Thursday, February 22, 2007

കുറുമാന്‍ തന്നെ ജേതാവ്

ഇന്‍ഡിബ്ലോഗീസ് അവാര്‍ഡിനെപ്പറ്റിയുള്ള ബ്ലോഗഭിമാനി റിപ്പോര്‍ട്ടു കണ്ടയുടന്‍ തുടങ്ങിയ വെപ്രാളം അവസാനിച്ചത് ഇപ്പോഴാണ്.

ഇന്‍ഡിബ്ലോഗീസ് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വെബ് ലോഗ് അവാര്‍ഡ് (മലയാള വിഭാഗം) കുറുമാന്‍റെ കഥകള്‍ നേടി. കുറുമാന് ഹൃദയം നിറഞ്ഞ ആശംസകള്‍, അഭിനന്ദനങ്ങള്‍!

ബൂലോഗത്തില്‍ നിന്നും പ്രസിദ്ധീകൃതമാവുന്ന രണ്ടാമത്തെ പുസ്തകം കുറുമാന്‍റേതാവട്ടെ എന്ന് ആശംസിക്കുന്നു.

അവസാന സ്ഥാനത്തിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍, 13-നെതിരെ 5 വോട്ടുകള്‍ക്ക് ഈയുള്ളവന്‍, ബൂലോഗത്തിന്‍റെ അഭിമാനമായ വിശാലനെ പിന്തള്ളി.


ധീരാ, വീരാ, കുറുമാനേ, ധീരതയോടെ നയിച്ചോളൂ...

58 comments:

  1. കുറുമാന് അഭിനന്ദനങ്ങള്‍!

    കുറുമാന്റെ കഥകള്‍ ബൂലോഗത്തു നിന്നും ഭൂലോകത്തേയ്ക്ക് പടരട്ടെയെന്ന് ആശംസിയ്ക്കുന്നു.

    ReplyDelete
  2. കുറുമാനേ .... ആയിരമായിരം ആശംസകള്‍. ഉമ്മ്മ്മാ !
    ബാബു, ജിബു, സോണി, നിയാസ്, സുട്ടു, ഫാര്‍സി, അജയ്, ജാസിം, സനൂപ്, പിന്നെ പേര് പറയാത്ത കുറേ പേരും ഫ്രം സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്,റഷ്യ.

    ReplyDelete
  3. കുറുമാനെ കൈ എത്തുന്നില്ലല്ലോ ഒന്ന്‌ ഷേക്ക്‌ ഹാന്‍ഡ്‌ തന്ന്‌ ആലിംഗനം ചെയ്യാന്‍. ആയിരമായിരം അഭിനന്ദനങ്ങള്‍, ആശംസകള്‍, ആശീര്‍വാദങ്ങള്‍ ..........

    ReplyDelete
  4. കുറുമേട്ടാ..അഭിനന്ദനങ്ങള്‍..ആശംസകള്‍..




    ക്ലബ്ബില് നാരങ്ങവെള്ളൊം മുട്ടായീം വിതരണം‌ എപ്പളാ..
    ദൈവമെ എന്റെ വേഡ് വെരി:nvvi...!

    ReplyDelete
  5. ധീരാ വീരാ കുറുമാനേ, ധീരതയോടെ രചിച്ചോളൂ..
    പത്തല്ല പതിനായിരമല്ല, ലക്ഷമവാര്‍ഡുകള്‍ വന്നോളും..
    ഇന്നാ പിടിച്ചോആ പെട്ടത്തലയില്‍ ഒരു ചക്കര ഉം....മ്മ.

    ReplyDelete
  6. അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍.!!!!!

    ReplyDelete
  7. കുറുമാന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
    യൂറോപ്പ് സ്വപ്നത്തെ ജനം സ്വീകരിച്ചുവെന്നതിന് വേറേന്ത് തെളിവ് വേണം.
    ഇന്ന് ആഘോഷിച്ചിട്ടുതന്നെ കാര്യം..
    ആരവിടെ.. കൊണ്ടുവരൂ മധുചഷകം..

    ReplyDelete
  8. കുറൂ,
    സന്തോഷം ഒത്തിരി, ഒത്തിരി സന്തോഷം.
    അഭിനന്ദനങ്ങള്‍

    ReplyDelete
  9. സന്തോഷേ,
    പടം ഇട്ടതിനു നന്ദി.

    :)
    അവസാന സ്ഥാനത്തിനു വേണ്ടിയുള്ള വാശിയേറിയ :D :D

    ReplyDelete
  10. കുറു'നരീ', അഭിനന്ദനങ്ങള്‍.

    ReplyDelete
  11. കുറുമാന് അഭിനന്ദനങ്ങള്‍!

    priyamvada
    qw_er_ty

    ReplyDelete
  12. അഭിനന്ദനങ്ങള്‍...

    ReplyDelete
  13. രാഗേഷേട്ടാ
    അഭിനന്ദനങ്ങള്‍…..

