Monday, July 31, 2006

ആശയ ദാരിദ്ര്യം മാറ്റാന്‍ പത്തിന ആശയ പാക്കേജ്

ദാരിദ്യം മാറ്റാന്‍ പത്തിന ആശയം ഞാന്‍ ഇവിടെ പ്രഖ്യാപിക്കുന്നു.

1 ആശയ ദാരിദ്ര്യം മാറ്റാന്‍ പത്തിന പരിപാടികളുടെ ഓരു പാക്കേജ് ഉടന്‍ തന്നെ പ്രഖ്യാപിക്കാന്‍ സര്‍ക്കാരില്‍ (അവരവരുടെ, ഏതു സര്‍ക്കാരുമാകാം) സമ്മര്‍ദം ചെലുത്താന്‍ ആഗോള വ്യാപകമായി ഓരു ധര്‍ണ്ണ സംഘടിപ്പിക്കുക. എവിടെ ചെണ്ടപ്പുറത്തു കോലുവെച്ചാലും അവിടെ എത്തുന്ന ശ്രീജിത്തിനെ ഏകോപന സിമിതി കണ്‍വീനറാക്കണം.

2 ആശയ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്ന അഗതികളെ ഓന്നിച്ചു ചേര്‍ക്കാന്‍ ഓരു സംഘടന രൂപീകരിക്കുക. അതിന്റെ ആദ്യ സമ്മേളനം കമ്മ്യൂണിസ്റ്റ് റഷ്യയില്‍ തന്നെ സംഘടിപ്പിക്കാന്‍ മോസ്കോയിലുളളവര്‍ മുന്‍കൈ എടുക്കണം.

3 ആശയ ദാരിദ്ര്യം കൊണ്ട് പെറുതി മുട്ടിയവരെ കണ്ടെത്തി അവര്‍ക്ക് അവശകലാകാരപെന്‍ഷന്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിന്റെ ഉത്തരവാദിത്വം സൂവിന് കൊടുക്കണമെന്ന് ഞാന്‍ ശക്തിയായി വാദിക്കുന്നു. കാരണം സൂവിനെപ്പോലെ എല്ലാ ബ്ലോഗര്‍മാരുടെയും ദരിദ്ര്യ രചനകള്‍ വായിക്കുന്ന മറ്റാരും കാണാന്‍ സാദ്ധ്യതയില്ല.

4 പിന്നൊന്ന് ആശയദാരിദ്ര്യ നിര്‍മ്മാര്‍ജന സന്ദേശം എല്ലാവരിലും എത്തിക്കാന്‍ ഒരു കൂട്ട ഓട്ടം സംഘടിപ്പിക്കണം. ആദ്യ ഘട്ടമെന്ന നിലയില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപ്പോലെ കാസര്‍ഗോഡ് നിന്ന് തിരുവന്തപുരം, പാറശാല വരെ ഓടണം. അതിന്റെ സംഘാക സിമിതിയിലും ശ്രീജിത്തിനെ കൊണ്ടുവരണം.

5 പിന്നെ ചെയ്യാവുന്ന ഒരു കാര്യമെന്താന്നു പറഞ്ഞാല്‍ നിരാഹാര സത്യാഗ്രഹം നടത്തി, ശ്രദ്ധ ക്ഷണിക്കുക എന്നതാണ്. ഒരു 24 മണിക്കൂര്‍ മതിയാകും. കാരണം ബിന്ദു ചേച്ചീയെയാണ് നിരാഹാരം ഏറ്റെടുക്കാന്‍ പറ്റിയ ആളായി ഞാന്‍ കാണുന്നത്.

6 പിന്നെ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ആശയങ്ങള്‍ കൂടുതലായിട്ടുളള എന്നെപ്പോലുളളവര്‍ സന്‍മനസ്സു തോന്നി കുറച്ചു ദാനം ചെയ്യുക എന്നതാണ്. അതിനായി രണ്ടുളളവന്‍ ഒന്നില്ലാത്തവന് നല്‍കട്ടേ എന്ന് അഹ്വാനം ചെയ്ത യേശു ക്രിസ്തുവിന്റെ വാക്കുകള്‍ ആവശ്യമായ ഭേദഗതികളോടെ പോസ്റ്റുകളായോ അപേക്ഷകളായോ ഭീഷണികളായോ യുക്തം പോലെ പ്രസിദ്ധപ്പെടുത്താന്‍ നടപടികള്‍ എടുക്കണം.

7 പിന്നെ ചെയ്യാവുന്ന മറ്റൊരു കാര്യം എന്നെയും ഉമേഷേട്ടനെയും ഒരു ആശയ ബാങ്കായി കണ്ടു കൊണ്ട് ദരിദ്രര്‍ ഏന്തെങ്കിലും കനത്ത ഉരുപ്പടി പണയപ്പെടുത്തി ലോണെടുക്കുക എന്നതാണ്.

8 പിന്നെ അഖില ലോക ആശയ മോഷണ സംഘം എന്നൊരു അടിയന്തര കമ്മിറ്റിക്ക് രൂപം നല്‍കണം. അതിന്റെ തലവനായി ആരെ നിയമിക്കണം എന്ന കാര്യത്തില്‍ ഏല്ലാവരും കൂടി തമ്മില്‍ തല്ലി, വിജയിയെ നേതാവാക്കണം.

