Thursday, September 07, 2006

ക്ഷമിക്കൂ എന്നൊരുവാക്ക്

പ്രിയപ്പെട്ട ബൂലോഗക്ലബ് അംഗങ്ങളെ, ഞാ‌ന്‍ പേരും പ്രശസ്തിയും കിട്ടാ‌ന്‍ ഒന്നും അല്ലാ ‘ലെറ്റ്‌ അസ്‌ സിംഗ്‌ ത സോങ്ങ്‌ ഓഫ്‌ ലവ്‌ ‘ പോസ്റ്റ് ചെയ്തത്. ഞാ‌ന്‍ പോസ്റ്റിയതു തെറ്റിപോയതാ‌ണ്. അതെന്റെ സ്വന്തം ബ്ലോഗിലേക്കു പോസ്റ്റിയതായിരുന്നു (തെറ്റു പറ്റാതിരിക്കാ‌ന്‍ ഈ പാവം ഇരിങ്ങണ്ണൂ‌ര്‍ ദൈവമൊന്നും അല്ലാലോ...., വെറുമൊരു വേഥാന്തം അദ്ധ്യാപക‌ന്‍ അല്ലേ...). ബൂലോഗക്ലബി‌ല്‍ നിന്നും ‘ലെറ്റ്‌ അസ്‌ സിംഗ്‌ ത സോങ്ങ്‌ ഓഫ്‌ ലവ്‌ ‘ ഞാ‌ന്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു. എല്ലാവരും ഹാപ്പിയായില്ലേ.....

14 comments:

  1. ബൂലോഗ ക്ലബിന്‍റെ റോള്‍ എന്താവണം എന്ന ചര്‍ച്ചയ്ക്കിടയില്‍ ഞങ്ങളില്‍ ചിലര്‍ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ചില പോസ്റ്റുകളെ ‘അനാവശ്യം’ എന്നും, ചിലവയെ ‘സ്വന്തം ബ്ലോഗിലിടുന്നതായിരുന്നു നല്ലത്’ എന്നും മറ്റും തരം തിരിക്കാനുള്ള അഹങ്കാരവും ഞങ്ങള്‍ക്കുണ്ടായി. ഈ അഭിപ്രായങ്ങളില്‍ തള്ളേണ്ടവയെ തള്ളുകയും കൊള്ളേണ്ടവയെ കൊള്ളുകയും ചെയ്യണം എന്നാണ് എന്‍റെ അപേക്ഷ. ഇതൊക്കെക്കണ്ട് ഹാലിളകി, അറിയാതെ ചെയ്തുപോയൊരപരാധമെന്ന് മുറവിളിച്ച് പണ്ടിട്ട പോസ്റ്റുകളൊക്കെ മായ്ച്ച് ശുദ്ധികലശം വരുത്തണമെന്നൊന്നും ഞാനുള്‍പ്പടെയുള്ളവര്‍ സ്വപ്നേപി വിചാരിച്ചിട്ടില്ല.

    അതിനാല്‍, ദയവായി, ഇത്തരം ക്ഷമാപണ പ്രഖ്യാപനങ്ങളും പോസ്റ്റ് ഡിലീറ്റ് ചെയ്യലും അവസാനിപ്പിക്കണേ.

    ReplyDelete
  2. പോസ്റ്റുകള്‍ ഡീലിറ്റു ചെയ്യരുതേ!
    പോസ്റ്റുകള്‍ ഡീലിറ്റു ചെയ്യരുതേ!

    പോസ്റ്റുകള്‍ ഡീലിറ്റു ചെയ്യരുതേ!

    പോസ്റ്റുകള്‍ ഡീലിറ്റു ചെയ്യരുതേ!

    ദൈവത്തെ ഓര്‍ത്ത്, അശ്ലീലമോ നിയമാനുസൃതമോ അന്യനെ വ്യക്തിപരമായി ആക്രമിക്കുന്നതോ അല്ലാത്ത പോസ്റ്റുകളൊന്നും തന്നെ (അവയുടെ കമന്റുകള്‍ അടക്കം) ഡീലിറ്റു ചെയ്തു കളയരുതേ!

    ഈ തുറന്ന പുസ്തകത്തില്‍ നിന്നും ഏടുകളൊന്നും ചീന്തിക്കളയരുതേ!

    പോസ്റ്റുകള്‍ ഇടുന്നതിനുമുന്‍പ് ആലോചിക്കൂ, ഇട്ടതിനു ശേഷമല്ല!

    ReplyDelete
  3. ഡിലീറ്റ് ചെയ്യുന്നതിന്‌ പകരം, ഡ്രാഫ്റ്റ് ആക്കി മാറ്റിയാല്‍ മതി എന്ന് വിശ്വം മാഷ് അന്നൊരു അഭിപ്രായം പറഞ്ഞിരുന്നു. ആരും ഇങ്ങനെ ചെയ്യുന്നതായി കാണുന്നില്ല.

    ReplyDelete
  4. ഇരിങ്ങണ്ണൂര്‍, നിങ്ങള്‍ വേദാന്ധന്‍ ആയതുകൊണ്ടു ക്ഷമിച്ചു, അല്ലെങ്കില്‍.... ങ്‌ഹാ

    ReplyDelete
  5. പുള്ളി, ഞാന്‍ അന്ധന്‍ അല്ലാ.. വേഥാന്തം പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ആണ്‌... കാലടി ജഗത്ഗുരു ശങ്കര സര്‍വ്വകലാശാലയില്‍ വേഥാന്തം പഠിപ്പിക്കുന്നു.

