Monday, August 07, 2006

ആശയ്‌ക്ക് വകയുണ്ടോ?


കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷന്‍

ഇങ്ങിനത്തെ ചില വാര്‍ത്തകളൊക്കെ വായിച്ചാല്‍ കുറച്ച് മനഃസമാധാനമൊക്കെ കിട്ടും.

10 comments:

  1. ഞാനും എന്‍റെ നാല് അനിയത്തിമാരും അനിയനും അക്ഷരം പഠിച്ച(ചെറിയ അനിയത്തി ഇപ്പോഴും അവിടെ നാലാം ക്ലാസ്സില്‍)ഗവ. എല്‍.പി സ്കൂള്‍.

    കുറച്ച് ദിവസം മുമ്പ് വാപ്പ പറഞ്ഞു അവിടുത്തെ പുതിയ കമ്പ്യുട്ടര്‍ ലാബിനെ പറ്റി;കളിപ്പാട്ടങ്ങളെ പറ്റി.
    നാടു വളരട്ടെ.

    ഉച്ച കഞ്ഞിക്കു വേണ്ടി മാത്രം സ്കൂളില്‍ വരുന്ന ഒരു പാടു കുട്ടികളോടൊപ്പം ഞങ്ങളെല്ലാം പഠിച്ചത് അക്ഷരം മാത്രമല്ല;ജീവിതം കൂടിയാണ്

    ReplyDelete
  2. വല്യമ്മായി, ചെറിയ അനിയത്തി നാലാം ക്ലാസ്സില്‍ ടീച്ചറാണോ?

    ReplyDelete
  3. അവിടുത്തെ ടീച്ചര്‍‌മാരൊക്കെ ഉത്‌സാഹിക്കുകയും (ഇപ്പോള്‍ ചെയ്യുന്നുണ്ട്, നല്ലൊരു ശതമാനം) മാതാപിതാക്കന്മാരുടെ മുന്‍‌വിധി കുറച്ചൊക്കെ മാറുകയും ചെയ്‌താല്‍ നല്ല കുറെ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാം, സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും. പക്ഷേ ആദ്യം മനസ്സിലാക്കേണ്ടത് പുസ്തകം കാണാതെ പഠിച്ച്, വരുന്ന ചോദ്യങ്ങളൊക്കെ മനഃപാഠമാക്കി കുറച്ച് മാര്‍ക്ക് മേടിക്കുന്നതും നാലും മൂന്നും ഏഴു പേരേ മാത്രം പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വാങ്ങിക്കുന്നതും മാത്രമല്ല വിജയമെന്നതാണ്.

    ഗ്രേഡിംഗ് വന്നപ്പോള്‍ തന്നെ പല സ്വകാര്യ സ്കൂളുകളുടേയും പൂച്ച് പുറത്തായി എന്ന് കേള്‍ക്കുന്നു..

    ReplyDelete
  4. ആശയ്‌ക്കു വകഉണ്ടു എന്നു തന്നെയാണു എന്റെ വിശ്വസം.....
    ഇതൊക്കെ എന്നെയും തന്നെയും പൊലെ ഉള്ള 10 പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യം അല്ലെ ഉള്ളൂ.
    പക്ഷെ അങ്ങിനെ നമ്മല്‍ വിചാരിക്കുന്നതു അവിടെ (ജാതി, രാഷ്ട്രീയ, ..... വടം പിടുത്തം ഇല്ലാതെ) നോക്കി നടത്തുന്ന ഒരു PTA വേണം അത്ര തന്നെ.....
    പഠിച്ച സ്കൂളിന്റെ നന്മ ആഗ്രഹിക്കത്ത എതെന്‍ഗിലും പൂര്‍വ വിദ്യാര്‍ഥി ഉണ്ടാകുമൊ?
    കേരളത്തെ കേരളം ആക്കിയ ആ വിദ്യാലയങ്ങള്‍ വളരട്ടെ ...ഒപ്പം നമ്മുടെ നാടും

    !!!* Nunakkuzhippayyan *!!!
    (BLOG_IN (g) SOOOOOON)

    ReplyDelete
  5. ദൃഢനിശ്ചയമുള്ള ഒരു സര്‍ക്കാരും, പണിയെടുക്കാന്‍ തയ്യാറുള്ള അധ്യാപകരും, സഹകരിക്കാന്‍ താത്‌പര്യമുള്ള നാട്ടുകാരും ഉണ്ടെങ്കില്‍ സുഖമായി നേടാവുന്നതേ ഉള്ളൂ ഇതൊക്കെ.

