പുഴ മാഗസിന്റെ, ഇന്ന് കിട്ടിയ ലക്കത്തില്‍ ‘ബ്ലോഗില്‍ നിന്നും’ എന്ന പേരില്‍ രണ്ട് പേജുകള്‍ ഉണ്ട്.
മാഗസിന്റെ കോപ്പി ലഭ്യമല്ലാത്തവര്‍ക്ക് കൂടി കാണാനായി, സ്കാന്‍ ചെയ്ത കോപ്പികള്‍ ഇതാ...
ഇതില്‍ ക്വോട്ട് ചെയ്തിരിക്കുന്ന പലരുടെയും ഈമെയില്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു പോസ്റ്റായിടുന്നു.
കൂടാതെ, റീനി മമ്പലത്തിന്റെ (പനയോലകള്‍) ‘ഗൃഹലക്ഷ്മി‘ എന്ന ചെറുകഥയും ഈ ലക്കത്തിലുണ്ട്.
ആശംസകള്‍
പുഴ മാഗസിന്റെ, ഇന്ന് കിട്ടിയ ലക്കത്തില്‍ ‘ബ്ലോഗില്‍ നിന്നും’ എന്ന പേരില്‍ രണ്ട് പേജുകള്‍ ഉണ്ട്.
ReplyDeleteമാഗസിന്റെ കോപ്പി ലഭ്യമല്ലാത്തവര്‍ക്ക് കൂടി കാണാനായി, സ്കാന്‍ ചെയ്ത കോപ്പികള്‍ ഇതാ...
ഇതില്‍ ക്വോട്ട് ചെയ്തിരിക്കുന്ന പലരുടെയും ഈമെയില്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു പോസ്റ്റായിടുന്നു.
കൂടാതെ, റീനി മമ്പലത്തിന്റെ (പനയോലകള്‍) ‘ഗൃഹലക്ഷ്മി‘ എന്ന ചെറുകഥയും ഈ ലക്കത്തിലുണ്ട്.
ആശംസകള്‍
പുഴ മാഗസിന്‍ ആരോടും അനുവാദം ചോദിക്കാതെ ബ്ലോഗില്‍ നിന്നും, പോസ്റ്റെടുത്ത് അവരുടെ മാഗസിനില്‍ ഇടുകയാണോ പതിവ്? അത് അത്ര നല്ല കാര്യമായി എനിക്ക് തോന്നിയില്ല. ആരെങ്കിലും അതിന് ഒരു ഉത്തരം തന്നാല്‍ നന്നായിരിക്കും.
ReplyDeleteഎന്നോട് അനുവാദം ചോദിക്കാതെ എന്റെ ബ്ലോഗിലെ പോസ്റ്റെടുത്ത് വെച്ചത് ശരിയായില്ല. ഞാന്‍ ആര്‍ക്കും അനുവാദം കൊടുത്തില്ല. എന്ത് ഉദ്ദേശിച്ചാണ്, എന്റെ ബ്ലോഗിലെ പോസ്റ്റെടുത്ത് പുഴ മാഗസിനില്‍ ഇട്ടതെന്ന്, ഉത്തരവാദിത്തമുള്ളവര്‍ ആരെങ്കിലും പറഞ്ഞുതരിക. എന്റെ ബ്ലോഗിന്റെ പരസ്യം വെക്കാന്‍ ഞാന്‍ ആരോടും പറഞ്ഞില്ല.
ReplyDeleteഅനുവാദമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് മോശമായിപ്പോയി.
ReplyDeleteമാഗസിനുമായി ബന്ധമുള്ള ആരെങ്കിലും ഇവിടെയുണ്ടോ..
പലപ്പോഴായി നമ്മള്‍ ചര്‍ച്ച ചെയ്യുകയും ഒരു തീര്‍പ്പ് എത്താതിരിക്കുകയും ചെയ്തതാണ് ബ്ലോഗുകളുടെ പകര്‍പ്പാവകാശ നിയമം. നമ്മളില്‍ പലരുടേയും കൃതികള്‍ പി.ഡി.എഫ് ഫയലുകളായി എഴുതിയ ആളിന്റെ പേരുകൂടി വയ്ക്കാതെ ഇന്റെര്‍നെറ്റില്‍ കറങ്ങി നടക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ഇവിടെ പേരും യൂ.ആര്‍.എല്ലും ഉണ്ടെന്നത് ഒരു ആശ്വാസം നല്‍കുന്നു. എങ്കിലും ചിലര്‍ക്കെങ്കിലും സ്വന്തം കൃതികള്‍ മറ്റുള്ളിടത്ത് വരുന്നത് കാണുന്നത് ഇഷ്ടമാവില്ലെന്നത് ഈ ഒരു മാധ്യമത്തില്‍ തന്നെ ജോലി ചെയ്യുന്ന പുഴ മാഗസിന്‍ എഡിറ്റര്‍മാര്‍ മനസ്സിലാക്കേണ്ടതായിരുന്നു.
ReplyDeleteസമ്മതം ചോദിക്കാതെ സൂവിന്റെ ബ്ലോഗ് അവിടെ ഇട്ടതിന് എന്ത് പരിഹാരമാണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അവര്‍ മാപ്പ് പറഞ്ഞാല്‍ മതിയാകുമോ സൂ? ആ ബ്ലോഗ് പോസ്റ്റ് ഇനി അവിടുന്ന് മാറ്റുക എന്നത് ബുദ്ധിമുട്ടാവില്ലേ? ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യാം എന്നും ആലോചിക്കേണ്ടതാണ്.
ഡി.സി.ബുക്സ് അല്ലേ പുഴയുടെ അണിയറ പ്രവര്‍ത്തകര്‍? അവരുടെ മാഗസിനില്‍ സൂവിന്റെ ബ്ലോഗും അതിന്റെ പരസ്യവും വന്നത് ഒരു അഭിമാനമായി കാണാന്‍ കഴിയുമെങ്കില്‍ കാര്യങ്ങള്‍ ഇവിടെ വച്ചു തന്നെ ഒത്തുതീര്‍പ്പാക്കാവുന്നതേയുള്ളൂ. ആ പോസ്റ്റ് പ്രസിദ്ധീകരിച്ചത് കൊണ്ട് സൂവിന് കുറച്ചുംകൂടി വായനക്കാരെ കിട്ടുമെന്നതും നല്ലതല്ലേ? അങ്ങിനെ ഒന്നും കരുതാന്‍ കഴിയില്ലെങ്കില്‍ പുഴ മാഗസിന്റെ എഡിറ്റര്‍ക്ക് പരാതി നല്‍കേണ്ടി വരും. ഇതാ അഡ്രസ്സ്: editor@puzha.com. മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇപ്പോള്‍ തലയില്‍ വരുന്നില്ല.
ദിവാ, ചൂണ്ടിക്കാട്ടിയതില്‍ വളരെ സന്തോഷം. എനിക്ക് പുഴ മാഗസീന്‍ ഇതുവരെ കിട്ടിയില്ല.
ReplyDeleteസൂ, ഞാന്‍ പുഴ മാസികക്ക് അയച്ചുകൊടുത്ത കഥയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്, ബ്ലോഗില്‍ നിന്ന് എടുത്തതല്ല.
പുഴ.കോം തന്നെയാണോ പുഴ മാഗസില്‍ അച്ചടിച്ചിറക്കുന്നത് ?
ReplyDeleteദിവാ ഇട്ടിരിക്കുന്നത് അച്ചടിച്ചിറങ്ങിയ മാഗസിന്റെ പേജുകളുടെ കോപ്പിയല്ലേ
ശ്രീജിത്ത് വിചാരിക്കുന്നതു പോലെ അത്ര ലളിതവല്‍ക്കരിക്കാവുന്നതല്ല ഈ പ്രശ്നം.
ReplyDeleteസു ഉയര്‍ത്തിയ ചോദ്യത്തിനു വളരെ പ്രസക്തിയുണ്ട്.
ആനുകാലികങ്ങളിലും,ദൃശ്യമാധ്യമങ്ങളിലും റേഡിയോകളിലും ബ്ലോഗുകളെ പരാമര്‍ശിച്ചപ്പോള്‍ ഉള്ളടക്കം മുഴുവന്‍ കൊടുത്തിരുന്നില്ല.ഇതങ്ങനെയല്ലല്ലോ?
നമ്മുടെ ബ്ലോഗുകള്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും വന്നപ്പോള്‍ തുള്ളിക്കളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇന്നതൊക്കെ മാറുന്നു.അതു വെച്ചു അവരും നാലു കാശുണ്ടാക്കുന്നുവെന്നു നം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ചുരുങ്ങിയ പക്ഷം അനുവാദം ചോദിക്കുകയെങ്കിലും വേണം.
നമ്മുടെ ചുറ്റുമതിലിനകത്തു കടന്നു നമ്മുടെ മക്കളെ ആരും കാണാതെ പിടിച്ചു കൊണ്ടു പോയി കണ്ണും കരളും ചൂഴ്‌ന്നെടുത്തു വിറ്റ് ബാക്കി ഓടയിലെറിയുന്ന കച്ചവടക്കണ്ണുമാത്രമേ ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നുള്ളൂ.
ബ്ലോഗില്‍ നിന്നു അച്ചടിയിലേക്കു മാറുമ്പോള്‍ ആയിരം കറാരുകള്‍ ഒപ്പിട്ടു കൊടുക്കണം.പുസ്തകരൂപത്തിലാക്കിയാല്‍ പിന്നെ ബ്ലോഗില്‍ പാടില്ലത്രെ!
അപ്പോള്‍ ഓരോ പോസ്റ്റിന്റെ കൂടെയുമുള്ള കമണ്ടുകള്‍ എവിടെപ്പോകും.
കമണ്ടുകള്‍ ഇല്ലാത്ത എന്റെ കഥകള്‍ അപൂര്‍ണ്ണമാണ്.
ബ്ലോഗില്‍ നിന്നു പിന്‍വലിക്കതെ പബ്ലിഷു ചെയ്യാന്‍ തയ്യാരാവുന്ന പ്രസാധകരെ കിട്ടുന്നതുവരെ ഞാനെന്റെ തെരഞ്ഞ്ടുത്ത കഥകള്‍ പ്രസിദ്ധീകരിക്കുന്നില്ലന്നു തീരുമാനിച്ചു.
ഇതു ആദ്യമായിട്ടല്ല ബ്ലോഗുകളിലെ വരികള്‍ ബ്ലോഗുകളെകുറിച്ചു പറയുന്ന പ്രിന്റ് വാര്‍ത്തകളില്‍ വരുന്നത്.
ReplyDelete(റിനിയുടെ കഥ അതില്‍ പ്രിന്റെ ചെയ്തു വന്നെങ്കില്‍ അതു റിനി അയച്ചുകൊടുത്തിട്ടാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്)
ഗൃഹലക്ഷ്മിയിലും മനോരമയിലും മാത്രുഭൂമി ഫുള്‍പേജ് സപ്ലിമെന്റിലും മാധ്യമത്തിലും മംഗളത്തിലും ഒക്കെ ബ്ലോഗു വാര്‍ത്തക്കള്‍ വന്നു. വരികളും വന്നു. ഇങ്ങനെ ഉള്ള കാഴ്ചകളിലൂടെയാണ് ജനം മലയാളം ബ്ലോഗിനെകുറിച്ച് അറിഞ്ഞത്. ഈ സമൂഹം വലുതായത്.
(ഓരോ ബ്ലോഗര്‍മാരും അവരവരുടെ കൃതികളിലൂടേ ഈ ഒരു ബൂലോകത്തിന്റെ ബ്രാന്റ് അംബാസഡര്‍ ആയി മാറും പോലെ)
ഈ പത്രമാധ്യമങ്ങള്‍ക്കുള്ള എടുപ്പ് പാവം പുഴ.കൊം നു ഇല്ല എന്നതാണോ വിഷയം?
ഇനി കാര്യത്തിലേക്ക് ;
എന്റെ ബ്ലോഗിലെ ഒന്നും ഇതില്‍ മഴിപുരണ്ടുകാണാത്തതുകൊണ്ടുള്ള എന്റെ ശക്തമായ പ്രധിക്ഷേധം ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നു. ഒരു ഹര്‍ത്താല്‍ തന്നെസങ്കടിപ്പിച്ചാലോ എന്നും കരുതുന്നു.
ഈ പരാതിയും ആ മെയില്‍ ഐഡിയിലേക്ക് അയച്ചാല്‍ മതിയോ ശ്രീജിത്തേ? അല്ല പിന്നെ!
കുമാര്‍,
ReplyDeleteഅനുവാദം ചോദിക്കാതെ, കുമാറിന്റെ ബ്ലോഗിലെ ഫോട്ടോ മുഴുവന്‍ കോപ്പി ചെയ്ത്, വൈകുന്നേരം ഇറങ്ങുന്ന ഒരു പത്രത്തില്‍ കുമാറിന്റെ ബ്ലോഗിന്റെ പരസ്യവും വെച്ച് ഇട്ടാലും കുമാര്‍ ഇതേ രീതിയില്‍ പ്രതികരിക്കുമായിരിക്കും അല്ലേ? ബൂലോകത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നും പറഞ്ഞ് കുമാര്‍ ആ പത്രക്കാര്‍ക്ക് ഒരു കത്തും അയക്കുമായിരിക്കും.
കുമാര്‍ജീയേ, ആ അവസാനം പറഞ്ഞ ‘കാര്യ”ത്തില്‍ പ്രതിഷേധിക്കാന്‍ വല്ല കുത്തിത്തിരുപ്പു സത്യാഗ്രഹം വല്ലോം ഉണ്ടെങ്കില്‍ ഒരാളെക്കൂടി എണ്ണത്തില്‍ കൂട്ടിക്കോ ;)
ReplyDeleteqw_er_ty
ബ്ലോഗ്ഗിലേ കൃതികള്‍ എടുക്കാന്‍ എവിടെ പോയി ആരോട് ചോദിയ്കണം? വക്കാരീടെ കൃതിയെടുക്കണമെങ്കില്‍? ഇഞ്ചീടെ എങ്കില്‍? അപ്പോ സൂക്ഷ്മോല്ലാത്തവന്റെ മുതല്‍ നാട്ടാരുടെ കൊണ്ട് പോകും. അതിലെന്തിനാ ബേജാറു? നാളേ ബ്ലോഗ്ഗിലിട്ട നമ്മള്‍ടെ എല്ലാരുടേയും പടം (പേപ്പറിലും വന്നൂല്ലോ) അതും പോരാ മിക്കവരുടേയും സൈറ്റിലും പിക്കാസോ ലിങ്കില്‍ എല്ലാ മീറ്റിന്റേയും ക്ലോസപ്പ് വരെ യുണ്ട്. ഇതോക്കേനും കൊണ്ട് പോയി അനാവശ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലെന്ത് ചെയ്യും? അത് കൊണ്ട് ബ്ലോഗ്ഗ് പോലത്തേ ഒരു മാധ്യമത്തില്‍ എഴുതുമ്പോ നമ്മള്‍ എഴുതുന്നത് ആരെങ്കിലും എടുത്ത് പ്രിന്റ് ആക്കിയാ ഇപ്പോ പുഴ എന്നത് കൊണ്ട് നമ്മള്‍ വാ പോ എന്നൊക്കെ പറയുന്നു, നാളെ ഇതൊക്കെ കൂടീ ഒരാള്‍ ഒരു സൈറ്റ് തുറന്ന് ഒരു ബുക്ക് പോലെ യിട്ടാ കുറെ ഐപി, ഐപി എസ് , സെന്‍സിബിലിട്ടി, എത്തിക്ക്സ് എന്നൊക്കെ പറയാം എന്നല്ലാല്‍തെ, നൂലാമാലകളിലേയ്ക് പോവണമെങ്കില്‍ ബുദ്ധിമുട്ട് തന്നെ. നാളേ ഞാന്‍ പെരിങ്ങോടന്റെ ഒരു ലിങ്ക് എന്റെ സുഹ്രത്തിനു അയച്ച് കൊടുത്ത് അയാള്‍ അത് വായിച്ചാലും എന്നൊട് ചോദിയ്കാതെ ഈ ലിങ്ക് കൊടുത്തവനാരു എന്ന ചോദ്യമുയരുമോ?
ReplyDeleteപ്രസാദ്ധീകരിയ്കാന്‍ ഇരിയ്കുന്ന വിശാലന്റെ ഒരു പോസ്റ്റിലൂടെ വിശാലനേ കുറിച്ച് അറിയാന്‍ ഇത് സഹായ്കില്ലേ?
പോട്ടെ പോട്ടെ റിലാക്സ് റിലാക്സ്. അവരു തേജോ വധം ഒന്നും ചെയ്യാതെ അതിട്ടു എന്നല്ലേയുള്ളും വേണമെങ്കില്‍ അവരുടെ അപ്പീസ് നമുക്കൊന്ന് കൈയ്യേറീ ഒരു താക്കീത് ചെയ്യാം.
പുഴ.കോമിന്റെ സ്റ്റാന്‍ഡേര്‍ഡ് ഇപ്പോള്‍ മനസ്സിലായി. അതു പോട്ടെ.
ReplyDeleteഈ വക ചവറൊക്കെ സ്റ്റാമ്പിനു പോലും കാലണ ചെലവില്ലാതെ അച്ചടിച്ചു വിട്ടതില്‍ നന്ദി രേഖപ്പെടുത്താതെ, അവരോടു കുതിര കയറാനാണു തിടുക്കം!
ഹോ, വിശ്വോത്തര കൃതികളായിരുന്നല്ലോ യാതൊരു കോപ്പിറൈറ്റുമില്ലാതെ ലവന്മാരു പകര്‍ത്തിയെഴുതിയത്. തീര്‍ച്ചയായും പ്രതിഷേധിക്കേണ്ടതു തന്നെ. ഒരു ഭാരത ബന്ദിനു സ്കോപ്പുണ്ടോ? :)
അതുല്യേച്ചീ,
ReplyDeleteബ്ലോഗിലെ കൃതി എടുക്കണമെങ്കില്‍, ബ്ലോഗില്‍ ഒരു കമന്റ് ഇടണം. ഇഞ്ചിയും വക്കാരിയും മാത്രമല്ല, ഞാനും എന്റെ മെയില്‍ ഐ ഡി ഒന്നും പരസ്യത്തിനു വെച്ചിട്ടില്ല. വെബ്‌ലോകത്തിലും, സുനില്‍, ഒരു മാഗസിനിലും എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ വെച്ചത് എന്റെ ബ്ലോഗില്‍ കമന്റ് ഇട്ട് അനുവാദം ചോദിച്ചിട്ടാണ്. എന്റെ ബ്ലോഗിലെ പോസ്റ്റ് എടുത്ത് അവര്‍ മാഗസിനില്‍ ഇട്ടതുപോലെ, ഞാന്‍ അവരുടെ മാഗസിനില്‍ ഉള്ള കഥകളൊക്കെ എന്റെ ബ്ലോഗില്‍ ഇട്ടാല്‍ അവര്‍ക്ക് സമ്മതം ആവുമോ?
എനിക്ക് ഞാന്‍ എഴുതി പോസ്റ്റ് ചെയ്യുന്ന ഓരോ വരിക്കും വിലയുണ്ട് (നല്ല പോസ്റ്റ് ആയാലും പൊട്ട പോസ്റ്റ് ആയാലും). അതുകൊണ്ടു തന്നെ എന്നോട് ചോദിക്കാതെ തോന്നിയപോലെ എടുക്കാന്‍ ആര്‍ക്കും അനുവാദമില്ല. എന്തെങ്കിലും ആവട്ടെ എന്നു വിചാരിക്കുകയും ഇല്ല.
എനിക്ക് തോന്നുന്നത് ഒന്ന് പറഞ്ഞുകൊള്ളട്ടെ,
ReplyDeleteക്രഡിറ്റ് ഒക്കെ കൊടുത്തു എന്നുള്ളത് ശരി തന്നെ, പക്ഷേ
ഒരു മര്യാദ എന്ന നിലക്ക് ബ്ലോഗ് ഉടമയോട് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു, വിരോധമുണ്ടോ എന്ന് ചോദിക്കാമായിരുന്നു.
ജസ്റ്റ് ഫോര്‍ ദ ഫോര്‍മാലിറ്റി.
പ്രസിദ്ധീകരിക്കുന്നതിലും നാലാള്‍ വായിക്കുന്നതിലും ആര്‍ക്കും വിരോധമുണ്ടാകാന്‍ വഴിയില്ല, എങ്കിലും ബ്ലോഗ് എന്നാല്‍ അതിന്റെ ഉടമയുടെ പ്രൈവറ്റ് സ്വത്തല്ലേ?
ഇനി ചോദിക്കേണ്ട ആവശ്യമില്ലെങ്കില്‍ മാക്സിമം ആ ലിങ്ക് കൊടുക്കാനേ പാടുള്ളായിരുന്നു.
കഥ വായിക്കേണ്ടവര്‍ അവിടെപ്പോയി വായിക്കട്ടെ.
ഞാനീപ്പറഞ്ഞത് മര്യാദവശം മാത്രം.
പക്ഷേ വേറൊരു വശം കൂടിയുണ്ട്. ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് (ബ്ലോഗര്‍മാര്‍ പലരും ഉപയോഗിക്കുന്ന) പ്രകാരം ഇത് തെറ്റാണോ എന്ന് ചിന്തിക്കണം. ഇല്ലെങ്കില്‍ പരാതിക്ക് അടിസ്ഥാനമില്ല.
You are free:
to Share -- to copy, distribute, display, and perform the work
Under the following conditions:
Attribution. You must attribute the work in the manner specified by the author or licensor.
Noncommercial. You may not use this work for commercial purposes.
No Derivative Works. You may not alter, transform, or build upon this work.
For any reuse or distribution, you must make clear to others the license terms of this work.
Any of these conditions can be waived if you get permission from the copyright holder.
ബി. ടി. ഒരു ബ്ലോഗുണ്ടാക്കി പോസ്റ്റ് വെച്ച് അവര്‍ക്ക് വിശ്വോത്തരകൃതികള്‍ അയച്ചുകൊടുക്ക്. കൂടെ നട്ടെല്ല് നിവര്‍ത്താനുള്ള ബാമിന്റെ പരസ്യവും വെക്കാന്‍ പറയാം. എന്നാല്‍ കമന്റിടാന്‍ പുതിയ ഐ ഡി എടുക്കേണ്ടിവരില്ല.
ReplyDeleteഎന്റെ വ്യക്തിപരമായ അഭിപ്രായം, അല്ലെങ്കില്‍ ആറ്റിറ്റ്യൂഡ്, നമ്മുടെ കുമാര്‍ പറഞ്ഞത് തന്നെയാണ്. ഇത് കണ്ട് സന്തോഷിക്കുകയല്ലേ വേണ്ടത്?
ReplyDeleteബ്ലോഗുകളെ പരിചയപ്പെടുത്തുവാനായി പ്രമുഖരുടെ ചില നല്ല പോസ്റ്റുകള്‍ പുഴ മാഗസിനില്‍ ഉള്‍പ്പെടുത്തിയത് ഇത്രക്കും വലിയ പാതകമോ??? ഐ ഡോണ്ട് തിങ്ക് സോ!
ഇത് വായിച്ച്, ബൂലോഗത്തേക്ക് കൂടുതല്‍ ആളുകള്‍ എഴുതുവാനും വായിക്കാനും വരുവാനിടയാകുമെങ്കില്‍ അതില്‍ പരം എന്ത് വേണം?
മറ്റൊരു സത്യം പറയട്ടെ. നമ്മുടെ ‘ഗൊഡഹര‘ ആദ്യം പിഡിഫ് ആക്കിയ ആളോട് എനിക്ക് വലിയ സ്‌നേഹവും കടപ്പാടും ഉണ്ട്. ഇത്രമാത്രം കവറേജ് കിട്ടിയതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആ വെളുത്ത കൈകള്‍ തന്നെ.
കറന്റ് ബുക്സ് ചേട്ടന്മാര്‍ ആദ്യമായി വായിച്ചത് ആ പി ഡി എഫ് ആയിരുന്നൂത്രേ!! ഹ ഹ
വിശാലാ,
ReplyDeleteസൂ പറയുന്നതിലൊരു പ്വായന്റുണ്ട് ക്യാട്ടാ..
അവരുടെ കൃതികളെല്ലാം ചേര്‍ത്ത് ഒരു പുസ്തകമാക്കാന്‍ ഏതെങ്കിലുമൊരു പബ്ലിഷര്‍ സന്നദ്ധമായിരുന്നു എന്നു കരുതുക. സൂ അതു പരസ്യമാക്കാതെ വച്ചിരിക്കയാണെന്നു കരുതുക.
അതിനിടക്ക് ഏതോ ഒരുത്തന്‍ കൃതിയെടുത്ത് മറ്റൊരിടത്തു പബ്ലിഷു ചെയ്താല്‍ സകലതും തീരില്ലേ?
ഫോര്‍ എക്സാമ്പിള്‍: അടുത്ത മാസം പുഴ മാഗസിനില്‍, കുറെ കൊടകരപുരാണങ്ങള്‍ തന്നോടു ചോദിക്കാതെ അവരു പകര്‍ത്തിയാല്‍, കറണ്ടു ബുക്സുകാരു തന്റെ കഴുത്തിനു പിടിക്കില്ലേ?
അച്ചടിച്ചു വരുന്നതു സന്തോഷമുള്ള കാര്യമാണോ അല്ലയോ എന്നെനിക്കറിയില്ല, കാരണം എന്റെ കൃതിയൂന്നും വന്നിട്ടില്ല, വരില്ല, വരികയുമില്ല!
കം സേ കം, കഥാകൃത്തിന്റെ പെര്‍മിഷന്‍ എടുക്കണമായിരുന്നു എന്നാണെന്റെ അഫിപ്രായം!
സൂവിനോടു മറ്റൊന്ന്: സന്തോഷ് പിള്ളയുടെ ബ്ലോഗിലെപ്പോലെ, ഓള്‍ റൈറ്റ്സ് റിസര്‍വ്ഡ്, എന്ന ആ നീണ്ട വാചകമുണ്ടല്ലോ, അത് ബ്ലോഗിന്റെ അടിയിലൊന്നു പതിപ്പിച്ചേര്! ഇനി വരുന്നവന്മാര്‍ക്കേലും കാര്യം മനസ്സിലാവണമല്ലോ!
പുഴ മാഗസിന്‍ ചെയ്തതും, ബ്ലോഗുകളെപ്പറ്റി പത്രമധ്യമങ്ങളെഴുതുന്ന വാര്‍ത്തയും താരതമ്യപ്പെടുത്തിയത് അദ്ഭുതമായിരിക്കുന്നു.
ReplyDeleteസു,മാഗസിന്‍റെ മാനേയ്ജിം എഡിറ്റര്‍ Thomas K. Theakanath-ന്‍റെ ഇ-മെയില്‍ മാഗസിനില്‍ തന്നെ കൊടുത്തിട്ടുണ്ട്: thomas@puzha.com.
അതുപോലെ magazine@puzha.com എന്ന അഡ്രസ്സ് കോണ്‍ടാക്ട് ഇ-മെയില്‍ ആയി കൊടുത്തിട്ടുണ്ട്.
താങ്കളുടെ കൃതി അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചത്തിന്‍റെ കാരണമോ മറ്റു വിശദീകരണമോ ഇവരോട് നേരിട്ട് ചോദിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
സൂവേ, അനുവാദം കിട്ടീട്ട് ചെയ്തു സൂ ഹാപ്പി.
ReplyDeleteഅനുവാദം കിട്ടാണ്ടേ അമേരിക്കയിലേ ഒരു ഏഭ്യന്‍ ഇത് ചെയ്തിട്ട് സൂവിന്റെ/എന്റെ/വക്കാരീടെ/ഇഞ്ചീടെ ഒക്കെ ഇട്ടിട്ട് അതിന്റെ പടം വന്നാല്‍ സൂ എന്ത് ചെയ്യും? പ്രൊട്ടസ്റ്റ് മാത്രമെങ്കില്‍ അത് ഒാക്കെ. ഘോരം ഘോരം ഞാനും പറയുന്നു പാടില്ല്യ അവനെ എടുത്തിട്ട് തല്ലെന്ന്.
ലോകം മൊത്തം വായിയ്കാനുള്ള തരത്തിലല്ലേ നമ്മളു നെറ്റിലു ഇടണത്.അത് സദ്ദാമിനെ കൊന്നവനും 15 കുട്ട്യോളെ ബലാല്‍സംഗം ചെയ്ത് കൊന്നവനും വായിയ്കുന്നുണ്ടാവും ഇല്ലേ? അപ്പോ അത് മോണിറ്ററില്‍ വെബ്ബിലൂടെ, ഇത് പുസ്തക താളിലൂടെ എന്ന ഒരു വിത്യാസമല്ലേയുള്ളു ? സൂവിന്റെ ബുക്ക് പ്രിന്റാക്കി, നാളേ ഒരു പക്ഷെ കതക് തുറക്കുമ്പോ ഏതെടുത്താലും രണ്ട് രുപാന്നും പറഞ്ഞ് വീട്ടിലോ ട്രാന്‍സ്പൊര്‍ട്ട് ബസ്സിലോ ഒക്കേനും വരും. സൂ പറയും ഇത് ഞാനെഴുതിയത്. പുസ്തകമൊയ്‌ലാളീടെ അപ്പീസി പോകും, കുത്തിനു പിടിയ്കും. അപ്പോഴയാളു പറയും, ദേണ്ടെ, ഞാനെടുത്തത് ഇത് ഈ ലിങ്കീന്നാണെന്നും പറഞ്ഞ് വേറേ ഒരു കോത്താഴത്ത് കാരന്റെ പടവും പോസ്റ്റും കാണിയ്കും. വേണോങ്കി ...ഴത്ത കാരന്റെ ഒരു സമ്മത പത്രവും കാണും. പിന്നെ എന്തോന്ന് സമ്മതം ആരുടെ സമ്മതം. കൈയ്യീന്ന് മേലോട്ട് എറിഞ്ഞ വടി പോലെ തന്നെ.
പുഴ.കോം ബൂലോഗത്തിനു പരസ്യമാണോ നല്‍കിയത്?? അത് ചിലവില്ലാതെ കുറെ പേജുകള്‍ സൂത്രത്തില്‍ നിറക്കുകയാണോ ചെയ്തത്??? എന്തു തന്നെ ന്യായങ്ങള്‍ ആരൊക്കെ പറഞ്ഞാലും ഒരു മര്യാദയില്ലാത്ത പരിപാടിയാണ് പുഴ.കോം ചെയ്തതെന്നതില്‍ സംശയമില്ല. റീനിയോട് സമ്മതം ചോദിച്ചെങ്കില്‍ എന്തുകൊണ്ട് സൂവിനോട് ചോദിച്ചില്ല, കുറഞ്ഞപക്ഷം ആ ബ്ലോഗിലൊരു കമന്റിട്ടാല്‍ മതിയായിരുന്നല്ലോ??
ReplyDelete(ദില്‍ബു എവിടെ.. തട്ടുകട തുടങ്ങുന്നില്ലെ!!!!!)
ഇടിവാളേ,
ReplyDeleteസീ, ഞാന്‍ ഒരു സത്യം പറഞ്ഞാല്‍ എനിക്ക് വിവരമില്ല എന്ന് പറയരുത്! ആ ഒരു സെന്‍സില്‍ എടുക്കണം. ട്ടാ.
എന്റെ ചില അനുഭവങ്ങള്‍ മറ്റുള്ളവരുമായി ‘ഷെയര്‍‘ ചെയ്യുക എന്ന് മാത്രമേ ബ്ലോഗെഴുത്ത് വഴി ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. എന്നും.
‘ആര്‍ക്ക് വേണമെങ്കിലും കോപ്പി ചെയ്യാം’ എന്നാണ് ഞാന്‍ കോപ്പിറൈറ്റിനെ പറ്റി ഒരിക്കല്‍ ഡിസ്കഷന്‍ കേട്ടപ്പോള്‍ ഇട്ടിരുന്ന മെസേജ്. പിന്നേയ്, ഡബിള്‍ ജ്ഞാനപീഠം കിട്ടാമ്പോണ സാധനമാണല്ലോ നമ്മുടെ കൃതി!
നമ്മള്‍ ചുമ്മാ ഒരു നേരമ്പോക്കിന് എഴുതുന്നതുകൊണ്ട് വല്ലോരുക്കും വല്ല ഗുണമുണ്ടാവുകയാണെങ്കില്‍ ഉണ്ടായിക്കോട്ടേന്ന് വക്കണം ഗഡീ..
ഹവ്വെവര്‍, ബുക്കാവാന്‍ പോകുന്നവ കറന്റിന്റെ സ്വന്തം. അത് ചിലപ്പോള്‍ അവര്‍ക്ക് പ്രശ്നാവും! ഹഹഹ.
നമ്മള്‍ ബ്ളോഗില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍,
ReplyDeleteബ്ളോഗ് പ്രതിഫലമായി നമുക്കൊരു വെള്ള കടലാസ് തരുന്നു എന്നിട്ട് പറയുന്നു:
" മക്കളെ , നിങ്ങക്ക് വേണ്ടത് എഴുതിക്കോ , നിങ്ങള്‍ നല്ലതെഴുതിയാല്‍ നിങ്ങളുടെ , ഇനി ചീത്ത എഴുതിയാലോ , അതും നിങ്ങളുടെ ,പിന്നെ ആരൊക്കെ ഇതു കാണും , ആരൊക്കെ കാണില്ലാ എന്നൊതൊന്നും പറയാനൊക്കില്ല ഞങ്ങളിത് പ്രദര്‍ശിപ്പിക്കും "
ബ്ളൊഗില്‍ എഴുതുന്ന മിക്കവരും ( ഞാനടക്കം) , സാഹിത്യത്തില്‍ മുദ്ര പോയിട്ട് ഒന്നും പതിക്കാത്തവരാണെന്നാണെന്റെ വിശ്വാസം.
എഴുതിത്തുടങ്ങിയ പലരും ക്രമേണ നന്നായെഴുതാനും തുടങ്ങി എന്നതും ഒരു സത്യം
ബ്ളൊഗില്‍ എഴുതുന്ന അല്ലെങ്കില്‍ കാണിക്കുന്ന ഫോട്ടോ ( വെക്തിപരമായി കാണിക്കുന്ന ഫോട്ടോകളല്ല ഞാനുദ്ദേശിച്ചത്)
ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കണം അല്ലെങ്കില്‍ കാണണം എന്ന ആഗ്രഹത്തോടെതന്നെയാണ് പോസ്റ്റുന്നതെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
അങ്ങിനെയല്ല , എനിക്കെന്‍റ്റെ ,
" ഇന്ന" ആളുകള്‍ മാത്രം വായിച്ചാല്‍ മതി എന്നാണെങ്കില്‍ ഇ മെയില്‍ ചെയ്താല്‍ മതിയല്ലോ!.
ഒരു ദിനപത്രത്തില്‍ എന്‍റ്റെ പോസ്റ്റിനെ ക്കുറിച്ചോ ,
ബ്ളോഗിനെ കുറിച്ചോ പരാമര്‍ശിച്ചാല്‍ എനിക്ക് വല്ലാത്ത സന്തോഷമുണ്ടാകും.
ഞാന്‍ പോസ്റ്റിയ ഒരു പോസ്റ്റ് ദിനപത്രത്തില്‍ വന്നാല്‍ ഞാന്‍ വളരെ സന്തോഷിക്കും കാരണം ,
എനിക്ക് വായനക്കാരെ വേണം , ഞാന്‍ എഴുതുന്നത് , പണത്തിനല്ല ,, എനിക്ക് വേണ്ടത് പണമല്ല , വായനക്കാരെയാണ് ,
അതു ബൂലോകത്ത് നിന്നായാലും , പുറം ലോകത്ത് നിന്നായാലും.
പിന്നെ പുറം ലോകത്തുള്ളവറ്ക്ക് വായിക്കാന്‍ അഞലി ഫോണ്ട് വേണ്ടാ , അതാകട്ടെ ,
ഒന്നില്‍ കൂടുതല്‍ മുഖമുള്ളവറ്ക്കിത്തിരി പ്രയാസമാകും എന്നാല്‍ , ഒരു മുഖം മാത്രമുള്ള എന്നെപ്പോലുള്ളാവര്‍ക്ക് ഒരിക്കലും പ്രയാസമാകില്ല.
വിശാലാ, ഞ്യാന്‍ അങ്ങനെ പറഞ്ഞതല്ലഡോയ് !
ReplyDeleteമ്മടെ കാര്യം മ്മക്കറിയാലോ..
പക്ഷേ, സൂ, എഴുത്തിനെ/പ്രസിദ്ധീകരണത്തേയും സീരിയസ്സായിട്ടാണ് എടുത്തതെങ്കില്‍, അതു വെഷമാവില്ല്യേ,
കുറച്ചൂടി നല്ല വാരികയിലോ, മാഗസിനിലോ ആയിരുന്നു അവര്‍ ഇതൊക്കെ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലോ.. എന്നായിരുന്നു എന്റെ ചോദ്യം.
ഹവ്വെവര്‍ (;)) ഉദാഹരണം പറഞ്ഞത് ചീറ്റിപ്പോയി! വിട്ടുപിടി!
അതു ശരി. അപ്പോള്‍ ഡിസ്കഷന്‍ കയ്യീന്ന് പോകുന്ന ലക്ഷണമാണല്ലോ..!!
ReplyDelete:)
അതുല്യേച്ചീ,
ReplyDeleteഇതിനു വിശദമായി, അതായത് എനിക്കെന്ത് ചെയ്യാന്‍ കഴിയും എന്നുള്ള ഉത്തരം തരണമെങ്കില്‍ ആരോടെങ്കിലും ചോദിക്കേണ്ടി വരും.
എനിക്കൊന്നേ പറയാന്‍ ഉള്ളൂ. ഞാന്‍ എന്റെ ബ്ലോഗിലിടുന്ന ഓരോ പോസ്റ്റിനും എനിക്ക് നല്ല വിലയുണ്ട്. അതൊക്കെ കോപ്പിയടിച്ചാല്‍, പ്രതിഷേധിക്കാന്‍ മാത്രമേ കഴിയൂ എന്ന് വെച്ചാല്‍ അതെങ്കിലും ചെയ്യും.
വിശാലന്റെ ബ്ലോഗിലെ പോസ്റ്റൊക്കെ ആരോ കട്ട് പുതിയ ബ്ലോഗ് വെച്ചപ്പോള്‍ എല്ലാരും പ്രതിഷേധിച്ചത് കണ്ടല്ലോ. അയാള്‍ അതൊക്കെ ചെയ്തോട്ടെ, എന്ന് ആരും വിചാരിച്ചു കണ്ടില്ല. വിശാലന്‍ എഴുതുന്നതുപോലെ തന്നെയാ ഞാനും എഴുതുന്നത്. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയാ. അന്ന് എന്തൊക്കെ പുകിലായിരുന്നു. ബ്ലോഗില്‍ പ്രതിഷേധം, പേപ്പറില്‍ വരുത്തല്‍. അതുപോലെത്തന്നെയാ എനിക്കെന്റെ ബ്ലോഗിലെ പോസ്റ്റുകളും. ആരും സഹായിക്കാനും, പ്രതിഷേധിക്കാനും കൂടെയില്ലാന്ന് വെച്ച്, ഞാന്‍ മിണ്ടാതിരിക്കണോ?
സഹായിച്ചില്ലെങ്കിലും പരിഹസിക്കരുത് അതുല്യേച്ചീ.
അതേ എല്ലാവരോടും പറയാന്‍ ഉള്ളൂ.
