പ്രിയ ബൂലോകരെ,
വെറുതെ ഇരുന്ന നായര്‍ക്കൊരു വിളി വന്നു. ഇന്നല്ല, ഇന്നലേയുമല്ല ആ വിളി വന്നത്, മറിച്ച് മിനിഞ്ഞാന്നായിരുന്നു. അതായത് വെള്ളിയാഴ്ച. ഉച്ചക്ക് വെയിലും തലയും മൂത്തിരിക്കുന്ന ആ ശുഭ മുഹൂര്‍ത്തത്തില്‍, കുറച്ച് നേരം ബ്ലോഗാം എന്നു കരുതി ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച്, കണക്കു പരീക്ഷക്കെന്ന പല തവണ പരാജയപെട്ടു. എന്തു കൊണ്ട് പരാജയപെടുന്നു എന്നുള്ള കാരണം തപ്പി തടഞ്ഞു പിടിച്ചപ്പോള്‍ ബ്ലോഗ് പറയുന്നു, പുതിയ ബീറ്റാ വെര്‍ഷനിലേക്ക് മാറുവാന്‍. ഉച്ചക്ക് തലമൂത്തിരിക്കുന്ന സമയമല്ലെ, തലമൂത്ത കാര്‍ന്നോന്മാരോട് ഒരക്ഷരം പോലും ചോദിക്കാതെ, പുതിയ ബീറ്റാ വെര്‍ഷന്‍ സ്വീകരിക്കാനായി മൌസ്സില്‍ ഞെക്കി. താങ്കളുടെ ബ്ലോഗ് ബീറ്റാ വെര്‍ഷനായി എന്നു പറഞ്ഞുള്ള ഒരു ഇമെയില്‍ നിമിഷങ്ങള്‍ക്കകം എന്റെ തപാല്‍ പെട്ടിയില്‍ വന്നു.
അതായിരുന്നു പ്രശ്നത്തിന്റെ തുടക്കം. ഇനി പ്രശ്നം എന്താണന്നല്ലെ? പറയാം. നിങ്ങളേക്കാള്‍ ഈ പ്രശ്നം കൊണ്ട് പ്രശ്നമുണ്ടായിരിക്കുന്നത് എനിക്കായതിനാല്‍, ഈ പ്രശ്നത്തിന് ഒരു പ്രശ്ന പരിഹാരം കാണുവാന്‍ വേണ്ടിയാണല്ലോ ഈ പോസ്റ്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
ബീറ്റാ വെര്‍ഷനായതിനു ശേഷം, കമന്റിടുന്ന മിക്കവാറും ആളുകളുടേയും പേരുകള്‍, ചൈനീസ് ഭാഷ പോലെയോ, അല്ലെങ്കില്‍ അനോണിമസ് ആയോ മാത്രമെ കാണുന്നുള്ളൂ.
ഉദാഹരണത്തിന് ഇഞ്ചിപെണ്ണിന്റെ ആദ്യത്തെ കമന്റ് അനോണിമസ് ആയാണു കാണുന്നത്, പക്ഷെ രണ്ടാമതിട്ടപ്പോള്‍ ഇഞ്ചിയുടെ പേരില്‍ തന്നെ വന്നു, പിന്നെ കുറേ പേരുടെ കമന്റ്കള്‍ വായിക്കാന്‍ പറ്റുന്നുണ്ടെങ്കിലും, ആരാണു കമന്റിട്ടതെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല(http://www.rageshkurman.blogspot.com).
ബൂലോകത്തിലെ, കമ്പ്യൂട്ടര്‍ ഉസ്താദുമാര്‍ എത്രയും പെട്ടെന്ന് ഇതിന്നൊരു പരിഹാരം നിര്‍ദ്ദേശിക്കണമെന്ന്, താഴ്മയോടെ അപേക്ഷിക്കുന്നു
ഉണ്ടിരുന്നതാണ് കുറുമയ്യാ പ്രശ്നം. ഉണ്ട് കഴിഞ്ഞാല്‍ ഇരിക്കരുത് അപ്പോള്‍ തന്നെ കട്ടിലില്‍ സൈഡാവണം. പോട്ടെ ഇരുന്നു എന്ന് തന്നെ വെയ്ക്കുക,പകൃതിയുടെ അഥവാ പ്രകൃതിവിരുദ്ധാ ശ്രീവാസവദത്തയുടെ ഒഴിച്ച് വേറെ ഒരു വിളിയും കേള്‍ക്കരുത് എന്ന് ഇപ്പൊ മനസ്സിലായില്ലേ.
ReplyDeleteബേട്ടാ അഥവാ ചെക്കന്‍ ബ്ലോഗര്‍ വെടക്കാണ്. പുലികള്‍ക്ക് നന്നാക്കിത്തരാന്‍ പറ്റിയാല്‍ ഭാഗ്യം. :-(
കാത്തിരിക്കൂ കുറുമണീ...
ReplyDeleteബീറ്റ് ഇനീം നേരേചൊവ്വേ തട്ടേക്കേറിയിട്ടില്ല...
ഒരു കാര്യം ചെയ്തു നോക്കൂ...
IE: Internet Options>Delete Cookies and Delete Files.
Then Privacy>Set Medium.
Sites>Enter Adress of website: anganeoronnu.wordpress.com> Say Allow.
Firefox: Tools>Options>Privacy>Cookies>Show Cookies>Remove All Cookies.Close.
Then Privacy>Cookies>Check Accept Cookies from Sites.
