Tuesday, October 24, 2006

ആന്റണിയുടെ നിയമനത്തിലെ ജാതിപ്രശ്നം

ആന്റണിയുടെ നിയമനത്തെ ജാതിപ്രശ്നമായി ചില ബ്ലോഗുകളില്‍ അവതരിപ്പിച്ചിരിക്കുന്നതു കണ്ടു. സോണിയാഗാന്ധിയുടെ സ്വജാതി ചിന്തയാണത്രെ ഇതിന്റെ പിന്നില്‍. ഇതില്‍ ജാതിയുടെ പ്രശ്നമുണ്ടോ? അതാരോപിക്കുന്നവരുടെ മനസ്സിലാണ് യഥാര്‍ത്ഥ ജാതിചിന്തയുള്ളത്. എഴുതിയിരിക്കുന്ന മിക്കവര്‍ക്കും 30 വയസ്സില്‍ താഴെയേ പ്രായമുള്ളു എന്നതെന്നെ അത്ഭുതപ്പെടുത്തുന്നു. ജാതിമതചിന്തകള്‍ക്കതീതരായി സ്വയം അവതരിച്ചിരിക്കുന്ന ഇവരില്‍ ചിലരുടെയെങ്കിലും കാപട്യം തുറന്നു കാണിക്കപ്പെടേണ്ടതുണ്ട്.

11 comments:

  1. jaathi ethaayalum nattellillathavan aavandirunna mathi..

    nattellinu balam illatha antony okke defense minister aayal delhi mikkavarum pakistanu veetham vechu kodukkum..

    ReplyDelete
  2. ഹഹഹഹ!അനോണിയുടെ കമന്റ് എനിക്ക് “ക്ഷ” പിടിച്ചു.ഉടന്‍ ഒരു രാജിയും പ്രതീക്ഷിക്കാം,പരിശുദ്ധി നിലനിര്‍ത്താന്‍.ആ സ്വാശ്രയം ഈ പരുവത്തിലാക്കിയത് ഇയാള്‍ ഒരാളാണ്.വാക്കാല്‍ കരാറുണ്ടായിരുന്നത്രേ!സഭക്കാരുമായി. ഒരു മുഖ്യമന്ത്രിക്ക് പറ്റിയ വാചകം!
    ഇനി പാക്കിസ്ഥാനുമായി എത്ര വാക്കാല്‍ കരാറുണ്ടാകുമോ എന്തോ?

    ReplyDelete
  3. ആന്റണി മന്ത്രിയായെന്ന് കേടപ്പോഴേക്കും എന്നാണീനി രാജി എന്ന ഒരു തരം വളഞ്ഞ ചോദ്യമുണ്ടല്ലൊ, അത്‌ വെറും തമാശക്ക്‌... ചുമ്മാ ഒരു ... മിമിക്രിക്കാരന്റ ലാഘവ മനസ്സുമായി നടക്കുന്ന അല്‍പബുദ്ധികളുടേതാണ്‌. ഏേഷ്യനെറ്റ്‌ ന്യൂസില്‍ ബാബു പോള്‍ പറഞ്ഞത്‌ ഇവിടെ കുറിക്കട്ടെ. പെട്ടന്നങ്ങ്‌ ഇട്ടേച്ചു പോകാന്‍ പറ്റുന്ന പണിയല്ല മൂപ്പര്‍ക്ക്‌ ഇപ്പോള്‍ കീട്ടിയിട്ടുള്ളത്‌. മാത്രമല്ല നല്ല ക്യാബിനെറ്റ്‌ സപ്പോര്‍ട്ടുമുണ്ട്‌. മുഖുമന്ത്രിയായിരുന്ന ആന്റണീയെ മനസ്സില്‍ ധ്യാനിച്ച്‌ ആരും രാജി ഫലിതം പറയേണ്ട. കാര്യങ്ങളെ മൈക്രൊ ലെവെലില്‍ കാണേണ്ടി വരുന്ന ഒരു മുഖ്യമന്ത്രിയുടെ അവസ്ഥയും, മാക്രൊ ലെവെലില്‍ പ്രവര്‍ത്തിക്കേണ്ട പ്രതിരോധ മന്ത്രിസ്ഥാനവും അണുകണ-പ്രപഞ്ച അന്തരമുള്ളവയാണ്‌. ഞാന്‍ പറഞ്ഞു പറഞ്ഞങ്ങിനെ ഒരു "A" ക്കാരനായി പ്പോയോ?. സത്യം പറഞ്ഞപ്പൊ ലേശം ആവേശം അത്ര തന്നെ