9 പിന്നെ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം പൊതുജനങ്ങള്‍ക്ക് അവസരം കൊടുക്കുക എന്നതാണ്. പേരിടൂ സമ്മാനം നേടൂ, ഈ അഴ്ചത്തെ ഫലിതം എന്നൊക്കെ പറയുന്നതു പോലെ ആഴ്ചയിലെ ഏറ്റവും നല്ല ആശയത്തിന് അഞ്ചുപവന്‍ സ്വര്‍ണ്ണമോ 5000 രൂപയോ സിബു ചേട്ടനെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിപ്പിച്ച് ഈ മല്‍സരം നടത്തി നമ്മുക്ക് ഒരു ആശയ ബാങ്ക്‌ നിര്‍മ്മിക്കണം. അതിന്റെ മാനേജര്‍ ഉമേഷേട്ടനും കണക്കുപ്പിളള ഞാനുമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

10 ഈ പത്താമത്തെ ആശയം എന്നത്.. ഈ പത്താമത്തെ ആശയം എന്നു പറയുന്നത്, അത് പറഞ്ഞ് വരുമ്പോള്‍.... എന്റീശ്വരന്‍മാരെ പത്താമത്തെ ആശയം എന്തു ചെയ്തിട്ടും തലയില്‍ വരുന്നില്ലല്ലോ!!!

വായനക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് പത്താമത്തെ ആശയം കയ്യിലുളളവര്‍ എത്രയും വേഗം സമീപിക്കുക..... വിലാസം കിച്ചു കെയര്‍ ഓഫ് കിച്ചുണ്ണി.

25 comments:

  1. അതേ വരൂ ബൂലോഗരെ വന്ന് കമ്മന്റിട്ട് ഇതിന്റെ പപ്പും പൂടേം കളഞ്ഞ് ഫ്രെ ആക്ക്. ദില്‍ബാസുരന്റെ പോസ്റ്റ് കണ്ട് ഗത്യന്തരമില്ലാതെ ചെയ്ത് പോയതാ... നീളം കൂടി എന്നറിയാം ക്ഷമിക്കൂ എന്നാല്ലാതെ.... കിച്ചു

    ReplyDelete
  2. കിച്ചുവേ, ഈ പോസ്റ്റ് എന്തിനെഴുതി എന്നു മനസ്സിലായില്ലല്ലോ. നര്‍മ്മഭാവന എന്നാണോ ഉദ്ദേശിച്ചതു്?

    ReplyDelete
  3. നര്‍മ്മദാ ജാസ്മിനെ തന്നെയാണ്‌ ഉദ്ദേശിച്ചതല്ലേ കിച്ചൂ?? എന്നാലും എല്ലും തോലുമായിരിക്കുന്ന ഞാന്‍ തന്നെ വേണോ കിച്ചൂ ഇനിയും നിരാഹാരമിരിക്കാന്‍? എന്റെ ബൂലോഗിലമ്മെ!!:)

    ReplyDelete
  4. ചീറ്റിപ്പോയോ.... ശൊ... എന്തൊരു കഷ്ടം... എന്റെ ലക്ഷ്യത്തിലെത്തുന്നതിനു മുന്നേ റോക്കറ്റ് വീണല്ലോ ബൂലോഗ കാവിലമ്മേ... ഉമ്മേഷേട്ടാ അങ്ങനെയൊക്കെയാ വിചാരിച്ചേ.. ഇപ്പഴാ മനസിലായേ ആ സാധനം എനിക്ക് വഴങ്ങില്ല എന്നത് ഏട്ട ക്ഷമീര് ബിന്ദുവേച്ചീ.... നാളെ മുതല് ഞാന് നിരാഹാരമാ.. ഈ പോസ്റ്റ് ചീറ്റിയതിന്റെ ക്ഷീണത്തിന്
    കിച്ചു

    ReplyDelete
  5. പാക്കേജ് ഒക്കെ കൊള്ളാം അനിയാ, നല്ല തല തന്നെ നിന്റെ. ആശയം ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ആ തല തട്ടിക്കളിക്കാന്‍ കൊടുക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്.

    നിന്റെ ആശയങ്ങള്‍ക്ക് എന്റെ വീക്ഷണം ചുവടെ.

    1) “എവിടെ ചെണ്ടപ്പുറത്തു കോലുവെച്ചാലും അവിടെ എത്തുന്ന ശ്രീജിത്തിനെ”...

    നീ തമാശയായിട്ട് പറഞ്ഞതാണോ അതോ ആക്കിയതാണോ? എന്നാലും ഒരു കണ്‍‌വീനറാ‍കാന്‍ ഉള്ള അവസരം ഞാന്‍ കളയുന്നില്ല. ഞാന്‍ റെഡി. പക്ഷെ ആഗോളവ്യാപകമായി ഒന്നും ധരണ സംഘടിപ്പിക്കാന്‍ പറ്റില്ല. പകരം ബാംഗ്ലൂരില്‍ ഫോറം മാളില്‍ ഒരു ചെറിയ ധരണ സംഘടിപ്പിച്ച് അത് ആഗോളവ്യാപകമാണെന്ന് ഒരു പോസ്റ്റ് ഇടാം ഇവിടെ.

