Tuesday, September 05, 2006

മൂന്നാമിടം ലക്കം 35 പുറത്തിറങ്ങി.

മൂന്നാമിടം ലക്കം 35 പുറത്തിറങ്ങി. ഇവിടെ ലിങ്കുണ്ട്.

ഉള്ളടക്കം

1. എഡിറ്റോറിയല്‍
അറേബ്യയിലെ നളന്മാര്‍
2. ഒരു ദേശത്തിന്റെ വിളവെടുപ്പ്‌
കെ.വി.മണികണ്‌ഠന്‍ (ബ്ലോഗന്‍)
3. ആഖ്യാനത്തിന്റെ അറബ്‌കല
പേന എനിക്കൊരു ആറാം വിരലായിരുന്നു
നജീബ്‌ മഹ്‌ഫൂസ്‌ - നാദിന്‍ ഗോദിമിര്‍
4.സിനിമ
സ്‌നാനം കമറുദ്ദീന്‍ ആമയം
5. മടിയരുടെ മാനിഫെസ്റ്റോ
കാലത്തിന്റെ പഴുതുകള്‍
അഥവാ കവിതയിലെ സിഗ്നലുകള്‍
ടി.പി.വിനോദ്‌ (ബ്ലോഗന്‍)
6. കഥ
അരദിവസം നജീബ്‌ മഹ്‌ഫൂസ്‌
7. കഥ
ഓണത്തുമ്പി റീനി (ബ്ലോഗിനി)
കവിതകള്‍
8. പ്രതിരൂപങ്ങള്‍ ഒക്‌ടേവിയോ പാസ്‌
9. വഴുക്കല്‍ അസ്‌മ അല്‍ സറൂനി
10. ചുമര്‍ച്ചിത്രങ്ങള്‍ ജേക്കബ്‌ തോമസ്‌ (ബ്ലോഗന്‍)

12 comments:

  1. മൂന്നാമിടം ലക്കം 35 പുറത്തിറങ്ങി. ഇവിടെ ലിങ്കുണ്ട്.

    ReplyDelete
  2. മലയാളം ബ്ലോഗുകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന വമ്പിച്ച സ്വീകാര്യത ഓണ്‍ലൈന്‍ മാഗസിനുകളുടെ പ്രസക്തിയെയാണ്‍് ചോദ്യം ചെയ്യപ്പെടുന്നത്.

    -അനോണീഭായി

    ReplyDelete
  3. മലയാളം ബ്ലോഗിന്‌ ഈ പാതകത്തില്‍ കൈ ഇല്ലെങ്കിലും, ഇങ്ങനെ ഒരു വാര്‍ത്ത കേട്ടിട്ടുണ്ടാവുമല്ലോ?

    ReplyDelete
  4. അതൊരു തോന്നലുമാത്രമാണ്.. കൂടുതല്‍ പേരറിയാന്‍ സങ്കുചമനസ്കന്‍ മൂന്നാമിടകാര്യം ഇവിടെ പോസ്റ്റ് ചെയുന്നതാവാം. എന്നാല്‍ ബ്ലോഗുകളിലെ പുറം ചൊറിയലെവിടെ? വെബ് മാഗുകളുടെ പ്രാധാന്യമെവിടെ?ധര്‍മ്മങ്ങള്‍ വേറെയാണ്.. അത്രയെങ്കിലും നമ്മള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ആളുകള്‍ മൂക്കത്തു വിരള്‍ വയ്ക്കും...എന്തു ലൈറ്റായിട്ടാ ഇവന്മാര്‍ കാര്യങ്ങളെ നോക്കിക്കാണുന്നത് എന്നു വിചാരിച്ചിട്ട്... ദേ നോക്ക് ഒരു വിരല്‍....
    -ഈ ഞാന്‍

    ReplyDelete
  5. എന്റെ കാര്യം പറഞ്ഞാല്‍, ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍‌പ് പുഴ.കോമും മറ്റും സ്ഥിരമായി വായിക്കുമായിരുന്നു. പക്ഷേ ബ്ലോഗുകള്‍ പതിവായി വായിക്കാന്‍ തുടങ്ങിയതില്‍ പിന്നെ അങ്ങോട്ടേക്കുള്ള പോക്കൊക്കെ നിലച്ചു. ടോട്ടല്‍ സമയം ഈസ് എ കോണ്‍‌സ്റ്റന്റ് എന്ന തിയറിപ്രകാരമായിരിക്കാം.

    നഷ്ടം എന്റേതു മാത്രമായിരിക്കാം, പക്ഷേ അതാണ് എന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പിന്നെ എനിക്ക് ഇഷ്ടമുള്ള കുറച്ച് വിഭവങ്ങളൊക്കെ ബ്ലോഗില്‍ നിന്നും കിട്ടുന്നുണ്ട് എന്നുള്ള കാര്യവും.

