Wednesday, August 02, 2006

"എന്റെ തെങ്ങുകയറ്റ കഥകള്‍"

കോപ്പുട്ടി കാഞ്ഞാണി മൌസും കീബോഡുമെടുത്തിരിപ്പു തുടങ്ങീട്ടു നേരം കുറെയായി.
ആലോചനകള്‍ തന്നെ ആലോചനകള്‍, തലച്ചോര്‍ ചൂടായി, മൂക്കിലൂടെയും വായിലൂടെയും പുക വന്നു.

വെള്ളക്കാജാ ആഞ്ഞു വലിച്ചു. ഇന്നത്തെ കാജക്കൊന്നും കിക്കു പോരാ.

ഇന്നലെ പാതാളത്തില്‍ നിന്നും കിട്ടിയ നീലച്ചടയന്‍ നോക്കാം.. ഹ്‌ംം , തരക്കേടില്ലാ.. കുറച്ച്‌ ആനമയക്കിയുണ്ടായിരുന്നെങ്കില്‍ല്‍ല്‍ല്‍..

"എന്നിട്ടും ഐഡിയകളൊന്നും വരുന്നില്ലല്ലോ.. " ആരോക്കെയോ, എപ്പഴൊക്കേയോ, എങ്ങാണ്ടൊക്കെയോ പറഞ്ഞപോലെ, ബൂലോഗത്തില്‍ ആശയ ദാരിദ്രം കലശിലായിരിക്കുന്നു.

തെങ്ങുകയറ്റോം വേണ്ടാന്നു വച്ച്‌, ലോണുമെടുത്ത്‌ പീസി വാങ്ങിയപ്പോ, നാട്ടുകാര്‍ക്കെല്ലാം പുച്ഛം. അലവലാതികള്‍, അസൂയക്കാര്‍. തെങ്ങീക്കയറുന്നോനെന്താ, പീ സി തൊട്ടുകൂടായ്യ്കയുണ്ടോ ?

എന്തിനു കുറ്റം കോപ്പുട്ടിക്ക്‌, തെങ്ങേറ്റത്തിനു ആളില്ലാതെ, ഇന്നാളു, തലയില്‍ തേങ്ങാ വീണൊരുത്തന്‍ മരിച്ചെന്ന്. സമയാ സമയം കോപ്പുട്ടി തെങ്ങുകേറിയിരുന്നപ്പോല്‍, ഇവിടൊരുത്തനും ഒരു കൊഴപ്പോണ്ടാര്‍ന്നില്ല്യ, ചാവട്ടെ കൊറേയെണ്ണം, ഹല്ലാ പിന്നേ !

ആരു ചത്താലെന്ത്‌! ഞാന്‍ ബ്ലോഗും, പണിയും തെങ്ങേക്കയറലുമൊക്കെ അതിനു ശേഷം.. അതു കാര്യം വേറേ.. കമന്റുപടിക്കല്‍ തേവരേ , ഇതു ശത്യം ശത്യം, ആ .. ആ ശത്യം.

പക്ഷേ വെറുതെ ബ്ലോഗിയിട്ടെന്തു കാര്യം ? എനിക്കു വേണം കമന്റ്‌! മിനിമം ഒരമ്പത്‌, കുറച്ചു കൂടി ഒരു 100 ആയാലും ഞാന്‍ സഹിക്കും.. പക്ഷേ,

ലോണും വാങ്ങിയെടുത്ത പീസിയുടെ ആദ്യമാസത്തെ ഇന്‍സ്റ്റോള്‍മെന്റടച്ച ദിവസമായിരുന്നു ആദ്യ പോസ്റ്റിങ്ങ്‌!

വെറും ചെറിയൊരു പോസ്റ്റ്‌.. " ബൂലോഗകരേ, ഞാന്‍ കോപ്പുട്ടിയും ബൂലോഗത്തിലേക്ക്‌" എന്ന ഒറ്റ വരി പോസ്റ്റ്‌.

ഹാ.. എന്തായിരുന്നു മേളം.

