പ്രിയമുള്ള തീറ്റപ്രേമികളേ, കള്ള്‍സ്നേഹികളേ,
ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ നാടകം ഉടന്‍ പ്രദര്‍ശനമാരംഭിക്കുന്നു. നാടകത്തിന്റെ പേര് "കുട്ടപ്പായിയുടെ കളസം കീറി". ച്ഛില്‍ല്‍ല്‍.....
ഞങ്ങളുടെ ആദ്യ നാടകം "അയ്യോ എന്റെ ബൈക്ക് പോലീസ് കൊണ്ട് പോയേ" എന്നതിന്റെ ഗംഭീര വിജയത്തിനു ശേഷം നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ വീണ്ടും വേദിയിലെത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോട്ടീസ് ശ്രദ്ധിക്കുക.
മറ്റ് അസ്സോസിയേഷന്‍ ഭാരവാഹികളായ കുഞ്ഞന്‍സ്, കല്യാണി, ചന്ദ്രക്കാറന്‍, സിനു, നളന്‍, കൊച്ചന്‍ തുടങ്ങിയവര്‍ അടിയന്തിരമായി സ്റ്റേജിനു പിന്നിലേക്ക് വരേണ്ടതാകുന്നു.
വീണ്ടും പറയട്ടെ, വരുന്ന ശനിയാഴ്ച എല്ലാവരും മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് എല്ലാ ബൂലോകവാസികളുടെ ശ്രദ്ധയും ബാംഗ്ലൂരിലേക്ക്.
കാണാന്‍ മറക്കാതിരിക്കുക.
ആഹ..
ReplyDeleteഇങ്ങനെ ഒരു ക്ഷണം എങ്ങനെ സ്വീകരിക്കതിരിക്കും..
ചേട്ടാ.. എന്നെ ഇനി ബാഗ്ലൂരില്‍ അന്വെഷിച്ച മതി..
ഫുള്ളിന്‍റെ വില എന്ന് പറയുംബോള്‍
ReplyDelete100 രൂപയ്ക്ക് “കരിഓയില്‍” എന്ന സാധനം കിട്ടും
അത്രേം മതിയൊ?
പച്ചാളമേ, ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് കള്ളിന്റെ കാര്യത്തില്‍ ലോക നിലവാരം പുലര്‍ത്തുന്ന ഒരു അസ്സോസിയേഷന്‍ ആണ്. ഇങ്ങോട്ട് കരിയോയിലോ പെട്രോളിയമോ കൊണ്ട് വന്നാല്‍ ബ്ലോഗനാര്‍കാവിലമ്മച്ചിയാണെ, ബ്ലോഗിലെ ആദ്യ രക്ഷസാക്ഷി പിറക്കും അവിടെ. പറഞ്ഞില്ല എന്ന് വേണ്ട.
ReplyDeleteകലക്കന്‍ നോട്ടീസ്... ശ്രീജിത്തേ..
ReplyDeleteഇങ്ങളു മൈന്‍ഡ്റ്റ്രീയിലാണോ ?? ഒരു കാര്യമുണ്ട് 1
എഴുത്തിന്റെ ഗ്ലാമറില്‍ എന്റെ ഗ്ലാമര്‍ മുങ്ങിപ്പോയല്ലോ എന്റെ ഗണപതിഭഗവതിഭഗവാനെ... പോരാണ്ട് ഒരു മുള്‍ക്കീരീടം എന്റെ തലയില്‍ വെച്ചല്ലോ കശ്മലന്മാരെ
ReplyDeleteപട്ടഷാപ്പിലും, സോറി ഫോട്ടോഷോപ്പിലും കേറി കൈ വച്ചുവോ? മുട്ക്കന്‍. നോട്ടീസ് നന്നായി ശ്രീക്കുട്ടാ, നല്ല കള്ള് കുടിക്കുമ്പൊ ഇക്കാസിനെയും ഓര്‍ക്കണം. വിലകൂടിയ മദ്യം ഒരു ക്രേയ്സാ ഇക്കാസിന്.
