എല്ലാവരും മറവിയുടെ ചവറ്റുകൊട്ടയില്‍ തള്ളിയ രാമര്‍ പിള്ളയുടെ പച്ചിലപ്പെട്രോള്‍ വീണ്ടും വേദിയിലേക്ക്.
പച്ചിലയില്‍ നിന്നും പെട്രോള്‍ നിര്‍മ്മിക്കുന്നു എന്നവകാശപ്പെട്ടിരുന്ന രാമര്‍ പിള്ള , ഒരിടവേളക്കു ശേഷം വീണ്ടുമിപ്പോള്‍ തന്റെ കണ്ടെത്തലിനെ 2006 ഡിസംബര്‍ 31 നകം അംഗീകരിച്ചില്ലെങ്കില്‍ ആത്മാഹുതി ചെയ്യും എന്ന ഭീഷണിയോടെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്കും ,കേന്ദ്ര ധന മന്ത്രി ചിദംബരത്തിനും കത്തെഴുതിയിരിക്കുകയാണ് എന്നാണ് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
തീയില്ലാതെ പുകയുണ്ടാകില്ല എന്നു പറയാറുണ്ട്. രാമറുടേ ഈഅവകാശവാദപ്പുകയ്ക്കു പിന്നില്‍ ചാരം മൂടിക്കിടക്കുന്ന ചെറിയൊരു കനല്‍ക്കട്ടയെങ്കിലും കാണും എന്നു ബൂലോകത്താരെങ്കിലും കരുതുന്നുണ്ടോ?.
രസതന്ത്രത്തിന്റെ വിശകലനവിജ്ഞാനത്തിന്റെ അടിസ്ഥാനമില്ലെങ്കിലും നമ്മുടെ പാരമ്പര്യ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുര്‍വേദം ശാസ്ത്രീയമല്ലെന്നും ഒറ്റ മൂലികളും, ആയുര്‍വേദമരുന്നുകളും നിഷ്ഫലമാണെന്നും നമ്മളൊന്നും കരുതുന്നില്ല എന്നു മാത്രമല്ല, അനുഭവപാഠങ്ങളുടെ അടിസ്ഥാനത്തില്‍ ലോകം മുഴുവന്‍ അതിന്റെ വഴി തേടിക്കൊണ്ടിരിക്കുകയുമാണ്.
ഈ പശ്ചാത്തലത്തില്‍ രാമര്‍ എങ്ങനെയുമാകട്ടെ പെട്രോളിനു പകരം നില്‍ക്കുന്ന ഒരിന്ധനം അതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, സാങ്കേതിക കാരണം പറഞ്ഞ് അംഗീകരിക്കാതിരിക്കാതെ, അതിനെ പ്രോത്സാഹിപ്പിച്ച് ഒരു ദേശീയ പദ്ധതിയായി ഉയര്‍ത്തി തുടര്‍ഗവേഷണങ്ങള്‍ നടത്തി ലോകത്തിനു മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലിലേക്കു നയിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നാണെന്റെ സംശയം.
നമ്മുടെ നാട്ടിലല്ലാതെ മറ്റെവിടെയെങ്കിലുമാണ് ഒരാള്‍ ഇത്തരമൊരാശയം വെളിപ്പെടുത്തുന്നതെങ്കില്‍, അയാള്‍ക്കതു കണ്ടെത്തുന്നതു വരെയുള്ള മുഴുവന്‍ സഹായസഹകരണം അവിടത്തെ സര്‍ക്കാരുകള്‍ ചെയ്തുകൊടുക്കുമായിരുന്നില്ലേ?.
നമ്മളെന്താണ് നല്‍കിയത്?
നമ്മുടെ കേരം തിങ്ങും കേരളനാട്ടില്‍ കേരതൈലം എഞ്ചിന്‍ ഓയിലിനു പകരം ഉപയോഗിക്കാമെന്നു പ്രായോഗികമായി കണ്ടെത്തി കുറെ പാവപ്പെട്ട ഡ്രൈവര്‍മാര്‍ .ആ കണ്ടെത്തലിനു പിന്നീടെന്തു സംഭവിച്ചു?.
ഒരുപക്ഷെ ഇതെല്ലാം എന്റെ അറിവില്ലായ്മയില്‍ നിന്നുടലെടുത്ത തോന്നല്‍ മാത്രമായിരിക്കാം. എങ്കിലും കൂടുതല്‍ അറിയാന്‍ ആഗ്രഹമുള്ളതു കൊണ്ടാണ് ഇതിവിടെയെഴുതുന്നത്.
2007 മുതല്‍ നമ്മുടെ വാഹനങ്ങള്‍ പച്ചിലപ്പേട്രോളില്‍ ഓടുമോ?. കാത്തിരുന്നു കാണാം അല്ലെ?.