    ReplyDelete
  4. അദ്ദേഹത്തെ ഒരു പപ്പറ്റ് മിനിസ്റ്ററാക്കി പിന്നാമ്പുറത്ത് നിന്നും വേണ്ടപ്പെട്ടവര്‍ക്ക് ചരടു വലിക്കാനാണെന്നു ഒരു ശ്രുതി ഇവിടെ കേള്‍‍ക്കുന്നുണ്ട്. എന്തായാലും കണ്ടറിയേണ്ടിയിരിക്കുന്നു. കാര്യം എങ്ങനെയായാലും തന്ത്രപ്രധാനമായ ഒരു കര്‍ത്തവ്യമാണ് കയ്യില്‍ കിട്ടിയിരിക്കുന്നത്. അതിനി കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ പോലെയോ കുറുക്കന് തല അകത്തേക്ക് വലിച്ച ആമയെ കിട്ടിയ പോലെയോ ആക്കാതെ, നല്ല രീതിയില്‍ മുമ്പോട്ട് കൊണ്ടു പോയി മലയാളികള്‍ക്ക് പേരുദോഷം വരാ‍ത്ത രീതിയില്‍ അദ്ദേഹത്തിന് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു എന്ന ഒരു പ്രാര്‍ത്ഥന മാത്രം. ജാതീയവും രാഷ്ട്രീയവുമായ പരാമര്‍ശങ്ങള്‍ക്ക് അതീതമായി നമ്മള്‍ ഈ മലയാള ബൂലോഗ വാസികള്‍ ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. best wishes to every body and take care!

    ReplyDelete
  5. ഇതു ബൂലോകത്തില്‍ വര്‍ദ്ധിച്ചു വരുന്ന ചില മോശം പ്രവണതകള്‍ക്ക് ഉദാഹരണമാണ്‍. പ്രതിപക്ഷ ബഹുമാനമില്ലാത്ത സംസാര രീതി; തരം താണ പദപ്രയോഗങ്ങള്‍, അസഹിഷ്ണുത. ആന്റണിയെ വിമര്‍ശിക്കണമെങ്കില്‍ അത് സഭ്യമായ ഭാഷയില്‍ ആയിക്കൂടെ? ആന്റണിയോടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തിക്കൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയില്‍ അഭിമാനിക്കുന്നു. ഒരു കേരളീയന്‍ ഇന്ഡ്യയുടെ പ്രതിരോധമന്ത്രിയാകുന്നത് എന്തു കൊണ്ടും നല്ല വാര്‍ത്ത. ഈ സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു. മുമ്പ് കെ.ആര്‍.നാരായണന്‍ രാഷ്റ്റ്രപതിയായപ്പോഴും ഈ കൂട്ടര്‍ക്ക് വിദ്വേഷമായിരുന്നു. ഒരു ദളിതന്‍ പ്രഥമപൌരനാകുകയോ, ഛായ്, ലജ്ജാവഹം! ഇപ്പോള്‍ ആന്റണിയുടെ ന്യൂനപക്ഷജന്മമാണ്‍ വിഷയം. ഇത്തരം ജാതിക്കോമരങ്ങള്‍ ഇപ്പോഴുമുള്ളത് മലയാളികളുടെ കാലദോഷം!

    ReplyDelete
  6. ആന്റണിയുടെ ജാതി ഒരു പ്രശ്നമായി ആരെങ്കിലും എടുക്കുമെന്നു ഞാന്‍ കരുതുന്നില്ല
    അതേ സമയം ഡിഫന്‍സ്‌ മിനിസ്‌
    ട്രിയുടെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ മാറ്റുന്നതിനായി ക്ലീന്‍ ഇമേജ്‌ ഉള്ള ആന്റണിയെ കൊണ്ടു വന്നിരിക്കുന്നതായാണു പല പത്രങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌.
    തല്‍ക്കാലം VS ചെയ്തതു പോലെ നമുക്കും അദ്ദേഹത്തിനു ഭാവുകങ്ങള്‍ നേരാം. മോശമായാല്‍ അപ്പോള്‍ കുറ്റം പറഞ്ഞാല്‍ പോരെ