ReplyDeleteപറയാതെ വയ്യ.
ReplyDeleteഎഴുത്തുഗ്രന്‍..
നൊട്ടീസ് അത്യുഗ്രന്‍.
കിടിലന്‍....
ശ്രീ,
ReplyDeleteകരിഓയിലിനെ പറ്റി ഒരക്ഷരം പറയരുത്!!!
നിങ്ങള്‍ക്കെന്തരിയാം???
ഒരൊറ്റ ഫുള്ള് കൊണ്ട് ബാംഗ്ലൂര്‍ മുഴുവനും പറ്റാകും
അതു മാത്രമല്ല,
ഒരാളുടെ വീട്ടിലെ ചെടിച്ചട്ടി വേറൊരാളുടെ വീട്ടിലും, തിരിച്ചും വയ്ക്കാനുള്ള ടെംറ്റേഷനും കിട്ടും.
ഇത് കലക്കി ശ്രീജ്യേ.....നോട്ടീസ് തകര്‍ത്തു
ReplyDeleteഒരാഴ്ച നീട്ടിയിരുന്നെങ്കില്‍ എനിക്കും വരാമായിരുന്നു
ഇപ്പൊ നിന്റെ ബ്രാന്‍ഡ് മനസ്സിലായി പച്ചാളം. നീ അതടിച്ച് ചെയ്യാറുള്ള തരികിടകളുടെ ക്ലൂവും കിട്ടി. മോനേ ഗജ-ജില്‍നാമലേഷ് കുമാറേ, മര്യാദയ്ക്ക് നല്ല ബ്രാന്‍ഡിന്റെ പൈസയും കൊണ്ട് വന്നില്ലെങ്കില്‍, കരിയോയില്‍ മാത്രമല്ല സാക്ഷാല്‍ ടാര്‍ തന്നെ നിന്നെക്കൊണ്ട് കുടിപ്പിക്കും. അസ്സോസിയേഷന്‍ സെക്രട്ടറി വലിയ കെ.ഡി ആണ് (കണ്ടാല്‍ തോന്നില്ലെങ്കിലും), മനസ്സിലാക്കിക്കോ.
ReplyDeleteഓ.ടോ: അസ്സോസിയേഷന്റെ പേരില്‍ ഇടുന്ന പോസുകള്‍ക്കുത്തരവാദി അസ്സോസിയേഷന്‍ തന്നെ ആണ്. പോസ്റ്റിലെ എഴുത്തിനോ, നോട്ടിസിനോ, പോസ്റ്റിട്ട ആളിന്റെ കരങ്ങള്‍ പതിഞ്ഞിട്ടുണ്ടാകണമെന്നില്ല, മറിച്ചും ആകാം. ഡീറ്റെയിത്സ് അറിയണമെങ്കില്‍ പ്രസിഡന്റിനോട് ചോദിക്കുക എന്ന പംക്തിയിലേക്ക് കത്തയക്കുക.
ഉമേഷേട്ടാ
ReplyDeleteപ്രദീപ് സോമസുന്ദരത്തിന്റെ പോസ്റ്റിന്റെ ലിങ്കില്‍ കമന്റ് ഇടാന്‍ പറ്റുന്നില്ലല്ലൊ?
ആരോ അതു ഡിലീറ്റു ചെയ്തല്ലോ. ബൂലോഗക്ലബ് ഭാരവാഹികളോ, അതോ ബ്ലോഗര്‍ പറ്റിച്ച പണിയോ?
ReplyDeleteഒരു സെക്കന്റ് മുന്‍പുവരെ ഉണ്ടായിരുന്നല്ലോ. എവിടെപ്പോയി.
ReplyDeleteഉമേഷേട്ടാ,
ReplyDeleteഎനിക്ക് ഈ
ലിങ്കില്‍ അത് കാണാം.പക്ഷെ ബൂലോക ക്ലബില്‍ റിപ്രഷ് ചെയ്ത് നോക്കുമ്പൊള്‍ ഇല്ല..
