Saturday, August 26, 2006

നവനാസികള്‍...!?

ഇവര്‍ക്കെന്തുപറ്റീ? നമ്മുടെ രാജ്യത്തിലും നവനാസികള്‍ ഉണ്ടൊ? അതോ ഇവരിതു വെറുതെ കാപ്പികടയ്ക്കൊരു സൌജന്യ പരസ്യത്തിനായി വേണ്ടി മാത്രം ചെയ്ത്തതാണോ?എന്തായാലും ഇതു നന്നായില്ല.



ചിത്രത്തിനു കടപ്പാട്‌: സി വയേര്‍ഡ്‌ ന്യൂസ്‌

വാര്‍ത്താ ലിങ്ക്‌

15 comments:

  1. ഒരു പോസ്റ്റിന്റെ കമ്മന്റ് ലിങ്കിലൂടെ കയറി സഹായം അഭ്യര്‍ത്ഥിക്കുന്നത് മോശമാണെന്നറിയാം. പക്ഷെ ഈ വഴി സ്വീകരിച്ചാല്‍ മതിയെന്ന് എന്നെ ഒരു മാന്യ സുഹൃത്ത് അറിയിച്ചതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

    എനിക്ക് ബൂലോഗ ക്ലബില്‍ അംഗത്വം വേണം. ശ്രീജിത്തിനെ സമീപിക്കാനാണ് ഉപദേശം. എന്റെ ബ്ലോഗ് http://karnasapam.blogspot.com/
    ഈ മെയില്‍ karnantragichero@yahoo.com

    thanks കര്‍ണ്ണന്‍

    ReplyDelete
  2. പൂങ്കാവനത്തിന്റെ മുറ്റത്ത്നില്‍ക്കുന്ന ഈ അത്യാര്‍ത്തിക്കാരനും ഒരു ചീട്ടു തരനെ.
    iryanadi@yahoo.com.in
    kundadukkamnet.blogspot.com/2006/08blog-post

    ReplyDelete
  3. പുള്ളി ഇതെവിടാ സ്ഥലം?. ഒരു കാര്യം ചെയ്യ്. ഒരു കൂട്ടം സുഹൃത്തുക്കളുമായി കേറി ചായ കുടി കഴിഞ്ഞ് ഹിറ്റ്ലറുടെ പറ്റില്‍ വരവ് വെക്കാന്‍ പറഞ്ഞ് ഇറങ്ങിപ്പോര്. രണ്ട് മൂന്നു തവണയാകുമ്പോ പേരുമാറ്റിക്കോളും.

    ReplyDelete
  4. സംഗതി ബോംബെയിലാണ്‌. ഇന്ത്യയിലെ വളരെ മൈനര്‍ മൈനോറിറ്റിയായ ജൂതന്മാരും പിന്നെ ജെര്‍മന്‍ എംബസ്സ്സിയും ഒക്കെ ഇതിനെ എതിര്‍ത്തിട്ടുണ്ട്‌. അതുകൊണ്ട്‌ അവര്‍ ഹിറ്റ്‌ലറുടെ പടമെടുത്തു മാറ്റി എന്നൊരു സൌജന്യം ചെയ്തു.
    ചരിത്രബോധമില്ലാത്ത കഴുതകള്‍ക്ക്‌ എന്തുമാവാമല്ലോ...
    "Hitler was a bad man, but what's wrong with having food here?"
    എന്ന ചോദ്യത്തിനു. ഇതല്ലാതെന്തുപറയാന്‍

    ReplyDelete
  5. ഒരു പേരിലെന്തിരിക്കുന്നു. പേര് ഹിറ്റ്ലര്‍ എന്നായാലും അല്ലെങ്കി‌ലും ഭക്ഷണം നന്നായാല്‍ പോരേ

    ReplyDelete
  6. പബ്ലിസിറ്റി നെഗറ്റീവായാലും പോസിറ്റീവായാലും പബ്ലിസിറ്റി തന്നെയാണല്ലോ. :-)

    ReplyDelete
  7. ഒന്നിനു സുപ്രസിദ്ധി എന്നും മറ്റൊന്നിന് കുപ്രസിദ്ധി എന്നും പറയും.

    ReplyDelete
  8. സുപ്രസിദ്ധ ലാഭം കുപ്രസിദ്ധ ലാഭം എന്ന് വ്യത്യാസമുണ്ടോ കച്ചവടത്തില്‍ അനോന്മണിയേ?

    ReplyDelete
  9. This comment has been removed by a blog administrator.

    ReplyDelete
  10. ദില്ലൂ, പ്രശസ്തി സു ആയലും കു ആയാലും പ്രശസ്തി തന്നെ. വിരോധ ഭക്തി കൊണ്ടു മുക്തി കിട്ടിയിട്ടുണ്ട്‌ രാവണന്‍, ജരാസന്ധന്‍ മുതലായ അസുരന്മാര്‍ക്ക്‌. പക്ഷേ മനുഷ്യത്വം ഇല്ലായ്മയെ മഹത്വവല്‍ക്കരിക്കുന്നതിന്റെ ദോഷമാണു പുതിയ തലമുറ പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കാരണം.
    MBA ക്ലാസ്സിലായിരുന്നെങ്കില്‍ ഞാന്‍ ദില്ലുവിനോടു പൂര്‍ണ്ണമായും യോജിച്ചിരുന്നേനേ...


