Saturday, September 30, 2006

അനുഗ്രഹിക്കൂ

എന്റെ മകള്‍ ഗൌരിയുടെ വിദ്യാരംഭമാണ് തിങ്കളാഴ്ച.. എല്ലാ അങ്കിള്‍മാരും ആന്റിമാരും അവളെ അനുഗ്രഹിക്കുമല്ലൊ..

39 comments:

  1. ഗൗരിക്കുട്ടിക്ക്‌ റീനിയാന്റിയുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും. പഠിച്ച്‌ മിടുക്കിയായി വരു!

    പുത്തനുടുപ്പും, ഷൂസും ബുക്ക്‌ബാഗും ഒക്കെയായി റെഡിയായോ മോള്‍? ആദ്യത്തെ സ്കുള്‍ദിവസത്തിന്റെ പടം പിടിച്ച്‌ ബ്ലോഗിലിടണേ.

    ReplyDelete
  2. നന്നായി വരട്ടെ!
    നല്ല പ്രഭാതം വിടരട്ടെ!

    ഇനി ഉരുക്കഴിക്കാന്‍ പോവുന്ന സൂര്യഗായത്രികള്‍ ഉണര്‍ന്ന്, ഉദിച്ച്, നാലുപാടും വെളിച്ചം ചൊരിയട്ടെ!
    നാടിന്നു ഗുണം വരട്ടെ!

    പ്രയത്നം ശീലമാവട്ടെ!
    പ്രമുദിതവദനയാവട്ടെ!
    ഗുരുക്കന്മാരുടെ ജന്മസാഫല്യമാവട്ടെ!
    ഗൌരിയാവട്ടെ!

    പ്രാര്‍ത്ഥനകള്‍!

    ReplyDelete
  3. നന്നായിവരട്ടേ...

    ReplyDelete
  4. ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു.

    ഗൌരിക്കുട്ടീ,
    നന്നായി എഴുതുക
    നന്നായി വായിക്കുക
    നന്നായി പഠിക്കുക
    നന്നായി വരിക
    മലയാളം മറക്കാതിരിക്കുക

    ReplyDelete
  5. ഹരിശ്രീ ഗണപതയേ നമഃ
    അവിഘ്നമസ്തു.. എന്നെഴുതുന്നതിന്റെ കൂടെ
    നന്മ, സ്നേഹം, സത്യം, സാഹോദര്യം, സമാധാനം എന്നുകൂടി എഴുതിക്കണേ.. ഭാവിയിലേക്കു നടക്കുമ്പോള്‍ അതും കൂടി കൊണ്ടു പൊയ്ക്കോട്ടെ കുഞ്ഞുമോള്‍..

    കുഞ്ഞുമോള്‍ക്ക് നല്ലതു വരട്ടെ..

    ReplyDelete
  6. എല്ലാ നന്മകളും മംഗളങ്ങളും ഗൌരി മോള്‍ക്കു് നേരുന്നു.

    ReplyDelete
  7. അക്ഷരങ്ങളുടെ മായിക ലോകത്ത് പിച്ചവയ്ക്കാന്‍ തുടങ്ങുന്ന ഗൌരിമോള്‍ക്കു ആശംസകള്‍...

    ReplyDelete
  8. അക്ഷരങ്ങളുടെ വിപ്ലവലോകത്തേയ്ക്ക് സ്വാഗതം...

    ReplyDelete
  9. ഗൌരിയ്ക്ക് എന്നും നല്ലത് വരട്ടെ.

    ഈ വിദ്യാരംഭദിനത്തിന്, തിങ്കളാഴ്ച, മറ്റൊരു പ്രത്യേകത കൂടെയുണ്ട്. സത്യവും അഹിംസയും കൂടെക്കൂട്ടിയ മഹാത്മാവിന്റെ ജന്മനാള്‍. വിദ്യാരംഭസമയത്ത് അദ്ദേഹത്തേയും സ്മരിക്കുക.

    തുടര്‍ന്നുള്ള നാളുകളില്‍, ഗൌരി, പഠിച്ച്, മിടുക്കിയായി, നന്മ ചെയ്ത്, വളരുക.

