Tuesday, August 22, 2006

രാവണനു പറ്റിയ പറ്റ്‌. .... (രാവണായനം കാണാനില്ല)

എന്റെ ബൂലോഗരെ, ഞാന്‍ നേരത്തേ പറഞ്ഞപോലെ (ആദ്യം അതു മോഹന്‍ലാല്‍ പറഞ്ഞതാണ്‌, ക്ഷമിച്ചുകള). ഞാന്‍ ഈ കടല്‍ തീരത്ത്‌ കക്ക വാരിക്കളിക്കുന്ന ഒരു കുട്ടിയാണ്‌. ഇന്നു പുലര്‍ച്ചെ തുടങ്ങിയതാണ്‌ ഒരു ബ്ലോഗു പ്രസിദ്ധീകരിക്കാനുള്ള ശ്രമം. അങ്ങിനെ ബ്ലോഗര്‍.കോം ല്‍ ലോഗിന്‍ ചെയ്തു (ജി-മെയില്‍ ഐഡി വച്ച്‌). ഒരു ബ്ലോഗും അങ്ങു ബ്ലോഗി, രാവണായനം... നമ്മുടെ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഉപദേശങ്ങള്‍ ശരിക്കും സഹായിച്ചു.

ഭാഗ്യത്തിന്‌ അതങ്ങു കേറി ക്ലിക്കായി. നമ്മുടെ ശ്രീജിത്ത്‌ എനിക്കൊരു സ്വാഗതവും തന്നു "സ്വാഗതം രാവണാ"

വൈകുന്നെരം ബൂലോഗ ക്ലബ്ബില്‍ അംഗമാകനുള്ള ശ്രമം തുടങ്ങി. അതിനായി ക്ലബ്ബില്‍ പോയി രണ്ടു കമന്റും കമന്റി... രാത്രിയായപ്പോള്‍ കണ്ടു നമ്മുടെ ദേവരാഗം ചേട്ടനു മെയില്‍ അയച്ചാല്‍ അംഗത്വത്തിനുള്ള സ്വാഗത പത്രം കിട്ടുമെന്ന്, ഉടനെ കാച്ചി ഒരു മെയില്‍.. കിട്ടി സ്വാഗതപത്രം, രണ്ടു മിനിട്ടിനുള്ളില്‍ (നന്ദി ദേവേട്ടാ). പിന്നെ ആ URL ക്ലിക്കു ചെയ്ത്‌ ലോഗിന്‍ ചെയ്യനുള്ള ശ്രമമായി... നടക്കണില്ല .... തലകുത്തി മറിഞ്ഞുനോക്കി.. രക്ഷയില്ല.... ദേവരാഗം ചേട്ടനെ സഹായത്തിനു വിളിച്ചു. ആളും കുറെ സഹായിച്ചു, അവസാനം മനസ്സിലായി, ജി മെയില്‍ ഐഡി വച്ച്‌ ലോഗിന്‍ ചെയ്താന്‍ പറ്റില്ലെന്ന്... അങ്ങിനെ താഴെ കണ്ട ഒരു ലിങ്കില്‍ ക്ലിക്കുചെയ്ത്‌ ഒരു ബ്ലോഗ്ഗര്‍ ഐഡി സമ്പാദിച്ചു.... ആങ്ങിനെ ഞാനും ക്ലബ്ബില്‍ അംഗമായി....
അങ്ങനെ ലോകം കീഴടക്കിയ സന്തോഷവുമായി ഇരിക്കുമ്പൊളുണ്ടെടാ.... രാവണായനം കാണാനില്ല............ കഷ്ടപ്പെട്ടു നൊന്തു പ്രസവിച്ച ആദ്യ കൃതി.... കാണാനില്ല ....

പിന്നെ രാവണായനം തേടലായി... അപ്പോഴുണ്ടെടാ അവന്‍ മറ്റേ ലോഗിനില്‍ ഇരിക്കുന്നു (gmail login)... ഉടനെ പൊയി അവനെ അങ്ങു ഡിലീറ്റി...... അതേപൊലൊരെണ്ണം ബ്ലോഗ്ഗര്‍ ലോഗിനില്‍ ഉണ്ടാക്കി... കൊള്ളാം ... ഇഷ്ടപ്പെട്ടു..... പക്ഷെ പണിപാളി.. നമ്മുടെ ശ്രീജിത്തിന്റെ സ്വാഗതവും ഡിലീറ്റപ്പെട്ടു..... സോറി ശ്രീജിത്തേ.... എന്നെ ഒന്നുകൂടി സ്വാഗതിക്കണം.... ഒരു തുടക്കക്കാരന്റെ തെറ്റുകളല്ലേ... അങ്ങു ക്ഷമിച്ചേക്കണേ......

വാല്‍ക്കഷ്ണം: ബ്ലോഗാനാഗ്രഹിക്കുന്നവര്‍ ബ്ലോഗ്ഗര്‍ ഐഡി ഉണ്ടാക്കുക. ജി-മെയില്‍ ഐഡി വച്ച്‌ ബ്ലോഗ്ഗറില്‍ ലോഗിന്‍ ചെയ്യരുത്‌.......പണി പാളും.....

1 comment:

  1. രാവണാ, താങ്കള്‍ തന്ന അറിവിന് നന്ദി. താങ്കളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ പിന്മൊഴികളില്‍ എത്തുന്നില്ലല്ലോ. മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ചെയ്തില്ലേ?

    ReplyDelete