അതുല്യേച്ചിയുടെ പ്രിയപ്പെട്ട എന്തെങ്കിലും വസ്തു , അനുവാദം ചോദിച്ചിട്ട് ആരെങ്കിലും എടുക്കുന്നതോ, ആരെങ്കിലും, തക്കത്തിന് തട്ടിക്കൊണ്ടുപോകുന്നതോ അതുല്യേച്ചിയ്ക്ക് സന്തോഷം?
പിന്നെ, തറവാടി
അവസാനം പറഞ്ഞ വാചകത്തിനു കൂടെ മറുപടി പറയാം. ഒന്നില്‍ക്കൂടുതല്‍ മുഖമുള്ളവരൊന്നും ഈ ബൂലോകത്ത് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കൊരൊറ്റ മുഖമേ ഉള്ളൂ. എന്നുവെച്ച് ഞാനെന്റെ വീടിന്റേയും നാടിന്റേയും അഡ്രസ്സൊന്നും ഇവിടെ ബ്ലോഗില്‍ ഇടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. എന്നാലും അനുവാദമില്ലാതെ ഒരാള്‍ എന്റെ പോസ്റ്റ് എടുത്ത് എവിടെയെങ്കിലും ഇട്ടാല്‍ എനിക്കത് പ്രയാസമാണ്.
ഇടീ :) ഞാന്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല. ആരും എന്നോട് പ്രസിദ്ധീകരിക്കാം എന്നു പറഞ്ഞിട്ടുമില്ല. എന്നാലും ഇവര്‍ ചെയ്തത് എനിക്കിഷ്ടമായില്ല.
സൂ,
ReplyDeleteകൃതികള്‍ അടിച്ചുമാറ്റി പ്രസിദ്ധീകരിക്കാം എന്നല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ പറയാനുള്ള പാപ്പരത്തം എനിക്കില്ല. ശക്തമായ മറുപടി മെനയും മുന്‍പ്, ഞാന്‍ പറഞ്ഞത് വ്യക്തമായിഒന്നുകൂടി വായിക്കാമായിരുന്നു.
റിനിയുടെ കഥ അവരുടെ മാഗസിനില്‍ ഒരു കഥയായി അനുവാദം ഇല്ലാതെ പബ്ലീഷ് ചെയ്താല്‍ അതിനെ സപ്പോര്‍ട്ട് ചെയ്യില്ല. റിനി അവര്‍ക്കു അയച്ചുകൊടുത്തതാണെന്നു റിനി തന്നെ പറഞ്ഞു.
കുറെ പോസ്റ്റുകളുടെ തുണ്ടുകളൊക്കെ വച്ച് ഇതിനു മുന്‍പും മാധ്യമങ്ങള്‍ കൊളാജുകള്‍ സൃഷ്ടിച്ചിരുന്നു.. അതൊക്കെ മഷി പുരണ്ടുവരുകയും ചെയ്തു. (സൂവിന്റെ തന്നെ കൃതികളുടെ തുണ്ടുകള്‍ അതിലും വന്നിരുന്നു, ബ്ലോഗ് അഡ്രസിലും ഉപരിയായി കണ്ണൂരുകാരി സൂര്യഗായത്രി എന്ന ഒരു വീട്ടമ്മ എന്ന ലേബലില്‍ തന്നെ) അപ്പോഴൊക്കെ അത് പ്രശ്നം ആകാതെ ഇപ്പോള്‍ ഈ പുഴ.കൊം ഇല്‍ ഒരു കൊളാജ് വന്നപ്പോള്‍ ഉള്ള പരിവേദനവും പ്രതിക്ഷേധവും കണ്ടിട്ടു ചോദിച്ചു എന്നേ ഉള്ളു. (സൂ പറഞ്ഞതുപോലെ എന്റെ ചിത്രങ്ങള് മഴിപുരണ്ടുവന്നേക്കാവുന്ന വൈകുന്നേരപത്രത്തിന്റെ ലെവലിലേക്ക് പുഴ.കോം നെ കാണണ്ട. എന്റെ അറിവു ശരിയാണെങ്കില്‍ ഡിസി ബുക്സ് ന്റേതു ആണ് പുഴ.കോം)
വ്യാജ സിഡി പോലെ പിഡി എഫുകള്‍ ആരൊക്കെയോ ഉണ്ടാക്കി വായിച്ചുകൈമാറി ഹിറ്റ് ആയ കൊടകരപുരാണം പുസ്തകമാകുന്ന വേളയില്‍ ഇങ്ങനെ ഒരു വിവാദത്തിനു ഞാനില്ല. ചോദ്യം വന്നതുകൊണ്ട് ഉത്തരം പറഞ്ഞു അത്രെ ഉള്ളു. ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ഞാനിതില്‍ ഒഴിവാക്കുകയും ചെയ്യ്യുന്നു.
:) സൂ. സൂ പറഞ്ഞത് വളരെ ന്യായം. സൂ കൊടുക്കുന്നത്ര താല്പര്യമൊന്നും എനിക്കീ എഴുത്തിനോടില്ലാത്തതാവാം എന്റെ പ്രശ്നം.
ReplyDeleteപിന്നെ, നമ്മുടെ അപരന്‍ കേസിന്റെ പ്രശ്നം പോസ്റ്റ് കോപ്പിയടച്ചതല്ല സൂ. ആ ഗഡി നമ്മുടെ പേരും വച്ച് പ്രൊഫൈലും കോപ്പിചെയ്ത്, ഓരോരോ പോസ്റ്റില്‍ പോയി ചന്ദ്രേട്ടനടക്കം പലരെയും ചീത്ത വിളിച്ചില്ലേ? അപ്പോള്‍ അവര്‍ ഞാനാണെന്ന് തെറ്റിദ്ധരിച്ചില്ലേ? അതായിരുന്നു എനിക്ക് പ്രശനമായത്.
കുമാര്‍, പത്രത്തിലും, മാഗസിനുകളിലും, ബ്ലോഗിനെക്കുറിച്ച്, മൊത്തതില്‍ ലേഖനം വരുന്നതുപോലെയല്ല, മുഴുവന്‍ പോസ്റ്റും ഇട്ട് അവരുടെ പേജ് നിറയ്ക്കുന്നത്. ഇതിനുമുമ്പ് എവിടെയും, ഇങ്ങനെ ചിലരുടെ മാത്രം പോസ്റ്റ് ഇട്ട് ബ്ലോഗിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല. പുഴ മാഗസിന്‍, ഡി. സി ബുക്സിന്റേത് ആണെങ്കില്‍, അവര്‍ ഇത്രയും, ഉത്തരവാദിത്തമില്ലായ്മ കാണിക്കരുതായിരുന്നു.
ReplyDelete"എന്റെ അറിവു ശരിയാണെങ്കില്‍ ഡിസി ബുക്സ് ന്റേതു ആണ് പുഴ.കോം ...." കുമാറെ.. അറിവു ശരിയല്ലെന്നാ എന്റെ അറിവ്.. അവര്‍ തമ്മില്‍ ടൈ അപ്പ് മാത്രമെ ഉള്ളൂ...
ReplyDeleteസൂ.. ഞാന്‍ സൂ വിന്റെ കൂടെ യാ...
ദില്‍ബൂ വിശക്കുന്നു. തട്ടുകട തുടങ്ങൂ വേഗം.
ReplyDeleteകണ്ണൂരാാാാാാാാാന്‍!!!!
ReplyDeleteഹഹഹ... അത് ഞെരിച്ചളിയാ... ഞെരിച്ച്!
ഒന്നുകൂടി,
ReplyDeleteപുഴ.കോം ഡിസി ബുക്സിന്റേതാണെന്ന എന്റെ അറിവു വെറും ഒരു കേട്ടറിവാണ്. അതിനെ അങ്ങിനെ മാത്രമാണ് ഇവിടെ പറഞ്ഞത്. ഒരുപാടുപേര്‍ ഒത്തിരിതവണ പറഞ്ഞ് അത് എനിക്കൊരു യാഥാര്‍ത്ഥ്യ ‘പാര’ ആകാതിരിക്കാന്‍ ബ്ലോഗേശ്വരന്‍ കനിയട്ടെ!
സൂവേ അനുഭാവം ഇല്ല്യാ എന്നല്ലാ പറഞ്ഞത്. ബ്ലോഗ്ഗ്ഗ്ഗില്‍ അല്ലെങ്കില്‍ നെറ്റില്‍ നമ്മള്‍ കയറുമ്പോ ഇതൊക്കെ സംഭവിയ്കാന്‍ സാധ്യതയുണ്ട് എന്നാണു പറഞ്ഞ് വരുന്നത്. സൂ ഫോണിലൂടേ മിണ്ടുന്നത് പകര്‍ത്തി നാളേ ഒരാളോ സുഹൃത്തോ ഒക്കെ ഏതെങ്കിലും വെബ്ബില്ലിട്ടാല്‍ നമ്മളേ കൊണ്ട് എന്ത് ചെയ്യാന്‍ കഴിയും? ഇതിപ്പോ അറിഞ്ഞതോണ്ട് പുഴേനേ നമ്മളു ചീത്ത പറയുന്നു. പക്ഷെ ഇതൊക്കെയും ഇതിലപ്പുറവും വെബ്ബില്‍ നടക്കുന്നുണ്ട്ന്ന് അറിയാണം. യാഹൂലെ തന്നെ എല്ലാ ചാറ്റുകളും, വെറുതെ അതുല്യാശര്‍മ്മാ2002ന്ന് അഡ്രെസ്സിട്ടാല്‍ മണി മണി പോലെ അഞ്ചാറു മാസം ഞാന്‍ നടത്തിയ ചാറ്റ് നല്ല അച്ചട്ട് പടം പോലെ വരുന്ന ഒരു കാര്യം കാണിച്ച് തന്ന്, ശര്‍മാജി പറഞ്ഞപ്പോ ഞാന്‍ ഞെട്ടീന്ന് പറയണ്ടല്ലോ. അതാണു വെബ്ബും അതിന്റെ പാസ്സ്വേര്‍ട്/താക്കോല്‍ എന്റെ കൈയ്യിലും, പെട്ടി അവനെടുത്തോട്ടേ എന്ന സമീപനവും.
ReplyDeleteസൂന്റേതായത് കൊണ്ട്, സൂവിനുള്ള പ്രതിക്ഷേധം സൂവിനു തീര്‍ച്ചയായും പറയാം. അനുഭാവത്തിനു ഇഷ്ടമുള്ളവരും ഇല്ല്യാത്തവരും ഉണ്ടാവും. കാരണം വെബ്ബില്‍ ഇടുന്നതെന്തും കൈ വിട്ട കളിയാന്നേ ഞാന്‍ പറയാന്‍ വന്നുള്ളു. അത് മനസ്സില്‍ കണ്ടാല്‍ ഈ പ്രശ്നമുണ്ടാവില്ല. ന്‍ സൂ വിന്റെ വീട്ടില്‍ അലമാരിയില്‍ സൂക്ഷിച്ച ഡയറി ഈ വിധം വന്നാല്‍ ഞാന്‍ ഇന്ന് വണ്ട് കയറീ പുഴേടെ അപ്പീസിലു പോയിട്ടുണ്ടാവും. നാളെ ഒരു സഹ ബ്ലോഗ്ഗറുടെ കുട്ടിയേ വീട്ടി കയറി തട്ടികൊണ്ട് പോയാല്‍ രണ്ട് പക്ഷം പറയാന്‍ പറ്റില്ല. പക്ഷെ എനിക്ക് വേണ്ട എന്നും പറഞ്ഞ് തീവണ്ട് സേഷനില്‍ ഉപേക്ഷിച്ച് പോവുമ്പോ അതിനെ തട്ടി കൊണ്ട് പോകലാക്കാമോ എന്ന് ഒരു സംശയം അത്ര തന്നെ.
കാശിനല്ലെങ്കില്‍, പകര്‍ത്താനുള്ള അനുവാദം ബ്ലോഗില്‍ നല്‍കിയിട്ടുണ്ടല്ലോ. ഇപ്പോഴുള്ള സങ്കടം എഴുതിത്തെളിഞ്ഞു എന്ന തോന്നല്‍ വന്നതുകൊണ്ടാണോ?
ReplyDeleteനമ്മുടെ കൃതികള്‍ ഏതെങ്കിലും പ്രസാധകനെക്കൊണ്ട് അച്ചടിപ്പിക്കുന്നതുപോലെ തന്നെയാണ് ബ്ലോഗുകളും. ഇവിടെ blogger.com എന്ന പ്രസാധകന്‍ നമ്മുടെ കൃതികള്‍ പ്രസാധനം ചെയ്യുന്നു എന്നേയുള്ളൂ. ആകെയുള്ള വ്യത്യാസം നമ്മുടെ രചനകള്‍ ടൈപ്പ് ചെയ്യുന്നതും, പ്രൂഫ് റീഡിംഗ് നടത്തുന്നതും, അച്ചടിക്കുന്നതും വരെയുള്ള തൊഴിലാളി പണികള്‍ നാം തന്നെ ചെയ്യണം എന്നതു മാത്രമാണ്. ഇവിടെ നമ്മുടെ കൃതികള്‍ ആരെങ്കിലും മോഷ്ടിക്കുകയോ, പകര്‍പ്പെടുക്കുകയോ ചെയ്യുന്നത് നമുക്ക് തടയാനാവില്ല. അതിന് blogger.com തന്നെ കനിയണം. ഇത് എത്രത്തോളം പ്രായോഗികമാണ് എന്നറിയില്ല.
ReplyDeleteഅതുല്യേച്ചി പറഞ്ഞതുപോലെ ഇവിടെ ഇപ്പോള്‍ 'പുഴ.കോം' ഇങ്ങനെ ഒന്ന് ചെയ്തതു കൊണ്ടല്ലേ നമുക്ക് പ്രതികരിക്കാന്‍ കഴിഞ്ഞത്. അനോണിയായി ആരെകിലും ഈ നല്ല കൃതികളെല്ലാം pdf format - ല്‍ എല്ലാവര്‍ക്കും അയക്കുകയാണെങ്കില്‍ ആരോട് പ്രതികരിക്കും. നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഇത്തരമൊരു പ്രതിസന്ധി കൂടി മനസ്സില്‍ കണ്ടു വേണം നമ്മുടെ രചനകള്‍ നാം ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍.
ഇവിടെ തല്‍ക്കാലം ചെയ്യാന്‍ കഴിയുന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ ആരെങ്കിലും പുഴയുടെ പ്രസാധകരോട് ഈ അമര്‍ഷം അറിയിക്കുകയും, മേലില്‍ രചയിതാക്കളുടെ അനുവാദമില്ലാതെ അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അറിയിക്കുകയും ചെയ്യുക മാത്രമാണ്. ഭാവിയില്‍ കൂടുതല്‍ പ്രസാധകര്‍ വരുമ്പോള്‍ അവരോടും നമുക്ക് പറയെണ്ടി വരുമെന്നു മാത്രം...
ദില്ലന് ഈയിടെ ആയി ഒരു ശുഷ്കാന്തിയും ഇല്ല.
ReplyDeleteദേഹകാന്തിയില്‍ മനം മയങ്ങി ഇരിക്കുവാണോ?
എനിക്കിന്നൂണു മതി. തട്ട് കട അപ് ഗ്രേഡ് ചെയ്തല്ലൊ ല്ലെ?
O:TO സൂ : നമുക്കെന്താ ചെയ്യനാവുക എന്നതിനെക്കുറിച്ചാരേലും രണ്ടു വാക്കു പറയൂ.
റീനീ : ആശംസകള്‍
പകര്‍ത്തുന്നതിനു മുന്‍പ് നിര്‍ബന്ധമായും അനുവാദം ചോദിക്കേണ്ടതായിരുന്നു.
ReplyDeleteഎവിടെ ദില്‍ബന്റെ തട്ടുകട ?
ഉരുണ്ടുരുണ്ടെത്തിയില്ലെ ഇതുവരെ?
കാര്യോം പറയാം ഒരു ചായേം കുടിക്കാം എന്നു കരുതിയാ ഓടിവന്നേ.
സുരലോഗം :) എന്റെ ബ്ലോഗിലെഴുതുന്ന പോസ്റ്റ്കൊണ്ട് കാശുണ്ടാക്കി ജീവിക്കാം എന്ന് ഞാന്‍ കരുതുന്നില്ല. എഴുതിത്തെളിഞ്ഞു എന്ന് എനിക്ക് ഇനി കുറേ വര്‍ഷം കൂടെ ഇവിടെ എഴുതിയാലും തോന്നുകയും ഇല്ല. പക്ഷെ എനിക്കെന്റെ ബ്ലോഗ് പ്രിയപ്പെട്ടതാണ്. എന്റേത് മാത്രമായ എല്ലാ വസ്തുക്കളേയും പോലെ. മാഗസിനില്‍ ഇടുന്നതും പേരു വരുന്നതും ഒക്കെ സന്തോഷമുള്ള കാര്യം തന്നെ. അവര്‍ക്ക് അങ്ങനെ ചെയ്യുന്നതിനുമുമ്പ് എന്നോട് ചോദിക്കാമായിരുന്നു എന്നു മാത്രമേ ഈ പ്രതിഷേധത്തിന് അര്‍ത്ഥമുള്ളൂ. പൈസയ്ക്ക് വേണ്ടി ആണെങ്കില്‍, രണ്ടു ദിവസം കൂടുമ്പോള്‍ ബ്ലോഗില്‍ പോസ്റ്റ് ഇടുന്നതിനു പകരം, വെട്ടിയും തിരുത്തിയും ഞാന്‍ മാസികകള്‍ക്കും വാരികകള്‍ക്കും അയച്ച്, കാത്തിരിക്കുമായിരുന്നു. ഒരു മാസികയ്ക്കും ഒന്നും ഞാന്‍ ഇതുവരെ അയച്ചിട്ടില്ല.
ReplyDeleteഇപ്പോ പലരുടേയും അഭിപ്രായം കാണുമ്പോള്‍ തോന്നി. എന്റെ ഡയറിയിലും, പുസ്തകത്തിലും മതിയായിരുന്നു എഴുത്തെന്ന്.
felt bad...
felt very bad...
felt very very vey bad...
GOD I HATE YOU...................
എന്റെ ഏതെങ്കിലും കൃതികള്‍ എന്റെ അനുവാദമില്ലാതെയോ, അനുവാദത്തോടു കൂടിയോ ആരെങ്കിലും പ്രസിദ്ധീകരിച്ചാല്‍ സത്യമായിട്ട് പറേവാ .. അതവന്മാരുടെ ഒടുക്കലത്തെ പരിപാടി ആയിരിക്കും .. അടിച്ചവന്മാരുടെ പണ്ടോം കലക്കും, ആപ്പീസും പൂട്ടിക്കും
ReplyDelete(ഞാനല്ല, അതു വായിക്കുന്ന വായനക്കാര്‍..)
അതു കലക്കി തമനു!
ReplyDeleteഅതോണ്ടാവും പ്രസാധകരെ കിട്ടാത്തത് അല്ലേ? ഹിഹി
നെഞ്ചത്തടിച്ച് കരയുന്നവരുടെ ശ്രദ്ധക്ക്..
ReplyDeleteതട്ടുകട ഇനിയും തുറക്കെപ്പെട്ടിട്ടില്ലാത്തത് കൊണ്ട് ഷോഡയോ, നാരങ്ങാവെള്ളമോ ആരെങ്കിലും കൊണ്ടുത്തരും എന്ന പ്രതീക്ഷ വേണ്ട.അതു കൊണ്ട് സൂക്ഷിച്ച് അടിച്ച് കൊള്ളുക..
ബ്ലോഗര്‍ സിന്‍ഡിക്കേറ്റ് ചെയ്യാനുള്ള സൌകര്യം തരുന്നുണ്ടല്ലോ. അതുകൊണ്ട് താങ്കളുടെ സൃഷ്ടി മറ്റെവിടെയെങ്കിലും display ചെയ്ത് കണ്ടേക്കാം. no need to feel bad.എഴുത്ത് തുടരൂ.
ReplyDeleteഎന്തിനാണ് ആവശ്യമില്ലാത്ത ഉപമകളും, വ്യക്തിഹത്യയുളവാക്കുന്ന വാക്കുകളും പറഞ്ഞ് വെറുതേ ഒരാളെ വേദനിപ്പിക്കുന്നത്. സൂ പറഞ്ഞത് സൂവിന്റെ കാര്യം, അതു പറയാന്‍ പോലും സ്വാതന്ത്രം ഇല്ലേ? ഞാന്‍ സൂവിന്റെ കൂടെയാണ്. എനിക്കു കൂടുതല്‍ കാര്യങ്ങളൊന്നും അറിയില്ല. പക്ഷേ പുഴ.കോം ആയാലും, ലോകത്തിലെ എറ്റവും വലിയ പത്രമായാലും എന്റെ ഇഷ്ടമല്ലേ പ്രതികരിക്കണോ വേണ്ടയോ എന്നത്. സൂ പുഴയുടെ അഡ്രസ് അറിഞ്ഞോണ്ടല്ലല്ലോ പ്രതികരിച്ചത്, ഏതു പത്രമായാലും അവര്‍ ഇങ്ങനെ തന്നെ പ്രതികരിച്ചേനേ. അവര്‍ ആകെ ഇവിടെ ചോദിച്ചത്, “ഉത്തരവാദിത്തമുള്ളവര്‍ ആരെങ്കിലും പറഞ്ഞുതരിക“ എന്നാണ്. അതിന് വളരെ നന്നായി ചെയ്യേണ്ടത് എന്താണ് എന്ന് വളരെ പക്വതയോടെ പറഞ്ഞുകൊടുത്തവര്‍ ഉണ്ട്. പിന്നെന്തിനാണ് ഈ ആവശ്യമില്ലാത്ത ബഹളം. ആരോടും അവര്‍ സപ്പോര്‍ട്ട് ചോദിച്ചില്ലല്ലോ.
ReplyDeleteസൂ, ചെയ്യേണ്ടത് എന്താണ് എന്നു മനസിലായല്ലോ, ഇനി മറ്റുള്ളവര്‍ക്ക് മറുപടി കൊടുത്ത് വേറുതേ സമയം കളയേണ്ട. അവസാനം മനസില്‍ കുറെ മുറിവുകള്‍ ബാക്കിയാവും. വ്യക്തിഹത്യ - അത് ചെയ്യുന്നവര്‍ക്കറിയില്ല, അത് അനുഭവിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക വിഷമം.
സൂ എന്താ ഇങ്ങനെ? വികാരധീനയാകാതെ. അവര്‍ ചെയ്തത് തെറ്റെന്നു പറയുന്നവരല്ലെ കൂടുതല്‍? നമ്മുടെ പ്രതിഷേധം അവര്‍ മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കാം. എവിടെയും രണ്ട് പക്ഷമുണ്ടാകും.. അമ്മയെ കൊന്നാല്‍ പോലും!!! (എന്നല്ലെ ചൊല്ല്)
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteസൂ ചേച്ചി..
ReplyDeleteഡെസ്പ് ആകല്ലേ, സപ്പോര്‍ട്ട് ചെയ്യാന്‍ ധാരാളം ആളുകളില്ലേ
ഒന്നു ചിരിച്ചേ..
അങ്ങിനെയല്ല.. ദാ ഇങ്ങിനെ :D
അപ്പോള്‍ പുഴയില്‍ കഥ അച്ചടിച്ചു വന്നതിന്റെ ചിലവെപ്പോഴാ..
അതു പറ
സൂ,
ReplyDeleteപ്രതികരിക്കേണ്ട കാര്യത്തിന് ,അതാതു സമയത്ത് ,വേണ്ടതു പോലെ പ്രതികരിക്കുന്നതില്‍ ഒരു തെറ്റുമില്ല.അതു മാത്രമേ താങ്കള്‍ ചെയ്തിട്ടുമുള്ളൂ. ഇനി മറ്റാരെങ്കിലും അവരുടെ അഭിപ്രായം പറയുന്നുണ്ടെങ്കില്‍ അവരുടെ കാര്യത്തിലതായിക്കോട്ടെ.അതിലൊന്നും വേദനിക്കരുത്, നിരാശപ്പെടരുത്.
“നമുക്കു നാമേ പണിവതു നാഗം
നരകവുമതു പോലെ“
നമുക്കു വേണ്ടി നമ്മള്‍ തന്നെ പറയണം .
ഇല്ലെങ്കില്‍ പിന്നീടത് നരകമാകും.
ശാലിനീ.. ഇവിടെയുള്ള കമന്റുകള്‍ എല്ലാം ഒന്ന് വിശദമായി വായിച്ച് നോക്കൂ... ഭൂരിപക്ഷവും പുഴ.കോം -ന്റെ ആ പ്രവൃത്തിയെ എതിര്‍ത്തവരാണ്. അതിന്റെ കൂട്ടത്തില്‍ ഇങ്ങനെചെയ്യുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിക്കുക കൂടി ചെയ്തു എന്നേ ഉള്ളൂ.
ReplyDeleteവിശദമായി, മനസിരുത്തി വായിക്കൂ... വരള്‍ച്ച മുരടിക്കാന്‍ സമ്മതിക്കരുത്.
സൂ, എനിക്കും ശരിക്കും സങ്കടം തോന്നുന്നുണ്ട്. നമ്മളൊക്കെ ശരീരത്തിലേ വളര്‍ന്നിട്ടുള്ളൂ, മനസ് ഇപ്പോഴും വളര്‍ച്ച മുരടിച്ചു നില്‍ക്കുകയാണ്.
ReplyDeleteസൂ... എന്റെ അമ്മ പറയാറുണ്ടായിരുന്നു.. ഒത്തിരി ചിരിക്കുമ്പോള്‍ ... ഉടനെ കരയേണ്ടി വരുമെന്ന്... അതു ചെറുതായിരുന്നപ്പോള്‍ ... വലുതായിട്ടും അതു ശരിയാണെന്ന് ഇന്നു മനസ്സിലായി... രാവിലെ എന്തിനാ എല്ലാര്‍ക്കും ചിരി കൊടുത്തെ ..ഇപ്പൊ എല്ലാരും കൂടി കരയിച്ചില്ലെ...
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഅല്ലാ രാജു ഇരിങ്ങല്‍ കുറുക്കനെ പോലെ ഇവിടെ ഓരിയിട്ടതെന്തിനെന്നു മനസ്സിലായില്ല. നട്ടുച്ചക്ക് വല്ലതും സംഭവിച്ചുവോ ആവോ?
ReplyDelete
ReplyDeleteസ്നേഹത്തോടെ എന്ന് ചിരിക്കും? എന്ന് ചോദിച്ചത് സത്യമായല്ലോ സു. ഇതെന്താ എല്ലാരും സുവിനെതിര് ഇന്ന്? സു വിന്റെ ഈ പോസ്റ്റ് ഒരറം പറ്റിയ പോസ്റ്റായൊ എന്നൊരു സംശയം.
‘അവള്‍ നടന്നുപോയ്ക്കൊണ്ടിരുന്നു.‘
‘അതുകണ്ട് ദൈവം അലിവോടെ പുഞ്ചിരിക്കുന്നത് അവള്‍ അറിഞ്ഞു.‘
അല്ലെ സു.
എന്റെ വോട്ട് സു വിന്. പുഴക്കാര്‍ക്കൊന്നു കമെന്റാമായിരുന്നു.
-സുല്‍
കൂ.. കൂ.. കൂ കൂകൂ
ReplyDeleteകൂ.. കൂ.. കൂ കൂകൂ
ത്രേം കടുപ്പിച്ചു വേണ്ടായിരുന്നു...സൂവേ! ദിപ്പോ പേന നിലത്തുകുത്തി നിബ്ബൊടിച്ച് ദേഷ്യം തീര്‍ക്കാന്‍ പേനയില്ലാഞ്ഞ് കീബോറ്ഡിന്റെ നെഞ്ചത്തിട്ടാ കുച്ചിപ്പുടി കളിച്ചെ? ഇപ്പോ അരവിന്ദന്റെ, വിശാലന്റെ, ദേവരാഗത്തിന്റെ, ഉമേഷ്മാഷിന്റെ, അതുല്യേടെ, സൂന്റെ, പാര്‍വതീടെ, കരീം മാഷിന്റെ, വിഷ്ണുപ്രസാദ്, ശിവപ്രസാദ്...അങ്ങിനെ കുറെപ്പേരുടെ എനികിഷ്ടപ്പെട്ട രചനകള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലും പ്രിന്റെഡ് രൂപത്തിലും എന്റെ കയ്യില്‍ ഇരിപ്പുണ്ട്. അതേപോലെ ബൂലോഗത്തിലും ഫ്ലിക്കറിലും ഒക്കെ വന്നിട്ടുള്ള കിട്ടാവുന്നിടത്തോളം പടങ്ങളും. (സ്റ്റാമ്പ് കലക്ഷന്‍ പോലെ ഒരു ഹോബി!)അതില്‍ അരവിന്ദന്റെ രചനകള്‍ എന്റെ ഭാര്യ അവള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ കൊണ്ടുപോയി അവരെല്ലാരും വായിച്ചു.(പിന്നെ അവര്‍ക്കത് നെറ്റില്‍ വേണം പോലും എങ്ങിനെ ബ്ലോഗ് തുറക്കാം അടക്കാം വായിക്കാം എന്നൊക്കെയാ സംശയങ്ങള്‍....ഞാനാരാമോന്‍.. ഞാന്‍ പറയുമോ, അങ്ങിനെ എന്റെ ചിലവില്‍ അരവിന്ദന്‍ ഡാവടിക്കെണ്ടാ...അല്ല പിന്നെ!)വിശാലന്റെ രചനകളും കൊടുത്തേനെ..പക്ഷേ അതു പുസ്തകമക്കുവല്ലേ, അവര്‍ കാശു കൊടുത്ത് വായിക്കട്ടെ എന്നു കരുതി. സോ ഒരര്‍ഥത്തില്‍ ഞാന്‍ സൂ ഇപ്പറഞ്ഞ കോപീ റൈറ്റ് ലംഘിച്ചു എന്നു പറയാലോ. പക്ഷെ ഞാന്‍ അരവിന്ദനോടോ വിശാലനോടോ ഒരു തെറ്റു ചെയ്തു എന്നെനിക്കു തോന്നുന്നില്ല. ആ ഒരു സെന്‍സില്‍ പുഴ.കോമില്‍ ഇതുവന്നതില്‍ ഇത്ര വലിയ പരിഭവം തോന്നേണ്ടുന്ന കാര്യവുമില്ല. അതു പൊലെ Trek earth, Better photography തുടങ്ങിയ വെബ് സംരംഭങ്ങളില്‍ പടം ഇടുന്നവരുണ്ട്. പക്കാ പ്രൊഫഷണല്‍സ്......കോപ്പി റൈറ്റ് അതിടുന്നയാള്‍ക്ക്ക്കാണെന്ന് വ്യക്തമായും ഒരോ പടത്തിലും അവരെഴുതി വെയ്ക്കും. കോപ്പീ റൈറ്റ് റെജിസ്റ്റെര്‍ ചെയ്തില്ലെങ്കില്‍, രചനയുടെ ഉടമസ്ഥന്‍, അതാര്‍ക്കും ഉപയോഗിക്കാന്‍ പാടില്ല...വെറുതെ ആസ്വദിച്ച് അഭിപ്രായം പറഞ്ഞ് പോയാല്‍ മതി എന്നു വ്യക്തമായും അറിയിക്കാതെയും ഒരു പൊതുസ്ഥലത്ത് ഉപേക്ഷിച്ചു പോകുന്ന രചനകളാണ് ബ്ലോഗ്ഗിംഗില്‍ ഉള്ളവ ഏതാണ്ടെല്ലാം...(സന്തോഷിന്റെ ബ്ലോഗില്‍ മാത്രമേ അങ്ങിനെയൊരു മുന്നറിയിപ്പ് ഞാന്‍ കണ്ടിട്ടുള്ളൂ)അപ്പോള്‍ പിന്നെ ഇവിടെ വരുന്നത് വെറും സാമാന്യ മര്യാദയുടെ പ്രശ്നം മാത്രം. അത് പുഴ.കോമിനെ പോലുള്ള ഒരു മാഗസിന് ആവാമായിരുന്നു എന്നു തന്നെയാണ് എന്റെയും അഭിപ്രായം. അവരങ്ങിനെ ചെയ്യാത്തത് കൊണ്ട് പ്രതിഷേധം അവരെ അറിയിക്കാം എന്നു മാത്രം. ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന രചനകളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം അതു പബ്ലിഷ് ചെയ്യുന്നവര്‍ക്കാണെന്ന് ഗൂഗിള്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അവര്‍ക്കും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. കരീം മാഷേ, വിശാലാ, ഇനി ഈ നടപടിയില്‍ എതിര്‍പ്പുള്ള മറ്റു ബ്ലോഗര്‍മാരേ.....എഴുതുന്നതിന്റെ മേലുള്ള പൂര്‍ണ്ണമായ അവകാശം നിങ്ങള്‍ക്കാണെന്നും,ആര്‍ക്കെങ്കിലും അതുപയോഗിക്കണമെന്നു ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെടാനുള്ള മാര്‍ഗവും നിങ്ങളുടെ ബ്ലോഗില്‍ എവിടെയെങ്കിലും പ്രദര്‍ശിപ്പിക്കുക!
ReplyDeleteസു അനുഭവിച്ച മാനസീക വിഷമം സംവേദിക്കാന്‍ ബ്ലോഗു തെരഞ്ഞെടുത്തപ്പോള്‍ കുമാറിനും,വിശാലനും മൗനമായിരിക്കാമായിരുന്നു.
ReplyDeleteനിങ്ങളുടെ നിസ്സഹായവസ്ഥ എനിക്കു മനസ്സിലാവും.
പക്ഷെ നിങ്ങളുടെ ഈ നെഗറ്റീവായ പ്രതികരണത്തിലൂടെ ഇനി വരാനിരിക്കുന്ന ഒട്ടനേകം ബ്ലോഗേര്‍സിന്റെയും അവരുടെ അവകാശത്തിന്റെയും നഗ്നമായ അപഹരണത്തിനാണ് നിങ്ങള്‍ സഹായിക്കുന്നത്.വിശാലന്റെ സൃഷ്ടികള്‍ വിശാലമായി തന്നെ വിടുന്നത് വിശാലന്റെ ഇഷ്‌ടം. പക്ഷെ കൊടകരപുരാണം പുസ്തകമാകുന്നതിന്നു മുന്‍പ് ഇത് തെരുവില്‍ ആരെങ്കിലും അടിച്ചു വിറ്റിരുന്നങ്കില്‍ കറണ്ടു ബുക്സ് ഇതു വാങ്ങുമായിരുന്നോ?
പല വര്‍ഷങ്ങളായി നില നിന്നു വരുന്ന എഴുത്തുകാരന്റെ സൃഷ്ടിയിലുള്ള അവകാശം നഷ്‌ടപ്പെടുത്താന്‍ ഉതകുന്ന രീതിയിലെ കമന്റുകള്‍ വല്ലതെ വേദനിപ്പിക്കുന്നു.
ഇതിന്റെ തീഷ്ണതയെക്കുറിച്ചു നന്നായി പഠിക്കാതെ പറയുന്നവരെ അവഗണിക്കം എന്നാല്‍ വിശാലനും കുമാരും ഇത്തിരി കൂടി വിവേകം കാണിക്കേണ്ടതുണ്ട് എന്നേ ഞാന്‍ പറയൂ.
അതിനാല്‍ എന്നോടുള്ള സൗഹൃദം ഞാന്‍ നഷ്ടപ്പെടുത്തുന്നില്ല എന്നും കരുതട്ടെ!
ദൈവമെ!,
ReplyDeleteപ്രിയ സു , എന്‍റ്റെ കമന്‍റ്റാണോ സുവിനെ ദുഖിപ്പിച്ചത്?
അങ്ങിനെയെങ്കില്‍ ഞാനാ കമന്‍റ്റിട്ടില്ലാന്ന് കരുതൂ.
സത്യമായിട്ടും ഞാനുദ്ദേശിച്ചത് സുവിനെയല്ല , ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം
പിന്നെ ഞാന്‍ പത്രത്തില്‍ എന്റെ ബ്ളോഗ്ഗ് വരുന്നതിനെക്കുറിച്ചെഴുതിയത് സത്യം തന്നെയാണ്.
ഇതൊക്കെയാണെങ്കിലും , എന്‍റ്റെ കമന്‍റ്റ് സൂ വിനെ ദുഖിപ്പിച്ചെന്‍കില്‍ " സോറി " , മറന്നെക്കൂ.
ഞാന്‍ കാരണം അരും ദുഖിക്കാനിടയാകുന്നതെനിക്കിഷ്ടമല്ല അതോണ്ടാ
സുവിന്‍റെ വികാരത്തെ അതിന്‍റേതായ പ്രാധാന്യത്തോടെ കണ്ടുകൊണ്ട്, അതുല്യേച്ചി, കുമാര്‍ജി, വിശാല്‍ജി എന്നിവരുടെ അഭിപ്രായത്തോട് യോജിക്കുന്നു.
ReplyDeleteപുഴ.കോം അനുവാദമില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്തത് മോശമായിപ്പോയി, പക്ഷെ ഇവിടെ അവര്‍ റീനിയുടെ ഒരു കഥ മുഴുവനായും, മറ്റുള്ളവരുടെ പോസ്റ്റിലെ ചില കഷ്ണങ്ങളുപയോഗിച്ച് ഒരു കൊളാജുകള്‍ ചെയ്യുകയുമായിരുന്നല്ലോ.
എന്തരോ... എന്തോ...
(ദില്‍ബു എവിടെ.. താങ്കള്‍ ഫ്രീ അല്ലയെങ്കില്‍ തട്ടുകട യുടെ ‘കോപ്പിറൈറ്റ്‘ മറ്റാര്‍ക്കെങ്കിലും കൈമാറാനുള്ള സന്‍മനസെങ്കിലും കാണിക്കണം. കാഴ്ചക്കാര്‍ക്കും, പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നവര്‍ക്കും നേരമ്പോക്കിന് വകയൊന്നുമില്ല.)
ഞാന്‍ സൂ വിന്റെ കൂടെ.
ReplyDeleteബ്ലോഗില്‍ വരുന്ന രചനകള്‍, വേറെ എവിടെയെങ്കിലും വരുകയോ ആരെങ്കിലും PDF ആക്കി വിതരണം ചെയ്യുകയോ ചെയ്യുന്നത് തടയാന്‍ ഒരു മാര്‍ഗ്ഗവുമില്ല, അതില്‍ പരിഭവപ്പെട്ടിട്ട് കാര്യവുമില്ല, സത്യം തന്നെ. പക്ഷേ, പുഴ.കോം പോലെ വളരെ വായനക്കാരുള്ള, established ആയിട്ടുള്ള ഒരു സൈറ്റ് അത് ചെയ്യുമ്പോള്‍, അനുവാദം ചോദിക്കണ്ട- പക്ഷേ ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു. അതല്ലേ ഒരു സാമാന്യ മര്യാദ?