    2) മോസ്കോയില്‍ തണുപ്പനുണ്ടല്ലോ, അവനോട് ഒന്ന് ചൂടാവാന്‍ പറയാം ഇക്കാര്യത്തില്‍. ഫാര്‍സിയും അവിടെത്തന്നെയല്ലേ? രണ്ടളൊക്കെ മതി ഒരു സമ്മേളനം വിജയിപ്പിക്കാന്‍. ബാക്കി അഗതികള്‍ ഇവിടെ ഇരുന്ന്‍ ഓഫ്‌ടോപ്പിക്ക് കമന്റുകളിട്ട് പിന്തുണ പ്രഖ്യാപിക്കും.

    3) പെന്‍ഷന്‍ ഒക്കെ കൊടുക്കാന്‍ സൂ-വിന് താങ്ങുണ്ടാകുമോ? ആശയ‌അവശകലാകാരന്മാരുടെ ലിസ്റ്റ് കണ്ടിട്ട് സൂ തറവാട് പണയം വെയ്ക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. പെന്‍ഷന്‍ വേണ്ട. ശരിയാകില്ല. പോരാണ്ട് കുമാരേട്ടന്‍ ഈ ആശയം കേട്ട് തുറന്ന വായ ഇത് വരെ അടച്ചില്ല എന്നാ കേട്ടത്.

    4) പട്ടി കടിക്കാന്‍ വന്നാല്‍ ഓടാത്തവനാ ഞാന്‍. എന്നെ നിനക്ക് കാസര്‍ക്കോട്ട് നിന്ന് പാറശ്ശാല വരെ ഓടിക്കണം അല്ലേ. ഈ ആശയം ഞാന്‍ മുഴുവന്‍ വായിക്കാതെ തന്നെ തള്ളി. സംഘാടകന് ഓടണ്ട എന്ന് നി‍ബന്ധനയില്‍ ആണെങ്കില്‍ നോക്കാം. കാസര്‍ക്കോട് കൊണ്ട് നിര്‍ത്തിയിട്ട്, പാറശ്ശാലയില്‍ സൌജന്യ ബ്രാണ്ടി വിതരണം ഉണ്ടെന്ന് പറഞ്ഞാല്‍ അവിടം വരെ ഓടുന്ന ഒരാളെ എനിക്കറിയാം. പേര് പറയില്ല. മഴയെ സ്നേഹിക്കുന്ന നൂലുപോലെ ഉള്ള ഒരാളാണെന്ന് മാത്രം പറയാം തല്‍ക്കാലം.

    5) ബിന്ദുച്ചേച്ചിക്ക് 24 മണിക്കൂര്‍ നിരാഹാരം കിടക്കാന്‍ മടിയാണെങ്കില്‍ ഇഞ്ചിപ്പെണ്ണ്, സൂ, താര, മുല്ലപ്പൂ, ബിരിയാണിക്കുട്ടി എന്നിവര്‍ചേര്‍ന്ന് നാല് നാല് മണിക്കൂര്‍ നിരാഹാരം കിടന്ന് 24 തികയ്ക്കാവുന്നതാണ്.

    6) ആശയദാതാക്കള്‍ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ക്ലബ്ബിന്റെ പിന്നാമ്പുറത്ത് വന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. നിങ്ങള്‍ക്ക് വിലപേശാന്‍ ഉള്ള അവസരം ക്ലബ്ബില്‍ ഒരുക്കിത്തരാം. ലേലം വിളിക്കാന്‍ ആളെ ആവശ്യമുണ്ടെങ്കില്‍ എന്റെ ഇ-മെയില്‍ വിലാസത്തില്‍ ഒരു കത്തിടാന്‍ അപേക്ഷ.

    7) ഉമേഷേട്ടന്റെ ശ്ലോകങ്ങള്‍ കിട്ടിയിട്ട് നീ എന്ത് ചെയ്യാനാ പ്ലാന്‍? സ്വന്തം ബ്ലോഗിലിടാനോ? മോനേ ആന പിണ്ടമിടുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ കീറിപ്പോകും എന്ന് മറക്കണ്ട.

    8) മോഷണ സംഘത്തിനു നേതാവാകാന്‍ ഏറ്റവും യോഗ്യന്‍ അരുണ്‍ജിത്ത് എന്ന ബ്ലോഗറാണ്. അദ്ദേഹത്തിന്റെ ബ്ലോഗ് ഇതാ. പക്ഷെ കമന്റ് ഒന്നും ബ്ലോഗില്‍ സമ്മതിക്കാത്തത് കാരണം ആളെ ബന്ധപ്പെടാന്‍ ഒരു വഴിയില്ലാണ്ട് നില്‍ക്കുകയാണ് ക്ലബ്ബ് ഭാരവാഹികള്‍ എന്നാണ് കേട്ടത്.

