ചൊദ്യത്തില്‍ അപാകതയോ പാകപ്പിഴയോ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക.
1. ഈ “മൂന്നാമിടവും” ബൂലോഗ ക്ലബ്ബും തമ്മിലുള്ള ബന്ധം (അഥവാ ലിങ്ക്) എന്താണ്?
2. ഈ “തുഷാരവും” ബൂലോഗ ക്ലബ്ബും തമ്മിലുള്ള ലിങ്ക് എന്താണ്?
3. ബൂലോകരെ തങ്ങളുടെ സാനിദ്ധ്യം അറിയിക്കാനാണെങ്കില്‍ കവര്‍ പേജ് മുഴുവനും കൊടുക്കാതെ ലിങ്ക് മാത്രം കൊടുത്താല്‍ പോരെ? പരസ്യമാണുദ്ദ്യേശ്യമെങ്കില്‍ ഒന്നും പറയാനില്ല.
4. ജാതി മത വര്‍ണാഥിഷ്ടിതമായ പോസ്റ്റുകള്‍ വച്ചുപൊറുപ്പിക്കേണ്ടതുണ്ടോ?. അശ്ലീല പോസ്റ്റുകള്‍ക്കെതിരെയുള്ള സമീപനം തന്നെ ഇത്തരത്തിലുള്ള പോസ്റ്റുകളോടും തുടര്‍ന്നൂടെ?
5. സ്വന്തം ക്രിതികള്‍ക്ക് സ്വന്തം ബ്ലോഗ് - പൊതുവയിട്ടുള്ളതിന് ക്ലബ്ബ് എന്ന അതിര്‍ വരമ്പ് തെറ്റി വരുന്ന പോസ്റ്റുകള്‍ ക്ലബ്ബില്‍ അഥികരിക്കുന്നതിനെ നിരുത്സാഹപ്പെടുത്താത്തത് എന്തുകൊണ്ട്?
6. ഭീമാകാരമായ അക്ഷരങ്ങള്‍ കൊണ്ട് പോസ്റ്റുന്നവര്‍ ആ ക്രിയ കൊണ്ട് ലക്ഷ്യം വക്കുന്നതെന്താണ്? വിഷയങ്ങളുടെ പ്രസക്തിയോ അതോ ശ്രദ്ധിക്കപ്പെടാനുള്ള കുറുക്കു വഴിയോ? രണ്ടായാലും നിരുത്സാഹപ്പെടുത്തേണ്ടതല്ലേ?
7. ക്ലബ്ബിന്റെ ഈ നാഥനില്ലാ സ്ഥിതി ഒഴിവാക്കാനുള്ള സമയമായില്ലെ. ഏറ്റവും കുറഞ്ഞത് ഒരു നിരീക്ഷക സമിതിയെങ്കിലും വ്യവസ്ഥാപിതമായ രീതിയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലേ?
8. ക്ലബ്ബില്‍ നിരന്തരം കണ്ടുമുട്ടുന്നുണ്ടെങ്കിലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയുന്ന തരത്തില്‍ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സൂചിക ഉണ്ടാക്കാന്‍ കഴിയില്ലേ? സൂചികയില്‍ വരാന്‍ ഇഷ്ടമുണ്ടെങ്കില്‍ വരാനും ഇല്ലെങ്കില്‍ വരാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം കൊടുത്താല്‍ ഉപയോഗിക്കേണ്ടവര്‍ക്ക് ഉപകരിക്കുമല്ലോ?
9. ശ്രീജിത്തിനെ പോലുള്ള സോഫ്റ്റ് വേര്‍ പരിജ്ഞാനമുള്ളവരുമായി ഓണ്‍ലൈനില്‍ സംവേദിക്കാനും സംശയനിവാരണത്തിനുമായി ഒരു ട്യൂഷന്‍ ക്ലാസ് തുടങ്ങാന്‍ കഴിയില്ലേ.? (വെറുതേ വേണ്ട. ട്യൂഷന്‍ ഫീ വാങ്ങിക്കോ)
കുറച്ചുനാള്‍ മാറിനിന്നിട്ട് കുടുംബത്തേക്ക് വന്നപ്പോള്‍ ഉണ്ടായ വിശാരങ്ങളാണ്. ക്ഷമിക്കുക.
വെറും ചോദ്യങ്ങളാണ്...ഉത്തരങ്ങള്‍ ചോദ്യങ്ങളായി പരിണമിക്കല്ലേ.
ReplyDeleteI also agree with you
ReplyDelete"moonnaamiTam", "thushaaram" "tharjani" etc are not private properties. They are common and owned by all of us. So there is no harm in giving the publicity here. I agree there is no direct link between this club and these online magazines. But announcing the new issue using this club will not harm anybody's interests. Club has a "common nature" also the above online magazines.
ReplyDelete-S-
അഞ്ചല്‍ക്കാരാ, ചില ഉത്തരങ്ങള്‍.
ReplyDeleteമൂന്നാമ്മിടം, തുഷാരം എന്നീ മാഗസിനുകള്‍ ചിലപ്പോള്‍ വായിക്കാരുണ്ട് ഞാന്‍. പലരും വായിക്കാറുണ്ട് അത് സ്ഥിരമായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷെ അതിന് ഈ ക്ലബ്ബിലെ ലിങ്കിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ പരസ്യം ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ എനിക്കധികാരമില്ല. അതു കൊണ്ടാണ് മിണ്ടാതിരുന്നത്. ഇക്കാര്യത്തില്‍ അഞ്ചല്‍ക്കാരനോട് അനുകൂലിക്കുന്നു.