എന്തായലും വികീടെ ഗൈഡ് ലൈന്‍സ് അനുസരിച്ച് :
Notable actors and television personalities who have appeared in well-known films or television productions. Notability can be determined by:
Multiple features in popular culture publications such as Vogue, GQ, Elle, FHM or national newspapers
A large fan base, fan listing or "cult" following
An independent biography
Name recognition
Commercial endorsements
ആ ഒരു സെന്റെസ് മാത്രം മതിയല്ലൊ പ്രദീപ് സോമ സുന്ദരത്തിന്റെ ലേഖനത്തിന് സപ്പോര്‍ട്ടായിട്ട്.. മേരി ആവാസ് സുനോ ഇവിടത്തെ അമേരിക്കന്‍ ഐഡള്‍ -നെ കാളും വ്യൂവര്‍ഷിപ്പ് ഉണ്ടായിരുന്ന പരിപാടിയാണല്ലൊ..
ശ്രീജ്യേ,
ReplyDeleteകലക്കി മോനേ. ഞാന്‍ ഒരു വിധം നിവര്‍ത്തിയുണ്ടെങ്കില്‍ വരും നാടകം കാണാന്‍.
ശ്രീജിത്തേ, തകര്‍പ്പന്‍ നോട്ടീസ്.. സ്വന്തം കലയാണോ? നോട്ടീസ് സംഗതികള്‍ ശരിക്കും നടക്കുന്നത് തന്നെ?
ReplyDeleteപ്രദീപ് സോമസുന്ദരത്തിനെതിരെയുള്ളത് വ്യക്തിപരമായ ഒരു യുദ്ധമാണോ? അത് ഡിലീറ്റ് ചെയ്യാന്‍ നിരത്തുന്ന വാദങ്ങളില്‍ കഴമ്പൊന്നും കാണുന്നില്ല. ഗൂഗിള്‍ ഹിറ്റിനെയും മറ്റും ആസ്‌പദമാക്കിയാണോ വിക്കിപീഡിയ ലേഖനങ്ങള്‍ നിശ്ചയിക്കുന്നത്? എങ്കില്‍ പിന്നെ എന്തിന് വിക്കിപ്പീഡിയ, ഗൂഗിള്‍ പോരേ?
ഇതുപോലെയാണോ പല വിക്കിപ്പീഡിയ ലേഖനങ്ങളും നിശ്ചയിക്കപ്പെടുന്നത്? ഒരു മോഡറേറ്റര്‍ വിചാരിച്ചാല്‍ കലാപം ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വ്യവസ്ഥിതി പോലെ- അദ്ദേഹമാണെങ്കില്‍ അദ്ദേഹത്തിന്റെ അറിവിനെ മാത്രം ആസ്‌പദമാക്കി വാദങ്ങള്‍ നിരത്തുന്നു. ഇങ്ങിനെയുള്ള കഴമ്പില്ലാത്ത വാദങ്ങള്‍ക്ക് വേണ്ടി എല്ലാ സമയവും ബാക്കി അംഗങ്ങള്‍ തങ്ങളുടെ ഊര്‍ജ്ജം ചിലവഴിക്കേണ്ടി വരുമോ? (ചിലപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ആള്‍ക്കാര്‍ പങ്കെടുക്കുന്ന നോണ്‍-പ്രോഫിറ്റ് ഓണ്‍ലൈന്‍ സംരംഭങ്ങളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിമുട്ടായിരിക്കും അല്ലേ-അല്ലെങ്കില്‍ ഇങ്ങിനെയുള്ള സംഭവങ്ങളില്‍ കൂടിയൊക്കെയായിരിക്കും ഒരു വിക്കിപ്പീഡിയ ലേഖനം അതിന്റെ അന്തിമ നിലവാരത്തിലെത്തുന്നത്).