പിന്നെല്ലം ദൈവകൃപ പോലെ..
ഞാന്‍ പണ്ടേ ബീറ്റയിലേക്കു് മാറിയതു് കൊണ്ടു് എന്റെ ബ്ലോഗില്‍ ചൈനീസ് കുറവാണു് (കമന്റും)..
ReplyDeleteSorry, kuruma...കട്ട് പേസ്റ്റ് ചെയ്തപ്പോള്‍ സംഭവിച്ച അബദ്ധം.
ReplyDeleteSites>Enter Adress of website: anganeoronnu.wordpress.com> Say Allow.
വെബ് സൈറ്റ് www.blogger.com എന്നാണ് കൊടുക്കേണ്ടത്.
കുറുമാനേ,
ReplyDeleteഞാനും മാറ്റി. പുതിയ ബ്ലോഗിലേക്ക്. എന്റെ ബ്ലോഗിലും അങ്ങനെയാണ് വരുന്നത്. അങ്ങനെയാണ് വരുക എന്ന് എനിക്ക് മാറ്റുന്നതിനുമുമ്പ് തന്നെ അറിയാമായിരുന്നതുകൊണ്ട് വിഷമം തോന്നിയില്ല. ഇംഗ്ലീഷില്‍ ഐ ഡി ഉള്ളവരുടേതൊക്കെ മനസ്സിലാവും.
അത് അങ്ങനെ നിന്നോട്ടെ. ഇനി അഥവാ അറിയണമെങ്കില്‍ ഓരോ പ്രൊഫൈലിലും പോയി നോക്കേണ്ടി വരും.
ഇനി വരുന്ന കമന്റൊക്കെ ശരിക്കും വരും.
ഹ ഹ,
ReplyDeleteകുറുമണ്ണാ, എനിക്കും കിട്ടി ഈ അടി ഇന്നലെ,
ഞാനിത് ആരോട് പറയും, എവിടെ പറയും എന്നൊക്കെ അലോചിച്ച്, ഒടുവില് ജീ-ചാറ്റില് ‘പച്ച പിടിച്ചിരിക്കുന്നവരെ‘ ആരേലും സമയം പോലെ ശല്യം ചെയ്യാംന്ന് വെച്ചിരിക്കുവായിരുന്നു.
അതുമല്ല പ്രശ്നം,
പഴയ അക്കൌണ്ട് പോയല്ലോ എന്ന് കരുതി പുതിയ അക്കൌണ്ട് വെച്ച് (ജി-മെയില്‍ ഐഡി) വെച്ച് തുറന്നപ്പോ തുറക്കുന്നില്ല, വീന്ടും പഴയത് വെച്ച് കേറി, അപ്പതാ പിന്നേം പുതിയത് ചോദിക്കുന്നു,
ആകെ മൊത്തം ടോട്ടല്‍ പ്രശ്നം.
അരേലും (പുലിയോ എലിയോ പുപ്പുലിയോ) ഒന്ന് ഹെല്‍പ്പ് പണ്ണുതോ
കുറുവേ..
ReplyDeleteഈ അക്കീടി എനിക്കും പറ്റിയിട്ടുണ്ട്.
മരുന്നായാല്‍ അറിയിക്കുക!
"F1 അഥവാ സഹായം ആവശ്യമുണ്ട്" എന്ന പോസ്റ്റിനുള്ള മറുപടി.
ReplyDeleteകുറുമയ്യാ,
ബീറ്റായിലെക്ക് ചുവട് മാറൂ എന്ന പ്രലോഭനത്തില്‍ ഞാന്‍ കഴിഞ്ഞ വറ്ഷം തന്നെ പെട്ടതാണ്‍`. പിന്നെ വച്ച കാല്‍ പുറമോട്ട് വയ്ക്കാനാവാതെ ഞാന്‍ പുതിയ ഒരു ബ്ലോഗ് തട്ടി ക്കൂട്ടുകയാണുണ്ടായത്. ഈ പ്രശ്നത്തില്‍ ബ്ലോഗറിന്‍ ഒരു കമ്പ്ലൈന്റും ഞാന്‍ കൊടുത്തിരുന്നു. നിങ്ങളുടെ പ്രശ്നത്തിന്‍ തല്‍കാലം പോംവഴിയൊന്നുമില്ല. താഴെയുള്ള ചില നിറ്ദേശങ്ങള്‍ ചെയ്തു നോക്കൂ എന്ന് എനിക്ക് മറുപടി കിട്ടി. അതോടെ ഞാന്‍ നിറ്ത്തി.
എനിക്ക് തോന്നുന്നത് . ബീറ്റായിലേക്ക് ചുവട് മാറ്റുംബോള്‍ അവസാനത്തെ പേജില്‍ വലതു വശത്തായി നിങ്ങളുടെ ബ്ലോഗ് മൊത്തമായി ജി മെയിലിലേക്ക് മാറ്റുവാനായി പറയുന്നതിനാല്‍ നാം കന്‍ഫ്യൂഷനിലാകുന്നതാണ് ഇതിന്‍ കാരണം എന്ന് തോന്നുന്നു, എന്റെ ഓറ്മ്മ ശരിയാണെങ്കില്‍ ഇടതുവശത്ത് ജി മെയിലിലേക്ക് ബ്ലോഗ് മാറ്റാതെ തന്നെ ബീറ്റായാക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നു. ജി മെയിലിലേക്ക് മാറ്റിയവരുടെ കമന്റുകളാണ്‍ നമ്മളെ നോക്കി (തെറി) പറയുന്നത്.