ക്ലബ്ബില്‍ ഏത് തരത്തില്‍ പോസ്റ്റുകള്‍ വരണം എന്നതിനെക്കുറിച്ച് വ്യക്തമായി പല തവണ ദേവേട്ടനടക്കം പലരും പറഞ്ഞിരുന്നു. ദേവേട്ടന്‍ ഒന്നിലധികം തവണ ഇതിനെക്കുറിച്ച് പോസ്റ്റുകളും ഇട്ടിരുന്നു. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനുള്ള ടെക്നോളജി വക്കാരി ഗവേഷണം നടത്തിയിട്ടുപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ബ്ലോഗ് അംഗങ്ങളുടെ പ്രൊഫൈലിന്റെ ഒരു സൂചിക ഇവിടെയുണ്ട്. ഇത് പ്രയോജനപ്പെടുമെന്ന് കരുതുന്നു.
http://varamozhi.wikia.com/wiki/Geographical_Locations_of_Malayalam_Bloggers
sreejithk2000@gmail.com എന്നതാണ് എന്റെ ചാറ്റ് ഐഡി. എല്ലാവരുമായും കൊച്ചുവര്‍ത്തമാനം പറഞ്ഞോണ്ടിരിക്കാന്‍ എന്റെ സമയം അനുവദിക്കില്ല എന്ന് ആദ്യമേ ഡിസ്ക്ലൈമര്‍ ഇട്ടുകൊള്ളുന്നു. എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍ക്കാന്‍ സന്തോഷം മാത്രം.
ഈ പറഞ്ഞതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രം. ക്ലബ്ബ് പണ്ടുണ്ടായിരുന്ന ആ പ്രതാപം വീണ്ടെടുക്കുമെന്ന് കരുതുന്നില്ലാത്തതു കാരണം ഇപ്പോള്‍ ഞാന്‍ ഇതില്‍ ശ്രദ്ധ കൊടുക്കാറില്ല. പോസ്റ്റില്‍ എന്റെ പേരു വന്നതും കൊണ്ടു മാത്രം ഈ കമന്റ് ഇടുന്നു. അഞ്ചല്‍ക്കാരന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം.
തുഷാരം, മൂന്നാമിടം, തുടങിയ മാഗശിനുകള്‍ നടത്തുന്നത് ഈ ബൂലോകക്ലബിലെ അമ്ഗന്ന്ഗള്‍ തന്നെയാണ്‍. അത് പോലെ ഈ മാഗസിനുകള്‍ യുനികോട് ഫോണ്ടുകളിലാണ്‍ ചെയ്യുന്നത്. ഇതൊക്കെ കൊണ്ടായിരിക്കാമ്, ഓരോ ലക്കം പ്രസിദ്ധീകരിക്കുമ്പോഴും അവയുടെ വിവരം ബൂലോകക്ലബില്‍ നല്കുന്നത്.
ReplyDeleteമൂന്നാമിടവും തുഷാരവും തര്‍ജ്ജനിയുമെല്ലാം ബ്ലോഗുകളിലുള്ളവരില്‍ പലരുടേയും ശ്രമഫലമായി യൂണികോഡില്‍ തുടരുന്ന വെബ്‌മാഗസിനുകളാണു്. ഇവയെ കുറിച്ചുള്ള ലിങ്കും കവര്‍പേജും ക്ലബ്ബിലിടുന്നവര്‍ ചെയ്യുന്നത് ഒരാള്‍കൂടെ ‘മലയാളം’ വായിക്കട്ടെ എന്ന ഇവാഞ്ചലിസ്റ്റിക് മനോഭാവത്തോടെയാണു്. ഇതില്‍ മൂന്നാമിടം വായിക്കട്ടെ, തുഷാരം വായിക്കട്ടെ എന്ന സ്വാര്‍ഥചിന്തയില്ലെന്നു തോന്നുന്നു. ഗൂഗിളിന്റെ ഫിലോസഫിയാണത്രെ 'do no evil' എന്നുള്ളത്, മൂന്നാമിടവും തുഷാരവുമെല്ലാം ക്ലബ്ബിന്റെ വായനക്കാര്‍ക്കു ദ്രോഹമൊന്നും ചെയ്യുന്നില്ലെന്നു തോന്നുന്നു, ക്ലബ്ബില്‍ വരുന്ന പോസ്റ്റുകള്‍ എപ്രകാരമായിരിക്കണം എന്നതിനെ കുറിച്ചു ചൂടുള്ള ചര്‍ച്ചകള്‍ നടന്നതെല്ലാം ‘സമയംമെനക്കെടുന്നതും’, പ്രത്യേകിച്ചൊരു നല്ല ക്വാളിറ്റിയും അവകാശപ്പെടാനില്ലാത്ത ‘ചവറു’ സൃഷ്ടികള്‍ പോസ്റ്റ് ചെയ്യുന്നതിനെ കുറിച്ചുമെല്ലാമായിരുന്നു. അതില്‍ പരിഗണിക്കപ്പെടേണ്ട വിഷയമാണ് മൂന്നാമിടവും, തര്‍ജ്ജനിയും, തുഷാരവുമെല്ലാം എന്ന് തോന്നുന്നില്ല.
ReplyDeleteഅഞ്ചല്‍ക്കാരന്‍, താങ്കളുടെ ആറാമത്തെ പോയന്റ് ശരിയാണ്, അനാവശ്യമായി ബോള്‍ഡ് ലെറ്ററുകളില്‍ എഴുതുന്നതും, വലിയ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതും നെറ്റില്‍ ‘കൂവുന്നതിന്’ സമാനമായിട്ടാണ് പരിഗണിക്കാറ്. മിക്കാവാറും എല്ലാവരും അത് താങ്കള്‍ നിരീക്ഷിച്ച കാര്യങ്ങള്‍ക്കായാണ് ചെയ്യുന്നതും. താങ്കളുടെ ഈ http://anchalkaran.blogspot.com/ എന്ന ബ്ലോഗ് കണ്ടവര്‍ക്കും അതേ തോന്നലായിരിക്കും ഉണ്ടായിരിക്കുക.
chetta balebesh
ReplyDeleteanoop
mail@mobiracle.com
മൂന്നാമിടം ഇതുപോലെ തന്നെ ബൂലോഗ ക്ലബില്‍ പരസ്യം ചെയ്യും. നാലാള് വായിക്കട്ടേ!
