Thursday, December 07, 2006

ബീറ്റക്കാരെ എടുക്കാനാവുമോ?

ബ്ലോഗര്‍ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഈ ക്ലബ്ബില്‍ ചേരാനാവുന്നില്ല എന്നാണ്‌ അറിവ്‌. എന്നാല്‍ ചില വേന്ദ്രന്മാര്‍ ഉത്തരത്തില്‍ ഇരിക്കുന്നത്‌ വീഴാതെ കക്ഷത്ത്‌ ഇരിക്കുന്നത്‌ എടുക്കുന്നതും കാണാം. ലവര്‍ ഇതെങ്ങനെ സാധിക്കുന്നു? ഇവിടെ ചേര്‍ന്ന ശേഷം ബീറ്റയിലോട്ട്‌ കയറിയവരാണോ? അതോ എനി അദര്‍ തന്ത്രംസ്‌? അറിയുന്നവരുണ്ടോ? ഉണ്ടെങ്കില്‍ മിണ്ടുമോ?

5 comments:

  1. ദേവാ..
    ഈ ബീറ്റക്ക്‌ പൊതിക്കാ തേങ്ങ ഞാന്‍ അടിക്കുന്നു..

    ഞാനും ബ്ലൊഗ്ഗര്‍ ബീറ്റയിലോട്ട്‌ മാറിയതാ.. ടീം ബ്ലോഗില്‍ ചേരാന്‍ വലിയ പ്രയാസം. അതിനു പുറമെ ബ്ലൊഗ്ഗര്‍കാരുടെ പോസ്റ്റിന്‌ കമന്റ്‌ ഇടാനും വിഷമം.

    ഞാന്‍ ഇപ്പോല്‍ ചെയ്യുന്നത്‌ ഇങ്ങനെയാണ്‌.
    1. ബ്ലോഗ്ഗര്‍കാരുടെ പോസ്റ്റില്‍ കമന്റ്‌ ഇടാന്‍ ആദ്യം പഴയ ബ്ലോഗ്ഗര്‍ യൂസര്‍ പേരും പാസ്വേഡും കൊടുക്കുക..പിന്നീട്‌ ബ്ലോഗ്ഗര്‍ ബീറ്റ / ഗൂഗില്‍ യൂസര്‍ പേരും പാസ്‌വേഡും അടിക്കുക. അപ്പോല്‍ നമ്മുടെ ഡാഷ്‌ബോര്‍ഡില്‍ എത്തും. അവിടെനിന്നും 'ബാക്ക്‌' ബട്ടന്റെ 'ആരോ'വില്‍ കുത്തി കമന്റ്സ്‌ പേജിലോട്ട്‌ മാറുന്നു. അപ്പോള്‍ നേരത്തെ തുറന്ന കമന്റ്സ്‌ പേജ്‌ തുറന്നു വരുന്നു. കമന്റുന്നു. കമന്റുകള്‍ ഒന്നുകൂടി പേസ്റ്റ്‌ ചെയ്യുകയ്യോ അല്ലെങ്കില്‍ ടൈപ്പ്‌ ചെയ്യുകയ്യോ വേണം. അതുകൊണ്ട്‌ വളരെ സമയമെടുക്കുന്നു.

    2. ടീം ബ്ലോഗില്‍ അംഗമാകാന്‍ പറ്റുന്നില്ല.--- ടീം ബ്ലോഗ്‌ ഇന്‍വിറ്റേഷന്‍ ലിങ്ക്‌ അടിച്ച്‌ ഒരു പുതിയ പാസ്‌വേഡ്‌ കൊടുത്ത്‌ ബ്ലൊഗ്ഗറില്‍ തുറന്നു.. ടീം ബ്ലോഗില്‍ അംഗമാകാം. പക്ഷേ..സ്വന്തം ബ്ലോഗ്‌ പേജില്‍ ലിങ്ക്‌ ചെയ്യാന്‍ പറ്റുന്നില്ല.ഡാഷ്‌ബോര്‍ഡില്‍ ടീംബ്ലോഗിന്റെ പേര്‌ മാത്രമേ കാണുന്നുള്ളൂ. ഓപ്പനിംഗ്‌ പേജ്‌ തുറക്കുന്നില്ല.

    പിന്നെ ഒരു സംശയം.. ഈ ബീറ്റ വെര്‍ഷന്‍ ഇതുവരെ ഫുള്‍ വേര്‍ഷന്‍ ആയില്ലേ..
    ഈ പ്രശ്നങ്ങള്‍ എങ്ങിനെയ്‌ പരിഹരിക്കാം ..?
    അറിയുന്നവര്‍ പറയുമല്ലോ.

    കൃഷ്‌ |krish

    ReplyDelete
  2. അയ്യോ! അയ്യോ! കൃഷേ ഒന്നാമത്തെ ഇത്രേം ഒന്നും ചെയ്യാണ്ട.. ദേ ആ പോസ്റ്റ് കമന്റിന്റെ യൂസര്‍ നേമും പാസ്സ്വേര്‍ഡും ചോദിക്കൂല്ലേ, അതിന്റെ താഴെ Switched to the beta?
    Sign in with your Google Account എന്ന് കാണണില്ലേ, അവിടെ പോയി ബീറ്റാന്റെ സൈന്‍ ഇന്നും പാസ്വേര്‍ഡും കൊടുത്താല്‍ മതി,
    കമന്റിന്റെ ഇതേ പോസ്റ്റിക്കില് വരും.

    ReplyDelete
  3. പിന്നെ ഒരിക്കല്‍ ലോഗിന്‍ ചെയ്യുമ്പൊ റിമമ്പര്‍ മീ കൊടുത്താല്‍ പിന്നെ സൈന്‍ ഔട്ട് ചെയ്യണ വരെ പ്രശ്നമില്ല. കമന്റുകള്‍ ഒന്നൂടെ ടൈപ്പ് ചെയ്യണ എന്തിനാ? കൊപി പേസ്റ്റ് പിന്നെ എന്നാത്തിനാന്നെ? :)

    qw_er_ty

    ReplyDelete
  4. നന്ദി ഇഞ്ചിപ്പെണ്ണേ.. ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോല്‍ Remember me-യില്‍ ടിക്‌ ചെയ്യാറില്ല.

    കൃഷ്‌ |krish

    ReplyDelete
  5. ബ്ലോഗ്ഗര്‍ ബീറ്റ കൊണ്ട് ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു കുഴപ്പം ഉണ്ടായിട്ടുണ്ടോ??
    http://kaliveed.blogspot.com/2006/09/blog-post_27.html#links

    ReplyDelete