    ReplyDelete
  6. ശരിക്കും? എന്നിട്ടും വേദാന്തത്തിന്റെ സ്പെല്ലിംഗ് അറിയില്ലേ? ജഗദ്ഗുരുവിന്റെയും (സംസ്കൃതത്തില്‍)?

    ReplyDelete
  7. ഇരിങ്ങണ്ണൂരുമാഷേ, പുത്തഞ്ചേരിയുടെ വേദാന്തത്തിനെ "വേഥാന്തം" ന്നാണോ വിളിയ്ക്കുന്നത്‌? മാഷാണല്ലേ അവിടത്തെ മാഷ്‌. ഞാന്‍ വേറെന്തിനോ ആണവിടെ പഠിച്ചത്‌, എന്റെ ഭാഗ്യം:-)

    ReplyDelete
  8. പലായധ്വം പലായധ്വം രേ രേ ദുഷ്കവി കുഞ്ജര:
    വേദാന്തവനസഞ്ചാരി ഹ്യായാദ്‌ ഉദ്ദ‍ണ്ഡ കേസരി..

    ReplyDelete
  9. ഇസ്മൈലി ഇടാന്‍ മറന്നു. മുകളിലത്തേത്‌ ഒരു കോമഡ്യാണേ, ആരും പിണങ്ങല്ലേ..

    ReplyDelete
  10. പ്രിയരെ,
    ഓരോ കമന്റിനും പോസ്റ്റിനും പിന്നില്‍ ഒരു വ്യക്തിയുണ്ട് എന്ന കാര്യം തര്‍ക്കമറ്റതാണല്ലോ. അവരില്‍ വന്നുപോകുന്ന അക്ഷരപ്പിശകുകള്‍, പ്രയോഗങ്ങള്‍, ഉച്ഛാരണങ്ങള്‍ തുടങ്ങിയവ സൌമ്യതയോടെ* പറഞ്ഞുമനസ്സിലാക്കുന്നതിനു പകരം അവരെ കളിയാക്കുന്നത് അത്രനല്ല ഒരു പ്രവണതയല്ലെന്ന് തോന്നുന്നു. അതുപോലെത്തന്നെ കമന്റ് പബ്ലിഷ് ചെയ്യുന്നതിന് മുന്‍പെ പ്രിവ്യൂ (Preview)ചെയ്യുന്നതും ഒരുപാട് തെറ്റുകള്‍ കുറയ്ക്കാന്‍ ഉപകരിക്കും

    *ക്ഷമിക്കണം, മൊഴി ഉപയോഗിച്ച് “സൌമ്യത” ശരിയാംവണ്ണം എഴുതാന്‍ കഴിയുന്നില്ല. (XP sp2, AnjaliOldLipi, mozhi_1.1.1)‍

    -അനോണിഭായി

    ReplyDelete
  11. വേദാന്തം പഠിപ്പിക്കുന്ന മാഷ് “വേഥാന്തം “ എന്ന് എഴുതിയത് ഭയങ്കര മോശമായിപ്പോയി!
    മൊഴിയുടെ പരിചയക്കുറവാണെങ്കില്‍ അത് ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

    കാലടിക്ക് തന്നെ മോശായി!
    അയ്യയ്യയ്യയ്യേ ചേചേചേചേചേ..

    സീരിയസ്സായിട്ട് പറഞ്ഞതാ.

    ReplyDelete
  12. അക്ഷര പിശാചിനെ കാണിച്ചു തന്നതിന്‌ എല്ലാവര്‍ക്കും നന്ദി... ഇതുവരെ ഞാന്‍ വിചാരിച്ചിരുന്നു വേഥാന്തമാണു ശരിയെന്ന്... എന്താ ചെയ്യാ സംസ്‌കൃതം ശ്ശി ശീലായിപ്പോയെ, ഇപ്പൊ മലയാളം ശരിക്കുമങ്ങട്‌ വഴങ്ങണില്ല്യാന്നായി....

    ReplyDelete
  13. വേഥാന്തമാണോ അതോ വേദാന്തമാണോ?

    ഏതായാലും ക്ഷമിച്ചിരിക്കുന്നു ട്ടോ :)

    ReplyDelete
  14. നിക്കേ, ഒന്നുകില്‍ പോസ്റ്റിനു പട്ടിയ കമന്റിടുക അല്ലെങ്കില്‍ കമന്റിനു പറ്റിയ കമന്റിടുക. രണ്ടായാലും രണ്ടും മുഴുവനും വായിച്ചിരിക്കണം എന്നുള്ളതു വസ്തുത.

    (വേദാന്തം തിരുത്തുമ്പോള്‍ ആ തിരുത്തലിനും വേണം അല്‍പ്പം വേദാന്തം)

    "ക്ഷമിക്കൂ എന്നൊരുവാക്ക്"
    ഇതായതു കൊണ്ട് വേറൊന്നും പറയണില്ല. പറഞ്ഞാല്‍ ശരിയാവില്ല..

    ReplyDelete