    കലേഷ് & റീമ

    പി.എസ്: ഇപ്പഴാ ഈ അവാര്‍ഡിനൊരു വിലയുണ്ടായത്!!!

    ReplyDelete
  14. കുറുമാന് ആയിരമായിരം സ്നേഹാഭിവാദനങ്ങള്‍..

    ReplyDelete
  15. പൊട്ടിക്കും പൊട്ടിക്കും
    ഇന്നു ഞങ്ങള്‍ പൊട്ടിക്കും

    (ഏതാ ബ്രാന്റെന്ന്‌ ചോദിക്കരുത്‌)
    എണ്ണാമെങ്കില്‍ എണ്ണിക്കോ
    (ഇവിടെ എണ്ണാന്‍ വെളിവുള്ളവര്‍ ആരെങ്കിലും വേണ്ടേ.)
    നാളെക്കള്ളം പറയരുതേ

    അഭിനന്ദനങ്ങള്‍ കുറു ജീ

    ReplyDelete
  16. കുറുമാന്‍സ്, അഭിനന്ദനങ്ങളും ആശംസകളും ഒരു പാട്..
    -അലിഫ്

    ReplyDelete
  17. അഭിനന്ദനങ്ങള്‍ ചാത്തനേറുകളായി...(ദേഹത്തെറിയൂലാട്ടോ)

    ReplyDelete
  18. കുറുമാന്‍, അഭിനന്ദനങ്ങളുടെയും ആശംസകളുടെയും പൂന്തോട്ടങ്ങള്‍! എല്ലാവരും പൂച്ചെണ്ടും വക്കാരി തേയിലത്തോട്ടവും തരുമ്പോള്‍ ഞാനെന്തിനാ കുറക്കുന്നത്‌?

    ReplyDelete
  19. ഹൊയ്‌.....ഹൊയ്‌....ഹൊയ്‌......ഹൊയ്‌..ഹൊയ്‌.....ഹൊയ്‌

    വരുന്ന ആഗസ്റ്റില്‍ എറണാകുളം ഇന്റര്‍നാഷണലിന്റെ ബാറില്‍ നിന്ന് ...കുറുമാന്റെ 'ചിലവ്‌' കഴിഞ്ഞ്‌...... എന്നെ ചുമന്ന് കൊണ്ട്‌ പോകുന്നതിന്റെ താളമാണു മുകളില്‍ നിങ്ങള്‍ കേട്ടത്‌.

    കുറുമാനേ......പൂയ്‌.....ആയിരമായിരം അഭിനന്ദനങ്ങള്‍.....

    മത്സരരംഗത്തുണ്ടായിരുന്ന എല്ലാ വന്‍പുലികള്‍ക്കും അഭിനന്ദന്‍സ്‌........

    ReplyDelete
  20. കുറുമാനേ ! അഭിനന്ദനങ്ങള്‍! ഒന്നാം സ്ഥാനം കുറുമാന്‍ അര്‍ഹിച്ചിരുന്നു. മൃഗിയമായ ഭൂരിപക്ഷം തന്നെ.


    ദില്ബാ, അന്റെ തട്ടുകടേല്‍, 23 ബിരിയാണി റെഡ്യാക്കി വെക്ക്‌ട്ടാ..

    എനിക്ക് വോട്ട് ചെയ്ത 22 പെര്‍ക്കും, എന്റെ ബ്ലോഗിനെ നോമിനേറ്റ് ചെയ്ത പച്ചത്തൊപ്പിക്കാരനും ഓരോ ബിരിയാണി വച്ച് കൊട്. (പറ്റ് ഉമേഷ്ജിയുടെ കണക്കില്‍ എഴുതിക്കോ.. പുള്ളീടെ ബ്ലോഗില്‍ ഈ കമന്റിടാന്‍ നോക്കീട്ട് നടന്നില്ല)

    ഞാന്‍ എനിക്കു തന്നെ വോട്ട് ചെയ്തത് എത്തറ നന്നായി,,’
    അല്ലെങ്കില്‍ ബിരിയാണി കിട്ടാതെ പട്ടിണി കിടക്കേണ്ടി വന്നേനേ ;)

    അരവിന്ദാ, കള്ളവോട്ട് ആരോപിച്ചതിനു ഞാന്‍ മാനനഷ്ടം ഫയല്‍ ചെയ്യും ങ്യാഹ! (എത്ര കഷ്ടപ്പെട്ട 22 കള്ളവോട്ട് സംഘടിപ്പിച്ചതെന്ന് ആരെങ്ക്ല്ം ഓര്‍ക്കുന്നുണ്ടോ. ഹല്ലാ പിന്നെ)

    ReplyDelete
  21. കുറുമാനേ.....ഒരു കാര്യം ചോദിക്കാന്‍ മറന്നു....ദുബായില്‍....ഏത്‌ കമ്പനീലാ ജോലി...കമ്പനി അഡ്രസ്‌ ഒന്ന് തന്നേ................