വിഷമിക്കേണ്ട ചേട്ടാ. യൂറോപ് സ്വപ്നങ്ങള്‍ ഒന്നു രണ്ടെണ്ണം കൂടി വീശുംപ്പോള്‍ താങ്കള്‍ക്ക് വീണ്ടും കമന്റുകള്‍ വരും. പക്ഷെ എനിക്കോ :(
കുറു അങ്കിള്‍: ഈ പ്രശ്നം പരിഹരിക്കാനുള്ള വഴി അധികം താമസിയാതെ ആരേലും കണ്ടുപിടിക്കും എന്ന് പ്രതീക്ഷിക്കാം പ്രാര്‍ത്ഥിക്കാം.
ReplyDeleteമാപ്പ് ഞാന്‍ കാര്യഗൌരവമില്ലാതെ ഒരു ഓഫടിക്കുന്നു...
ഇത് ബൂലോഗക്ലബ്ബിലെ 500ആമത് പോസ്റ്റാണ്!!!!
അഭിനന്ദനങ്ങള്‍!!!!!അതോടൊപ്പം അനുശോചനങ്ങളും...!!!!(500 മാപ്പും കൂടെ)
ബൂലോഗക്ലബ്ബ് കത്തിയെരിയുമ്പോള്‍..എന്റെ വക മ്യൂസിക്കിട്ടതാ....
കുറു അങ്കിളിനു എന്റെ വക ആദ്യ കമന്റ്. യൂറോപ്പ് സ്വപ്നത്തിന്റെ അവസാനത്തെ എപ്പിഡോസ് മുതല്‍ ഇടാംന്ന് വച്ചതാ.
ഇതുവരെയുള്ളത് സേവ് ചെയ്ത് വച്ചിട്ടൂണ്ട്.കുറേ കമന്റും കൂടെയുണ്ട്. pdf ലേക്ക് കണ്‍വര്‍ട്ട് ചെയ്ത് നോക്കി. സൈറ്റ് മൊത്തം വിത്ത് കമന്റ്സ് pdf ആകുന്നു. അതു കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചതാ..
ഇതിപ്പോള്‍ കമന്റുകള്‍ നഷ്ടപ്പെട്ടേങ്കില്‍ ഞാന്‍ എല്ലാം pdf ആക്കി അയച്ചു തരട്ടേ. (വേറെ ആര്‍ക്കും തരില്ല.എന്റെ പേരില്‍ copy right കേസ് കൊടുക്കാനല്ലേ)
കുറുമാന്‍ ചേട്ടാ,
ReplyDeleteബീറ്റായുടെ ദുരിതം എന്നും പറഞ്ഞ് ഞാന്‍ ഒരു പൊസ്തകം തന്നെ എഴുതും...എന്നെ പ്ലീസ് ഇതൊക്കെ വീണ്ടും ഇവിടെഴുതി എന്നെ നടുക്കുന്നു വേദനിപ്പിക്കുന്ന ഓര്‍മ്മകളെ തിരികെ കൊണ്ട് വരല്ലേ... ഇതിനൊരു പരിഹാരവുമില്ല. ഗൂഗിളിനോട് എഴുതി എഴുതി എന്റെ കൈ തേഞ്ഞതു മിച്ചം...എനിക്ക് സംഭവിച്ചതു ഇതിലും എത്രയോ ക്രൂരം.... ആ സിബു ചേട്ടന്‍ ഗൂഗിളില്‍ ചേര്‍ന്നതുകൊണ്ട് നമുക്കു ഇനി ഗൂഗിളിനു പകരം സിബുചേട്ടന്റെ വഴക്ക് പറയാം എന്നൊരു മിച്ചം മാത്രം....
എനിക്കും കിട്ടി ഈ പ്രഹരം.സാക്ഷാല്‍ പുലിയണ്ണന്‍മാരോട് ചോദിച്ചിട്ട് ഒരു മറുപടിയും കിട്ടിയില്ല.ഇനി സിയ പറഞ്ഞതു പോലെ ചെയ്തു നോക്കാം.പുതിയ രൂപത്തിലേക്ക് മാറുന്നത് വരെയുള്ള കമന്റുകാരുടെ പേരുകളാണ് വായിക്കാന്‍ പറ്റാത്തത്.അതിനു ശേഷം കമന്റുന്നവരുടേത് നന്നായി കാണാം.ഞാനും ഗൂഗിളിന് എഴുതി.സിബുവെങ്കിലും കാണുമെന്ന വിശ്വാസത്തില്‍.പക്ഷെ സിബു മുതലാളിയും ഈ വശപിശക് കണ്ടിട്ടില്ല എന്ന് തോന്നുന്നു.സിബുവേ, ഒന്ന് ഞങ്ങളെ സഹായിക്കണേ.
ReplyDeleteഈ ലിങ്കില്‍ ചെന്നു പ്രശ്നബാധിതരെല്ലാം അതിനെ കുറിച്ചു വിവരങ്ങള്‍ അറിയിച്ചാല്‍ ബ്ലോഗറിലെ ടെക്നീഷ്യന്‍സിന്റെ ശ്രദ്ധയിലിതു പെടാനും അവര്‍ പ്രശ്നം തീര്‍ക്കുവാനും സാധ്യതയുണ്ടു്.
ReplyDeleteകുറുക്കനും ആമയും പോലായോ
ReplyDeleteകുറുവും ബീറ്റയും? കഷ്ടകാലം ല്ലേ?