    9) അടിക്കുറിപ്പുസഭ എന്ന പേരില്‍ ഉണ്ടായിരുന്ന ബ്ലോഗില്‍ ഇപ്പോള്‍ ആളനക്കമില്ലാതായിരിക്കുന്നു. അത് കൊണ്ട് പേരിടൂ സമ്മാനം നേടൂ എന്നത് ഒരു ചിലവാകാത്ത ആശയം ആയിരിക്കുമെന്ന് തോന്നുന്നു. പേരിടല്‍ ബ്ലോഗ് നടത്താന്‍ ഉള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സൂ ഒരു പ്രബന്ധം ഉടനേ അവതരിപ്പിക്കുന്നതായിരിക്കും, കിച്ചുവിന് സമര്‍പ്പണം. മറ്റൊന്ന്, ഈ ആഴ്ചയിലെ ഫലിതം എന്ന് പറഞ്ഞ് ഫലിതത്തിന് മാര്‍ക്കിടാന്‍ നില്‍ക്കുന്നവന്‍ അടി കൊണ്ട് നട്ടം തിരിയും എന്ന് മാത്രമല്ല, മറ്റുള്ളവര്‍ ഫലിതം പറഞ്ഞ് പറഞ്ഞ് കൊല്ലുകയും ചെയ്യും എന്നതിനാല്‍ ആ ഐഡിയയും എനിക്കത്ര പിടിച്ചില്ല. വിക്കിപ്പീഡിയ നടത്താന്‍ തന്നെ പാട് പെടുന്ന സിബുച്ചേട്ടനെ ഇതും കൂടെ ഏല്‍പ്പിച്ച് കഷ്ടപ്പെടുത്തിക്കണോ? നീ തന്നെ ഈ പരിപാടി ഏറ്റേക്ക്. അപ്പൊ കണക്കപ്പിള്ള ആവാനും ആരുടേയും സമ്മതം വേണ്ടല്ലോ.

    10) എന്തോന്ന് ആശയദാരിദ്ര്യം എന്ന് നിഷാദ് കൈപ്പള്ളി എഴുതിയ ഈ ലേഖനം വായിച്ചാല്‍ പത്താം ആശയം താനേ പൊങ്ങി വരും. എല്ലാ ഭാവുകങ്ങളും.

    ഉമേഷേട്ടാ, നമ്മുടെ പയ്യനല്ലേ, ഒരു തമാശ പറഞ്ഞതല്ലേ, സാരമില്ല എന്ന് കരുതി വിട്ടുകള. ഉമേഷേട്ടനെ ഇതിലെ പരാമര്‍ശങ്ങള്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നെയും അത് മനസ്സില്‍ വയ്ക്കരുതെന്നും, ഒരു തമാശയായിക്കണ്ട് ക്ഷമിക്കണമെന്നും അപേക്ഷ.

    കിച്ചൂ, പോസ്റ്റ് കൊള്ളാം, നല്ല ക്ഷമ ഇത്രയും ആശയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍. മക്കള്‍ക്ക് എന്താ പണി?

    ReplyDelete
  6. ശ്രീജ്യേ,
    ഉമേഷേട്ടന്റെ ശ്ലോകങ്ങള്‍ കിട്ടിയിട്ട് നീ എന്ത് ചെയ്യാനാ പ്ലാന്‍? സ്വന്തം ബ്ലോഗിലിടാനോ? മോനേ ആന പിണ്ടമിടുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ കീറിപ്പോകും എന്ന് മറക്കണ്ട.

    ശ്ലോകത്തിനെ പറ്റി പറഞ്ഞത് ഞമ്മളാ.ഞാന്‍ മുക്കിയാല്‍ കീറുമെന്ന് അറിയാവുന്നത് കൊണ്ട് ശ്ലോകം കിട്ടിയാല്‍ ‘അഷ്ടാവക്രന്‍’ എന്ന കള്ളപ്പേരില്‍ ‘ദാരിദ്ര്യ വിക്രീഡിതം’എന്ന ‍ഒരു പുതിയ ബ്ലോഗങ്ങട് തുടങ്ങാനൊക്കെയായിരുന്നു പരിപാടി. എന്ത് ചെയ്യാന്‍ ഒക്കെ കലങ്ങിയില്ലേ. ഇനി ഇപ്പൊ ഈ കലങ്ങിയതില്‍ കുറച്ച് വെള്ളം ഒഴിച്ച് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനാ പരിപാടി. പോരുന്നോ ഒരു കമ്പനിക്ക് ?

    ReplyDelete
  7. അഷ്ടാവക്രനും ദാരിദ്ര്യ വിക്രീഡിതവും. കൊള്ളാമല്ലോ ദില്‍ബാ.

    ഐഡിയ ഒറളവുക്ക് പറവായില്ലെ. ഞാനും ഉണ്ട് കൂടെ മീന്‍ പിടിക്കാന്‍. വെള്ളം എത്ര ഒഴിക്കാനും ഞാന്‍ തയ്യാര്‍. ആരെങ്കിലും കൂടെ വരുന്നോ ഒരു കമ്പനിക്ക്?

    ReplyDelete
  8. എന്റെ പാക്കേജ് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ സോറിട്ടോ ആരെയും വേദനിപ്പിക്കണമെന്നു കരുതി അല്ല പോസ്റ്റിട്ടത്. പിന്നെ ശ്രിജിയെക്കുറിച്ചുളള ആ പരാമര്‍ശം നല്ല അര്‍ത്ഥത്തിലാണ്. ഉമേഷേട്ടനും എനിക്കും ആശയങ്ങള്‍ക്ക് കുറവില്ല എന്നതു കൊണ്ടാണ് ഒന്നിച്ചു പ്രവര്‍ത്തിക്കാം എന്നു കരുതിയത്. വലിയവരുടെ ലോകത്തില്‍ അത്ഭുതം കൂറി നില്‍ക്കുന്ന ഓരു കിച്ചുവാണ് ഞാന്‍.

