ബൂലോകരേ...“ഗ്ലോബുലകം ഇവിടെ തുടങ്ങുന്നു” എന്ന ലേഖനം മാതൃഭൂമിയില്‍ കണ്ടപ്പോള്‍ അത് നമ്മുടെ കുഞ്ഞു ബൂലോകത്തെ കുറിച്ചാണ് എന്ന ആത്മസുഖത്തില്‍ ഇരിക്കുമ്പോഴാണ് globulakam.blogspot.com എന്ന പേരില്‍ ഒരു ബ്ലോഗ് കണ്ടത്. ബൂലോകത്തിന്റെ വല്ല ബ്രാഞ്ചുമായിരിക്കുമെന്നാണ് കരുതിയത്. ഊണ് തയ്യാര്‍ കയറൂ കഴിച്ചുപോകൂ എന്നൊരു ബോര്‍ഡും കണ്ടു(E- മെയില്‍ അയ്ക്കു അംഗമാകൂ എന്ന് മലയാളം.). എന്നാ പിന്നെ കേറി കഴിക്കാമെന്ന് വച്ചൂ.. തലയിട്ടു നോക്കിയപ്പോള്‍ ആകെ ഒരു ഛര്‍ദ്ധി മണം. പ്രിയരേ ആ തട്ടികൂട്ടില്‍ വളര്‍ത്തവകാശകാരന്‍ എന്ന് അവകാശപ്പെടുന്ന ഗ്ലോബ് അനാഥന്‍ (അന്വാര്‍ഥമാകുന്ന പേര്) ഇട്ടിരുന്ന ഒരു കമന്റ് ഞാന്‍ പൊക്കി ബൂലോക സമക്ഷം വെയ്ക്കുന്നു.
അനാഥന്റെ പരിദേവനം.
ബ്ലോഗുലകവും ബൂലോഗ ക്ലബ്ബും തമ്മിലെന്താണ് വ്യത്യാസം ? -
ബൂലോകത്തിന് സ്വന്തമായി ഒരു വ്യക്തിത്വം അവകാശപ്പെടാനുണ്ടൊ, ആര്‍ക്കും ഏത് അസമയത്തും വലിഞ്ഞുകേറി ചര്‍ദ്ദിച്ചു പോകാനൊരിടം എന്നതില്‍ കവിഞ്ഞ്? അതൊക്കെയൊന്ന് തൂത്ത്‌വാരിക്കളയാന്‍ പോലും കഴിയാത്ത അവസ്ഥയല്ലേ അവിടെ?
പേര് ബ്ലോഗുലകം എന്നായീന്നേയുള്ളൂ. ഇതും ബൂലോഗം തന്നെ, ബൂലോഗത്തിന്റെ പുതിയൊരു പതിപ്പ്. ബ്ലോഗ്‌നാഥന് ഇതിന്റെ അമരക്കാരനാവാനൊന്നും ആഗ്രഹമില്ല. ബൂലോഗത്തിന്റെ പൂമുഖം വരെ വന്നെത്തിച്ചുനോക്കി ഇതിന്റെ ദയനീയാവസ്ഥ കണ്ട് തിരിച്ചു പോകുന്ന അതിധികളൊത്തിരി. അവര്‍ക്ക് സ്വല്‍പ്പ നേരം വിശ്രമിച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി മുന്നോട്ടുള്ള മാര്‍ഗ്ഗം എളുപ്പമാക്കാനും കൂടിയാണീ സദുദ്യമം.
ധ്രുവീകരണമെന്നൊക്കെ പറഞ്ഞ് ആളുകളെ വെറുതെ പേടിപ്പിക്കുന്നതിനുപകരം നന്മയെ ഇരുകൈകളും നീട്ടി സ്വീകരിക്കുക എന്നതല്ലേ മലയാളിത്തം?
വെറുതേ ചര്‍ച്ച ചെയ്ത് സമയം കളയുന്നതിന് പകരം, ഇങ്ങിനെയൊരെണ്ണം തുടങ്ങിയിട്ട് ചര്‍ച്ചയാകാമെന്ന് കരുതി.
അനോണികള്‍ക്ക് പ്രവേശനമില്ല.
