സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Thursday, October 12, 2006
മൂന്നാമിടം 40 പുറത്തിറങ്ങി
ഇവിടെ ലിങ്കുണ്ട്.
ലക്കം 40 2006 ഒക്ടോബര്‍ 9- 16
ഉള്ളടക്കം
1 ആര്‍ട്ട് ഗാലറി-നസീം ബീഗം
ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തിരസ്‌കൃതരാക്കപ്പെടുന്നവര്‍ കാലത്തിന്റെ മൂടുപടം നീക്കി പുറത്തുവരും. ചരിത്രം അത്തരം അനുഭവങ്ങളുടെ തുടര്‍ച്ചയാണ്. ചിത്രകലാലോകത്ത് ഇത്തരക്കാരെ കണ്ടെത്താനുള്ള ഒരു ശ്രമം; കാലത്തിനു മുമ്പേ നടന്ന ഒരു കലാകാരനെ അല്ലെങ്കില്‍ കലാകാരിയെ പരിചയപ്പെടുത്തുന്ന പംക്തി തുടങ്ങുന്നു. ഒപ്പം ചിത്രകാരനും ശില്‍പിയും ഫോട്ടോഗ്രാഫറുമായ ഷംസുദ്ദീന്‍ മൂസ ഇവരെ വിലയിരുത്തുകയും ചെയ്യുന്നു.
എല്‍ഗ്രീക്കൊ-മായക്കാഴ്ചകളുടെഛായാകാരന്‍
2 കഥ
താനൊരു സ്വപ്നം കാണുകയാണെന്ന് അവര്‍ക്കൊരിക്കലും തോന്നിയില്ല. മേശപ്പുറത്ത് ആഹാരസാധനങ്ങള്‍ വിളമ്പിവെച്ചതായിരുന്നു. പക്ഷെ, പാത്രങ്ങളില്‍ നിന്നൊക്കെ ചുവന്നുകൊഴുത്ത ഒരു ദ്രാവകം മേശപ്പുറത്തേക്ക് ഒഴുകിപ്പരക്കുകയാണ്. മേശവിരിപ്പിനും സൂപ്പുപാത്രത്തിനുമൊക്കെ ഭീതിപ്പെടുത്തുന്ന ചുവപ്പുനിറം.
അപരാജിതര്‍
ആര്യ അല്‍ഫോണ്‍സ്
3 എഡിറ്റോറിയല്‍
ആശുപത്രിയും ഡോക്ടറും മരുന്നും ചേരുന്ന ഒരു സമവാക്യത്തില്‍ നിന്നല്ല ആരോഗ്യമുണ്ടാകുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പരിസരം, വിദ്യാഭ്യാസം, തൊഴില്‍ ഇങ്ങനെ നിരവധി സാമൂഹിക ഘടകങ്ങളുടെ സൃഷ്ടിയാണ് ആരോഗ്യം. അതുകൊണ്ട് കേരളം രോഗാതുരമാകുന്നത് കൃത്യമായും ഒരു സാമൂഹിക രാഷ്ട്രീയ പ്രശ്നമാണ്.
കേരളത്തെ രോഗാതുരമാക്കുന്ന ആരോഗ്യ നയം
4 പഠനം
നിര്‍മ്മലയുടെ 'നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി' എന്ന കഥാസമാഹാരത്തിന് എഴുതിയ അവതാരിക
പുണ്യ നദിയില്‍ കുളിക്കാന്‍ വന്നതായിരുന്നു അവള്‍...
കരുണാകരന്‍
5 അറബ് കല - സാമി മുഹമ്മദ്
കുവൈറ്റിലെ അല്‍ ഷര്‍ഖ് ജില്ലയിലെ അല്‍ സവാബറില്‍ 1943ല്‍ ഞാന്‍ ജനിച്ചു. ഞാനും കളിമണ്ണുമായുള്ള ബന്ധം ആരംഭിക്കുന്നത് എന്റെ കുട്ടിക്കാലത്താണ്. കടല്‍പ്പാറകളും കളിമണ്ണും കൊണ്ട് നിര്‍മ്മിച്ച ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകള്‍ നിശബ്ദം നോക്കിയിരിക്കുമായിരുന്നു. കളിമണ്ണിലേക്ക് കൈകള്‍ നീട്ടാന്‍ എന്തോ ഒരു ഉള്‍പ്രേരണയുണ്ടായി. ആ കൈകള്‍ ഒരായുസ്സ് മുഴുവനും കളിമണ്ണില്‍ തന്നെയായിരിക്കുമെന്ന് അന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.