    അബ്ദൂ, മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കു ഇതൊരു പ്രശ്നമാണെങ്കില്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ഹിറ്റ്‌ലറെന്നൊ, ഇദി അമീനെന്നൊ ഒക്കെ പേരുകള്‍ പ്രശ്നമാണ്‌.
    പക്ഷെ കടയുടെ ചില്ലു തകര്‍ക്കനൊന്നും ഞാനില്ല :)
    Roberto Beninjiയുടെ life is Beautiful എന്ന സിനിമ ഒന്നു കണ്ടു നോക്കൂ,അപ്പോള്‍ മനസ്സിലാവും മനുഷ്യനു മനുഷ്യനോടു എത്ര ക്രൂരനാവാന്‍ പറ്റുമെന്ന്‌.
    അല്ലെങ്കില്‍ Israel Vs Poor people in Lebanon live മാച്ച്‌ കണ്ടാലും മതി...

    ReplyDelete
  11. പുള്ളീ,
    ഞാന്‍ ഉദ്ദേശിച്ചത് ആ കടക്കാരന്‍ കുറച്ച് പ്രസിദ്ധിക്ക് വേണ്ടി ഇട്ട പേരാണ് ഇത് എന്നും അല്ലാതെ ഒരു നിയോ നാസി പ്രചരണമൊന്നും ഉദ്ദേശിച്ച് കാണില്ല എന്നുമാണ്. എന്തും പ്രശ്നമാവുന്നത് മാധ്യമങ്ങള്‍ക്കും സദാചാരപ്പോലീസിനുമാണല്ലോ?

    ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ പക്ഷേ തികച്ചും നിരുത്തരവാദിത്തപരമായി പോയി ഈ പേരിടല്‍ എന്ന് എനിക്ക് തോന്നുന്നു.അതേ സമയം എന്റെ ഉള്ളിലെ കച്ചവടക്കാരന് ഈ കടക്കാരനെ മനസ്സിലാക്കാനും കഴിയുന്നു.

    (എനിക്കുള്ള അടികള്‍ തരാന്‍ വരുന്നവര്‍ ദയവായി ക്യൂ പാലിക്കേണ്ടതാണ്)

    ReplyDelete
  12. സാരമില്ലഡോ ദില്‍ബാസുരാ..തന്റെ ന്യായം ആ contex ല്‍ വളരെ ശരി. കച്ചവടത്തില്‍ ലാഭം മാത്രമേ ലക്ഷ്യമുള്ളൂ. ഇതെനിക്കൊരു 'പ്രശ്നം ' അല്ലെന്നെയ്‌. ക്ലബ്ബില്‍ ഒരു ചര്‍ച്ച ആവാമെന്നു കരുതി. ത്രെ ള്ളൂ...

    ReplyDelete
  13. മനുഷ്യത്വമെന്നത് മതമില്ലാത്തവരുടെ മാത്രം പ്രത്യേകതയൊന്നും അല്ല. സെപ്തമ്പര്‍ 11 ഉം, ഹോളൊകൊസ്റ്റും മറ്റും വിശ്വാസികള്‍ക്കും മനുഷ്യത്വ രഹിതം തന്നെ.
    പിന്നെ, ഹിറ്റ്ലര്‍, ഈദി അമീന്‍ എന്നിവരുടെ കൂടെ ചേര്‍ത്തെഴുതാവുന്നതാണ് നമ്മുടെ മോഡിയും, നവ ഭാരതത്തിന്റെ സംഭാവനയായി.

    വിശ്വാസിയാന്ണെങ്കിലും അല്ലെങ്കിലും മനുഷ്യത്വം മരവിച്ചാല്‍‌ മ്ഗമാവും.

    ReplyDelete
  14. രോഷ്‌നീ, ഞാന്‍ യോജിക്കുന്നു.
    ഓരാള്‍ എന്തില്‍ വിശ്വസിക്കുന്നുവോ അതിന്റെ ലംഘനം അയാള്‍ക്കു വിഷമമുണ്ടാക്കും എന്നെ ഞാന്‍ ഉദ്ദ്യെശിച്ചുള്ളൂ. അതു പരസ്യമായി ലംഘിക്കുന്നവരെ മഹത്വവല്‍ക്കരിക്കുന്നതും...

    ReplyDelete
  15. ജനാര്‍ദ്ദനന്‍ പറഞ്ഞ പോലെ "എല്ലാം കോമ്പ്ലിമെന്റാക്കീ..." അവര്‍ കടയുടെ പേരു മാറ്റി

    ReplyDelete