    അടുത്ത വര്‍ഷം ആണോ സ്കൂളില്‍ പോകുന്നത്?

    ReplyDelete
  10. അക്ഷരങ്ങള്‍ തെളിയട്ടെ
    നന്മകള്‍ നിറയട്ടെ
    അറിവുകള്‍ കൂടട്ടെ
    കുട്ടി വളരട്ടെ

    !!!ആശംസകള്‍!!! കൊച്ചുമിടുക്കിക്ക്:)

    ReplyDelete
  11. അനുഗ്രഹിക്കാന്‍ മാത്രം മൂപ്പില്ല :)

    എല്ലാ ആശംസകളും നേരുന്നു. അവള്‍ ആശിക്കുന്നതെല്ലാം നേടാന്‍ ഇട വരട്ടെ.

    ReplyDelete
  12. ഹരിശ്രീ ഗണപതായേ നമ: അവിഘ്നമസ്തു.

    നന്നായി വരട്ടെ!

    അക്ഷരങ്ങളുടെ വിപ്ലവലോകത്തേയ്ക്ക് സ്വാഗതം...

    ReplyDelete
  13. മിടുക്കിക്കുട്ടിക്ക് എല്ലാവിധ ആശംസകളും !

    ReplyDelete
  14. ഗൌരികുട്ടിക്ക് എല്ലാ വിധ ആശംസകളും, പ്രാര്‍ത്ഥനകളും.

    ReplyDelete
  15. വാണീദേവിയുടെ അനുഗ്രഹം ഗൌരിക്കുണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  16. ഗൌരികുട്ടിക്ക് എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും

    ReplyDelete
  17. ഗൌരി മോളു,
    എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  18. സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ
    വിദ്യാരംഭം കരിഷ്യാമീ
    സിദ്ധിര്‍ഭവതുമേ സദാ..

    ഗൌരിക്കുട്ടിക്ക് ആശംസകള്‍,അനുഗ്രഹങ്ങള്‍, പ്രാര്‍ത്ഥനകള്‍.....

    ReplyDelete
  19. ഗൌരിക്കുട്ടിയ്ക്കും, അതു പോലെ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്ന എല്ലാകുട്ടികള്‍ക്കും എല്ലാ മംഗളങ്ങളും നേരുന്നു

    ReplyDelete
  20. നന്നായി വരട്ടെ...
    ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ.

    ReplyDelete
  21. അവളുടെ വഴികളിലെന്നും പൂക്കള്‍ വിരിയട്ടെ, അവളുടെ ചിന്തകളിലെന്നും നന്മകള്‍ വിരിയട്ടെ.

    ReplyDelete
  22. ഗൗരിക്കുട്ടിക്ക് പ്രാര്‍ത്ഥനകള്‍;

    “വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ
    കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി
    വെള്ളത്തിലെ തിരകള്‍ തള്ളി വരും കണക്കെ-
    ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ.. നീ.”

    -പച്ചാളേട്ടന്‍

    ReplyDelete
  23. നന്നായി വരും,ഗൌരി മോള്‍ക്കു എല്ലാ ആശംസകളും.

    ReplyDelete
  24. ഗൌരി മോള്ക്ക്..

    എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടേ. അച്ഛനും അമ്മക്കും ഭാഗ്യമായി, മുത്തായി വിളങ്ങട്ടേ!

    ഇനി കുറച്ച് നാള് കഴിയുമ്പോള്‍ മിടുക്കിയായി,
    അച്ഛന് വാങ്ങിത്തന്ന് പുത്തന്കാച്ചി ഉടുപ്പും, ബാഗും, ഷൂസും വാട്ടര് ബോട്ടിലും കുടയുമെല്ലാം കൊണ്ട് ഗൌരി മോള് സുന്ദരിക്കുട്ടിയായി കുണുങ്ങി കുണുങ്ങി സ്കൂളില് ഒരു പോക്കുണ്ട്! ഹോ. ഗൌരിക്കുഞ്ഞിന്റെ ഒരു ഭാഗ്യേ..