ആള്‍ക്കാരങ്ങു നെരന്നു നിക്കുവല്ലേ, എനിക്കു സ്വാഗതം പറയാന്‍.
ആരൊക്കെയാ ഈ തെങ്ങേറ്റക്കാരനെ സ്വാഗതമോതാന്‍.., ഐ.ടി എഞ്ചിനീയര്‍സ്‌, ഡോക്റ്റേഴ്സ്‌, മാനേജര്‍മാര്‍, പത്രാധിപന്മാര്‍, റേഡിയോ അവതാരകര്‍.ഹോ.. മൊത്തം 65 കമന്റല്ലേ കിട്ടിയത്‌.

കോപ്പുട്ടിയുടേ കഴിവ്‌ മനസ്സിലായല്ലോ? പണ്ടേ, അത്യുന്നതങ്ങളില്‍ പിടിപാടൂള്ളവനാ താന്‍ എന്നു പറയുമ്പോളൊക്കെ തന്നെ നാട്ടുകാര്‍ കളിയാക്കും, "തെങ്ങിന്റെ മുകളിലല്ലേ കോപ്പുട്ടീടെ ഉന്നത പിടിപാട്‌?" എന്ന്. ആ ചെറ്റകള്‍ കാണൂന്നുണ്ടോ ഇതൊക്കേ ?

ഓഫു യൂണിയങ്കാര്‍ ഒന്നു കേറി നെരങ്ങിയാലെന്ത്‌ , 65 കമന്റ്‌ കുഞ്ഞുകളിയാന്നോ അച്ചായാ ? നാട്ടുകാരോടു പോവാന്‍ പറ.

ഇന്നാളു വന്ന ഒരു ഈമെയില്‍ ഫോര്‍വേഡിലെ തമാശയെടുത്തു പൂശി "രണ്ടാമത്തെ പോസ്റ്റായിട്ട്‌.." എവടെ...

ഒരുത്തനുമില്ല, കമന്റാന്‍ പോയിട്ട്‌, ആരും ആ ഭാഗത്തോട്ടൊന്നും തിരിഞ്ഞു നോക്കുന്ന പോലുമില്ല. ഹിറ്റു കവുണ്ടര്‍ ഇട്ടത്‌ വെറുതേ, ഇപ്പോ കവുണ്ടമണി തമിഴു സിനിമാലോകത്തു നിക്കുന്ന പോലെ, ഒരനക്കവുമില്ലാതെ !

പീസിയോടു വെറുപ്പു തോന്നി. ആശയ ദാരിദ്ര്യം തന്നേ..

അവസാനം അതു തന്നെ പ്രയോഗിച്ചു.. അമേരിക്കയില്‍ നിന്നും കൊറിയര്‍ വഴി ഓര്‍ഡര്‍ ചെയ്തു വരുത്തിയ ഫൈസര്‍ കമ്പനിയുടെ "ആശയോഗ്ര".

മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ആശയങ്ങളെ ഉത്തേജിപ്പിക്കാന്‍ ഈയിടക്ക്‌ ഇറക്കിയ ആശയ ദാരിദ്ര്യ നിര്‍മാര്‍ജന ഗുളിക. അമേരിക്കയില്‍ മാത്രമേ ഇതൊക്കെ കിട്ടൂ..

അതല്ലേ, ഈ അമേരിക്കക്കാരൊക്കെ, നല്ല കഥയെഴുതുന്നേ ? പിന്നെ, അവരു ദുബായിലെ കൊറച്ചു പേര്‍ക്ക്‌ കൊടുത്തിട്ടുണ്ടെന്നാ തോന്നുന്നേ ! നമ്മളീ കോണോത്തു കുന്നില്‍ കിടക്കുന്നോന്മാര്‍ക്ക്‌ നല്ല കഥ എഴുതാന്‍ കഴിയാത്തതും അതു തന്നെ കാരണം.

എടുത്തു പൂശി 2 എണ്ണം, ആശയാഗ്ര, കടിച്ചു ചവച്ചു തിന്നു.. ഹോ എന്താ കയ്പ്പ്‌. സാരമില്ല, ആശയം പോരട്ടേ!

ചെറിയൊരു അന്തര്‍ലീനമായ ആന്ദോളന ബഹിര്‍സുരണങ്ങളുടെ ചിന്താവിഹീനതകള്‍ കോപ്പുട്ടിയില്‍ ജന്മമെടുത്തു.. ആശയാഗ്ര വര്‍ക്കു ചെയ്തു തുടങ്ങി !