പുഴ.കോം ചെയ്ത ഈ പരിപാടി ബ്ലോഗുലകത്തിലെ ഇനി വരാനിരിക്കുന്ന കാലങ്ങളില്‍ തീര്‍ച്ചയായും നടക്കുമെന്നുറപ്പുള്ള ബൌദ്ധികസ്വത്തുമോഷണങ്ങളുടെ നാന്ദികുറിക്കലാണു്. അതല്ല ഇതിനുമുമ്പേ തന്നെ വേറെവല്ലവരും ഭംഗിയായി മോഷ്ടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നെനിയ്ക്കറിയില്ല(ബ്ലോഗില്‍ നിന്നു മോഷ്ടിച്ചു് ബ്ലോഗില്‍ തന്നെ പ്രസിദ്ധീകരിച്ച അനുഭവം ചന്ദ്രേട്ടന്‍ പറയും, ചന്ദ്രേട്ടന്‍ അതിനെ ഫലപ്രദമായി പ്രതിരോധിച്ചു എന്നതും ഇവിടെ സ്മരിക്കണം). വമ്പന്‍ പ്രസാധകര്‍ പകര്‍പ്പവകാശനിയമങ്ങള്‍ ശക്തമായി നടപ്പാക്കുമ്പോള്‍, പകര്‍പ്പവകാശനിയമങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ബൂലോഗമാദ്ധ്യമത്തിലെ ആദ്യത്തെ സംഭവമായതുകൊണ്ടു് മിക്കവരുടെയും ഇടയില്‍ ഒരു ധാരണയില്ലായ്മ അല്ലെങ്കില്‍ ഉള്ള ധാരണയ്ക്കു വ്യക്തതയില്ലായ്മ കാണുന്നുണ്ടു്. ഇതിനു സമാന്തരമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവം ഈ അടുത്തകാലത്തുണ്ടായതു് എല്ലാവരും ഓര്‍ക്കുന്നുണ്ടാവും (ചലചിത്രഗാനങ്ങളുടെ പകര്‍പ്പവകാശം നടപ്പിലാക്കാന്‍ യേശുദാസ് തുനിഞ്ഞിറങ്ങിയ സംഭവം). ഒരാളുടെ ചിന്തകളും അനുഭവങ്ങളും കാലങ്ങളെടുത്തുരുത്തിരിഞ്ഞു വന്ന വാക്കുകള്‍ ഒരു സുപ്രഭാതത്തില്‍ കോപി-പേസ്റ്റെന്നു നിഷ്പ്രയാസജോലിയിലൂടെ മറ്റൊരാള്‍ പകര്‍ത്തിയെടുത്തു് അച്ചടിച്ചു വിറ്റു കാശാക്കുന്നതു തടയപ്പെടേണ്ടതുണ്ടു്. പകര്‍പ്പവകാശനിയമങ്ങള്‍ ബൂലോഗത്തിനെയുംകൂടി കൂട്ടി വിപുലീകരിക്കപ്പെടേണ്ടതുണ്ടു്. പരസ്പരം ചെളിവാരിയെറിയുന്നതും കൂവിവിളിക്കുന്നതും രംഗം കൊഴുപ്പിയ്ക്കുന്നതിനു നല്ലതുതന്നെ, പക്ഷേ ഗുരുതരമായ നിയമപ്രശ്നങ്ങള്‍ കടന്നുവരാവുന്ന മേഖലയാണിതു്. അതില്‍ എത്രയും കേലകൂട്ടിതന്നെ ബൂലോഗസമൂഹത്തിനു് പൊതുവായ ഒരു നിലപാടു് ഉണ്ടാവുന്നതു് നല്ലതാണു്, അത്രയും നേരത്തേ ബൂലോഗകൃതികളെക്കൂടി സംരക്ഷിക്കാവുന്ന തരത്തില്‍ പകര്‍പ്പവകാശ നിയമങ്ങള്‍ വിപുലീകരിക്കപ്പെടും. അതോ ഇപ്പോഴുള്ള നിയമങ്ങള്‍ തന്നെ ബൂലോഗത്തിനും പ്രായോഗികമാണോ എന്ന കാര്യവും ചര്‍ച്ചചെയ്യപ്പെടേണ്ടതാണു്. നിയമവിദഗ്ദ്ധര്‍ അഭിപ്രായം പറയുമെന്നു വിശ്വസിക്കുന്നു.
ReplyDeleteകൃതികളുടെ നിലവാരവും എഴുത്തുകാരുടെ പ്രതിബന്ധതയും ഈ പ്രശ്നത്തില്‍ ഒരു മാനകമല്ല തന്നെ.
പ്രിയപ്പെട്ട കരിം മാഷേ,
ReplyDeleteപുഴ മാഗസിനില്‍ വന്നത് കണ്ട് നമ്മുടെ ദിവാ വല്യ സന്തോഷത്തില്‍ എല്ലാവരെയും അറിയിക്കാന്‍ സ്കാനൊക്കെ ചെയ്ത് ഇട്ടതായിരിക്കണം ഇവിടെ. സത്യത്തില്‍ ഇത് കണ്ട്, എനിക്ക് വല്യ സന്തോഷം തോന്നുകയും ചെയ്തു.
സൂ ന് ഇഷ്ടായില്ല എന്ന് കേട്ടപ്പോള്‍, ‘അത്രക്കും വലിയ ഇഷ്യൂ ആണോ ഇത്?' എന്ന് ചിന്തിക്കുകയും ഒരു സുഹൃത്തിനോടെന്ന പോലെ സൂചിപ്പിക്കുകയും ചെയ്തു എന്ന് മാത്രം. അല്ലാതെ ഹര്‍ട്ട് ചെയ്യാന്‍ സത്യമായും ഞാന്‍ ഒന്നും എഴുതിയിട്ടുമില്ല, ചിന്തിച്ചിട്ടുമില്ല.
തെറ്റിദ്ധരിക്കരുതേ..
കൃതികളുടെ നിലവാരവും എഴുത്തുകാരുടെ പ്രതിബദ്ധതയും ഈ പ്രശ്നത്തില്‍ ഒരു മാനകമല്ല തന്നെ. സൂവിന്റെ ക്രിയേറ്റീവ് കോമണ്‍സ് ലൈസെന്‍സില്‍ പറയുന്ന പ്രകാരം, കച്ചവടതാല്പര്യത്തോടെ കൃതികള്‍ പകര്‍ത്താവുന്നതല്ല. പുഴയുടെ ഈ പ്രസിദ്ധീകരണം കാശിനു വില്ക്കുന്നതോ, അതോ എല്ലാ ബൂലോഗരുടെയും പോലെ സൌജന്യമായി വായനക്കാര്‍ക്കെത്തിക്കുന്നതോ?
ReplyDeleteഎപ്പോഴോ ഒരു കമന്റ് ഇടാന്‍ വന്ന കാലത്ത് ക്ലബ്ബിന്റെ ഉത്തരത്തില്‍ ഞാന്‍ വെച്ചു മറന്നു പോയ അഡ്‌മിന്‍ പവര്‍ എന്ന ഒരു സാധനം, ഇന്നു തിരിച്ചു വന്ന് നോക്കിയപ്പോള്‍ ആരോ അടിച്ചു മാറ്റിയ കാര്യം കൂടി അറിയക്കട്ടെ. വലിയ വിലയൊന്നുമില്ലാത്ത സാധനമായത് കൊണ്ട് വിഷമമൊന്നുമില്ല. മോഷണം നടന്നു എന്ന് പറഞ്ഞു എന്നു മാത്രം. :-)
ReplyDeleteബ്ലോഗ്ഗില്‍ സ്കെയ്മാന്‍, അല്ലെങ്കില്‍ സ്കാവഞ്ചര്‍ എന്നൊക്കെ പേരും ഊരും വച്ച്,അല്ലെങ്കില്‍ അത് പോട്ട് , വക്കാരി എന്ന് തന്നെ വയ്കുക. ഇങ്ങനെയുള്ള കൃതിയൊക്കെ തട്ടി കൊണ്ട് പോയാല്‍ ഇത് എങ്ങനെ പോയി തെളിയിയ്കും? ഇതിന്റെ ഉടമ ഞാനെന്ന് (പുഴയായത് കൊണ്ടു, സൂന്റെ ആയതു കൊണ്ടും ഒരു ഉപേക്ഷ) പക്ഷെ ഉടമ ഒരു ബ്ലോഗിന്റെ ഞാനാണു എന്നത് എങ്ങനെയാണു തെളിയിയ്കുക? ബ്ലൊഗ്ഗിലേ ഫോട്ടോ വോ ജിമെയില്‍ ഏഡി യോ മതിയോ? അതായത്, ഹൗ ഡു യൂ ക്ലേയിം എ ബ്ലോഗ്ഗ്? (പുഴ - സൂ - മാപ്പ് - ഒക്കെ ഇതില്‍ നിന്നും ഒഴിവാക്കുക പ്ലീസ്)
ReplyDeleteപാസ്സ്വേര്‍ഡ് എന്റെ ഇട്ട് ഞാന്‍ ബ്ലോഗ്ഗ് തുറന്ന് കാണിയ്കാം എന്ന് പറയുമ്പോ, ഈ പാസ്വേര്‍ഡിനു എത്ര ഉറപ്പുണ്ട്? വേറെ ഒരു പ്ലാറ്റ്-ഫോമില്ലുള്ള വായനക്കാരാണോ പ്രശ്നം അല്ലാ, നമ്മുടെ കൃതി വിറ്റ് കാശാക്കിയതാണോ പ്രശ്നം? അങ്ങനെയെങ്കില്‍ പത്രവാര്‍ത്തകളൊക്കെ നമ്മള്‍ പോസ്റ്റാക്കുന്നതും ക്ലിപ്പിടുന്നതും ശരിയാണോ? അല്ല കടപ്പാട് റ്റു ഹിന്ദു എന്നെഴുതിയാ തീര്‍ന്നോ പ്രശ്നം? നമ്മള്‍ ഏതെങ്കിലും എഡിറ്ററേ വിളിച്ചിട്ടാണോ ക്ലിപ്പ് പോസ്റ്റാക്കുന്നത്? അവരുടെ വാര്‍ത്ത പ്രിന്റ് മീഡിയത്തിലല്ലാതെ, വെബ്ബ് മീഡിയത്തില്‍ എന്റെ ബ്ലോഗ്ഗ് അഡ്രസ്സില്‍ ഇടുന്നതില്‍ എത്രമാത്രം കുഴപ്പം പതിയിരിയ്കുന്നുണ്ട്?
ഓകെ. തട്ടുകട വരുന്നതിന് മുമ്പ് മൊയിലാളിയ്ക്കും അടിയില്‍ പങ്കെടുക്കാമല്ലോ. എന്റെ അഫിഫ്രായം:
ReplyDeleteഇന്റര്‍നെറ്റും ബ്ലോഗും സാധാരണ കോപ്പിറൈറ്റിന്റെ പരിധിയില്‍ (ഒരു പരിധി വരെ ഉണ്ട്) തളച്ചിടാന്‍ പറ്റുന്ന ഒന്നല്ല എന്ന് തന്നെ ഞാന്‍ കരുതുന്നു. ഇത് വളരെ വളരെ പബ്ലിക്കായിട്ടുള്ള ഒരു സ്പേസാണ്. ഇവിടെ നമ്മള്‍ എഴുതുന്നത് ആര്‍ക്കും കോപ്പി ചെയ്യാം പിഡീഫ് ആക്കാം. പക്ഷെ അത് മറ്റൊരു മാധ്യമത്തില്‍ പബ്ലിഷ് ചെയ്യുമ്പോള്‍ ചില സാമാന്യ മര്യാദകള്‍ പാലിക്കുമെന്ന് നമ്മള്‍ക്ക് ന്യായമായും പ്രതീക്ഷിയ്ക്കാം എന്ന് എനിയ്ക്ക് തോന്നുന്നു.
റീനിച്ചേച്ചിയുടെ പോലെ മുഴുവന്‍ പോസ്റ്റും പ്രസിദ്ധീകരിക്കുമ്പോള്‍ മുന്‍കൂര്‍ അനുവാദം അത്യാവശ്യമാണ് എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഒരു കൊളാഷ് എന്ന രീതിയില്‍ ബൂലോഗത്തുള്ള കാര്യങ്ങളുടെ ഒരു എത്തിനോട്ടം എന്ന രീതിയില്‍,ഒരു പരസ്യസൂചകമായി 10-15 പോസ്റ്റുകളുടെ ലിങ്ക് സഹിതം പ്രസിദ്ധീകരിക്കുമ്പോള്‍ ഓരോ ബ്ലോഗറേയും ബന്ധപ്പെട്ട് അനുവാദം വാങ്ങണമെന്നില്ല എന്നും. അത് ഏത് ഉദ്ദേശത്തോടെയാണ് പബ്ലിഷ് ചെയ്യുന്നത് എന്ന് വായനക്കാരനും ബ്ലോഗുടമയ്ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാവുന്ന തരത്തില്‍ കൊടുക്കുമ്പോള്‍ പ്രത്യേകിച്ചും.
ഇവിടെ പുഴ.കോം സാമാന്യ മര്യാദകള്‍ പാലിച്ചു എന്ന് തന്നെ ഞാന്‍ കരുതുന്നു. കൊളാഷിന്റെ കാര്യത്തിലും ഞാന്‍ തെറ്റൊന്നും കാണുന്നില്ല. എങ്കിലും ഓരോ ബ്ലോഗുടമയ്ക്കും തന്റെ ബ്ലോഗിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യമുണ്ട്. എന്നോട് ചോദിക്കാതെ എന്റെ ഒരു പോസ്റ്റിന്റെ ഭാഗം പബ്ലിഷ് ചെയ്തതില്‍ അമര്‍ഷമുണ്ട് എന്ന് പുഴ നടത്തിപ്പുകാരെ അറിയിക്കാവുന്നതേയുള്ളു. അത് ഒരു വ്യക്തിയുടെ അഭിപ്രായമായി ഞാന്‍ കാണുന്നു. ഇനിയും ബൂലോഗത്തെ പറ്റി വിവിധ മാധ്യമങ്ങളില്‍ വരാന്‍ പോകുന്ന വാര്‍ത്താശകലങ്ങളില്‍ അവര്‍ പുഴ.കോമിന്റെ രീതി പിന്തുടരുന്നതില്‍ എനിയ്ക്ക് എതിരഭിപ്രായമില്ല.
മാഷന്മാരേ,
ReplyDeleteഎന്റെ ബ്ലോഗ്ഗില്‍ എന്തുണ്ട്, ഇല്ല എന്നത് വിട്, അത് എന്റെ സ്വന്തം പ്രോപ്പര്‍ട്ടി തന്നെ. എന്നോട് ചോദിക്കാതെ എന്റെ പുരയിടത്തില്‍ കേറി തേങ്ങായിട്ടാല്‍ ഞാന്‍ മിണ്ടാതിരിക്കണോ?
ആയുരാരോഗ്യത്തില്‍ അത് റീപ്രൊഡ്യൂസ് ചെയ്യേണ്ടവര്‍ പാലിക്കുന്ന ചട്ടങ്ങളെ കുറിച്ച് ആദ്യം മുതല്‍ക്കേ ഒരു സന്ദേശമുണ്ടായിരുന്നു. ബാക്കി ബ്ലോഗ്ഗുകള്‍ തുറന്നിട്ടിരിക്കുകയായിരുന്നു, ഇപ്പോ കോപ്പിറൈറ്റ് വാണിംഗ് ഇട്ടു.
കണ്ടെന്റ് അടിച്ചുകൊണ്ടു പോയാല്‍ എന്തു ചെയ്യും എന്നതിനെക്കുറിച്ച് നല്ലൊരു ലേഖനം ഇവിടെ ഉണ്ട്:
content theft
കണ്ണൂസേ,
ഞാന്‍ ഇവിടെങ്ങും അഡ്മിന്മാരെ ചേര്‍ക്കുകയോ ഉള്ളവരെ എടുത്തു കളയുകയോ ചെയ്യുന്നില്ല. അബുദാബീല്‍ കാണുമ്പോ എന്നെ ഇടിക്കല്ലേ.
ഒരു കണ്‍ഫ്യൂഷന്‍
ReplyDeleteദിവാ പുഴയുടെ പേജ് സ്കാന്‍ ചെയ്ത് ഇവിടെയിട്ടത് പകര്‍പ്പവകാശത്തില്‍ വരുമോ
ലതിന്റെ എടവാടെങ്ങനാ..
ദേവനു,
ReplyDeleteപുഴയില്‍ വന്നത് കൊണ്ട് അല്ലെങ്കില്‍ ദിവയിട്ടത് കൊണ്ട് താങ്കളു നിങ്ങടേ തേങ്ങ കണ്ടു. (റെയ്നൊള്‍ഡ് പേന വാങ്ങി ഇത് എന്റെ പോലെയിരിയ്കുന്നു എന്ന് പറഞ്ഞാ, പോടാ ഡോഗ്ഗേന്ന് ഞാന്‍ പറയും) പക്ഷെ ദേവന്റെ ബ്ലോഗ്ഗ് എന്ന് എങ്ങനെ ക്ലേയിം ചെയ്യും? ദേവന്‍ ലീവ് എടുത്ത് പോയി ബ്ലോഗ്ഗ് പാസ്സേവേഡ് ഈട്ട് തുറന്ന് കാട്ടുമോ? അപ്പോഴും ഞാന്‍ പറഞ്ഞ പോലെ, ദേണ്ടേ, അതല്ല, ഞങ്ങളു ഇത് ഇവിടെന്ന് പൊക്കീതാ ന്ന് പറഞ്ഞ് വേലായുധന്റെ ബ്ലോഗ്ഗ് കാട്ടിയാ റ്റിക്കറ്റിന്റെ കാശും കൂടീ പോവൂല്ലേ?
(അബുധാപിയ്ക് നിങ്ങടെ വണ്ടീല്ലു ഞാന്‍ വരണില്ല്യാ)
കോപ്പിറൈറ്റിന്റെ പിന്നാലെ പോയി റീനിയെ അഭിനന്ദിക്കാന്‍ മറന്നു!
ReplyDeleteഅഭിവാദ്യങ്ങള്‍ റീനി.
ഇതിപ്പൊ വന്ന് വന്ന് പുഴ മാഗസിന് ചെലവില്ലാതെ പരസ്യായി...
ReplyDeleteമ്മടേ കൂടെ വക്കീലന്മാരാരും ഇല്ലെ..?
ഇതൊരു കേസാക്കാന്‍..?? (ഇന്നലെ ഇവിടെ തകര്‍ത്താടിയ വക്കീലല്ലാതെ)
അങ്ങനെ എങ്കില്‍ ബൂലൊകത്ത് നിന്നുള്ള അദ്യത്തെ കേസാകും...
സൂ ചേച്ചിയെ,
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം ബ്ലൊഗിന്റെ ഉടമസ്ഥാവകാശം ചേച്ചിക്കുള്ളത് തന്നെ...
(അത്മ്മേല് ഒരുത്തനേം കേറ്റി നെരങ്ങാന്‍ സമ്മതിക്കരുത്..)
ചേച്ചിക്ക് ഇതു വെഷമം ആയെങ്കില്‍ മ്മക്ക് പ്രതിക്ഷേധിക്കാം..
പ്രതിക്ഷേധിക്കേണ്ടത് തന്നെ...
:)
വിശാല ബ്ലൊഗൈക്യം സിന്ദാബാദ്..
അതിനാണു ആ ലിങ്ക് വായിക്കാന്‍ ആദ്യമേ പറഞ്ഞത് തുല്യേ. തോക്കില്‍ കേറി വെടി വയ്ക്കാതെ. പിന്നെ പ്രിന്റ് നയം വ്യക്തമാക്കട്ടെ. ഞാന്‍ എന്തെങ്കിലും എഴുതി ഏതെങ്കിലും മാസികയിലോ മറ്റോ അടിച്ചുവരാനുണ്ടെങ്കില്‍ ഞാന്‍ റീനി ചെയ്തതുപോലെ അവര്‍ക്ക് അയച്ചു കൊടുത്തുകൊള്ളും, ബ്ലോഗ്ഗില്‍ ഇട്ടതെല്ലാം ബ്ലോഗ്ഗില്‍ തന്നെ കിടക്കാനാ.
ReplyDeleteപണ്ടൊരു ഇംഗ്ലീഷു ബ്ലോഗിലെ ഒരു പോസ്റ്റ് പകര്‍ത്തി തന്റെയാണെന്നവകാശപ്പെട്ട ചിലരൊക്കെ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ...
ReplyDelete(നട്ടെല്ലു നിവരാനുള്ള ബാം നാലെ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു, അതാ അനോമണിയാവാമെന്ന് കരുതിയത്)
ഡെവനോട് ഇഗ്രീശ് പണ്ടെ പിടിയ്കില്ല്യ. നിങ്ങടെ സാധനമാണെന്നും പറഞ്ഞ് നിങ്ങളു പോവുമ്പോ ഇത് ഇവിടെന്നാ ന്നും പറഞ്ഞ് അയാളു അത് പോലെ നിങ്ങളുടേത് ഒക്കേനുമുള്ള ഒരു ലിങ്ക് തന്നാ പിന്നേ അവിടേം പോണോ?
ReplyDeleteനടക്കണ പണി വല്ലതും പറയൂ മാഷേ. നാളേ നമ്മടേ ഒക്കെ പടവും പേറി കരീനാ കപൂറിന്റെ ഉടലെന്റെ ആട്ടം കണ്ടാ ആദ്യം ഞെട്ടീട്ട് പിന്നെ കുറച്ചോടീട്ട് പിന്നെ ഒരു യൂ റ്റേര്‍ണിട്ട് വരാം. മര്യാദയുള്ളവരു മര്യാദകേട് കാട്ടില്ല്യാന്ന് കേട്ടിട്ടില്ലേ ചങ്ങാതി നിങ്ങളു? നെറ്റിലിടുമ്പോ താന്‍ കൊണ്ട് പോയി കൊല്ലത്ത് എഫ് ഡി യിടണ പോലെ സേയ്ഫ് അല്ലാ, (പണ്ടം പോലും നാളേ 1 ഗ്രാം ആവും തിരിച്ച് കിട്ടണത്) അതോണ്ട് നെറ്റിലുടുമ്പോ ഒക്കേനും സൂക്ഷിച്ചും കണ്ടും, അല്‍പം ലിബര്‍ട്ടി മറ്റേ ആളുകള്‍ക്ക് കൊടുത്തും ഒക്കേനും വേണ്ട. നമ്മടേ ഈമെയില്‍ അഡ്രെസ്സിലേയ്ക്, (ബ്ലൊഗ്ഗ് വഴി തന്നെ കിട്ടീട്ട് ) എത്ര സ്പാം വരുന്നു? എത്ര തെറി പറഞ്ഞ് വരുന്നു? (ഇതിനെ കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ ഉണ്ടായിരുന്നു, യൂ ക്യാന്‍ നെവര്‍ സേ നോ റ്റു മെയില്‍സ് ന്ന്) അതീന്റേം ഒക്കെ പുറകേ താങ്കള്‍ പോവുമ്പോ, നീ എന്തിനാട എന്റെ അച്ഛനെ പറഞ്ഞേന്നും പറഞ്ഞ്? പൊരുതുക എന്നത് വിജയമോ തോല്വിയോ ഒക്കെ ഉറപ്പുണ്ടാവുമ്പോഴാവാണം, അല്ലാതെ ശക്തിയുണ്ടോന്ന് പരീക്ഷിയ്കാന്‍ പോയി മതിലേലു ഇടിയ്കരുത്.
സൂചേച്ചീ: കണ്ണൂരുകാരെ തൊട്ട് കളിച്ചതിനു ചോദിക്കാന്‍ ചെന്നതിന് കിട്ടിയ ഒരനുഭവം ഞാന്‍ അടുത്ത് തന്നെ പോസ്റ്റാക്കും.
ReplyDeleteമുദ്രാവാക്യം വിളിക്കാന്‍ റെഡി,പക്ഷേ വല്ല തല്ലും വന്നാല്‍ പിന്നിലേക്ക് നോക്കേണ്‍ണ്ട ഞാനിവിടെയില്ല..
ബ്ലോഗിനെപ്പറ്റിയുള്ള ഒരു പംക്തിയില്‍ ചില ബ്ലോഗ് പോസ്റ്റുകള്‍ ക്രെഡിറ്റോടുകൂടി നല്‍കിയാല്‍ അതെങ്ങനെ കോണ്‍ടെന്റ് മോഷണമാകും? ഇവിടെ തെറ്റായ ഒരു intent ഉണ്ടെന്ന് കരുതാനാകില്ല. അതേ സമയം ബ്ലോഗ് പോസ്റ്റുകള്‍ ഒരു മാഗസീന്‍ നിറയ്ക്കാനാണ് ഉപയോഗിക്കുന്നത് എങ്കില്‍ കാര്യം മാറും. ചില ചാനലുകളില്‍ വിവിധ സൈറ്റുകളെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ കാണാറുണ്ട്. ഇതും അതുപോലയേ ഉള്ളൂ.
ReplyDeleteഓട്ടി.
ReplyDeleteഅപ്പീസിലിരുന്ന് ബ്ലോഗ്ഗ്ഗ്ഗാംന്ന് പറയുന്നുണ്ട്. ദില്‍ബൂനു തട്ട് കടയും ബ്ലോഗ്ഗും ആവാന്ന് വേണോങ്കി ഇതിന്റെ ലിങ്ക് സായിപ്പിനു കൊടുത്ത് പറഞ്ഞ് നോക്കുക. ഗന്ധര്‍വനും.
http://rights.journalspace.com/
അരവിന്ദ് പറഞ്ഞ ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് സൂവിന്റെ സൈറ്റില്‍ കൊടുത്തിരിക്കുന്നത് ശരിയാണ്,പുഴക്കോ അല്ല വേറാര്‍ക്കുമോ അത് ഫ്രീയായിട്ട് ഉപയോഗിക്കാനും കഴിയും എന്നതും ശരിയാണ്,എന്നാല്‍ For any reuse or distribution, you must make clear to others the license terms of this work,Any of these conditions can be waived if you get permission from the copyright holder ഇവിടെ ക്രിയേറ്റര്‍ തന്നെ ഒരു ഒബ്ജെക്ഷന്‍ എടുത്ത് പറഞ്ഞാല്‍ അത് സ്വതന്ത്രമായി എടുത്ത് വച്ച് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്നാണര്‍ത്ഥം.അനുവാദം ചോദിക്കേണ്ടിയിരുന്നത് കാശുണ്ടാക്കാനല്ലെങ്കിലും/അല്ലെങ്കിലും സാമാന്യമര്യാദ തന്നെ.ബ്ലോഗ് ലോകത്തിന്റെ വളര്‍ച്ചക്ക് ബ്ലോഗരുടെ കൃതികള്‍ മറ്റ് മാധ്യമങ്ങളില്‍ വരേണ്ടത് അത്യാവശ്യം തന്നെയാണ്,എന്നാല്‍ എഴുത്ത്കാരന്റെ/കാരിയുടെ അനുവാദമില്ലാതെ ചെയ്യുന്നത് ശരിക്കും അപലപനീയവും.
ReplyDeleteസൂച്ചേച്ചിയുടെ ശ്രദ്ധക്ക്,
ടേപ്പ് റിക്കോര്‍ഡറിന്റെ ഫോര്‍വേര്‍ഡ്,റീവൈന്റ് ബട്ടന്റെ പരിപ്പിളകുന്നത് വരെ ഞെക്കി ഞെക്കി പാട്ടുകള്‍ എഴുതിയെടുത്ത് അതു പബ്ലീഷ് ചെയ്യാന്‍ ഒരു ഡോട്ട് കോമും ഉണ്ടാക്കി അതിലിട്ട പത്തയ്യായിരം പാട്ടുകള്‍ മ്യൂസിക് ഇന്‍ഡ്യാ ഓണ്‍ലൈന്‍ ഡോട്ട് കോമില്‍ അവന്മാര്‍ ഒരു ഉളുപ്പും ഇല്ലാതെ അങ്ങ് കോപ്പി ചെയ്തിടുന്നതു കാണുന്നതും ഇതും രണ്ട് തന്നെ.വയലാറും കൈതപ്രവും വന്നു നീയെന്തെടേയ് എന്റെ പാട്ടുകള്‍ അനുവാദമില്ലാതെ ഇന്റര്‍നെറ്റില്‍ ഇടുന്നതെന്ന് ചോദിച്ചാല്‍ കറങ്ങിപ്പോവുന്നതോര്‍ത്തതൊഴിച്ചാല്‍ പാട്ടടിച്ചോണ്ടു പോയവനെ ഒത്ത് കിട്ടിയാല്‍ നല്ല നാല് പെട കൊടുക്കണം എന്നു വിചാരിച്ചിരിക്കുന്ന സങ്കടത്തിന്റത്രേം സൂച്ചേച്ചിക്കില്ലല്ലോ..വെബ്ബില്‍ ഒരു സംഗതി പംബ്ലീഷ് ചെയ്താല്‍ പിന്നെ അതിനെ നോക്കണ്ട,മോഷണമാണ് ഉദ്ദേശമെങ്കില്‍ അത് ആര്‍ക്കും കൊണ്ടോവാം,അതിനെ തടയാന്‍ നിയമവശങ്ങളല്ലാതെ ഇതു വരെ ടെക്നിക്കല്‍ തത്രങ്ങളൊന്നും ഇല്ലെന്നതും ഒരു കുഴപ്പമാണെന്ന് സൂച്ചേച്ചി ദേ ഇപ്പോല്‍ മുതലങ്ങട് മനസിലാക്കിക്കോ.പരാതി പറഞ്ഞിരിക്കാതെ അടുത്ത് ബ്ലൊഗെഴുതിയിടാന്‍ നോക്ക്,അല്ലേല്‍ ചുമ്മാ ഫ്രീയായിട്ട് വേണേല്‍ പോയി എന്റെ പരാതിക്കവിത കേട്ടോ..( ഒരൊന്നര മാര്‍ക്കറ്റിംഗ് നടത്തിയപ്പോ എന്താ ആശ്വാസം..! )
അതുല്യച്ചേച്ചി പറഞ്ഞത് പോലെ കൃതി സ്വന്തമാണെന്നു തെളിയിക്കാന്‍ ഉള്ള സംവിധാനം ഒന്നും ഇല്ലാതില്ല,എത്തിക്കല്‍ ഹാക്കിങ്ങും ,ഐ എസ് സി കണ്‍സോര്‍ഷ്യത്തിന്റെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പാഠങ്ങളും ഒക്കെ നല്ലരീതിയില്‍ പഠിച്ച പുലികള്‍ ഒക്കെ ഒന്നു ബൂലോഗത്ത്‍ വന്ന് പെട്ടാല്‍ അവന്മാര്‍ വിവരിക്കും,അതൊക്കെ നല്ല രീതിയില്‍.
കിരണിന്റെ കമന്റോടെ ഞാന്‍ പരാതി പെട്ടി പൂട്ടി ഭാവി കമന്റുകളൊക്കെ സീലും വച്ചൂ. അല്‍പം പരിഭവിയ്കാം. ഇതിലെന്തിരിയ്കുന്നൂ, എന്റെത് തന്നേന്നും പറഞ്ഞ് വെബ് അഡ്രസ്സുമുണ്ട്, എല്ലാരും വായിയ്കട്ടേന്നേ. നമുക്ക് അടുത്ത തവണ ഇനി മേലാല്‍ ന്ന് ഇപ്പോ പറഞ്ഞിട്ടുണ്ടല്ലോ? ഒരു താക്കിതില്ല്യാത്തൊണ്ടാവാം, ഇത് സംഭവിച്ചത്.
ReplyDeleteസംഗതികളേ ലഘൂകരിച്ച് കണ്ടാല്‍ ഒരു പക്ഷെ ഒരു പോം വഴിയുണ്ടാവും.
(രാജ്യത്തിന്റെ അതിര്‍ത്തി കാത്ത് മരിച്ച് വീണു ത്രിചക്ര പതാക പൊതിഞ്ഞ് വന്ന മൃതശരീരത്തില്‍ മുഖം പൊത്തി കരയുമ്പോ, ദേ..ഒന്ന് എണീറ്റെ, ഇനി കരയാന്‍ എന്റെ ഊഴം ന്ന് പറഞ്ഞ് ഇത് വരെ അറിയാത്ത ഒരു രണ്ടാം ഭാര്യയേ കണ്ട് ആന്ധ്രാ പ്രദേശില്‍ സ്വന്തം ഭാര്യ ഞെട്ടി, അത്രേം ഒന്നുമില്ല്യല്ലാ ഇത്?)
'ഇനി കരയാന്‍ എന്റെ ഊഴം ന്ന് പറഞ്ഞ് ഇത് വരെ അറിയാത്ത ഒരു രണ്ടാം ഭാര്യയേ കണ്ട് ആന്ധ്രാ പ്രദേശില്‍ സ്വന്തം ഭാര്യ ഞെട്ടി'
ReplyDeleteഅപ്പൊ ഈ രണ്ടാം ഭാര്യ ആരുടെ രണ്ടാം ഭാര്യയാ ? കര്‍ഫ്യൂഷന്‍.
-സുല്‍
ബ്ലൊഗിന്റെ ബാല്യദശയില്‍ ഇങ്ങനെ ധാര്‍മിക രോക്ഷം കൊള്ളുന്നത് അനുചിതമെന്നെ പറയേണ്ടു. ബൂലോകത്തിന്റെ വികസനത്തിന് ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ചെയ്യുന്ന നല്ല ശ്രമങ്ങളായിവേണം ഇതൊക്കെ കാണാന്‍.
ReplyDeleteസൂവിനെ പത്രക്കാരന്‍ ബഹുമാനിച്ചില്ലെന്ന പരാതിയാണെങ്കില്‍ അതു വളരെ നിസാരമായ കാര്യമാണ്.
മലയാള ബൂലോകത്തിന്റെ സ്റ്റേജും പന്തലും പണി തുടങ്ങിയതേയുള്ളു, വല്ല പത്രക്കാരാരെങ്കിലും വന്ന് ഫോട്ടോ എടുത്ത് പത്രത്തിലിട്ടെന്നുവരും.
അതിനൊക്കെ അവരെ കല്ലെറിയാന്‍ തുടങ്ങിയാല്‍ ......
ഇത്ര വിലപിടിച്ച കുന്ത്രാണ്ടങ്ങളൊന്നും ബ്ലൊഗില്‍ ഇടാതിരുന്നാല്‍പോരെ !!!
ബുലോഗരെ, കണ്ണൂരാനെ, ദില്‍ബാസുരാ, സൂ, ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിക്കൊള്ളട്ടെ, പുഴ മാസികയില്‍ വന്ന എന്റെ 'ഗൃഹലക്ഷ്മി' എന്ന കഥ ഞാന്‍ ഒരിക്കലും ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടില്ല, പുഴ ബ്ലോഗില്‍ നിന്ന് അപഹരിച്ചതുമല്ല. ഞാന്‍ പുഴക്ക് നേരിട്ട് അയച്ചു കൊടുത്ത കഥയാണിത്. പുഴ മാസികയില്‍ കഥ പ്രസിദ്ധീകരിക്കുമെന്ന് അവര്‍ എന്നെ അറിയിച്ചതുമാണ്. എന്റെ കഥ പുഴ പ്രസിദ്ധീകരിച്ചതില്‍ എനിക്ക് സന്തോഷമേയുള്ളു.
ReplyDeleteദേവരാഗമേ, നന്ദി.
ഞാന്‍ ആദ്യം വെച്ച രണ്ട് കമന്റും എല്ലാവരും വായിക്കുക. ആവശ്യമില്ലാത്തതും പറഞ്ഞ് പരിഹസിക്കാന്‍ ഇറങ്ങിയത് ഞാനല്ല. ഞാന്‍ എഴുതി ബ്ലോഗിലിട്ട ഒരു പോസ്റ്റ് എടുത്ത് ഒരു മാസികയില്‍ വരുമ്പോള്‍ എന്നോട് ചോദിക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം എന്നാണ് ഞാന്‍ പറഞ്ഞത്. സ്വന്തം ബ്ലോഗിനും, പോസ്റ്റിനും വിലയില്ലാത്തവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം.
ReplyDeleteതറവാടീ :) താങ്കള്‍ പറഞ്ഞതില്‍ എനിക്കൊന്നുമില്ല. താങ്കളുടെ അഭിപ്രായം. എന്നുവെച്ച് ചിലരെപ്പോലെ സൂവിന്റെ അഭിപ്രായവും അതാണെന്ന് പറഞ്ഞില്ലല്ലോ. പിന്നെ എന്താ? എന്തായാലും ഞാനും എഴുതുന്നത് പൈസയ്ക്കല്ല.
ചിത്രകാരന്, “സൂവിനെ പത്രക്കാരന്‍ ബഹുമാനിച്ചില്ലെന്ന പരാതിയാണെങ്കില്‍ അതു വളരെ നിസാരമായ കാര്യമാണ്.” ആര്‍ക്കാ നിസ്സാരം? എന്നെ ബഹുമാനിക്കാന്‍ പറഞ്ഞില്ല. ഞാനെഴുതിയ പോസ്റ്റ് എന്നോട് ചോദിക്കാതെ ഇട്ടതില്‍ പ്രതിഷേധിച്ചു. അത്രേ ഉള്ളൂ.
എന്റെ ബ്ലോഗ് പുനഃപ്രസിദ്ധീകരിച്ചാല്‍ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കു ഞാന്‍ ഉത്തരവാദിയല്ല എന്ന ബോര്‍ഡ് ആണു ഞാന്‍ വെയ്ക്കാന്‍ പോകുന്നതു. അല്ല പിന്നെ!
ReplyDeleteസൂവിന്റെ പ്രതിഷേധം മനസ്സില്ലാക്കുന്നു..
സൂവിന് "പുഴ" മാഗസിന്റെ സര്‍ക്കുലേഷന്‍ മാനേജരായി ജോലി ചെയ്തവകയില്‍ ഒരു സാലറി ചെക്ക് ഉടന്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഞാനാദ്യമായി പുഴ മാഗസിന്‍ വായിച്ചപ്പോള്‍ ഉമേഷേട്ടന്‍ പറഞ്ഞ ഏതോ ഒന്ന് അവിടെ അച്ചടിച്ചുകിടക്കുന്നതു കണ്ടു.
ReplyDelete'എന്റമ്മോ നമ്മള്‍ എന്തൊക്കെ പടച്ചു വിടുന്നു,ബൂലോഗം നമ്മുടെ മാത്രം ഉലകമല്ലേ' എന്നു കരുതിയാണ് പലതും(കമന്റുകളും) ഇടുന്നത്. ഇതൊക്കെ ഒരു സുപ്രഭാതത്തില്‍ അച്ചടിച്ചുവന്ന് ലോകം മുഴുവന്‍ നമ്മളുപറയുന്നതിന്റെ വാല്‍ കഷ്ണം മാത്രം വായിക്കാന്നു പറഞ്ഞാല്‍ അത് ഓര്‍ക്കാപ്പുറത്ത് തലയില്‍ നാളികേരം വീഴുന്നതു പോലെയാണ്. നമ്മള്‍ എഴുതുന്നതിന്റെ പകര്‍പ്പവകാശം നമുക്ക് മാത്രമേയുള്ളുവെന്ന് ബ്ലോഗില്‍ എഴുതിചേര്‍ക്കുക കേസ്സും മറ്റും കൊടുന്നുവെങ്കില്‍തന്നെ നിയമപരമായി വാദിക്കാനുള്ള ഒരു വഴിയെങ്കിലും വേണ്ടെ.
അത് കിട്ടിയാല്‍ ഉടനെ ചിത്രകാരന് അയച്ചുതരാം ഉപകാരപ്പെടും.
ReplyDeleteഓ.ടോ. എനിക്ക് ഓയില്‍ പെയിന്റിങ്ങിനെക്കുറിച്ച് അറിഞ്ഞാല്‍ കൊള്ളാം. ചിത്രകാരന് വിരോധമില്ലെങ്കില്‍, താങ്കളുടെ ബ്ലോഗിലോ, എന്റെ ബ്ലോഗില്‍ കമന്റ് ആയിട്ടോ ഇടുക. കാര്യമായിട്ട് ചോദിക്കുന്നതാണ്. ഇനി അതില്‍ പിടിച്ച് തൂങ്ങരുത്, ദയവായിട്ട്. ഇഷ്ടമായില്ലെങ്കില്‍ വിട്ടുകളയുക.