    ReplyDelete
  22. കുറുമ ഗുരുക്കളെ, നാട്ടില്‍നിന്നും പറിച്ചുകൊണ്ടുവന്ന വിടരാന്‍ വിതുമ്പുന്ന,ഒരു കൊച്ചു പനിനീര്‍പുഷ്പം അങ്ങയുടെ കാല്‍ക്കല്‍ ശിശുവിന്‍ വക, സ്വീകരിച്ചാലും..

    ശിശു

    ReplyDelete
  23. കുറുമാന്റേത് ഗംഭീര അട്ടിമറി വിജയം തന്നെ.. കലക്കി മച്ചൂ...

    ReplyDelete
  24. ശേഖരാ തന്‍റെ ചണ്ണക്കാലേലെ‍ എണ്ണ പെരട്ടൊന്നു നിര്‍ത്തിക്കേ, കാര്‍ത്ത്യായനീ, മോനെ ചന്തൂ, മോത്തീ, ഡൊമിനീ....സന്തോഷിക്കൂ നിങ്ങളുടെ കഥയെഴുതി കുറുമാന്‍ അവാര്‍ഡ് വാങ്ങിയിരിക്കുന്നു. കുറുമാനെ ഇതാണ് അധ്വാനത്തിനുള്ള പ്രതിഫലം - ആശംസകള്‍!

    ഇന്നും കുറുമാന്‍റെ എനിക്കേറ്റവും പ്രീയപ്പെട്ട കഥ ഇതു തന്നെ.

    ReplyDelete
  25. എന്തേ kumar © ന്റ്റെ കഥകള്‍ ഇതില്‍ പെട്ടില്ല എന്നു ഞാന്‍ അത്ഭുതപ്പെടുന്നു!!

    ReplyDelete
  26. 19 .
    ഒമ്പതും ഒന്നും പത്ത്..ഒന്നും പൂജ്യോം ഒന്ന്. കൊള്ളാം.
    സെപ്തംബര്‍‌ ഒന്നിന്റെ ചുരുക്കെഴുത്തിന്റെ ആരംഭം.(എന്റെ ബര്‍ത്ത് ഡേയാ!)
    ഇരുപതിനു മുന്‍പും പതിനെട്ടിനു ശേഷവുമുള്ള നമ്പര്‍. അടിപൊളി.
    മൊത്തം ചില്ലറക്ക് കിട്ടിയ വോട്ടുകള്‍!

    ഡിസംബര്‍ മുപ്പത്തൊന്നിന് ജനിച്ചാല്‍ മതിയായിരുന്നു എന്ന് എനിക്ക് ആഗ്രഹമില്ല..സത്യം :-)
    കൂടുതല്‍ പേര് വോട്ട് ചെയ്തിരുന്നേല്‍ എല്ലാവരേയും ഒബറോയിയില്‍ കൊണ്ടു പോയി (പച്ചത്തൊപ്പിയെ കൊണ്ടു പോണപോലെയല്ല, ലവന്‍ കേസ് വേറെ)ട്രീറ്റി എന്റെ പാന്റ് കീറിയേനെ.

    എന്നതാണേലും ഇതിപ്പോ കെട്ടിവെച്ച കാശല്ലേ പോയുള്ളൂ..
    പിന്നെ പൈശാചികവും മൃഗീയവുമായ കള്ളവോട്ടിംഗ് നടത്തി എന്റെ കാലുവാരിയ ഇടിഗഡിക്കെതിരായ കേസിന്റെ ചിലവും.
    ഇടിഗഡ്യേ...സുപ്രീം കോടതിവരെപ്പോയാലും ആ മൂന്നോട്ട് ഞാന്‍ റദ്ദാക്കിപ്പിക്കും! അ-സത്യം അ-സത്യം അ-സത്യം (നസീര്‍ സ്റ്റൈലാ..അസത്യം എന്നല്ലട്ടാ.)

    ആ പത്തൊന്‍പത് പേര്‍ക്ക്, ആ പത്തൊമ്പത് ഹൃദയങ്ങള്‍‌ക്ക് , ആ പത്തൊമ്പത് മനസ്സുകള്‍ക്ക് , ആ പത്തൊമ്പത് ക്ലിക്കുകള്‍ക്ക്(ഞാനാരു പള്ളീലച്ചനായോ? ) എന്റെ അകമഴിഞ്ഞുപൊഴിഞ്ഞുവഴിഞ്ഞ നന്ദി..നന്ദി.....നന്ദി.


    (സാന്റോസിന്റെ ഹ ഹോയ് ഹ ഹോയ് കേട്ട് ഞെട്ടിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് എന്നെ ചുമന്നോണ്ട് പോണ ശബ്ദാന്നാ വിചാരിച്ചേ..)