കോപ്പുട്ടിയുടെ കൈകള്‍ ഓട്ടോമാറ്റിക്കായി കീബോഡിലേക്കു നീങ്ങി.. ആഹാ... അടിപൊളിയൊരു കഥ മനസ്സില്‍ ! ഇതിനി 100 കമന്റ്‌ ഉറപ്പ്‌..

കോപ്പുട്ടി എഴുതിത്തുടങ്ങീ....

ആദ്യം നല്ലൊരു പേരും കൊടുത്തു... "എന്റെ തെങ്ങുകയറ്റ കഥകള്‍"

"ടക്‌..ടിക്‌..." വിരലുകള്‍ കീബോഡില്‍ ധൃതഗതിയില്‍ താണ്ഡവമാടി !

മണി 6 അടിച്ചു. മണിക്കൂറുകള്‍ക്കകം, ബൂലോകത്തില്‍ വരാന്‍ പോകുന്ന ആ അമൂല്യ പോസ്റ്റിന്റെ നിലവാരമോര്‍ത്ത്‌ സൂര്യന്‍ കടലില്‍ പോയൊളിച്ചു.

31 comments:

  1. ""എന്റെ തെങ്ങുകയറ്റ കഥകള്‍""

    ബൂലോഗ ക്ലബ്ബിലേക്കൊരു പോസ്റ്റ്. വെറും 20 മിനിട്ടു കൊണ്ട് എഴുതിയൊരു വളിപ്പ് !

    നിങ്ങള്‍ പറഞ്ഞാല്‍, ഞാണിതു ഡീലിറ്റു ചെയ്യാനും റെഡീ !

    ReplyDelete
  2. ഓഫ് യൂണിയങ്കാരെ മെന്‍ഷന്‍ ചെയ്ത സ്തിതിക്ക് 100 അടിച്ചിരിക്കും. ഇതാ ഓഫ് പരമ്പര ദൈവങ്ങളെ സാക്ഷി നിര്‍ത്തി ആദിക്ക് വേണ്ടി ഞാന്‍ സത്യം ചെയ്തിരിക്കുന്നു. ഇത് പാലിച്ചില്ലെങ്കില്‍ ആദിയുടെ തല തെറിച്ച് കുറുമാന്റെ പാതാളത്തില്‍ പോട്ടെ.

    ReplyDelete
  3. ആശയദാരിദ്ര്യം ആശയമാക്കി കഥയോ. എന്നെക്കൊണ്ട് വയ്യ. ഇടിവാളേ കലക്കന്‍. പോസ്റ്റ് വളിപ്പാണോ എന്ന് ചോദിച്ചാല്‍, ...

    ഇടിവാളിന്റെ ബ്ലോഗിലെ കഥകളുടെ അത്രയും വരില്ലെങ്കിലും, സംഭവം കൊള്ളാം. ഇഷ്ടമായി. ഇനി കോപ്പുട്ടിക്ക് ആദ്യ പോസ്റ്റിന് കിട്ടിയ 65 കമന്റ് ഈ പോസ്റ്റ് വെട്ടിക്കുമോ എന്ന് നോക്കട്ടെ.

    ReplyDelete
  4. കാ‍ഞ്ഞാണിക്കാരെ ഇങ്ങനെ കൊച്ചാക്കല്ലേ.. മേച്ചേരിപ്പടിക്കലില്‍ നിന്നും കിഴക്കോട്ട് പോകുന്ന റോഡും ഒരു കിലേകീറ്റര്‍ കഴിഞ്ഞാലുള്ള പടിപ്പുരയുള്ള വീടും ശോഭാ നായര്‍ & ടീമിനു കാണിച്ചുകൊടുക്കണോ ? ഭീഷണിയാണ്.. ഹ..ഹ..ഹ..

    ReplyDelete
  5. ഇവിടുത്തെ പെട്രോള്‍ പമ്പില്‍ ലെബ്നാന്‍ സഹായ നിധി പെട്ടിക്കടുത്ത് വേറെ ഒരു പെട്ടി “ബൂലോഗ ആശയ നിവാരണ യജ്ഞം”.ഉള്ളിലോട്ടു നോക്കിയപ്പോള്‍ കൊടകര വിശാലന്‍ വക എന്നെഴുതിയ അഞ്ചാറ് കവറുകള്‍.രണ്ടെണ്ണം ഞാനെടുത്തു.ഒന്നു വേണമെങ്കില്‍ തരാം.

