Tuesday, July 11, 2006

ബൂലോഗ സംഗമം

ശനിയാഴ്ച രാവിലെ ചാത്തുണ്ണിയുമായി ചാത്തുണ്ണിയുടെ ബൈക്കില്‍ BTH ലെക്ക്‌ വിട്ടു. അങ്ങോട്ടെക്കു തിരിക്കുന്നതിനു മുന്നെ മുല്ലപ്പൂവിനു സിഗ്നലും കൊടുത്തു, ഞങ്ങള്‍ ഇവിടുന്നു 10 മണിയാകുമ്പോള്‍ തിരിക്കും 10:15 നു അങ്ങെത്തും. മുല്ല ഒരു 10:30 ക്കു എത്തിയാല്‍ മതി, അങ്ങിനെയാണെല്‍ നമ്മള്‍ പ്ലാന്‍ ചെയ്തതു പോലെ മുല്ല കതകു തുറന്നു കയറുമ്പോല്‍ നമുക്കു ചാത്തുണ്ണിയുടെയും ദുര്‍ഗയുടെയും ഞെട്ടല്‍ കാണാല്ലൊ.
പക്ഷെ മുല്ലയുടെ ടൈമിങ്ങ്‌ ഒരല്‍പം തെറ്റി, എന്റെ ഹാര്‍ട്ടിന്റെ താളവും.
ഞാനും ചാത്തുണ്ണിയും ജോസ്‌ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ അതാ മുല്ലപ്പ്പൂ. മുല്ലപ്പൂ പക്ഷെ ആളു മിടുക്കിയാ, ഒന്നും അറിയാത്തത്‌ പോലെ ഞങ്ങളോട്‌ ഒരു ചോദ്യം, നിങ്ങള്‍ എങ്ങടേക്കാ?
ചാത്തുണ്ണി ചാടിക്കേറി മറുപടിയും പറഞ്ഞു, ഞങ്ങള്‍ ബ്ലോഗേര്‍സ്‌ മീറ്റിനു പോവ്വാ.
എന്നാല്‍ പിന്നെ നിങ്ങള്‍ പൊക്കോ ഞാന്‍ ദാ ഇവിടെ കട വരെ വന്നതാ എന്നും പറഞ്ഞു മുല്ലപ്പൂ യാത്ര പറഞ്ഞു.
സത്യം പറഞ്ഞാല്‍ അപ്പോഴാ എനിക്കു ശ്വാസം നേരെ ആയതു.
BTH ല്‍ എത്തി ഇനി മീറ്റിംഗ്‌ സ്ഥലം എങ്ങനെ കണ്ടെത്തും എന്നാലോചിച്ച്‌ വിശ്വേട്ടനെ വിളിച്ചു.. ഉടനെ വിശ്വേട്ടന്‍ അങ്ങോട്ടേക്കു എത്താനുള്ള വഴി എന്നോടു ചോദിക്കുന്നു. അവസാനം റിസപ്ഷനില്‍ ചോദിച്ചു, സ്ഥലം കണ്ടെത്തി.. അകത്തു കയറിയതും ശ്രീജിത്ത്‌ ഭാഗ്യത്തിന്‌ എന്നെ വേഗം തിരിച്ചറിഞ്ഞു. പിന്നെ ഒരോരുത്തരെയായി പരിചയപെട്ട്‌, അതുല്യേച്ചി(ശരിക്കും അതുല്യ തന്നെ, ആയമ്മക്ക്‌ എല്ലാരോടും എന്തോരു സ്നേഹമാ) മുതല്‍ വൈകിട്ട്‌ എത്തിയ അചിന്ത്യ വരെ(എന്റമ്മോ ഇങ്ങനെ ഒരെണ്ണം , ഇതിനെ അചിന്ത്യ എന്നും അതുല്യാന്നും ഒക്കെ വിളിക്കേണ്ടി വരും. ഞാന്‍ ഒബി എന്നും പറഞ്ഞു പരിചയപ്പെട്ടതോടെ എന്റെ കഷ്ടകാലം തുടങ്ങി. പിന്നെ എന്നെ ഉത്തരം മുട്ടിക്കുകയാരുന്നു ഉമേച്ചിയുടെ പണി, എന്തൊക്കെ ചോദിച്ചാണെന്നു മാത്രം ഇപ്പോള്‍ എന്നൊടു ചോദിക്കരുത്‌, എല്ലാം ഓര്‍ത്തെടുക്കാന്‍ വലിയ പ്രയാസമാണ്‌)
ഇതിനിടക്കു മുല്ലപ്പൂ വരികയും ഞെട്ടിക്കാനുള്ളവരെയൊക്കെ ഞെട്ടിക്കുകയും ചെയ്തു. എനിക്ക്‌ എന്നെ കുറിച്ച്‌ അഭിമാനം തോന്നിയ നിമിഷം, ഒരു കാര്യം ആരോടും പറയരുത്‌ എന്നു പറഞ്ഞിട്ടു അതു ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചില്ലെ.
ബ്ലോഗ്ഗേര്‍സ്‌ മീറ്റില്‍ നിന്നും നേരത്തെ മുങ്ങി വീട്‌ പിടിക്കണം എന്നോര്‍ത്തിരുന്ന ഞാന്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മണി അഞ്ചര കഴിഞ്ഞു. വീട്ടിലേക്കുള്ള യാത്രയില്‍ ബസ്സില്‍ ഇരുന്നു ചിരിക്കുന്ന എന്നെ മറ്റു യാത്രക്കരൊക്കെ ശ്രദ്ധിക്കുണ്ടായിരുന്നു, പക്ഷെ അവരോട്‌ പറയാന്‍ പറ്റുമോ ഞാന്‍ ബ്ലോഗ്ഗേര്‍സ്‌ മീറ്റ്‌ കഴിഞ്ഞു വരുവാന്ന്. അവസാനം ഈ വിശേഷങ്ങളൊക്കെ എന്റെ നല്ലപാതിയാകാന്‍ പോകുന്നവള്‍ക്ക്‌ പറഞ്ഞു കൊടുത്തു.. ഇതെല്ലാം കേട്ട്‌ കഴിഞ്ഞപ്പോല്‍ ഹിലാരി എന്നോടു ഇതു നിങ്ങള്‍ കുറെ കമ്പ്യൂട്ടര്‍ ബുജികളുടെ മീറ്റിംഗ്‌ ആണെന്നല്ലെ ഞാന്‍ കരുതിയെ ഇങ്ങനെയാണെന്നു അറിഞ്ഞിരുന്നേല്‍ ഞാനും വന്നേനേലോന്നു. ഞാന്‍ എല്ലാരേം വിവാഹത്തിനു ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ എല്ലാരും വരുമ്പോള്‍ എല്ലരേയും പരിചയപെടുത്തി കൊടുക്കാം എന്നും സമ്മതിച്ചു കൊടുത്തിട്ടുണ്ട്‌.