    സ്കൂളില് പുതിയ എത്ര ഫ്രന്സിനെയാ കിട്ടാന് പോണെന്നറിയാമോ? എന്നും ആരുടെയെങ്കിലും പിറന്നാള് ഉണ്ടാകും. അപ്പോള് അവര് മിഠായിയും ടോയും കേയ്ക്കും ഒക്കെ കൊണ്ടുവരും. എന്തൊരു രസായിരിക്കും? ശ്ശോ!

    ReplyDelete
  25. സ്വത്വബോധമായി, അന്നമായി, ആയുധമായി, തേജസ്സായി, ആഭരണമായി വിദ്യ എന്നും മോളോടൊപ്പമുണ്ടാവട്ടെ.

    ReplyDelete
  26. ഗൌരി മോള്‍ക്ക്,
    സരസ്വതീ കടാക്ഷമുണ്ടാവട്ടെ, എന്നെന്നും.

    ReplyDelete
  27. അറിവിന്റെ വെളിച്ചം എന്നും മോളെ നയിക്കട്ടെ.

    ReplyDelete
  28. അക്ഷരം നക്ഷത്ര ലക്ഷ്യമാക്കു
    ആരേയുംക്കാള്‍ മിടുക്കിയാകു.

    കൃപാ കാടാക്ഷങ്ങളോടെ വളരാന്‍ വാണി മാതാവു അനുഗ്രഹിക്കട്ടെ.

    ReplyDelete
  29. ഗൌരി മോള്‍ക്ക് എന്റെയും റീമ ആന്റിയുടെയും എല്ലാ വിധ ആശംസകളും!

    സരസ്വതീകടാക്ഷം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു!

    ReplyDelete
  30. ഗൌരിക്കുട്ടിക്ക് അറിവിന്റെ ആയിരം മുത്തുകള്‍ വാരിക്കളിക്കാന്‍ ഈശ്വരന്‍ കനിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    നിന്റെ ചിറകുകള്‍ ആകാശം തൊട്ട് പറക്കട്ടെ.
    എന്നും കാല്‍ മണ്ണിലൂന്നു നില്‍ക്കട്ടെ.
    വിജ്ഞാനത്തിന്റെ ഏഴുദ്വീപുകള്‍-
    നിനക്ക് കപ്പം തരട്ടെ.

    എല്ലാ ആശംസകളും.

    -പാര്‍വതി.

    ReplyDelete
  31. ഗൌരിമോള്‍ക്ക് ആശംസകള്‍ !

    ReplyDelete
  32. നന്നായി വരും..!!!!

    ReplyDelete
  33. ഗൌരിമോള്‍ക്കു ആശംസകള്‍...

    ReplyDelete
  34. ഗൌരിക്ക് ആശംസകള്‍

    ReplyDelete
  35. ഈ ഗൌരിക്കുട്ടിക്കും എല്ലാവിധ ആശംസകളും. ആ ഗൌരിക്കുട്ടിയോട് പറഞ്ഞത് തന്നെ ഈ ഗൌരിക്കുട്ടിയോടും. മിടുമിടുക്കിയാവുക.

    ReplyDelete
  36. ഗൌരിമോള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. “വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം.“ ആ ധനം വേണ്ടുവോളം സമ്പാദിക്കുക. ദൈവം അനുഗ്രഹിക്കട്ടെ...

    ReplyDelete
  37. ഗൌരിക്കുട്ടിക്ക് സര്‍വ്വ മംഗളങ്ങളും നേരുന്നു.. വല്ല്യ നല്ല ഒരു കുട്ടിയാവണട്ടോ....

    മോള്‍ടെ ഒരു കുഞ്ഞനിയന്‍ വിഷ് ണുവും ഇവിടെയിരുന്ന് ചിരിക്കുന്നുണ്ട്..

    ReplyDelete
  38. എല്ലാവര്‍ക്കും നന്ദി.. ഈ താള് തീര്‍ച്ചയായും ഞാന്‍ സൂക്ഷിച്ചു വെയ്ക്കും..

    ReplyDelete