    ഓ.ടോ.ഇവിടെ ഒരാള്‍ ഇനി ആരും കമന്‍റിയാല്ലാതെ ജലപാനമില്ല എന്നും പറഞ്ഞിരിപ്പാ.
    http://tharavadi.blogspot.com/
    ഒന്ന് സഹായിക്കണേ

    ReplyDelete
  6. ഇത് കലക്കീരാ മോനേ........സമ്മതിച്ചു........ഇരുപതു മിനിറ്റോണ്ട് ഇത്രയും വലിയ ഒരു കഥയെ പ്രസവിക്കാന്ന് പറഞ്ഞാലൊരു കഴിവാ മാഷെ...........ക്കീപ്പീറ്റപ്പ്

    ReplyDelete
  7. കാഞ്ഞാണി ,അന്തിക്കാട്‌ , ചെമ്മാപ്പിള്ളീ, പുത്തന്‍പീടിക, പെരിങ്ങോട്ടുകര, വെള്ളിയാഴ്ച്ച ചന്ത, ആശുപത്രിപ്പടി, വഴി ഗന്ധര്‍വന്റെ ബസ്‌ അമ്പലത്തിലേക്ക്‌. (ശ്രീരാമക്ഷേത്രം)

    ഇന്നു ശുഭം

    ReplyDelete
  8. കുട്ടമേന്‍-ന്നേ.
    നിങ്ങള്‍! ആളെ ബേജാറാക്കല്ലേ മാഷേ..
    മേച്ചേരിപ്പടി കിഴക്കോട്ടുപോയി, പടിപ്പുരയുള്ള വീടു വരെ.. ഓക്കേ...

    അതും കഴിഞ്ഞ് ഒന്നും പറയല്ലേ മാഷേ ..

    അല്ലാ, അവിടമൊക്കേ നന്നായ്യിട്ടറിയുമോ ??

    ഒരു സംശയം ! ശോഭാ നായ്yര്‍.. ഞാനുദ്ദേശിച്ച ആ നായരും, താങ്കളുദ്ദേശിച്ച ആ നായരും ഒരാളാണോ ??

    ആവല്ലേ ദൈവമേ.. 101 വെടി വഴിപാട് !

    ReplyDelete
  9. ഗഡ്യേ,
    എനിക്കിഷ്ടപ്പെട്ടു. ഒരു ക്ലൂ ഇങ്ങക്കും കൊണ്ടൂലോ.എന്നെ വെയ്ക്കുമ്പൊ ഓര്‍ക്കണായിരുന്നു.

    ReplyDelete
  10. ഇത് കലക്കി ഇടിവാളേ :-))
    സൂപ്പറായിട്ടുണ്ട്!!

    ഇരുപത് മിനിറ്റ് കൊണ്ടിത് കാച്ചിയോ??????
    അത്ഭുതം അത്ഭുതം...
    ഇടിവാളേ എന്റെ വക ഒരു പ്രാമാണം..സോറി പ്രമാടം..ഛേ പ്രണാമം ന്ന്! ...

    ReplyDelete
  11. ഹോ.. ഇരുപതു മിനിറ്റു കൊണ്ടോ. ഇതൊന്നാന്തരം. തകര്‍ത്തിരിക്കുന്നു, ഇഡ്ഡലിവാളേ. ആശയദാരിദ്ര്യവാസി ഇപ്പോള്‍ തന്നെ എത്രപേര്‍ക്ക് എത്ര പോസ്റ്റുകള്‍ കൊടുത്തു.

    വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  12. ഗഡീ,
    ഒരു ഫോര്‍മുല പരിശോധിക്കുന്നതില്‍ വിരോധമില്ലല്ലോ?

    if ശോഭാ നായര്‍=6 വര്‍ഷം then എനിക്ക് കാര്യം പിടി കിട്ടി else താങ്കള്‍ തടിയെടുത്തിരിക്കുന്നു.