സൂ, പുഴയിലേയ്ക്‌ക്‍ പരാതി അറിയിച്ചുവോ? എഴുത്തുകാരന്റെ സമ്മതം ചോദിയ്ക്കുക എന്ന മര്യാദ അവര്‍ കാണിക്കണമായിരുന്നു എന്നാണ് എന്റെയും അഭിപ്രായം.
ReplyDeleteപണ്ട്, ഞാന്‍ അക്ഷരശ്ലോകം യാഹൂഗ്രൂപ്പില്‍, വൃത്തങ്ങളെപ്പറ്റി ഒരു ഒന്നാം പാഠം എഴുതിയിരുന്നു, ഒരു ശ്ലോകി, ലഘു-ഗുരുക്കളെ ഒക്കെപ്പറ്റി ആരെങ്കിലും പറഞ്ഞുതരുമോ എന്നു ചോദിച്ചപ്പോള്‍. ആ ലേഖനം യാദൃഛികമായി "വായനശാലയി"ല്‍ കണ്ടപ്പോള്‍ ഞാന്‍ വളരെസന്തോഷിച്ചു. ഈ ലേഖനം ആവശ്യമുള്ള ആള്‍ക്കാര്‍ വേറേയുമുണ്ടല്ലേ എന്നു തോന്നി. ആ ലേഖനത്തില്‍ അവര്‍ എന്റെ പേരൊന്നും വെച്ചില്ല, എന്നോടു ചോദിയ്ക്കാതെ അതുചെയ്തതില്‍ എനിയ്ക്കിത്തിരി പരിഭവം തോന്നിയിരുന്നു. ഞാന്‍ വളരെ ശ്രദ്ധിച്ച് പടി-പടിയായി എഴുതിവന്ന ലേഖനമായിരുന്നെങ്കിലും എന്റെ മാത്രം സ്വത്തല്ലല്ലോ വൃത്തങ്ങളും പാഠങ്ങളും എന്നതുകൊണ്ടുമാത്രം ഞാന്‍ പ്രതികരിച്ചില്ല. (അന്നെനിയ്ക്‌ക്‍ ഓരോരോ ലിങ്കൊക്കെ ക്ലിക്കിക്ലിക്കിപ്പോവാനും അറിയില്ലായിരുന്നു, എന്നത് വേറെകാര്യം:)
സൂ, കൂടുതല്‍ബ്ലോഗേര്‍സിന്റെ അഭിപ്രായം പുഴയിലേക്കയകണമെങ്കില്‍, അറിയിക്കൂ. സൂവിന്റെ അഭിപ്രായം എനിയ്ക്കുമുണ്ട്.
ചൂടായി നില്‍ക്കുന്ന സൂവിനെ വായിക്കാന്‍ രസമായതുകൊണ്ട് എഴുതിയതാണ്.
ReplyDeleteവേണ്ടത്ര ചൂടാകാത്തതില്‍ അതിയായ സങ്കടവുമുണ്ട്.
ചിത്രകല ഒരു കരകൌശലമായി ചിത്രകാരന്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ പഠിപ്പിക്കാനും അറിയില്ലെന്നു പറയാം. പിന്നെ, സാങ്കേതികവശങ്ങള്‍ക്കാണെങ്കില്‍ ഒന്ന് മെയിലിയാല്‍ ഉത്തരം തരാം.
chithrakaran@gmail.com
(ഓടോ.മാപ്പാക്കുക)
സുവിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
ReplyDeleteഎഴുത്തുകാരുടെ സമ്മതമില്ലാതെ(അവരുടെ പേരുവെച്ചാണെങ്കില്‍ കൂടി) മറ്റിടങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് തീര്‍ച്ചയായും നല്ലതല്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. പിന്നെ നാം എഴുതുന്നത് എന്തിനാണ്, ഏതിനാണ് എന്ന പേരിലുള്ള തര്‍ക്കങ്ങള്‍ വിട്ടുകള.
വെറുതെകുറെ ബ്ലോഗ് പോസ്റ്റ് എടുത്തിട്ടാല്‍ എങ്ങിനെയാണാ ലേഖനം(ഹാര്‍ഡ് കോപ്പി കണ്ടിട്ടില്ലാ) ബ്ലോഗിനെക്കുറിച്ചാവുക. മനോരമയിലോ/മാതൃഭൂമിയിലോ മുമ്പ് ബ്ലോഗ്ഗിനെക്കുറിച്ചൊരു നല്ല ലേഖനം വന്നിരുന്നു. അവര്‍ ഇതുപോലെ ഒന്നും ചെയ്തു കണ്ടില്ലാ.
ചന്ത്രേട്ടന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ 1മാസം മുമ്പ് ഒരു സഫ എന്നൊരു ചങ്ങാതി ചുമ്മാ സഫാരി നടത്താന്‍ വേണ്ടി അയാളുടെ ബ്ലോഗില്‍ ഇട്ടിരിന്നു. അന്ന് കുറെപേര്‍ ഇതിനെതിരേ പ്രതികരിക്കുകയും ആ ബ്ലോഗ് ഫ്രീസ് ചെയ്യുകയും ചെയ്തത് ഓര്‍ക്കുക.
പിന്നെ ബ്ലോഗ് എഴുത്തുകാര്‍ എന്ന ഗണത്തില്‍ പെട്ട നമ്മളെ വെറും പുഴുക്കളെപ്പോലെ ഈ പറഞ്ഞ പ്രിന്റ് മീഡിയ അവഗണിച്ചിരുന്ന ഒരുകാലം ഉണ്ടായിരുന്നു എന്നത് (പഴയ ബ്ലോഗേഴ്സെങ്കിലും) മറക്കരുത്.
വിവി
ഇതിനു മുമ്പും പലതവണ കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട് -- അടിച്ചൂ മാറ്റി പ്രസിദ്ധീകരിച്ചവരോടായിരുന്നു യുദ്ധം ഏറിയ പങ്കും.
ReplyDeleteബ്ലോഗിലില്ലേ, നെറ്റിലില്ലേ, തുറന്നു വെച്ചിരിക്കയല്ലേ എന്നത് കൊണ്ട് ആര്‍ക്കും അതെല്ലാം എടുത്തങ്ങ് പുനഃപ്രസിദ്ധീകരിക്കാം എന്നര്‍ത്ഥമില്ല.
മൂലകൃതിയുടെ ലിങ്കും കര്‍ത്താവിന്റെ പേരുമില്ലാതെയായിരുന്നു ഇതു വരെയുണ്ടായിരുന്ന ബ്ലോഗു മോഷണമെങ്കില്‍, ഇത്തവണ, ലിങ്കും എഴുതിയ ആളിന്റെ പേരും വെച്ചു കൊണ്ടുള്ള മോഷണമാകുന്നു. മോഷണം എന്ന പദം ഉപയോഗത്തില്‍ വന്നത്, എഴുതിയ ആളിന്റെ സമ്മതമില്ലാതെ മറ്റൊരു പ്രസിദ്ധീകരണത്തിലിട്ടു എന്നതിലാണു്.
കോപ്പിറൈറ്റ് നിയമലംഘനം എങ്ങിനെ തെളിയിക്കും എന്ന് അതുല്യ ചോദിച്ചു കണ്ടു. പ്രസിദ്ധീകരണ തീയതി വെച്ചാണു് അതു. മോഷ്ടിക്കപ്പെട്ട കൃതിയുടെ ഒറിജിനല് പ്രിന്റ് ഔട്ട്, സ്ക്രീന്‍ ഷോട്ട്, യൂആര്‍എല്‍, തുടങ്ങിയവയാണു കൃതി തന്റേതു തന്നെ എന്നതിനു ഉപോദ്‌ബലകമാകുന്ന തെളിവുകള്‍.
സൂവിന്റെ കൃതികളുടെ പകര്‍പ്പവകാശം ക്രിയേറ്റീവ് കോമണ്‍സ് കോപ്പിറൈറ്റ് നിയമങ്ങളാല്‍ നിയന്ത്രിതമാണു. അടിച്ചു മാറ്റല്‍ തഴച്ചു വളര്‍ന്നു വന്നപ്പോഴാണു ക്രിയേറ്റീവ് കോമണ്‍സ് ലൈസന്സിന്റെ ഫുട്ടര്‍ ബ്ലോഗറിന്റെ ഫുട്ടര്‍ ടെമ്പ്ലേറ്റില്‍ തള്ളിക്കയറ്റാന്‍ സൂവിനോട് ആവശ്യപ്പെട്ടതു.
ക്രിയേറ്റീവ് കോമണ്‍ ഡീഡ് അനുസരിച്ചു, മറ്റാര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി കൃതികള്‍ പുനഃപ്രതികളെടുക്കുകയോ വിതരണം നടത്തുകയോ ചെയ്യാം --
ഒന്നാമത്തെ നിബന്ധന ഇതാകുന്നു: "Attribution. You must attribute the work in the manner specified by the author or licensor. " ഇതു പാലിക്കുവാനായി, കൃതിയുടെ കര്‍ത്താവിനെ ബന്ധപ്പെടേണ്ടത് പുനഃപ്രസിദ്ധീകരിക്കണം എന്ന തോന്നുലുള്ളയാളാണു, ആയാള്‍ മാത്രമാണു.
എഴുതിയ ആളിന്റെ കോണ്ടാക്റ്റ് ചെയ്യുന്നതു, അവിടെ കമന്റെഴുതിയോ, അല്ലെങ്കില്‍ ഫോണ്‍ വിളിച്ചോ വീട്ടില്‍ ചെന്നോ എങ്ങിനെ വേണമെങ്കിലും ആകാം. ബന്ധപ്പെട്ടതില്‍ നിന്നും, എഴുത്തുകാരന്റെ (കാരിയുടെ) സമ്മതമുള്ള മറുപടി ലഭിച്ചില്ല എങ്കില്‍, പുനര്‍വിതരണം നടത്താന്‍ കഴിയില്ല, അവകാശമില്ല എന്നതു തന്നെ.
ഇനി, അടുത്ത വകുപ്പ്. മൂന്നാം നിബന്ധന, പുനര്‍വിതരണം നടത്തുന്നത്, കൊമേഴ്സ്യല്‍ സംരഭത്തിനാവരുത് -- അതായത്, കാശുണ്ടാക്കാനുള്ള ലക്കത്തിനുള്ളില്‍ ഈ കൃതികള്‍ പ്രസിദ്ധീകരിക്കുവാന്‍ പാടില്ല. ഇതിനു അപവാദം, എഴുത്തുകാരനുമായി വരുമാനത്തിന്റെ ഭാഗം പങ്കുവെയ്ക്കാം എന്നൊരു തീരുമാനത്തില്‍ എത്തുമ്പോഴാണു. അല്ലെങ്കില്‍, എഴുത്തുകാരന്‍ പ്രതിഫലേച്ഛയില്ലാതെ തന്നെ എല്ലാറ്റിനും സമ്മതിക്കുമ്പോഴാണു.
ഇത്ര വലിയ കൊമ്പ് കെട്ടിയ പുഴ.കോമിനു ഇതൊന്നും അറിയില്ലാന്നു വന്നാല്‍? വിവരമുള്ളവര്‍ ആരുമില്ലേ അതില്‍?
ചെയ്ത തെറ്റിനു പിഴ അവരെന്തൊടുക്കണം എന്ന് തീരുമാനിക്കേണ്ടത്, സൂവാണു. ഇനി ചെയ്യാവുന്നത്: പുഴ.കോം -നു ഇവ ചൂണ്ടിക്കാട്ടി എഴുതുക/ബന്ധപ്പെടുക. apology മതിയാവുമെങ്കില്‍ അതു, സാമ്പത്തിക പരിഹാരം മതിയാവുമെങ്കില്‍ അത്. സാമരാഗത്തിനു വഴങ്ങുന്നില്ലെങ്കില്‍ കോടതിയും കയറ്റുക.
മലയാളം ബ്ലോഗിന്റെ ശൈശവകാലമൊക്കെ കഴിഞ്ഞു, പ്രത്യേകിച്ചു സൂ-വിന്റെ ബ്ലോഗിന്റെ. അതല്ലേ, ഇതല്ലേ, മറ്റേതല്ലേ, പ്രസിദ്ധിയല്ലേ എന്നൊന്നും പറഞ്ഞാലൊന്നും പുഴ.കോം ചെയ്ത് വിവരക്കേടിനു ന്യായമല്ല.
ഒരു ബ്ലോഗിലെ ഒരു പോസ്റ്റ് മുഴുവനായി മറ്റൊരാള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം വാങ്ങേണ്ടതാണ്. ഒന്നോരണ്ടോ വരിയായിരുന്നെങ്കില്‍ സന്തോഷിക്കാമായിരുന്നു. നാളിതുവരെ അപ്രകാരമേ പല മാധ്യമങ്ങളും ചെയ്തിട്ടുള്ളു. ഇത് സുവിന്റെ പോസ്റ്റ് പൂര്‍ണമായി പുഴ മാഗസീന്‍ പ്രസിദ്ധീകരിച്ചത് തെറ്റു തന്നെയാണ്. ഇവര്‍ക്ക് വിറ്റ് കാശാക്കുവാന്‍ വേറൊന്നും കിട്ടിയില്ലെ. ചുണയുണ്ടെങ്കില്‍ റബ്ബറിന്റെ കള്ളക്കണക്കുകള്‍ എന്റെ പേരും വെച്ച് പൂര്‍ണമായി പ്രസിദ്ധീകരിക്കട്ടെ enikkathoru santhOshamaakum. എങ്കില്‍ പുഴയ്ക്ക് നട്ടെല്ലുണ്ടെന്ന് മനസിലാക്കാം.
ReplyDeleteഏവൂരാന്റെ കമന്റ് വളരെ വ്യക്തതയുള്ളതാണ്.
ReplyDeleteഇന്റര്‍നെറ്റില്‍ ഇടുന്ന സാധനങ്ങള്‍ക്ക് യാതൊരു സെക്യൂരിറ്റിയും ഇല്ലാതിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. നിയമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി നേരം കളയാന്‍ ഇഷ്ട്മില്ലാത്തത് കൊണ്ടാണ് പലരും ആരെങ്കിലും എന്തെങ്കിലും അടിച്ച് മാറ്റിയാലും അധികം പ്രതിഷേധത്തിനൊന്നും പോകാത്തത്.
ഇവിടെ സൂവിന്റേയും മറ്റുള്ളവരുടേയും ചോദിക്കാതെ എടുത്തീട്ടുണ്ടെങ്കില്‍ അതിന് ന്യായികരിക്കാന്‍ ആകെ ഒരു പോയിന്റ് ഞാന്‍ കണ്ടത് പുഴ മാഗസിനില്‍ വന്ന കൊളാജ് ബൂലോകത്തെ കുറിച്ചൊരു റിപ്പോര്‍ട്ടിന്റെ ഭാഗമായിരുന്നു എന്നതാണ്. പക്ഷേ ആ വാദം നിലനില്‍ക്കുന്നില്ല. രണ്ട് പേജില്‍ ഒന്നും എഴുതാതെ ആ രണ്ട് പേജ് മുഴുവന്‍ ബ്ലോഗിന്റെ കൊളാജ് ഇടുന്നതാണോ റിപ്പോര്‍ട്ട്? ന്യായീകരിക്കാന്‍ പറ്റില്ല.
ഏവൂരാന്‍ :) നന്ദി.
ReplyDeleteഅനുവാദമില്ലാതെ പോസ്റ്റ് എടുത്ത് വെച്ചതും പോര, അക്ഷരത്തെറ്റും വരുത്തിയിട്ടുണ്ട്. ;)അതെനിക്ക് ഒട്ടും സഹിച്ചില്ല.
സുഹൃത്തുക്കളേ,
ReplyDelete'മുങ്കൂറായി അനുവാദം വാങ്ങിയില്ലാ' എന്നുള്ള സൂചേച്ചിയുടെ പ്രതിഷേധം തികച്ചും ന്യായമാണ്. അനുവാദത്തോടെയാണ് ഇത് അച്ചടിച്ചതെന്ന് അനുമാനിച്ചാണ് ഈ പോസ്റ്റ് ഇട്ടതും.
പക്ഷേ, ആവശ്യത്തില്‍ കൂടുതല്‍ രോഷം ഇതില്‍ nammal ഉയര്‍ത്തുന്നില്ലേയെന്നൊരു സംശയം. പുഴ മാഗസിന്റെ ഈ പ്രിന്റ് എഡീഷനെപ്പറ്റി എനിക്കറിയാവുന്ന ചിലതു പറഞ്ഞോട്ടേ :
ഡി.സി. ബുക്സുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നോര്‍ത് അമേരിക്കയിലെ മലയാളി പ്രവാസികളെ ഉദ്ദേശിച്ച് അച്ചടിക്കുന്നതാണ് ഈ എഡീഷന്‍.
സീരിയസ്സായ സാഹിത്യം അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ പ്രസിദ്ധീകരിക്കുന്നു എന്നതിനാല്‍ തന്നെ ഈ എഡീഷന്റെ പിന്നില്‍ കുത്തക-കച്ചവട ലക്ഷ്യങ്ങള്‍ മാത്രമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
2 മാസത്തിലൊരിക്കല്‍ ഉള്ള ഈ എഡീഷന്‍ തികച്ചും സൗജന്യമായാണ് ഇവിടെ കിട്ടിക്കൊണ്ടിരിക്കുന്നത്.
(ഒരു വര്‍ഷത്തെ 6 കോപ്പികള്‍ക്ക് വെറും 9 ഡോളര്‍ വിലയിലും ലഭ്യമാണ്; പിന്നീട് ഈ വ്യവസ്ഥ കര്‍ശനമാക്കിയാലും ഇവിടത്തെ vilanilavaaram വച്ച് നോക്കുമ്പോള്‍, വെറും ഒന്നര ഡോളറിന്‍ ഒരു മലയാളം പ്രസിദ്ധീകരണം കിട്ടുന്നത്, അറ്റ് ലീസ്റ്റ് കുത്തകയും കൊള്ള ലാഭവുമൊന്നുമല്ല എന്നുകൂടി പറയട്ടെ.
അനുവാദം വാങ്ങാത്തത്, 'ഇതൊരു പ്രോത്സാഹനമായി നമ്മള്‍ കണക്കാക്കും' എന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലായിക്കും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. just assuming.
സൂച്ചേച്ചി മാഗസിനുമായി ബന്ധപ്പെട്ടിട്ടുണ്ടാകുമെന്നും അവരുടെ മറുപടി ലഭിക്കുമ്പോള്‍ അത് എന്താണെന്ന് ഇവിടെ സൂചിപ്പിക്കുകയെങ്കിലും ചെയ്യുമെന്നും കരുതുന്നു. അത് അറിയുന്നതു വരെയെങ്കിലും, നമുക്ക് കാത്തിരുന്നുകൂടേയെന്ന് എന്റെ അഭ്യര്‍ത്ഥന.
warm regards,
divaswapnam
ഏറ്റവും ഒടുവിലായി പറഞ്ഞ ഡാലിയുടെ കമന്റും വയിച്ചു. ശരിയാണ്. കൊളാജ് ആണെങ്കില്‍ ഒരു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുവേണം അതുവരാന്‍. ഇവിടെ ഇപ്പോള്‍ ആവശ്യം ദിവാസ്വപ്നത്തിനെ ആണ്. ഇതിന്റെ പുസ്തകം കയ്യിലുള്ള ദിവാസ്വപ്നത്തിനെ. ഇതു ഒരു സാഹിത്യമോഷണം ആണെങ്കില്‍, എന്റെ കാഴ്ചപ്പാട് തെറ്റാണെന്നു തെളിഞ്ഞാല്‍ ഇതുവരെ പറഞ്ഞ കമന്റുകളുടെ ഒക്കെ പേരില്‍ ഞാന്‍ ബൂലോകരോടെല്ലാം മാപ്പു ചോദിക്കാന്‍ ഞാന്‍ റെഡിയാണ്. പക്ഷെ സൂവിന്റെ സൃഷ്ടിക്കൊപ്പം ഇതില്‍ ഷോകേസ് ചെയ്ത പെരിങ്ങോടന്‍, ഉമേഷ്, പോള്‍, വിഷ്ണുപ്രസാദ്, ശിശിരം, വര്‍ണ്ണമേഘങ്ങള്‍, പാണനാര് തുടങ്ങിയവര്‍ .(റിനി പറഞ്ഞുകഴിഞ്ഞു, മേതിലിനെ ഒരു സജീവ ബ്ലോഗ്ഗര്‍ ആയിട്ടു കാണണമോ?)പറയട്ടെ, അവര്‍ക്കിതില്‍ മാനഹാനി സംഭവിച്ചു എന്ന്.
ReplyDeleteഡാലി പറഞ്ഞപോലെ ബൂലോകത്തെ പറ്റിയുള്ള റിപ്പോര്‍ട്ടായി ആ രണ്ടുപേജ് കോളാഷ് കാണാനാവില്ല. പുഴയുടെ പ്രതികരണം അറിയാന്‍ താല്പര്യമുണ്ട്.
ReplyDelete“അനുവാദമില്ലാതെ പോസ്റ്റ് എടുത്ത് വെച്ചതും പോര, അക്ഷരത്തെറ്റും വരുത്തിയിട്ടുണ്ട്. ;)അതെനിക്ക് ഒട്ടും സഹിച്ചില്ല.”---അതാണ് , അതാണ് സൂ ആത്തമാത്തദ!
dear, before writing all these everybody just think or look..all softwares in ur computers are genuine or original one..if no... u have no right to speak abt copyrights and all..
ReplyDeleteനൂറടിച്ചേക്കാം. ആരും തല്ലല്ലേ...
ReplyDelete:)
ReplyDeleteസന്തോഷെ ,
100 ന്റ്റെ കോപ്പി റൈറ്റ് ആര്ക്കും കൊടുക്കില്ലല്ലേ!
കുമാറേ, പെരിങ്ങോടന്‍റെ മറ്റെല്ലാ കൃതികളും വിട്ട് മൂക്ക് തിരഞ്ഞെടുത്തതില്‍ അദ്ദേഹത്തിന് പ്രതിഷേധമുണ്ടാവാനാണ് സാധ്യത. എന്‍റെ തോന്നലാണ്: ഒരു പക്ഷേ പെരിങ്ങോടനോട് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹം വേറേ ഏതെങ്കിലും ഒരെണ്ണം പ്രസിദ്ധീകരിക്കാന്‍ പറഞ്ഞേനെ.
ReplyDeleteഈ പ്രശ്നത്തില്‍ കുമാര്‍, വിശാലന്‍, ദില്‍ബന്‍, ദിവാ തുടങ്ങിയവരുടെയൊക്കെ അഭിപ്രായക്കാരനാണു ഞാന്‍. ബ്ലോഗ്ഗിങ് ഇപ്പോഴും മലയാളത്തിലെ ഒരു പുതിയ പ്രസാധനമാധ്യമമാണല്ലോ. അതിനു കുറച്ചുകൂടി visibility നല്‍കാന്‍ പുഴ.കോം ചെയ്ത ഒരു നല്ല കാര്യമായിട്ടേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. പ്രത്യേകിച്ച് കുറച്ചു സാമ്പിളുകളുടെ കൊളാഷ് ആയി കാണിച്ചിരിക്കുന്നതില്‍ നിന്നു തന്നെ സൂവിന്റെ കഥ വിറ്റ് കാശുണ്ടാക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യം എന്നും എനിക്കു തോന്നുന്നു. പിന്നെ കോപ്പിറൈറ്റ് എന്നത് ഒരു കൃതി ഒരിടത്തും ഒരു വരിപോലും അനുവാദമില്ലാതെ പകര്‍ത്താതിരിക്കുക എന്നൊന്നും അര്‍ത്ഥമില്ല. അങ്ങനെയാണെങ്കില്‍ മനോരമയില്‍ കണ്ടവാര്‍ത്തയെ വക്കാരി വിമര്‍ശിക്കുമ്പോള്‍ മനോരമയ്ക്കു വക്കാരിയെ കോടതികയറ്റാമല്ലോ. സാധാരണഗതിയില്‍ “ന്യായമായ ഉപയോഗത്തിനുള്ള അനുവാദം” (Fair Use Exemptions) കോപ്പിറൈറ്റ് നിയമങ്ങളില്‍ പറഞ്ഞിരിക്കും (പലപ്പോഴും, വളരെ അവ്യക്തമായ രീതിയില്‍ ;-)). ഒരുദാഹരണം ഇവിടെ. ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമങ്ങളെപ്പറ്റി കൂടുതല്‍ വിവരമുള്ള ആര്‍ക്കെങ്കിലും കൂടുതല്‍ വിശദമായ അഭിപ്രായം പറഞ്ഞേക്കാന്‍ കഴിയും.
ReplyDeleteഈ അഭിപ്രായത്തിന്റെ പേരില്‍ എന്നോടാര്‍ക്കെങ്കിലും യുദ്ധം ചെയ്യണമെങ്കില്‍ ചര്‍മ്മണ്വതിയുടെ തീരത്തു വരിക; ഞാന്‍ കുമാര്‍, വിശാലന്‍, ദില്‍ബന്‍, ദിവാ എന്നിവരെയും കൂട്ടി അവിടെയെത്താം :-)
"നൂറടിച്ചേക്കാം. ആരും തല്ലല്ലേ..."
ReplyDeleteഅപ്പോ, നൂറടി, ആരോഗ്യത്തിനു ഹാനികരമാണെന്നറിയാഞ്ഞിട്ടല്ല...
:-))
പാപ്പാന്‍ :) വിറ്റ് കാശുണ്ടാക്കും എന്നൊന്നും ഞാന്‍ ഉദ്ദേശിക്കുന്നതേയില്ല. എന്നോടൊന്ന് പറഞ്ഞൂടായിരുന്നോ അവര്‍ക്ക്? പ്രിന്റ് ചെയ്യുന്നതിന്റെ എല്ലാ നിയമവശവും അവര്‍ക്ക് അറിയാമായിരിക്കുമല്ലോ?
ReplyDeleteസൂ, അവര്‍ക്കൊരു ഇ-മെയിലയയ്ക്കൂ. അവരുടെ വശം കൂടി മനസ്സിലാകുമല്ലോ. നമ്മള്‍ ഇവിടെ അങ്ങോട്ടുമിങ്ങോട്ടും തര്‍ക്കിച്ചിട്ടെന്തുകാര്യം?
ReplyDelete------------------
"നൂറടിച്ചേക്കാം. ആരും തല്ലല്ലേ..."
നൂറുമാത്രമാക്കുന്നതെന്തിനെന്റെ സന്തോഷേ, കുറച്ചുപാലും കൂടി മിക്സ് ചെയ്ത് “നൂറും പാലും” അടിക്ക് :-)
മെയില്‍ അയച്ചല്ലോ.
ReplyDeleteഅങ്ങനെയാണെങ്കില്‍ മനോരമയില്‍ കണ്ടവാര്‍ത്തയെ വക്കാരി വിമര്‍ശിക്കുമ്പോള്‍ മനോരമയ്ക്കു വക്കാരിയെ കോടതികയറ്റാമല്ലോ
ReplyDeletePappane, Dushta, clue koduthalle :)
Samoohathe udbudharaakkunna paripaadi nirthi :)
പാപ്പേട്ടനോടും പിന്നെ പാപ്പേട്ടന്‍ പറഞ്ഞ ആ ഗാങ്ങിനോടും ഞാന്‍ ശക്തമായി വിയോജിക്കുന്നു :) {ഇനി ചിരിച്ചോണ്ട് വിയോജിച്ചേന് എന്നെ ആരേലും കോടതി കയറ്റ്വോ? }
ReplyDeleteഇത് ഒരു പ്രതീകാത്മകമായ എതിര്‍പ്പായി കാണണം എന്നാണെന്റെ വാദം. പുഴ മാഗസിനില്‍ സ്വന്തം ലേഖനം അല്ലെങ്കില്‍ പേര് വരുന്നത് ചിലര്‍ക്ക് അഭിമാനകരമായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ലല്ലോ.
അപ്പോള്‍ പറഞ്ഞു വന്നത്, എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിലയുണ്ട്, ചുരുങ്ങിയ പക്ഷം അവരവരുടെ ബൌദ്ധിക സ്വത്തിന്റെ കാര്യത്തിലെങ്കിലും.
എസ്റ്റാബ്ലിഷ്ഡ് ആയ ‘പുഴ‘ പോലെയുള്ള മാധ്യമങ്ങള്‍ തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കണം എന്നു തന്നെയാണെന്റെ അഭിപ്രായം. അത് ഇനി വരാനിരിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പായിക്കോളും.
മലയാളം ബ്ലോഗിന്റെ ശൈശവകാലത്തെക്കുറിച്ച് ഏവൂരാനോട് യോജിക്കുന്നു.
പാപ്പേട്ടന്റെ ടീം ചര്‍മ്മണ്വതിയുടെ തീരത്താണല്ലേ? ഞമ്മടെ ടീം നമ്മക്ക് ഏതെങ്കിലും റെസ്റ്റോറന്റില്‍ കൂടാം, എന്തേലും ഒക്കെ കഴിച്ചോണ്ട് നമ്മക്ക് അവര്‍ക്കായി വെയിറ്റ് ചെയ്യാം.
"വക്കാരിയെ കോടതികയറ്റാമല്ലോ"
ReplyDeleteathengane? oru kodathi muriyil oraana kERumo? :)
100 missaayatil sankaTam uNT~.
മാനഹാനിയുണ്ടായോ എന്നതല്ല, പ്രശ്നമിപ്പോള്‍. ഈ വക മോഷണം കൊണ്ട് ചിലപ്പോള്‍ പ്രസിദ്ധിയുണ്ടാവാനും മതി. ആലു കിളിര്‍ത്താലും ചില നേരത്തതൊരു തണലാവുമല്ലോ?
ReplyDeleteഅനുമതിയില്ലാതെ പ്രസിദ്ധീകരിച്ചുവെന്ന തെറ്റിനെ പറ്റിയാണു സംസാരിക്കുന്നത്, അതു വഴി പ്രസിദ്ധിയുണ്ടായോ ഇല്ല്യോ എന്നല്ല.
അമ്മയെത്തല്ലിയാലും രണ്ടഭിപ്രായം എന്നാരാണോ ആദ്യം പറഞ്ഞത്?
വക്കാരി മനോരമയെ ക്വോട്ടിയാല്‍ ചോദിക്കണമെങ്കില്‍, ചോദിക്കണ്ടത്, മനോരമയാണു. സൂവിന്റെ ക്വോട്ടിയാല്‍ ചോദിക്കേണ്ടതു സൂവും. മൊത്തം കൃതിയായ് ക്വോട്ടുമ്പോഴല്ലേ ഈ അനുവാദത്തിന്റെ പ്രശ്നം? പാപ്പാന് അവിടെ “അടങ്ങിയിരിക്കാനേ..”, ന്യൂ ജേഴ്സിയില്‍. :)
/അവസാന വാചകം തമാശാണു കേട്ടോ പാപ്പാനേ../
നമ്മള്‍ ബ്ലൊഗില്‍ പാലിക്കേണ്ട ചില കോപ്പി റൈറ്റ് മര്യാദകളും ഉണ്ട്
ReplyDeletehttp://weblogs.about.com/od/issuesanddiscussions/a/copyrighttips.htm
ഒന്നു കാണാം
ലോനപ്പന്‍
ബഹളത്തില്‍ ഒരു കാര്യം മറന്നു. റിനിയുടെ കൃതി മഴിപുരണ്ടുവന്നതില്‍ ആ കൂട്ടുകാരിയ അഭിനന്ദിക്കാന്‍. ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് മാറി നിന്ന് ശബ്ദം ഉയര്‍ത്തി “അഭിനന്ദനങ്ങള്‍”.
ReplyDeleteഓ ടോ : എനിക്കൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു, ഞാന്‍ മരുതി ബ്ലോഗുകള്‍ ഇപ്പൊഴും ശൈശവത്തില്‍ തന്നെ ആണെന്നു. വളര്‍ന്നു തുടങ്ങുകയാണെന്ന്. ഒരു കലാസൃഷ്ടി/മാധ്യമം ജനകീയമാകുമ്പോഴാണ് അതിന്റെ വളര്‍ച്ച തുടങ്ങുന്നത്. ഇന്നും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരു മജൊരിറ്റ്യ് ക്കു എന്താണ് ബ്ലൊഗുകള്‍ എന്നറിയില്ല. മംഗ്ലീഷ് എഴുതാവുന്ന സോഫ്റ്റ്വെയര്‍ ഇതുപോലെ ഉണ്ടെന്നും വെറുതെ കിട്ടും എന്നും അറിയില്ല. കേരളത്തിലെ റിയാലിറ്റിയെ ഒരു പ്രവാസി മലയാളിയുടെ ഫ്രെയിമിലൂടെ കാണര്രുതെ സുഹൃത്തുക്കളേ.. നെറ്റ് ഉപയോഗിക്കുന്ന മെജോരിറ്റി ഉന്‍ഡെങ്കിലും അതിലെ മലയാളത്തിനോട് ആഭിമുഖ്യം പൊതുവ്വെ കുറവാണ്. കൊച്ചിയില്‍ വച്ചു നടന്ന ആദ്യ ബ്ലൊഗുമീറ്റിലെ മീഡിയ സാന്നിദ്ധ്യം പിന്നെയും ഒട്ടനവധി പേരെ ഇതിലേക്ക് ആനയിച്ച കാര്യം നമ്മളൊക്കെ അറിഞ്ഞതാണ്. malayaaLam എന്നു എഴുതുമ്പോള്‍ മലയാളം എന്നുവരുന്ന വിദ്യ കണ്ട് ഞെട്ടിയിരിക്കുന്നവരാണ് ഭൂരിഭാഗവൂം.
എന്തൊ എന്റെ മന്‍സില്‍ ഇപ്പോഴും മലയാളം ബ്ലൊഗുകള്‍ വളര്‍ച്ച തുടങ്ങിയിട്ടേ ഉള്ളു, ഇനിയും ഒരുപാട് വളരാനിരിക്കുന്നു എന്നൊരു തോന്നല്‍. തെറ്റാവാം. തിരുത്തുക.
ഓഫ് ടോപിക് വിട്ട് റിനിക്ക് ഒരിക്കല്‍ കൂടി അഭിനന്ദനം.
ഒരു അമേരിക്കന്‍ മലയാളി മാദ്ധ്യമത്തില്‍ (പത്രം & ടീവി) ബ്ലോഗുകളെപ്പറ്റി ഒരു ലേഖനമോ പ്രോഗ്രാമോ വരുത്താന്‍ ശ്രമിക്കുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് (ആദ്യകാലത്ത്) അതിന് ശ്രമിച്ചവര്‍ക്കറിയാം. ചിക്കാഗോ സാഹിത്യവേദിയുടെ മീറ്റിംഗില്‍, വരമൊഴിയെപ്പറ്റിയും ബ്ലോഗുകളെപ്പറ്റിയും സാക്ഷാല്‍ സിബു തന്നെ പ്രസന്റേഷന്‍ കൊടുത്തിട്ടും അവിടെ നിന്ന് ഒരാള്‍ പോലും ബ്ലോഗ് തുടങ്ങിയിട്ടില്ല എന്നതു കൂടി ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കുക.
ReplyDeleteആ സാഹചര്യത്തിലാണ് ആരും അങ്ങോട്ട് ചെന്ന് ചോദിക്കാതെ പുഴ മാഗസിന്‍ ഇങ്ങനെയൊരു കൊളാഷ് ചെയ്തിരിക്കുന്നത്. സാധാരണ ഗതിയില്‍ ചിന്തിച്ചാല്‍ അതിന് അവരോട് നന്ദി പറയുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് ഞാന്‍ പറയും.
ഈ ലക്കത്തില്‍ വന്ന കൊളാഷ് അത്തരം പ്രോത്സാഹനങ്ങള്‍ക്കൊരു തുടക്കമാവും എന്നാണ് എന്റെ അഭിപ്രായം. മാസിക തുടക്കമായതുകൊണ്ടായിരിക്കാം പുഴ ഇതൊക്കെ ചെയ്യുന്നത്. എന്നാലും, അവര്‍ അത്രയെങ്കിലും ചെയ്യുന്നുണ്ടല്ലോ. കൂടുതലും ചെറുപ്പക്കാര്‍ പങ്കാളികളായ ഒരു ബോര്‍ഡാണ് ഈ പ്രിന്റ് എഡീഷന്റെ പിന്നില്‍ എന്നാണ് മനസ്സിലാക്കുന്നത്.
ഏറ്റവും പ്രായോഗികമായി എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന്, ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ശ്രീജിത്തും സന്തോഷും പറഞ്ഞു : പുഴയ്ക്കൊരു മെയില്‍ അയയ്ക്കുക. അതിന്റെ മറുപടിയ്ക്ക് കാത്തിരിക്കുന്നതിനു പകരം നമ്മള്‍ എന്താണ് ചെയ്തത്.
ഈ കൊളാഷിന്റെ കൂടെ പ്രത്യേകമായി റിപ്പോര്‍ട് ഒന്നുമില്ല. പക്ഷേ, അതൊരു പ്രസക്തിയുള്ള കാര്യമാണെന്ന് തോന്നുന്നീല്ല. കാരണം, ഓരോ ബ്ലോഗിന്റെയും യൂ. ആര്‍. എല്‍. വളരെ വ്യക്തമായി, ഉദ്ധരണിയുടെ ചുവട്ടില്‍ തന്നെ കൊടുത്തിട്ടുണ്ട്.
ബ്ലോഗുകളെപ്പറ്റി ഒരു ബ്രീഫ് റിപ്പോര്‍ട്ട് ആവശ്യമില്ലാത്ത വിധം ബ്ലോഗുകള്‍ വളര്‍ന്നു എന്ന് മാത്രമാണ് ഈ കൊളാഷ് ഇപ്രകാരം ഡിസൈന്‍ ചെയ്തിരിക്കുന്നതില്‍ നിന്ന് ഊഹിക്കേണ്ടത്.
സൂവിന്റെ പോസ്റ്റിലെ പാരഗ്രാഫുകള്‍ ചെറുതായതുകൊണ്ട് പോസ്റ്റ് മുഴുവന്‍ വന്നു എന്നല്ലാതെ, സൂവിന്റെ പോസ്റ്റ് മുഴുവന്‍ കോപ്പി ചെയ്ത് ഇട്ടു എന്ന് ആരോപിക്കുന്നതില്‍ കാര്യമുണ്ടോ, ബാക്കിയുള്ളവരുടെ പോസ്റ്റുകളില്‍ നിന്ന് അല്‍പമല്ലേ വന്നിട്ടുള്ളൂ.
ഡീസി ബുക്സുമായി അലയന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് 'പേജ് നിറയ്ക്കാനാണ് ഈ കൊളാഷ് ഇട്ടതെന്ന്' പറയുന്നത് നമ്മുടെ എടുത്തുചാടിയുള്ള മറുപടികളുടെ കൂട്ടത്തില്‍ കൂട്ടം.
മജീദ് പി.കെ. പറഞ്ഞ പോയിന്റും പലരും ആലോചിക്കേണ്ടതാണ്. നാട്ടില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പറ്റി കോമഡി കഥയും കവിതയും എഴുതുന്ന (ഞാനടക്കമുള്ള) ബ്ലോഗര്‍മാര്‍ കോപ്പിറൈറ്റിനെപ്പറ്റിയൊക്കെ നന്നായി മനസ്സിലാക്കിയിട്ടാണോ ഈ അഭിപ്രായമൊക്കെ പറയുന്നത് ?
again; ഓരോ പോസ്റ്റിന്റെയും ചുവട്ടില്‍ URL കൊടുത്തിരിക്കുന്നത് ചര്‍ച്ചയ്ക്കിടയില്‍ നമ്മള്‍ മറന്നുപോകുന്നു.
ഒരു ബ്ലോഗ് പോസ്റ്റ് മുഴുവന്‍ ക്രെഡിറ്റൊന്നും കൊടുക്കാതെ അടിച്ച് മാറ്റുന്നതു പോലെ പ്രശ്നമുള്ള വിഷയമല്ലല്ലോ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ആയുരാരോഗ്യം പോലെ (ആരൊഗ്യവുമായി ബന്ധപ്പെട്ടതുകൊണ്ട്) സെന്‍സിറ്റീവായ പോസ്റ്റുകള്‍ വളച്ചൊടിച്ചോ വികലമാക്കിയോ ആരെങ്കിലും അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നത് & അതിനുള്ള സാദ്ധ്യത : ഇതൊക്കെയാണ്‍ ഭാവിപ്രശ്നങ്ങളായി എതിര്‍ക്കപ്പെടേണ്ടത്.
divaswapnam
(unable to sign-in)
ദിവാസ്വപ്നത്തോട് ഒരു ചെറിയ കരുതല്‍.
ReplyDeleteപുഴ മാഗസിന്‍ ബ്ലോഗില്‍ നിന്നും എടുത്ത് പബ്ലീഷ് ചെയ്തതില്‍ ഇത്രയും പ്രതിക്ഷേധം ഉണ്ടായ സ്തിതിക്കു, പുഴയുടെ പേജുകള്‍ അതുപോലെ സ്കാന്‍ ചെയ്ത് റിനിയുടെ കഥ അടക്കം പബ്ബ്ലിഷ് ചെയ്തതില്‍ അവര്‍ക്കും അവരുടെ വഴി തേടാം. ഇല്ലേ?
പേടിക്കണ്ട, അവരൊക്കെ അങ്ങനെ ചെയ്യും എന്നു തോന്നണില്ല. ഇനി അഥവാ ചെയ്താല്‍, അങ്ങു ചര്‍മ്മണ്വതിയുടെ തീരത്ത് വന്നാല്‍ മതി. ഞങ്ങള്‍ അവിടെ ഉണ്ടാകും പാപ്പാന്റെ ആനകളേയും തെളിച്ചുകൊണ്ട്. കുട്ടങ്കുളങ്ങര രാമദാസന്റെ വാലില്‍ നിന്നും ഒരുരോമം ഞാന്‍ അടിച്ചുമാറ്റിത്തരാം. മോതിരവിരലില്‍ അണിഞ്ഞാല്‍ മതി. :)
pETiyilla kumaar :)
ReplyDeleteദിവാ
കഷ്‌ടകാലന്‍ നായര്‍ വരുമ്പോള്‍ ഫാമിലി മൊത്തമായിട്ടിങ്ങ് കൊണ്ടുവരും എന്നത് എത്ര സത്യം :)
ReplyDeleteഎന്നെ എല്ലാവരും കൂടി ഇങ്ങിനെ പേടിപ്പിക്കാതോ. ഒരു പത്മജാവ്യൂഹത്തില്‍ നിന്നും ഒരുവിധത്തില്‍ ഊരി ക്ഷീണം മാറ്റാന്‍ ഒരു സോഡാ നാരങ്ങാ കുടിച്ച് തീര്‍ന്നില്ല... :)
പടച്ചോനേ! നിങ്ങലെല്ലാവരും കൂടി പുഴ.കോമിനെ വറചട്ടിയിലിട്ടു പൊരിക്കുമ്പോള്‍ ഇതെഴുതിയ എന്നെ അവര്‍ എരിതീയിലിട്ടു ചുടുമല്ലോ...
ReplyDeleteഒരു കാര്യം ശ്രദ്ധിച്ചതു്: ഇത്രയും കാലം ഭാരതീയഗണിതവും ഭാഷാശാസ്ത്രവും സംസ്കൃതവും ഒക്കെ പറഞ്ഞുനടന്ന എന്റെ പോസ്റ്റായി അവര്‍ ഇട്ടതു് എനിക്കു നാല്‍പതു വയസ്സായി എന്ന തീര്‍ത്തും വ്യക്തിപരമായ ഒരു ചടാക്കു പോസ്റ്റ്. അതും ഞാന്‍ പൂട്ടിക്കെട്ടിയ ഒരു ബ്ലോഗില്‍ നിന്നു്. അതു കണ്ടിട്ടു് എന്നെ വെടിവെച്ചു കൊല്ലാന്‍ തോക്കുമായി ആരെങ്കിലും വരുമോ എന്തോ?
എന്റെ മാത്രമല്ല, പെരിങ്ങോടന്റെയും സൂവിന്റെയും എന്തിനു മേതിലിന്റെ വരെയും അവരുടെ തനതായ എഴുത്തു സൂചിപ്പിക്കുന്ന പോസ്റ്റുകളല്ല ഉദ്ധരിച്ചിരിക്കുന്നതു്. മനഃപൂര്‍വ്വം ബ്ലോഗുകളുടെ നിലവാരത്തെപ്പറ്റി മോശമായ ചിന്ത വളര്‍ത്തുവാനാണോ ഇങ്ങനെ ഇട്ടതു് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
ഹ..ഹ..
ReplyDeleteഉമേഷേട്ടന്‍ പറഞ്ഞതു കറക്ടാ..ഞാനുമത് കണ്ടിരുന്നു.ഇങ്ങോര് സംസ്കൃത ശ്ലോകം ചൊല്ലലു നിര്‍ത്തി വയസ്സിനെ പറ്റിയെഴുതിത്തുടങ്ങിയോ എന്നോര്‍ത്തു ഞാന്‍ സന്തോഷിച്ചു ( എനിക്ക് അസൂയയുള്ളത് അറിയാമല്ലോ)
പുഴയെ ഞാന്‍ കുറ്റം പറയില്ല,എന്റെ കുറെ പന്നാസു കഥകള് അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടയക്കാ വലിപ്പത്തില്‍ നിന്നും കമുകാവുമ്പോളെങ്കിലും മാധ്യമങ്ങള്‍ നമ്മെ തേടി വരും. വന്നില്ലേല്‍ അവര്‍ക്കു പോയി. അത്ര തന്നെ.
ReplyDeleteഎന്നെങ്കിലും ഒരിക്കല്‍ വായിച്ചും കണ്ടും കേട്ടും ആവറേജ് അമേരിക്കന്‍ മലയാളിയും കൂടെയെത്തും ഒപ്പം. പണ്ട്, നമ്മള്‍ വിട്ടിട്ടു പോന്ന യാഹൂ ചാറ്റ് റൂമിലെത്തിയതേയുള്ളൂ അവരിപ്പോള്‍. [പാതിരാത്രിക്ക് പിന്മൊഴികളിലേക്ക് പുളിച്ച തെറി എഴുതി വിട്ട വിന്‍സിനെ ഓര്‍മ്മയില്ലേ?] നാളൊരുപാടൊന്നും ആയിട്ടില്ലല്ലോ?
ഫ്രീയായിട്ടു പബ്ലിസിറ്റി കിട്ടുമെന്നത് (എഴുത്തുകാരനായാലും ബ്ലോഗിനായാലും, മലയാളം ബൂലോകത്തിനു മൊത്തമായാലും) കോപ്പിറൈറ്റ് നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ ആര്‍ക്കും അനുവാദം കൊടുക്കുന്നില്ല.
പുഴയ്ക്ക് ചെയ്യാവുന്നതും, എന്നാല്‍ ചെയ്തിട്ടില്ലാത്തതുമായ ഒരു കാര്യമുണ്ട്, സ്വന്തം തട്ടകത്തില്‍ തന്നെ -- അവരുടെ വെബ്‌സൈറ്റ് യൂണീകോഡ് മലയാളത്തിലേക്ക് ആക്കിയിരുന്നെങ്കില്‍, അത്രയുമെങ്കിലും ഉദ്ധാരണം നടന്നേനെ.
കുമാര്‍, മലയാളം ബ്ലോഗുകള്‍ വളര്‍ന്ന് പുര നിറഞ്ഞുവെന്നല്ല പറഞ്ഞത്. അതിന്റെ ശൈശവ ദശ കഴിഞ്ഞിരിക്കുന്നു -- വളര്‍ച്ച നിലച്ചിട്ടില്ല, വളരാനിനിയും കിടക്കുന്നതേയുള്ളൂ.
പുഴയില്‍ ഈയൊരു സചിത്ര ലേഖനം വന്നതു കൊണ്ട് അമേരിക്കന്‍ മലയാളികളെല്ലാം സകുടുംബം ബ്ലോഗാനൊന്നും പോകുന്നില്ല. ഈ പറഞ്ഞ പ്രസിദ്ധീകരണം, ഉമേഷ് ലിങ്കിയാണു കാണുന്നത് തന്നെ.
മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തപ്പോഴത്തെ ആളനക്കമൊന്നും പുഴയുടെ റിപ്പോര്‍ട്ട് കൊണ്ടു വരാനില്ല എന്നാണു എന്റെ വിശ്വാസം.
അപ്പനു അടുപ്പിലും തൂറാം, ശരി തന്നെ. പക്ഷെ, പുഴയെഴുത്തുകാരെ നമ്മുടെ അപ്പനാക്കണോ ?
അല്ലെങ്കില്‍ത്തന്നെ, ഹിതമുള്ളവര്‍ ശല്ല്യമുണ്ടാക്കിയാലും അതു ശല്ല്യം തന്നെ എന്നു വിളിച്ചൂ പറഞ്ഞവരെ അറിയിക്കാനുള്ള ആമ്പിയറെന്നിനി നമുക്ക് വരുമോ ആവോ?
പുഴ മാഗസിനുമായി ബന്ധമൊന്നും എനിക്കില്ല എന്നും കൂടി പറഞ്ഞോട്ടെ. സദുദ്ദേശപരമായിട്ടായിരിക്കും ഈ കൊളാഷ് അവര്‍ ചെയ്തത് എന്ന അനുമാനത്തിലാണ് ഈ പോസ്റ്റിട്ടതും പിന്നീട് കമന്റുകള്‍ ഇട്ടതും.
ReplyDeleteകേരളത്തെ സംബന്ധിച്ച വിവരങ്ങള്‍ക്ക് ടീവിയെയും ആഴ്ചയിലൊരിക്കലുള്ള പത്രത്തെയും ഇപ്പോള്‍ ഇന്റര്‍നെറ്റിനെയും ആശ്രയിക്കുന്ന അമേരിക്കന്‍ പ്രവാസികള്‍ക്ക് ബ്ലോഗിംഗ് പോലൊരു മാദ്ധ്യമത്തെപ്പറ്റി തീരെ അറിയാതെയല്ല. എന്നിട്ടും വളരെ കുറച്ച് ആളുകളേ അമേരിക്കയില്‍ നിന്ന് ഈ രംഗത്തുള്ളൂ. അധികം പേര്‍ ബ്ലോഗിംഗിലേയ്ക്ക് കടന്ന് വരണമെങ്കില്‍ ഇടയ്ക്കിടയ്ക്ക് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ സഹായിക്കും എന്നുതന്നെ ഇപ്പോഴും തോന്നുന്നു. ഈ 2 പേജ് ക്ലിപ്പിംഗ് ആ പ്രതീക്ഷയാണ് തന്നത്.
ഏതായാലും, കാര്യമായ ഓഫുകളും ചീത്തവിളികളുമില്ലാതെ ഈ വിഷയം ചര്‍ച്ച ചെയ്തത് നല്ല കാര്യമായി. ഇതുവരെ തീരുമാനത്തിലൊന്നുമെത്തിയില്ലെങ്കിലും കൂടുതല്‍ വിഷയങ്ങള്‍ ഇമ്മാതിരി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നേനെ.
ബാക്കിയെല്ലാം സൂച്ചേച്ചിയുടെ തീരുമാനം, ഇഷ്ടം :)
ആശംസകള്‍
കുമാറേ, ആശംസകള്‍ക്ക് നന്ദി.
ReplyDeleteആദ്യമായിട്ടല്ലങ്കിലും കൃതികള്‍ അച്ചടിമഷി കാണുന്നത് എന്നും സന്തോഷം തന്നെ.
ഞാന്‍ ഇവിടെ ഉദ്ദേശിച്ചത് ബ്ലൊഗു പോസ്റ്റ് പുഴയില്‍ വന്നതും കോപ്പീറൈറ്റ് നിയമം കാറ്റില്‍ പറന്നതും ശരി എന്നല്ല. (ദയവായി തെറ്റിദ്ധരിക്കാതിരിക്കുക)
ReplyDeleteഇതിലെന്നല്ല ഇനി എതു പബ്ലിക്കേഷനായാലും ഒരു ബ്ലോഗ് കൊളാജ് ഉണ്ടാക്കിയാല്‍ അതു കൊണ്ട് ബ്ലോഗുകള്‍ക്ക് കിട്ടുന്ന പബ്ലിസിറ്റിയെ കുറിച്ച്, ഒരു അകാംക്ഷയുടെ പുറത്തെങ്കിലും ആ ലിങ്കിലേക്ക് ആദ്യമായി ക്ലിക്ക് ചെയ്തുവരുന്ന ഒരു പുതുമുഖത്തെ കുറിച്ച് ഒക്കെമാത്രമേ ഞാന്‍ കണ്ടുള്ളു. (എന്റെ മുന്‍കമന്റുകള്‍ വായിച്ചാല്‍ എല്ലാം മനസിലാവും).
നേരത്തോട് നേരമായി ഞാന്‍ നിര്‍ത്തി. വിവാദത്തിന്റെ കാലവധി കഴിഞ്ഞു.
പ്രിയമുള്ള സുഹൃത്തുക്കളെ, ഓഫ് ടോപ്പിക്കിലേക്ക് ചുവടുമാറാതെ ചര്‍ച്ചചെയ്ത ഈ വിഷയത്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിത്സന്തോഷം.
ഈ വിഷയത്തില്‍ മുന്നോട്ടുള്ള കാര്യങ്ങളുടെ പുരോഗതി അറിയാന്‍ താത്പര്യ്ം ഉണ്ട്.
പുഴ.കോമിന്റെ മറുപടി അറിയാനും.
അപ്പോള്‍ എല്ലാവര്‍ക്കും നന്ദി. വിഷമം തോന്നിയവരൊട് മാപ്പ്.
ദിവാ-ഈ സൈസ് കുരിശുകള്‍ ദിവാങ്കോട്ട് ഇനീം തപ്പി പിടിക്കും എന്നാണോ നമുക്ക് ഇനീം ചര്‍ച്ച ചെയ്യാം എന്നത് കൊണ്ട് ഉദ്ദേശിച്ചത്.സംഭവം അറിഞ്ഞ് നാലു അഭിപ്രായം പറയണം എന്നോര്‍ത്ത് പാഞ്ഞ് വന്നതാ ഞാന്‍ ആപ്പോഴേക്കും പുഴ കടലില്‍ എത്തി.അടുത്ത പ്രാവശ്യം ഞാന്‍ അവസരം ഉപയോഗിക്കുന്നതാണു.
ReplyDeleteസാന്‍ഡോസ്,
ReplyDeleteഈ സൈസാണെങ്കില്‍, തപ്പിപ്പിടിക്കുന്നതില്‍ ഇനിയും സന്തോഷമേയുള്ളൂ.
ഏതായാലും സാന്‍ഡോസിന് പറയാനുള്ളത് പറയാതിരിക്കേണ്ട.
ദിവാസ്വപ്നത്തിന്റെ വാരഫലം ഒന്നു ചെക്കു ചെയ്യിക്കുന്നതു നന്നായിരിക്കും. ഈയിടെ വിരല്‍ കുത്തുന്നതൊക്കെ വിവാദമാകുകയാണല്ലോ?
ReplyDeleteതമാശയല്ല. ഞാന്‍ കാര്യമായിട്ടു തന്നെ പറഞ്ഞതാണ്.
ക്ലാസിഫൈഡ് ആഡ്:
ReplyDeleteഈയിടെയായി വളരെ നല്ല നിലയില്‍ നടക്കുന്നതും സ്വന്തം കാരണത്താലല്ലാതെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് സേഫ്റ്റി വാണിംഗ് കിട്ടുകയും ചെയ്ത ഒരു സൌത്തിന്ത്യന്‍ കേരളാ സ്പെഷ്യാലിറ്റി തട്ടുകട ഫ്രാഞ്ചൈസികളെ ക്ഷണിച്ചു കൊള്ളുന്നു. ബിസിനസ് സാധ്യതയുടെ അഭൂത പൂര്‍വ്വമായ വളര്‍ച്ചയ്ക്കനുസരിച്ച് ഓടിയെത്താന്‍ കഴിവില്ലാത്തതിനാല്‍ എല്ലയിടത്തും ബ്രാഞ്ചുകള്‍ ആരംഭിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നു.
അപേക്ഷകള്‍ ടൈപ്പ് ചെയ്ത ഏ4 സൈസ് വെള്ളക്കടലാസില്‍ പൊതിഞ്ഞ പഴമ്പൊരി, ഉണ്ടപ്പൊരി, സുഗിയന്‍ എന്നിവയുടെ രൂപത്തില്‍ മെയില്‍ ചെയ്യെണ്ടതാണ്. ക്വാളിറ്റി ചെക്കിങ് വിദഗ്ദ്ധന്‍ നിര്‍വഹിക്കുന്നതാണ്.
കത്തുകള്‍ അയക്കേണ്ട വിലാസം:
സെല്‍ നമ്പര്‍ 24
കമ്മേര്‍ഷ്യല്‍ ക്രൈം യൂണിറ്റ്
പോലീസ് സ്റ്റേഷന്‍
ഷാര്‍ജ
ദില്‍ബൂ
ReplyDeleteസ്വന്തമായി നടത്തുന്ന ഹോട്ടല്‍ കൊണ്ട് വലിയ ലാഭം ഒന്നുമില്ല.അത് കൊണ്ട് ഫ്രാഞ്ചസി ഒന്നും കിട്ടിയില്ലേലും വേണ്ടില്ല തട്ടു കടേല്‍ എന്തെങ്കിലും ഒരു പണി കിട്ടിയാല്‍.....[ജീവിച്ച് പോണ്ടേ]
സു, കുട്ടി വിഷമിക്കണ്ട. സ്വന്തം ബ്ലോഗിനെ ഒരു ഡയറികുറിപ്പു പോലെ പവിത്രമായ വസ്തുവായി ട്ടാണു കാണുന്നതെന്നു "പുഴ" വിചാരിചിട്ടുണ്ടാവില്ല. എന്നു മാത്രമല്ല, അവര്‍ നല്‍കുന്ന പബ്ലിസിറ്റിക്കു നന്ദിയുണ്ടാവുമെന്നു വരെ കരുതിയിട്ടുണ്ടാവാം.
ReplyDeleteസ്വന്തം ഐഡെന്റിറ്റിപോലും സ്വകാര്യമായി സൂക്ഷിക്കുനൊരാളുടെ സൃഷ്ടി അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതു, ബോധമില്ലാത്തതുകൊണ്ടൊ, അതോ, അനാവശ്യമെന്നു കരുതിയിട്ടൊ?
ഏതായാലും സു സ്വന്തം മാധ്യമമായ ബ്ലോഗില്‍ പ്രതിഷേധം രേഖപെടുത്തി.
അവര്‍ എന്റെ ബ്ലൊഗില്‍നിന്നെന്തേ കടമെടുക്കാത്തതെന്നു സ്വകാര്യമായി വിലപിക്കുന്നവര്‍ (എന്നെ പോലെ) അതൊരു ഇഷ്യു ആക്കില്ല. സു വേറെ വിധത്തില്‍ ചിന്തിക്കുന്നു. യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വേണ്ട, വിമര്‍ശിക്കണ്ട.
സു, ഞാന്‍ കുട്ടിയുടെ വികാരം മാനിക്കുന്നു. മനസ്സില്ലാക്കുന്നു.
സുജയ :) എന്നെ കുട്ടി എന്നു വിളിച്ചത് കണ്ട് ഞാന്‍ ഞെട്ടി. നമ്മള്‍ പ്രായത്തില്‍ അത്ര വ്യത്യാസം ഒന്നുമില്ലാട്ടോ.
ReplyDeleteഎന്നോട് ചോദിക്കാതെ ബ്ലോഗിലെ പോസ്റ്റ് എടുത്തത് കാരണം എനിക്ക് നന്ദി പറയേണ്ട കാര്യം ഇല്ല.
പിന്നെ ഐഡന്റിറ്റിയുടെ കാര്യം. അതൊന്നും സ്വകാര്യമായിട്ട് സൂക്ഷിക്കുന്നില്ല ഞാന്‍. എന്നെ ബ്ലോഗ് മീറ്റില്‍ പലരും കാണുകയും പരിചയപ്പെടുകയും ചെയ്തതാണ്. ബ്ലോഗിലെ പലരും ചെയ്യുന്നതുപോലെ വിശദവിവരങ്ങള്‍ പ്രൊഫൈലില്‍ ഇടുന്നില്ല എന്ന് മാത്രമേയുള്ളൂ.
നന്ദി. :)
സു, കുട്ടി എന്നത് ഒരു പ്രാദേശിക പ്രയോഗം മാത്രം. ഇവിടെ ഇതു സമപ്രായക്കാറും ഉപയോഗികുന്നു.
ReplyDeleteഈ സംഭവം എല്ലാവര്‍ക്കും ഒരു താക്കീത് തന്നെ എന്നാണു തോന്നുന്നതു. നാളെ ആരെങ്കിലും എന്റെ പോസ്റ്റ് കട്ടെടുത്താല്‍ എനിക്കു നിസ്സഹായയായി നോക്കി നില്‍ക്കാനെ പാകമുള്ളു അല്ലെ? ചിന്തനീയം, തന്നെ.
പൂന്തോട്ടം എന്ന ആശയം തുടങിയ കാലത്തു തന്നെ ഒരാള്‍ ഒരു പൂന്തോട്ട നിര്‍മാണത്തിലേര്‍പ്പ്പ്പെടുന്നു. രാവും പകലും അവര് അതിനു വളവും വെള്ളവും
ReplyDeleteനല്‍കുന്നു. ആത്മാവും ജീവനും നല്‍കുന്നു. സുന്ദരവും സുരഭിലവുമായ ധാരളം പൂക്കള്‍ വിരിയുന്നു. അവരുടെ പൂന്തോട്ടത്തിന്റെ വിജയം മറ്റു പുതു പൂന്തോട്ടക്കര്‍ക്കു പ്രചോദനമാവുന്നു.
അങനെയിരിക്കേ അവരുടെ പൂന്തോട്ടത്തില്‍നിന്നു മറ്റൊരു ക്രഷിക്കാരന്‍ ഭംഗിയായി വിരിഞ ഒരു പൂവിന്റെ പ്കര്‍പ്പു എടുത്തു അവ്ന്റെ ക്രിഷി സ്തലത്തു ഇടുന്നു. അവന്ന്റ്റെ ഉദ്ദേശം ഇങനെഉള്ള പൂന്തോട്ടക്കാര്‍ നമുക്കിടയിലുണ്റ്റന്നു മാല്‍ൊകരെ അറിയിക്കുകയാണു. പ്റ്റുമെങ്കില്‍ ആ പൂന്തൊട്ടം ഒന്നു വിസിറ്റ്
ചെയ്തേക്കട്ടേ എന്നു കരുതി പൂന്തോട്ടത്തിന്റെ അഡ്രസ്സും കൊടുക്കുന്നു.
തന്റെ ആത്മാവും ജീവനുമായ പൂക്കള്‍ തന്നെ അറിയിക്കാതെ മറ്റൊരാള്‍
എടുത്തതറിഞു പൂന്തോട്ടക്കാരനു വിഷമം വരുന്നു. അവറ് മറ്റു പൂന്തോട്ടക്കാരോടു വിഷ്മ്ം പങ്കു വെക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവരുടെ
വിഷമം എല്ലാവര്ക്കും ഉള്‍ക്കൊള്ളാനായോ എന്നു വറ്ണ്ണത്തിലാശങ്ക.
.ന്നാലും ഒരു വാക്കു ചോദിക്കാമായിരുന്നു.
-----------
ഇനി നമ്മ്ലാന്ണു പൂന്തോട്ട്ക്കാര്‍നെങ്കിലോ, കുറച്ചു സന്തോഷിക്കും. ഇനി നമ്മളാണു പുഴ.കോം ആണെങ്കിലോ. ഒരു വാക്കു ചോദിച്ചിരിക്കും.
ഇനി നമ്മ്ലാണു ജഡ്്ജു എങ്കിലോ പുഴ ചെയ്തതു തെറ്റായി പ്രഖ്യാപിക്കും.
കഴിഞ മൂന്നു മാസമായി മാത്രം ബ്ലോഗ് വായിക്കുന്ന എന്ന നിലയില്‍ ഒരു അഭിപ്റായം. (അക്ഷര തെറ്റുകള്‍ ക്ഷമിച്ചാലും.)
പകര്‍പ്പവകാശ ലംഘനം ഡി.സി.ബുക്സ് അല്ല ഇനി ആരായാലും പകര്‍പ്പവകാശ ലംഘനം തന്നെയാണു്.
ReplyDeleteഅതു Microsoftന്റെ operating system കാശു് കൊടുത്ത് വാങ്ങതെ install ചെയ്താലും, electronic mediaയില്‍ നിന്നും പകര്ത്തി commercial magazineല്‍ ഇട്ടാലും ശരി, കാണിച്ചത് തെണ്ടിത്തരം തന്നെ. "തെണ്ടി" അതായത് ഇരന്നു ജീവിക്കുന്നവന്‍. ഒരു two way value transaction നടത്താതെ charityകൊണ്ടു മാത്രം കഴിയുന്നവന്‍. എന്നെല്ലാം അര്ത്ഥം ഉണ്ടു്. അനുവാദം ചോദിക്കാതെയുള്ള "പുഴ"യുടെ ആ പ്രസിദ്ധീകരണം അതുകൊണ്ടു, തെണ്ടിത്തരം തന്നെയാണു. പക്ഷെ നിങ്ങളില്‍ ആരും കൈചൂണ്ടുന്നതിനു മുമ്പ് ഒരു കാര്യംകൂടി പറയട്ടേ. കമെന്റുകള്‍ Type ചെയ്യാനുപയോഗിക്കുന്ന Operating System original - licensed version അണോ എന്ന് ഉറപ്പുവരുത്തിയിട്ട് കമന്റിയാല്‍ അതിനൊരു "ഗുട്ടന്സ്" ഉണ്ട്. അല്ലെങ്കില്‍ ചുമ്മ ചവറാവും. ഏത്?
എന്തായാലും 18ആം നൂറ്റാണ്ടിലെ മാധ്യമങ്ങള്‍ 21ആം നൂറ്റാണ്ടിലേക്‍ എത്തിനോക്കി തുടങ്ങി. അല്പം മാറി നില്ക്കു കൂട്ടരെ അവരെയും അകത്തേക്ക് കടത്തിവിടു. അവര്‍ക്കും കാണും സംശയങ്ങള്‍ അവര്‍ ചോദിക്കട്ടെ. നമുക്ക് മറുപടി പറയാം. പഠിപ്പിക്കാം. പഠിക്കാം. ഒരുമിച്ച് പ്രവര്ത്തിക്കാം. അച്ചടി മാദ്ധ്യമങ്ങള്‍ ക്ഷയിക്കും പക്ഷെ നാളെ അവ ഇല്ലാതാകില്ല. അവരെ വേതനിപ്പിക്കാതെ തന്നെ ചില കാര്യങ്ങള്‍ അവരെ അറിയിക്കാന്‍ ബുദ്ധിമുട്ടാണു. കാരണം അവര്‍ കച്ചവട സ്ഥപനങ്ങളാണു. മുതലാളികളും തൊഴിലാളികളും ഉള്ള ഒരു സ്ഥാപനം. അവര്‍ നിലനില്ക്കട്ടേ. പക്ഷെ അവര്‍ക്കും ഇപ്പോള്‍ ചിലതൊക്കെ മനസിലായി എന്നു തോന്നുന്നു. ജനാതിപത്യവല്കരിക്കപെട്ടുകൊണ്ടിരിക്കുന്ന (ഞാന്‍ എഴുതിയിട്ടുള്ള ഏറ്റവും നീളം കൂടിയ unbroken string of letters :) ) പ്രസിദ്ധീകരണ മേഖലയെ മലയാള മാദ്ധ്യമങ്ങള്‍ മറക്കരുത്. പിന്തുടരണം എന്നാണു എന്റെ ആഗ്രഹം. ഈ വിധത്തിലുള്ള "തെണ്ടിത്തരങ്ങള്‍" അവരെ ചൂണ്ടി കാട്ടി ഇനി ആവര്ത്തിക്കില്ല എന്ന് അവരെ കൊണ്ടു എഴുതി വാങ്ങണം. :)
കോപ്പിറൈറ്റ് വ്യവസ്ഥകള്‍ പാലിക്കാതെ പടങ്ങള്‍, ഫോട്ടോകള്‍, tv/audio/video clippings, web contents, scanned contents എന്നിവ യഥേഷ്ടം ബ്ലോഗുകളില്‍ ഉപയോഗിച്ചുപോരുന്ന പലരുമുണ്ട്. ഇവരില്‍ ചിലരെങ്കിലും adsense ഉപയോഗിക്കുന്നുമുണ്ട്.
ReplyDeleteഅതുകൊണ്ട് 'പാപം ചെയ്യാത്തവര്‍.....'
ഞാന്‍ പുഴ മാഗസിന്റെ മാനേജിങ് എഡിറ്ററാണ്. പ്രതികരിക്കുവാന്‍ വൈകിയതില്‍ ക്ഷമിക്കണം; കുറച്ചുമുമ്പാണ് ഈ പ്രശ്നത്തെക്കുറിച്ച് എനിക്ക് പത്രാധിപരുടെ മെയില്‍ കിട്ടിയത്.
ReplyDeleteപുഴ മാഗസിന്റെ അമേരിക്കയിലുള്ള വായനക്കാരില്‍ നല്ലൊരുപങ്ക്, ബ്ലോഗില്‍ മലയാളം നടത്തുന്ന മുന്നേറ്റത്തെക്കുറിച്ച് അറിയാത്തവരോ, സ്ഥിരമായി മലയാളം ബ്ലോഗ് വായിക്കാത്തവരോ ആണ്. അവരുടെ അറിവിലേക്കാണ് പ്രധാനമായും “ബ്ലോഗില്‍ നിന്നും” url-കള്‍ സഹിതം പ്രസിദ്ധീകരിച്ചത്. കുറച്ച് ഓണ്‍ലൈന്‍(ബ്ലൊഗ്) എഴുത്തുകാരെ അവര്‍ക്ക് പരിചയപ്പെടുത്തുക എന്ന സദുദ്ദേശത്തോടെ.
അങ്ങനെ ചെയ്യുന്നതിന്നു മുമ്പ് എഴുത്തുകാരെ അറിയിക്കാതിരുന്നത് ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ്. അങ്ങനെ സംഭവിച്ചതില്‍ വളരെ ഖേദിക്കുന്നു. പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ടതു വഴി ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിലും ഖേദം രേഖപ്പെടുത്തിക്കൊള്ളുന്നു.
പുഴ.കോം ഒരു സ്വതന്ത്ര സ്ഥാപനമാണ്. ഡി.സീ. ബുക്സിന്റെ പുസ്തകങ്ങള്‍ ഞങ്ങള്‍ വില്‍ക്കുന്നുണ്ട് എന്നേ ഉള്ളൂ. പുഴ.കോം ഒരു കുത്തക പത്രസ്ഥാപനമൊന്നുമല്ല. ഭാഷയെ സ്നേഹിക്കുന്ന കുറെ മറുനാടന്‍ മലയാളികള്‍ ആലുവ കേന്ദ്രമാക്കി 2000-ല്‍ തുടങ്ങിയ ഒരു ചെറിയ സംരംഭമാണ്.
ഈ വിഷയത്തെക്കുറിച്ച് ഇനിയും വിശദീകരണമെന്തെങ്കിലും വേണമെങ്കില്‍ എന്നെ ഇ-മെയില്‍ വഴിയൊ, ഫോണിലോ ദയവായി ബന്ധപ്പെടുക.
-- തോമസ് കുര്യന്‍ തേക്കാനത്ത്
-- സാന്‍ ഹൊസെ, കാലിഫോര്‍ണിയ
-- thomas@puzha.com
-- (408)480-8227
പ്രിയപെട്ട തൊമസ്
ReplyDeleteഇതു ഇപ്പോഴ് എഴുതിയത് വളരെ നന്നായി. ആശയപരമായ കരണത്താലാണു ഞാനടക്കം പലരും ഈ പ്രശ്നത്തെ കടുത്ത ഭാഷയില്‍ വിമര്ശിച്ചത്. താങ്കളുടെ ക്ഷമാപണത്തില്‍ ഉപരി എനിക്കിഷ്ടപ്പെട്ടത് താങ്കള്‍ യൂണികോഡ് ഉപയോഗിച്ച് ബ്ലോഗില്‍ വന്നു പ്രതികരിച്ചു എന്നതാണു. തോമസ്സ് ഇതുവരെ എഴുതിയതൊന്നും ഉപയോഗപ്രദമായ രീതിയില്‍ internetല്‍ ഇലെങ്കില്‍ ഈ ക്ഷമാപണം ആയിരിക്കും അതിനു തുടക്കം.
ഇതോടെ താങ്കള്‍ ഒരു resposnible പത്രപ്രവര്ത്തകന്‍ എന്ന് തെളിയിക്കുകയും ചെയ്തു.
ഇതുപോലെ മുഖ്യധാര പത്രങ്ങളും ബ്ലോഗിലേക്ക് ഇറങ്ങി വന്നു പ്രതികരിക്കുന്ന നാള്‍ വിദൂരമല്ല.
വിപ്ലവം ജയിക്കട്ടേ.
പ്രതീക്ഷയോടെ.
ഈ അനോണിമസ് എന്തോ അത്ര സുഖിയ്കുന്നില്ല. ഇനി എന്തെങ്കിലും വേണമെന്ന് തോന്നുന്നവര്‍ എന്ന് എന്തര്‍ത്തത്തില്‍ ഇദ്ദേഹം പറയുന്നു? സൂവിന്റെ ഈമെയില്‍ ഇവര്‍ക്ക് കിട്ടിയില്ലേ? അനോണി ഇത്രയും വേഗ്ഗം യൂണിക്കോട് പഠിച്ചു എന്ന് പറയുന്നതും എന്തോ സഹിയ്കാന്‍ പറ്റുന്നതിലേറേ ആയിട്ട്. കമന്റ് ഗ്രൂപ്പില്‍ അനോണി കമന്റ് വന്നില്ലല്ലോ?
ReplyDeleteമറ്റൊരു അനോണി.
This comment has been removed by a blog administrator.
ReplyDeleteകൈപ്പള്ളി തോമസിനു വേറോരു നന്ദി കൂടി ഉടന്‍ പറയേണ്ടി വരും. പുഴ.കോം അവരുടെ പോര്‍ട്ടല്‍ യൂണികോഡിലേയ്ക്കു മാറ്റുവാന്‍ തയ്യാറെടുക്കുകയാണു്.
ReplyDeleteഇനി പോസ്റ്റിന്റെ കമന്റില്‍ ഭവിച്ച വിവാദത്തെ കുറിച്ച്: പുഴ മാഗസിനില്‍ ഇങ്ങിനെയൊരു പംക്തി തുടങ്ങാന്‍ പോകുന്നുണ്ടെന്ന് എനിക്ക് നേരത്തെ അറിവുണ്ടായിരുന്നു, മാഗസിനില്‍ ആ വേളയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ എന്നോട് ഈ വിഷയത്തിനെ കുറിച്ച് അഭിപ്രായം ആരായുകയും ചെയ്തിരുന്നു. ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന പംക്തി എന്ന നിലയ്ക്ക് ആവേശത്തോടെയാണു ഞാന്‍ പുഴ.കോം അംഗങ്ങളോടു പ്രതികരിച്ചതു്. ബ്ലോഗ് എന്ന മാധ്യമത്തിനെ വിമര്‍ശിക്കുവാനും കീര്‍ത്തിപ്പെടുത്തുവാനും മറ്റൊരു മാധ്യമായ പുഴ.കോം -നു സാംസ്കാരികമായ അവകാശമുണ്ട്, ആ നിലയ്ക്ക് അവര്‍ ബ്ലോഗില്‍ നിന്ന് ചില വരികള്‍ ക്വോട്ട് ചെയ്തെഴുതുന്നത് നിയമപരമായല്ലാതെ പകര്‍പ്പവകാശലംഘനമാകുന്നതെങ്ങിനെയെന്നു മനസ്സിലാകുന്നില്ല. ആ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ബാഹുല്യം പരിശോധിച്ചാല്‍ പേജുകളില്‍ ഫില്ലറായി ബ്ലോഗ് കണ്ടന്റ് ഉപയോഗിക്കേണ്ടി വരുന്ന ഗതികേടിലാണവരെന്നും തോന്നുന്നില്ല. നമ്മള്‍ ദിനം തോറും എത്ര മഹാത്മാക്കളെ ഉദ്ധരിക്കുന്നു, എത്ര മാധ്യമങ്ങള്‍ ഇവരുടെ വരികള്‍ അതേ പടി പകര്‍ത്തി ചര്‍ച്ചകള്‍ നടത്തുന്നു, വിജയന്മാഷിന്റെ വരികള്‍ ഒരിക്കല്‍ പോലും എടുത്തെഴുതാത്ത സാഹിത്യപ്രബുദ്ധരുണ്ടോ ഈ നാട്ടില്‍? നിരൂപണങ്ങള്‍ക്കും, പരിചയപ്പെടുത്തലുകള്‍ക്കുമായി പുസ്തകത്തിലെ വരികള്‍ പകര്‍ത്തപ്പെടുന്നതും വായിച്ചു കേള്‍പ്പിക്കപ്പെടുന്നതും സാഹിത്യകേരളത്തില്‍ ഇദംപ്രഥമമായ കാര്യമൊന്നുമല്ല. ഇതൊന്നും കണ്ടിട്ടില്ലാത്തവര്‍ക്കു എന്തോ അപകടം നടന്നു എന്ന തോന്നലുണ്ടായിരിക്കാം,അവര്‍ തന്നെയാണു ഒരു ചളിപ്പുമില്ലാതെ സിനിമാപ്പാട്ടുകള്‍ പകര്‍ത്തി എഴുതി വയ്ക്കുന്നത് (കിരണിനെയല്ല ഉദ്ദേശിച്ചത്) അതിനും കൊടുക്കണം ഹേ കോപ്പീറൈറ്റ്.
സാംസ്കാരികലോകത്തില്‍ (സംസ്കാരമുള്ളവരുടെ ലോകം എന്നും വ്യാഖ്യാനിക്കാം) ഇതിനെയൊന്നും ‘അടിച്ചുമാറ്റലായി’ വ്യാഖ്യാനിച്ചു കണ്ടിട്ടില്ല. തികച്ചും മാന്യമായ രീതിയില്‍ ലിങ്കുകളോടെ ബ്ലോഗ് കൃതികളെ പരിചയപ്പെടുത്തിയ ഒരാള്‍ കൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു (പോള്‍ നീ ഒറ്റയ്ക്കായില്ലെന്ന് ഓര്‍ക്കുക).