ശ്രീജിത്തേ, ഓഫ്‌ജിത്തേ, ഓഫിനു മാഫ്. ഉമേഷ്‌ജിയിട്ട പോസ്റ്റ് കാക്കകൊത്തി കടലിലിട്ടു. മുങ്ങാപ്പിള്ളേര് മുങ്ങിക്കൊണ്ടിരിക്കുന്നു :)
ഓ..അത് മുള്‍ക്കിരീടാണോ കുട്ടപ്പായ്യേ...
ReplyDeleteആരാണ്ടും ആന്‍സ് ബേക്കറിയിലെ പ്ലം കേയ്ക്കെടുത്ത് തലക്കടിച്ചതാണെന്നല്യോ ഞാന്‍ കരുതീത്!
:-)
പോസ്റ്റു ചെയ്തപ്പോള്‍ ഈ സാധന്നം കിട്ടിയിരുന്നു.
ReplyDeleteYour post was not saved due to a database error. An engineer has been notified. Please copy your post to your computer and try again later. You can check Blogger Status for information about known problems with Blogger.
ഒന്നു കൂടി പോസ്റ്റിയപ്പോഴാണു കടന്നുകൂടിയതു്.
ഇപ്പോള്‍ ഒന്നുകൂടി നോക്കിയിട്ടും ഈ എറര്‍ തന്നെ.
പിന്നെ ബ്ലോഗറിന്റെ പനി കഴിഞ്ഞിട്ടു് ഒന്നുകൂടി നോക്കാം.
ഒരു സംശയം. ഇതു് ഇവിടെ ഓഫ്‌ടോപ്പിക് ആണോ? ഓഫ് നിര്‍ത്തി എന്നു ഞാന്‍ ഇന്നലെ പറഞ്ഞിരുന്നു....
ഉമേഷേട്ടന്‍ എന്തിനാ ഓഫ് നിറുത്തിയെ? പ്ലീസ് നിറുത്തല്ലെ. ഉമേഷേട്ടന്‍ ഓഫടിക്കുമ്പോഴും ഓണ്‍ അടികുമ്പോഴും..അതൊക്കെ വായിച്ച്..മേശയുടെ മുകളില്‍ നിന്ന് വീഴുന്ന ബ്രെഡ്ഡിന്റെ തരി പോലെ അതൊക്കെ വെട്ടി വിഴുങ്ങാന്‍ എന്നെപ്പോലെയുള്ളവര്‍ ഇവിടെ ഉണ്ട്.
ReplyDeleteഅതുകൊണ്ട് അങ്ങിനെ ചങ്കില്‍കൊള്ളണ വര്‍ത്താനം ഒന്നും പറയല്ലെ..പ്ലീസ്.
ഈ ബ്ലോഗര്‍ ഇടക്ക് ഇടക്ക് ഭയങ്കര സൂകേടാണ്..
വക്കാരിചേട്ടന്‍ വല്ലോം പോസ്റ്റി നോക്കിയെ ഇനി? ശരിയാവുന്നുണ്ടോന്ന്?
ആഗസ്ത് -5 നാണോ? ഇത്? ഈശ്വരാ... ഞാന്‍ പിന്നേം വരാതിരിക്കാന്‍ പണി ഒപ്പിച്ചു അല്ലേ? അടുത്ത ഷോയ്ക്ക് വരാം.
ReplyDeleteഅരവിന്നോ.. കൊട്‌കൈ !!!!
ReplyDeleteഈ കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ കേട്ട ഏറ്റോം ബെസ്റ്റ് വിറ്റ് ! ഏറ്റോം ബെസ്റ്റ് കമന്റ് !
enthoru fAvana ! കിടിലന്‍ !
നാടക നോട്ടീസ് കലക്കി...മാഷെ..........
ReplyDeleteനാടക നോട്ടീസ് കലക്കി...മാഷെ..........