എന്നാലും വേണ്ടീരുന്നില്ലാ?
ഞാനും ഗൂഗ്ലിനാന്‍ ഗൂഗ്ലിയാക്കപ്പെട്ടവര്‍ക്കുവേണ്ടി പട്ടിണി കിടന്ന് [അയ്യൊ അതു വേണ്ടാ] പ്രാര്‍ത്ഥിക്കാം
വിവി
ഇന്നലെ ഈ പ്രശ്നം ഇവിടത്തെ ബഗ് ഡാറ്റാബേസില്‍ ചേര്‍ക്കാനിരുന്നതാണ്. എന്തൊക്കെയോ ടൂള്‍സ് പ്രശ്നം കാരണം നടന്നില്ല. ഇന്ന് ചെയ്തു. ആരെയൊക്കെയോ അസൈനും ചെയ്തിട്ടുണ്ട്. എന്തുമാത്രം വേഗത്തില്‍ ഫിക്സ് ചെയ്യുമെന്ന് ഒരു പിടിയുമില്ല. പെരിങ്ങോടര് ചെയ്തപോലെ ഡിസ്കഷന്‍ ഫോറത്തില്‍ ഇടുന്നത് നല്ലകാര്യമാണ്. പക്ഷെ, ഞാന്‍ ഇന്റേണലി ബഗ് ചേര്‍ക്കുന്നതാവും വേഗത്തില്‍ കാര്യം നടക്കാന്‍ നല്ലത് എന്നു തോന്നുന്നു.
ReplyDeleteനേരത്തേ ചാടിയവര്‍ ഭാഗ്യമതികള്‍ (ഇഞ്ചിയടക്കം..!)
ReplyDeleteഇന്നു ഞാനും ചാടി, ഞാനും ചുറ്റി..! എല്ലാം കുളമല്ല, കായലായി ..!
utf-8 -നെ മറന്നതെന്തേ, ചാടാനുള്ള അന്ത്യശാസനത്തിനും മുമ്പേ?
ReplyDeleteവെറുതെ ഇരുന്ന നായര്‍ക്കൊരു വിളി വന്നു.
കുറുമാനേ, ചിരി നിര്‍ത്താന്‍ മേലാ... :)
കുറുജീ, ബ്ലോഗിലെ പുതിയ വേര്‍ഷന്‍റെ പ്രശ്നം വായിച്ചു. ഇന്നലെ എന്‍റെ ബ്ലോഗും ഒരു പുതിയ പോസ്റ്റിടാനായി തുറക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടു. നിങ്ങളൊക്കെ ചാടിയകിണറ്റു കരയില്‍ എന്നെ നാലു പ്രാവശ്യം കൊണ്ടു നിര്‍ത്തി ചാടാന്‍ പറഞ്ഞു. തെള്ളിയിടും എന്നു് കണ്ടു്,ഞാന്‍ ലോഗിങ്ങു് നിര്‍ത്തി.
ReplyDeleteപിന്നെ ഇപ്പോഴും ലോഗ്ഗിങ്ങു ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഒത്തിരി പ്രലോഭനങ്ങളുമായി ആ കിണറ്റിന്‍റെ കരയില്‍ എത്തിക്കുന്നു. നായര്‍ക്കു് വിളി വരാന്‍ വല്ല കാരണവും വേണോ. ഞാന്‍ ഈ പ്രലോഭനങ്ങളില്‍ നിന്നും എപ്പോള്‍ വരെ രക്ഷപ്പെട്ടു കഴിയും . ഇനി എന്നെ തള്ളിയിടാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യണം. ഒരു പ്രാവശ്യം വീണവര്‍ക്കു് വീഴാണ്ടിരിക്കാന്‍ ഉപദേശങ്ങള്‍ കാണുമായിരിക്കാം. ഉവ്വോ.
I would like to start malayalam blog. please include me as a member. my email id is tebodil@hotmail.com
ReplyDeleteആരാണെടാ ഈ “Puthiya Comment“ എന്ന ബ്ലോഗിന്റെ ഉടമ? പിന്മൊഴിയിലെ കമന്റുകള്‍ ഒക്കെ ഇപ്പോള്‍ അവന്റെ കുടുക്കയിലേക്കാണല്ലോ പോണത് (ജി മെയിലില്‍ കമന്റുകള്‍ കിട്ടുന്നത് ഇങ്ങനെ യാണ്)
ReplyDeleteഎന്തെങ്കിലും വഴിയൊണ്ടോ മാഷന്മാരെ???
അതെ.
ReplyDeleteഒരമ്മ പെറ്റ മക്കളെപ്പോലെ എല്ലാ കമന്റും പുത്യകമന്റ് എന്ന് പറഞ്ഞുവരുന്നതിനാല്‍ ഏത് ബ്ലോഗിലെ കമന്റാണെന്ന് മെയിലില്‍ കാണാന്‍ പറ്റുന്നില്ല.
പണ്ട് വന്നിരുന്നപോലെ ബ്ലോഗിന്റെ പേര്‍ മെയില്‍ സബ്‌ജക്റ്റില്‍ വരാന്‍ വല്ല വഴിയും?
ബീറ്റയുടെ പ്രോബ്ലമാണോ?
ഏവൂര്‍ജീ അതൊന്നു മാറ്റുമോ സാധ്യമെങ്കില്‍?
