അതിഗംഭീരമായ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ പണിപ്പുരയില്‍ രാപ്പകല്‍ തല കുത്തിമറിഞ്ഞ്,തലതിരിഞ്ഞ്, ന്യൂട്ടനിരിക്കുന്ന കാലം. മറവി,അശ്രദ്ധ എന്നിവ രണ്ടു കക്ഷത്തും വച്ചുകൊണ്ടായിരുന്നു ഇഷ്ടന്റെ നടപ്പ്. ഈ ചങ്ങാതി ലോകത്തു ഭാര്യയെ മാത്രമേ പേടിച്ചിരുന്നുള്ളൂ. ഒരു ദിവസം പെരുമഴയത്ത് തോട്ടിലുവീണ കൊഴിയെപ്പോലെ, നനഞ്ഞൊലിച്ച് ഇഷ്ടന്‍ വരുന്നത് ദൂരേനിന്നേ കണ്ടു ഭാര്യ."എന്റെ കര്‍ത്താവേ, എന്റച്കന്‍ തന്ന ഒന്നാന്തരം കാലന്‍ ക്കുടയുംകൊണ്ടുപൊയ ആള്‍ വരണ വരവ് കണ്ടില്ല്യേ,. 'കാലന്‍' കുട കൊണ്ടോയ്കളഞ്ഞല്ലൊ!ദൈവ്വേ..എവിട്യാടോ മനുഷ്യാ അത് മറന്ന്വച്ചേ?".അവള്‍ നിന്ന് ജ്വലിച്ചു. (അങ്ങിനെ ഓള്‍ടെ സാരിക്കുതീപ്പിടിച്ചോന്നു സംശയം!).വിറക്കുന്നതു നനഞ്ഞതുകൊണ്ടാണെന്നു ബോധ്യപ്പെടുതതാന്‍ വിഫല ശ്രമം നടത്തുമ്പോഴേക്കും വന്ന, ചൂലുകൊണ്ടുള്ളപ്രഹരതില്‍നിന്നും അതി വിദഗ്ദമായി ഇടതുമാറി വലിഞ്ഞമര്‍ന്ന് ഒഴിഞ്ഞുമാറിക്കൊണ്ടു ന്യൂട്ടന്‍ പറഞ്ഞു-"സത്യയിട്ടും ഓര്‍മ്മീല്ല്യാട്ടാ. ഞാന്‍ ലാബീന്ന് എറങ്ങുമ്പൊ ഇണ്ടാര്‍ന്നു.."."തലേലു ആപ്പിള്‍ വീണന്ന് തൊട്ട് തൊടങ്ങീതാ ഇങ്ങോര്‍ടെ ഒടുക്കത്തെ ഓര്‍മ്മക്കൊറവ്!.വടക്കേപ്പൊര്‍ത്തെ വര്‍ഗീസേട്ടന്‍ പറമ്പിലു ആപ്പിളിനുപകരം തെങ്ങാണു വച്ചേര്‍ന്നെങ്കി ഞാനും പിള്ളാരും അന്നേ രക്ഷപ്പെട്ടേനേ.കഷ്ടം!".
ന്യൂട്ടന്റെ കണ്ണീരുകണ്ടു പെണ്ണുമ്പിള്ളയ്ക്കു മനസ്സലിഞ്ഞു. "എന്റെ ന്യൂട്ടേട്ടാ, വരണവഴി എവിട്യൊക്കെ കേറി,എവിടെവച്ചാണു കുട കൈയ്യിലില്ല്യാന്ന് അറിഞ്ഞേന്നെങ്കിലും ഓര്‍മ്മീണ്ടോ സാര്‍ ഐസക് ന്യൂട്ടേട്ടാ?. സത്യം ഇതിനുത്തരം പറഞ്ഞാല്‍ ഞാന്‍ തല്ലില്ല്യ. ".
തല ചൊറിഞ്ഞുകൊണ്ട് ന്യൂട്ടന്‍- "അതോ ,ഞാന്‍ വീട്ടില്ക്ക്ക്ക് വരുമ്പൊ നല്ല മഴ ആയിരുന്നൂല്ലോ,ഞാന്‍ നമ്മടെ വീടിന്റെ ചവിട്ടുപടി കേറി, കൊട മടക്കാന്‍ നോക്കീപ്പഴല്ലേ സാധനം കയ്യിലില്ല്യാന്ന് മന്‍സിലായേ!.സത്യം!. "
ഇതെന്താ ഈ പോസ്റ്റ് രന്‍റു തവണ?
ReplyDelete