ReplyDeleteചെയ്യാതിരിക്കണമെങ്കില്‍ എന്റെ അംഗത്വം ക്യാന്‍സല്‍ ചെയ്യണം. ‘അഡ്മിന്‍’ പവ്വറ് ഉള്ളവറ് അതു ചെയ്താല്‍ പിന്നെ എനിക്കിവിടെ ‘പരസ്യം’ ഇടാന്‍ പറ്റില്ലല്ലോ.
-മൂന്നാമിടം, (തുഷാരവും) ‘പരസ്യങ്ങളാല്‍‘ നിലനില്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ അല്ല എന്ന കാര്യം അഞ്ചലോട്ടേട്ടന്‍ ശ്രദ്ധിക്കുക.
അനൂപ് എന്ന അനോണി അനിയാ,
‘ചെറ്റ’ എന്നൊന്നും ഇവിടെ എഴുതല്ലേ, പ്ലീസ്...
നീ കലിക്കല്ല് സങ്കുചിത ഗെഡീ...
ReplyDeleteആ ചുള്ളന്‍ അറിയാണ്ടു പര്‍ഞ്ഞതല്ലേന്ന്?
നിന്റെ കലിപ്പ് റോള്‍ കണ്ടട്ട് , നെന്നെ 15 കൊല്ലായിട്ട് അറിയണെ ഞാന്‍ വരെ പേടിച്ചുട്ടാ....
അലമ്പ്‌ണ്ടാക്കല്ലേട്ട്രാ ഡാവേ.. ;)
സങ്കുചേട്ടാ...ഈ കൊട്ട് എനിക്കിഷ്ടപ്പെട്ടു..
ReplyDeleteഒരിക്കലേ കണ്ടിട്ടുള്ളുവെങ്കിലും എനിക്കു വരെ ഇത്തിരി പേടി തോന്നി :-0
പിന്നെ ആ അനൂപ് ് ചേട്ടാ ബലേ ഭേഷ് എന്നു പറഞ്ഞതായിരിക്കാനാണു സാദ്യത.....
അഞ്ചല്ക്കാരാ, 9. പോയിന്റില്‍ ശ്രീജിയെ പൊക്കിയതുകൊണ്ടു അവന്‍ നിന്നെ സപ്പോര്ട്ട് ചെയ്യതാകാനാണു സാദ്യത....:)
പണ്ടു പുഴ്.കോ മിന്റെ ലിങ്ക് എന്റെ മെസ്സെഞെറിന്റെ സ്റ്റാറ്റസ് ബാറില്‍ ഞാന്‍ ഇടുമായിരുന്നു....ഞാനും അതിനെക്കുറിച്ചഞ്ഞതു അങ്ങിനെ ഒരു സ്റ്റാറ്റസ് ലിങ്കില്‍ കൂടിയാണു ..അതിന്റെയൊക്കെ (പുഴ)മുന്നിലും പിന്നിലും പ്രവറ്ത്തിക്കുന്നവരെ അന്നും ഇന്നും എനിക്കറിയില്ല.
പിന്നെ മലയാളം വായനെയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കാന്‍ കൂടി ആവണം ഈ ബൂലോഗ ക്ലബ്ബും ബ്ലോഗുമൊക്കെ ...
അഞ്ചലേ....അല്ലെങ്കില്‍ വേണ്ട... :)
മലയാളം വായിക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാം പ്രോത്സാഹിപ്പിക്കണം എന്ന വാദത്തോട് എനിക്ക് യോജിപ്പില്ല.
ReplyDeleteക്ലബ്ബില്‍ പരസ്യം വേണ്ട എന്നതായിരുന്നു പൊതുവെ അഭിപ്രായം. സ്വന്തം ബ്ലോഗിലെ പോസ്റ്റിലേക്ക് പരസ്യം ഇടുന്നവരും ചെയ്യുന്നത് മലയാളം പ്രോത്സാഹനം തന്നെയാണല്ലോ.
ഒരു തീരുമാനം എടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമായിരിക്കണം എന്നാണെന്റെ അഭിപ്രായം.
സങ്കുചിതാ,
ReplyDeleteപാവം അനൂപ് “ചേട്ടാ” എന്നാണു വിളിച്ചതെന്നാണു് എനിക്കു തോന്നുന്നതു്. ക്ഷമിച്ചുകള. :)
മൂന്നാമിടവും തുഷാരവും പോലുള്ള മാഗസിനുകളും ഓരോരുത്തരുടേയും ബ്ലോഗുകളെ പറ്റിയുള്ള പരസ്യങ്ങളും വിത്യാസമില്ലേ.
ReplyDeleteഇതു വേണമോ വേണ്ടയോ എന്നതു ഈ ബ്ലോഗിനു തുടക്കമിട്ടവര്‍ തീരുമാനിക്കുക.
അത്തരം പരസ്യങ്ങളിടുന്നതില്‍ തെറ്റില്ല എന്ന് എന്റെ പക്ഷം. പക്ഷേ, സ്വന്തം ബ്ലോഗിനെ കുറിച്ച് പരസ്യം ചെയ്യുന്നത് അത് കമന്റായിട്ടാണെങ്കില്‍ പോലും ചീപ്പ് പരിപാടിയാണ്.
