന്നു. ഞാന്‍ ഫോണ്‍ വിളിച്ച് 3 മണിക്ക് ടി.വി കാണാന്‍ നിര്‍ബന്ധിച്ച എന്റെ വീട്ടുകാരുടേയും, കൂട്ടുകാരുടേയും, ബ്ലോഗുകാരുടേയും ദയയും കാരുണ്യവും കാത്താണ് ഇന്നെന്‍ ജീവിതം. എന്തും സംഭവിക്കാം അടുത്ത ഒരു ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍.
കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ഏഷ്യാനെറ്റിന്റെ മറൈന്‍ഡ്രൈവ് എന്ന പ്രോഗ്രാമ്മില്‍ വന്നത്, അനിലിന്റെ ഈ പോസ്റ്റിലുണ്ട്
ReplyDelete