(കൊച്ചുബാവക്ക്)
സമര്പ്പണം ഇബ്രുവിന്റെ നല്ല മനസ്സിന ്
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
മരിക്കുന്നില്ല നാം .
അതിഗൂഢമായ ഒരുറക്കത്തിന്റെ നീരാളീ പിടിയിലകപ്പെടുന്നു. നമുക്കു ചുറ്റുമുള്ളവര് നമ്മെ പഴിക്കുന്നതും ഇനി നമ്മുടെ കപടതകള് അറിയാവുന്ന ഇയാള് ഉയിര്ത്തെഴുന്നേല്ക്കില്ലല്ലൊ എന്നതോര്ത്ത് കോരി ത്തരിക്കുന്നതും ഈ കീടപ്പില് നമുക്കറിയാം.
അതേ വിധിക്കപ്പെടുവാന് കാത്തുള്ള കിടപ്പിലാണ് നാമപ്പോള്.
ഇനി നമുക്ക് അഭിമതങ്ങളില്ല.
നന്മകളും തിന്മകളും ചൊല്ലുവാനോ ചെയ്യാനോ ഇല്ല.
കൂട്ടിന് നമ്മെ കാര്ന്നു തിന്നുന്ന ശവം തീനി ഉറുമ്പുകള് മാത്രം. എല്ലാവരും നിര്ബ്ബന്ധമായും ഒരിക്കല് എത്തിച്ചേരുന്ന അവസ്ഥാന്തരമാണിത്.
ബാവ ആ ഉറക്കത്തിലാണിപ്പോള്.
ബെന്യാമിന്റെ കൊച്ചുബാവയെക്കുറിച്ചുള്ള കുറിപ്പുകള് വായിച്ചിരുന്നു. ഇബ്രുവാണതിന് കാരണം. ബൂലോഗത്തില് നിന്നകലത്തിലായിരുന്നു വ്യക്തിപരമായ കാരണങ്ങളാല്. അതങ്ങിനെ തന്നെ.
കൊച്ചുബാവയുടെ ഉപ്പക്കും , ഏട്ടന്മാര്ക്കുമെല്ലാം ഹൃദ്രോഗമായിരുന്നു. തനിക്കും ഈ രോഗമുണ്ടാകുമെന്നും ഇതുമൂലം മരിക്കുമെന്നും അടുപ്പമുള്ള എല്ലാവരോടൂം പറയുമായിരുന്നു. ഇത് കേട്ട് പുച്ഛിച്ചുറക്കെ ചിരിച്ചിരുന്നു ഞാന്.
എന്നാല് ഇന്നാ ചിരി എന്നെ കരയിപ്പിക്കുന്നു. കൊച്ചുബാവയുടെ മിടിക്കുന്നു രക്തമൊലിക്കുന്ന ഹൃദയം എന്റെ ഉറക്കത്തിലേക്ക് കടന്നു വരുന്നു. കൊച്ചുബാവയുടെ അതിപ്രശസ്തമായ ഒരു കഥയുമുണ്ട് എന്റ് ഹൃദയം.
കപടതകളിലൂടെ കടന്നു പോയ സ്വജീവതത്തെ പരിഹസിച്ചുകൊണ്ടുള്ള ഒന്നായിരുന്നു അത്.
വ്യക്തിപരമായി സ്വജീവിതത്തില് സദാചാര സംഹിതികള് പാലിക്കപ്പെട്ടിരുന്നില്ലെങ്കിലും , അന്ധകാരത്തിലൂടെ ഉള്ള യാത്രകള് കുത്തുന്ന നോവുകളായി ഉള്ളില് എരിഞ്ഞിരുന്നു.
ഒരിക്കല് എന്നോട് പറഞ്ഞു നിന്റെ ഉറക്കം എന്നെ അസൂയപ്പെടുത്തുന്നു. നിന്റെ ജീവിത നിഷ്കര്ഷകള് എന്നും ശാന്തിയേകുന്നതാണ്.
ശരിയായിരുന്നു. കുറേകാലത്തോളം.
ഞാനതു കളഞ്ഞു കുളിച്ചു. നിദ്ര എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു. ഭൂതങ്ങളും, യക്ഷികളുമൊക്കെ എന്നെ ശൈശവത്തില് ശല്യപ്പെടുത്തിയില്ലെങ്കിലും, വാര്ദ്ധക്യത്തില് നിദ്രയില് കയറി വരുന്നു.
സ്വയം അനുഭവിച്ചറിഞ്ഞിട്ടുള്ള കപടതകളാണ് ബാവയുടെ കഥക്ക് വിഷയീഭവിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവ തീക്ഷ്ണങ്ങളും എരിയുന്നവയുമാണ്. ഒരു കഥാകാരനും ഇത്രമേല് ജീവിതത്തിന്റെ ചളിക്കുണ്ടുകളെക്കൂറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല. ഈ ഒരൊറ്റ കാരണം കൊണ്ടു തന്നെ ബാവയുടെ കഥയിലെ ലോകം മേറ്റ്ങ്ങും ദര്ശിക്കാനാവില്ല.