ഒരു വിവാദത്തിന് വേണ്ടിയോ അല്ലെങ്കില്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ അല്ല ഇങ്ങിനെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. ക്ലബ്ബ് ആരുടെം സ്വന്തമല്ല, എന്നാല്‍ എല്ലാര്‍ക്കുമാണ് താനും. അതാണല്ലോ ക്ലബ്ബിന്റെ ഒരു ലക്ഷണം. ഇത് പൊതു വേദിയാണ്, ഇവിടെ പരസ്യം വേണ്ട എന്ന ഒരു അലിഖിത നിയമം എല്ലാരും പാലിച്ചു കണ്ടിരിന്നു. അതിന് വിപരീതമായി ചില “സങ്കുചിതര്‍” പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ അതിനെ ആരും വിമര്‍ശിച്ചു കണ്ടില്ല. ആരുടേം ശ്രദ്ധയില്‍ പെടാഞ്ഞതു കൊണ്ടോ അതോ എങ്ങിനെ തുലഞ്ഞാലും നമ്മുക്കെന്ത് എന്ന “സങ്കുചിത” ചിന്ത കൊണ്ടോ?. ഈ പൊതു വേതിയില്‍ സ്വന്തം ബ്ലോഗില്‍ ഇടേണ്ട സ്വന്തം പോസ്റ്റുകള്‍ പോസ്റ്റരുത് എന്ന ന്യായമായ നിര്‍ദ്ദേശം അംഗീകരിക്കുന്നതിന് പകരം പോസ്റ്റുകളോ അല്ല, ബുസ്തകം തന്നെ കേറ്റി പോസ്റ്റുന്ന “സങ്കുചിത” മനസ്കരേ...നിങ്ങള്‍ സ്വയം തിരഞ്ഞെടുത്ത നിങ്ങളുടെ പേരില്‍ നിങ്ങള്‍ക്ക് സ്വയം അഭിമാനിക്കാം. ഇതിലപ്പുറം നിങ്ങള്‍ക്ക് യോജിക്കുന്ന ഒരു പേരും ഈ മലയാളത്തിലില്ല. വന്ന് വന്ന് കവര്‍ പേജ് മാത്രമല്ല, “ഉള്ളടക്കവും” പോസ്റ്റി തുടങ്ങി. ഇനിയെന്തിന് ഉള്ളിലുള്ളതെല്ലാം പോസ്റ്റാതിരിക്കണം. അതും പോരട്ടെ. ആദ്യം കവര്‍ പേജ്, പിന്നെ ഉള്ളടക്കം, അതും കഴിഞ്ഞ് ഉള്ളിലുള്ളതെല്ലാം..വേണമെങ്കില്‍ ഒരോ പോസ്റ്റിനോടൊപ്പവും മുന്‍ ലക്കങ്ങള്‍ മുഴുവനും തുടര്‍ച്ചയായും കൊടുക്കാം. അതായത് പൊതുവേദിയായ ക്ലബ്ബ് അങ്ങിനെ പതുക്കെ പതുക്കെ നമ്മുക്ക് മാത്രമുള്ളതായി മാറ്റാം. മനസ്സ് സങ്കുചിതമാണെങ്കില്‍ നാണക്കേടിന് കാരണമില്ലല്ലോ?.
ReplyDelete“......മാസികയുടെ.....ലക്കമിറങ്ങി, ലിങ്ക് ഇവിടെയുണ്ട്” എന്ന ലഘുവായ ഒരു അറിയിപ്പിന് പകരം ആദ്യം കവര്‍ പേജും പിന്നെ ഉള്ളടക്കവും വിശാലമായി വന്നു തുടങ്ങിയപ്പോള്‍ അതിര് വിടുന്നില്ലേ എന്നു തോന്നിയതു കൊണ്ടാണ് അങ്ങിനെയൊരു കുറിപ്പെഴിതിയത്. ഞാന്‍ മെംബറാണ് എനിക്ക് തോന്നിയതെല്ലാം ഞാന്‍ ചെയ്യും എന്ന് പറയുന്നതിന്റെ മറുപടി എന്റെ പോസ്റ്റില്‍ തന്നെയുണ്ട്. നാഥനില്ലാകളരി അവസാനിപ്പിച്ച് ഏറ്റവും കുറഞ്ഞത് ഒരു നിരീക്ഷണ സമിതിയെങ്കിലും ക്ലബ്ബിനുണ്ടാകേണ്ടത് അനിവാര്യമാണ്. സ്വന്തം പോസ്റ്റ് ക്ലബ്ബില്‍ പോസ്റ്റരുത് എന്ന് പറയുമ്പോള്‍ ഒരൊരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഒരോ ബുസ്തകമോ മാസികയോ ദിനപത്രമോ കൊണ്ട് വന്ന് ഇവിടെ “ചാമ്പി”യിട്ട് പോയാല്‍ പിന്നെ ഈ മാധ്യമത്തിന്റെ ഗതിയെന്താകുമെന്ന് സങ്കുചിതമായ മനസ്സ് ഒന്നു വിശാലമാക്കി ചിന്തിച്ചു നോക്കൂ..
“വായിക്കാന്‍ നല്ല മാസികകളാണ്. അത് ഇവിടെ പോസ്റ്റുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല” എന്ന് ഉണര്‍ത്തിയവരോട്:
“ഒരു ദേശത്തിന്റെ കഥ” നല്ലതാണ്. അത് മുഴുവനും ഇവിടെ കൊണ്ട് വന്നു പോസ്റ്റട്ടോ?
അംഗങ്ങള്‍ ആരെങ്കിലും മാസികയോ,ആഴ്ചപ്പതിപ്പോ, വാര്‍ഷികപ്പതിപ്പോ, ദിനപ്പത്രമോ ഒക്കെ തുടങ്ങുന്നതിലും അങ്ങിനെയൊരു സംരംഭം ഉണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുന്നതിലും തെറ്റൊന്നുമില്ല.പക്ഷേ അത് ഒരു അറിയിപ്പില്‍ ഒതുങ്ങണം. അല്ലെങ്കില്‍ പൊതുവേദിയായ ഈ മാധ്യമം പരസ്യപലകയായി മാറാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.
നന്ദിയോടെ,
ഷിഹാബ് അഞ്ചല്‍.
This comment has been removed by a blog administrator.