    ഡി.പി.ഇ.പ്പ്‌, ജനകീയാസൂത്രണം, ജനകീയ പോലീസ്‌ എന്നൊക്കെ കേട്ടാലുടന്‍ " ഇതൊക്കെ മറ്റവന്‍മാരുടെ പരിപാടിയല്ലേ" എന്ന് വിചാരിച്ചാല്‍ നമുക്ക്‌ നഷ്ടമാവുന്നത്‌ നമ്മുടെ തന്നെ ഭാവിയായിരിക്കും.

    ReplyDelete
  6. ശരിക്കും. ആ ഡീപ്പീയീപ്പീ കുളമാക്കിയതില്‍ മാതാപിതാക്കന്മാര്‍ക്കും കുറച്ച് പങ്കുണ്ട് എന്ന് തോന്നുന്നു (പിന്നെ സര്‍ക്കാര്‍ സ്കൂളില്‍ മാത്രമായി നടപ്പാക്കാന്‍ തീരുമാനിച്ച ആ നയവൈകല്യവും). അതില്‍ പഠിച്ച എന്റെ ഒരു ചിറ്റയുടെ മകന്‍ അത് കഴിഞ്ഞ് സയന്‍സ് പ്രൊജക്‍റ്റ് മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സമ്മാനം വാങ്ങി. ലോകത്തിലെ നാണയങ്ങള്‍ പലതും ശേഖരിച്ച് അവന്റെ പൊതുവിജ്ഞാനം വളരെ വര്‍ദ്ധിച്ചു. അവന്‍ നന്ദി പറയുന്നത് ഡീപ്പീയീപ്പിയെ.

    പക്ഷേ പലരും മാനേജ്‌മെന്റ് സ്കൂളിലെ പിള്ളേരേയുമായി താരതമ്യപ്പെടുത്താന്‍ നോക്കി. മാര്‍ക്ക് മാത്രമാണ് കാര്യമെന്ന ചിന്ത ആദ്യം നമ്മള്‍ നമ്മുടെ തലയില്‍ നിന്നും മാറ്റണം. ഗ്രേഡിംഗ് സിസ്‌റ്റം അതിന് കുറച്ചൊക്കെ സഹായിക്കുമെന്ന് തോന്നുന്നു.

    ReplyDelete
  7. ആശക്കു വകയുണ്ട്. ഡീപ്പീയീപ്പി കുളം തോണ്ടിയതില്‍ മാതാപിതാക്കന്മാര്‍ക്കും മാധ്യമങ്ങള്‍ക്കും എന്തിന് സംവിധായകന്‍ ശ്രീനിവാസനു പോലും പങ്കുണ്ട്. (‘മലയാലം കുരച്ചു‘ മാത്രം അറിയുന്ന ഒരു പരിചയക്കാരന്‍ ആ സിനിമയിലെ ആക്ഷേപഹാസ്യം കണ്ട് ആര്‍ത്ത് ചിരിച്ചത് ഇപ്പോഴുമോര്‍ക്കുന്നു.)

    DPEP യും സാധാരണ രീതിയും താരതമ്യം നടത്തി ഒരു നല്ല പഠനം ഫ്രണ്ട്‌ലൈന്‍ (www.flononnet) പ്രസിദ്ധീകരിച്ചിരുന്നു പണ്ട്. നോക്കിയിട്ടു കിട്ടിയില്ല.

    ReplyDelete
  8. സോറി ‘ആ സിനിമ’ എന്ന് ഉദ്ദേശിച്ചത് ‘ഇംഗ്ലീഷ് മീഡിയം’ ആയിരുന്നു.

    ReplyDelete