9 comments:

  1. ശ്ശൊ!ഇതൊക്കെ വായിച്ചിട്ട് എനിക്കും വരണം മീറ്റിങ്ങിനു....ഒരു പര്‍ദ്ദ എവിടുന്നെങ്കിലും കിട്ടിയാല്‍.....

    അപ്പൊ മുല്ലപ്പൂവും ദുര്‍ഗയും ഓഫീ‍സില് അടുത്ത അടുത്ത ബെഞ്ചില്‍ ഇരിക്കുന്നോരാണൊ?

    ReplyDelete
  2. അതിലും രസം മീറ്റിനു തലേ ദിവസം മുല്ലപ്പൂ ദുര്‍ഗയോട്‌ ഈ മീറ്റില്‍ പങ്കെടുക്കാന്‍ എന്തു ചെയ്യണം എന്നു ചോദിച്ചതിനു, ദുര്‍ഗ പറഞ്ഞു കൊടുത്ത ഉപായം അന്നു തന്നെ ഒരു മലയാളം ബ്ലോഗ്‌ ഉണ്ടാക്കിയാല്‍ മതിയെന്നാണ്‌..

    ReplyDelete
  3. LG ദേ വിലക്കപ്പെട്ട വാക്ക്‌ ഉപയോഗിച്ചു. സോഫ്റ്റ്‌വേറന്മാരുടെ മുമ്പില്‍ ബെഞ്ച്‌ എന്ന വാക്ക്‌ ഉപയോഗിച്ചാല്‍ ഉള്ള ശിക്ഷ എന്താണെന്ന് അറിയാമോ?

    ദുര്‍ഗ വാനപ്രസ്ഥം എന്ന് പറഞ്ഞില്ലല്ലോ? :)

    ReplyDelete
  4. ഈ പ്രാപ്രാ കാരണം ബ്ലോഗ്‌ ക്വിസിനു ഞങ്ങളുടെ അഞ്ച്‌ മാര്‍ക്ക്‌ പോയി.. അതുല്യേച്ചിയുടെ ആദ്യ ചോദ്യം, ഇംഗ്ലീഷിലെ മൂന്നക്ഷരങ്ങള്‍ രണ്ടു തവണ പറഞ്ഞാല്‍ ഈ ബ്ലൊഗ്ഗെറുടെ പേരാകും.. ക്വസ്റ്റിയന്‍ തീര്‍ന്നതും ചോദ്യം ആരോടാണന്നൊന്നും നോക്കാതെ മുല്ലപ്പൂ, പ്രാപ്രാ എന്നുത്തരം പറഞ്ഞു. അങ്ങിനെ ആ ചോദ്യം അയോഗ്യമായി.

    ReplyDelete
  5. ഒബീ.. അങ്ങനെ വരട്ടേ.. ഈ ക്വിസ്സിനെപറ്റി മാത്രം ആരും ഒന്നും മിണ്ടിയില്ല, പിന്നെ എന്തൊക്കെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു??
    എന്നാലും ഹിലാരിയെ കൊണ്ടു പോവാത്തതു കഷ്ടമായി..
    :)

    ReplyDelete
  6. ശ്ശൊ.. എന്റെ ഒരു കാര്യം (ക്രെ:ദിലീപ്‌/ശ്രീജിത്ത്‌). പോയ അഞ്ച്‌ മാര്‍ക്ക്‌ അടുത്ത SSLC-ക്ക്‌ മോഡറേഷന്‍ ആയി കൊടുക്കാന്‍ ഞാന്‍ രണ്ടാം മുണ്ടശ്ശേരിയോട്‌ റെക്കമന്റ്‌ ചെയ്യാം. പോരേ?
    ഈ ക്വിസ്സിനെ പറ്റി ആരും എന്താ പറയാത്തെ?

    ReplyDelete
  7. എടാ കള്ള ഒബി,
    അവടെ ഞാന്‍ മറന്നേന് നീ എനിക്കിവടെ ഇട്ട് താങ്ങി, ല്ലേ.
    മനുഷ്യമാര് ചോദിച്ച ഒരു ചോദ്യത്തിനും കൂടി മര്യാദക്ക് ഉത്തരം തരാണ്ടെ കിടന്ന് ജബജബ ന്നിട്ടിപ്പൊ ബാക്കിള്ളോര്‍ക്കാ കുറ്റം.ഓട്ടക്കണ്ണട.

    ReplyDelete
  8. ചേച്ച്യേ, പെട്ടന്ന് ആ ക്വസ്റ്റിയന്‍സ്‌ കേട്ടപ്പോള്‍ എനിക്കു ഉത്തരം മുട്ടിയതല്ലെ. ഇനി എന്തു ചോദിച്ചാലും ഉത്തരം പറയാന്‍ ഞാന്‍ റഡി. അന്നു ചോദിച്ച ചോദ്യങ്ങള്‍ തന്നെ വേണം, ഞാന്‍ അതിന്റെ ഉത്തരം മാത്രമേ പഠിച്ചുള്ളു ;-)

    ReplyDelete
  9. അന്ന് കൊച്ചിയില്‍ വരാത്തതിന് ഇപ്പോ സങ്കടം തോന്നുന്നു. എല്ലാവരും എഴുതുന്നത് വായിക്കുമ്പോ കുശുമ്പും അസൂയയും കുന്നായ്മയും ഒക്കെ കാരണം ജാലകം അടക്കുന്ന സ്വഭാവവും തുടങ്ങി.

    ReplyDelete