---
ബ്ലോഗ്‌നാഥന്‍
---
എങ്ങിനെയുണ്ട് പുതിയ അവതാരത്തിന്റെ കാര്യപരിപാടി... ബൂലോകത്തെയാകെ അടിച്ചുവാരി വൃത്തിയാക്കാന്‍ ഇതാ ഒരു ബ്ലോഗു മുനിസിപാലിറ്റി അവതരിച്ചിരിക്കുന്നു....
ബൂലോകത്തിന്റെ ലാളിത്യവും വിശുദ്ധിയും കണ്ട്, വിശാലേട്ടന്റെ ഭാഷയില്‍ ആകൃഷ്ടനായി വക്കാരിയുടേയും പിന്നെ തമ്മില്‍ അറിയാത്ത ഒത്തിരി ഒത്തിരി സുഹൃത്തുക്കളുടേയും സഹായം കൊണ്ടാണ് ഈ ബൂലോകത്ത് എത്തിപെട്ടത്. പിന്നെ കരീം മാഷ് പറഞ്ഞപോലെ ബൂലോകം ബൂലോകമായി നില്കട്ടെ. വേര്‍ തിരിയാനും ഗ്രൂപ്പ് കളിക്കാനും തൊഴിത്തില്‍ കുത്താനും കുതികാല്‍ വെട്ടാനും സമയമായിട്ടില്ല. ഈ പ്രസ്ഥാനം ഇവിടെ വരെ എത്തിച്ചവര്‍ മലയാളത്തിന് ഒരുപുനര്‍ ജനി സമ്മാനിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അവരുടെ കരങ്ങള്‍ക്ക് ശക്തി പകരൂ. ബൂലോകരേ ഈ കള്ളനാണയത്തെ തിരിച്ചറിയൂ...മണ്ണും ചാരി അനാഥന്‍ നില്‍ക്കുകയാണ്....സൂക്ഷിക്കൂ....
അറിവുകേട് കൊണ്ട് ഇന്നലെ ഒരു പോസ്റ്റിട്ടു...ബൂലോകത്ത് എത്തിയിട്ട് അഥികമൊന്നും ആയിട്ടില്ല...സഭാകംബം കൊണ്ടു പറ്റിയതാണ്. കമന്റുകള്‍ കൊണ്ട് വയര്‍ നിറഞ്ഞു. സു വില്‍ തുടങ്ങി ഖരീം മാഷ് വരെ....ആരെയും വെഷമിപ്പിക്കണമെന്ന് വിചാരിച്ചല്ല അങ്ങിനെ ഒരു പോസ്റ്റിട്ടത്.....അറിയാതെ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ സമസ്താപരാധങ്ങള്‍ക്കും മാപ്പ്. ഞ്ഞിപെണ്ണ് പറഞ്ഞതു പോലെ “ വേര്‍തിരിവ്” ഡിലീറ്റുന്നു. ഒരിക്കല്‍കൂടി മാപ്പ്....
ആര്‍ക്കും എവിടെം എപ്പോള്‍ എങ്ങിനെ വേണമെങ്കിലും ഏത് പേരില്‍ വേണമെങ്കിലും ബ്ലോഗ് തുടങ്ങാം. പക്ഷേ നിലവിലുള്ളൊരു കൂട്ടായ്മയെ ചവിട്ടിമെതിച്ചു വേണോ പുതിയതൊന്ന്...
ReplyDeleteഅഞ്ചല്‍ക്കാരാ, മറ്റു പുതിയ കൂട്ടുകാരേ, താരേ,
ReplyDeleteതുടക്കത്തില്‍ പറ്റുന്ന ചെറിയ തെറ്റുകളും അക്കിടികളും മറക്കാനും ക്ഷമിച്ചുകളയാനും ആവോളം കെല്‍പ്പുണ്ട് ഇവിടെയുള്ള പഴയ കൂട്ടുകാര്‍ക്ക്.
അതുകൊണ്ട് പോസ്റ്റുകള്‍ ഒന്നും, തീരെ കൊള്ളാത്തതല്ലെങ്കില്‍, അസഭ്യമല്ലെങ്കില്‍, മാച്ചുകളയാതിരിക്കുക.