ReplyDeleteഅഞ്ചലേട്ടാ,
ReplyDeleteകോപിക്കല്ലേ...,
ബുസ്തകം = തെറ്റ്
പുസ്തകം = ശരി
ഉമേഷ് ജീ, അങ്ങെവിടേ...?
-സങ്കുചിതമനസ്കന്‍
(ഇത് ഒരു പോസ്റ്റു തന്നെ ആക്കണോ എന്നൊരു സംശയം. തല്‍ക്കാലം ഇവിടെ ഒരു കമന്റായി കിടക്കട്ടെ, അല്ലേ? എന്തായാലും ഇത് എന്റെമാത്രമായ, സ്വന്തമായ ഒരഭിപ്രായമായി കണക്കാക്കണേ.)
ReplyDeleteപ്രിയപ്പെട്ട അഞ്ചല്‍ക്കാരാ,
ചോദിച്ചതില്‍ തെറ്റൊന്നുമില്ല. പക്ഷേ കുറച്ചു കാര്യങ്ങള്‍ ഇവിടെ പറഞ്ഞുവെയ്ക്കാം എന്നു തോന്നുന്നു. എങ്കില്‍ ഒരുപക്ഷേ കുറച്ചുകൂടി മൃദുവായി നമുക്ക് കൂടിയാലോചിക്കാന്‍ പറ്റും.
ഇതുപോലെ മലയാളം കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനും ഒന്നും പറ്റാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കടലിനക്കരെ അലയാന്‍ വിധിക്കപ്പെട്ട ആദ്യതലമുറയിലെ മല്ലുപ്രവാസികള്‍ക്ക് മലയാളത്തില്‍ വായിക്കാനുള്ള വക (ഇന്റര്‍നെറ്റോ ടീവിയോ എന്തിന്, പത്രങ്ങള്‍ പോലും) ഏതാണ്ട് ഒട്ടും തന്നെയുണ്ടായിരുന്നില്ല. നാട്ടില്‍നിന്നും വീട്ടുകാരെഴുതുന്ന കത്തു പോലും ദുര്‍ലഭം.
അങ്ങനെയൊക്കെയുള്ള ഒരു കാലത്ത് ഗള്‍ഫില്‍ കുറച്ചു ചെറുപ്പക്കാര്‍ ഒരു കുഞ്ഞുമാസിക അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അവിടെയും ഇവിടെയുമല്ലാതെ ജീവിക്കാന്‍ വിധിക്കപ്പെട്ടിരുന്നവരുടെ “മൂന്നാമിട”മായിരുന്നു ആ മാസിക.
മരുഭൂമിയല്ലേ, വെള്ളവും വളവും വേണ്ടത്ര കിട്ടില്ല. പോരാത്തതിന് വിചാരിച്ചിരിക്കാത്തപ്പോള്‍ വീശിയടിക്കുന്ന ഭരണച്ചുടുകാറ്റുകളും വിഷമേറിയ പാരമുള്‍ച്ചെടികളും.നമ്മുടെ കുഞ്ഞുമാസികകള്‍ക്ക് സാധാരണ സംഭവിക്കാറുള്ളതുപോലെ അതും ഇടയ്ക്കു വെച്ച് പൂട്ടിപ്പോയി. (അതുപോലെ മറ്റൊരു കുഞ്ഞുമാസികയായിരുന്നു ഇപ്പോള്‍ ചിന്ത.കോം-ന്റെ ഭാഗമായ ‘തര്‍ജ്ജനി’. അതിന്റെ ആദ്യഅച്ചടിലക്കം കണ്ടിട്ടുണ്ട്. എത്ര ശക്തമായിരുന്നു അന്നൊക്കെ മലയാളിയുടെ ചിന്ത!)
ഏതാണ്ട് 1997 മുതല്‍ മൂന്നാലുകൊല്ലം ഇന്റര്‍നെറ്റില്‍ കേരള.കോം എന്ന സൈറ്റില്‍ ഒരു ഗസ്റ്റുബുക്ക് ഉണ്ടായിരുന്നു. ഒരു ലോഗ്-ഇന്‍, പാസ്സ്‌വേഡ് ഒന്നുമില്ലാതെ എല്ലാര്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന ഒരുപക്ഷേ ഒരൊറ്റ മലയാളി സൈറ്റ്. പുരുഷാരം അതിനെ ആല്‍ത്തറ എന്നു വിളിച്ചു.
(ആ ആല്‍ത്തറയാണ് ഇന്നുള്ള ബൂലോഗലോകത്തിന്റെ വിത്ത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. അവിടത്തെ സ്ഥിരം പറ്റുപടിക്കാരായിരുന്നു സിബു, വിശാലന്‍, അനില്‍, ഇടിവാള്‍, സങ്കുചിതമനസ്കന്‍, കോമരം, സാം തുടങ്ങി (പേരു വിട്ടുപോയവര്‍ ക്ഷമിക്കണേ...) ഇപ്പോള്‍ ഇവിടെയുള്ള പല ബ്ലോഗര്‍മാരും. വരമൊഴിക്കുഞ്ഞുണ്ടായതും അവിടെവെച്ചാണ്.)
പൊതുസ്ഥലത്ത് ഇടപെടുമ്പോഴുള്ള നമ്മുടെ നല്ല സ്വഭാവം കൊണ്ട് ആല്‍ത്തറ അധികം താമസിയാതെ കുളമായി. പായലും ചണ്ടിയും വാരിയിട്ടും വാരിയിട്ടും പോവാതെ ചീഞ്ഞുനാറിത്തുടങ്ങിയപ്പോള്‍ ഒരു ദിവസം തോമാസു ചേട്ടായി ആ കുളമങ്ങു തൂര്‍ത്തു. ആലുകിടന്നിടത്തു വേടു പോലുമില്ലാതെയായി.