    ഒരു ലൂപ് വര്‍ക്ക് ചെയ്യുമോന്ന് നോക്കട്ടെ.

    ReplyDelete
  13. ഹേയ്, അല്ലാ ദില്ലൂ,
    എന്റെ കൂടെ ഒരു ശോഭാ നായരു പഠിച്ചിരുന്നു.. 1 മുതല്‍, 4 വരെ.. കുണു കോളേജില്‍....

    ഞങ്ങളു നല്ല ഫാമിലി ഫ്രണ്ടുകളാ ...

    എന്റെ ഈ ബൂലോഗത്തിലെ അവതാരം അവരെങ്ങാനും അറിഞ്ഞാല്‍, മാനം വക്കാരിയുടേ തലേക്കേറിയിരിക്കും ( ആനപ്പൊറത്തു കേറും ‌ ന്ന്..” ;)

    ReplyDelete
  14. അപ്പൊ താങ്കള്‍ തടിയൂരി.

    ഇനി 100നുള്ള കളം വരച്ചോട്ടെ?

    ReplyDelete
  15. ഇതൊക്കേ എന്തോന്നു ച്വാദിക്കാന്‍..

    എപ്പ തൊടങ്ങീന്നു ച്വാദീര് ..

    എവടെ കുമാര്‍ജീ, കജാന്‍‌ജീ, ബിന്ദിജീ, എല്ല്‌ജി !!!

    ReplyDelete
  16. ഇന്നലത്തെ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് മാറിയില്ലേ ആവോ?

    ക്ലബ് മെമ്പ്രന്മാര്‍ ഉടനടി എത്തിച്ചേരാന്‍ താല്‍പ്പര്യപ്പെടുന്നു.കടന്ന് വരൂ,കടന്നു വരൂ..

    ReplyDelete
  17. കലക്കീലോ ഇടിവാള്‍ ചേട്ടാ!
    ആ “ആശയോഗ്ര" കിട്ടനെന്താ വഴി??

    ReplyDelete
  18. ഓഫ് തൊഴിലാളി യൂണിയന്‍ സിന്ദാബാദ്

    http://offunion.blogspot.com/

    മെംബര്‍ഷിപ്പ് വേണ്ടവര്‍ കടന്നു വരിക !!!
    Email to
    itival @ gawab.com

    ReplyDelete
  19. ദൈവമേ ലോകത്തിനെന്തു പറ്റി?

    ഓഫങ്ങാടിയില്‍ ഒണക്കമീന്‍ വാങ്ങാന്‍ പോലും ആളില്ലാതായിരിക്കുന്നു. സുകൃതക്ഷയം!!

    ഓഫിന്‍ കാവിലമ്മേ പൊറുക്കണേ....

    ReplyDelete
  20. ദില്‍ബന്‍ ഏത് ലോകത്താ, അവിടെ ഇടുന്ന കമന്റുകളൊന്നും പിന്മൊഴികളില്‍ എത്തുന്നില്ല.

    ReplyDelete
  21. അവിടെ നാളെയേ ആക്റ്റിവേറ്റാകൂ. ഇവിടെ ഇടുന്ന കമന്റിനും ആളില്ലല്ലോ? അതാണ് സുകൃതക്ഷയം എന്ന് പറഞ്ഞത്.

    ReplyDelete
  22. എന്ത് ആക്റ്റിവേറ്റാവാനാ ഒരു ദിവസം എടുക്കുന്നത്? അത് പുതിയ അറിവാണല്ലോ

    ReplyDelete
  23. ഈ ഇടിവാള്‍ എന്ന് പറയുന്ന യന്ത്രം നാളെയേ ആക്റ്റിവേറ്റാകൂ. അദ്ദേഹമാണല്ലോ അതിന്റെ അഡ്മിന്‍.

    ഇപ്പൊ ഗൂഗിള്‍ ടോക്കില്‍ പറഞ്ഞത് ഇനി നാളെ നോക്കാമെന്നാ. അല്ല.. ഇങ്ങടെ ഗൂഗിള്‍ ഐഡി ഒന്ന് പറഞ്ഞാല്‍ ഞാന്‍ ചാറ്റ് യന്ത്രത്തില്‍ ജായിന്റ് ആക്കാം.

