മാലോകരേ, ബൂലോഗരേ, ഞാന്‍ ഞെട്ടിയിരിക്കുകയാണ്.
എന്റെ സ്വന്തം അനിയത്തി ഒരു ബ്ലോഗ് തുടങ്ങീന്നും പറഞ്ഞോണ്ട് എനിക്ക് ഒരു മെയില്‍ അയച്ചിരിക്കുന്നു.
പേര് “സ്വാമീടെ പൂച്ച“. ലിങ്ക് ഇതാ ഇവിടെ
http://swamiyudepoocha.blogspot.com/
ഈ “സ്വാമീടെ പൂച്ച“ എന്നുപറഞ്ഞാ എന്താടീന്ന് ചോദിച്ചിട്ട് അവള്‍ ഒന്നും പറഞ്ഞില്ല.
സസ്പന്‍സ് ആണത്രേ!
ഞാനതില്‍ കമന്റ് ഇടില്ല!
ചില പൊട്ടിത്തെറികളൊക്കെ കേട്ടപ്പോഴേ തോന്നി, എന്തോ സംഭവിക്കാന്‍ പോവുകയാണെന്ന്!
ReplyDeleteകൊള്ളാം, ഒരു കുടുമ്മത്തില്‍ കൂടി രണ്ട് പുലികള്‍..!
വക്കാരി, നന്ദി!
ReplyDeleteഅവള്‍ ബ്ലോഗ് ചെയ്യാന്‍ ഞാനല്ല സത്യമായും കാരണം. വിശാലനും വക്കാരീം കുറുമാനും അരവിന്ദനും ദേവേട്ടനുമൊക്കെയാ... അവരുടെ ബ്ലോഗുകള്‍ കണ്ട് ഇന്‍സ്പൈര്‍ഡ് ആയിട്ടാണ് അവളീ കടുംകൈ കാണിച്ചത്!
ഏട്ടന്റെ അനിയത്തിയല്ലേ കലേഷേ, എങ്ങിനെ മോശം വരാന്‍.. തുടക്കമോ ഗംഭീരവും! തകര്‍ക്കട്ടെ..
ReplyDeleteഇബ്രൂന്റനിയന്‍,, കലേഷിന്റനിയത്തി, കുട്ട്യേടത്തി-മന്‍ജിത്ത്, വിശ്വേട്ടന്‍-ആച്ചി... കോമ്പിനേഷനുകള്‍ അങ്ങിനെ എല്ലാതരത്തിലും അങ്ങിനെ പോരട്ടെ.. :)
ഇനി അടുത്ത രണ്ട് കോമ്പിനേഷനുകള്‍ വേണ്ടത്, അമ്മായിയമ്മ-മരുമകള്‍, അമ്മായിയപ്പന്‍-മരുമകന്‍... ഇനി അതും ഉണ്ടോ ആവോ :)
വക്കാരിയൊരു കല്യാണം കഴിക്കൂന്നേ, ബൂലോഗര്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ വക്കാരി പറഞ്ഞ എല്ലാ ഗോമ്പിനേഷനും കിട്ടും :)
ReplyDeleteകലേഷ് പെങ്ങള്‍ക്ക് സ്വാഗതമറിയിച്ചിട്ടുണ്ട്..
ReplyDeleteഒ.ടോ:-പ്രിയ കലേഷ്, മീറ്റിന് വരാന്‍ കഴിയാഞ്ഞതില്‍ ക്ഷമാപണം അറിയിക്കുന്നു. മുത്തശ്ശന്റെ മരണം കാരണം നാട്ടിലായിരുന്നു. എന്നെ പ്രത്യേകം ക്ഷണിച്ച താങ്കള്‍ക്ക് നന്ദി. മറ്റൊരവസരത്തില്‍ നേരില്‍ കാണമെന്ന പ്രതീക്ഷയോടെ.
pleaseeeeeee...can someone help me in stating a blog in malayalam ie.membership in boologaclub,i hve no idea on how u people r writing in malayalam,i have one in english(readers dais),can anyone out there help me,ive been asking this as comments in different blogs of boologa
ReplyDeletein vain,hope will find a helping hand sooner or later.