ReplyDeleteസമയമില്ലാതെ അയിപ്പോയി അല്ലഎങ്കില്‍ ശ്രീജിത്തേ അല്ലെങ്കില്‍ സത്യമായും ഞാനിവിടെ തകര്‍ത്തേനെ, അമ്മയാണേ സത്യം... കൊളളാം നല്ല. പോസ്റ്റര്‍ നടക്കട്ടെ അപ്പനേ നടക്കട്ടെ...
ReplyDeleteശ്രീജിത്തൊരു കാര്യം പറയാന്‍ വിട്ടു.
ReplyDeleteശബ്ദനിയന്ത്രണം : കുമാര്‍
നാളത്തെ പരിപാടിയുടെ വിജയത്തിനായി ഞാനിന്നിപ്പോള്‍ മുതല്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നു.
ReplyDeleteആരെങ്കിലും വന്നു വീട്ടില്‍ നിന്നു സമ്മേളന സ്ഥലത്തേക്കെത്തിക്കണേ...
കുട്ടപ്പായീ,
ReplyDeleteസന്തോഷം കൊണ്ടെനിയ്ക്കിരിയ്ക്കാന്‍ മേലേ.... :D
...................
നാടകത്തിന്റെ ഒന്നാം ബെല്ല്, ഒരു 3.30-യ്ക്ക് ആയാലോ?
മദ്യനൂലേ, പോസ്റ്റര്‍ ഡിസൈന്‍ കലക്കി :) ഒരു ഒന്നൊന്നര എഫക്ട്!! :)
ReplyDeleteഒരു പ്രത്യേക അറിയിപ്പ്
ReplyDeleteനാടക സ്ഥലത്ത് കടല വില്‍പ്പനയ്ക്ക് ക്വൊട്ടേഷന്‍ ക്ഷണിക്കുന്നു.
താല്‍പര്യമുള്ളവര്‍ എക്സ്പീരിയന്‍സ് കാണിക്കുന്ന രേഖകളുമായി ഭാരവാഹികളെ കാണേണ്ടതാണ്(വേണ്ട പോലെ).
നാടകത്തിന്റെ ഇടവേളയില്‍ ഡപ്പാംകുത്ത്, ആന മയില്‍ ഒട്ടകം, ജീരക മുട്ടായി പെറുക്കല്‍, മദ്യമടിച്ചു പാട്ട്, ചിക്കന്റെ കാലെണ്ണല്‍ (വല്ലതും ബാക്കിയുണ്ടേല്‍), വിവരക്കേട് ഗോമ്പേറ്റീഷന്‍, ബെയറര്‍ പയറ്റ്, തുടങ്ങിയ കലാപ പരിപാടികളിലേയ്ക്കും പ്ര്രുകള്‍ ക്ഷണിയ്ക്കുന്നു.
നായക നടനെ രംഗത്തേയ്ക്ക് ആനയിക്കുമ്പോള്‍, താലപ്പൊലിയെടുക്കാനായി 100 തൈക്കിളവിമാരെ ആവശ്യമുണ്ട്. തൊണ്ണൂറിന്റെ പടി കടന്ന എല്ലാവര്‍ക്കും വയസ് തെളിയിക്കുന്ന രേഖകളുമായി സമീപിക്കാവുന്നതാണ്.
നാടക ശേഷം (പ്രത്യേകിച്ചും ക്ലൈമാക്സ് സീനില്‍) നായക നടന്റെ ക്ഷീണം മാറ്റാന്‍ ഉപ്പിട്ട സോഡ, കരിക്കിന്‍ വെള്ളം, രണ്ടാഴ്ച മുന്‍പ് റിലീസായ കഞ്ഞി വെള്ളം, കെട്ടിറങ്ങാന്‍ പച്ച മോര് മുതലായ കാറ്റലിസ്റ്റുകളെ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കാലേ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാകുന്നു.
നാടകത്തിന്റെ ത്വരിത പ്രവര്‍ത്തനം മൂലം ഊര്‍ജ്ജിതരായി വാളെടുക്കുന്നവര്‍ക്കായി, തല്‍ക്കാലം പരിചയ്ക്ക് പകരം ഓരോ പ്ലാസ്റ്റിക്ക് ബക്കറ്റും ഏര്‍പ്പാട് ചെയ്യുന്നതായിരിക്കും.