    കുറുജിക്ക് അഭിനന്ദനങ്ങള്‍....:-)

    (പാവം സന്തോഷ്ജീ..ഫലം വന്നതില്‍ പിന്നെ വെറും രണ്ട് പ്രാവശ്യമാ ബോധം വീണേ..രണ്ടുപ്രാവശ്യവും കഞ്ഞീം ആം‌പ്ലേയിറ്റും കഴിച്ച ശേഷം ബോധം വീണ്ടും പോയത്രേ! ഉമേഷ്‌ജിയുടെ വീട്ടില്‍ നിന്ന് ഇന്ന് രാവിലെ പുകയുയരുന്നത് കണ്ടവരുണ്ട്..തന്റെ പുരാണഗ്രന്ഥങ്ങള്‍ മൊത്തം കൂട്ടിയിട്ട് കത്തിക്കുകയാണത്രേ! ശിവ ശിവ! )

    ReplyDelete
  27. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
    കുറുമാന്‍ വര്‍മ്മക്കഭിവാദ്യങ്ങള്‍!
    ധീരാ വീരാ കുറുമാനേ
    ‘ധീവര’ വീരാ കുറുമാനേ
    ധീരതയോടെ നയിച്ചോളൂ
    ബെയറേഴ്സെല്ലാം പിന്നാലേ...
    (ആ തലയില്‍ ഉമ്മ വെക്കാന്‍ എന്തുസുഖം!)

    ReplyDelete
  28. അഭിവാദ്യങ്ങള്‍...
    അഭിവാദ്യങ്ങള്‍...
    കുറുമാന്‍ സായ്‌വിനഭിവാദ്യങ്ങള്‍!!!!!

    ReplyDelete
  29. കുറുമാന്‍‌ജിക്ക് അഭിനന്ദനങ്ങള്‍.

    അപ്പോള്‍ എന്നാണ് യൂറോപ്പ് സ്വപ്നങ്ങള്‍ പുസ്തകമാക്കുന്നത്? :)

    ReplyDelete
  30. ഈ അവാര്‍ഡിനു കാറ്റഗറി തിരിച്ച്‌ ബ്ലോഗുകള്‍ പരിഗണിച്ചില്ലാ എന്ന ഒരു പരാതി ഉയര്‍ന്നിരുന്നു......അങ്ങനെ കാറ്റഗറി തിരിച്ച്‌ ജനകീയ അവാര്‍ഡുകള്‍ കിട്ടിയ ബ്ലോഗുകളും അവക്കുള്ള സമ്മാനങ്ങളും.......മിക്ക്‌ കാറ്റഗറിയിലും 'സംയുക്താവര്‍മ്മാ' ജേതാക്കള്‍ ആണു......
    1.'നര്‍മ്മം' കാറ്റഗറി-കുറുമാന്‍,വിശാലന്‍,ഇടിവാള്‍,അരവിന്ദന്‍,തമനു,വിവി
    സമ്മാനം-മെയില്‍ വഴിയോ കൊറിയര്‍ വഴിയോ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക്‌ അയച്ചു തരുന്നതാണു.[അതിനു വേണ്ടി ജേതാക്കള്‍ കമ്പനി അഡ്രസ്സ്‌ തരേണ്ടതാണു]
    2.മനുഷ്യനെ പേടിപ്പിക്കുന്ന കാറ്റഗറി-ഉമേഷ്ജി,ലാപ്പുട,പ്രസാദ്‌ മാഷ്‌,ലോനപ്പന്‍.
    സമ്മാനം-ഈ കറ്റഗറിയില്‍ ആരും സമ്മാനം സ്വീകരിക്കുന്നതല്ല എന്ന് നേരത്തേ അറിയിച്ചിട്ടുണ്ട്‌.ഏലസ്സുകള്‍ കെട്ടാതെ തങ്ങളുടെ പോസ്റ്റുകള്‍ വായിക്കുന്ന ഒരു ജനവിഭാഗം ബൂലോഗത്ത്‌ വര്‍ദ്ധിക്കുന്നതില്‍ അവര്‍ ത്രിപ്തരാണത്രേ.
    3.'തത്വചിന്താ' കാറ്റഗറി- സു-വല്യമ്മായി സഹോദരിമാര്‍.
    സമ്മാനം-ലൈഫ്‌ ജാക്കറ്റ്‌,കണ്ണില്‍തോണ്ടി,ഒരു കൂട്‌ മെഴുകുതിരി,കാറ്റടിക്കുന്ന പമ്പ്‌,ബാലരമ,പൂമ്പാറ്റ എന്നിവയുടെ പുതിയ ലക്കങ്ങള്‍ അടങ്ങുന്ന ഒരു കിറ്റ്‌.
    4.കവിത എന്ന് എഴുതുന്നവരും...എന്ത്‌ കവിത എന്ന് ഇരിങ്ങലും ചോദിക്കുന്ന കാറ്റഗറി-തറവാടി,അശരീരി അഗ്രു,സുല്ലന്‍.
    സമ്മാനം-കവിതയെക്കുറിച്ച്‌ ഇരിങ്ങല്‍ 2 മണിക്കൂര്‍ ക്ലാസ്‌ എടുക്കുന്നതാണു.[ഇതില്‍ കൂടുതല്‍ ശിക്ഷ അവര്‍ക്ക്‌ കൊടുക്കാനില്ല]
    5.ബെസ്റ്റ്‌ ജൂറി അവാര്‍ഡ്‌-ശ്രീജിത്ത്‌.
    സമ്മാനം-ഇടിവാള്‍,അരവിന്ദന്‍,സന്തോഷ്‌ എന്നിവര്‍ ചേര്‍ന്ന് തീരുമാനിക്കും.
    6.'ഇത്‌ ഒരു രോഗമാണോ ഡോക്ടര്‍' കാറ്റഗറി-ഇക്കാസ്‌,സിയ,ദില്‍ബന്‍,വിവി.
    സമ്മാനം-അത്‌ അപ്പപ്പോള്‍ നാട്ടുകാരുടെ വകയായി കിട്ടാറുണ്ട്‌.
    7.'സവര്‍ണ്ണ,അവര്‍ണ്ണ,നായര്‍,ഈഴവ,നമ്പൂരി,വയറുനിറച്ച്‌ ചോറും ഇറച്ചീം കഴിച്ച്‌ ഇരിക്കുമ്പോള്‍...ആ ഇറച്ചി എല്ലിന്റെ ഇടയില്‍ കുത്തി..ദൈവത്തിനെ തെറിവിളിക്കുന്ന' കാറ്റഗറി- ചിത്രകാരന്‍
    സമ്മാനം-കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഒരു ആഡിയോ കാസറ്റ്‌.
    8.ഹൈവേ വഴി പോകുന്ന 'അടി' ..ഇരന്ന് ..ഭേഷായി വാങ്ങിച്ച്‌ വീട്ടില്‍ കൊണ്ട്‌ പോകുന്ന വിഭാഗം-സാന്‍ഡോസ്‌ ഗോണ്‍സാല്‍ വസ്‌ വര്‍മ്മ.
    സമ്മാനം-തിരസ്കരിച്ചിരിക്കുന്നു.