[എന്റെ കവിതാശകലം പ്രസിദ്ധീകരിക്കുകയും അതിനു പ്രതിഫലമായി ‘ഏതാനും അമേരിക്കന്‍ ഡോളര്‍ $$$’ തരികയും ചെയ്ത മാഗസിന്‍ പ്രവര്‍ത്തകര്‍ക്കു എന്റെ നന്ദിയും കൃതജ്ഞതയും പ്രദര്‍ശിപ്പിക്കുവാന്‍ ഈ കമന്റ് ഞാന്‍ സന്തോഷപൂര്‍വ്വം വിനിയോഗിച്ചുകൊള്ളുന്നു.]
മറ്റൊരു അനോണി. said...
ReplyDeleteഈ അനോണിമസ് എന്തോ അത്ര സുഖിയ്കുന്നില്ല. ഇനി എന്തെങ്കിലും വേണമെന്ന് തോന്നുന്നവര്‍ എന്ന് എന്തര്‍ത്തത്തില്‍ ഇദ്ദേഹം പറയുന്നു? സൂവിന്റെ ഈമെയില്‍ ഇവര്‍ക്ക് കിട്ടിയില്ലേ? അനോണി ഇത്രയും വേഗ്ഗം യൂണിക്കോട് പഠിച്ചു എന്ന് പറയുന്നതും എന്തോ സഹിയ്കാന്‍ പറ്റുന്നതിലേറേ ആയിട്ട്. കമന്റ് ഗ്രൂപ്പില്‍ അനോണി കമന്റ് വന്നില്ലല്ലോ?
മറ്റൊരു അനോണി.
ശ്രീ തോമസിന്‍റ്റെ കത്തിനെക്കുറിച്ചൊന്നും എഴുതുന്നില്ല,
അനോണിയാണെങ്കിലും അനോണിയല്ലാത്തപലരുടെയും ഉള്ളിലുള്ളതിനാല്‍ ചോദിക്കുവാ,
അല്ല ഈ മലയാളത്തില്‍ , യൂണിക്കോടില്‍ എഴുതുകാന്ന് വെച്ചാല്‍ ഇത്ര ഭയങ്കര സംഭവമാണൊ?
പ്രിയ തറവാടീ,
ReplyDeleteഎസ്റ്റീ റെഡ്യാര്‍ ആന്റ് സണ്‍സ് കോടാനു കോടി കോപ്പി ബൈബിള്‍ അച്ചടിച്ച് പുറത്തിറക്കി സ്കൂളായ സ്കൂള് മുഴുവന്‍ കൊണ്ടുനടന്ന്‍ വെറുതേ കൊടുത്തിട്ടും വീട്ടീക്കൊണ്ടോയി വച്ചതല്ലാതെ ഒരാളും അത് വായിച്ചില്ല.
യെന്നാല്‍,
നമ്മടെ കൈപ്പള്ളി സാറ് അതേ ബൈബിള്‍ യൂണീകോഡിലാക്കി നെറ്റിലിട്ടപ്പൊ എല്ലാരും അവനവനാവശ്യമുള്ളത് അതീന്ന് സേര്‍ച്ച് ചെയ്ത് കണ്ടുപിടിച്ച് വായിക്കുന്നു.
ദതാണതിന്റെ വ്യത്യാസം.
വേറൊന്ന്,
ഇതുപോലെ ഒരു മലയാളം പദാവലി ശബ്ദതാരാവലിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കണമെന്നു പറഞ്ഞ് കൊച്ചിയില്‍ നടന്ന ബൂലോകമീറ്റില്‍ പ്രിയ സുഹൃത്ത് സിദ്ധാര്‍ത്ഥന്‍ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് അതേപ്പറ്റിയുള്ള ചര്‍ച്ച ബൂലോഗക്ലബ്ബില്‍ എന്റെ മെംബര്‍ഷിപ്പ് തെറിക്കുന്നതിനു മുന്‍പുള്ള സമയത്ത് ഞാനിട്ട പോസ്റ്റിലും നടക്കുകയുണ്ടായി. പിന്നീട് നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയുടെ ചില ഫോര്‍വേഡഡ് കോപ്പികളും ലഭിച്ചു.
എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിട്ടും പിന്നീടത് മുന്നോട്ട് കൊണ്ടുപോകാനോ സൂവിന്റെ കൃതിയപഹരണം നടന്നതിനെക്കുറിച്ച് വാശിയേറിയ ചര്‍ച്ച നടക്കുന്ന ഈ പോസ്റ്റില്‍ കാണിച്ച താല്പര്യത്തിന്റെ പത്തിലൊരംശം പോലും കാണിക്കാന്‍ യൂണിക്കോഡ് യൂണിക്കോഡ് എന്നലറുന്ന ഒരാളുമുണ്ടായില്ല എന്നത് ഖേദകരമാണ്.
പി.എസ്: ശബ്ദതാരാവലിയെപ്പറ്റിയാണെങ്കില്‍ ഈ കമന്റിന്റെ ബേസില്‍ ഇനിയും നമുക്ക് സംസാരിക്കാം. കമന്റില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുള്ള മറ്റ് വാക്കുകളെ ആധാരമാക്കിയുള്ള ഒരു പോര്‍ വിളിക്കും ഉത്തരം നല്‍കാന്‍ ദയവായി എന്നെ പ്രതീക്ഷിക്കരുതെന്നപേക്ഷിക്കുന്നു.
തറവാടി ചേട്ടാ,
ReplyDeleteബൂലോഗത്ത് ഞാനുള്‍പ്പെടെ പലരും എഴുതാന്‍ ഉപയോഗിക്കാറുള്ള സോഫ്റ്റ്വെയറും ഫോണ്ടുമെല്ലാം ഉണ്ടാക്കിയവര്‍ അത് ഫ്രീയായി തരുന്നതാണ്. സ്വാര്‍ത്ഥലാഭേഛയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന ഇവര്‍ മലയാളത്തിന്റെയും യൂണിക്കോഡിന്റേയും പ്രചാരം മാത്രമുദ്ദേശിച്ചാണ് ഇത് ചെയ്യുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
യൂണിക്കോഡ് കൊണ്ടുള്ള ഗുണങ്ങളും അതിന്റെ ആവശ്യകതയും പലപ്രാവശ്യം ക്ലബ്ബില്‍ പോസ്റ്റായി വന്നതാണ്. ഒരു വിക്കി ലിങ്ക് ഇതാ.
അല്ല ഈ മലയാളത്തില്‍ , യൂണിക്കോടില്‍ എഴുതുകാന്ന് വെച്ചാല്‍ ഇത്ര ഭയങ്കര സംഭവമാണൊ?
ഉത്തരം: ചില്ലറ കാര്യമൊന്നുമല്ല.വന്‍ സംഭവമാണ്. (അതിനെ പറ്റി ശ്രദ്ധിയ്ക്കുന്നവര്‍ക്ക്, കാര്യങ്ങള്‍ അറിയാവുന്നവര്‍ക്ക്)
മിസ്റ്റര്‍ ദില്‍ബാസുരന്‍,
ReplyDeleteയൂണിക്കോഡും യൂണിയനില്ലാത്ത കോപ്പുമൊന്നുമല്ല പ്രശ്നം. തറവാടി കൈപ്പിള്ളിസാറിനിട്ട് ഒന്നു കൊട്ടിയതല്ലേ. ഇങ്ങേരിപ്പോ കുറച്ചു ദിവസമായി കൈപ്പള്ളിയണ്ണന്റെ പുറകിലല്ലെ നടപ്പ്, തക്കം കിട്ടിയാലൊന്നു ചൊറിയാന്‍.
മലയാളികള്‍ മലയാളികളെ തെറിവിളിക്കുന്നതില്‍ പ്രതിഷേധിച്ച് “എന്റെ ചിന്തകള്‍” എന്ന പോസ്റ്റും ഇറക്കിയിട്ടുണ്ട്.
ശ്രീ തോമസ് അവര്‍കള്‍ക്ക്,
ReplyDeleteരണ്ടു ദിവസമായിട്ടുണ്ടാവണം ഞാന്‍ പുഴയുടെ ആള്‍ക്കാര്‍ക്ക് മെയില്‍ അയച്ചിട്ട്. എനിക്കൊരു മറുപടിയും കിട്ടിയില്ല. അത് ഉടനെ അയച്ചാല്‍ നന്നായിരിക്കും. താങ്കളുടെ ഐഡിയിലും ഒരു മെയില്‍ പോയിട്ടുണ്ട്. മറുപടി ഉടനെ അയക്കുമായിരിക്കും അല്ലേ?
പെരിങ്ങോടന്റെ കമന്റ് നല്ല രസമുണ്ട് വായിക്കാന്‍.
“സാംസ്കാരികലോകത്തില്‍ (സംസ്കാരമുള്ളവരുടെ ലോകം എന്നും വ്യാഖ്യാനിക്കാം) ഇതിനെയൊന്നും ‘അടിച്ചുമാറ്റലായി’ വ്യാഖ്യാനിച്ചു കണ്ടിട്ടില്ല.” ഇത് പറഞ്ഞതില്‍ നിന്ന്, അടിച്ചുമാറ്റല്‍ നടത്തിയതാണെന്ന് പറഞ്ഞവരൊക്കെ സംസ്കാരം ഇല്ലാത്തവര്‍ ആണെന്നാണോ ബഹുമാന്യ ശ്രീ ശ്രീ പെരിങ്ങോടന്‍ അവര്‍കള്‍ ഉദ്ദേശിക്കുന്നത്? എന്നാല്‍ ആ സംസ്കാരം കുറച്ച് അയച്ചുതാ, കുറേയുണ്ടെങ്കില്‍.
പുഴ.കോമില്‍ എന്റെ ബ്ലോഗിലെ പോസ്റ്റ് അടിച്ചുവന്നതിന് എനിക്ക് പൈസയൊന്നും വേണ്ട പെരിങ്ങോടാ. അവര്‍ക്ക് പബ്ലിഷ് ചെയ്യുന്നതിനുമുമ്പ് എന്നോടൊരു വാക്ക് പറയാമായിരുന്നു എന്നേ പറഞ്ഞിട്ടുള്ളൂ.
തറവാടി.
ReplyDeleteതാങ്കള്‍ അറിയാന്‍ വേണ്ടി പറയുകയാണു. യൂണികോടില്‍ ചിട്ടപെടുത്തിയ അക്ഷര മുദ്രകള്‍ ഉപയോഗിച്ച് താങ്കള്‍ എഴുതുന്നതിനെകുറിച്ചല്ല ഞാന്‍ പറഞ്ഞതു്, മറിച്ച് ഒരു പത്ര പ്രവര്ത്തകന്‍ എഴുതുന്ന്തിനെ കുറിച്ചാണു്.
താങ്കള്‍ പിന്മൊഴിയില്‍ മുകളിലത്തെ എന്റേയും മറ്റുള്ളവരുടേയും കമന്റുകള്‍ കാണ്ടു അല്ലെ? ഇനി ഇതില്‍ ഉപരി യൂണികോഡിന്റെ പ്രസക്തിയേകുറിച്ച് ഞാന്‍ പറഞ്ഞു തരണമോ?
യൂണികോടില്‍ എഴുതുന്നതിന്റെ പ്രസക്തി ഇനിയും മനസിലായിട്ടില്ലെങ്കില്‍ സാരമില്ല. അതറിയാവുന്ന ദാരാളം ചുണക്കുട്ടികള്‍ ഇവിടെയുണ്ട് അവര്‍ ആരെങ്കിലും പറഞ്ഞു തരും.
പെരിങ്ങോടനോട് യോജിക്കുന്നു. ‘സംസ്കാരത്തിന്റെ’ കാര്യത്തിലല്ല. പുഴ മുന്‍കൂട്ടി ചോദിക്കണമായിരുന്നു എങ്കില്‍ അവരുടെ പേജ് ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദിവാ ഭായിയും അവരോട് ചോദിക്കണാമായിരുന്നു എന്ന് പറയാം. ദിവാ എന്ത് ഉദ്ദേശിച്ചാണ് ഇത് ഇവിടെ ഇട്ടത് എന്ന എല്ലാവര്‍ക്കും അറിയാം എന്നത് കൊണ്ടാണ് പ്രശ്നമില്ലാത്തത്. അതേ സെന്‍സിലേ പുഴയുടെ പകര്‍ത്തലും ഞാന്‍ കാണുന്നുള്ളൂ. ഛായ് ലൂപ്പില്‍ ചാടിയല്ലോ. ഞാന്‍ നിര്‍ത്തി. പുഴയായാലും ശരി തോടായാലും ശരി. :-)
ReplyDeleteഓടോ: നാവിഗേറ്റര്‍ പറഞ്ഞത് പോലെയാണ് കാര്യങ്ങള്‍ എങ്കില്‍ എനിയ്ക്ക് സഹതാപമുണ്ട്.
പ്രിയരെ,
ReplyDeleteക്രൂശിക്കുന്നതിന് മുന്നെ ഒന്ന് പറഞ്ഞോട്ടെ,
എന്‍റ്റെ കമന്‍റ് ഞാന്‍ അഡ്ഡ്രെസ്സ് “മറ്റൊരു അനോണി” എന്ന പേരില്‍ കമന്‍റ്റിട്ട ആളോടാണ്.
യൂണിക്കോഡ് ഉപയോഗിക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് വരുത്തിതീര്‍ത്ത് സാധാരണക്കാരെ
അതില്‍നിന്നും അകറ്റെരുതെന്ന് പറയാന്‍വേണ്ടി.
യൂണിക്കോടിന്‍റെ സാങ്കേതിക വശത്തെ ഇന്നത്തെ ലോകത്തെ അതിന്‍റെ പ്രസക്തിയെക്കുറിച്ചും ഒരു ഉപയോക്താവെന്നതിനേക്കാളുപരി , ഒരു എഞ്ചിനീയര്‍ എന്ന് നിലയില്‍ അറിയുന്നവനാണ് ഞാന്‍.
കൈപ്പള്ളിയോടുള്ള അഭിപ്രായ വ്യത്യാസം അന്ന് തന്നെ പറഞ്ഞ് തീര്‍ത്തതാണ് , അനുകൂലിച്ചായാലും പ്രതികുലിച്ചായാലും പറയാനുള്ളത് മുഖത്ത് നോക്കി പറയും , പിന്നേക്ക് വെച്ച് പിറകില്‍ കൂടെ കുത്തുന്നത് എന്‍റ്റെ സ്വഭാവമല്ല.
ഞാന്‍ എന്‍റ്റെ ബ്ലോഗിലിടുന്ന പോസ്റ്റുകള്‍ക്ക് പരസ്യം ചെയ്യാന്‍ നാവിഗേറ്ററെ ആരാണാവോ എല്‍പ്പിച്ചത്?
പെരിങ്ങോടനോട് വിയോജിക്കുന്നു. ‘സംസ്കാരത്തിന്റെ’ കാര്യത്തിലല്ല. പുഴ മുന്‍കൂട്ടി ചോദിക്കണമായിരുന്നു അവരുടെ പേജ് ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദിവാ ഭായിയും അവരോട് ചോദിക്കണാമായിരുന്നു.
ReplyDeleteദിവാ എന്ത് ഉദ്ദേശിച്ചാണ് ഇത് ഇവിടെ ഇട്ടത് എന്ന എല്ലാവര്‍ക്കും അറിയാം അതു കൊണ്ടാണ് പ്രശ്നമായത്. ബ്ലോഗിലെ ചുരുക്കം ചിലരില്‍ ചിലര്‍ പുറത്തെ മാധ്യമങളിലെ അനാവരണം ആഗ്രഹിക്കുന്നില്ല.അതിനവര്‍ക്കു അവരുടെതായ ന്യായങ്ങള്‍ ഉണ്ട്. അതു ചോദ്യന്‍ ചെയ്യാന്‍ ആര്‍ക്കും അവകാശമുല്ല.
ആ സെന്‍സിലേ സത്യം പുഴയുടെ പകര്‍ത്തലും അതിന്റെ പ്രതിഷേധവും ശ്രദ്ധിക്കേണ്ടത്
അല്ലാതെ കാശിനുമാത്രമാവില്ല $$$
നാവിഗേറ്റര്‍ പറഞ്ഞത് പോലെയാല്ല കാര്യങ്ങള്‍. എനിക്കു അയാളോടു ദേഷ്യ്മുണ്ട്. സഹതാപമില്ല.കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കേണ്ടതിനു പകരം പുണ്ണില്‍ വന്നിരിക്കുന്ന ഈച്ചകളേയാണ് അയാള്‍ ഓര്‍മ്മിപ്പിക്കുന്നത്.
പ്രിയപെട്ട തോമസ്
വളരെ നന്നായി. അവകാശപരമായ കരണത്താലാണു ഞാന്‍ ഈ പ്രശ്നത്തെ കടുത്ത ഭാഷയില്‍ വിമര്ശിച്ചത്. താങ്കളുടെ ക്ഷമാപണത്തിലൂടെ തങ്കളുള്‍പ്പെടുന്ന സ്ഥാപനത്തിന്റെ യശസ്സുയര്‍ന്നിരിക്കുന്നു.
ഇതില്‍ മനസ്സുനൊന്തു ദൈവത്തെപ്പോലും വെറുക്കുന്നുവെന്ന്ഴുതേന്റി വന്ന സു വിനോട് മെയിലില്‍ ഒന്നു മാപ്പു പറഞ്ഞാല്‍ ഈ പ്രശ്നം ഒരു നല്ല പ്രര്യവസായിയാവും.
എല്ലാം ഓഫ് ടോപ്പിക്‍ ആണു്. നിവര്ത്തിയില്ല. എല്ലാവരും ക്ഷമിക്കണം
ReplyDeleteഎത്രയും ബഹുമാനപെട്ട തറവാടി:
ഇതു താങ്കളുടെ വരികള്‍:
അനോണിയാണെങ്കിലും അനോണിയല്ലാത്തപലരുടെയും ഉള്ളിലുള്ളതിനാല്‍ ചോദിക്കുവാ,
അല്ല ഈ മലയാളത്തില്‍ , യൂണിക്കോടില്‍ എഴുതുകാന്ന് വെച്ചാല്‍ ഇത്ര ഭയങ്കര സംഭവമാണൊ?
അനോണിയല്ലാത്തപലരുടെയും എന്ന വരി കണ്ടിട്ടാണു ഞാന്‍ താങ്കള്‍ക്ക് അത് എഴുതിയത്. അനോണിയല്ലാത്തവരില്‍ ഞാനും പെടും. ഇല്ലെ?
ഇതും താങ്കളുടെ വരി:
കൈപ്പള്ളിയോടുള്ള അഭിപ്രായ വ്യത്യാസം അന്ന് തന്നെ പറഞ്ഞ് തീര്‍ത്തതാണ് , അനുകൂലിച്ചായാലും പ്രതികുലിച്ചായാലും പറയാനുള്ളത് മുഖത്ത് നോക്കി പറയും , പിന്നേക്ക് വെച്ച് പിറകില്‍ കൂടെ കുത്തുന്നത് എന്‍റ്റെ സ്വഭാവമല്ല.
ചോദിക്കാനുള്ളതു മുഖത്തുനോക്കി ചോദിക്കുന്ന ആളല്ല താങ്കള്‍ എന്നു എനിക്കറിയാം. പറയാനുള്ളതു sarcastic അയി പറയുന്ന സ്വഭാവമുള്ള താങ്കളെ എനിക്ക് മനസിലാക്കാനും വൈകി. എല്ലാം പൊറുത്ത് എന്ന അര്ത്ഥത്തിലാണു ഞാന്‍ അന്നു kaleshന്റെ യാത്ര അയപ്പിനു park benchഇല്‍ മാറി ഇരുന്ന താങ്കള്‍ക്ക് ഞാന്‍ വന്നു hand shakeചെയ്തത്. അപ്പോള്‍ അലിയു എന്റെ മുഖത്തു നോക്കി ഒന്നും പറഞ്ഞില്ലല്ലോ. നമ്മള്‍ തമ്മില്‍ സംസാരിച്ചതുപോലും ഇല്ലല്ലോ. അതിനു ശേഷവും താങ്കള്‍ അതെ വിഷയം പൊക്കികൊണ്ടു വന്നു. ഈ ചെറിയ കാര്യങ്ങളെല്ലാം കെട്ടിപൂട്ടി മനസില്‍ സൂക്ഷിക്കുന്ന താങ്കളുടെ വിഷമം ഞാന്‍ അറിയുന്നു. Really sorry that I caused such a bad and long lasting experience for you. I am truly sorry.
അതോടൊപ്പം ജീവിതത്തിലുള്ള വലിയ പ്രശ്നങ്ങള്‍ നേരിടാന്‍ താങ്കള്‍ക്ക് ശക്തിയുണ്ടാവട്ടേ എന്നു അത്മാര്‍ത്തമായി ആശംസിച്ചുകൊണ്ടു ഞാന്‍ നിര്ത്തുന്നു.
കൈപള്ളി,
ReplyDeleteഞാന്‍ നിങ്ങള്‍ക്കല്ല ആ കമന്‍റിട്ടത് ,
കലേഷിന്‍റെ യാത്രയയപ്പില്‍ നമ്മുടെ അഭിപ്രായ വ്യത്യാസം തീര്‍ക്കേണ്ട സമയമയിരുന്നില്ല.
ഒരിക്കലും കക്കാത്ത ഒരാളെ കള്ളന്‍ എന്ന് വിളിച്ചാല്‍ അയാള്‍കുണ്ടാകുന്ന വിഷമം ചെറുതല്ല.
സഹയുടെ പ്രശ്നത്തില്‍ മാത്രമല്ല , ലാപുടയുടെ ബ്ലോഗിലും ഇതേ പോലുള്ള ഒരു സംഭവം വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചിരുന്നു.
അനൊണി അല്ലാത്തവര്‍ എന്ന് ഞാന്‍ പൊതുവെ പറഞ്ഞതാണ്‍ , താങ്കളെ മാത്രമാണുദ്ദേസിച്ചതെങ്കില്‍ , കൈപള്ളീ എന്ന് തന്നെ ഞാന്‍ പറയും.
താങ്കളുടെ ആശംസകള്‍ക്ക് നന്ദി.
ഇനി വല്ല പ്രശ്നവുമുണ്ടെങ്കില്‍ നേരില്‍ തന്നെ പറയാം.
കരീം മാഷെ ,
ReplyDelete:)
:)
പെരിങ്ങോടന്റെ കമന്റ് കണ്ടിട്ട് എനിക്ക് ശരിക്കും നാണക്കേട് തോന്നി. പൈസയ്ക്ക് വേണ്ടിയാണ്, ഞാന്‍ പ്രതിഷേധിച്ചത് എന്ന മട്ടിലാണ് പെരിങ്ങോടന്‍ അവസാനവരികള്‍ എഴുതിയത്. പൈസ കിട്ടിയതുകൊണ്ട്, പുഴയെ ന്യായീകരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ആരെങ്കിലും എടുത്തോട്ടെ എന്നുവെച്ചും.
ReplyDeleteഎന്റെ ബ്ലോഗിലെ പോസ്റ്റ് എടുത്ത് എന്നോട് ചോദിക്കാതെ ഒരു മാഗസിനില്‍ ഇട്ടു എന്ന അര്‍ത്ഥത്തില്‍ മാത്രമേ ഞാന്‍ പ്രതിഷേധിച്ചിട്ടുള്ളൂ. അവര്‍ എന്നോട് ചോദിച്ചിരുന്നെങ്കില്‍, ഞാന്‍ സന്തോഷത്തോടെ എനിക്കിഷ്ടം ഉള്ള ഒരു പോസ്റ്റ് കൊടുക്കുമായിരുന്നു. എനിക്കെന്റെ സ്വന്തമായിട്ടുള്ളത് എന്തും പ്രിയപ്പെട്ടതാണ്. ബ്ലോഗായാലും, വേറെ, എന്റേത് മാത്രമായിട്ടുള്ള എന്തായാലും. ആരും എടുക്കരുത്, കൊടുക്കില്ല ഞാന്‍, എന്നൊന്നും അതിന് അര്‍ഥമില്ല. എന്തായാലും പെരിങ്ങോടന്‍ സാര്‍ അതിന് നല്ലൊരു അര്‍ത്ഥം കണ്ടുപിടിച്ചതില്‍ സന്തോഷം. എനിക്ക് പൈസയൊന്നും വേണ്ട പെരിങ്ങോടാ. ഞാന്‍ ചോറും കറിയും ആണ് കഴിക്കുന്നത്. പൈസയല്ല. ഭക്ഷണം കഴിക്കാന്‍ ഉള്ളത് ഇവിടെയുണ്ട്. ആരും തന്നിട്ട് വേണ്ട. വേറെ, കൊമ്പത്തെ ആഗ്രഹങ്ങളുമില്ല എനിക്ക്.
തറവാടി:
ReplyDelete"കള്ളന്‍" എന്നും "കട്ടു" എന്നും എന്റെ ഏതെങ്കിലും കമന്റിലോ പോസ്റ്റിലോ ഞാന്‍ നിങ്ങളെ വിളിച്ചതായി കാണിച്ചുതരാമോ?
ഞാന്‍ പറയാത്ത പദങ്ങള്‍ ഞാന്‍ ഉപയോഗിച്ചു എന്നു പറയരുത്. നിങ്ങള്‍ തന്നെയാണു ആ പദങ്ങള്‍ ആവര്ത്തിച്ചാവര്ത്തിച്ച് ഉപയോഗിക്കുന്നത്.
തറവാടി:
ReplyDeleteഞന്‍ ക്ഷമാപണം നടത്തിയതല്ലെ. ഇവിടെ ഇനി ഇതു മതിയാക്കു.
കൈപള്ളീ,
ReplyDeleteഇതാണ് താങ്കള്‍ ഇട്ട , പിന്നീട് ഡിലീറ്റിയ കമന്‍റ്:
പ്രീയപെട്ട അലിയു.
വിശ്വവിഖ്യാതനായ Science Fiction എഴുത്തുകാരനായ Issac Asimovന്റെ I Robot എന്ന നോവലിന്റെ ഒരു chapter ആണു് അല്പം മാറ്റങ്ങള്‍ വരുത്തി താങ്കള്‍ ഇവിടെ ഇട്ടിരിക്കുന്നത്.
ഇത് വായിച്ചിട്ടുള്ളവര്‍ ഒരുപാട് പേര്‍ ഉണ്ട്. ബൂലോഗത്തില്‍ ഇല്ലെങ്കിലും. കാരണം ബൂലോഗതിലുള്ളവര്‍ക്ക് ബൂലോഗത്തില്‍ എഴുതാനും വായിക്കാനുമല്ലെ നേരമുള്ളു. സാരമില്ല.
എന്റെ സുഹൃത്തെ, "ബൂലോകത്തെ" മലയാളികളെ ഉദ്ധരിക്കാനും പരാമര്‍ശിക്കാനും എനിക്ക് തീരെ സമയം കിട്ടാറില്ല. താങ്കള്‍ അവശ്യപ്പെട്ടതനസുഅരിച്ചാണു ഞാന്‍ അന്നു വായിച്ചത്.
എന്റെ 12ആം വയസു മുതല്‍ Asimovന്റെ മരണം വരെയുള്ള ലേഖനങ്ങളും, Guide to science Volume 1, 2. Edited Science Fiction Novels ഉം പിന്നെ 40 കൃതികളും ഞാന്‍ വയിച്ചിട്ടുണ്ട്. Collegeല്‍ Asimovന്റെ പല ലേഖനങ്ങളും ഞാന്‍ project papers അയി കൊടുതിട്ടും ഉണ്ട്. അതുകോണ്ട് പല ഭാഗങ്ങളും മനഃപാഠമാണു്.
താങ്കള്‍ എഴുതിയത് Asimovന്റെ കൃതികളില്‍ നിന്നും അപ്പടെ പകര്ത്തി എന്ന് ഞാന്‍ പറയില്ല. Asimov ന്റെ കൃതികളോ അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാകി നിര്മ്മിച്ച് സിനിമകളോ താങ്കളെ സ്വാധീനിച്ചിരിക്കാം.
വീണ്ടും എഴുതണം. സ്വാധിനങ്ങളേയൊന്നും ഭാക്കരുത്. ഒരു എഴുത്തുകാരന്റെ ശൈലിയും, ഭാഷയും എല്ലാം സ്വീകരിക്കാം. ആശയം മാത്രം പകര്ത്തരുത്. ആശയങ്ങള്‍ സ്വന്തമായാല്‍ താങ്കള്‍ പറയുന്നത് എക്കാലവും രസിക്കും. ആശയങ്ങള്‍ കടമെടുത്താല്‍ ആ രസത്തിനു് ഒരു കാലാവധിയുണ്ട്.
മോഷണം പുറതുവരുന്നവരെയുള്ള് കാലാവധി.
--
Posted by കൈപ്പള്ളി to ചിന്തകള്‍ at 12/11/2006 09:52:03 AM
ഈ വിഷയം ഈ പൊസ്റ്റില്‍ കൊണ്ട് വന്നത് ഞാനല്ല.
ഇതിനു മുംന്പുള്ള എന്‍റെ കമന്‍റില്‍ ഇനി എന്തെങ്കിലുമുണ്ടെങ്കില്‍ നേരില്‍ ആവാമെന്ന് പറഞ്ഞു നിര്‍ത്തിയതാണ്.
എന്റെ കവിതയുടെ ഒരു മുറിയും പുഴയില്‍ കണ്ടു. എനിക്ക് സന്തോഷമായി.കാരണം,ഞാന്‍ സൂവിനെപ്പോലെ വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു ബ്ലോഗറല്ല.മാധ്യമങ്ങള്‍ നിരന്തരമായി തിരസ്കരിച്ചതില്‍ മനം നൊന്ത് എഴുത്തും വായനയും
ReplyDeleteനിര്‍ത്തിവെച്ചതായിരുന്നു ഞാന്‍.എന്നെ സംബന്ധിച്ച് ഇത് ഒരു അംഗീകാരം പോലെയാണ്.സൂവിന്റെ രചന മാത്രമാണ് മുഴുവനായി കൊടുത്തിട്ടുള്ളത്. ആ നിലയ്ക്ക് സൂവിന്റെ അഭിപ്രായം മാനിയ്ക്കത്തക്കതാണ്.
പെരിങ്ങോടന്‍ സൂവിനെ ആക്ഷേപിച്ചതല്ലെന്നാണ്
എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.വേറൊന്ന് അതാത് എഴുത്തുകാരുടെ ശ്രദ്ധേയമല്ലാത്ത രചനകളാണ് അവര്‍ തെരഞ്ഞെടുത്തത്.എഴുത്തുകാരനെ കബളിപ്പിക്കുകയെന്നത് അവരുടെ ഉദ്ദേശ്യ്യമായിരുന്നില്ലെന്ന് തോന്നുന്നു.ഏതായാലും
സൂ ഇക്കാര്യത്തില്‍ ഇത്രയധികം വിഷമിക്കുന്ന സ്ഥിതിക്ക് അവര്‍ക്ക് വ്യക്തിപരമായി ഒരു വിശദീകരണം നല്‍കാന്‍ പുഴ തയ്യാറാവണം.
കോപ്പി രൈറ്റെന്നുപറഞ്ഞ് ഇങ്ങനെ അലമുറയിട്ടു കരയാന്‍ ..... ??? അത്രയധികം സമയമുള്ളതുകൊണ്ടാകും അല്ലെ ???!!!
ReplyDeleteഇത്രക്കു ആത്മരോക്ഷം തിളക്കുന്നവരും, വാശിക്കാരും കോടതികയറി നടക്കുന്നതല്ലെ ഉചിതം ?
രവി മുതലാളി വന്ന് കണ്ണീരൊപ്പുന്നതുവരെ ബൂലൊകത്ത് വെള്ളപ്പൊക്കം ,ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ എന്നിവ തുടരും !!!!
വിഷ്ണുപ്രസാദ്, അഭിപ്രായം പറഞ്ഞതിനു നന്ദി.
ReplyDeleteതാങ്കളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു.
റിനിയുടേ അഭിപ്രായവും പെരിങ്ങോടന്റെ അഭിപ്രായവും വായിച്ചിരുന്നു.
തണുത്തുതുടങ്ങിയ വിഷയത്തില്‍ വീണ്ടും ചൂടുപകരുന്നില്ല. പുഴ.കൊം ഇല്‍ വരികള്‍ അടിച്ചുവന്ന വരോടൊക്കെ ഞാന്‍ അരുതാത്തതാണോ പറഞ്ഞത്ത് എന്നുള്ള പേടി ഉണ്ടായിരുന്നു. അതറിയാന്‍ വേണ്ടിയാണ് ഇതില്‍ മഷിപുരണ്ടുവന്ന, എല്ലാവരോടും അഭിപ്രായം ചോദിച്ചത്.
നന്ദി.
പെരിങ്ങോടന്റെ കമന്റിനോട് ഞാനും വിയോജിക്കുന്നു :) (ചിരിച്ചോണ്ട് വിയോജിക്കുന്നതിന്റെ കോപ്പിറൈറ്റിന് അപേക്ഷ പോയിട്ടുണ്ട്)
ReplyDeleteപെരിങ്ങോടരുടെ കമന്റില്‍ നിന്ന് മനസിലാവുന്നത് പുഴ ഇങ്ങനെ ഒരു പംക്തി ചെയ്യുന്നതിനു മുന്നെ പെരിങ്ങോടരോട് അഭിപ്രായം ചോദിച്ചിരുന്നു. പെരിങ്ങോടരുടെ അഭിപ്രായം കൂടി കേട്ടതിനു ശേഷം അവര്‍ അവരുടെ പംക്തിയുമായി മുന്നോട്ടു പോയി. പെരിങ്ങോടര്‍ മലയാള ബ്ലോഗ് ലോകത്തിന്റെ പ്രതിനിധി എന്ന രീതിയിലാവാം അവരോട് ഇടപെട്ടത്, എന്നാല്‍ ഇപ്പോള്‍ ഇത് പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ മലയാളം ബ്ലോഗ് ലോകത്തില്‍ ചിലര്‍ തന്നെ അതിനെ എതിര്‍ക്കുന്നു. :) സ്വാഭാവികമായും പുഴയ്ക്കും പെരിങ്ങോടര്‍ക്കും ആ എതിര്‍പ്പ് ഇഷ്ടപ്പെട്ടില്ല. എന്നു കരുതി ആ എതിര്‍ത്തവര്‍ സംസ്കാരമില്ലാത്തവരാകുന്നുണ്ടോ? :)
അപ്പോള്‍ പെരിങ്ങോടരുടെ അഭിപ്രായങ്ങളോട് യോജിക്കാത്തവര്‍ മലയാള ബ്ലോഗ് ലോകത്തെ സംസ്കാരമില്ലാത്തവരായി മാറുമൊ? :)
ഇങ്ങനെ പ്രസിദ്ധീകരിച്ചതിന്റെ ഇന്റര്‍നെറ്റ് കോപ്പി റൈറ്റ് ഇഷ്യൂസിനെപ്പറ്റി ഏവൂരാനും കൈപ്പള്ളിയും പറഞ്ഞു കഴിഞ്ഞു. പിന്നെ അതിനും മുകളിലായി ബ്ലോഗ് ഉടമയുടെ സ്വാതന്ത്ര്യം എന്ന വിഷയത്തെക്കുറിച്ച് കരിംമാഷ് അടക്കം കുറെ പേര്‍ പറഞ്ഞു. ഇതെല്ലാം കേട്ട് കഴിഞ്ഞും ഇതിനെ ഖണ്ഡിക്കാന്‍ പറ്റാത്തതിനാല്‍ ‘സംസ്കാരികലോകം’ എന്ന പുതിയ ഒരു ആങ്കിള്‍ കൊണ്ടു വന്നത് ശരിയായില്ല എന്നാണെന്റെ അഭിപ്രായം.
പിന്നെ അവസാനമായി പെരിങ്ങോടര്‍ $$$-നെക്കുറിച്ച് പറഞ്ഞു. പെരിങ്ങോടര്‍ക്ക് $$$ കിട്ടിയിട്ടില്ല എന്ന രീതിയില്‍. എന്നാല്‍ ഒരു സിനിക്കല്‍ പോയന്റ് ഓഫ് വ്യൂവില്‍ നിന്ന് നോക്കുന്ന ഒരാള്‍ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചാലോ?
“മലയാള ബ്ലോഗ് ലോകത്തിന്റെ പ്രതിനിധി എന്ന് വിളിക്കപ്പെടാന്‍ പെരിങ്ങോടന്‍ ഇറക്കുന്ന ഒരു മൂലധനമാണ് ഈ $$$ വാങ്ങാതെ പ്രസിദ്ധീകരിക്കപ്പെട്ട കവിത. ഇപ്പോള്‍ തന്നെ സക്കറിയ പോലത്തെ സാഹിത്യപ്രവര്‍ത്തകരുമായി പരിചയപ്പെടാന്‍ ഒരു വഴിയായല്ലോ. ഇനി മാധ്യമങ്ങളില്‍ കഥകള്‍ അയച്ചു തുടങ്ങാം. :) ബുക്കുകള്‍ പ്രസിദ്ധീകരിച്ച് തുടങ്ങാം. റോയല്‍റ്റി, പണം, പ്രശസ്തി. അതിലേക്കെള്ളാം ഒരു പോസ്റ്റ് ഡേറ്റഡ് ചെക്കാണ് പെരിങ്ങോടരുടെ ഈ $$$ വാങ്ങാത്ത സാഹിത്യപ്രവര്‍ത്തനം”
(ഇത് ക്വോട്ട്സില്‍ കൊടുത്തത്, ഇപ്പോള്‍ ഇത് എന്റെ ആരോപണം അല്ല, പക്ഷെ വാദത്തിനു വേണ്ടി ആക്കാവുന്നതാണ് :)
സൂ, കരീം,
ReplyDeleteമിക്ക ആളുകളുടെയും സൃഷ്ടികളുടെയും സ്നിപ്പെറ്റുകള്‍ ബ്ലോഗുകളിലേയ്ക്കുള്ള സൂചികകളായാണു പുഴ കൊടുത്തിരിക്കുന്നതു്. വിഷ്ണുവിന്റെ കവിതയോ, ഉമേഷിന്റെ ലേഖനമോ, ടോമിന്റെ കവിതയോ പൂര്‍ണ്ണമല്ല. വളരെ ചെറിയ എഴുത്തു് എന്ന നിലയില്‍ പൂര്‍ണ്ണമാണെന്നു തോന്നിപ്പിക്കുന്ന രീതിയിലാണു മറ്റു ചിലരുടെ സ്നിപ്പറ്റുകള്‍, അതാവാം അവര്‍ക്ക് ‘തങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു’ എന്ന തെറ്റിദ്ധാരണകള്‍ ഉണ്ടായതു്. സൂര്യഗായത്രിയേയോ ശിശിരത്തിനേയോ പ്രസിദ്ധീകരിക്കുകയാണെന്നൊരു തോന്നലും അവരെ ക്വോട്ട് ചെയ്യുന്ന നേരം പുഴയ്ക്കുണ്ടായെന്നു കരുതുവാന്‍ വയ്യ (കൃതിയുടെ നീളം കുറഞ്ഞതു കൊണ്ട് പൂര്‍ണ്ണത വായനക്കാര്‍ക്ക് അനുഭവപ്പെട്ടെന്നും തോന്നുന്നു). ഏതൊരു സാഹിത്യ ചര്‍ച്ചയിലും നടന്നേയ്ക്കാവുന്നതു പോലെ വരികള്‍ സൂചിപ്പിക്കപ്പെട്ടതിനെ ‘എന്നെ പ്രസിദ്ധീകരിച്ചു’ എന്ന വിലാപവുമായി അരങ്ങു ‘നനയ്ക്കുന്നവരുടെ’ വിവേകബുദ്ധിയുടെ തകരാറിനെ കുറിച്ച് എനിക്ക് കാര്യമായ സംശയങ്ങളുണ്ടു് (പിന്നെ ഇതിന്റെയൊക്കെ ഗുണം എന്താച്ചാല്‍ ഞാന്‍ സാറും ഡബിള്‍ ശ്രീയുമൊക്കെ ഓസിനാവുന്നു എന്നാണല്ലോ, നടക്കട്ടെ, നടക്കട്ടെ). വളരെ ഫലപ്രദമായ രീതിയില്‍ ഇ-എഴുത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കൊരു തുടക്കമിടുവാന്‍ കഴിഞ്ഞേയ്ക്കും എന്നതു കൊണ്ടു പുഴയോടു വളരെയധികം ബഹുമാനം തോന്നുന്നു (പിന്നെ എനിക്ക് കാശും തന്നല്ലോ). പൊതു ജനത്തിനു വായിക്കുവാന്‍ കഴിയുന്ന ഏതൊരു ബ്ലോഗിലെ വരിയും ഈ സംരംഭത്തിനായി തുടര്‍ന്നും ‘എടുത്തെഴുതണം’, ഒരു സാഹിത്യ പ്രസിദ്ധീകരണം എന്ന നിലയിലും എഴുത്തിനെ കുറിച്ചു ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനാലും ആരോടും ഒരു അനുവാദവും ചോദിക്കേണ്ടതില്ല (എന്റെ കാശ് മറക്കരുതേ)
ആദിത്യാ നിന്നെ ഞാന്‍ അമേരിക്കയില്‍ വന്നു കൊല്ലേണ്ടി വരും. എന്നാലും നിന്നോടു പേഴ്സണലായി പറയുവാ, സര്‍ക്കാസം ഉപയോഗിക്കാന്‍ പാടില്ല മോനേ, അത് മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ലാത്തവരുടെ സദസ്സില്‍ പ്രത്യേകിച്ചും (ചൂടുവെള്ളത്തില്‍ വീണ പൂച്ച).