    കിച്ചുവിനെപ്പോലെ തന്നെ എന്റെ സ്ഥിതിയും. ആശയദാരിദ്ര്യം ഒരു പ്രശ്നമല്ല. സമയദാരിദ്ര്യമാണു പ്രശ്നം. അതിനെന്തെങ്കിലും വഴിയുണ്ടോ?

    ഉദാഹരണമായി, കിച്ചു ഒരു വോയിസ് റെക്കോര്‍ഡര്‍ വാങ്ങുന്നു. കാറില്‍ ഡ്രൈവു ചെയ്യുന്ന ഒരു മണിക്കൂര്‍ പോസ്റ്റിനുള്ള വാക്യങ്ങള്‍ അതില്‍ റെക്കോര്‍ഡു ചെയ്യുന്നു. അതു mp 3 ആക്കി സമയദാരിദ്ര്യമില്ലാത്ത എല്‍‌ജിയ്ക്കു് അയച്ചുകൊടുക്കുന്നു. എല്‍‌ജി അതു കുത്തിയിരുന്നു വരമൊഴിയില്‍ ടൈപ്പു ചെയ്തു് എനിക്കയച്ചു തരുന്നു. ഞാന്‍ അതിന്റെ അക്ഷരത്തെറ്റുകള്‍ തിരുത്തി കിച്ചുവിനയച്ചുകൊടുക്കുന്നു. കിച്ചു അതു പോസ്റ്റു ചെയ്യുന്നു.

    ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ പോരട്ടേ.

    (മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ എല്‍‌ജിയുടെ പണി ചെയ്യാന്‍ ആരെങ്കിലും ഒരുക്കമാണെങ്കില്‍ കിച്ചുവിന്റെ റോളെടുക്കാന്‍ എനിക്കു താത്പര്യമുണ്ടു്

    എന്ന ഉമേഷേട്ടന്റെ കമ്മന്റാണ് അങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ മുക്കാനൊന്നും ഇല്ല. കീറും എന്നുമാത്രമല്ല. കാറ്റുപ്പോലും വരില്ല എന്നതു കൊണ്ട് തന്നെ. പിന്നെ എന്റെ ജോലി.. നിങ്ങള്‍ അലസമായി കളയുമായിരുന്ന നിമിഷങ്ങളെ പെറുക്കി വച്ചാണ് ഞാന്‍ സമയം ഉണ്ടാക്കുന്നത്. വേദനയുണ്ട് ശ്രീജിത്ത് വേദനയുണ്ട്....

    ReplyDelete
  9. അയ്യോ കിച്ചൂ, നീ ഇങ്ങനെ വേദനിച്ചാലോ, ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ. ഒരു പണിയുമില്ലല്ലേ എന്ന് എന്നോട് ചോദിച്ചിട്ടുള്ളവരുടെ ഒക്കെ എണ്ണം ഞാനും എടുക്കാന്‍ തുടങ്ങിയാല്‍ ചുറ്റിപ്പോകത്തേയുള്ളൂ. ഈ കമന്റ് ഞാന്‍ മണിക്കൂറുകള്‍ എടുത്താണ് ടൈപ്പ് ചെയ്ത് കേറ്റിയത്. നിന്റെ പോസ്റ്റ് ഇഷ്ടമായത് കൊണ്ടാണ് അത്രയും കഷ്ടപ്പെട്ടത് എന്ന് മനസ്സിലാക്കുക. ഒന്ന് രണ്ട് പാരകള്‍ കമന്റ് ആയി വരുമ്പോള്‍ നീ ഇങ്ങനെ തളര്‍ന്നാലോ. ഇതൊക്കെ അതിന്റെ സ്പിരിറ്റില്‍ എടുക്ക് ചുള്ളാ. എല്ലാം തമാശ മാത്രം. നീ ധൈരയമായി പോസ്റ്റ് ഇടൂ. ഞാന്‍ ഇല്ലേ കൂടെ.

    ReplyDelete
  10. നന്ദി ശ്രീജി നന്ദി ഈ വാക്ക് (പഴയ ചാക്കാവില്ലെന്ന് വിശ്വസിക്കുന്നു) എന്നെ വീണ്ടും പ്രലോഭിപ്പിക്കുന്നു. എന്താ ചെയ്ക, ഇനിയുളള നീക്കം നമ്മളെന്നിച്ച്.....

    ReplyDelete
  11. ഡായ് കിച്ചൂ. നിന്നെ ആശ്വസിപ്പിക്കാന്‍ വന്നിട്ട്, നീ ആളെ വടിയാക്കുന്നോ. എന്നെ വിശ്വാസമില്ലാന്ന് പറയാന്‍ എങ്ങിനെ നിനക്ക് ധൈര്യം വന്നു. [ ചുമ്മാതാ, നീ വീണ്ടും സെന്റി ആവുമോന്നറിയാനാ ].