എല്ലാവരും മറവിയുടെ ചവറ്റുകൊട്ടയില്‍ തള്ളിയ രാമര്‍ പിള്ളയുടെ പച്ചിലപ്പെട്രോള്‍ വീണ്ടും വേദിയിലേക്ക്.
ReplyDelete2007 മുതല്‍ നമ്മുടെ വാഹനങ്ങള്‍ പച്ചിലപ്പേട്രോളില്‍ ഓടുമോ?. കാത്തിരുന്നു കാണാം അല്ലെ?.
വിദഗ്ദരെ പേടിയാണ് രാമറിന്റെ പെട്രോളിന്. മാധ്യമങ്ങളുടെയും ഐഐറ്റിയിലെ വിദഗ്ദരുടെയും മുന്നില്‍ വെച്ച് അദ്ദേഹം പെട്രോള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പൊഴെല്ലാം പരാജയമായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ.
ReplyDeleteഇത് ആരും അംഗീകരിക്കേണ്ട കാര്യമൊന്നുമില്ല. ചുരുങ്ങിയ ചിലവില്‍ പെട്രോളുണ്ടാക്കാമെങ്കില്‍ അദ്ദേഹത്തിന് ഉണ്ടാക്കി വിറ്റൂടെ?
അതേസമയം ജെട്രോഫ(?) എന്ന ചെടിയില്‍ നിന്ന് ഇന്ധനം ഉണ്ടാക്കപ്പെടുന്നടുണ്ട്. കേരളത്തില്‍ പോലും ഇത് കൃഷിചെയ്യപ്പെടുന്നുണ്ട്. പക്ഷേ ഇതില്‍ നിന്നുണ്ടാക്കുന്ന പെട്രോളിന് വിലകൂടും. ഭാവിയില്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്ന് പ്രത്യാശിക്കാം
ഞാനുണ്ടാക്കുന്ന ഉള്ളിചമ്മന്തി കൊളോസ്റ്റ്രോളിനും മൂലക്കുരുവിനും ഉത്തമഷൗധം എന്ന് ഗവന്മന്റ് അംഗീകരിച്ചില്ലെങ്കില്‍ ഞാന്‍ 31 നകം ആത്മാഹൂതി ചെയ്യും ന്ന് പറഞ്ഞാ,
ReplyDeleteഉറപ്പാ, ശര്‍മാജി രക്ഷപടും, മനോരമ ക്ലാസിഫൈഡിസില്‍ "തന്റേതല്ലാത്ത കുറ്റം മൂലം വിഭാര്യനായ സല്‍സ്വഭാവിയായ ഒരാള്‍ക്ക്...."
അല്ലാ പിന്നേ...
(പൊതുവാളാ സജിത്ത് പറഞ്ഞപോലെ വിദഗ്ദരുടെ മുമ്പില്‍ അദ്ദേഹത്തിന്റെ പച്ചില പെട്രോള്‍ എന്ത് കൊണ്ട് ഓടിയില്ല?, കുറെ ശാസ്ത്രഞ്ഞന്മാരുടെ സമയവും ഗവന്മന്റെനിന്റെ കാശും അദ്ദേഹം കളഞ്ഞതല്ലേ? പച്ചില പെട്രോളില്‍ കാര്‍ മദ്രാസില്‍ നിന്ന് ഓടിച്ച് കൊച്ചിയ്ക് എത്തിയ്കട്ടേ അദ്ദേഹം. ഒരു എനര്‍ജിയില്‍ ഒരു മൈലോടിയ ഇന്ധനത്തിനൊക്കെ പേട്ടന്റ് വേണമെന്ന് പറഞ്ഞാ, അതിലും ഭേദം സൈക്കിളു വാങ്ങി കൊടുക്കണതാാ)
ഒന്നിലേ രാമര്‍ വല്ല മലയാളം പത്രം വായിച്ച് കാണണം. വല്ല കര്‍ഷക ആത്മഹത്യ( ക്ഷമിക്കണം കേരളത്തിലെ ഹതഭാഗ്യര്‍ ആയ കര്‍ഷകരെ അവഹേളിക്കുകയല്ല ഞാന്‍)
ReplyDeleteഎന്റെ വക്തിപരമായ അഭിപ്രായം രാമര്‍ക്ക് ഒരു അവസരം കൂടെ കൊടുക്കണം എന്നാണ്. അതു കൊണ്ട് നാടിനു ഉപകാരപ്പെടുമെങ്കില്‍ അതു നടക്കട്ടേ. അല്ലെങ്കില്‍ ഈ പരിപാടി ഇവിടെ വെച്ച് അവസാനിപ്പിക്കണം. ജെട്രോഫ ചെടിയില്‍ നിന്ന് ചിലവു കുറഞ്ഞ രീതിയില്‍ പെട്രോള്‍ ഉണ്ടാക്കുവാനുള്ള ശ്രമങള്‍ നടന്ന് കൊണ്ടിരിക്കുന്നു എന്നു കേള്‍ക്കുന്നു,