Saturday, September 09, 2006

അങ്ങനേം ഒരു സോഫ്റ്റ് വെയറോ...!

അമ്പമ്പോ... അങ്ങനേം ഒരു സോഫ്റ്റ് വെയറോ...?

ഒരു പാവം പുതിയ ബൂലോഗാംഗമാണേ... ഞാനൊരു പുതിയ സോഫ്റ്റ്വെയറിനെ കുറിച്ച് കേട്ടു. ആരെങ്കിലും അങ്ങനെ ഒന്നു കേട്ടിട്ടുണ്ടോ എന്നറിയാനാഗ്രഹമുണ്ട്. ഉണ്ടെങ്കില്‍ വിശദാംശങ്ങളും. കൂടുതല്‍ വിവരങ്ങള്‍ എന്റെ സ്വന്തം സ്ഥലമായ http://poonilavu.blogspot.com ല്‍ ഉണ്ട്. ബൂലോഗത്ത് പതിപ്പിക്കാന്‍ ഉദ്ദേശിച്ച് എഴുതിയ വിവരം എന്റെ സ്വന്തം സ്ഥലത്താണ് പ്രത്യക്ഷപ്പെട്ടത്. ഇപ്രാവശ്യം അങ്ങനെ ഉണ്ടാവില്ലെന്ന് കരുതുന്നു. എന്തായാലും അവിടെ ഒന്ന് കയറിയിറങ്ങി അഭിപ്രായം രേഖപ്പെടുത്തുമല്ലോ പ്രിയമുള്ള ബൂലോഗരേ... ഇതൊരു പൊതു സ്ഥലമായതു കൊണ്ട് അധികം ഇവിടെ കത്തി വെക്കാതെ, ലാല്‍ സലാം സഖാക്കളേ...
ഓ.ടോ.: കുറ്റിപ്പുറത്ത് ജലീലിനെ കയറ്റി വിട്ട് ഇങ്ങോട്ട് യുയെയി ലേക്ക് കുറ്റിയേറിപ്പാര്‍ത്ത എന്നെ ഇടതു ചായ്‌വുള്ളവന്‍ എന്നൊന്നും പറഞ്ഞേക്കല്ലേ ബൂലോഗ പുലികളേ :-) )

1 comment:

  1. പുഞ്ചിരിയെ പറ്റിച്ചതാവും. അങനെ ഒരു ട്രാന്‍സ്ലേഷന്‍ സോഫ്റ്റ്വേര്‍ ഇതു വരെ കേട്ടിട്ടില്ല. ഫയര്‍ഫോക്സ് ബ്രൌസറിന്റെ ഒരു എക്സ്റ്റന്‍ഷന്‍ ഉണ്ട്. അതു പക്ഷേ മംഗ്ലീഷ് അടിച്ചു മലയാളം ആക്കുന്ന പരിപാടി ആണ്.

    ReplyDelete