ഒരു പോസ്റ്റു മാച്ചുകളയുമ്പോള്‍ നല്ലൊരു പുസ്തകത്തിന്റെ ഇടയ്ക്കുനിന്നും ഒരു പേജു ചീന്തിക്കളഞ്ഞപോലിരിക്കും. ആ പേജിലെന്തായിരുന്നു എഴുതിയിരുന്നതെന്നുള്ള ആകുലത പിന്നെ ജീവിതം മുഴുവന്‍ ബാക്കി വരും! :((
ഇവയൊക്കെ ചേര്‍ന്ന് ഇട പിരിഞ്ഞാണ് നാളെ നമ്മുടെ ബൂലോഗലോകം ഭീമാകാരം പൂണ്ട് ഒരുമഹാപ്രസ്ഥാനമാകാന്‍ പോകുന്നത്.
കമന്റുകളും അങ്ങനെത്തന്നെ. പോസ്റ്റ് മായ്ക്കുമ്പോള്‍ അതിന്റെ പിന്‍പറ്റി വന്ന കമന്റുകളും പോവും! കമന്റുകള്‍ അതെഴുതിയവരുടെകൂടി സ്വത്താണ്.
തെറ്റി, അവരുടെ മാത്രമല്ല, വായിക്കുന്നവരുടെ കൂടിയാണ്.
തീരെ കൊള്ളാത്ത രീതിയില്‍ ആരെങ്കിലും (അനോണിമശവങ്ങളടക്കം) എഴുതിയെങ്കില്‍ മാത്രമേ വേറൊരു പോസ്റ്റില്‍ നാം ഇട്ട കമന്റുകളും മായ്ക്കുവാന്‍ പാടൂ എന്നാണെന്റെ അപേക്ഷ.
മായ്ക്കുവാനുള്ള അധികാരം ഒരിക്കലും ഉപയോഗിക്കേണ്ടി വരാത്ത ഒന്നായി തുടര്‍ന്നോട്ടെ.
ചടപടാ ഓടിപ്പോയി പോസ്റ്റുകളും കമന്റുകളും ഇടുന്നതിനുമുന്‍പ്, അതു പബ്ലിഷ് ചെയ്യാന്‍ ക്ലിക്കുന്നതിനുമുന്‍പ്, നന്നായി ഇരുത്തി ആലോചിച്ച് ശ്രദ്ധയോടെ ചെയ്താല്‍ ഇങ്ങനെ മാച്ചുകളയേണ്ട ആവശ്യം തന്നെ വരില്ല.
പിന്നൊരിക്കല്‍ തിരിഞ്ഞുനോക്കുമ്പോള്‍ മിക്കവാറും ഇത്തരം (അഞ്ചല്‍ക്കാരന്റെ ഇന്നലത്തെ പരാതിപ്പോസ്റ്റുപോലത്തെ)പോസ്റ്റുകളൊക്കെ നമുക്കു തന്നെ രസകരമായി തോന്നും!
അതുകൊണ്ട് പ്ലീസ്, ബ്ലോഗുകളും പോസ്റ്റുകളും കമന്റുകളും ഡീലിറ്റ് ചെയ്യരുതേ, കൂട്ടുകാരേ, താരേ...
കള്ളിമുള്ളിനു തേനൊഴിക്കുന്നവര്‍
ReplyDeleteയുദ്ധത്തില്‍ സര്‍വ്വവും നഷ്‌ടപ്പെട്ടു കൊട്ടാരത്തിന്റെ പിന്‍വാതിലിലൂടെ പാലായനം ചെയ്‌ത പ്രസിദ്ധ ചക്രവര്‍ത്തിയുടെ കൂടെ ഇന്നത്തെ രാഷ്ടീയക്കാരന്റെ ഗോഡ്‌ഫാദര്‍ തന്ത്രശാലി ചാണക്യനും വിരലിലെണ്ണാവുന്ന അനുചരരും.
ഇരുട്ടിന്റെ മരവില്‍ കൂരാക്കൂരിരുട്ടത്ത് അവര്‍ ഏറെ ദൂരം യാത്ര ചെയ്‌തൊരു മരുഭൂമിയുടെ നടുക്കു സുരക്ഷിതത്വം കണ്ടു.
കൂടാരമുണ്ടാക്കന്‍ ഇടം തേടിയപ്പോള്‍ സര്‍വ്വസ്ഥലത്തും മാരകമായ വിഷമുള്ളുള്ള കള്ളി ചെടി. പറിച്ചു കളയാന്‍ ശ്രമിച്ച വിരലിലെണ്ണാവുന്ന പടയാളികളില്‍ പകുതിയും വിഷം തീണ്ടി ബോധശൂന്യരായി.