    ReplyDelete
  7. ആന്റണി ഒരു നല്ല മുഖ്യമന്ത്രിയായിരുന്നെന്നും സത്യസന്ധതയുടേയും ആദര്‍ശത്തിന്റേയും ആള്‍രൂപമാണെന്നും
    എനിക്ക് തോന്നുന്നില്ല. മാറാട് കലാപക്കാലത്ത് നീതിക്ക് നിരക്കുന്ന തീരുമാനമെടുക്കാതെ ഇരുപക്ഷത്തേയും പ്രീണിപ്പിക്കുന്ന
    നയമെടുത്ത് സംഗതികള്‍ വഷളാക്കിയ നയവൈകല്യം കാണിച്ചയാളാണെന്ന തിരിച്ചറിവ് കേന്ദ്രത്തിലിരിക്കുന്നവര്‍ക്ക് ഇല്ലാതെ
    പോകുന്നതില്‍ ദു:ഖം തോന്നുന്നു.
    അദ്ദേഹത്തിന്റെ ഷോവനിസം അദ്ദേഹത്തെ ഇതുവരെ രക്ഷിച്ചു.
    ഇന്ത്യക്കിപ്പോള്‍ കേരളീയനായ മന്ത്രിയെന്നതിലുപരി, കരുത്തനായ ഒരു ഇന്ത്യക്കാരനെയാണവശ്യം.ശ്രീ.ആന്റണിക്കതിന് കഴിയുംമോ
    എന്ന ശങ്കയ്ക്കു മുകളില്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു.

    ReplyDelete
  8. ജാതിയുടെ കാഴ്ച്ചപ്പാടില്‍ ഈ നിയമനത്തെ വിലയിരുത്തുന്നത് എല്ലാറ്റിനും ജാതിചിന്തകള്‍ ദര്‍ശിക്കുന്നവരാണു.ഒരു കേരളീയന്‍ ദേശീയ സുരക്ഷാമന്ത്രിയായി വരുന്നത് എല്ലാ കേരളീയര്‍ക്കും സന്തോഷമുള്ള കാര്യം തന്നെ. അതിനോടൊപ്പം തന്നെ ലോകരാഷ്ട്രങ്ങള്‍ എറ്റവും എറെ പ്രാധാന്യം കൊടുക്കുന്ന ഒരു വകുപ്പാണു ഇന്ത്യയുടെ സുരക്ഷാവകുപ്പ്..ഈ വകുപ്പിന്റെ പ്രാ‍ധാന്യം ഒറ്റയടിക്ക് കുറഞ്ഞു പോയൊ എന്ന് ചില നേരത്തെങ്കിലും ഈ നിയമനവാര്‍ത്ത കാണുമ്പോള്‍ ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല..

    പഴയ ആദര്‍ശവാദി എന്ന ലേബലില്‍ നിന്നു നയതന്ത്ര ചാണക്യനായി ഉയര്‍ന്നെഴുന്നേക്കണമെങ്കില്‍ ആന്റണിക്ക് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വരും..! അത് കഴിയട്ടെ എന്നാശംസിക്കുന്നു..!