പുഴയുടെ താളില്‍ കണ്ടത് സുവിന്റെ ബ്ലോഗിന്റെ സാമാന്യം തരക്കേടില്ലാത്ത ഒരു പരസ്യമായാണ് തോന്നിയത്. പക്ഷേ ഇത്തരത്തിലൊരു പരസ്യം തന്റെ അനുവാദമില്ലാതെ (അതും അക്ഷരത്തെറ്റോടെ) വരുന്നതില്‍ തനിക്ക് താല്‌പര്യമില്ലെന്ന സുവിന്റെ അഭിപ്രായത്തിലും ന്യായമുണ്ട്. എന്തായാലും ശ്രീ.തോമസിന്റെ സമയോചിതമായ കത്തോടുകൂടി കാര്യങ്ങള്‍ ഒതുങ്ങിയല്ലോ.
ReplyDeleteയൂണിക്കോഡിനെ സംബന്ധിച്ച് തറവാടി എഴുതിയ കമന്റിലെ കുഴപ്പവും അദ്ദേഹം പ്രതിക്കൂട്ടിലായതിന്റെ കാരണവും പിടി കിട്ടിയില്ല. തറവാടിയെന്നല്ല, ഏതൊരു ബ്ലോഗറും മലയാളം യൂണികോഡിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ നിസ്വാര്‍ത്ഥമായ കഠിനാദ്ധ്വാനത്തെ നിന്ദിക്കുമെന്ന് തോന്നുന്നില്ല. യൂണിക്കോഡുപയോഗിച്ച് മലയാളത്തില്‍ ബ്ലോഗിലെഴുതുന്നതും കമന്റുന്നതുമൊക്കെ അത്രയ്ക്ക് ദുഷ്‌കരമാണോ എന്ന് 'മാത്ര'മാണല്ലോ അദ്ദേഹം ചോദിച്ചത്, അതും തികച്ചും സാന്ദര്‍ഭികമായി.
വിഷ്ണു,
താങ്കളുടെ കവിതകള്‍ അച്ചടിമാധ്യമങ്ങള്‍ നിരന്തരമായി തിരസ്കരിച്ചിരുന്നുവെന്ന് വായിച്ച് അത്ഭുതം തോന്നി. അച്ചടിച്ചു വരുന്ന പല രചനകളേക്കാളും വളരെ മുകളിലാണ് താങ്കളെഴുതുന്ന പലതും. മറ്റുള്ളവരുടെ വിവരമില്ലായ്മയില്‍ മനം നോവരുത്, വിഷ്ണു.
സൂ തന്റെ വിഷമവും പുഴയുടെ പത്രാധിപര്‍ തന്റെ ഉദ്ദേശ ശുദ്ധിയും പരസ്പരം അറിയിച്ച സ്ഥിതിക്ക് അക്കാര്യത്തിന്മേല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ പൊതുവില്‍ ഇക്കാര്യത്തില്‍ പരാതിപ്പെടാന്‍ ബ്ലോഗര്‍ക്ക് അവകാശമില്ല എന്ന രാജിന്റെ നിരീക്ഷണത്തോട് യോജിക്കുന്നില്ല, കാരണം:
ReplyDelete1. ഉദ്ധരണി (ക്വോട്ട്) എന്ന രീതിയില്‍ പ്രകാശനം ചെയ്യുന്ന ഒന്ന് ആ വിഷയത്തില്‍ വാല്യൂ അഡിഷന്‍ നടത്തുന്ന ഒന്നായിരിക്കണം. ഒരു കൃതി പൂര്‍ണ്ണമായി ഒരിടത്ത് അടിച്ചു വച്ചാല്‍ അത് ചിത്രത്തിലാണെങ്കിലും ക്വോട്ട് ആകുന്നില്ല. ചിലപ്പോള്‍ ക്വോട്ടുകള്‍ എഴുത്തുകാരനെ വേറൊരു രീതിയില്‍ ചിത്രീകരിക്കും എന്നതിനാല്‍ പല പുസ്തകങ്ങളുംhow to quote this book എന്ന ആമുഖത്തില്‍ പറയാറുണ്ട്.
2. ബ്ലോഗ്ഗിന്റെ പൊതു നന്മക്കുവേണ്ടി ആയാല്‍പ്പോലും സ്വന്തം കൃതിയെ വിട്ടുകൊടുക്കാതിരിക്കാന്‍ ബ്ലോഗുടമ തീരുമാനിച്ചാല്‍ അത് ബ്ലോഗ് കമ്യൂണിറ്റികെതിരേ ചെയ്യുന്ന അനീതിയാവില്ല.
3. എന്നെ പുനപ്രകാശനം (പ്രസിദ്ധി എന്ന പദം ഒഴിവാക്കി) ചെയ്തു കഴിഞ്ഞാല്‍ പിന്നെ മൂലകൃതിയായി ബ്ലോഗിലിട്ടത് പൊളിച്ചെഴുതാനോ തിരുത്താനോ മാറ്റങ്ങള്‍ വരുത്താനോ പുനര്‍വിചിന്തനത്താലെ പോസ്റ്റ് നശിപ്പിക്കാനോ ഉള്ള സൌകര്യം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകും എന്നതിനാല്‍ എല്ലാ പോസ്റ്റും മറ്റൊരിടത്ത് replicate ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
പുനപ്രസിദ്ധപ്പെടുത്താവുന്നത്, ചെയ്യും മുന്നേ എന്നോട് ചോദിക്കേണ്ടത് എന്ന് രണ്ടു രീതിയില്‍ ബ്ലോഗ്ഗുകളെ തിരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണവുമതാണ്.
4. പ്രിന്റ് എന്നത് പരമോന്നതമായ ലക്ഷ്യമല്ലാത്തവര്‍ ബ്ലോഗ്ഗിലുണ്ട്. കൂടാതെ പല കൃതികലും "ഒരു ബ്ലോഗ് പോസ്റ്റ് മാത്രം" എന്ന് ലഘുവായി കണ്ട് എഴുതുന്നതാണ് ഉദാഹരണം ഉമേഷിനെ വെടിവച്ചു കൊല്ലുന്ന പോസ്റ്റ്. "ഇനിയേത് മുഖ്യധാര, ഇതാണ് എന്റെ ധാര" എന്നു പറഞ്ഞ കൈപ്പള്ളി മറ്റൊരു ഉദാഹരണം. രാജേഷ് വര്‍മ്മയും ഇതുപോലെ എന്തോ പറഞ്ഞിരുന്നു.
5. പൊതുജന സമക്ഷം അടിച്ചു സ്വന്തം പേരില്‍ വരേണ്ടതില്ലാത്ത പല കാര്യങ്ങളും ആളുകള്‍ ബ്ലോഗ് ആയതിനാല്‍ എഴുതുന്നുണ്ട് (ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ വന്നത് അടക്കേണ്ടി വന്നു, ഇല്ലെങ്കില്‍ അതിനി അടുത്ത വിവാദമാകും).
“‘എന്നെ പ്രസിദ്ധീകരിച്ചു’ എന്ന വിലാപവുമായി അരങ്ങു ‘നനയ്ക്കുന്നവരുടെ’ വിവേകബുദ്ധിയുടെ തകരാറിനെ കുറിച്ച് എനിക്ക് കാര്യമായ സംശയങ്ങളുണ്ടു് (പിന്നെ ഇതിന്റെയൊക്കെ ഗുണം എന്താച്ചാല്‍ ഞാന്‍ സാറും ഡബിള്‍ ശ്രീയുമൊക്കെ ഓസിനാവുന്നു എന്നാണല്ലോ, നടക്കട്ടെ, നടക്കട്ടെ)“
ReplyDeleteപെരിങ്ങോടന്റെ ഈ വാക്കുകള്‍ വ്യക്തിഹത്യയായി മാറുന്നുവെന്ന തിരിച്ചറിവിനുള്ള ഇത്തിരി വിവേകം ബാക്കിയുള്ളതു കൊണ്ട് ഈ വിവാദത്തില്‍ നിന്നു ഞാന്‍ പിന്വാങുന്നു.
ബ്ലോഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സ്വയം അവരോധിക്കപ്പെട്ടവര്‍ മിനിമം($$$)ഒറ്റുകാരെങ്കിലും ആവാതിരിക്കുക.
ഒരു നല്ല തീരുമാനവും ബ്ലോഗിന്റെ അഭിമാനകരമായ പിടിച്ചു നില്‍പ്പിന്റെയും നാഴികല്ലായ ഈ സംവാദത്തില്‍ പെരിങ്ങോടന്റെ റോള്‍ പില്‍ക്കാലത്ത് ബ്ലോഗു പിന്തലമുറക്കാര്‍ എങ്ങനെ വായിക്കുമെന്ന് സ്വയം വിലയിരുത്തുക.
ഇനി എന്നെ കൊന്നാലും ഈ വിഷയത്തില്‍ പോസ്റ്റില്‍ ഞാന്‍ പ്രതികരിക്കില്ല.
പെരിങ്ങോടന്‍ വളര്‍ന്നു വരുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ,കരീം മാഷ് പ്രായത്തില്‍ ,സൂ കാലങ്ങളായി ബ്ലോഗ് ചെയ്യുന്ന ഒരു വീട്ടമ്മ എന്ന നിലയില്‍ ...എനിക്ക് ബഹുമാന്യരാണ്.പക്ഷേ ഈ പ്രശ്നത്തില്‍ വൈകാരികത മാറ്റിനിര്‍ത്തി കാര്യങ്ങള്‍ കാണാന്‍ അവര്‍ക്ക് ആവാതെ പോവുന്നത് കഷ്ടമാണ്.
ReplyDeleteകരീം മാഷ് പെരിങ്ങോടനെ ഒറ്റുകാരന്‍ എന്ന് ആക്ഷേപിച്ചുവെന്നതാവും ഇനി ഈ കലഹത്തെ നീട്ടിക്കൊണ്ടു പോവുകയെന്ന്തോന്നുന്നു.പെരിങ്ങോടന്റെ വിഷമം മന്‍സ്സിലാക്കാവുന്നതേയുള്ളൂ.പെരിങ്ങോടന്‍ പറഞ്ഞിട്ടാണ് പുഴ ഇങ്ങനെ ചെയ്തതെങ്കില്‍ ,പെരിങ്ങോടന്റെ സദുദ്ദേശ്യത്തെ സംശയിക്കുന്ന നമ്മള്‍ക്ക്
കുഴപ്പങ്ങളില്ലേ എന്ന് ഒന്ന് ചിന്തിക്കുന്നത് നന്നാവും.ബ്ലോഗ് എന്ന ഈ മാധ്യമത്തിന്റെ ഏറ്റവും വലിയ ദോഷം ഈ അമിത വൈകാരികത നിറഞ്ഞ പ്രതികരണങ്ങളാണെന്ന് ഈ അവസരത്തില്‍ എനിക്ക് തോന്നുന്നു.
ശ്രീ പെരിങ്ങോടന്‍ അവര്‍കള്‍,
ReplyDelete“‘എന്നെ പ്രസിദ്ധീകരിച്ചു’ എന്ന വിലാപവുമായി അരങ്ങു ‘നനയ്ക്കുന്നവരുടെ’ വിവേകബുദ്ധിയുടെ തകരാറിനെ കുറിച്ച് എനിക്ക് കാര്യമായ സംശയങ്ങളുണ്ടു്.”
അരങ്ങ് നനയ്ക്കുന്നവരുടെ വിവേകബുദ്ധിയെപ്പറ്റി സംശയിക്കേണ്ട. ശ്രീ പെരിങ്ങോടനേക്കാളും ഒരിഞ്ച് ബുദ്ധിയെങ്കിലും എനിക്കെന്തായാലും കൂടുതല്‍ ഉണ്ടാകും. പെരിങ്ങോടന്‍ സാര്‍ പോയി സ്വന്തം വിവേകം പരീക്ഷിക്കുന്നത് നന്നായിരിക്കും. പിന്നെ ആക്ഷേപഹാസ്യവും. അവഹേളിക്കാന്‍ വേണ്ടി വാക്കുകള്‍ ഉപയോഗിക്കുന്നതിനെ ആക്ഷേപഹാസ്യം എന്ന് പറയരുത്. വിവേകബുദ്ധി അല്‍പ്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍, പുഴയുടെ മാഗസിന്‍ ഇവിടെ ഇട്ട്, അതിനു ഞാന്‍ കമന്റ് വെച്ചപ്പോള്‍ത്തന്നെ, അതൊക്കെ എന്നോട് ചോദിച്ചിട്ടാണെന്നും, അവരോട് ബ്ലോഗിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി പോസ്റ്റുകള്‍ ഇട്ടോളാന്‍, സമ്മതം കൊടുത്തിട്ടുണ്ടെന്നും പറയണമായിരുന്നു. പ്രസിദ്ധീകരിച്ചതില്‍ അല്ല, എന്നോട് അനുവാദം ചോദിച്ചില്ല എന്നതിലാണ് കാര്യം എന്നത്, ഇത്രയും അഭിപ്രായം ഞാന്‍ പറഞ്ഞിട്ടും മനസ്സിലാകാത്ത ആ വിവേകബുദ്ധിയെപ്പറ്റി എനിക്ക് സംശയം ഒന്നുമില്ല.
അരങ്ങ് നനയ്ക്കുക എന്നത് തികച്ചും വ്യക്തിഹത്യ ആയിപ്പോയി. താങ്കള്‍ക്ക് ഇത്രയേറെ അഹങ്കാരം ഉണ്ടെന്ന് തോന്നിയിരുന്നില്ല.
ഈ സംവാദത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ "Bullet Point"കള്‍ ആയി അവതരിപ്പിക്കാം
ReplyDelete1) ബ്ലോഗുകള്‍ അച്ചടി മാദ്ധ്യമത്തിന്റെ ഒരു പറിച്ചു നടല്‍ അല്ല.
2) Commercial mediaയില്‍ വാര്ത്തയല്ലാതെ വരുന്ന ഏതു featureഉം മറ്റു മീടിയയില്‍ നിന്നും reference ചെയ്യുംബോള്‍ creative commons license നെ ബഹുമനിച്ച് അനുവാതം വാങ്ങണം. കേരളത്തില്‍ നിലവിലുള്ള (മുടന്തന്‍ !! ) നിയമങ്ങള്‍ ആയിരിക്കണമെന്നില്ല മറ്റു രജ്യങ്ങളില്‍ ഉള്ളത്.
3) ബ്ലോഗ എഴുത്തുകാര്‍ ഒരു പുതിയ സാഹിത്ത്യ രൂപമോ ഒരു പുതിയ സിദ്ധാന്തമോ ഒന്നും അവതരിപ്പിക്കുന്നില്ല. അവര്‍ ഒരു പുതിയ മാദ്യമം ഉപയോഗിക്കുന്നു എന്നു മാത്രം. ബ്ലോഗിന്റേതായ ചില പ്രെത്യേകതകള്‍ അതിനുണ്ടാവാം. Telephone ഉപയോഗിക്കുന്നവരെയെല്ലാം "ടെലിഫോണികള്‍" എന്നു വിളിച്ച് വിശേഷിപ്പിച്ചതുകൊണ്ടു അവര്‍ക്ക് മറ്റുള്ളവര്‍ക്കില്ലാത്ത പ്രെത്യേകതകള്‍ ഉണ്ടാകുമോ? ഉപകരണത്തിലൂടെ സംഭവിക്കുന്നതു് വിനിമയം തന്നെയാണു. വാര്ത്ത വിനിയമയ രംഗത്ത ബ്ലോഗ് നമുക്കു തരുന്ന ഏറ്റവും മികച്ച സൌകര്യങ്ങള്‍ ഇവയാണു.
അ) പത്രാധിപരുടെ കൈകടത്തലില്ലാതെ സ്വതന്ത്രമായി കൃതികള്‍ സൃഷ്ടിക്കാം.
ആ) സൃഷ്ടികളുടെ പ്രതികരണങ്ങള്‍ നമുക്ക് ഉടന്‍ ലഭിക്കും
ഇ) കുത്തക മുതലാളികളുടേയും, രാഷ്ട്രീയക്കാരുടേയും, ഭീഷണികളില്‍ നിന്നും തല്കാലം രക്ഷപ്പെടാം. കാരണം അവര്‍ ഇതു വായിക്കില്ലല്ലോ.
ഈ) സൃഷ്ടികളക്ക് കാലാവധി ഇല്ല. എഴുതിയ ലേഖനങ്ങള്‍ എക്കാലവും തിരഞ്ഞു നൊക്കാനും വീണ്ടും പ്രതികരണങ്ങള്‍ കര്ത്താവിനെ അറിയിക്കാനും സാധിക്കും.
ചിന്തയിലോ, പ്രവര്ത്തിയിലോ, രാഷ്ട്രീയ സിദ്ധാന്തത്തിലോ ഒന്നും ഇവര്‍ക്ക് ഒത്തൊരുമിപ്പ് ഉണ്ടാവണം എന്നില്ല.
ഒരോ എഴുത്തുകാരനും/കാരിക്കും അവരുടേതായ താല്പര്യങ്ങളുണ്ടാകും. ചിലര്‍ക്ക് പകര്‍പ്പവകാശം കര്‍ശനമായും പാലിക്കുന്നവരായിരിക്കും. ചിലര്‍ക്ക് അവരുടെ കൃതികള്‍ മരങ്ങളുടെ ജഢത്തിന്മേല്‍ അച്ചടിക്കുന്നതില്‍ വിയോജിപ്പുണ്ടാവും. മറ്റു ചിലര്‍ അതു ശ്രദ്ധിക്കാറില്ലായിരിക്കാം.
അതിനാല്‍ ഒരോരുത്തരോടും പ്രത്യേകം അനുവാതം ചോദിക്കണമായിരുന്നു. ബ്ലോഗ എഴുത്തുകാരെ എലാവരേയും ഒരേ "Label" ന്റെ കീഴില്‍ കണ്ടതിന്റെ തെറ്റു മാത്രമെ "പുഴ" ചെയ്തൊള്ളു. അവരോടു ക്ഷമിക്കു.
നാലോ അഞ്ചോ മാസം മുന്‍പ്, ബ്ലോഗുകളെ മാധ്യമശ്രദ്ധയില്‍ കൊണ്ടു വരാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്ന ഒരവസ്ഥയില്‍ നിന്ന്, ഇ-എഴുത്ത്, അച്ചടി മാധ്യമങ്ങള്‍ക്ക് ബദലാവുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് വരെ എത്തിയില്ലേ നമ്മള്‍? ബ്ലോഗുകളുടെ ശൈശവദശ കഴിഞ്ഞുവെന്നതിന് വേറേ എന്തെങ്കിലും തെളിവു വേണോ?
ReplyDeleteപെരിങ്ങോടന്റെ പ്രബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ദേവന്‍ ചൂണ്ടിക്കാണിച്ചതു പോലെ, അമേച്ച്വര്‍ എഴുത്തുക്കരുടെ ഒരു കൂട്ടായ്‌മ എന്നതില്‍ കവിഞ്ഞ്, ബ്ലോഗ് ഒരു സാഹിത്യശാഖയായി അംഗീകരിക്കപ്പെടുക എന്നതായിരിക്കണം നമ്മുടെ അടുത്ത ലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനുള്ള ആദ്യ പടിയാണ്, പ്രൊഫഷണല്‍ എഴുത്തുകാര്‍ക്ക് ബ്ലോഗില്‍ ലഭിക്കേണ്ട സാമ്പത്തികവും ബൌദ്ധികവുമായ പരിരക്ഷ. പുഴ വളരെ സോദ്ദേശപരമായാണ് ഇത് ചെയ്തത് എന്ന് തോമസിന്റെ മറുപടിയില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട്, ഒരാളെ അല്ലെങ്കില്‍ പുഴയെ ക്രൂശിക്കുന്നു എന്നതിലുപരി നാളെ ബ്ലോഗിന്റെ വളര്‍ച്ചയെ മാന്ദീഭവിപ്പിക്കാന്‍ ഇടയുള്ള ഒരു സുപ്രധാന കാര്യം നമ്മള്‍ ഇപ്പോള്‍ തന്നെ അഡ്രസ്സ് ചെയ്യുന്നു എന്ന് കരുതിയാല്‍ മതി.
ദേവാ, ക്വോട്ടുകളുടെ കാര്യത്തില്‍ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു, ഉമേഷിന്റേയും ടോം ജെ മങ്ങാടിന്റെയും വരികള്‍ക്കിടയില്‍ സൂവിന്റെ രണ്ടു വരികള്‍ നില്‍ക്കുന്നത് വാല്യൂ ആഡഡ് ആയിട്ടു തന്നെയാണു്, ആ രണ്ടു വരി അവരുടെ ഒരു പൂര്‍ണ്ണ കൃതിയായത് ടെക്നിക്കല്‍ ഡിഫിക്കള്‍ട്ടിയുമാണു്.അതിനെക്കുറിച്ച് ഇത്ര വേവലാതിപ്പെടാനുള്ള (പ്രത്യേകിച്ചും സിനിമാപ്പാട്ട് പോലും എഴുതിയിടുന്ന അവര്‍ക്ക് - അതിനെന്താ ഗുല്‍സാറിന് കോപ്പീറൈറ്റില്ലേ?) കാരണം കണ്ടില്ലെന്ന് മാത്രം. രണ്ടാമത്തെ പോയന്റും ഒരു ടെക്നിക്കാലിറ്റിയില്‍ നിന്ന് സംഭവിച്ചതാണ്, വളരെ ചെറിയ ഏതാനും വരികളുള്ള കൃതിയികള്‍ സാങ്കേതികമായി മുഴുവനായി ക്വോട്ട് ചെയ്യപ്പെടുകയായിരുന്നു എന്നു തോന്നുന്നു. മൂന്നും നാലും പോയന്റുകളെ കുറിച്ച് എനിക്ക് വലിയ മതിപ്പാണ്, ഞാനത് സ്വന്തം നിലയില്‍ പലയിടത്തും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടു്. എന്നാല്‍ പുഴയും തര്‍ജ്ജനിയും മൂന്നാമിടവും എന്റെ കൃതികളെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതൊന്നും അവയെ അഡ്രസ്സ് ചെയ്യപ്പെട്ടു എഴുതിയതായിരുന്നില്ല. ഈ മാധ്യമങ്ങളെ മനഃപ്പൂര്‍വ്വം അഡ്രസ്സ് ചെയ്യാതിരിക്കുകയാണ് ഞാനെന്നും വേണമെങ്കില്‍ പറയാം.
ReplyDeleteകണ്ണൂസേ സാഹിത്യശാഖ എന്ന അംഗീകാരം എളുപ്പം സാധ്യമാവുന്ന ഒന്നല്ല, വളരെ ലളിതമായി (ഒരു പക്ഷെ ബാലിശവുമായി) പറഞ്ഞാല്‍, നമ്മള്‍ ‘കള്ളുകുടിച്ചു ആത്മാര്‍ഥമായി ചര്‍ച്ച ചെയ്തതുകൊണ്ടു മാത്രം സാഹിത്യകാരന്മാരാക്കപ്പെട്ട എത്ര എഴുത്തുകാരുണ്ട്!’ ഇത്ര ബാലിശമല്ലാത്ത (പിന്നീട് സോദ്ദേശപരമാണെന്ന് തെളിഞ്ഞതുമായ) പുഴയുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കേണ്ടി വന്നതില്‍ എനിക്കു തെല്ലും ഖേദമില്ല, ആ അഭിനന്ദനം തെറ്റായി വായിക്കുവാന്‍ താല്പര്യമുള്ള വളരെയധികം പേരുണ്ടെന്ന ബോധ്യമുള്ളതുകൊണ്ട് വരികള്‍ക്കിടയില്‍ അല്പം കുത്തും കോമയും ബ്രാക്കറ്റും വേണ്ടി വന്നു എന്ന് മാത്രം.
കരീം, താങ്കളേക്കാള്‍ മുമ്പേ ബ്ലോഗ് തുടങ്ങിയതു കൊണ്ടോ എന്താണെന്നറിയില്ല, മറ്റു മാധ്യമങ്ങളില്‍ നിന്നും ബ്ലോഗുകളെ കുറിച്ച് നല്ല അഭിപ്രായമുള്ള പലരും അവരുടെ കഴിവുകള്‍ക്കനുസരിച്ചു, അവര്‍ക്കു ലഭ്യമായ മാധ്യമത്തില്‍ ബ്ലോഗുകളെ പരിചയപ്പെടുത്തുവാന്‍ അവസരം ലഭിക്കുമ്പോള്‍ എന്നെ സമീപിക്കാറുണ്ട്. അവര്‍ക്കിടയിലെപ്പോഴും ബ്ലോഗിന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കണമെങ്കില്‍ ലിങ്കുകളില്ലാതെ ബ്ലോഗുകളെ പുനപ്രസിദ്ധീകരിക്കരുതെന്നു പോലും കര്‍ശ്ശനമായി എനിക്ക് ആവശ്യപ്പെടെണ്ടി വന്നിട്ടുണ്ട്. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട താങ്കളുടെ തിക്താനുഭവങ്ങളെ ഒരു ബ്ലോഗറുടെ നരകയാതന എന്നയര്‍ഥത്തില്‍ സ്വയം ഉയര്‍ത്താതിരിക്കുക, ഒരു പ്രസിദ്ധീകരണത്തിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാത്ത പലര്‍ക്കും ബ്ലോഗ് അതിനുമപ്പുറം പലതാണ്, അതിന്റെ വളര്‍ച്ചയില്‍ സോദ്ദേശപരമായി തന്നെ പലയിടത്തും ഇടപെടേണ്ടി വരാറുമുണ്ട്, സ്വയം അവരോധിച്ചിട്ടാണെങ്കിലും (താനിരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ വേറാരോ കയറി ഇരിക്കും എന്നില്ലേ?) അതില്‍ പങ്കുകൊള്ളാതെ വയ്യ, ഒരു ഒറ്റുകാരനില്ലാതെ യേശുവിന്റെ വിപ്ലവം പൂര്‍ത്തിയാക്കുവാന്‍ കഴിയില്ലായിരുന്നു എന്നും ‘പഠിക്കുക’ മാഷേ ;)
ദിവാസ്വപ്നം :) താങ്കള്‍ ഇവിടെ ഒരു പോസ്റ്റ് സന്തോഷത്തോടെ വെച്ചതില്‍ കയറിപ്പിടിച്ച് വിവാദം ഉണ്ടാക്കിയതില്‍ മാപ്പ്. ഒപ്പം നന്ദിയും.
ReplyDeleteപോസ്റ്റ് വെച്ച് സന്തോഷം പങ്ക് വെച്ചതിന്.
ഞാന്‍ എന്റെ വിവാദം ഇവിടെ നിര്‍ത്തുകയാണ്. പുഴ മാഗസിനില്‍ എന്നോട് ചോദിക്കാതെ പോസ്റ്റ് ഇട്ടത് തീരെ ശരിയായില്ല എന്ന വാദം മാറ്റാതെ തന്നെ.
എന്റെ വാദം മനസ്സിലാക്കി എന്നോടൊപ്പം നിന്ന എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും നന്ദി. അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ്.
അഭിമാനം പോകുന്ന ഒരു വാദത്തിനും ഞാനില്ല. ചിലര്‍ക്ക്, വാദത്തിലെ പോയിന്റിനേക്കാളും വ്യക്തിഹത്യയില്‍ ആണ് താല്‍പ്പര്യം. അത് ഈ പോസ്റ്റിലെ കമന്റ് എല്ലാം വായിച്ചാല്‍ മനസ്സിലാകും. ചിലരാകട്ടെ, വ്യക്തിഹത്യ നടത്താന്‍ അവസരം കാത്ത് കിടക്കുന്നതുപോലെയാണ് പ്രതികരിക്കുക. ഇതിനിടയില്‍ ഒന്നും എനിക്ക് നില്‍ക്കാന്‍ താല്‍പ്പര്യം ഇല്ല. സ്കൂളില്‍ പഠിക്കുമ്പോഴേ, കൂട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസം, ഞാന്‍ സ്കൂളില്‍ തന്നെ പറഞ്ഞു തീര്‍ക്കുമായിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകാതെ. അതു തന്നെയേ ബ്ലോഗിലും ഉദ്ദേശിക്കുന്നുള്ളൂ. വീട്ടിലേക്ക് വലിച്ചിഴക്കാന്‍ എനിക്ക് താല്പര്യം ഇല്ല. മറഞ്ഞിരുന്ന് നാടകം കളിക്കാനും ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ ഇതിവിടെ നിര്‍ത്തുന്നു.
ഞാനറിയാത്ത, എന്നെ അറിയാത്ത, എന്നോടൊപ്പം നിന്ന എല്ലാ ബ്ലോഗ്ഗേഴ്സിനും ഒരിക്കല്‍ക്കൂടെ നന്ദി.
തര്‍ക്കത്തിന് ഞാനില്ല പെരിങ്ങ്‌സേ? എന്തോ ഇത്തരം കാര്യങ്ങളെ സാങ്കേതികമായി മാത്രം സമീപിക്കരുത് എന്ന മുന്‍വിധിക്കാരനാണ് ഞാന്‍. നാളെ, ഏതെങ്കിലും ഒരു സൈറ്റിലോ അച്ചടി മാധ്യമത്തിലോ, ബ്ലോഗുകളെ പരിചയപ്പെടുത്തുമ്പോള്‍ പെരിങ്ങോടന്റെ റെപ്രസെന്റേഷന്‍ ആയി പലവകയിലെ ഒരു പോസ്റ്റ് ഇട്ടാല്‍ പെരിങ്ങ്‌സിന്റെ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ അമര്‍ഷം തീര്‍ച്ചയായും തോന്നും. നാലാളോട് നമ്മെപ്പറ്റി പറയുന്നത് നല്ലതു തന്നെ; പക്ഷേ അത് മാര്‍ക്ക് ആന്റണി ബ്രൂട്ടസിനെപ്പറ്റി പറയുന്നത് പോലെ ആവരുത് എന്ന് മാത്രം. (പുഴ അറിഞ്ഞു കൊണ്ട് എല്ലാവരുടേയും മോശം പോസ്റ്റുകള്‍ കൊടുത്തു എന്നല്ല ഉദ്ദേശിച്ചത്; എഴുതിയവരോട് നേരത്തെ ചോദിച്ചിരുന്നുവെങ്കില്‍ അവരവരെ റെപ്രസന്റ് ചെയ്യേണ്ട പോസ്റ്റ് ഏതാണെന്ന് അവരവര്‍ക്ക് തീരുമാനിക്കാമായിരുന്നു എന്ന് സൂചിപ്പിച്ചു എന്ന് മാത്രം.)
ReplyDeleteകണ്ണൂസെ എന്റെ അറിവില്‍ പുഴ പ്രിന്റ് മാഗസിന്‍ നോര്‍ത്ത് അമേരിക്കയില്‍ ഒതുങ്ങാതെ ഇന്ത്യ-ഗള്‍ഫ് എന്നിവിടങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ ശ്രമം നടക്കുന്നുണ്ട്. വളരെ വിപുലമായ ഓണ്‍ലൈന്‍ കമ്യൂണിറ്റിയുള്ള അവര്‍ക്ക് നെറ്റില്‍ നിന്നുള്ള എഴുത്തിലെ സാധാരണക്കാരിലേയ്ക്കെത്തിക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ട് എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് അവരുടെ സംരംഭത്തില്‍ സന്തോഷിക്കാന്‍ എനിക്ക് കഴിഞ്ഞത്. മറ്റു പലരോടും അഭിപ്രായങ്ങള്‍ ആരാഞ്ഞ നേരത്ത് പുഴയില്‍ നിന്നുള്ള ആരെങ്കിലും എന്നോടും അഭിപ്രായം ചോദിച്ചിരിക്കാം, അനുകൂലിച്ചു ഞാന്‍ സംസാരിച്ചു, ഈ ഉദ്യമത്തെ കുറിച്ച് മുന്‍കൂര്‍ അറിഞ്ഞു (എന്റെ കവിതാശകലം വന്നതും ഞാനിപ്പോഴാണ് അറിയുന്നത്) എന്നുള്ളതില്‍ നിന്ന് ആരുടെയും ബ്ലോഗെടുത്ത് ഞാന്‍ പുഴയ്ക്ക് തീറെഴുതി കൊടുത്തു എന്നര്‍ഥമില്ലല്ലോ. ‘ബ്ലോഗില്‍ നിന്നും’ എന്നത് സ്ഥിരമായി ചെയ്യുവാനായിരുന്നു അവരുടെ ഉദ്ദേശം (ഇതെല്ലാം എന്നോട് പറഞ്ഞ വ്യക്തി ഇപ്പോള്‍ പുഴയിലല്ല ജോലി ചെയ്യുന്നത്), ആ നിലയ്ക്ക് എഴുതിയവരോട് അനുവാദം ചോദിച്ച് സാഹിത്യ സംവാദം ഒരുക്കുക പ്രായോഗികമല്ലെന്ന് തോന്നുന്നു. അല്ലെങ്കിലും വിമര്‍ശിക്കപ്പെടുന്നതും അനുമോദിക്കപ്പെടുന്നതും മുന്‍കൂര്‍ അനുവാദം നല്‍കപ്പെട്ടിട്ടല്ലല്ലോ.
ReplyDelete'സു' എന്ന ബ്ലോഗര്‍ താഴെക്കാണുന്ന ലൈസന്‍സ് പ്രകാരം പകര്‍ത്താനുള്ള അനുവാദം മുന്‍കൂര്‍ ആയി നല്‍കിയിട്ടുണ്ട്. ഇതില്‍ ഏതാണ് ഇവിടെ ലംഘിക്കപ്പെട്ടിട്ടുള്ളതെന്ന് ദയവായി വ്യക്തമാക്കുവാല്‍ താല്പര്യപ്പെടുന്നു.
ReplyDeleteCreative Commons
Attribution-NonCommercial-NoDerivs 2.5
You are free:
* to Share -- to copy, distribute, display, and perform the work
Under the following conditions:
* Attribution. You must attribute the work in the manner specified by the author or licensor.
* Noncommercial. You may not use this work for commercial purposes.
* No Derivative Works. You may not alter, transform, or build upon this work.
*
* For any reuse or distribution, you must make clear to others the license terms of this work.
* Any of these conditions can be waived if you get permission from the copyright holder.
എന്റെ അഭിപ്രായത്തില്‍ commercial purpose-ന് ഉപയോഗിച്ചുവെങ്കില്‍ പ്രശ്നമുണ്ട്. അതുപോലെ പ്രസ്തുത ലൈസന്‍സിന്റെ കാര്യങ്ങളെപ്പറ്റി വ്യക്തമാക്കാതിരുന്നാലും.
As a responsible blogger, Su must make the following clarifications to the community.
ReplyDelete1. If you are crying so much about copyright, you must produce proof that you are using legal, legitimate copies of software and OS for content creation?
2. The content is already licenced under creative commons, as mentioned by Suralogam. What is the mistake puzha did? Did they violate this copy right notice? Or why are you using CC license? Do you really understand correctly the terms and conditions of the applied license?
Malayali.
സുരലോഗം :) നിര്‍ത്തിപ്പോയതായിരുന്നു.
ReplyDeleteഒന്നാമത്തേത്- പുഴ മാഗസിന്‍, കോപ്പികള്‍ ഫ്രീ ആയിട്ട് കൊടുക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അത്
Noncommercial ആവുന്നതെങ്ങനെ?
രണ്ട് - അതിലെ കണ്ടന്റ് മാറ്റിയില്ലെങ്കില്‍, ബ്ലോഗില്‍ ഇല്ലാത്ത അക്ഷരത്തെറ്റ് എങ്ങനെ വന്നു? വായിക്കുന്ന ഒരാള്‍ക്ക് ബ്ലോഗ് മുഴുവന്‍ അക്ഷരത്തെറ്റാണെന്ന് തോന്നിയാല്‍ ആരെങ്കിലും തിരുത്താന്‍ പോകുമോ?
3)For any reuse or distribution, you must make clear to others the license terms of this work.
ഇത് പുഴമാഗസിനില്‍ ഉണ്ടോ?
4)Any of these conditions can be waived if you get permission from the copyright holder.
ചോദിച്ചിട്ടില്ലാത്തതുകൊണ്ട് അനുവാദം ഉണ്ടെന്ന് അവര്‍ക്ക് പറയാന്‍ പറ്റുമോ?
എന്നെ ചോദ്യം ചെയ്യാന്‍ മലയാളി ആരാണാവോ? ബ്ലോഗ് കമ്മ്യൂണിറ്റിയ്ക്ക് ഇങ്ങനെ ഒരു കാവല്‍ ഉണ്ടെന്ന് അറിഞ്ഞില്ലല്ലോ.
സൂ അയച്ച ഈമെയിലുനു മറുപടി കിട്ടിയോ? അത് സൂവിനു നല്‍കാനുള്ള ഉത്തരാവാദിത്വം അവര്‍ക്കില്ലേ? ഇതിലൂടേ പറഞ്ഞാല്‍ മതിയോ?
ReplyDeleteപിന്നെ പെരിങ്ങിസിന്റെ വാക്കുകള്‍ ഞാന്‍ ഇടപഴകിയ പെരിങ്ങ്സിന്റേതെന്ന് വായിയ്കുവാന്‍ എന്റെ മനസ്സിനെ അല്‍പം ചെരിച്ച് പിടിയ്കേണ്ടി വരുന്നു. പെരിങ്ങ്സ് പ്ലീസ്..
സു,
ReplyDeleteവ്യക്തമാക്കിയതിനു നന്ദി.
'എന്നോട് അനുവാദം ചോദിക്കാതെ എന്റെ ബ്ലോഗിലെ പോസ്റ്റെടുത്ത് വെച്ചത് ശരിയായില്ല.' എന്നു കണ്ടതുകൊണ്ട് ലൈസന്‍സ് അനുസരിക്കുകയാണെങ്കില്‍ പ്രത്യേകം അനുവാദം ആവശ്യമില്ല എന്നു സൂചിപ്പിക്കാനാണ് ശ്രമിച്ചത്.