കൂട്ടുകൃഷി ബ്ലോഗുള്ളവരാകും ബലമായി പുതിയ വെര്‍ഷനിലേക്ക് മാറ്റപ്പെടുക എന്നു തോന്നുന്നു. ഈ തിയറി പ്രകാരം എന്നെ വലച്ചതു അനിലാകുന്നു, ഞങ്ങള് പണ്ടൊരു കാലം കൂട്ടുകൃഷി നടത്തിയിരുന്നൂ -- അനില്‍ കഴിഞ്ഞയാഴ്ച പുതിയതിലേക്ക് മാറീന്നു തോന്നുന്നു -- അതു കഴിഞ്ഞു ലോഗിന്‍ ചെയ്തപ്പോഴാണു എനിക്കും പണി കിട്ടിയതു..
ReplyDeleteഇനീം ബൂലോഗ ക്ലബ്ബിലെ ആരേലും മാറീട്ടുണ്ടെങ്കില്‍, പിന്നാലെ, ആ കൂട്ടുകൃഷിക്കാരെല്ലാം തന്നെ മാറാതെ തരമില്ല എന്നു തോന്നുന്നൂ.. :)
(കണ്‍ഫേംഡ് തിയറിയൊന്നുമല്ല എന്ന ഡിസ്‌ക്ലെയിമറോടൊപ്പം)
പുതിയ വെര്‍ഷന്‍ ബ്ലോഗര്‍, കമന്റുകളുടെ ലേയൌട്ടിലും മറ്റും കുറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് -- പണ്ട് ഇഞ്ചിയുടെ ബീറ്റാ ബ്ലോഗ് കടം വാങ്ങി കമന്റി നോക്കി മനസ്സിലാക്കിയിരുന്നൂ അവ --
സബ്ജക്റ്റ് ലൈനില്‍ കൂടെ നോക്കിയാണു പലതരത്തിലുള്ള ഫില്‍റ്ററുകള്‍ വെച്ച് പിന്മൊഴി ഒപ്പിച്ചെടുക്കുന്നത് -- പുതിയ ബ്ലോഗ്ഗറില്‍ നിന്നുള്ള മൊഴി കമന്റുകളിലെ സബ്ജകറ്റ് ഹെഡര്‍ വേണ്ട രീതിയില്‍ മോഡിഫൈ ചെയ്യാന്‍ അല്പം പാടാണെന്നു കണ്ടു -- 7bitനു മേലെ utf8 encoding ഒക്കെ വെച്ചുമായതിനാല്‍, അന്നേരം കണ്ടു പിടിച്ച ഒരു എളുപ്പവഴിയായിരുന്നു, പുതിയ കമന്റെന്നു സബ്ജക്റ്റ് മാറ്റിയെഴുതല്‍ --
സബ്ജക്റ്റ് അല്പം കോടിയിരുന്നാലും, ഉള്ളടക്കത്തില്‍ ഹൈപ്പര്‍ ലിങ്കുകളുമെല്ലാം ഉണ്ടായിരുന്നതിനാല്‍, ഇതു വരെ അതു മാറ്റണം എന്നു തോന്നിയിരുന്നില്ല -- തന്നെയുമല്ല, ഇതിനെ ആസ്പദമാക്കിയാണെ ബാക്കി കുറേ ഫില്‍റ്ററുകളും ഒക്കെ --
മാറ്റാന്‍ പറ്റില്ലേന്നു ചോദിച്ചാല്‍, മാറ്റാം -- എങ്ങിനെ മാറ്റണമെന്നു ഇനി നോക്കിയെടുക്കണം -- ഒപ്പം കക്ഷത്തിലുള്ളവ പോകാതെയും നോക്കണം..!
അതു കൊണ്ട് ഒന്നൂടെ ചോദിക്കുവാ, ഇതു പോരേ? :)
ഇനി ആംഗലേയത്തില്‍:
One of the changes from the new blogger is that they've changed the way comment emails would look like, and this was breaking the processing of filters @ pinmozhikal@gmail.com. The easiest way to fix that was to insert a new subject line, "Puthiya Comment: date +%%%"
This can be changed, but not that easy, as subsequent rulesets were set accordingly on this pattern.
Besides, (or, above all..!!) it is not that easy to append text to "Subject:" header when it is utf8 encoded 7 bit ascii, or what ever --
We can again try to circumvent this, but, was wondering won't it be just easier to leave it the way it is, as this was a small sideproduct of us trying to retain the html links inside the body.
Let me know. Thanks..!
ഏവൂരാനേ,
ReplyDeleteഎന്നെയും ഓര് നിര്‍ബന്ധിച്ച് കയറ്റിയതായിരുന്നു.
പക്ഷേ ‘ഞാന്‍ ഉടമയായുള്ള ബ്ലോഗുകളെ മാത്രമേ ലതിലേയ്ക്ക് മാറ്റുമയുള്ളൂ, സത്യം‘ എന്ന് അവര്‍ ബ്ലോഗുകളുടെ ലിസ്റ്റ് വെവ്വേറെ ഇട്ടു കാണിക്കുകയും ചെയ്തു. ചുരുക്കത്തില്‍ അവര്‍ മനുസമ്മാരെ പറ്റിക്കുകയാണോ?