ആ സമയത്ത് അവിടത്തെ ഭഗ്നഹൃദയര്‍ കുറച്ചുപേര്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതാണ് ഇന്നു നാം കാണുന്ന മൂന്നാമിടം പോര്‍ട്ടല്‍. പലരുടേയും അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നെങ്കിലും മൂന്നാമിടത്തില്‍ എഴുത്തുകാരായി പങ്കു ചേരാന്‍ കുറച്ചുപേരേ വന്നെത്തിയുള്ളൂ. എങ്കിലും നിലവാരമുള്ള ഒരു മാസികയായി അതു തുടര്‍ന്നു വന്നു.
മലയാളം യുണികോഡിനോട് പ്രത്യേകമായ സ്നേഹമുള്ളവരും (ഒരു പക്ഷേ അതു തന്നെ ആത്യന്തിക ലക്‌ഷ്യവും ആയി കരുതുന്നവരും) ആണ് ബൂലോഗത്തിലെ കുറേയധികം പേര്‍. ഒന്നു രണ്ടു വര്‍ഷം മുന്‍പ് മലയാളത്തിന് അത്രയധികം പേജുകളൊന്നുമുണ്ടായിരുന്നില്ല ഇന്റര്‍നെറ്റില്‍. ( ഫോണ്ടുസാരി ചുറ്റി കള്ളവേഷംകെട്ടി വരുന്ന ASCII പേജുകളെ നമുക്കു മാറ്റി നിര്‍ത്താം. സാങ്കേതികമായ അര്‍ത്ഥത്തില്‍ അവയെ മലയാളം ടെക്സ്റ്റ് എന്നു പറഞ്ഞുകൂട.) അതുകൊണ്ടു തന്നെ ആദ്യമാദ്യം യുണികോഡില്‍ വരുന്ന മലയാളം പോര്‍ട്ടലുകളോടും ചര്‍ച്ചാഗ്രൂപ്പുകളോടും ബൂലോഗക്കാര്‍ക്ക് പ്രത്യേക മമതയുണ്ടായിരുന്നു. (ഇന്നും ഉണ്ട്.) ചിന്ത.കോം എന്റെ സ്വന്തം സൈറ്റ് ആണ് എന്നാണ് ഞങ്ങളില്‍ പലരും ഇപ്പോഴും കരുതിപ്പോരുന്നത്. തുഷാരം വകയില്‍ ഞങ്ങളുടെ ഒരു അമ്മായിവീട് ആയിവരും. അതുപോലെ ഏതു സൈറ്റ് പുതുതായി യുണികോഡില്‍ വന്നാലും ആശയപരമായും വിഭാഗീയമായും സ്വയം മാറിനില്‍ക്കാത്തിടത്തോളം കാലം അത്തരം സൈറ്റുകളൊക്കെ നമ്മുടെ സഹോദരഗൃഹങ്ങളായി കരുതണം തല്‍ക്കാലം എന്നാണ് എനിക്കൊക്കെ ഇപ്പോഴും തോന്നുന്നത്.
കഴിഞ്ഞ ജൂലായിലാണ് മൂന്നാമിടം ഒരു യുണികോഡ് സൈറ്റ് ആയി മാറിയത്. തിരിഞ്ഞുനോക്കിയാല്‍ കാണാം, ആ ദിവസം വരെ ഒരൊറ്റയാളും മൂന്നാമിടത്തെക്കുറിച്ച് ബൂലോഗക്ലബ്ബിലോ പിന്മൊഴിസംഘത്തിലോ പരാമര്‍ശിച്ചിട്ടുപോലുമില്ലെന്ന്.
ജൂലായില്‍ യുണികോഡ് ആയപ്പോഴാണ് സമശീര്‍ഷമായ മറ്റൊരു വേദി എന്ന നിലയില്‍ മൂന്നാമിടത്തിന്റെ നോട്ടീസുകള്‍ക്ക് ക്ലബ്ബില്‍ മൌനാനുവാദം ലഭിച്ചത്.
ഏതാണ്ട് ഈ കഥ തന്നെയാണ് ചിന്തയ്ക്കും തുഷാരത്തിനും ഹരിതകത്തിനും ഉള്ളത്. ഇപ്പോഴത്തെ അവസ്ഥയിലാണു നമ്മുടെ സര്‍ക്കാരും മാദ്ധ്യമങ്ങളും തുടരുന്നതെങ്കില്‍ നാളെ അയനം.കോം, പുഴ.കോം, തണല്‍.കോം, മലയാളവേദി.കോം തുടങ്ങിയവ സമ്പൂര്‍ണ്ണയുണികോഡ് ആയാലും ഇതേ സമീപനം അവരോടും വേണമെന്നാണ് എനിക്കു തോന്നുന്നത്. ഇന്റെര്‍നെറ്റ് മലയാളിയുടെ അമ്മമൊഴിയിടപാടുകള്‍ സിംഹഭാഗവും യുണികോഡ് മലയാളത്തിലാവുന്ന ഒരു നാള്‍ വരും. അന്നു നമുക്കൊക്കെ ഇവരോട് ഭാഗം വെച്ച് പിരിയാം.
അതുവരെ ഇപ്പോഴത്തെ യുണികോഡ് മലയാളം സൈറ്റുകളൊക്കെ മാസത്തിലൊരിക്കല്‍ ഒരു നോട്ടീസ് ഇവിടെ പതിച്ചുപൊയ്ക്കോട്ടെ എന്നു വിചാരിച്ചുകൂടേ നമുക്കൊക്കെ? എത്രയോ മറ്റു കാര്യങ്ങള്‍ (പലതും മാറ്റും മാറ്ററും ഇല്ലാത്തത്) വായിച്ചുമറിക്കേണ്ടി വരുന്നതിനിടയ്ക്ക് ഈയൊരു ശല്യം കൂടി നമുക്കു സഹിച്ചുകൂടേ?
ഇനി ആലോചിക്കുക, ഇത്തരം ‘പരസ്യ’ങ്ങളും സ്വന്തം ബ്ലോഗിനെക്കുറിച്ചുള്ള പരസ്യങ്ങളും ഒരേപോലെയാണോ?
