ബൂലോഗ ഗുരുക്കന്മാരേ..രണ്ടു സംശയങ്ങള്‍ :
1. എല്ലാ മലയാളം ബ്ലോഗുകളുടെയും ലിങ്ക് വേര്‍ഡ്‌പ്രസ് ബ്ലൊഗില്‍ കൊടുക്കാനാകുമോ? സ്വയം update ചെയ്യുന്ന ഒരു ലിസ്റ്റ് ആയി? ചില ബ്ലോഗുകളില്‍ “provided by bloglines" എന്നു കണ്ടു. bloglines ഉപയോഗിച്ച് എങ്ങനെയാണ് അതു സാദ്ധ്യമാക്കുക?
2. തനിമലയാളം aggregator-ന് ഒരു ഫീഡ് URL ലഭ്യമാണോ? ഗൂഗിള്‍ റീഡരില്‍ നിന്നു നേരിട്ട് വായിക്കാനാണ്. സഹായം ഇവിടെ കമന്റായി എഴുതിയാല്‍ വളരെ ഉപകാരം.
രണ്ടാം ചോദ്യത്തിനുത്തരങ്ങള്‍:
ReplyDeleteഫീഡുകള്‍
ഒന്ന്
രണ്ട്
പഴയതെങ്കിലു, ഇതും കൂടി നോക്കുക.
ഒന്നാമത്തെ ചോദ്യത്തിന്നുത്തരം ബ്ലോഗില്‍ ബ്ലോഗ്‌റോള്‍ ഉള്‍പ്പെടുത്തുവാന്‍ എന്ന പേരില്‍ വരമൊഴി പ്രശ്നോത്തരിയില്‍ ഉണ്ട്. ഇത് താങ്കളെ സഹായിച്ചില്ലെങ്കില്‍ അറിയിക്കുക.
ReplyDeleteഒന്നാം ചോദ്യത്തിനുത്തരം.
ReplyDeleteഎന്റെ ബ്ലോഗിലെ “മറ്റു മലയാള ബ്ലോഗുകള്‍” എന്ന പേജിന്റെ (സൈഡ്‌ബാറില്‍ മുകളില്‍ കാണാം) ഉള്ളടക്കം ഉണ്ടാക്കുന്നതു് ഈ PHP code കൊണ്ടാണു്.
<script language="javascript" type="text/javascript" src="http://rpc.bloglines.com/blogroll?id=blog4comments"></script>
PHP എഴുതാന്‍ പറ്റിയ ഏതെങ്കിലും സ്ഥലത്തു്(ഉദാ: സൈഡ്‌ബാര്‍) ഈ വരി ചേര്‍ത്താല്‍ അവിടെ ശ്രീജിത്തിന്റെ ബ്ലോഗ്‌റോള്‍ വരും. അതു ശ്രീജിത്ത് അപ്‌ഡേറ്റ് ചെയ്തോളും.
wordpress-ല്‍ ശ്രീജിത്തിന്റെ പീഎച്പി ഓടിയില്ല. wordpress.com php-യെ മുയുവനായി മിയുങ്ങിയെന്നു തോന്നുന്നു.
ReplyDeleteഏവൂരാനേ.. വലിയ ബുദ്ധിമുട്ടാകില്ലെങ്കില്‍ തനിമലയാളത്തിന്റെ ഫീഡില്‍ സമ്മറി കൂടെ കിട്ടാന്‍ വകുപ്പുണ്ടാകുമോ?