അതല്ല കൂട്ടുകൃഷീന്ന് എന്നെ വെട്ടിക്കളഞ്ഞാല്‍ ഏവൂരാനു മോക്ഷം കിട്ടുമെങ്കില്‍ കമോണ്‍, ഡൂ ദാറ്റ് :)
വേറൊരു മഹാ സംഭവം സംഭവിച്ചിരിക്കുന്നത് ഇപ്പോള്‍ എന്റെ പ്രൊഫൈല്‍ യൂറെല്‍ കമന്റുകളോടൊപ്പം വരുന്നത് http://www2.blogger.com/profile/07432535232418260598 ) ക്ലിക്ക് ചെയ്താല്‍ എത്തുക ഒരു മനോഹരമായ പേജിലാണ്. ഒന്നു നോക്കിനോക്ക്. ഇഷ്ടപ്പെട്ടാല്‍ പറയാന്‍ മറക്കണ്ട.
എനിക്കറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുകയാണേ സിബു ഗൂഗിളില്‍ ചേര്‍ന്നതിന് നമ്മളൊക്കെ എന്തു പിഴച്ചു? ;)
'Puthiya Comment' വിഷയത്തിലും ഇരിക്കട്ടെ ഒരു ടോപ്പിക്.
ടെക്നോളജി വളരുകയാണല്ലോ എവൂരാനേ. അപ്പോ ശരിയായ സബ്ജക്റ്റ് ലൈന്‍ (വിത്ത് ബ്ലോഗ് നെയിം) തനിയെ എല്ലാടത്തും വന്നോളും. പ്യേടിക്കണ്ട. ;) ചുമ്മാ ചീളുകോഡൊക്കെ എഴുതുന്നതെന്തിനാ?
മാറ്റാന്‍ പറ്റുമെങ്കില്‍ മാറ്റൂ ഏവൂര്‍ ജി. എന്താന്ന് വെച്ചാല്‍ ഇനി എല്ലാരും ബീറ്റായിലേക്ക് മാറുമ്പോള്‍ എല്ലാ മെയില്‍ സബ്ജെക്റ്റും പുതിയ കമന്റ് പുതിയ കമന്റ് എന്ന് വരുന്നു. പ്രശ്നം ഈ പുതിയ കമന്റ് എന്നുള്ളത് ഒരു വലിയ ലൈന്‍ ആയത് കൊണ്ട് അതു മാത്രമാണ് കാണുന്നത്. അതിനു പകരം, പഴയതുപോലെ ഡേറ്റോ, അല്ലെങ്കില്‍ കമന്റ് എഴുതുന്ന ആളുടെ പേരൊ,ബ്ലോഗിന്റെ പേരൊ അങ്ങിനെ എന്തെങ്കിലും ആണെങ്കില്‍ എളുപ്പത്തില്‍ വായിക്കാന്‍ എളുപ്പമായിരുന്നു.. (ഞാനിത് അന്നേ പറഞ്ഞതാണ്...ഇപ്പൊ കണ്ടൊ നാട്ടരും അത് തന്നെ പറ്യേണത്..എന്റെ ദീര്‍ഘവീക്ഷണം മനസ്സിലായല്ലൊ...;)
ReplyDelete(കേക്കാന്‍ പറ്റണില്ല്യാന്ന് പ്ലീസ് പറയരുത്..) :)
അനിലേ.. ഈ പ്രശ്നവും അറിയിച്ചിട്ടുണ്ട്. ഏവൂരാനേ, എന്ത് കണ്‌വര്‍ഷനാണ് വേണ്ടെതെന്ന് ഒരുദാഹരണസഹിതം പറഞ്ഞാല്‍ വഴിയുണ്ടാക്കാം.
ReplyDeleteഅനിലേട്ടാ ഡാഷ്ബോര്‍ഡില്‍ നിന്ന് പ്രൊഫൈലില്‍ എന്തെങ്കിലും ചെറിയ മാറ്റങ്ങള്‍ വരുത്തി ഒന്ന് സേവ് ചെയ്യൂ. പുത്തന്‍ പുതു പ്രൊഫൈല്‍ ബഗ്ഗിയല്ലാതെ കിട്ടും ;)
ReplyDelete[സിബ്വോ യ്യ് ഗൂഗിളിലായോണ്ട് ഒരു കാരൂല്യാട്ടോ ;)]
പുതിയ കമന്റ് (ഇനീപ്പോ അതിനെ ബീറ്റാന്നു വിളിച്ചിട്ട് കാര്യമില്ലല്ലോ? ) ഫോര്‍മാറ്റും പഴയ പടിയാക്കുന്നതിനു ഒരു കൂട്ടം എഴുതിയിട്ടിട്ടുണ്ട് -- പരീക്ഷിക്കുക, പ്രശ്നം വല്ലതുമുണ്ടെങ്കില്‍ സദയം അറിയിക്കുക.
ReplyDelete1
2
സബ്ജക്റ്റില്‍ കാണുന്ന സമയം EST-യാകുന്നു -- അതു മാറ്റാനാരും പറയില്ലെന്നു കരുതുന്നൂ... :) :)
ഏവൂര്‍ജി, ബീറ്റായുടെ കമന്റ്സിന്റെ സബ്ജറ്റ് ലൈന്‍ ബ്ലോഗിന്റെ പോസ്റ്റിന്റെ പേരാണ്, ബ്ലോഗിന്റെ പേരല്ല (പഴയവയില്‍ ബ്ലോഗിന്റെ പേരാണ്) - മന:പൂര്‍വ്വം ചെയ്തതാണെങ്കില്‍ ഓക്കെ. അല്ലെങ്കില്‍ അറിയിച്ചു എന്ന് മാത്രം.
ReplyDeleteതാങ്ക്സ് ഫോര്‍ യുവര്‍ വണ്ടര്‍ഫുള്‍ ജോലി..
