ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമകണമന്തരംഗം
കേരളമെന്ന പേര്‍ കേട്ടാലോ
തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍....
കേരളം ഇന്ന് അമ്പതിന്റെ നിറവില്‍....
ചിക്കുന്‍ ഗുനിയക്കും ബസ്സ് സമരങ്ങള്‍ക്കും ഇടയിലും മലയാളി ഇന്ന് കേരളത്തിന്റെ സുവര്‍ണ്ണ ജൂബിലി കൊണ്ടാടുന്നു...
സര്‍വ്വ ലോക മലയാളികള്‍ക്കും ആശംസകള്‍.....
ചിക്കുന്‍ ഗുനിയ, ബസ് സമരം, ഹര്‍ത്താന്‍ തുടങ്ങിയവ പറഞ്ഞ കൂട്ടത്തില്‍ വളരെ ഭീകരമായ ഒരു കാര്യം കൂടി നാം ഈ കേരളപ്പിറവിദിനത്തില്‍ ഓര്‍ക്കേണ്ടതും ഒഴിവാക്കാന്‍ കൂട്ടായ പ്രയത്നം ചെയ്യേണ്ടതായും ഉണ്ട് - ശാരി, സന്ധ്യ തുടങ്ങിയവരുടെ ജീവിതം ഈ ലോകം വിട്ടു പോവാനിടയായ സാഹചര്യം...
ReplyDeleteആഘോഷിക്കുബോഴാണോ ദുഖത്തിന്റെ പുട്ടു കച്ചവടവുമായി വരുന്നത് ??!! ചിത്രകാരന്റെ കേരളപ്പിറവി ആഘോഷത്തിന്റെ മാനത്ത് കാര്‍മേഘം നിറച്ചു... ചേ ..ച്ചേ
ReplyDeleteആഘോഷമാണെന്നു കരുതി ദുഖത്തിന്റെ കരിനിഴലുകളെ(പുട്ടുകച്ചവടമെന്നു നിങ്ങളുടെ ഭാഷ്യം)നാം മറക്കണമെന്നാണൊ?അല്ലേലും കേരളപ്പിറവി ദിനം ഓണം,വിഷു,റംസാന്‍,ക്രിസ്മസ്,ദീപാവലി പോലെ പടക്കം പൊട്ടിച്ചും പുട്ടുകച്ചവടം നടത്തിയുമൊക്കെയാണൊ ചിത്രകാരന്‍ ആഘോഷിക്കാറുള്ളത്?അത്തരത്തില്‍ ആഘോഷിക്കാന്‍ തക്ക പ്രത്യേകത ഈയൊരു ദിനത്തിനുണ്ടൊ?ഇനി ആഘോഷത്തിനിടയിലെ ആ"പുട്ടുകച്ചവടത്തിന്റെ കാര്യം" :ചിത്രകാരന്റെ വീട്ടിലെ കല്യാണദിവസം അടുത്തവീട്ടിലൊരു മരണമുണ്ടായാല്‍ പോലും ഇതേ മനോഭാവമായിരിക്കുമോ?വെറുതെ ജാഡ കാണിക്കല്ലെ,മാഷെ
ReplyDeleteകേരളമെന്ന പേര്‍ കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍....
ReplyDeleteചോര തിളച്ച് തൂവാന്‍ തുടങ്ങിയിരിക്കുന്നു...
മാറാടുകള്‍, സൂര്യനെല്ലികള്‍, അഴിമതി-കുംഭകോണങ്ങള്‍, ചികുന്‍ ഗുനിയകള്‍...
ദൈവമേ, അവിടുത്തെ ഈ സ്വന്തം നാടിനെ കാത്തോളണേ...
വഴിപോക്ക,
ReplyDeleteചൂടാകാതേ... ബൂലോക ക്ലബോന്നു കാണാന്‍വന്നപ്പോള്‍ എന്റെ സുഹ്രുത്തിനോടൊരു തമാശ പറഞ്ഞതല്ലെ...ക്ഷമിക്കു !! ഇതു നമ്മുടെ ബൂലോകമല്ലെ.
അല്ലാ.... ഈ ധില്‍ബാസുരനും പുള്ളിയും ഒരെ ദൈവത്തിന്റെ വ്യത്യസ്ത അവതാരങ്ങളാണോ ?? ബ്ലൊഗുലോകത്തെ പുതുക്കക്കാരനായതുകൊണ്ടുള്ള സംശയമാണ്.
ReplyDelete