കരഞ്ഞ് കരഞ്ഞ് കണ്ണീരു വറ്റി
ReplyDeleteകാറി കാറി ശബ്ദമടഞ്ഞു.
എല്ലാം എന്‍റെ മഹത്തായ സൃഷ്ടിക്ക് വേണ്ടി.
ദൈവമേ..
ഇതില്‍ കൂടുതല്‍ പരസ്യം
പണം മുടക്കാതെ എനിക്കെങ്ങിനെ കിട്ടും..
പുഴയായൊ
നദിയായൊ
ഇനിമൊഴുകിയെങ്കില്‍.
കരയായൊ
കാറ്റായൊ
ഇനിയും തഴുകെയെങ്കില്‍
ഞാന്‍ ഇനിയും കരയുകതന്നെ ചെയ്യും
എങ്കിലും
ഞാന്‍ ഉപയോഗിക്കുന്നത്
ബില്‍ഗേറ്റ്സില്‍ നിന്ന് നേരിട്ട് വാങ്ങിയ
സോഫ്റ്റ്വെയറും,
ഞാന്‍ പണം മുടക്കി ഉണ്ടാക്കിയ ബ്ലോഗും.
എഴുതാനുപയോഗിക്കുന്ന ഭാഷ
ഞാന്‍ തന്നെ ഉണ്ടാക്കിയെടുത്തതും.
എന്നിട്ടും നിങ്ങളെന്നെ കുരിശിലേറ്റി
ദൈവമേ..
ഈ പാനപാത്രം നീ എടുത്തുകൊള്ളേണമേ..
പാപികള്‍ക്ക് സ്വര്‍ഗ്ഗരാജ്യം
അടുത്തുതന്നെ ഇറങ്ങുന്ന ഒരു മാഗസിനില്‍ നട്ടെല്ല് നിവര്‍ത്തുന്ന ബാമിന്റെ പരസ്യം ഉണ്ടാവുമെന്ന് എവിടെയോ കണ്ടു. ചിലര്‍ക്കൊക്കെ ഉപകാരപ്പെടും.
ReplyDeleteപിന്നെ പരിഹസിക്കാന്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരത്തെറ്റ് വരുത്താത്ത ഒരു സ്പെഷല്‍ സോഫ്റ്റ്വെയറും ഉണ്ടാവും. അങ്ങനെയെങ്കിലും ചിലര്‍ക്ക് ഗുണമുണ്ടാവട്ടെ.
എന്തായാലും കമന്റ് വെക്കുന്നവരുടെ അഡ്ഡ്രസ്സും ലൊക്കേഷനുമൊക്കെ കൃത്യമായി അറിയുന്ന ഈ ബ്ലോഗില്‍ വന്ന് നാടകം കളിക്കുന്നത് അത്ഭുതം തന്നെ.
ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും എന്നും, എന്തോ ഒന്ന് എവിടെയോ എത്തിയാലും, നക്കിയേ കുടിക്കൂ എന്നും ആരാണാവോ ആദ്യം പറഞ്ഞത്?
അനോണിമാഷെ,
ReplyDeleteചര്‍ച്ചയും ലേഖനമെഴുത്തും ഉപദേശവുമൊക്കെ നിര്‍ത്തി കവിതയെഴുത്ത് തുടങ്ങിയോ.ചുമ്മാ ഒളിച്ചിരുന്ന് തീപ്പെട്ടി പടം കാട്ടി പേടിപ്പിക്കാതെ ചങ്കുറപ്പുണ്ടെങ്കില്‍ പേരു വച്ച് കമന്റ് ഇടൂ.ഇല്ലെങ്കില്‍ കളഞ്ഞിട്ട് പോണം ഹേ.
സാന്‍ഡോസേ :) ഹിഹി പേടിപ്പിക്കല്ലേ എന്നൊന്നും പറയല്ലേ. ആര്‍ക്കുപേടി? പാവം. ഒരു പേരുപോലും ഇട്ടുകൊടുക്കാന്‍ ആരും ഇല്ലാത്തതിന്റെ ദോഷം ആണ്. അതിനെ പേടിപ്പിക്കല്ലേ. ഗ്രഹണസമയത്തെങ്കിലും ഞാഞ്ഞൂല്‍ തലപൊക്കിക്കോട്ടെ. ;)
ReplyDeleteഓഫ് ഠോ : ബൂലോഗ ക്ലബ് പൊലെയുള്ള പലതും കാര്യമായ ചര്‍ച്ച നടക്കുന്ന സ്ഥലങ്ങളില്‍ അനോണിക്കമന്റ് എടുത്ത് കളയുന്നത് തന്നെയാണ് നല്ലത്,തികച്ചും വ്യക്തിഹത്യയിലേക്ക് നീളുന്നത് തന്നെയാണ് 70% ശതമാനത്തിലധികവും കാണുന്ന അനോണിക്കമന്റുകള്‍. എന്നാലും ഇത്രോം കമന്റ് മുട്ടി നിക്കുന്ന ജനകോടികളോ..? സ്ത്രീയും പുരുഷനും അഭിപ്രായ സമന്വയം നടത്തുമ്പോള്‍ പണ്ട് വിശാലന്റെ പെന്‍ഫ്രണ്ടാവാന്‍ വന്ന “ തത്തിതരികിട തൈ” ടൈപ്പുപോലെ തോന്നുന്നു ഈ അനോണിക്കമന്റുകള്‍ കാണുമ്പോള്‍,.....എന്റമ്മച്ചിയേ..ഇനിയങ്ങനെയാരേലും ബ്ലോഗും തുടങ്ങി വച്ചിട്ടൂണ്ടോ ? എങ്കില്‍ നുമ്മ ദേ ഷിഫ്റ്റ് ഡിലീറ്റടിച്ചാത്മഹത്യ ചെയ്തു :)
ReplyDeleteശരിക്കുള്ള ടോ :-തോമസ് മാഷിന്റെ വിവരണം സൂച്ചേച്ചിക്ക് അയച്ച ഒരു കത്തിന്റെ കോപ്പിയായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നു.അങ്ങനെയായിരുന്നെങ്കില്‍ സാംസ്ക്കാരിക ചര്‍ച്ചയൊക്കെ ഒഴിവാക്കി കൈപ്പള്ളിച്ചേട്ടന്റെ 135-ആം കമന്റില്‍ സംഗതി “സു“ലായേനെ.ഇനിയിപ്പോ 200 ന്റെ തേങ്ങയടിക്കാന്‍ സന്തോഷേട്ടന്‍ ചാടി വരുന്ന എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്.
എല്ലാവരും കൂടെ വീല്‍ റീ ഇന്‍വെന്റ് ചെയ്യല്ലേ.... സുരലോഗം, താങ്കളുടെ ഉദ്ദേശം വ്യക്തിഹത്യ അല്ലെങ്കില്‍, താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് 91-ആം കമന്റ് ആയി ഏവൂരാന്‍ ഇതിനകം തന്നെ ഉത്തരം നല്‍കിയിട്ടുണ്ട് (എങ്ങനെ ഇത് കോപ്പി റെറ്റ് വയലേഷന്‍ ആവുന്നു എന്ന്).
ReplyDeleteഎല്ലാവരും എല്ലാം പഠിച്ചിട്ട് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെടാന്‍ പറ്റില്ല. പക്ഷെ ചുരുങ്ങിയത്, അതാത് പോസ്റ്റിനു വന്ന കമന്റുകള്‍ എല്ലാം ഒന്ന് വായിച്ചിട്ട് കമന്റ് ഇടുന്നത് നന്നായിരിക്കും.
പിന്നെ ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആണെന്നു കരുതുന്നവരുണ്ടെങ്കില്‍, ഇതിനു സമാനമായ ഒരു സംഭവം പണ്ട് ഇതേ ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അന്ന് എടുത്ത നിലപാട് തുടരുക മാത്രമാണ് ഇവിടെ ഞങ്ങളില്‍ പലരും ചെയ്യുന്നത്.
ആദിത്യാ,
ReplyDeleteഞാന്‍ ചോദിച്ചത് 'സു' എന്ന ബ്ലോഗറോടായിരുന്നു. അവര്‍ അത് വിശദീകരിക്കുകയും ചെയ്തു. എന്തുകൊണ്ട് ചോദിക്കേണ്ടിവന്നു എന്നത് മുന്‍കമന്റില്‍ പറഞ്ഞിരുന്നു.
പ്രസക്തമായ കമന്റുകള്‍ എല്ലാം വായിച്ചിട്ടുണ്ട്.
ഒന്നുകില്‍ വ്യക്തിഹത്യ അല്ലെങ്കില്‍ പാടിപ്പുകഴ്ത്തല്‍ ഇതുരണ്ടും മാത്രം ശീലിച്ചതുകൊണ്ടാവാം താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് വ്യക്തിഹത്യയായി തോന്നിയത്.
പെരിങ്ങോടര്‍ പറഞ്ഞതു സ്വന്തം അഭിപ്രായം. പുഴയുടെ ആള്‍ക്കാരുമായുള്ള പരിചയം/വ്യ്ക്തിബന്ധമാവാം ഒരു പക്ഷെ ആ ന്യായീകരണങ്ങള്‍ക്കും പ്രചോദനം. എന്തായാലും, ആ അഭിപ്രായത്തോടു് തീര്‍ത്തും യോജിപ്പില്ല.
ReplyDeleteമൊത്തമായും ക്വോട്ടപ്പെടുകയാണെങ്കില്‍, ചോദിക്കാതെ ചെയ്തതിനാല്‍ കോപ്പിറൈറ്റ് വയലേഷന്‍ അപ്പോഴും നിലനില്‍ക്കുന്നു.
കൃതി എഴുതിയ ആള്‍ക്ക്, പബ്ലിക്കിനല്ല, തൃപ്തിയേകുന്ന ഉത്തരം കൊടുത്ത് തലയൂരുകയേ നിവൃത്തിയുള്ളൂ പുഴയ്ക്ക്.
ടെക്സിക്കല്‍ ഡിഫിക്കല്‍റ്റിയായിരുന്നെങ്കില്‍, ഡിഫിക്കല്‍റ്റി ഇല്ലാത്ത മറ്റൊരെണ്ണം തപ്പിയെടുക്കണമായിരുന്നു, preview template-ല്‍ മൊത്തം കൃതി തന്നെയായി ഒതുങ്ങാത്ത ഒരെണ്ണം -- മറവില്‍ നിന്നും കര്‍ത്താവറിയാതെ അല്പം ക്വോട്ടി പ്രസിദ്ധീകരിക്കാന്‍.
പരിപോഷിപ്പിക്കേണ്ടത് ഇത്തരം ചെറിയ കാര്യങ്ങള്‍ കൂടി നോക്കി നടത്തിയാണു. അല്ലാതെ വരുമ്പോഴാണല്ലോ പുത്രിമാരെ പ്രാപിക്കുന്ന പിതാക്കന്മാരെയും മറ്റും നിയമസാധുതയോടെ സമൂഹം ശിക്ഷിക്കുന്നത്.
നാളെ ഒരിക്കല്‍ എം.ടി.യെയും മറ്റും പ്രോത്സാഹിപ്പിക്കുവാന്‍ ബ്ലോഗറൊരുവന്‍ തുനിഞ്ഞാല്‍, പുസ്തകം പ്രസിദ്ധീകരിക്കുന്നവര്‍ തൊട്ട് എല്ലാവരും ശബ്ദമുയര്‍ത്തുകയില്ലേ? ഉയര്‍ത്തണം. അരിപ്രശ്നം മാത്രമല്ല. ബൌദ്ധിക സ്വത്തവകാശവും അതിനു പിന്നിലുണ്ട്.
വലുതിനു മാത്രമല്ല, ചെറുതിനുമുണ്ട് നിലനില്‍ക്കാനുള്ള അതേ നിയമ പരിരക്ഷ.
ഏവൂ, പുഴയില്‍ നിന്ന് കാശ് കൊടുത്ത് ബുക്ക് വാങ്ങുമ്പോള്‍ എന്റെ ഓര്‍ഡര്‍ അറ്റന്‍ഡ് ചെയ്യുന്ന സെയില്‍സ് പേഴ്സണോടുള്ള ബന്ധമേ എനിക്ക് പുഴയോടുള്ളൂ. മാഗസിന്‍ ക്വോട്ട് ചെയ്തതില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരുടെയും അപൂര്‍ണ്ണമായി ‘എഴുത്തിനെ ദൃശ്യവല്‍ക്കരിക്കുവാന്‍’ ക്വോട്ട് ചെയ്യപ്പെട്ടതാണു്. ആ ഒരാള്‍ ദൌര്‍ഭാഗ്യവശാല്‍ സൂര്യഗായത്രിയായി (അവരെ 4/5 ഭാഗവും ക്വോട്ട് ചെയ്യിപ്പിച്ചത് ഒരു ടെക്നിക്കല്‍ പ്രശ്നമാണെന്ന് ഊഹിക്കാന്‍ പ്രേരിപ്പിച്ചതും അതു തന്നെ). എന്തായാലും സ്വന്തം ബ്ലോഗില്‍ എഴുതിയിട്ട സിനിമാ പാട്ടൊക്കെ മാച്ചു കളയുവാനും സഹൃദയത്വം കാണിച്ചേയ്ക്കും ആ സോദരി എന്നും കരുതാം. മറ്റുള്ളവര്‍ തനിക്കനുവദിച്ചു തരേണ്ട സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കാദ്യം അനുവദിച്ചു കൊടുക്കണമല്ലോ.
ReplyDeleteതോഴരേ, ബ്ലോഗ് എന്ന ബദല്‍ മാധ്യമത്തിനു ശക്തമായ ഒരു മാധ്യമമായി വളരുവാന്‍ മലയാളം കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വളരെ ശുഷ്കമായ ഒരു സംഖ്യ ജനത മാത്രമുള്ള മലയാളികള്‍ക്കിടയില്‍ ആദ്യത്തെ കുറച്ചു കാലത്തെങ്കിലും പ്രബലമായ മാധ്യമങ്ങളെ സ്വാധീനിക്കേണ്ടി വരും (തോളില്‍ കയറിയാല്‍ ചെവി കടിക്കണം). ബ്ലോഗിന്റെ ആവശ്യത്തെ കുറിച്ചു വാതോരാതെ സംസാരിച്ചു നടക്കുന്നവരില്‍ ഒരുവനെന്ന നിലയില്‍ കൂടിയാണു് എനിക്കിങ്ങനെ പറയേണ്ടി വരുന്നത്. മാഗസിന്‍ ക്വോട്ട് ചെയ്തിരിക്കുന്നവരില്‍ ഭൂരിഭാഗവും കൃതിയെ പരിചയപ്പെടുത്തുക എന്ന സോദ്ദേശത്തോടു കൂടിയുള്ളതാണെന്നു വ്യക്തമാകുമ്പോള്‍ ഒരാളുടെ കാര്യത്തില്‍ മറിച്ചു സംഭവിക്കുവാന്‍ ആ വ്യക്തി അനന്യസാധാരണമായ സാഹിത്യനിലവാരം പുലര്‍ത്തുന്നവരായിരിക്കണം എന്നു വേണം കരുതുവാന്‍, അല്ലെങ്കില്‍ അബദ്ധവുമാകാം. ഏതു നിലയിലായാലും കൂവാനും കൈയടിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്.
(കുളിമുറിയില്‍ പാടുന്ന പാട്ടിന് ഗന്ധര്‍വ്വന്‍ റൈറ്റ് ചോദിച്ചപ്പം മുണ്ടു പൊക്കി കാണിച്ച മലയാളിയുടെ കോപ്പീറൈറ്റ് വ്യാകുലതകളേ - എനിക്ക് പുഴയോട് ആത്മാര്‍ഥമായി സഹതാപം തോന്നുന്നു. അതേ സമയം അബദ്ധങ്ങളൊഴിവാക്കി ഈ ഫീച്ചര്‍ തുടര്‍ന്നും ചെയ്യുവാന്‍ നിയമ തടസങ്ങളില്ലെന്നും വിശ്വസിക്കുന്നു.)
പ്രിയ സുവിന്
ReplyDeleteസമയം കൊണ്ടു വൈകി എങ്കിലും ഇതു വൈകിയ ഒരു കമന്റ് അല്ല. ആദ്യമായി, സൂവിനോട് എനിയ്ക്കുള്ള ഖേദം അറിയിയ്ക്കുന്നു. ഇവിടെയൊരു ചൊല്ലുണ്ട്.’an injury to one is an injury to all' എന്ന്. കൂട്ടത്തിലൊരാളിനൊരു വിഷമമുണ്ടായാല്‍ എല്ലവരും ഒത്തു നില്‍ക്കുമെന്ന്.പക്ഷെ നമ്മട ബ്ലോഗു കൂട്ടായ്മയുടെ പ്രതികരണം?
ഈബ്ലോഗില്‍ എനിയ്ക്കത്ര പഴക്കമില്ല. എന്നാലും ബ്ലോഗു കൂട്ടായമ് എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു, ഇതൊരു കൂട്ടയ്കയാണെന്ന്. ഇപ്പോഴല്ലെ ഈ കൂട്ടായ്മയുടെ തനിമ മനസ്സിലാകുന്നത്.ഒരു പ്രശ്നമുണ്ടാകുമ്പോള്‍ എല്ലവര്‍ക്കും അതു പരുഹരിയ്ക്കുന്നതെങ്ങനെയെന്നറിയാതെ വരും, എന്നാലും ആ പ്രശ്നമുന്നയിച്ചവരുടെ നേര്‍ക്ക് ഒരുതരം കൊഞ്ഞനം കുത്തുക.
സത്യത്തില്‍ സങ്കടമുണ്ട്.
സൂവിന്റെ പ്രശ്നങ്ങള്‍ ഗൌരവമേറിയതാണ്‍്.ഇതൊരൊറ്റപ്പെട്ട പ്രശ്നമാണെന്നും എനിയ്ക്കു തോന്നുന്നില്ല.
ഇനി ഞാനെഴുതുന്ന കാര്യങ്ങള്‍ നിങ്ങളില്‍ ചിലരെയെങ്കിലും അത്ഭുതപ്പെടുത്തുമെന്നാണെന്റെ വിശ്വാസം.
പുഴ മാഗസിന് ഒരു ഇന്റര്‍ നെറ്റു വേര്‍ഷന്‍ ഉള്ളത് എല്ലവര്‍ക്കുമറിയാമല്ലോ. കഴിഞ്ഞ ദിവസം അതിന്റെ കെട്ടിലും മട്ടിലും ചില പരിഷ്ക്കരങ്ങളോക്കെ കണ്ടു.
വലതു ഭാഗത്തു മുകളിലായി ഒരു ദീര്‍ഘചതുരം. അതിന്റെ താഴെ click ചെയ്യാനുള്ള ഒരുപാധി. അതിലൊന്നു click ചെയ്തപ്പോള്‍ ബ്ലോഗ് എന്നു തെളിഞ്ഞുവന്നു. ഒന്നു കൂടി ക്ലിയ്ക്കു ചെയ്തപ്പോള്‍ കുറെ മലയാളം ബ്ലോഗുകല്‍ തുറ്ന്നു വന്നു. അതില്‍ എല്ലാ മലയാളം ബ്ലോഗുകളും ഉണ്ട്.
അവയുടെ കമാന്റുകളും വായിയ്ക്കാം.
ഇന്നു ഞാന്‍ ബൂലോക ക്ലബ് അതിലുടെ കിട്ടുമോ എന്നു നോക്കി. നിങ്ങള്‍ വിശസിയ്ക്കില്ല. ഈ കമന്റ്റു ഞാന്‍ പുഴ.കൊമില്‍ കൂടി എടുത്ത ബൂലോക ക്ലബ്ബിന്റെ കമന്റു പേജിലാണ് എഴുതുന്നത്.
എന്നു പറഞ്ഞാല്‍, പുഴയിലുള്ളവര്‍ സൂവിന്റെ പരാതിയെക്കുറിച്ചുള്ള കമന്റുകള്‍ അവരുടെ ഓഫീസിലിരുന്നു വായിയ്ക്കുന്നുണ്ടായിരിയ്ക്കാം. പിന്നെ എന്തിനവര്‍ സൂവിനു മറുപടിയയയ്ക്കണം.
പരാതിക്കാരിയെ അപഹസിയ്ക്കുന്നതു തന്നെ അവര്‍ക്കൊരു രസമായി തൂന്നിയിരിയ്ക്കാം.
ഇതെങ്ങനെ സംഭവിച്ചു. ആര്‍ക്കെങ്കിലും അറിയുമോ?
എന്റെ നിഗമനത്തില്‍,പുഴ മാസികയില്‍ വന്ന സൂ പരാതിപ്പെടുന്ന ആ കൊളാജും ഇതും തമ്മില്‍ ബന്ധമുണ്ട്. നമ്മുടെ ബ്ലോഗര്‍ കൂട്ടായ്മയില്‍ ആരും അറിയാതെ ഇതെങ്ങനെ നടന്നു.
സൂവിന്റെ ഒരു കൃതി മാത്രമല്ല, മലയാളം ബ്ലോഗൊന്നായി ഇപ്പോള്‍ പുഴ. മഗസിന്റെ സ്വന്തമാണ്.
ഇതിപ്പോള്‍ സൂവിന്റെ മാത്രം പ്രശ്നമല്ല. ഞാനുമൊരു ബ്ലോഗറാണ്. ഇതിനെക്കുറിച്ചറിയാവുന്ന ബ്ലോഗന്മ്മാര്‍ ഇതെങ്ങനെ സംഭവിച്ചു എന്നുള്ളതിന്റെ സത്യസന്ധമായ ഒരു വിശദീകരണം എനിയ്ക്കാവശ്യമാണ്.
എത്രയും വേഗം ഒരു വിശദീകരണം പ്രതീക്ഷിയ്ക്കുന്നു.
കൂട്ടരേ ഇനിയു
സു,
ReplyDelete#143 കമന്റിനുള്ള മറുപടി: എനിക്ക് ഇ-മെയില്‍ അയച്ചിരുന്നു എന്ന് അതില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതെനിക്ക് കിട്ടിയിട്ടില്ല. പുഴയുടെ പത്രാധിപര്‍ക്കും അങ്ങനെയൊന്ന് ലഭിച്ചിട്ടില്ല എന്നു പറയുന്നു. (ഈ സംവാദത്തെക്കുറിച്ച് ഞങ്ങള്‍ അറിയുന്നത് വേറെവഴിക്കാണ്. പെരിങ്ങോടനല്ല എന്നും പറഞ്ഞുകൊള്ളട്ടെ; അദ്ദേഹം ഞങ്ങളുടെ ഒരു അഭ്യുദയകാംക്ഷി മാത്രമാണ്. അദ്ദേഹം പറഞ്ഞു തന്ന പട്ടിക പ്രകാരമൊന്നുമല്ല ആ ഫീച്ചര്‍ തയ്യാറാക്കിയത്.)
ഇ-മെയില്‍ ഒന്നു കൂടി അയയ്ക്കാമോ? നിങ്ങളുടെ പ്രൊഫൈലില്‍ ഇ-മെയില്‍ കാണാത്തതുകൊണ്ടാണ് ഈ കുറിപ്പിവിടെ പോസ്റ്റു ചെയ്യുന്നത്.
മാവേലി കേരളം,
നിങ്ങളുടെ “conspiracy theory" വായിക്കാന്‍ രസമുണ്ട്. “വലതു ഭാഗത്തു മുകളിലായി ഒരു ദീര്‍ഘചതുരം“ എന്താണെന്ന് വ്യക്തമാക്കി തരാമോ? പുഴയുടെ പല പേജുകളിലുമുള്ള ഗൂഗിള്‍ സെര്‍ച്ചാണോ ഉദ്ദേശിക്കുന്നത്? ആ കമന്റില്‍ പറയുന്ന കാര്യങ്ങളൊന്നും ഞങ്ങള്‍ക്കുപോലും ചെയ്തുനോക്കാന്‍ പറ്റുന്നില്ല. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ.
തോമസ്.
തോമസ് സര്‍,
ReplyDeleteഅയച്ച മെയില്‍ കിട്ടിയിട്ടില്ല എന്ന് പറഞ്ഞാല്‍, അവിടെ കിട്ടി എന്ന് തെളിയിക്കാന്‍ പറ്റുമോന്ന് അറിയില്ലെങ്കിലും, ഇവിടെ നിന്ന് പോയിട്ടുണ്ട് എന്നെനിക്ക് തെളിയിക്കാന്‍ പറ്റും. പിന്നെ, അതിന്റെ കോപ്പി എന്റെ മെയിലിനു വെച്ചത് ഇവിടെ കിട്ടിയിട്ടുണ്ട്. ഇനിയും അയയ്ക്കാന്‍ ഒരു പ്രയാസവും ഇല്ല. പക്ഷെ, വിഡ്ഡിയാക്കാനുള്ള തന്ത്രങ്ങള്‍ സു വിന്റെ അടുത്ത് നടക്കില്ല എന്നു കരുതിക്കൊള്ളുക. മൂന്ന് മെയില്‍ ഐ ഡിയില്‍ അയച്ചിട്ടുണ്ട് മെയില്‍.
പിന്നെ, ഈ കമന്റൊക്കെ താങ്കള്‍ തന്നെ പോസ്റ്റ് ചെയ്യുന്നതാണോ അതോ ആരെങ്കിലും താങ്കളുടെ പേരു ദുരുപയോഗം ചെയ്യുന്നതാണോ?
പെരിങ്ങോടന്‍ അവര്‍കള്‍,
ReplyDeleteപ്രതിപക്ഷബഹുമാനമില്ലാത്തവരോട് ചര്‍ച്ചയില്ലെന്ന് താങ്കള്‍ എവിടെയോ പറഞ്ഞിട്ടുണ്ട് പണ്ട്. ഞാന്‍ അതിലും കൂടിയ നിലവാരത്തിലാ ഇപ്പോള്‍. അതുകൊണ്ട് ഒന്നും പറയേണ്ട ആവശ്യം തന്നെയില്ല.
പക്ഷേ, ഒരു സിനിമാപ്പാട്ടിന്റെ രണ്ട് വരികള്‍ എടുത്ത് വെക്കുന്നതും ഒരു പോസ്റ്റ് അപ്പാടെ ഒരു മാഗസിനില്‍, വെക്കുന്നതും ഒരുപോലെയാണെന്ന് കണ്ടുപിടിച്ച ആ വിവേകബുദ്ധിയ്ക്കുമുന്നില്‍ സാഷ്ടാംഗപ്രണാമം.
മഹാന്മാരുടെ വാക്കുകള്‍ ഒരാളുടെ കൃതിയില്‍ ഉണ്ടെന്നും, അതുകൊണ്ട് തനിക്ക് ആ കൃതി മുഴുവന്‍, എവിടെയെങ്കിലും പബ്ലിഷ് ചെയ്യാന്‍ അധികാരമുണ്ടെന്നും ആരെങ്കിലും തീരുമാനിച്ചാല്‍ അതോടെ നാട് നന്നാവും ഇല്ലേ?
വ്യക്തിഹത്യ നന്നല്ല പെരിങ്ങോടാ. നാളെ ചിലപ്പോള്‍ നമുക്കൊക്കെ കാണുമ്പോള്‍ ഒരു പുഞ്ചിരിയെങ്കിലും എന്റെ മുഖത്ത് വരുത്താന്‍ പറ്റാത്ത ധര്‍മ്മസങ്കടത്തില്‍ ആക്കരുത് എന്നെ. പെരിങ്ങോടന് ചിലപ്പോള്‍ ഒരു പുഞ്ചിരിയുടെ ആവശ്യം ഉണ്ടാവില്ല. പക്ഷെ എനിക്കതിനു കഴിയണം എന്നാണ് ആഗ്രഹം.
അരങ്ങ് നനയ്ക്കുന്നവരുടെ വിവേകബുദ്ധി എന്നെഴുതിയത് മായ്ച്ചാലും ഇനി പോവില്ല കേട്ടോ.
സമ്മതം ചോദിക്കാതെ ഒരു പോസ്റ്റ് വെച്ചതില്‍ മാത്രമാണ് ഞാന്‍ പ്രതിഷേധിച്ചത്. സ്വന്തമായത്, ആരെങ്കിലും തട്ടിക്കൊണ്ടുപോകുമ്പോള്‍, ചിരിച്ചുകാണിക്കാന്‍ മാത്രം മഹാമനസ്കതയൊന്നും ഇല്ലാത്ത ഒരു പാവം, സാദാ മനുഷ്യജന്മം ആണ് ഞാന്‍.
വളരെക്കാലമായി 200 അടിച്ചിട്ട്. ഒന്ന് ഉത്സാഹിച്ചാല്‍ പുഷ്പം പോലെ സാധിക്കാന്‍ ഈ പോസ്റ്റ് ധാരാളം.
ReplyDeleteഎങ്കിലും ബൂലോഗത്തിലെ രണ്ട് പ്രധാനികള്‍ (എന്‍റെ അഭിപ്രായം) ഇങ്ങനെ നിര്‍ത്താതെ മറുവാക്ക് പറഞ്ഞിരിക്കുന്നത് വായിക്കാന്‍ പ്രയാസം തന്നെ.
ദുബായ് അബുദാബി റോട്ടില്‍ ഒരു പശു വണ്ടിയിടിച്ച് ചത്തൂത്രേ. ഒരു ലബനപ്പ് മോര് വാങ്ങി വരുമ്പൊ കടക്കാരന്‍ സൈദാലിക്ക പറഞ്ഞതാ. പാവം പശു! ഫീലിങ്ങായി. പൊരാത്തതിന് വാങ്ങിയ മോരിന് പുളിയും പോരാ. എന്തരോ എന്തോ?
ReplyDeleteകുല്‍ബൂസ്,...സോറി ദില്‍ബൂസ്..ദില്‍ബൂന്റെ ചായക്കടയ്ക്ക് ഞാന്‍ കമന്റു പട്ടം നല്കി ആദരിച്ചിട്ട് ഒരു.. ജീരക മുട്ടായി പോയിട്ട് ഒരു താങ്ക്യൂ പോലും പറഞ്ഞില്ല:(
ReplyDeleteസൂ ചേച്ചീ:-)
സു,
ReplyDeleteഇതാരും പ്രോക്സി ആയി അയയ്ക്കുന്നതല്ല. പേരു കൃത്യമായി കാണിച്ച് കാര്യങ്ങള്‍ എഴുതുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നു കരുതുന്നു.
ഇ-മെയില്‍ എനിക്ക് കിട്ടാത്തതുകോണ്ടാണ് കിട്ടിയില്ല എന്ന് പറഞ്ഞത്. ഫോര്‍വേഡ് ചെയ്ത മെയില്‍ കുറച്ചു മുമ്പ് കിട്ടി; അതില്‍ എഡിറ്റര്‍ക്ക് നേരത്തെ അയച്ചതായി കാണുന്നുണ്ട്. സുവിരാജ് ഇന്ന് അയച്ച മറുപടി ഇതിനകം കിട്ടിക്കാണുമല്ലോ.
ബൂലോഗരെ,
പുഴ.കോമിന്റെ ഭാഗത്തുനിന്ന് ഈ ബ്ലോഗില്‍ ഇത് അവസാനത്തെ പ്രതികരണമാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ പറ്റുന്നതെല്ലാം ചെയ്തെന്നു കരുതുന്നു.
എല്ലാവര്‍ക്കും സന്തോഷമാകും എന്നു കരുതി ചെയ്ത ഒരു കാര്യം ഇങ്ങനെയായതില്‍ നേരിയ വിഷമമുണ്ട്. ഭാവിയിലും പുഴ.കോമുമായി സഹകരിക്കാന്‍ (നിങ്ങളില്‍ പലരും ഇപ്പോള്‍ തന്നെ ചെയ്യുന്നതു പോലെ) ഇത് ഒരിക്കലും ഒരു തടസ്സമാകില്ല എന്ന് ആശിക്കുകയും ചെയ്യുന്നു.
സസ്നേഹം,
തോമസ്. (തോമസ് അറ്റ് പുഴ.കോം)
എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും,
ReplyDeleteപുഴ.കോമിന്റെ എഡിറ്റര്‍, സുവിരാജ്, ഞാന്‍ അയച്ചിരുന്ന മെയിലിനു മറുപടി തന്നിട്ടുണ്ട്. അനുവാദമില്ലാതെ പബ്ലിഷ് ചെയ്തതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തല്‍ക്കാലം ആ മറുപടിയില്‍ ഞാന്‍ തൃപ്തയാണ്. അതുകൊണ്ട് ഈ വാദം ഇവിടെ അവസാനിപ്പിക്കുന്നു.
എന്നാല്‍ ഇനി ആരെങ്കിലും ബ്ലോഗിലെ പോസ്റ്റുകള്‍ കോപ്പി ചെയ്ത് എവിടെയെങ്കിലും ഇടുന്നതിനുമുമ്പ്, അഥവാ ഇടാന്‍ അനുവാദം കൊടുക്കുന്നതിനുമുമ്പ് എന്റെ ബ്ലോഗില്‍ ഒരു കമന്റിട്ട് അറിയിച്ചാല്‍ ഉപകാരമായിരിക്കും.
സന്തോഷിന്റെ കപ്പാക്കുറ്റി കൂടിക്കൂടി വരുകയാണല്ലോ. ഇങ്ങനെ പോയാല്‍ ശ്രീനിവാസനെപ്പോലെ ഒരു ഗ്ലാസ് ബ്രാണ്ടി ചോദിച്ചു തുടങ്ങും വൈകാതെ. (സ്മൈലി)
ReplyDeleteപശുവും ചത്തു ലബനപ്പിലെ പുളിയും പോയി. ഇനിയിപ്പോ ഗള്‍ഫ് & സഫക്കാര്‍ ഷട്ടറിടേണ്ടിവരുമല്ലോ ദില്‍ബൂ.
ടോപ്പിക്ക്: ബൂലോഗം എത്ര വളര്‍ന്നു എന്നുള്ളത് പ്രസക്തമാണെങ്കിലും വേറെ വഴിക്ക് ചിന്തിച്ചാല്‍ ഈ ലോഗത്തില്‍ പക്വതയുടെ ഒരു മിനിമം നിലവാരമെങ്കിലും പുലര്‍ത്താന്‍ നമുക്ക് കഴിയണമെന്ന് ചുമ്മാ ആഗ്രഹിച്ചു പോവുന്നു.
‘വ്യക്തിഹത്യ ചെയ്യുന്നേ...’ എന്ന് ഞാന്‍ പരാതി പറയുന്നതിനു മുമ്പ്‍ സ്വയം അതു ചെയ്യുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടത് എന്റെ ഏറ്റവും ചുരുങ്ങിയ കടമയാണെന്നര്‍ത്ഥം.
പ്രശ്നം വന്നപ്പോള്‍ കൂടെ നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി. :)
ReplyDeleteതനിനിറം കാട്ടിയവര്‍ക്കും നന്ദി. അല്ലെങ്കില്‍ ഏതോ ഒരു ഭ്രമത്തില്‍ ഇരുന്നേനെ ഞാന്‍.
ഗ്രഹണസമയത്ത് തല പൊക്കാന്‍ വന്ന ഞാഞ്ഞൂലുകള്‍ക്ക് ഇനിയും ഇത്തരം അവസരങ്ങള്‍ കിട്ടട്ടെ എന്നും, അടുത്ത ജന്മത്തിലെങ്കിലും നട്ടെല്ലുയര്‍ത്തി, ഒരു പേരിട്ട്, വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.
വ്യക്തിഹത്യ നടത്തിയവര്‍ ഓര്‍ക്കുക. ചില മുറിവുകള്‍ മായാതെ കിടക്കും.
കമന്റിട്ട്, അഭിപ്രായം പറയാന്‍ വന്ന തോമസ് സാറിന് നന്ദി. പുഴയോടുള്ള സഹകരണത്തിനൊന്നും ഒരു കുഴപ്പവുമില്ല. പക്ഷെ, വിഡ്ഡിത്തരം കാണിച്ചിട്ട്, ന്യായീകരിക്കരുത് എന്നേ ഉള്ളൂ. :)
കോപ്പിറൈറ്റിന്റെ കാര്യങ്ങള്‍ വിശദീകരിച്ച ഏവൂരാന്, പ്രത്യേകം നന്ദി.:)
ദിവാസ്വപ്നത്തിന് ഈ പോസ്റ്റ് വെച്ച് സന്തോഷം പങ്കിട്ട്, അബദ്ധത്തിലായോ എന്നൊരു തോന്നല്‍ ഉണ്ടായോ എന്ന വിചാരത്തില്‍ അദ്ദേഹത്തോട് ഒന്നുകൂടെ മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം നന്ദിയും. :)
പീലിക്കുട്ടീ... മാപ്പ് പറഞ്ഞിരിക്കുന്നു. മാപ്പും നന്ദിയും എല്ലാം ഒന്ന് തന്നെ ഇപ്പൊ. ആകെ കണ്‍ഫ്യൂഷന്‍. :-)
ReplyDeleteആരാന്റെ പശു ചത്തു.
ReplyDeleteഅവിടെ മോരിലെ പുളി പോയി.
ഒഴിഞ്ഞ ആല.
എന്തായാലും ഞാനിത്തിരി ചാണകം വാരട്ടെ.
എന്റെ വീട് വീഴുന്നതുവരെ നിലത്ത് മെഴുകാമല്ലോ.
;)
കൊണ്ടുപോയത് എന്തിനാണ്??? ഇതുകൊണ്ട് ആര്‍ക്കെന്തു നേട്ടമുണ്ടായി??? കഷ്ടം ഈ സമയത്ത് രണ്ടു നല്ല പോസ്റ്റെഴുതാമയിരുന്നില്ലെ? പെരിങ്ങോടന്റെ നിലപാട് നിരാശപ്പെടുത്തുന്നു.... കഷ്ടമെന്നല്ലാതെ മറ്റെന്തു പറയാന്‍??????
ReplyDeletecut and paste ആക്കിയതില്‍ ചിലതു നഷ്ടപ്പെട്ടു. വീണ്ടും പൊസ്റ്റുന്നു..
ReplyDeleteഇവിടെ വന്നവരില്‍ അധികവും സൂവിനെ നിലപാടിനെ അനുകൂലിച്ചവരാണല്ലോ. അതും പുഴ ചെയ്തത് തെറ്റായെന്നും ഒന്നു ചോദിക്കാമായിരുന്നെന്നുമുള്ള മിനിമം ആവശ്യമല്ലെ ഉന്നയിച്ചുള്ളു. പുഴ.കോം തെറ്റു സമ്മതിച്ചാല്‍ തീരുന്ന പ്രശ്നം മാത്രം.. പക്ഷെ ഇതു മലയാളം സീരിയല്‍ പോലെ വലിച്ചു നീട്ടി ആവശ്യമില്ലാത്ത തലങ്ങളിലേക്കു കൊണ്ടുപോയത് എന്തിനാണ്??? ഇതുകൊണ്ട് ആര്‍ക്കെന്തു നേട്ടമുണ്ടായി??? കഷ്ടം ഈ സമയത്ത് രണ്ടു നല്ല പോസ്റ്റെഴുതാമയിരുന്നില്ലെ? പെരിങ്ങോടന്റെ നിലപാട് നിരാശപ്പെടുത്തുന്നു.... കഷ്ടമെന്നല്ലാതെ മറ്റെന്തു പറയാന്‍?????? ഡബില്‍ സെഞ്ച്വറി മറ്റാരെങ്കിലും അടിക്കുമോ??
അപ്പൊ സൂ ചേച്ചീടെ വീടിന്റെ നിലം മൊസൈക്കല്ലേ? :-)
ReplyDelete