ചാണക്യന്റെ ചാണക്യ ബുദ്ധിയുണര്‌ന്നു. കള്ളിമുള്ളു ചെടികള്‍ക്കിടയില്‍ തേനൊഴിക്കാന്‍ കല്‍പ്പനയുണ്ടായി.ചക്രവര്‍ത്തിയും പടയാളികളും ചാണക്യന്റെ സമനില തെറ്റിയെന്നനു സംശയിച്ചു. പക്ഷെ പറഞ്ഞതനുസരിച്ചപ്പോള്‍ പിറ്റേന്ന് ഉദ്ദേശിച്ച ഫലം കിട്ടി. ഉറുമ്പുകള്‍ വന്നു ഉഴുതു മറിച്ച കള്ളിമുള്ളുകളുടെ കട ഭാഗം വെറുതെ തോണ്ടി കളഞ്ഞപ്പോള്‍ സ്‌ഥലം വൃത്തിയായി.
ചക്രവര്‍ത്തിയും സംഘവും ആസ്‌ഥലത്തു താവളമുറപ്പിച്ചു ചാണക്യബുദ്ധി ഉപയോഗിച്ചു പിന്നീട് രാജ്യം തിരിച്ചു പിടിച്ചു വെന്നു ചരിത്രം പറയുന്നു.
ഇവിടെയും മറ്റോരു തേനോഴിപ്പു ഞാന്‍ മാനത്തു കാണുന്നു.അതിന്റെ പരിണിത ഫലമാണ് ബൂലോഗത്തെ ഇന്നുണ്ടായ ചേരി തിരിവ്,പബ്ലിസിറ്റിയുടെയും കവരേജിന്റെയും തേനൊഴിച്ച് ബൂഗോള കൂട്ടായ്‌മയെ ദുര്‍ബലപ്പെടുത്തമെന്നു മനസ്സിലാക്കിയ ചാണക്യന്മാര്‍ ഫോര്‍ത്ത് എസ്‌റ്റേറ്റില്‍ പിതൃശൂന്യ പാഠ്യപദ്ധതി കഴിഞ്ഞെത്തിയിട്ടുണ്ട്.
ബൂലോഗത്തിന്റെ ഉയര്‍ച്ചയോ അഭിവൃദ്ധിയോ അവരുടെ അന്തിമ ലക്ഷ്യമല്ല. പൈററ്റഡ് സി.ഡി.കള്‍ സിനിമാ വ്യവസായത്തെ ശ്വാസം മുട്ടിക്കുന്ന പോലെ ഈ ബ്ലോഗുകള്‍ പുസ്‌തക വ്യവസായത്തിന്റെ ഉറക്കം കെടുത്തുമെന്നും പലരും പറയാന്‍ തുടങ്ങിയിരിക്കുന്നു.
ഓരോ വീട്ടിലും ഓരോ കമ്പ്യൂട്ടറും പരസ്യ പിന്‍ബലത്തില്‍ ഫ്രീ ഇന്‍റ്റര്‍നെറ്റ് കണക്‌ഷനും സാദ്ധ്യമാകുന്ന കാലം വിദൂരമല്ല. പത്രങ്ങളുടെ ഓണ്‍ ലൈന്‍ എഡിഷനുകള്‍ വന്നതോടെ ഹാര്‍ഡ് കോപ്പികളുടെ വിറ്റുവരവ് എത്ര കുറഞ്ഞു എന്നതിന്ന് എനിക്കു വ്യക്തമായ അനുഭവമുണ്ട്.
ബൂഗോളത്തിലെ നാലോ അഞ്ചൊ ആളെ മാത്രം വാനോളം പുകഴ്‌ത്തി മറ്റുള്ളവരില്‍ അസൂയ വളര്‍ത്തിയതിന്റെ ബാക്കി പത്രമാണ് ഇന്നു ബ്ലോഗുന്നഥനും,നാളെ ബ്ലോഗുപടച്ചോനും മറ്റന്നാള്‍ ബ്ലോഗീശോയുമോക്കെ.