    അടുത്ത വര്‍ഷം കുടുംബത്തിലേക്ക്‌ മെയില്‍ അയക്കല്‍ വിഭാഗത്തിലും....'വര്‍മ്മ' വിഭാഗത്തിലും മത്സരം ഉണ്ടായിരിക്കുന്നതാണു.

    ReplyDelete
  31. കുറുമാന്‍ അഭിനന്ദനങ്ങള്‍!
    അരവിന്ന്ദന്റെ കമന്റിന്റെ അവസാന പാര വായിച്ച് ചിരിച്ച് പരിപ്പിളകി..:-)

    ReplyDelete
  32. അഭിനന്ദനങ്ങള്‍

    സ്വന്തം വക
    തറവാട് വക
    ജെബെല്‍ അലി ബ്ലോഗ്ഗേര്‍സ് യൂണിയന്റെ പേരില്‍

    ReplyDelete
  33. "ധീരാ വീരാ കുറുമാനേ, ധീരതയോടെ രചിച്ചോളൂ..
    പത്തല്ല പതിനായിരമല്ല, ലക്ഷമവാര്‍ഡുകള്‍ വന്നോളും.. ഇന്നാ പിടിച്ചോആ പെട്ടത്തലയില്‍ ഒരു ചക്കര ഉം....മ്മ."

    ee mudraavaakyam njaan vilichathu.. "kanneer poovinte kavilii thalodi.. yude tune il aanu.." :)

    however, ini muthal enikku koottu santhoshumaayi maathram!!!

    sreejithe... ninne njaan kollum!!

    :) enikku thalakarangunnundo??

    ReplyDelete
  34. കുറുമാനുള്ളത് കുറുമാന്,മറ്റെല്ലാര്‍ക്കുമുള്ളത് അവരവര്‍ക്ക്.

    കുറുമാന് ആയിരമല്ല പതിനായിരമല്ല ആകാശത്തോളം ആശംസകള്‍.

    ReplyDelete
  35. കുറുമാന്‍‌ജി,
    അഭിനന്ദനങ്ങള്‍. ചീയേഴ്സ്, ഇന്നു പാര്‍ട്ടി ഇതിന്റെ പേരില്‍.. ബില്ലെത്തിക്കുന്നുണ്ട്!

    ReplyDelete
  36. ഇപ്പോള്‍ പീഡീഎഫ് ആയി പ്രചരിക്കുന്ന ‘കുറുമായനം’, അവാര്‍ഡിന്റെ ഉപോല്‍പ്പന്നം ആണോ????

    കുറുജീ ഫുള്ളു ആശംസ്...... :)

    ReplyDelete
  37. കുറുമാനേ,
    ആശംസകള്‍, ചിയേഴ്സ്!

    ReplyDelete
  38. കുരുമാനേ, ഉഗ്രനായിട്ടുണ്ട്‌ . അല്ലെങ്ങിലും നമ്മള്‍ തൃശ്ശൂക്കാരൊന്നിലും അത്ര മൊശാവാറില്ലന്നേ..മികച്ച ബ്ലോഗിന്‌ സമ്മാനം കിട്ടിയതിന്‌ അഭിനന്ദനങ്ങള്‍

    ReplyDelete
  39. നമ്മള് തൃശ്ശൂക്കാരൊന്നിലും അത്ര മൊശാവാറില്ലന്നേ..