നമുക്കുവേണ്ടി നരകയാത്രനടത്തി , അതിന്റെ യഥാതഥ ചിത്രീകരണം നമ്മിലേക്കെത്തിച്ച ഭൂമിയുടെ മഹാരഥനായ മാധ്യമ പ്രവര്ത്തകനാണ് ബാവ. ഈ യാത്ര സമ്മാനിച്ച ദുരന്തമാണ് അകാലത്തിലുള്ള ഹൃദയാഘാത മരണം. വാക്കുകള് എന്നില് ഘനീഭവിക്കുന്നു.
അപൂര്വസിദ്ധിയുടെ ചരമവാര്ഷികത്തില് സ്മരണാജ്ഞലിപ്പൂക്കള് അര്പ്പിചു തിരിയുമ്പോള് ബാവയുടെ ശബ്ദം:-
"
അവിശ്വാസികളേ,
നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും
ഇന്നു ഞാന് നാളെ....".
ഗന്ദര്‍വ്വരേ - തേങ്ങ എന്റെ വക അതും, ഡിജിറ്റല്‍ ഡോള്‍ബി സൌണ്ടോടു കൂടി.
ReplyDeleteഹരിഹരസുതനയ്യനയ്യപ്പ സ്വാമ്യേ......
ഠോ
കൊച്ചുബാവയെന്ന സുഹൃത്തിനെ അറിയുന്ന സഹൃദയനായൊരു സുഹൃത്തിന്,
ReplyDeleteമറ്റാരേക്കാള്‍ കൂടുതല്‍ പറയാനുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു.
ബെന്യാമിന്‍ മലയാളിയറിയുന്ന കൊച്ചുബാവയെ സ്മരിച്ചപ്പോള്‍ ,
കൊച്ചുബാവയിലെ പച്ചയായ മനുഷ്യനെ ഹ്രസ്വമെങ്കിലും, സൌഹൃദത്തിന്റെ കൊഴിഞ്ഞു പോയ നാളുകളെ ഗന്ധര്‍വ്വന്‍ വാക്കുകളിലൂടെ ജീവിപ്പിച്ചു.
എല്ലാം അറിയുമ്പോള്‍, പാതിയില്‍ വിരമിച്ച കഥാകൃത്തിന്റെ അസാന്നിധ്യം തീവ്രമായി നൊമ്പരപ്പെടുത്തുന്നു.
സ്വര്‍ഗ്ഗസ്ഥനായിരിക്കട്ടെ കൊച്ചുബാവ.
ബെന്യാമിന്‍ എഴുതിയതും വായിച്ചിരുന്നു.
ReplyDeleteഎല്ലാവരും നിര്‍ബ്ബന്ധമായും എത്തിച്ചേരുന്ന ആ ഉറക്കത്തില്‍ അദ്ദേഹം ശാന്തമായി ഉറങ്ങട്ടെ. നമ്മുടെ മനസ്സുകളില്‍ ആ ഓര്‍മ്മ ഉണര്‍ന്നിരിക്കട്ടെ.
കൊച്ചുബാവയെന്ന പച്ചയായ മനുഷ്യനെ ശിശുവറിയുന്നത് ഗന്ധര്‍വ്വരുടെ വിരല്‍ത്തുമ്പിലൂടെ,
ReplyDeleteസ്വര്‍ഗ്ഗസ്ഥനായ കൊച്ചുബാവയ്ക് മുന്നില്‍ ഒരുപിടി പൂക്കള്‍
off ഗന്ധര്‍വരെ, എവിടെയായിരുന്നു ഇത്രയും കാലം, വക്കാരിയും ഇഞ്ചിപ്പെണ്ണും ബൂലോകത്തെത്തി ആര്‍മാധിക്കാന്‍ തുടങ്ങി. അങ്കത്തിന് വകുപ്പുകളേറെ, താങ്കളിപ്പോഴും ബസ്രയിലെ ഈത്തപ്പഴക്കച്ചവടം നിര്‍ത്താറായില്ലെ..?
എല്ലാ നല്ലതിന്നും ഇത്തിരിയേ ആയുസ്സുള്ളൂ എന്നാണല്ലോ.
ReplyDeleteസമാധാനിക്കുക
ആ സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ മധുരം തന്നെ.
ഉണ്ടിവിടങ്ങളിലൊക്കെ ത്തന്നെ ശിശുവെ, ഇടക്കൊക്കെ എല്ലായിടത്തും കയറിയിറങ്ങാറുമുണ്ട്.