കുതിരയുടെ നിലവിളി
6 കഥ
ആദ്യത്തെ വീഴ്ചയ്ക്കു ശേഷം ജര്‍മ്മന്‍കാരന്‍ സഹായത്തിനു ശ്രമിച്ചുകൊണ്ട്, സംഘവുമായി കുറച്ച് അകലം പാലിച്ചാണ് നടന്നത്. പോകുന്നത് എങ്ങോട്ടാണെന്ന് അറിയില്ല, ജര്‍മ്മനെ വിശ്വസിക്കാനും വയ്യ. അതു കൊണ്ട് അവന്റെ പിന്നാലെ വന്ന രണ്ടു കൊസാക്കുകള്‍ വഴി സ്വയം തപ്പിയും തടഞ്ഞും നീങ്ങി. കുറച്ചു ചുവടുകള്‍ വച്ചു കഴിഞ്ഞപ്പോഴേയ്ക്കും ജര്‍മ്മന്‍ വീണ്ടും വഴുതി മുന്നിലേയ്ക്കാഞ്ഞു.
മലയിടുക്ക്
ഉമ്പര്‍ട്ടൊ എക്കൊ
കവിതകള്‍
7 അത്ഭുതലോകത്തില്‍
അബ്ദുല്‍ഖരീം ഖാസിദ്
8 ഞാന്‍ ചെയ്യുന്നത്
സുഹൈര്‍ ഹാമ്മദ്
9 കിണറിന്റെ ആള്‍മറയോട് ചേര്‍ന്ന്
അല്‍ അസാദി (പലസ്തീന്‍)
മൂന്നാമിടം ലക്കം 40 പുറത്തിറങ്ങി
ReplyDeleteസങ്കുചുതന്‍, മൂന്നാമിടത്തില്‍ സ്രുഷ്ട്ടികള്‍ സ്വീകരിക്കുന്ന ഇ മെയില്‍ ഐഡി ഏതാണ്?
ReplyDeleteഎനിക്കയക്കാനല്ല.
അത്രയ്ക്ക് ബുത്തിയൊന്നും എനിക്കില്ല.
വെറുതെ ഒന്നറിഞ്നിരിക്കാന.
ഏതായാലും മൂന്നാമിടം വന്‍ സംഭവം തന്നെ.
പലപ്പോഴായി പറയണം എന്നുവയ്ക്കുന്നു. ‘മൂന്നാമിടം’ എന്നെഴുതിയിരിക്കുന്നത് (ലോഗോ) ഗംഭീരം. ആരുടെ കണ്ടുപിടുത്തമാണിത്?
ReplyDeleteഅനോണീ,
ReplyDeleteഈ ലക്കത്തിലെ ഉള്ളടക്കത്തില്‍ അതിന്റെ ഐഡി ഉണ്ട്. എഡിറ്റ് അറ്റ് മൂന്നാമിടം എന്നാണ്
സിബൂ,
അത് ഡിസൈന്‍ ചെയ്തതും കവറുകള്‍ എല്ലാം ഡിസൈന്‍ ചെയ്യുന്നതും പ്രേം രാജന്‍ ആണ്. പുള്ളി ദുബായില്‍ ഒരു അഡ് വറ്ടൈസ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു.
പണ്ട് മൂന്നാമിടം തുടങിയ അവസരത്തില്‍ സിബുവിനോട് കേരള ഫോണ്ട് ഉപയോഗിക്കുന്നതിനെപ്പറ്റി ആരാഞ്ഞുകൊണ്ട് അയച്ച മെയിലിന് സിബു അയ്ച്ച മറുപടി (2001 മെയ്) യാദൃശ്ചികാ ഇന്ന് കാണുകയുണ്ടായി.