ആരു വരുന്നതും നല്ലതു തന്നെ, പക്ഷെ അതിനകത്തു നന്മയുണ്ടായിരിക്കണം. ഇതു വരെ പരസ്‌പര ചളിവാരിയെറിയലല്ലതെ മറ്റോന്നും നടന്നു കണ്ടില്ല. മാതൃഭൂമിയുടെ ആ ന്യൂസ് കൊടുത്തതു തന്നെ കൂടുതല്‍ ജലസി വളര്‍ത്തനെന്നു തോന്നും.
എഴുത്തും, വായനയും പ്രസിദ്ധീകരണവും, വിമര്‍ശനവും, ഫീഡ്‌ബാക്കും, സൗഹൃദവും ഒന്നിച്ചനുഭവിക്കാന്‍ പറ്റുന്ന വേറെ ഏതു മേഖലയുണ്ട്.
ഒരു മീറ്റിനു പോലും പങ്കെടുക്കാന്‍ ഭാഗ്യം കിട്ടാത്ത ഒരിക്കല്‍ പോലും നേരിട്ടു കണ്ടിട്ടില്ലാത്ത ഒരു പാടു സുഹൃത്തുക്കളെ എനിക്കു തന്ന ഈ ബൂലോഗത്തെ നിസ്സാരമായ ഈഗോക്കും പബ്ലിസിറ്റി ക്രെഡിറ്റിനും വേണ്ടി നശിപ്പിക്കന്‍ എതായാലും ഞാന്‍ ഒരുക്കമല്ല.
ലോകത്തിന്റെ വിവിധ കോണുകളിരിക്കുന്ന നിങ്ങളിലോരോരുത്തരും എന്റെ ടൈനിംഗ് ടേബിളിലിരിക്കുന്ന അതിഥിയെന്ന അനുഭൂതി എന്നിലുണ്ടാക്കി തന്ന ഈ പ്രസ്‌ഥാനത്തിനു ഊര്‍ജ്ജം പകര്‍ന്നവര്‍ എന്നും ആദരിക്കപ്പെടേണ്ടവര്‍. ആ വഴിയിലൂടെ നടക്കുമ്പോള്‍ നന്മ വിതറിയാല്‍ നമ്മളിലോരോരുത്തരും ഓര്‍ക്കപ്പെടും.
എന്നു വെച്ച് ഞാന്‍ ബൂലോഗ ക്ലബിനു വേണ്ടി വാദിക്കുകയൊന്നുമല്ല. എനിക്കിതുവരെ അവിടെ ഒരു മെമ്പര്‍ഷിപ്പു പോലും അനുവദിച്ചു തന്നിട്ടില്ല. എന്നു കരുതി തറവാട്ടു മുറ്റത്തു --റി വെക്കുന്ന സ്വഭാവം എനിക്കില്ല.
എല്ലാ നിയമങ്ങളും, ഭരണ ചക്രങ്ങളും പണത്തിന്റെ കുത്തൊഴുക്കില്‍ മൂല്യങ്ങള്‍ മറക്കുന്ന കാലിക ലോകത്തില്‍ ഒരൊറ്റ നിയമം കൊണ്ടുവന്നാല്‍ ഡിലിറ്റായി പോകുന്നതേയുള്ളൂ നമ്മുടെ ബ്ലോഗു സാമ്മ്രാജ്യം. നാം ഇത്ര നാളും അനുഭവിച്ച ഈ സുഖം, അനുഭൂതി, സംതൃപ്‌തി, സൗഹൃദം എല്ലാം നമ്മുടെ കൈ കൊണ്ടുതന്നെ നശിപിക്കണോ?
അതിനു നാം ഒരൊരുത്തരും കാരണമാകണോ?.
അഞ്ചല്‍ക്കാരാ :) അങ്ങനെ ഒരു പോസ്റ്റ് കണ്ടിട്ട് എനിക്കൊരു വിഷമവും വന്നില്ല. സത്യം എന്താണെന്ന് എനിക്കറിയാമായിരുന്നതുകൊണ്ട്. പക്ഷെ മല്ലുഗേളിന്റെ ബ്ലോഗിലെ കമന്റും പ്രോത്സാഹനവും കണ്ട് അത് ശരിയായില്ല എന്ന മട്ടില്‍ ഒരു പോസ്റ്റിട്ടാല്‍ പുതുതായി വരുന്നവര്‍ക്ക് ഒരു വിഷമം ഉണ്ടായേക്കും. പോസ്റ്റ് മായ്ക്കരുതായിരുന്നു. എല്ലാവരും അഭിപ്രായം പറഞ്ഞ പോസ്റ്റല്ലേ. ഇനി വന്ന് വായിക്കുന്നവര്‍ക്കും അതുകണ്ട്, അതിലെ കമന്റ് വായിച്ച്, കാര്യം മനസ്സിലാവുമായിരുന്നു.