നമുക്ക് ഇങ്ങനെ വിചാരിച്ചു നോക്കാം: ഇതൊരു ഗ്രാമീണവായനശാല. അപ്പുറത്തെ കരയിലെ ഒരു ആര്‍ട്ട്സാന്‍സ്പോര്‍ട്ട്സ്ഗ്ലബ്ബ് ഒരു വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. അല്ലെങ്കില്‍ വേണ്ട, ഒരു കവിയരങ്ങുനടത്തുന്നു. അതിന്റെ ഒരു പരസ്യക്കടലാസ് നമ്മുടെ വായനശാലയുടെ നോട്ടീസ് ക്ലബ്ബ്ബ്ബില്‍ ഇടാന്‍ നാം തയ്യാറായാല്‍ അത് കേവലം മര്യാദ മാത്രമല്ലേ?
നേരെ മറിച്ച് നമ്മുടെ വായനശാലയിലെ ഒരു മെംബര്‍ (അത് പ്രസിഡണ്ടു തന്നെയായാലും) അയാളുടെ വീടുമാറ്റത്തിനെക്കുറിച്ചോ മോളുടെ കല്യാണനിശ്ചയത്തെക്കുറിച്ചോ ഉള്ള വിവരം ഒരു നോട്ടീസ് ആയിട്ട് ആപ്പീസിലെ നോട്ടീസ് ബോര്‍ഡിലിട്ടു എന്നിരിക്കട്ടെ! അതു സമ്മതിക്കുമോ? ഞാനാണെങ്കില്‍ സമ്മതിക്കില്ല. വേണമെങ്കില്‍ ഓരോരുത്തരേയും മാന്യമായി വീട്ടില്‍ ചെന്നു ക്ഷണിച്ചോട്ടെ എന്നു പറയും.
അപ്പോള്‍ അത്രയ്ക്കേ ഇതിനെക്കുറിച്ചു വിചാരിക്കേണ്ടൂ.
‘എന്തു പാടില്ല, എന്തു പാടും, എന്താടും’ എന്ന് ബൂലോഗക്ലബ്ബിലെ പോസ്റ്റുകള്‍ക്ക് പരിധി കല്‍പ്പിക്കുക എപ്പോഴത്തേയും പോലെതന്നെ ഇനിയും എളുപ്പമാവില്ല. കുറെയൊക്കെ കണ്ടില്ലെന്നും ചിലതൊക്കെ ശരിയല്ലെന്നും അങ്ങോട്ടുമിങ്ങോട്ടും നമ്മുടെ അതിര്‍ത്തിരേഖകള്‍ മാറ്റിവരയ്ക്കേണ്ടിവരും. ഈ ചര്‍ച്ച തുടങ്ങിയതിനുശേഷം (അനാവശ്യപോസ്റ്റുകള്‍ അധികമില്ലാതെ) ഗുണകരമായും (വരുമായിരുന്ന പല നല്ല പോസ്റ്റുകളും സ്വയംഭീതിമൂലം പലരും ചേര്‍ക്കാതെ) ദോഷകരമായും നമ്മുടെ അവസ്ഥക്കു മാറ്റം വന്നിട്ടുണ്ട്. പുതുക്കക്കാര്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട്. ചെറിയ ചില തെറ്റുകള്‍ക്കു നേരെ നാം കണ്ണടക്കേണ്ടിത്തനെ വരും നിര്‍ഭാഗ്യവശാല്‍.
ഇതിത്രയും പറയുമ്പോള്‍ മൂന്നാമിടത്തേയോ സങ്കുചിതനേയോ ഞാന്‍ അനുകൂലിച്ചു എന്നു വിചാരിക്കരുത്. വ്യക്തിപരമായി മൂന്നാമിടത്തിലെ ലേഖനങ്ങളില്‍ ചിലതൊക്കെ എന്റെയും സാമൂഹ്യബോധത്തിന് നിരക്കാത്തതാണ്. (അതുപോലുള്ള എത്രയോ ബ്ലോഗുകളുമുണ്ട് നാം വായിച്ചുതള്ളേണ്ടിവരുന്നവ). പക്ഷേ ആ ലേഖനങ്ങള്‍ എന്റെ വിചാരമണ്ഡലത്തിന്റെ പടിപ്പുര വരെ വരാനേ ഞാന്‍ സമ്മതിക്കാറുള്ളൂ.
ക്ലബ്ബില്‍ പോസ്റ്റ് ഇടുക എന്നത് അവകാശത്തിലും കൂടുതല്‍ ഉത്തരവാദിത്തം കൂടിയാണെന്ന് മറ്റെല്ലാവരേയും പോലെ നമ്മുടെ യുണികോഡ് സമാനമനസ്കരും ചിന്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. വായിക്കുന്നവരില്‍ ചിലരുടേയെങ്കിലും സമയം, താല്‍പ്പര്യം, ബാന്‍ഡ്‌വിഡ്ത്ത് എന്നീ പരിമിതികളെപ്പറ്റി മറ്റെല്ലാ പോസ്റ്റുകളേക്കാളും കൂടുതല്‍ നമുക്ക് ബൂലോഗക്ലബ്ബില്‍ ബോധവാന്മാരാകേണ്ടി വരും. അതിനനുസരിച്ചാവട്ടെ അവിടെ നിങ്ങളുടെ സൂചകപോസ്റ്റുകള്‍.