    ഏതാണ് കൂടുതല്‍ മെച്ചം എന്നുള്ള താരതമ്യമല്ല, എന്റെ കാര്യം പറഞ്ഞു എന്ന് മാത്രം. രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
  6. അനോണിമസ്തിഷ്കാഘാത ചേട്ടനെ ഞാന്‍ പിന്താങ്ങുന്നു. ബ്ലോഗിന്റേയും ഓണ്‍ലൈന്‍ മാഗസിനുകളുടേയും ലക്ഷ്യങ്ങള്‍ വെവ്വേറെയല്ലേ? കഥകളും കവിതകളും രണ്ടിലും വരുന്നു എന്നതൊഴിച്ചാല്‍ കടലും കടലാടിയും കണ്ണും കണ്ണാ‍ടിയും പോലുള്ള വ്യത്യാസമില്ലേ?

    ReplyDelete
  7. പക്ഷേ ദില്ലുബ്ബൂ, കുറച്ചൊക്കെ കടലാടികള്‍ ഇപ്പോള്‍ തന്നെ കടലില്‍ കലങ്ങുന്നില്ലേ? :)

    ReplyDelete
  8. വക്കാരി മിണ്ടരുത്.. ചുപ്പ് രഹോ..

    ശ്..ശ്.. പ്രശ്നമുണ്ടാക്കരുത് മാഷേ. അറിയാതെ കമന്റിപ്പോയതാ അത്.:-)

    (ഓടോ:ചക്രവര്‍ത്തിയുടെ മകള്‍ക്കൊരു ചക്രവര്‍ത്തിച്ചെക്കനുണ്ടായി എന്ന് കേട്ടത് നേരാണോ വക്കാരി അങ്കിള്‍?)

    ReplyDelete
  9. പിന്നേ, എന്തെല്ലാം പ്രതീക്ഷകളായിരുന്നു (എങ്ങാനും ഇതും പെണ്ണായാല്‍ പിന്നെ ഇവിടെ ആണായിപ്പിറന്നവന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നതുകൊണ്ട് എന്നെ പിടിച്ച് ചക്രവര്‍ത്തികുമാരനാക്കുമെന്നും, പിന്നെ കൊട്ടാരം ചിലവില്‍ ബ്ലോഗാമെന്നും...)

    എല്ലാം പോയില്ലേ. പക്ഷേ കുഞ്ഞുകുമാരന് എല്ലാവിധ ആശംസകളും.

    ReplyDelete
  10. വക്കരി സാന്‍,
    ഈ ചക്രവര്‍ത്തിനിമാരെ എന്താ ജപ്പാങ്കാര്‍ക്ക് അലര്‍ജിയാണോ? ഇംഗ്ലണ്ടിലെ അമ്മച്ചിക്ക് എന്താ ഒരു ഗെറ്റപ്പ്? അതൊന്നും ഈ സൂഷി കഴിച്ചോണ്ടിരുന്നാ കിട്ടൂല.

    (സൂഷി കഴിക്കാന്‍ ഇത് വരെയും പറ്റിയില്ല.:(
    സംഭവം കൊള്ളാമോ മാഷേ?)

    ReplyDelete
  11. ബ്ലോഗ്ഗില്‍ ഒരു പോസ്റ്റിട്ടാല്‍ ഉടന്‍ തന്നെ അതിനെ കുറിച്ച്‌ കമന്റുകള്‍ വരികയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നു എന്നത്‌ മറ്റുള്ള ഓണ്‍ലൈന്‍ മാഗസിനുകളേക്കാള്‍ ബ്ലോഗ്ഗിങ്ങിനെ കൂടുതല്‍ സജീവമാക്കുന്നു.
    സാഹിത്യമായാലും ശാസ്ത്ര-സാമൂഹികവിഷയങ്ങളായാലും ഗൗരവതരമായി ചര്‍ച്ചചെയ്യപ്പെടുന്നൊരിടമായി മലയാളം ബ്ലോഗ്ഗിംഗ്‌ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു മാസം കൊണ്ടുണ്ടായ എണ്ണക്കൂടുതല്‍ തികച്ചും പ്രതീക്ഷനല്‍കുന്നതാണ്‍. ബ്ലോഗ്ഗിങ്ങിന്റെ വിശാലലോകത്തേക്ക്‌ പുതിയ എഴുത്തുകാരും കടന്നു വന്നുകൊണ്ടിരിക്കുന്നു.മലയാളസാഹിത്യത്തിന്റെ പുറമ്പോക്കിലായിരുന്നു ഒരു കാലം വരെ പ്രവാസികളുടെ സ്ഥാനം.
    ഉമേഷ്ജി പെരിങ്ങോടന്‍ പിന്നെ മലയാളം ബ്ലോഗ്‌ ഹാസ്യരചനയില്‍ തന്റേതായ ഒരു സിംഹാസം പിടിച്ചടക്കിയ വിശാലമനസക്കന്‍ തുടങ്ങി ഒത്തിരിപേരുടെ രചനകള്‍ എടുത്തുപറയേണ്ടതാണ്‍.ബ്ലോഗ്ഗിംഗിന്റെ കൂടുതല്‍ സാധ്യതകള്‍ സാധാരണക്കാരില്‍ എത്തിക്കുവാന്‍ പ്രയത്നിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

    ReplyDelete
  12. അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി. ബൂലോഗത്തില്‍ പിച്ചവെച്ച്‌ നടക്കുന്ന പൊടിക്കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി..

    ReplyDelete