അതു ഫീച്ചറാ, ഫീച്ചര്‍..! :) :)
ReplyDeleteമറ്റേതിനേക്കാള്‍ ഉപയോഗപ്പെട്ടേക്കും എന്നതിനാലും, എളുപ്പമായതിനാലും ആണു് ഇഞ്ചീ --
ടൈറ്റിലെന്തിനാ മാറ്റുന്നത് എന്ന് മറന്നു പോയി. ആള്‍ട്ട് മൊഴിയിലേപോലെ മാറ്റാതെ അതേ പടി തന്നുകൂടേ? അതുപോലെ, ടൈം എന്തിനാണ് ടൈറ്റിറ്റില്‍. മെയിലിന്റെ കൂടെ അതുണ്ടല്ലോ. ബീറ്റയയക്കുന്ന മെയില്‍ വെറുതെ ഫോര്‍വേഡ് ചെയ്താല്‍ കമന്റിട്ട ആള്‍, ബ്ലോഗിന്റെ പേര്, പോസ്റ്റിന്റെ ടൈറ്റില്‍, മെയില്‍ വന്ന സമയം എന്നീ ആവശ്യമുള്ളവയെല്ലാം ഉണ്ടല്ലോ.
ReplyDeleteഏവൂര്‍ജീ, റൊമ്പതാന്‍ക്സ്! :-)
ReplyDeleteപോസ്റ്റിന്റെപേരിനുപകരം ബ്ലോഗിന്റെ പേരുവരുന്നതായിരിക്കും നല്ലത്...ന്ന് തോന്നുന്നു.
ഇപ്പോള്‍ അങ്ങനെയാണല്ലോ വരുന്നത്..:-) അപ്പോ അതും ശര്യാക്ക്യോ..ഹോ! ഈ ഏവൂരിന്റെ ഒരൌ കാര്യം!
താന്‍ക്സ് താന്‍ക്സ്..:-)
ബൈ ദ ബൈ സിബുജി ഗൂഗിളില്‍ കയറിയോ?
ന്റമ്മേ!!!!
ആദ്യായിട്ടാ ഒരു ഗൂഗിളനെ പരിചയമായിട്ട് വരുന്നത്.
ഗൂഗിള്‍പ്ലെക്സില്‍ ആയിരിര്‍ക്കും അല്യോ..ഇന്നലത്തെ ക്ലാസിന് ഗ്ഗൂഗിളിനെക്കുറിച്ച് പഠിച്ചതേയുള്ളൂ! :-)
ശോ!!!! എനിക്ക് പുളകം! അഭിനന്ദനങ്ങള്‍, പ്രണാമം.
This comment has been removed by a blog administrator.
ReplyDeleteപെരിങ്ങോടന്‍സിനു നന്ദി.
ReplyDeleteഎന്തേയ്ങ്കിലും മാറ്റമൊന്നുമല്ല, p,br,img തുടങ്ങിയ ടാഗുകളെല്ലാം എടുത്തു മാറ്റെടേന്നു പറഞ്ഞു ചുള്ളന്‍സ്. അപ്പോ മനസിലായി, ലാ കാരണം കൊണ്ടാണ് പ്രൊഫൈല്‍ കാണിക്കാന്‍ വിം ഇഷ്ടം ആയിരുന്നതെന്ന്. സിബൂ നന്ദി. പക്ഷേ അവരെന്താ മറുപടി പറയുന്നത് ഈ പ്രശ്നത്തിന്?
ഏവൂരാനേ, ചെമ്പുലീ, കരിമ്പുലീ, ഈറ്റപുലീ, ഡാങ്കൂ, താങ്ക്യൂ, നന്ദി.
ReplyDeleteഹൌ ഹൌ ഹൌ - പരവേശമല്ല, ആവേശം!!
ദാ പിന്മൊഴിയില്‍ പുതിയ കമന്റ് എന്നതിന്നു പകരം ബ്ലോഗിന്റെ പേരു വരാന്‍ തുടങ്ങി. യുറേക്ക, ഓണ്‍ലി യൂ റിക്ക, യു റിക്കവേര്‍ഡ്........
നന്ദി ഒരിക്കല്‍കൂടി
കുറുമാന്റെ ഈ പോസ്റ്റിനും ഏവൂരാന്റെ പ്രശ്നപരിഹാരത്തിനും ഒരായിരം നന്ദി.
ReplyDelete-സുല്‍
അവരൊന്നും പറഞ്ഞിട്ടില്ല അനിലേട്ടാ. ഒരാളാ ബഗ് എടുത്തുപിടിച്ചിട്ടുണ്ട്. പിന്നെ, കോഡ് നോക്കിപ്പോയി അത് തന്നത്താന്‍ ഫിക്സ് ചെയ്യാനുള്ള പാങ്ങൊന്നും ആയിട്ടില്ല.
ReplyDeleteവേറൊരു കുഴപ്പം ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു് കൊറച്ചീസായി. http://ralminov.blogspot.com/2007/01/open-request-to-blogger.html
ReplyDeleteദയവായി താങ്കളുടെ പുതിയ മലയാളം ബ്ലോഗ് URL emozhi.com -ലും കൂടി സമര്‍പ്പിക്കുക. മലയാളത്തില്‍ ബ്ലോഗുകള്‍ സേര്‍ച്ചുചെയ്യുവാനും, സബ്മിറ്റ് ചെയ്യുവാനും ഇവിടെ അവസരമുണ്ട്. ഓരോ സൃഷ്ടിയും തനത് url ഉം, keyword കളും ഉപയോഗിച്ച് ഈമൊഴിയില്‍ സബ്മിറ്റ് ചയ്യുമല്ലോ.. ഈ മൊഴിയുടെ {ഫണ്ട് ഫൈന്‍ഡറില്‍ രജിസ്റ്റര്‍ ചയ്യാന്‍ മറക്കല്ലേ...