വക്കാരീ,
ReplyDeleteആദ്യത്തെ ബോസ്-എമ്പ്ലോയീ ബ്ലോഗ് കോമ്പിനേഷന്‍ മിക്കവാറും എന്റെ കമ്പനിയില്‍ നിന്നായിരിക്കും. ഞാന്‍ എന്റെ ബ്ലോഗില്‍ ബ്ലോഗുന്നു പുള്ളി കേറി “ഡാ,ഡാ..പമ്മിയെടുക്കാന്‍ നോക്കഡാ” എന്ന് കമന്റിടുന്നു.
അടുത്ത കമ്പനിയില്‍ നെറ്റ് കണകഷന്‍ ഉണ്ടെങ്കില്‍ വീണ്ടും കാണാം.
ഹ..ഹ.. പെരിങ്ങോടാ.. അങ്ങിനെയായിരുന്നെങ്കില്‍.... :)
ReplyDeleteഅസുരണ്ണാ.. ശരിക്കും? എനിക്കാലോചിക്കാന്‍ മേല.. ബോസും അസുരനും അപ്പുറത്തുമിപ്പുറത്തുമിരുന്ന് പോസ്റ്റിടുന്നു... രണ്ടുപേരും പരസ്‌പരം (ബ്ലോഗറല്ല!) അറിയാതെയാണെങ്കില്‍ ബലേ ഭേഷ്! അവസാനം “പരസ്‌പരം” ആണ് അസുരണ്ണന്റെ ബോസ്സെങ്കില്‍ അതിലും ബെസ്റ്റ്!
ReplyDeleteഈശോയേ.. എന്റെ ഹരിഹരന്‍ പിള്ളക്കും കാണുമോ ബ്ലോഗ്? അങ്ങേര്‍ക്ക് മലയാളം അറിയില്ല എന്ന ഒറ്റ ഒറപ്പിലാ ഞാന്‍...
ReplyDeleteവക്കാരി കല്യാണം കഴിച്ചിട്ടെന്തു കാര്യം പെരിങ്ങോടാ? ഹന്നമോളൊരു ബ്ലോഗെഴുതട്ടേ, നമുക്കൊരു കൈ നോക്കാം :-)
ReplyDeleteഒബ്ജക്ഷന്‍ വക്കാരിയോണര്‍
ReplyDeleteഅമ്മാവന്‍ അനന്തിരവന്മാര്‍ കോംബിനേഷന്‍ വിട്ടുകളഞ്ഞു. അത് കൂമന്‍പള്ളിയില്‍ മാത്രം :)
ബോസ്-എംപ്ലോയീ ബ്ലോഗ് (രണ്ടും മലയാളം) ഇതുവരെ ആരും രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍, അതില്‍ ഒരെണ്ണം ഇംഗ്ലീഷിലായാലും കുഴപ്പമില്ലെങ്കില്‍, എന്‍റെ നേതാവും ഞാനും ഹാജര്‍ വയ്ക്കാനാഗ്രഹിക്കുന്നു:)
ReplyDeleteബൈ ദ വേ, സ്വാമിപ്പൂച്ചയ്ക്ക് സ്വാഗതം!
ഊപ്‌സ്.. പൂച്ച-ദേവേട്ട കോമ്പി മറന്നുപോയി. അതും സ്വാമിപ്പൂച്ചയുടെ കാര്യം പറഞ്ഞിടത്തു തന്നെ. വിരോധാഭാസന്‍..
ReplyDeleteഅപ്പോള്‍ ഗേറ്റണ്ണന് ബ്ലോഗുണ്ടോ സന്തോഷ്‌ജി? :)