    അത്രക്കായോ? :)

    അടുത്ത വര്‍ഷമെങ്കിലും സാസ്കാരിക തലസ്ഥാനമെന്നുള്ളത് പത്തനംതിട്ടയോ ഇലന്തൂരോ എന്നു മാറ്റണം.

    ഉമേഷ്, തമനൂ, കുഴിക്കാലാ, തിരുവല്ലാ (രാജേഷ്്) [വര്‍മ്മയെന്നു എഴുതാന്‍ ഭയമാ :) ], അരവിന്ദ് -- പ്ലീസ് നോട്ട് ആന്റ് ഡൂ ദി നീഡ്‌ഫുള്‍..!

    :)

    ReplyDelete
  40. കുറുമാന്റെ കഥകള്‍ അര്‍ഹിച്ച് അവാര്‍ഡ്. അഭിനന്ദനങ്ങള്‍ കുറൂ :)

    അല്‍ അക്കാ‍ ബീച്ച് റിസോര്‍ട്ടില്‍ എന്നാ ഒഴിവെന്ന് നോക്കട്ടേ?

    ReplyDelete
  41. അരവിന്ദോ:)

    സങ്കടത്തില്‍ പങ്കാളിയാവുകയും സമ്മാനമായി കിട്ടുന്നതിന്‍റെ പപ്പാതി വീതം അരവിന്ദനും എനിക്കും തരാമെന്നു സമ്മതിക്കുകയും ചെയ്ത കുറുമാന്‍ ഇക്കാര്യത്തില്‍ ഒരു മാതൃകയാണെന്ന് പറയാതെ വയ്യ. താങ്ക്യൂ കുറുമാന്‍ജി!

    ReplyDelete
  42. തമനുവിനെപ്പോലെ പൊട്ടിച്ചാല്‍ കൊള്ളാമെന്നുണ്ട്
    ആശയുണ്ടെങ്കിലും ആക്ക(സാഹചര്യം)മില്ല. ഏതായാലും നാട്ടില്‍ എത്തുന്പോ ഇത് നമ്മ ആഘോഷിച്ചിരിക്കും.
    ലോകനാര്‍ കാവിലമ്മയാണെ...കളരി പരന്പര ദൈവങ്ങളാണേ
    ഇത് സത്യം..സത്യം.. സത്യം.

    ReplyDelete
  43. കുറുമാനു കുറുകുറാന്നു അഭിനന്ദനങ്ങള്‍.
    ഒപ്പം ലിസ്റ്റില്‍ ഉള്ള എല്ലാവര്‍ക്കും

    ReplyDelete
  44. കുറുമാനു നൂ‍റുനൂറാശംസകള്‍ !!! ഒപ്പം ഇതിലേക്കു തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും. :)( അപ്പോള്‍ ചിലവെപ്പോഴാ? )

    ReplyDelete
  45. പ്രിയ കുറുമാന്‍

    കുറുമാനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇനിയും കൂടുതല്‍ കുറുമാന്‍ കൃതികള്‍ പ്രസിദ്ധീകൃതമാകട്ടെ എന്നും കൂടുതല്‍ പാരിതോഷിതങ്ങള്‍ ലഭിക്കുമാറാകട്ടെ എന്നും ആശംസിക്കുന്നു.

    സ്നേഹപൂര്‍‌വം
    ആവനാഴി

    ReplyDelete
  46. കുറുമാനു നൂ‍റുനൂറാശംസകള്‍ !!!

    ReplyDelete
  47. സന്തോഷേട്ടാ, ഇനി ഇങ്ങിനെ നോമിനേഷന്‍ കഴിഞ്ഞിട്ട് പുറത്ത് ടെന്റ് കിട്ടി കിടന്നാല്‍ മതി. സീയാറ്റിലില്‍ ഇടക്ക് ഇടക്ക് മഴയുള്ളതുകൊണ്ട് വെള്ളം പ്രത്യേകം തളിക്കണ്ടല്ലൊ :)
    മൂന്ന് വോട്ട് നിങ്ങടെ മൂന്നാളുടേയും, ബാക്കി രണ്ടെണ്ണം ബാല്യകാല സഖികളുടേയാണൊ? ;)

    ഇതാണാ പ്രാപ്രാ ചേട്ടനു വല്ലപ്പോഴുമെങ്കിലും കമന്റിടണം എന്നു പറയണേ, അപ്പൊ ആറു വോട്ടെങ്കിലും ആയെനെ..:):)

    കുറുമാന്‍ ചേട്ടാ, കംഗാരൂ കംഗാരൂ...
    ബാക്കിയെല്ലാര്‍ക്കും വെറും രൂ രൂ മാത്രം!

    ReplyDelete
  48. അടുത്ത വര്‍ഷമെങ്കിലും സാസ്കാരിക തലസ്ഥാനമെന്നുള്ളത് പത്തനംതിട്ടയോ ഇലന്തൂരോ എന്നു മാറ്റണം.