ReplyDeleteആപ്പ്ലിക്കേഷന്‍
ReplyDeleteബൂലോകത്തില്‍ ഒരു മെംബെര്‍ഷിപ്പ് തരണമെന്നു അഡ്മിനുകലൊടു അപേക്ഷികുന്നു
my mail id is
jitheshramakrishnan@gmail.com
എന്താ ഈ ഈമൊഴി അങ്കം?
ReplyDeleteഞാന്‍ ബ്ലൊഗ്ഗര്‍ new versionആക്കി മാറ്റിയതിനുശേഷം പോസ്റ്റിനടിയില്‍ വരുന്ന ' കമ്മന്റുകളുടെ എണ്ണം,'പോസ്റ്റ് എഴുതിയത്' തുടങ്ങിയ വരികളുടെയൊക്കെ ഫോണ്ടുകല്‍ വായിക്കാന്‍ പറ്റാത്ത രീതിയിലായിമാറിയിരിക്കുന്നു.
ReplyDeleteകമന്റുകള്‍ വായിക്കന്‍ പറ്റുന്നുണ്ടെങ്കിലും എഴുതിയ ആളുടെ പേര്‍ വായിക്കാന്‍ പറ്റുന്നില്ല. ഞാന്‍ റ്റെമ്പ്ലേറ്റില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? .ആരെങ്കിലും സഹായിക്കുമോ.. mekhamalhaar.blogspot.com
പ്രിയ ഏവൂരാന്. നന്ദി. പ്രശ്നങ്ങള്‍ ഒരു വിധം പരിഹരിച്ചു എങ്കിലും ഒരു നിര്‍ദേശം വക്കട്ടെ, പിന്മൊഴിയില്‍, പോസ്റ്റിന്റെ തലക്കെട്ടിനു പകരം, ബ്ലോഗിന്റെ പേരു വക്കുകയാണ് കൂടുതല്‍ നല്ലതെന്ന് എനിക്കു തോന്നുന്നു. മറ്റുള്ള ബ്ലോഗര്‍മാരുടേ അഭിപ്രായവും കൂടി അറിഞ്ഞതിന്നുശേഷം താങ്കള്‍ തീരുമാനിക്കുക.
ReplyDeleteബ്ലോഗേഴ്സ് അവരവരുടെ അഭിപ്രായം അറിയുക്കമല്ലൊ?
കുറുമയ്യ,
ReplyDeleteചെണ്ട മേളത്തില്‍ കമ്പമുള്ളയാളല്ലേ? ഒരു നല്ല ചെണ്ട മേളത്തിന്റെ ഓഡിയോ പോസ്റ്റുകയാണെങ്കില്‍ നോക്കാം. :)
കള്ളു കുടി പണ്ടേ നിര്‍ത്തി.. :)
തമാശകള്‍ aside, ഇതു നോക്കൂ --
മറ്റു ചിലര്‍ക്കയച്ച ഒരു ഈ-മെയിലിന്റെ ഭാഗമാണതു് -- ജീ-മെയിലിലെ റൂളുകള്‍ ഉടക്കുന്നതു കൊണ്ടാണെങ്കില്‍, സബ്ജക്റ്റിനു പകരം ഉള്ളടക്കത്തിലൂടെ പാര്‍സുന്ന ഒരു റൂള്‍ എഴുതിയിടാമോ?
പ്രശ്നം ആ സ്ക്രീന്‍ ഷോട്ടിലുണ്ട് -- അതു പരിഹരിക്കപ്പെട്ട് കഴിഞ്ഞും ഉള്ളടക്കത്തിലൂടെയുള്ള റൂള്‍സെറ്റുകള്‍ വര്‍ക്കുകയും ചെയ്യും..!
kurumayya ippo manasilayille " chettiye pottan chathicha pottane chettiyum chathikkumennu !!!!
ReplyDeleteകുറുമയ്യ,
ReplyDeleteപിന്മൊഴിയില്‍, പോസ്റ്റിന്റെ തലക്കെട്ടിനു പകരം, ബ്ലോഗിന്റെ പേരു വക്കുകയാണ് കൂടുതല്‍ നല്ലതെന്ന് ...
ദാ തീര്‍ത്തിരിക്കുന്നു. ഇനി മുതല്‍ പോസ്റ്റിന്റെ അല്ല, ബ്ലോഗിന്റെ പേരു വരേണ്ടതാണു. [വരുന്നുണ്ട്, തുടര്‍ന്നും വരും എന്നു കരുതുന്നു.. :)] അഭിപ്രായം/പ്രശ്നങ്ങളുണ്ടെങ്കില്‍ സദയം ഇവിടെത്തന്നെ അറിയിക്കുക.
നന്ദി..!
Dear Kuruman ജി
ReplyDeleteഎനിക്ക് ഇംഗ്ലീഷ് മലയാളം വിവര്‍ത്തന സോഫ്റ്റ് വെയര്‍ ഉണ്ടൊഎന്നറിയാന്‍ ആഗ്രഹമുണ്ട് . ഒന്നു സഹായിക്കാമോ...
velayudhanpa@gmail.com