    ഞാന്‍ പണ്ടേ കൂടെ ഉണ്ടായിരുന്നില്ലേ. ഒന്നിച്ച് തന്നെ ഉണ്ടെന്ന് കൂട്ടിക്കോ. ഇനിയും പോസ്റ്റുകളും ഐഡിയകളും പോരട്ടെ. ഇനി സെന്റി അടിച്ചാല്‍ കൊന്ന് കളയും ഞാന്‍, പറഞ്ഞേക്കാം.

    ReplyDelete
  12. ആകെ കുളമായോ?

    കിച്ചുവേ, ആശയദാരിദ്ര്യം സീരീസില്‍പ്പെട്ട കഴിഞ്ഞ രണ്ടു പോസ്റ്റുകളും (കുമാറിന്റേതും ദില്‍ബാസുരന്റേതും) വായിച്ചിട്ടു തരക്കേടില്ലാതെ ചിരിച്ചതിനു ശേഷം അങ്ങനെയെന്തെങ്കിലും കാണുമെന്നു വിചാരിച്ചു മൂന്നു തവണ വായിച്ചിട്ടും ഇതില്‍ ചിരിക്കാനൊന്നും കാണാത്തതിനു കിച്ചുവിനൊട്ടു താങ്ങു താങ്ങിയതല്യോ? അല്ലാതെ ഫീലു ചെയ്തതൊന്നുമല്ലേ.... അതിനു ഫീലു ചെയ്യാല്ലേ...

    ബിന്ദു, സു തുടങ്ങിയവരെ പരാമര്‍ശിച്ചതിനു പറ്റിയ ലോജിക്കോ നര്‍മ്മമോ കാണാന്‍ പറ്റിയില്ല. ശ്രീജിത്ത്, ഞാന്‍ തുടങ്ങിയവരുടേതു വലിയ കുഴപ്പമില്ല.

    ഇടയ്ക്കു കിട്ടുന്ന അഞ്ചു മിനിട്ടിലാണേ ഇതൊക്കെ വായിക്കുന്നതു്. ചിലപ്പോള്‍ സ്മൈലി ഇടാന്‍ മറന്നുപോകും :-)

    കുറച്ചു കാലം മുമ്പു് ശ്രീജിത്ത് ഒരു പോസ്റ്റിട്ടിരുന്നു. കുട്ട്യേടത്തിയെയും എന്നെയും എല്‍‌ജിയെയും (പൂര്‍വാശ്രമത്തിലെ പേരു്) ഒക്കെ കളിയാക്കിക്കൊണ്ടു്. അവഹേളനം അതിരു കടന്നു എന്നൊരു ആരോപണത്തിനെത്തുടര്‍ന്നു പിന്നീടു ശ്രീജിത്ത് അതു പിന്‍‌വലിച്ചു. എന്നെപ്പറ്റി തരക്കേടില്ലാത്ത ഉപാലംഭം (അതെന്തരെടേ ചെല്ലാ ഈ ലംഭം?) ഉണ്ടായിരുന്നെങ്കിലും അതു വായിച്ചു നന്നായി ചിരിച്ചവനാണു ഞാന്‍. ആ അഭിപ്രായം പറയുകയും ചെയ്തു.

    പിന്നെ, കൊള്ളില്ലെന്നു തോന്നിയാല്‍ അതു തുറന്നു പറയുന്ന ഒരു ദുശ്ശീലം എനിക്കു ചിലപ്പോഴുണ്ടു്. കൊള്ളില്ല എന്നില്ലെങ്കിലും ചിലപ്പോള്‍ കുറ്റം പറയും. എന്റെ ദൈവമേ, ആ ആദിത്യനെ ഒരു ദിവസം എന്തോരം കുറ്റമാ ഞാന്‍ പറയുന്നതു്, തരക്കേടില്ലാതെ എഴുതുന്ന പയ്യനായിട്ടുകൂടി?

    ReplyDelete
  13. ഉമേഷേട്ടാ,

    എന്റെ പോസ്റ്റ് രസിച്ചു എന്നറിഞ്ഞതില്‍ ആശ്വാസം. ഞാനും ഡിസ്ക്ലെയിമര്‍ ഇറക്കാന്‍ ആലോചിക്കുകയായിരുന്നു. :)

    ReplyDelete
  14. കിച്ചുവേ, എന്റെ ഉണ്ണീ, മൂര്‍ദ്ധാവില്‍ തിലകം അണിയിച്ച് ഈ ബൂലോകത്തിലേക്ക് നിന്നെ “ആനനയിച്ച” ഞങ്ങളെയൊക്കെത്തന്നെ നീ പാരയില്‍ കോര്‍ത്തുവല്ലോ. സങ്കടമുണ്ട് ഉണ്ണീ സങ്കടമുണ്ട്.
    എല്ലാവരുടേയും ദരിദ്ര രചനകള്‍ വായിക്കുന്ന സു എന്നതിനു പകരം ദരിദ്ര രചനകള്‍ എഴുതുന്ന, എന്നാല്‍ എല്ലാവരുടേയും രചനകള്‍ വായിക്കാന്‍ താല്പര്യം കാട്ടുന്ന സു എന്നാക്കിയിരുന്നേല്‍ കുറച്ചൊരു ആശ്വാസം ഉണ്ടായിരുന്നേനെ. ആശയദാരിദ്ര്യത്തിന്റെ ആഴക്കടലില്‍ മുങ്ങിപ്പൊങ്ങാതെ
    സ്വന്തം ബ്ലോഗില്‍ നല്ല നല്ല പോസ്റ്റുകള്‍ (സ്കൂള്‍, കോളേജ്, അമ്പലം, സിനിമാടാക്കീസ് തുടങ്ങിയിടത്തുള്ള പച്ചയായ അനുഭവങ്ങള്‍) ഞങ്ങളോടൊപ്പം പങ്കുവെക്കൂ. ഞങ്ങളൊക്കെ ഓണും ഓഫും ആയി കമന്റടിക്കാം.