    ഏവൂര്‍ജി അതിനു ആദ്യം തന്നെ തൃശൂര്‍ ഉള്ള ബാറും കള്ള് ഷാപ്പും കൂടി ഇങ്ങട്ടക്കൊ മാറ്റേണ്ടി വരും..:-)

    ReplyDelete
  49. കുറുവേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

    താങ്കള്‍ തീര്‍ച്ചയായും ഇതിനര്‍ഹന്‍ തന്നെ.

    ചിലവ് റോളയില്‍ വെച്ചായാലും കറാമയില്‍ വെച്ചായാലും ഞാന്‍ റെഡി :)


    എന്‍റെ ബ്ലോഗു കൂടെ ഇതിലുണ്ടായിരുന്നെങ്കില്‍ അവസാനസ്ഥാനത്തിനുള്ള മത്സരം സന്തോഷിന് കടുകട്ടിയാവുമായിരുന്നു :))

    ReplyDelete
  50. വര്‍മ്മസമ്മേളനം കഴിഞ്ഞ് തട്ടുകട ബിസിനസ് ഒക്കെ ഡൌണ്ടായിരുന്നു. ഇടിഗഡിയുടെ ആരാധകര്‍ക്കുള്ള 23 ബിരിയാണി ഇന്നലെ രാവിലെ തന്നെ റെഡിയാണ്.:-)

    ഞാന്‍ കുറുമയ്യന്റെ പാര്‍ട്ടി മുന്നില്‍ കണ്ടുകൊണ്ടുള്ള ഉപവാസം ആരംഭിച്ചിരിക്കുന്നു. വളരെ ലിമിറ്റഡായാണ് ചോറൊക്കെ ഉണ്ണുന്നത്. (നാലാം റൌണ്ട് വിളമ്പുമ്പോള്‍) അര സ്പൂണ്‍ മാത്രം! കുറുമയ്യാ വയറ്റത്തടിയ്ക്കരുത്, ചെലവില്ലാന്ന് മാത്രം പറയരുത്. :-)

    ഓടോ: ബോധം പോയ സന്തോഷേട്ടന് ആദരാഞ്ജലികള്‍.:-)

    ReplyDelete
  51. രണ്ടു ദിവസം വീട്ടിലല്ലാതിരുന്നതിനാല്‍ വൈകിപ്പോയി.അവാര്‍ഡ് കുറുമാനുള്ളതാണെന്ന് എനിക്കറിയാമായിരുന്നു.കുറുമാന് അഭിനന്ദനങ്ങളും നന്മകളും.ഇനിയും ധാരാളം നല്ല പോസ്റ്റുകള്‍ എഴുതാന്‍ താങ്കളെ ഈ അംഗീകാരം ഉത്തേജിപ്പിക്കട്ടെ.

    ReplyDelete
  52. ഹിപ് ഹിപ്പ് ഹൂറാഅയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് !!!!!!!!!!!!!
    സന്തോഷമ്കൊണ്ടെന്റെ ചങ്കില്‍ വാക്കുകള്‍ വരുന്നില്ല !!!!!!!!
    ഈ അവാര്‍ഡ് ആ വിരല്‍ തുമ്പില്‍ വിരിയുന്ന സരസ്വതീ കടാക്ഷത്തിനും ബ്ലോഗിലെ കൂട്ടായമയും നന്മയും ആഗ്രഹിക്കുന്ന ആ മനസ്സിനുള്ള അംഗീകാരവും ആയി ഞാന്‍ കാണുന്നു. !!!
    ലഗേ രഹോ ബടാ ഭായീ !!!!!

    ReplyDelete
  53. എന്താ കുറുമാ, അവാര്‍ഡ് തിരസ്കരിക്യല്ലേ?
    -അഴീക്കോട് മാഷും (ഇപ്പോ) സാറാ ജോസഫും ഒക്കെയുള്ള നമ്മ്‌ടെ തൃശ്ശൂരിന്റെ പാരമ്പര്യം നമ്മളായിട്ട് കളഞ്ഞു കുളിക്കണോ?

    പിന്നെ, ആ വിശാലന്റെ നീലപ്പുസ്തം എറങ്ങ്യ നെലക്ക് നമുക്കും ആവാല്ലോ ഒരു ചോപ്പ് പുസ്തം, ന്താ?

    ReplyDelete
  54. ഉമേഷ്ജി പോസ്റ്റിട്ടപ്പോഴാ അവാര്‍ഡ് കിട്ടി എന്നറിഞ്ഞത്. തൊട്ടു പിന്നാലെ, സന്തോഷും ഈ പോസ്റ്റിട്ടു.ഈ പോസ്റ്റിനു ശേഷം മാത്രമാണ്, ബി ബി സി യില്‍ നിന്നും, സി എന്‍ എന്നില്‍ നിന്നും ഫോണ്‍ വന്നത്. അതും കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ, ഏഷ്യാനെറ്റ്, കൈരളി, ജീവന്‍, മരണം, തുടങ്ങിയ ടി വിയില്‍ നിന്നും വിളി വന്നത്.