    ReplyDelete
  9. കേന്ദ്ര പ്രതിരോധമന്ത്രിസ്ഥാനം ശ്രീ.ആന്റണിയ്ക്ക് ലഭിച്ചത് നല്ല കാര്യം തന്നെ. എങ്കിലും ഈ സ്ഥാനം ഒരു തരത്തിലും ഒരു പൂമെത്തയല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിമാനം വാങ്ങിയാല്‍ ആരോപണം... വാങ്ങിയില്ലെങ്കിലും ആരോപണം. നല്ല മനക്കട്ടിയും കാര്യനിര്‍വഹണ ശേഷിയുമുള്ള ആളുകള്‍ക്ക് മാത്രം ശോഭിയ്ക്കാവുന്ന സ്ഥാനമാണ് ഇത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീ.ആന്റണിയെ കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് കണ്ട പരിചയത്തിന്റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍, അദ്ദേഹത്തിന് ഈ പുതിയ കുപ്പായം യോജിക്കുമെന്ന് തോന്നിയില്ല.എന്റെ എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കിക്കൊണ്ട് എറ്റെടുത്ത കര്‍ത്തവ്യം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിയുമാറാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  10. വി കെ കൃഷ്ണമേനോനു ശേഷം ആ സ്ഥാനത്തിരിക്കുന്ന ഒരു മലയാളീയാണു ശ്രി ആന്റ്റണി.
    പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവു,സ്വന്തം കര്‍മകുശലത കൊണ്ടു മുന്നു സേനാനായകന്മാരുടേയും ആദരവ് പിടിച്ചു പറ്റാനുള്ള സാമര്‍ത്ഥ്യം എന്നിവ ഒഴിച്ചു കുടാന്‍ വയ്യാത്തതാണു.
    ജാതി ഒരു പ്രശ്നമാവേണ്ടതില്ല.ഭാരതത്തില്‍ സേനാ നായകന്മാരുടെ ജാതി നോക്കിയിട്ടല്ലല്ലൊ നിയമിക്കാറു.
    (വ്യത്യാസം അറിയാന്‍ അയല്‍ വക്കങ്ങളിലെക്കു എത്തി നോക്കിയാല്‍ മതി)
    - കുപ്പായം കുറച്ച് വലുത് തന്നെ.അവസരത്തിനൊത്ത് അദ്ദേഹം ഉയരുമെന്നു പ്രതീക്ഷിക്കം.
    ഒരു ചെറിയ കഥ.
    - സിയാചിന്‍ മേഘലയിലുള്ള പട്ടാളക്കാറ്ക്കുള്ള കമ്പിളീ വസ്ത്രങ്ങള്‍ എന്തൊ ചെറീയ സാങ്കെതിക കാരണം പറഞ്ഞ് തടഞ്ഞു വെച്ചു സൌത്ത് ബ്ലൊക്കിലെ അണ്ണന്മാര്‍.ജോര്‍ജ് ഫെര്‍ണാണ്ടസ്സ് അണ്ണ്ന്മാരെ മുന്ന് മാസത്തേക്കു സിയാചിനില്‍ പറഞ്ഞു വിട്ടു.സംഗതികള്‍ നേരിട്ടു കണ്ടറിയാന്‍.പിന്നെ ഒരു തടസ്സവുമുണ്ടയില്ല അദ്ദേഹം മാറുന്നതു വരെ.ഇതൊരു ഗിമ്മിക്ക് ആയിരിക്കാം.പക്ഷെ ഒരു ഈര്‍ക്കിലി പാര്‍ട്ടിയില്‍ നിന്നും വന്ന അദ്ദേഹത്തെ ഈ ഒരു സംഭവം പട്ടാളക്കാര്‍ക്കിടയില്‍ വളരെ പോപുലര്‍ ആക്കി എന്നു കേട്ടിട്ടുണ്ട്.

    ReplyDelete
  11. ഒ..ഇതിപ്പളാ കണ്ടത്.ഒരു മലയാളി ഡിഫന്‍സ് മിനിസ്റ്റര്‍ ആയി മണിക്കൂറുകള്‍ക്കുള്ളില്‍ ,(ഓണ്‍ ലൈനായി !) ഒരു കോമഡി പ്രോഗ്രാമിന്റെ ലാഘവത്തോടെ ന്യുസ് റീഡര്‍ എപ്പം രാജി വക്കും സാറെ ന്നു ചോദിക്കുന്നതു കണ്ടു ; ഞാന്‍ സ്ക്രീനിലേക്കു നോക്കി ന്യൂസ് റീഡറോട് പ്രതികരിച്ചു ; ബാബു പോള്‍ ശരിക്കുള്ള മറുപടി കൊടുത്തു.ഒരുപാട് അഴിമതി നടക്കുന്ന ഒരു സ്ഥലത്ത് സത്യസന്ധതയും വിശ്വസ്തതയുമല്ലേ കുറച്ചൂടെ ആവശ്യം . തീരുമാനങ്ങളെടുക്കാനുള്ള ഒരു പ്രശ്നം ...ഒരു ധൈര്യക്കുറവ് ...അതിനു ക്യാബിനറ്റും പ്രധാനമന്ത്രിയുമൊക്കെ സഹായത്തിനില്ലേ....

    ReplyDelete