    ശ്രീജിത്തേ, അടിക്കുറിപ്പ് സഭ സമ്മാനദാനാദികളോടെ പുനരാരംഭിക്കാന്‍ ഞാന്‍ (മറ്റുള്ള ഭാരവാഹികളുടെ സമ്മതാനുഗ്രഹത്തോടെ ) തയ്യാറാണ്. പക്ഷെ പോസ്റ്റിടുമ്പോള്‍ ആരും അടിക്കുറിപ്പുമായിട്ട് വരുന്നത് കാണുന്നില്ല, അടിയുമായിട്ടാണ് വരുന്നത് എന്നതില്‍ എനിക്കു വല്യ സങ്കടമുണ്ട്.

    ReplyDelete
  15. സു | Su said...

    കിച്ചുവേ, എന്റെ ഉണ്ണീ, മൂര്‍ദ്ധാവില്‍ തിലകം അണിയിച്ച് ഈ ബൂലോകത്തിലേക്ക് നിന്നെ “ആനനയിച്ച” ഞങ്ങളെയൊക്കെത്തന്നെ നീ പാരയില്‍ കോര്‍ത്തുവല്ലോ. സങ്കടമുണ്ട് ഉണ്ണീ സങ്കടമുണ്ട്.

    സൂവേ, ഞാന്‍ അന്നേ പറഞ്ഞതാ, മീറ്റിനൊക്കെ പോകുന്നതു കൊള്ളാം. ആ അചിന്ത്യ(ഉമ)യോടൊന്നും സംസാരിച്ചുപോകരുതെന്നു്. എത്ര നന്നായി മലയാളം എഴുതിക്കൊണ്ടിരുന്ന ആളാ. സംസര്‍ഗ്ഗം കൊണ്ടു് മനുഷ്യന്‍ ഇങ്ങനെ മാറുമോ?

    :-)

    ReplyDelete
  16. അതിനു കിച്ചുവിനു ഫീലായിട്ടുണ്ടോ? ആവാന്‍ വഴിയില്ലല്ലൊ. അല്ല ശരിക്കും ഫീലായോ? എന്നാലൊരു നിരാഹാരമിരുന്നാലോ? ഓടിപ്പോയി എന്തെങ്കിലും കഴിച്ചിട്ടു വരാം ഞാന്‍ ;)

    ReplyDelete
  17. ന്റെ സൂവേച്ചിയെ
    ആഹാ..ഇങ്ങിനെ ഒരു അടിയും കുറിപ്പുമുള്ള കാര്യം അറിഞ്ഞില്ലല്ലൊ..ഉമേഷേടട്ടന്റെ സുഭാഷിതത്തിന് കമന്റ് മഴ പെയ്യിക്കണ പോലെ അടിക്കുറിപ്പിന് കമന്റ് മഴ പെയ്യിക്കാന്‍ ദേ ഞനും പിന്നെ കാനാഡായില്‍ നിന്നും വിന്‍ഡി സിറ്റിയില്‍ നിന്നും ഒരൊറ്റ അല്ല രണ്ട് ആളും കൂടി ഒന്ന് വിചാരിച്ചാല്‍ മാത്രം മതി..ചേച്ചി ധൈര്യമായി ഒരെണ്ണം ഇടൂ...ബാക്കി ഞങ്ങള്‍ ഏറ്റു. ഇത്രേം നല്ല കാര്യങ്ങള്‍ ഇവിടെ നടന്നുന്ന് അറിയിക്കണ്ടെ? ഒരു വാക്ക്..അല്ലെങ്കില്‍ പോട്ടെ, ഒരു സെന്റെന്‍സ് പറയണ്ടെ?.. വിളിച്ചാല്‍ വിളിപ്പുറത്തല്ലെ ഈ ഇഞ്ചിപ്പെണ്ണ്? :)
    കമന്റ് മഴ പെയ്യിപ്പിച്ച് ആരും തലക്കടിക്കൂല്ലല്ലൊ അല്ലെ? (രാജേഷേട്ടന്റെ നെല്ലിക്കേലെ ഒരു മഴേട കഥ വായിച്ചേന്റെ ഹാങ്ങ് ഓവര്‍ ആണ്..)

    ReplyDelete
  18. ഉമേഷ്‌ജീ അതിനിപ്പോ ആ വാചകങ്ങള്‍ക്ക് അചിന്ത്യാമ്മേടെ ഛായ എവിടെ വന്നു ?