ReplyDeleteശത്രുക്കളില്ല ഇപ്പോള്‍ - അതാണ് ഗന്ധര്‍വന്റെ പരാജയം ഇപ്പോള്‍.
ലെക്ഷ്യമില്ല , ദിശാബോധമില്ല.
ഒരു കറുത്ത തോക്ക് കളഞ്ഞ് കിട്ടിയിട്ടുണ്ട്.
ഇനി ഒരു അഹന്ത പറയട്ടെ- ഗന്ധര്‍വനോടെതിരിട്ട് ജയിക്കുക എളുപ്പം നടക്കുന്ന ഒന്നല്ല.
കാരണം ഗന്ധര്‍വനെന്തിലേര്‍പ്പെടുന്നുവൊ അതു തന്നെ ജീവിതവും. ബ്ലോഗെഴുതുന്നുവെങ്കില്‍ എല്ലാവരും പറയുന്നതു പോലെ വെറുതെയല്ല- ആ നിമിഷത്തില്‍ അതാണ് ഗന്ധര്‍വന് പ്രിയംകരം. അതു തന്നെ ജീവിതം.
കൊള്ളേണ്ടപ്പോള്‍ കൊള്ളുക, കളയേണ്ടപ്പോള്‍ കളയുക .
ഗന്ധര്‍വന്റെ ഓടുന്ന ജീവിതത്തിന്റെ അനുബന്ധഘടങ്ങള്‍ക്ക് വിരുദ്ധമായതെന്തെങ്കിലുമുണ്ടെങ്കില്‍, ഇമ്മൂണ്‍ സിസ്റ്റം പ്രതികരിക്കും എല്ലാ ശക്തിയോടേയും. ഇതുവരെ നല്ല രോഗ പ്രതിരോത ശക്തിയാണുള്ളത്. ആക്രമിക്കാന്‍ വരുന്ന അണുക്കള്‍ക്ക് വംശനാശം വരുന്നു. ഉന്മൂലനം ചെയ്യപ്പെടുന്നു.
പറഞ്ഞ് കാട് കയറുന്നു. ഇപ്പോള്‍ ബ്ലോഗെഴുത്തിലല്ല ജീവിതം. അതിനാല്‍ വിട
toufi adipoliyattooo
ReplyDeleteഞാന്‍ ഒരു പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്, വായിച്ച് അഭിപ്രായം പറയുമല്ലോ അല്ലെ?
ReplyDeleteകൊച്ചുബാവയെ അറിയാന്‍ കഴിഞ്ഞ ഗന്ധര്‍വന്‍ ഭാഗ്യവാന്‍. ഗന്ധര്‍വനെ അറിയാന്‍ കഴിഞ്ഞ ഞങ്ങളും.
ReplyDeleteഅറിയുകീ നൊമ്പരം.
ReplyDeleteഅറിഞ്ഞു മാഷേ, ഇവിടെ ഒരു വരി എഴുതാനിന്നലെയും ശ്രമിച്ചു.കീ ബോര്‍ഡിലക്ഷരം കാണാതെ വരുമ്പോള്‍ എന്തു ചെയ്യാന്‍.
ബിന്ദു എഴുതിയ പോലെ ബാവയേയും ഗന്ധര്‍വനേയും അറിയാന്‍ കഴിഞ്ഞല്ലോ.
ഞാനും ആ ഓര്‍മ്മകളുടെ മുമ്പില്‍ ഒരു പിടി പൂവുകള്‍ അര്‍പ്പിക്കുന്നു.
This comment has been removed by a blog administrator.
ReplyDeleteഗന്ധര്‍വരേ,
ReplyDeleteപറയാനുള്ള കാര്യം ശരിയ്കും മനസ്സിന്റെ എല്ലാ തലത്തിലും എത്തിയ്ക്കുന്ന വരികള്‍. കൊച്ചുബാവ ഇപ്പോള്‍ എന്റേയും നൊമ്പരമാകുന്നു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
കൊച്ചുബാവ, എനിക്കും പ്രിയപ്പെട്ട എഴുത്തുകാരന്‍ തന്നെയായിരുന്നു.
ReplyDeleteരാമേട്ടാ... നല്ല അനുസ്മരണം.
തീര്‍ച്ച, കാലം എല്ലാറ്റിനേയും മറവിയിലേക്ക് തള്ളിവിടുന്നു... ഒരിക്കല്‍ കൂടെ കൊച്ചുബാവയും ബാവയുടെ വരികളേയും ഓര്‍മ്മയിലേക്കെത്തിച്ചതിന് നന്ദി, ഗന്ധര്‍വ്വരെ പ്രേരിപ്പിച്ച ഇബ്രുവിനും അതിന് ഹേതുവായ ബെന്യമിനും.