ReplyDeleteപോസ്റ്റ് മായ്ച്ചത് എനിക്കിഷ്ടം ആയില്ല. എല്ലാവരും അഭിപ്രായം പറഞ്ഞ പോസ്റ്റ്, ഒക്കെ കഴിഞ്ഞു ഇനി മായ്ച്ചോ എന്ന് ഒരാള്‍ പറഞ്ഞപ്പോഴേക്കും മായ്ച്ചത് ശരിയായില്ല. ഞങ്ങളുടെയൊന്നും കമന്റിന് ഒരു വിലയും ഇല്ലേ?
കരീം മാഷ്...”മാതൃഭൂമിയുടെ ആ ന്യൂസ് കൊടുത്തതു തന്നെ കൂടുതല്‍ ജലസി വളര്‍ത്തനെന്നു തോന്നും“ അങ്ങിനെയൊരു തോന്നല്‍ ഉണ്ടാക്കുന്നുണ്ടോ ആ റിപ്പോര്‍ട്ട്..!! ബ്ലോഗര്‍മാര്‍ക്ക് അറിയാവുന്ന പരമാര്‍ത്ഥങ്ങള്‍ മാത്രമേ അതില്‍ എഴുതിക്കണ്ടുള്ളൂ... നല്ലതിനെങ്കില്‍ അസൂയയും നല്ലതല്ലേ..!
ReplyDeleteശരിയാണ്.. അത് ഡിലീറ്റ് ചെയ്യരുതാരുന്നു. നല്ലൊരു ചര്‍ച്ചയായിരുന്നു അതോടെ നഷ്ടപ്പെട്ടത്.
പാവം അഞ്ചല്‍ക്കാരന്‍... ഇതാണ് ‘കൈതമുള്ളിന്‍റെ മീറ്റിംഗ്..’ എന്ന് പറയുന്നത്.
കരീം മാഷേ,
ReplyDeleteഅത്രയ്ക്കൊന്നും ഗൂഢാലോചനകള്‍ ഇവിടെയില്ല എന്നു നന്മയോടെ വിശ്വസിക്കാനാണ് എനിക്കുതോന്നുന്നത്.
ബ്ലോഗുലകം എന്നോ ബ്ലോഗുപ്രപഞ്ചസ്രഷ്ടാവ് എന്നോ എന്തു പേരും സ്വയം വലിച്ചുകേറ്റി ആര്‍ക്കു വേണമെങ്കിലും സ്വന്തം തട്ടുകട തുടങ്ങാം. പക്ഷേ പഴകിയ ഭക്ഷണവും വിഷം കലര്‍ന്ന പാനീയവും മാത്രമേ അവിടെ കിട്ടൂ എന്നറിഞ്ഞാല്‍ പിറ്റേന്നു തന്നെ അവിടെ ആരും കേറി നോക്കാതെ പൂട്ടിപ്പോവുകയേ ഉള്ളൂ.
കഴിഞ്ഞ രണ്ടുമാസമായി തിമര്‍ത്തുപെയ്യുന്ന ഈ ബ്ലോഗുപെരുമഴ കാണുമ്പോള്‍ ഏറ്റവും സന്തോഷം തോന്നുന്നത് എനിക്കാണ്. ഈ പെരുമഴ പെയ്യുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് അവധിക്കാലത്ത് ചെലവഴിച്ച എന്റെ കുറേ സമയത്തിനും അധ്വാനത്തിനും കൂടിയുണ്ടെന്നു ഞാന്‍ സ്വയം സങ്കല്‍പ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി നാട്ടിലെ മിക്ക പത്രങ്ങളിലും ചാനലുകളിലും അകത്തളങ്ങളില്‍ ജോലി ചെയ്യുന്ന നല്ല ചെറുപ്പക്കാരെകൂടി ഇവിടേക്ക് കൊണ്ടുവരാന്‍ പറ്റിയിട്ടുണ്ട്.