    ReplyDelete
  24. ശ്ശൊ. ഇടിവാളായിരുന്നു അല്ലേ അതിന്റെ ആള്‍. ഞാന്‍ ദില്‍ബന്‍ ആണെന്ന് കരുതി കുറേ കമന്റ് ഇട്ടു അവിടെ. ചായ്. ചമ്മി.

    എന്റെ ഗൂഗിള്‍ ഐഡി ശ്രീജിത്ത്കെ2000@ജിമെയില്‍.കോം

    ReplyDelete
  25. ശ്രീജ്യേ,
    ഒരു ക്ഷണം വിട്ടിട്ടുണ്ട്.

    ReplyDelete
  26. ഞാന് വൈകിയോ കൂട്ടരേ? ഇവിടെയാരോണ്ടോ ഓഫ് യൂണിയങ്കാര്‍ക്ക് ജയ് വിളിക്കുന്നതു കേട്ടു, എന്റെ ഇടിവാള് മാഷെ എനിക്ക് രണ്ട് ജയ് വിളിച്ചാല് നൂറിന് നീറ്റമ്പത് കമ്മന്റ് ഞാനിടില്ലേ. 20 മിനിറ്റുകൊണ്ട് പറ്റിച്ച പണിയാണോ.. എന്റെ തെങ്ങുമ്മേ കാവിലമ്മേ തെങ്ങിന്റെ പേരും പറഞ്ഞുളള ഈ പരാക്രമമുണ്ടല്ലോ... എനിക്ക് കണ്ടിട്ട് അങ്ങ് ദഹിക്കുന്നില്ല. ആശയ ദാരിദ്ര്യം മാറ്റാന്‍ എന്നും പറഞ്ഞ് ബാക്കിയുളളവന്‍ വിട്ട പോസ്റ്റ് മൂക്കും കുത്തി വീണ സ്ഥാനത്താണ് ഇത് വാണം പോലെ തെങ്ങുമേ കേറിയത്.. ഗഡീസ് ഇടിവാള് തകര്‍ത്തു എന്റെ അഭിനന്ദനങ്ങഎല്‍.. കിച്ചു കിച്ചു സിന്ദാബാദ് കിച്ചു കിച്ചു നേതാവേ ധീരതയോടെ നയിച്ചോളൂ

    ReplyDelete
  27. ഇടിവാളേ ഇടിവെട്ട്‌ !!!

    ReplyDelete
  28. ഇവിടെ ഒരു കമന്റിടാന്നിനി സ്തലമില്ല..എങ്കിലും ആരെങ്കിലും ഈ ബൂലോക ക്ലബ്ബിലേക്കുള്ള വഴി പറഞ്ഞാ നന്നായിരിന്നു.

    പി കെ രാഘവന്‍

    ReplyDelete
  29. ഇടിവാളേ ഉഗ്രന്‍ പോസ്റ്റ് :) ഇത് ഇന്നത്തെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയുടെ പച്ചയായ ആവിഷ്കാരമല്ലെ? :) കലക്കി.

    കിച്ചു, അന്റെ കമന്റിനു ഞാനൊരു 100 മാര്‍ക്കു തന്നിരിക്കുന്നു. “കിച്ചു കിച്ചു സിന്ദാബാദ് കിച്ചു കിച്ചു നേതാവേ ധീരതയോടെ നയിച്ചോളൂ “ എന്നതിനാണ് അതില്‍ 90-ഉം :)

    ReplyDelete
  30. This comment has been removed by a blog administrator.

    ReplyDelete
  31. ഇപ്പോള്‍ വക്കാരിമഷ്ടാ (മനസ്സിലായി എന്നര്‍ത്ഥം). ഇടിവാള്‍ജിയുടെ ആത്മകഥയുടെ ഒരു പുതിയ അധ്യായം..വായിക്കൂ വരിക്കാരാവൂ..

    ഓ.ട കാര്‍ക്കു പ്രത്യേക സ്വാഗതം


    ഇനി കാര്യം:
    ഇടിവാള്‍ജീ-അസ്സലായി.. ബഹുത്ത് അച്ചാ..

    ഒ.ട ക്കിനായി എനിക്കും തരുമോമെമ്പര്‍ഷിപ്പ്
    rasheedchalil@gmail.com

    ReplyDelete