    ReplyDelete
  19. This comment has been removed by a blog administrator.

    ReplyDelete
  20. ഏവൂരാന്‍ ചേട്ടന്റെ തനിമലയാ‍ളത്തിന്റെ വില ഞാനിപ്പളാ ശരിക്കും അറിയണെ..ശ്ശൊ! എന്തെല്ലാം പോസ്റ്റുകള്‍ വന്ന് കാണും.. ഇനി അതൊക്കെ വായിച്ച് തീര്‍ക്കാന്‍ എന്തോരം സൂത്രപണികള്‍ ഞാന്‍ ചെയ്യണം....ശ്ശൊ!

    ReplyDelete
  21. എല്ജിയേ, തനി മലയാളം മുഴുവനങ്ങു മുങ്ങീട്ടില്ല്യാ...

    Ckeck www.thanimalayalam.in

    ReplyDelete
  22. ആതു ശരി..നിക്ക് യാതൊരു വിവരവുമില്ലല്ലൊ..!! ഞാനന്നിട്ട് ഇങ്ങിനെ കിടന്ന് കറങ്ങുവാണ്.. താ‍ാങ്ക്സ് ഇടിവാളേട്ടാ...ഇഞ്ചിപ്പെണ്ണെന്ന് വിളിക്കാത്തതില്‍ ഞാന്‍ മാപ്പ് തരുന്നു..ഇതു പറഞ്ഞ് തന്നോണ്ട് മാത്രം...ഞാന്‍ വിളി കേക്കുന്നു.. :)

    ReplyDelete
  23. എല്ജിയേ.. ഞാന്‍ ഇഞ്ചീ പെണ്ണേന്നു വിളിക്കില്ലാ..

    എന്റെ അമ്മാവന്റെ മോള്‍ക്കൊരു ഇരട്ടപ്പേരുണ്ട്‌ ! ഇഞ്ചിക്കൊരങ്ങന്‍ ! അമ്മാവന്‍ തന്നെ സ്നേഹത്തോടെ ഇട്ടു കൊടുത്ത പേരാ..

    ആ ഇഞ്ചിക്കൊരങ്ങന്‍" ലോപിച്ച്‌ ലോപിച്ച്‌ ഞങ്ങള്‍ "ഇഞ്ചീ " എന്നാണു വിളിക്കാറ്‌

    ഇവളതു കേട്ടാപ്പിന്നെ, കയ്യില്‍ കിട്ടിയ സാദനം എടുത്തെറിയും !

    അന്നു തൊടങ്ങിയ പേടിയാ !! ഇഞ്ചീ എന്നു വിളിക്കാണ്‍

    ReplyDelete
  24. നന്ദി പ്രിയപ്പെട്ടവരേ ഞാന്‍ കുറച്ച് നമ്പ്ര് ഇട്ടത് നന്നായി ഫലിച്ചു എന്നതില് സന്തോഷം എന്തേരം കമ്മന്റാണോ എന്റെ കുരിശുപ്പളളി മാതാവേ എനിക്കിനി ചത്താലും വേണ്ടില്ല (എന്നും പറഞ്ഞ് നാളെ തന്നെ വിളിച്ചേക്കല്ലേ.. ഓത്തിരി കണക്കു കൂട്ടലുകളുളളതാ പണി പാളൂംട്ടോ)
    ഉമേഷേട്ടാ.. നര്‍മ്മം വഴങ്ങുന്ന ലക്ഷണം കാണിക്കുന്നില്ല. സൂ വല്ല്യേച്ചീ... ഇത്രയും സഹന ക്ഷമതയുളള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. കാരണം എന്റെ ദരിദ്ര പോസ്റ്റു വായിക്കാനും സമയം കണ്ടെത്തിയില്ലേ... പ്രണയത്തിന്റെ കുറെ ശീലുകളുമായി ഞാന്‍ www.kichusays.blogspot.com ഉണ്ടാകും. ഒരു ജന്‍മം കൊണ്ട് അനുഭവിച്ച സ്നേഹം എങ്ങനെ എഴുതിയിട്ടും ശരിയാവുന്നില്ല. സാരമില്ല. സിനിമാക്കാരു പറയുന്നതു പോലെ റീലീസിങ്ങ് അറ്റ് ദിസ് ആഗസ്റ്റ് . ഘട്ടം ഘട്ടമായി... വരുന്നു.കുറെ അനുഭവങ്ങളും പാളിച്ചകളും എഴുതാം അല്ലേ.

    ബിന്ദുവേച്ചീ... ഫീലിങ്ങെന്നുമായില്ല. ഞാന്‍ ശ്രീജി കുട്ടന്റെ അടുത്ത് ഒരു നമ്പ്‌റിട്ടതല്ലേ പാവം കുട്ടൂസ് എന്നോട് എന്ത് സന്തോഷമായിട്ടാ പെരുമാറിയതെന്നോ. കമന്റിയ ഏല്ലവര്‍ക്കും നന്ദി എന്ന് കിച്ചു.

    ReplyDelete
  25. കിച്ചുവേ,
    ആശേടെ ദാരിദ്ര്യം മാറ്റുവല്ലേ :)

    നടക്കട്ടെ, നടക്കട്ടെ..

    ReplyDelete