വര്‍ണ്ണ മേ , എന്തോരം കൊതിപ്പിക്കുന്ന ഓഫറുകളാ ( താലപ്പൊലി എടുക്കാനല്ല.. ;) )
ReplyDeleteഞങ്ങളെ അവിടെ എത്തിചേ അടങ്ങൂല്ലേ...
This comment has been removed by the author.
ReplyDeleteശ്രീജിത്ത് വിളിച്ചു, നന്ദി. കാര്യങ്ങളെല്ലാം തീരുമാനമായി.
ReplyDeleteഎത്ര കാലമായൊന്നു വാളുവെച്ചിട്ട്.....
അപ്പോള്‍ ഒരു ഭാരവാഹി, ചന്ത്രക്കാരന്‍ കൂടി സ്റ്റേജിനു പിന്നിലെത്തിക്കഴിഞ്ഞിരിയ്ക്കുന്നു.
ReplyDeleteഅദ്ദേഹവുമായി സംസാരിച്ചതിന്റെ ലഹരിയിലാണ് ഞാനിപ്പോള്‍... :D
മേഘങ്ങളേ... ഇദ്ദേഹം ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനൊരു മുതല്‍ക്കൂട്ടുതന്നെയെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു ;)
ഈശ്വരാ... കുട്ടപ്പായിയുടെ നിക്കര്‍ ശരിയ്ക്കും കീറുമോ???
ചന്ദ്രക്കാരന്‍ ചേട്ടാ,
ReplyDeleteവാളുവെക്കാന്‍ അത്രയ്ക്ക് കൊതിയാണോ??
ഒരു ബെസ്റ്റ് സാധനമുണ്ട് എടുക്കട്ടെ?
നന്നായിട്ടുണ്ട് ജിത്തേ! നാടകത്തിനു വരാന്‍ മാക്സിം ഗോര്‍ക്കി ശ്രമിക്കും ട്ടാ! ബൂലോഗം ടി.വി.ല്‍ ലൈവ് കാണുമോ?
ReplyDeleteപച്ചാളം നീ കല്ലുവാതുക്കല്‍ ഹയറുന്നീസയുടെ ഗഡിയാണോ? അതോ, മണിച്ചന്റ്റെയോ? എന്തായാലും കള്ളിന്റ്റെ വിചാരം മാത്രേയുള്ളോ? പച്ചാളത്തു എവിട്യാ നിന്റ്റെ വാറ്റു കേന്ദ്രം? :P
ReplyDelete[നോ ഒഫന്‍സ് ട്ടാ]
നിക്കേ മോനേ,
ReplyDeleteവിദ്യ കയ്യിലിരിക്കട്ടെ
എന്‍റെ പേര് പറഞ്ഞു ഫ്രീ ആയിട്ട് അടിക്കാനല്ലെ!
ഓഫ്‌ടീ:
ReplyDeleteസോമസുന്ദരത്തിന്റെ കാര്യം കഴിച്ചിലായി...
"The result was keep, despite nonsense from socks, there's enough evidence that he meets WP:BIO according to the arguments -- Samir धर्म 01:12, 6 August 2006 (UTC)" എന്ന് ഇന്നലെ വിധിപ്രസ്താവിച്ചു.
വക്കാരി, വിക്കിയില്‍ ആക്റ്റിവിസം ഉണ്ടായിരുന്നു; ഉണ്ട്; വളരെ അധികം ഇനിയുണ്ടാവുകയും ചെയ്യും.
chettanmaare..
ReplyDeletenjaanum oru pengalooru sorry bengalooru karan aane..kazhinja 10-12 varshamayi ivide computer kachavadavum alpa swalpam thattippum okke ayi nadakkunnavan ane..Cibu Benny ennivare okke munparichayam undu..
നോട്ടീസ് കൊള്ളാം...
ReplyDelete:)