കേരളത്തിലെ സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താവിന് ബ്ലോഗ് എന്തെന്നറിഞ്ഞു വെക്കാന്‍ ഇപ്പൊഴേ പറ്റിത്തുടങ്ങിയുള്ളൂ. ഇനി വരും ദിനങ്ങളില്‍ ഈ പെരുമഴ ഒരു പേമാരിയായിത്തന്നെ മാറും എന്നെന്റെ മനസ്സു പറയുന്നു. അടുത്ത ഡിസംബറിനുള്ളില്‍ ചുരുങ്ങിയത് 3000 മലയാളം ബ്ലോഗുകള്‍ ഉണ്ടാകുമെന്നാണ് എന്റെ ഊഹം.
കൌടില്യബുദ്ധിയോടെ പത്രങ്ങള്‍ നമുക്കിടയില്‍ തേന്‍ ഒഴിക്കുന്നുവെന്ന് തോന്നുന്നില്ല. സമയം പഴുത്തിരിക്കുന്നു. ഇനി ഇതിനു നേരെ കണ്ണടക്കാന്‍ അവര്‍ക്കു പറ്റില്ല. പണ്ടൊരിക്കല്‍ ചിറ്റമ്മമാരോട് ഞാന്‍ പറഞ്ഞിരുന്നത് പതുക്കെ ഫലിച്ചുകൊണ്ടിരിക്കുകയാണ്.
ബൂലോഗക്ലബ്ബില്‍ ഒരു നാഥനില്ല എന്നറിയാമല്ലോ. നമുക്ക് മലയാളികള്‍ക്ക് പരിചയമില്ല ഇത്തരം നല്ല അരാജകാവസ്ഥ. അതിന് ഒരിത്തിരി ദോഷവശങ്ങളുമുണ്ട്. പുതുക്കക്കാര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ അങ്ങനെയാണുണ്ടാവുന്നത്. അതുപോലെ തന്നെ ഒരാള്‍ ( കരീം മാഷിനെപ്പോലെ ചുരുങ്ങിയ സമയം കൊണ്ട് ബഹുമാനമാര്‍ജ്ജിച്ച പോലുള്ള ഒരാള്‍) ഒരു ‘മെംബര്‍ഷിപ്പ്’ചോദിക്കുമ്പോള്‍ ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇതിനകം അതു ശരിയാക്കിയിരിക്കുമല്ലോ എന്ന ഒരൊറ്റ വിചാരം കൊണ്ട് ആരും ചെയ്തു കാണില്ല. അല്ലാതെ ‘ഒഴിവാക്കണം’ എന്ന് ആരും ഇവിടെ വിചാരിക്കില്ല.
ഏതെങ്കിലും അഡ്മിനിസ്റ്റ്രേറ്റര്‍ മാഷ്‌ക്ക് ഒരു മെംബര്‍ഷിപ്പു കൊടുക്കൂ പ്ലീസ്!
ഈ വിശ്വേട്ടന്റെ ഡയറ്റ് എന്താണ്? അല്ല എനിക്കൊന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഇത്രക്കുംനല്ല ഐസ് ഫ്രൂട്ട് പോലത്തെ മനസ്സും ഇത്രേം വിവരവും ഒരുമിച്ച് ഉണ്ടാവണമെങ്കില്‍ എന്താവാം കഴിക്കാ? ഏത് റേഷനരിയാണ്?
ReplyDeleteവിശ്വേട്ടന്‍ മനുഷ്യന് മനസ്സിലാവണ പോലെ എഴുതി തുടങ്ങിയപ്പോ ഉടനെ കരീമാഷ് ഔലോസുണ്ട ഉണ്ടാക്കാന്‍ തുടങ്ങി! എനിക്ക് വയ്യ!
അനിയാ അഗ്രജാ,
ReplyDeleteഈ “കൈതമുള്ളിന്റെ മീറ്റിംഗ്” എന്ന് പറഞ്ഞാ എന്തോന്നാ...
എങ്ങിനാന്നേ ഡിലീറ്റാതിരിക്കുന്നേ ....കൊട്ടാരക്കര ബസ്‌റ്റോപ്പില്‍ കിട്ടിയ പോക്കറ്റടിക്കാരന്റെ മാതിരിയല്ലാരുന്നോ വന്നോരും പോയോരും നിന്നോരും എല്ലാം കൂടി അങ്ങ് കേറി സവാരിഗിരിഗിരി നടത്തിയത്...അടി വന്ന വഴിപോലുമോര്‍മ്മയില്ല... ദേ കിടക്ക്ണ്..ഇപ്പോ ഡിലീറ്റീതാ ഇപ്പോ കുഴപ്പായേ...അയ്യോ ഈ മലയാളി..സഹിക്കാന്‍ മേലേ...അമ്മേ തല്ല്യാലും അഭിപ്രായമഞ്ഞൂറ്...കീഴടങ്ങിയേ....