    ഈ അവാര്‍ഡ് കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്റെ ഭാവി എന്തായേനെ? ഹൌ, ഭാഗ്യം തന്നെ. കുറുമാന്‍ ഇച്ഛിച്ചതും, ഇന്‍ഡി ബ്ലോഗ് കല്‍പ്പിച്ചതും അവാര്‍ഡ്! എന്തൊരു കോഴിസഡന്‍സ്!

    എനിക്കു വേണ്ടി ബൂലോകത്ത് നിന്നും 49 പേര്‍ വോട്ടു ചെയ്തു. നന്ദിയുണ്ട് സുഹൃത്തുക്കളെ. വളരെ നന്നി (അയ്യേ ഞാനെന്താ പന്നിയുടെ ന്നി ഇവിടേ എഴുതിയിരിക്കുന്നത്, പോര്‍ക്ക് വിന്താലു ഉച്ചക്ക് കഴിച്ചതിന്റെ ഫലമാകും). നന്ദി.

    ഈ അവാര്‍ഡിനു എന്നെ നോമിനേറ്റു ചെയ്തതാരാണോ, അവര്‍ക്കും നന്ദി. ബ്ലോഗാഭിമാനിയില്‍ വന്നപ്പോഴാ ഞാന്‍ ഇങ്ങനെ ഒരു അവാര്‍ഡിനെ കുറിച്ചറിഞ്ഞത്. അപ്പോ തന്നെ പത്ത് മുന്നൂറു ഐ ഡി ക്രിയേറ്റ് ചെയ്ത് എനിക്ക് തന്നെ വോട്ടു ചെയ്താലോ എന്ന് കരുതിയെങ്കിലും, വേണ്ട എന്തായാലും എനിക്ക് കിട്ടാനുള്ളത് എനിക്ക് തന്നെ എന്ന് എന്റെ മനസ്സ് പറഞ്ഞകാരണം (ബലേ ഭേഷ്) ഞാന്‍ അത് ചെയ്തില്ല.

    അപ്പോ എനിക്ക് കിട്ടിയ അവാര്‍ഡ്, അതിന് വല്ല പ്രൈസുമുണ്ടെങ്കില്‍, അതു കിട്ടുകയാണെങ്കില്‍, അനാഥാലയത്തിലേക്ക്/വൃദ്ധ സദനത്തിലേക്ക് സംഭാവന ചെയ്യുന്നതാണ് എന്ന് പ്രഖ്യാപിക്കുന്നു.

    ഒരിക്കില്‍ കൂടീ എന്റെ പ്രിയ വായനക്കാര്‍ക്കും, ഈ പോസ്റ്റിട്ട സന്തോഷിനും നന്ദി.

    ReplyDelete
  55. കുറുമന്‍ ചേട്ടാ..
    കാര്യങ്ങള്‍ ചില നല്ല സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തറിയിച്ചിരുന്നു. പോസ്റ്റ് കണ്ടത് ഇന്നാണ്.
    പ്രതീക്ഷിച്ചിരുന്നു ഈ അവാര്‍ഡ് നമ്മളില്‍ ചിലരെങ്കിലും.
    അഭിനന്ദനങ്ങള്‍.
    യൂറോപ്യന്‍ സ്വപ്നങ്ങള്‍ക്ക് ശേഷം ഒരു ‘റൈറ്റേഴ്സ് ബ്ലോക്ക്’ ഒന്നുമില്ലല്ലൊ അല്ലേ...വീണ്ടും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയൊ?
    തുടര്‍ന്നും താങ്കളുടേതായ ഭാഷയില്‍ നല്ല എഴുത്ത് പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ
    രാജു

    ReplyDelete
  56. പ്രിയ കുറുമാന്‍, താങ്കളുടെ ബ്ലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടതില്‍ വളരെയധികം സന്തോഷം. യാത്രാ വിവരണങ്ങളിലൂടെ ഈ എളിയവനും യൂറോപ്പൊക്കെ ഒന്നു സന്ദറ്ശിക്കാന്‍ സാധിച്ചല്ലോ. (ഇടക്കൊന്നു ജയിലില്‍ കിടക്കേണ്ടി വന്നെങ്കിലും:) :)

    ReplyDelete
  57. അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ ...
    മിഠായി എടുക്കു ആഘോഷിക്കു...
    (കുപ്പിയെനിക്കിഷ്ടമല്ല)

    -സുല്‍

    ReplyDelete
  58. അഭിനന്ദനങ്ങളുടെ പൂച്ചെണ്ട്‌
    പൂച്ച-ണ്ട്‌..
    നോട്ടുംമാലയിടാന്‍ ശ്രീകുറുജി ആ തെളിഞ്ഞ തലയൊന്ന് കുനിച്ചാലും..
    കണ്‍-ഗ്രാസ്സ്‌-ഉലേഷന്‍സ്‌..

    ReplyDelete