ഒരു കാര്യം കൂടി: പണ്ട് ‘വിശാലമനസ്കന്‍‘ എന്ന പേരില്‍ ആല്‍ത്തറയില്‍ എഴുതിയിരുന്ന കൊടകരക്കാരന്റെ അയല്‍നാട്ടുകാരനായിരുന്നു തൊട്ടുപിന്നാലെ അവിടെ പ്രത്യക്ഷപ്പെട്ട പോട്ടക്കാരനായ ‘സങ്കുചിതമനസ്കന്‍’. എഴുത്തില്‍ അത്ര സങ്കുചിതനൊന്നുമല്ലായിരുന്നു മണികണ്ഠന്‍ അന്ന്. ഞങ്ങളൊക്കെ ഏറെക്കാലം തപ്പിനടന്നിട്ടാണ് ആദ്യം വിശാലനേയും പിന്നെ ‘സങ്കു’വിനേയും (അതുപോലെ മറ്റു പല പുലിവര്യന്മാരെയും) ബൂലോഗത്തേക്ക് എത്തിച്ചത്. സൌമ്യശീതളമായ ആ സൌഹൃദവും സ്നേഹബഹുമാനവും നല്ല ഭാഷയിലൂടെ സങ്കുചിതനും നിലനിര്‍ത്തുമെന്നു കൂട്ടുകാരോടൊപ്പം ഞാനും ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കട്ടെ. അതോടൊപ്പം ഇന്‍ഡിക് യുണികോഡിന്റെയും ബ്ലോഗുകളുടേയും സര്‍വ്വതന്ത്രസ്വാതന്ത്ര്യത്തിന്റേയും ജീവസ്സുറ്റ സ്ഥാനപതികളായി സങ്കുചിതനും ഡ്രിസിലും പോളും രാമചന്ദ്രന്മാഷും ഉമേഷും മറ്റു സുഹൃത്തുക്കളും അവരവരുടെ പോര്‍ട്ടലുകളില്‍ ഈ ക്ലബ്ബിനും പ്രത്യുപകാരസ്മരണകള്‍ നേരുമെന്നു കരുതട്ടെ.
മൂന്നാമിടം, തുഷാരം തുടങ്ങിയവയ്ക്ക് സ്വന്തമായി ബ്ലോഗു് തന്നെ വേണമെന്ന താത്പര്യമാണ്‍ എനിക്ക്.
ReplyDeleteഅതിന്‍ കാരണവുമുണ്ട്:
ഫീഡ് ഫീഡ് ഫീഡ്..!
നേരത്തെയും പറഞ്ഞിട്ടുള്ളതാണ്‍ സങ്കുചിതനോട്, മൂന്നാമിടത്തിനൊരു ഫീഡ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.
മൂന്നാമിടത്തിനു മാത്രമല്ല, തുഷാരത്തിനും , മറ്റ് പ്രസിദ്ധീകരണങ്ങള്‍ക്കും ആവാം ക്വാളിഫൈ ചെയ്യാവുന്ന ആറ്റം/rss2.0 ഫീഡ്. (സ്വയം സേവനമല്ല, സിന്‍ഡിക്കേഷന്‍ ഫീഡിന്റെ കാര്യമാണ്)
(ഫീഡുണ്ടാക്കുക അത്രയെളുപ്പമല്ലായിരിക്കും. അല്ലെങ്കില്‍, അവരെന്നേ അത് പ്രയോഗത്തില്‍ വരുത്തിയേനെ.. )
അതിനുള്ള ഒരു എളുപ്പ വഴി, ഒരു പ്രത്യേക ബ്ലോഗ് തുറക്കുക എന്നതാണ് -- പ്രസിദ്ധീകരിക്കുന്നതിനു അനുസരിച്ച് കൃതികളുടെ പേരും ലിങ്കും വെച്ച് പോസ്റ്റുമാകുമ്പോള്‍, (കമന്റുകള്‍ ഡിസേബിള്‍ ചെയ്ത പോസ്റ്റുകള്‍..) ഫീഡായി.
എന്തായാലും മിനക്കെട്ടിരുന്ന് ഓരോ ലക്കത്തിനും ഒപ്പം എഴുതിയിടുന്നതല്ലേ ക്ലബ്ബില്‍? അത്, ആയതിലേക്ക് മാത്രമുള്ള ഒരു ഇന്‍ഡെക്സ് ബ്ലോഗിലാവുന്നതാവും നന്ന്.
മൂന്നാമിടത്തിന്റെ കാര്യത്തില്‍ ഇനിയും വൈകിയിട്ടില്ല, യൂണീകോഡ് ലക്കങ്ങള്‍ വന്നിട്ട് ഒരുപാടൊന്നും ആയിട്ടില്ലാത്തതിനാല്‍.
ഇനി, മറ്റൊരു കാരണവുമുണ്ട് -- ഒരു പക്ഷെ, ആദ്യത്തതിനേക്കാള്‍ കാതലും ഇതിനാവും.
നമ്മള്‍ മലയാളികളല്ലേ? ആല്‍ത്തറ തല്ലിപ്പൊട്ടിച്ചവരല്ലേ? പലരും കൂടിയാല്‍ പാമ്പും ചാവില്ല എന്ന് നമ്മുടെയൊക്കെ പൂര്‍വ്വപിതാക്കന്മാര്‍ ചൊല്ലിത്തന്ന പഴഞ്ചൊല്ലൊന്നും വെറുതെയല്ല. എന്നെങ്കിലും അന്വര്ത്ഥമാകുമോ എന്നൊക്കെ ആര്‍ക്കറിയാം..? എങ്കിലും, ആല്‍ത്തറക്കൂട്ടം പിരിച്ചു വിട്ടതു പോലെ, ക്ലബ്ബ് പൂട്ടിക്കെട്ടിയാലോ? അതു കൊണ്ട് സ്വന്തം വിളിപ്പുറത്തു തന്നെ വേണം ഇത്തരം നല്ല സംരഭങ്ങള്‍ക്കു് പാങ്ങ് പകരുന്ന ലേഖനങ്ങള്‍ എഴുതിയിടേണ്ടത് എന്ന് എന്റെ അഭിപ്രായം.
ചെറ്റയെന്നല്ല,,, ചേട്ടാ എന്നാണേ...........
ReplyDeleteഅനൂപ്