അനിയാ അഗ്രജാ,
ReplyDeleteഹ..ഹ.. അനിയാ അഗ്രജാ.. അതു കലക്കി
ഈ “കൈതമുള്ളിന്റെ മീറ്റിംഗ്” എന്ന് പറഞ്ഞാ എന്തോന്നാ... ഇവിടെ വരുന്ന ആര്‍ക്കും അതു മനസ്സിലാവാതെ വന്നാല്‍.. വന്നാല്‍.. അപ്പോ ഞാന്‍ മ്യാപ്പ് പറഞ്ഞ് കീഴടങ്ങിക്കോളാം..:)
“...കൊട്ടാരക്കര ബസ്‌റ്റോപ്പില്‍ കിട്ടിയ പോക്കറ്റടിക്കാരന്റെ മാതിരിയല്ലാരുന്നോ വന്നോരും പോയോരും നിന്നോരും എല്ലാം കൂടി അങ്ങ് കേറി സവാരിഗിരിഗിരി നടത്തിയത്..” ഹി..ഹീ..മെഗാ സൂപ്പര്‍
കരീം മാഷേ... താങ്കളുടെ വരികളുടെ വ്യാപ്തി മനസ്സിലാക്കാന്‍ ഞാന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു... ധ്രുവീകരണത്തിന്‍റെ തേന്‍ ഇവിടെ ആരും നുകരില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.
ReplyDeleteഹാവൂ...
ReplyDeleteഅങ്ങിനെ ബ്ലോഗുലകത്തിന്റെ കട്ടേം പടോം മടങ്ങി...
അന്ത്യ കുതാശ അസ്സലായി....
പഴയ ഒരു തമാശ.
ReplyDeleteഅമേരിക്കയില്‍ പെന്റഗണില്‍ രാവിലെ ബോംബ് പൊട്ടി.
ബുഷിനെ റഷ്യന്‍ പ്രൈം വിളിച്ചു: “ഒന്നും കൊണ്ടും വിഷമിക്കരുത്. ഞങ്ങള്‍ ഉണ്ടു നിങ്ങളുടെ കൂടെ. എന്തേലും സീക്രട്ട് ഡോക്യുമെന്റ് ബോംബ് പൊട്ടി പോയെങ്കിലും വിഷമിക്കണ്ട. ഞങ്ങടെ കയ്യില്‍ ഏല്ലാത്തിന്റേം ബാക്ക് അപ്പ് ഉണ്ട്. പറഞ്ഞാ മതി. അയച്ചു തരാം”
ഇന്ത്യന്‍ പ്രൈം വിളിച്ചു: “ഒന്നും കൊണ്ടും വിഷമിക്കരുത്. പോയ ഓരോ ആള്‍ക്കും പകരം 10 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറേ വെച്ചു അയച്ചു തരാം”
അങ്ങനെ പാക്കിസ്ഥാന്‍ പ്രൈം-ഉം വിളിച്ചു : “ ഒന്നും കൊണ്ടും പതറരുത്. ഭീകരതയ്ക്കെതിരായുള്ള പോരാട്ടത്തില്‍ ഞങ്ങളും തോളോടു തോള്‍ ചേരാനുണ്ട്. അവര്‍ക്കെതിരെ അവസാന തുള്ളിച്ചോര വരെ പൊരുതാന്‍ ഞങ്ങളുണ്ട്”
ബുഷ്:“ങെ? ഇവിടെ ഇപ്പോ എന്താ പ്രശ്നം?
എന്താ സംഭവിച്ചേ?”
പാക്കിസ്ഥാന്‍ പ്രൈം: “യ്യോ, അവിടെ സമയം എട്ടുമണി ആയില്ലേ? ഞാന്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു വിളിക്കാം”
ആദിയേ... ഈ തമാശ വായിച്ചു ചിരിച്ചു മരിച്ചു. :D
ReplyDelete